MISSION ATTAPPAADI !!
വിശക്കുന്നവന് അന്നവും അറിവില്ലാത്തവന് ആശയങ്ങളും നാട്ടാചാര പ്രകാരം വന്ദ്യ വയൊധികർക്കു ഓണക്കോടികളും പേറി ഞങ്ങൾ ത്രുശുർക്കാർ മൂന്നാമതും അട്ടപ്പാടി മലനിരകൾ താണ്ടി...!! പറഞ്ഞുറപ്പിച്ചിരുന്ന തിയ്യതിയിൽ (Aug 31 ) കൂടിച്ചേർന്ന ആദിവാസി ഗോത്ര വർഗക്കാരും നമ്മളും പിന്നെ ഇടക്കെപ്പോഴോ വന്നു പോയ മഴ മേഘങ്ങളും ...
ജൈവ വൈവിധ്യത്താൽ ലോക ശ്രദ്ധ പിടിച്ചു പറ്റിയ സൈലന്റ് വാലി വനമേഖലയുടെ ബഫർ സോണ്‍- ഇൽ സ്ഥിതി ചെയ്യുന്ന തടിക്കുണ്ട് എന്ന ആദിവാസി ഊരിലെക്ക് ദുഷ്ക്കരമായ വന പാതയിലൂടെ നമ്മുടെ പ്രവർത്തകർ ഒരേ മനസ്സോടെ നടന്നു കയറി... തളർച്ച ആവേശമാക്കിയും ദാഹം സേവനമാക്കിയും യാത്രദുരിതങ്ങൾ ത്യാഗമാക്കിയും ഊരിലെത്തിയ നമ്മളെ അവർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു..
ആദിവാസികൾ നേരിടുന്ന ദുഷ്ക്കരമായ വിഷയങ്ങളെ മനശാസ്ത്രത്തിന്റെ നിഗൂഡ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തി സരളമാക്കിയ ഡോക്ടർ ശ്രീനാഥ് അവരിലേക്ക് തിരിച്ചറിവിന്റെ പുതിയ വെളിച്ചം പകർന്ന് നല്കി... ഇത്തിരി നേരത്തേക്ക് എങ്കിലും ആ കാടും അവിടത്തെ കാറ്റും നമ്മൾ ത്രുശുർക്കാരുടെതായി...
ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന documenteriy -ഉടെ ഔദ്യൊദികമായ സ്വിച്ച് ഓണ്‍ കർമ്മവും അവിടെ നടന്നു. അതിനു വേണ്ട ഷൂട്ടിങ്ങിന്റെ ഭാഗമായി നമ്മുടെ ടീം അംഗങ്ങൾ പിന്നെയും കാടുകൾ കയറി ഇറങ്ങി...
അട്ടപ്പാടിയിൽ നമ്മൾ തുടങ്ങി വച്ച ഈ സഹായ - സഹകരണ -ബോധ വല്ക്കരണ പരിപാടികൾ ഇവിടം കൊണ്ട് തീരുന്നില്ല . വരും നാളിൽ ചെയ്യാൻ പോകുന്ന സൽകർമ്മങ്ങളുടെ ശില സ്ഥാപനം മാത്രമാണ് ഇപ്പോൾ നടന്നത് എന്ന് നമ്മൾ ഓരോരുത്തരും മനസ്സില് ഉറപ്പിച്ചു.
ഇനിയും ഇങ്ങോട്ട് വരണേ എന്ന അവരുടെ നിഷ്കളങ്കമായ സ്നേഹ വായ്പ്പുകൾക്ക് മുന്നിൽ ശിരസ്സ് നമിച്ചു കൊണ്ട് കാടിറങാറായപ്പോഴേക്കും നേരം ഒരുപാട് ഇരുട്ടിയിരുന്നു...കാട്ടുവഴികളിൽ ഇരുൾ പരന്നു. പോകുന്ന വഴിയിൽ ആന ഇറങ്ങിയിട്ടുണ്ട് എന്ന വാർത്ത ചിലരിലെങ്കിലും ഭീതി ഉണർത്തി. എങ്കിലും നമ്മൾ പതിയെ കാടിറങ്ങി.... കയ്യിൽ വെളിച്ചവുമായി കാടിന്റെ മക്കൾ മുന്നിൽ വഴി തെളിയിച്ചു നടന്നു.
ആദിവാസികളുടെ നിഷ്കളങ്കതയും നമ്മൾ നാട്ടുവാസികളുടെ അഹങ്കാരവും തമ്മിൽ ചേർത്തു വയ്ക്കുന്നിടത്താണ് അവർക്ക് നഷ്ടങ്ങൾ ഉണ്ടാവുന്നത്, അവർ ചൂഷണം ചെയ്യപ്പെടുന്നത്. അവർക്ക് വേണ്ടത് സഹതാപമല്ല, അവരുടെ ഭിക്ഷാപാത്രത്തിലേക്ക് നമ്മൾ കമിഴ്ത്തുന്ന അവജ്ഞയുടെ പാഴ്മണികൾ അല്ല, പകരം അവരുടെ ബോധമണ്ഡലത്തിലേക്ക് അറിവിന്റെ നാളം പകരാൻ എന്ന് നമുക്ക് ആവുന്നോ അന്നേ അവർ രക്ഷപെടുന്നുള്ളൂ, അന്നേ നമ്മൾ വിജയിക്കുന്നുള്ളൂ... അന്നേ ഞങ്ങൾ ഈ യജ്ഞം അവസാനിപ്പിക്കുനുള്ളൂ... ജയ് ഹിന്ദ്