Tuesday, June 23, 2020

കർക്കിടക വാവ് ബലി

ഈ കൊറോണക്കാലത്ത് നമ്മളെങ്ങിനെ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടും ........... ?

നമസ്കാരം.

ജൂലൈ 20ന് ഹൈന്ദവ സഹോദരങ്ങൾ കർക്കിടക വാവുബലി ആചരിക്കുകയാണ് . സാധാരണ ഗതിയിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പുണ്യകേന്ദ്രങ്ങളിൽ ഒത്തുകൂടി അവർ വാവുബലി ചടങ്ങുകൾ അനുഷ്ഠിക്കുകയാണ് പതിവ്. എന്നാൽ കൊറോണ കാരണം ഈ വർഷം ജനങ്ങൾക്ക് ഒത്തുകൂടി ബലിയിടാനുള്ള സാഹചര്യം ഉണ്ടാവാൻ സാദ്ധ്യതയില്ലെന്ന് ഉത്തരവാദിത്തപ്പെട്ടവർ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു സനാതന ധർമ്മവിശ്വാസിയെ സംബന്ധിച്ചേടത്തോളം അവൻ്റെ പൈതൃകത്തെ തൊട്ടുണർത്തുന്നതും , തൻ്റെ പൂർവ്വികരെ സ്മരിക്കുന്നതിനുമുള്ള സന്ദർഭമാണ് വാവുബലി. ഒപ്പം അനാദിയായ ഹൈന്ദവ പാരമ്പര്യം തലമുറകളിൽ നിന്നും തലമുറകളിലേക്ക് ഒരു ഗംഗാപ്രവാഹം പോലെ  ഒഴുകിയെത്തിയത് ഇത്തരം ആചാരാനുഷ്ഠാനങ്ങളിലൂടെയായിരുന്നു. ഇങ്ങനെ  നമ്മൾ തലമുറകളിലേക്ക് പകർന്നു നൽകിയത്  മഹത്തായ ഹൈന്ദവ സംസ്കാരത്തെത്തന്നെയാണ്.

ഋഷി പ്രോക്തവും ചിരപുരാതനവുമായ സനാതന സംസ്കാരത്തെ നിലനിർത്തേണ്ടത് ഓരോഹിന്ദുവിൻ്റേയും കടമയും കർത്തവ്യവുമാണ്. ഈ സംസ്കാരത്തിനെതിരെ ബാഹ്യവും ആഭ്യന്തരവുമായ ഭീഷണികൾ വന്നപ്പോഴൊക്കെ അതിനെ അതിജീവിച്ച പാരമ്പര്യമാണ് നമ്മുടേത്. കൊറോണ ഉയർത്തുന്ന ഈ വെല്ലുവിളിയേയും നമുക്ക് അതിജീവിക്കേണ്ടതുണ്ട്.

കർക്കിടക വാവിന് മുഴുവൻ ഹൈന്ദവ വിശ്വാസികളും അവരവരുടെ വീടുകളിൽ  ബലി ചടങ്ങുകൾ നടത്തി നമ്മുടെ ആചാരാനുഷ്ഠാനങ്ങളെ ; സംസ്കാരത്തെ , കെടാത്ത ഒരു യാഗാഗ്നിയായി പ്രോജ്വലിപ്പിക്കാം.

ബലി ചടങ്ങുകളിലെ അജ്ഞതകൊണ്ട് ഒരു ഹിന്ദുവിനും  തൻ്റെ ബലി ചടങ്ങുകളിൽ മുടക്കം വരാൻ പാടില്ല. താല്പര്യമുള്ള മുഴുവൻ സനാതന വിശ്വാസികളേയും ബലി ക്രിയാ ചടങ്ങുകൾക്കായി പ്രാപ്തരാക്കുക എന്ന മഹത് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്  ഭാരതീയ ധർമ്മ പ്രചാരസഭയും അതിൻ്റെ ആചാര്യനായ ഡോ: ശ്രീനാഥ് കാരയാട്ടും.

സമകാലീന  കേരളത്തിലെ ആചാര്യശ്രേഷ്ഠരിൽ പ്രമുഖനും  , ഭാരതമൊട്ടാകെ അറിയപ്പെടുന്ന ആദ്ധ്യാത്മിക പ്രഭാഷകനും , അന്ത്യേഷ്ടികർമ്മങ്ങളിൽ അഗാധജ്ഞാനവുമുള്ള വ്യക്തിയാണ്  ഡോ. ശ്രീനാഥ് കാരയാട്ട്

എങ്ങിനെയാണ് വാവുബലി ചടങ്ങുകൾ നടത്തേണ്ടത് എന്ന് ലളിതമായ ഒരു വീഡിയോയിലൂടെ നമുക്കായി വിശദീകരിച്ച് തരികയാണ് ശ്രീനാഥ് ജി. ഈ വീഡിയോകണ്ട് പഠിച്ചോ ഇതിൽ നോക്കിയോ നിങ്ങൾക്ക് അനായാസം ബലി ക്രിയ അനുഷ്ഠിക്കാവുന്നതാണ്. 

ഈ കർക്കിടക വാവിന് മുഴുവൻ സനാതന ധർമ്മവിശ്വാസികളും തങ്ങളുടെ വീടുകളിൽ ബലികർമ്മങ്ങൾ നടത്തുന്നതോടൊപ്പം ഈ സന്ദേശം മുഴുവൻ ഹൈന്ദവ വിശ്വാസികളിലും എത്തിക്കാനും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

Link 
https://youtu.be/OVNzztqxY-o

ബലി ക്രിയകളെക്കുറിച്ച് നിങ്ങൾക്കുണ്ടാവുന്ന സംശയങ്ങൾ ദൂരീകരിക്കാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക്  വാട്സ് ആപ് സന്ദേശങ്ങൾ മാത്രം അയക്കുക

ഇത് PDF ഫോർമാറ്റിലോ 
mp3 ഫോർമാറ്റിലോ  വേണമെന്നുള്ളവർ താഴെ നൽകിയ ലിങ്ക് ഉപയോഗിക്കുക 

*PDF*

http://bharatheeyadharmapracharasabha.blogspot.com/2020/06/blog-post_27.html 

*Audio*
 
https://drive.google.com/file/d/13Mb1mcmiWUGqJkwN3EFVeJn69HFd2W-4/view?usp=drivesdk


വിഷ്ണു മനയ്ക്കൽ 
സംയോജകൻ
ഭാരതീയ ധർമ്മ പ്രചാരസഭ
 9995689331



ഓഷോ - സ്ത്രീ

വേഴ്ച നിങ്ങൾ ആഘോഷമാക്കുക. അത് ഇടിച്ചു വീഴ്ത്തി ഓടിക്കളയുന്ന ഏർപ്പാടാക്കരുത്. പെണ്ണ് ഉന്മാദാവസ്ഥയിലെന്നപോലെ പെരുമാറുന്നത് കണ്ട് നിങ്ങൾ അസ്വസ്ഥരാകേണ്ടതില്ല. അവളങ്ങനെ പെരുമാറും. അവളുടെ ശരീരം തീർത്തും ഭിന്നമായ മറ്റൊരിടമാണ്. അതവൾക്ക് നിയന്ത്രിക്കാനാവില്ല. നിങ്ങളതിന് ശ്രമിച്ചാൽ അവൾ ജഡം പോലെയാകും, കോടിക്കണക്കിനു പുരുഷന്മാർ സത്യത്തിൽ ശവഭോഗമാണ് നടത്തുന്നത് !!
കാമകലയെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ കൃതി വാൽസ്യായന മഹർഷിയുടെ കാമശാസ്ത്രം ആണ്‌. എൺപത്തിനാല് കേളീ രീതികൾ അതിൽ പ്രതിപാദിക്കുന്നുണ്ട്. ക്രിസ്ത്യൻ പാതിരിമാർ പൗരസ്ത്യദേശത്തെത്തിയപ്പോൾ അത്ഭുതപ്പെട്ടു പോയി. അവർക്ക് ഒര് രീതി മാത്രമേ അറിയുമായിരുന്നുള്ളൂ, പുരുഷൻ മുകളിൽ. അപ്പോൾ പുരുഷന് കൂടുതൽ ചലന സ്വാതന്ത്ര്യം ഉണ്ട്, സ്ത്രീ അടിയിൽ ഒരു ശവം പോലെ. 
സ്ത്രീ മുകളിലായിരിക്കണം എന്ന വാൽസ്യായനന്റെ നിർദ്ദേശം വളരെ കൃത്യമായിരുന്നു. സ്ത്രീ വളരെ ലോലയായിരുന്നിട്ടും പുരുഷൻ അവൾക്ക് മുകളിൽ ആവുന്നത് അവളെ നിയന്ത്രണത്തിൽ നിർത്താനാണ്. പെണ്ണിന് കണ്ണ് തുറക്കാൻ പോലും പാടില്ല. പുരുഷൻ മേലെയായുള്ള രീതി കിഴക്കൻ നാടുകളിൽ "മിഷനറിപ്പണി" എന്ന പേരിൽ ആണറിയപ്പെടുന്നത്.
പുരുഷനോടൊത്താകുമ്പോൾ  നിയന്ത്രണം നഷ്ടമാകും എന്നുള്ള ഭയം സ്ത്രീകൾ കളയണം. പുരുഷൻ ഭയക്കുന്നെങ്കിൽ ഭയക്കട്ടെ. അതവന്റെ വിവരക്കേട്. നിങ്ങൾ പക്ഷെ നിങ്ങളോട് നീതി പുലർത്തുക. സത്യസന്ധത പുലർത്തുക. അതല്ലെങ്കിൽ നിങ്ങൾ സ്വയം വഞ്ചിക്കുകയാണ്. രതിമൂർച്ഛയെന്ന അനുഭവത്തിൽ ഒരു നിയന്ത്രണവും നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാവരുത്. രതിമൂർച്ഛയെന്നാൽ പരസ്പരം ലയിക്കലാണ്. ഉരുകിച്ചേരലാണ്, അഹങ്കാരം വെടിയലാണ്, മനസ്സ് ഇല്ലാതാവലാണ്, സമയം സ്തംഭിക്കലാണ്. അത് പങ്കാളിയില്ലാതെ തന്നെ പരമമായ ആനന്ദത്തിൽ എത്തിപ്പെടാനും സമയം വെടിയാനുമുള്ള നിങ്ങളുടെ അന്വേഷണങ്ങൾക്ക് തിരി കൊളുത്തും. ഞാൻ അതിനെ "അധികാരികധ്യാനം " എന്ന് വിളിക്കുന്നു. 
ഓഷോ - The Book of Women

Wednesday, June 10, 2020

ലല്ലേശ്വരീ

ലല്ലേശ്വരീ അഥവാ ലല്ലാ ദേദ്
"ലല്ലയെന്ന ഞാൻ,
എൻ്റെയുള്ളിലെ സുഷ്മനയുടെ കവാടത്തിലൂടെ പ്രവേശിച്ചു.
ശിവ ശക്തി മേളനം ഞാൻ അവിടെ കണ്ടു.
ഹൊ! എന്തത്യത്ഭുതമാണത്.
ഞാൻ സമ്പൂർണ്ണമായും അതിൽ ലയിച്ചു ചേർന്നു.
എന്നിൽ ജീവൻ തുടിക്കുമ്പോൾ തന്നെ, സഹസ്രാരമാകുന്ന അമൃതസരസ്സിനുള്ളിൽ ഞാൻ മൃതിയടഞ്ഞു.
നിരന്തര പരിശീലനത്താൽ,
അന്വേഷകൻ വിശ്വപ്രപഞ്ചവുമായ് താദാത്മ്യം പ്രാപിക്കുന്നു.
പേരിനാലും രൂപത്താലും തീർത്ത ലോകം
ശൂന്യതയിൽ ലയിക്കുന്നു.
ശൂന്യത അപ്രത്യക്ഷമാകുമ്പോൾ,
എല്ലാ ദുരിതങ്ങൾക്കുമതീതമായ,
ഏറ്റവും മഹത്തരമായതെന്തോ
അതവശേഷിക്കുന്നു.
ഇതാണ്, അന്വേഷകാ യഥാർത്ഥ ശിക്ഷണം"........

മന്ത്രധ്വനി പോലെ ഈ വചനങ്ങൾ ഒഴുകി വരുന്നതെവിടെ നിന്നുമാണെന്നു നിങ്ങൾ ചെവിയോർക്കുക. അതേ ഈ വചനങ്ങളുടെ പിറവി ഭാരത ഭൂവിൻ്റെ സഹസ്രാരമായ കാശ്മീര ദേശത്തു നിന്നുമാണ്.
അതേ അവൾ തന്നെയാ കാശ്മീരദേശം പീഠമാക്കി അമർന്നുകൊണ്ട് പരമമായ ജ്ഞാനത്തെ ജ്ഞാനദാഹികളായ നിങ്ങൾക്കു പകർന്നു നൽകുന്നത്.
ലല്ലേശ്വരിയെന്നും ലാല ദെദ് എന്നും ലല്ലാമ്മ, ലല്ലാ യോഗേശ്വരി, ലല്ല ആരിഫ, ലലീ ശ്രീ എന്നിങ്ങനെ വിവിധ നാമത്താൽ പ്രകീർത്തിക്കപ്പെടുന്ന അവധൂത.
ആരാകുന്നു ലല്ലേശ്വരി? എന്നൊരു ചോദ്യമാകാം നിങ്ങളുടെ ഉള്ളിൽ ഇപ്പോൾ മുഴങ്ങിക്കേൾക്കുന്നത്.
സാധനയുടെ പടിയിൽ കാൽചുവടുറപ്പിക്കാൻ തുനിയുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നാമങ്ങളിൽ ഒന്നാണ് ലല്ലേശ്വരി.
കാശ്മീരദേശത്ത് പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മഹായോഗിനിയായിരുന്നു ലല്ലേശ്വരി. ശ്രീനഗറിനോട് ചേർന്നുള്ള പാംപോർ ഗ്രാമത്തിലെ ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തിലായിരുന്നു ലല്ലേശ്വരിയുടെ ജനനം.
പന്ത്രണ്ടാം വയസ്സിൽ തന്നെ ലല്ലയെ വിവാഹം കഴിപ്പിച്ചയയ്ക്കുകയുണ്ടായി. ഭർതൃഗൃഹത്തിലെ അന്തേവാസികളുടെ ചിന്തകളും, ലല്ലയുടെ സ്വഭാവനുസാരമായ സദ്പ്രവണതകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.ലല്ലയുടെ ചിന്താധാരകൾ അന്നത്തെ ജനതയ്ക്ക് ഉൾക്കൊള്ളാനാകാത്തതിനാൽ തന്നെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു.
ലല്ല അതിനു ശേഷം തന്റെ ലൗകിക ജീവിതം അവസാനിപ്പിക്കുകയും ശൈവപാരമ്പര്യ ദീക്ഷിതനായിരുന്ന ശ്രീകണ്ഠ സിദ്ധനിലൂടെ ശിവനെ അറിഞ്ഞു തുടങ്ങുകയായിരുന്നു.
അതിനു ശേഷം കാശ്മീരി ശൈവ പാരമ്പര്യത്തിൽ ലല്ലേശ്വരി ഒരു മിന്നൽപിണർ ആയി മാറുകയായിരുന്നു.
അവർ ശൈവസിദ്ധാന്തതത്വങ്ങളെ കവിതകളായി കുറിച്ചു. നിഗൂഢമായ ആശയങ്ങൾ പേറുന്ന കവിതാ ശാഖയായ വചൻ അഥവാ വഖ്‌സിന്റെ സ്രഷ്ടാവാണ് ലല്ലേശ്വരി.മഹേശ്വരനെ അറിഞ്ഞു,  ആത്മജ്ഞാനിയായി ശരീരബോധം വെടിഞ്ഞു നഗ്നസന്യാസിനിയായി പിന്നീടുള്ള കാലം ലല്ലേശ്വരി കശ്മീരദേശത്ത് സഞ്ചരിച്ചു.
ആധുനിക കാശ്മീരി ഭാഷയുടെ ജനനിയായിക്കൂടി ലല്ലേശ്വരി അംഗീകരിക്കപ്പെട്ടു. തൻ്റെ കവിതകൾ കുറിക്കുന്നതിനായ് ഗ്രാമീണഭാഷയാണ് അവര്‍ തിരഞ്ഞെടുത്തത്.സാധാരണ ജനത പോലും  പരമമായ ജ്ഞാനം നേടണമെന്ന ചിന്ത തന്നെയായിരുന്നു ഹേതു.
ലല്ല എന്ന പദത്തിനര്‍ത്ഥം പ്രിയപ്പെട്ടവള്‍ , അന്വേഷി എന്നൊക്കെയാണ്. സാക്ഷാത് മഹാദേവൻ തന്നിൽ തന്നെയാണ് കുടികൊള്ളുന്നതെന്ന സത്യം തിരിച്ചറിഞ്ഞ ലല്ലയുടെ വചനങ്ങൾ വൈദ്യുത പ്രവാഹ സമമായിരുന്നു.
ലളിതമായ വാക്കുകളിലൂടെ, ഹ്രസ്വമായ വരികളിലൂടെ സങ്കീര്‍ണ്ണമായ യോഗരഹസ്യങ്ങളെപ്പറ്റിയും അവബോധത്തിന്റെ വിഖ്യാതമായ ലോകങ്ങളെപ്പറ്റിയുമാണ് അവര്‍ പാടിയത്.
ലല്ലയുടെ ഒരു വാക്കിൽ പോലും നിഗൂഢത തേടുവാൻ സാധിക്കുമെന്നതാണ് സത്യം .
സനാതന ധർമ്മത്തിൻ്റെ കുറേയേറെ സാമ്യതകൾ സൂഫിസത്തിനുമുള്ള തിനാൽ സൂഫി ഗുരുവായിരുന്ന ഷെയ്ക്ക് നൂഹ്റ് ദീൻ വാലി യുമായ് പരിചയത്തിലാകുകയും ആശയങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. അതിനാൽ  ഇസ്ലാം മതവിശ്വാസികൾക്കിടയിൽ  ബീവി ലല്ല ആരിഫ എന്ന നാമത്തിലും ലല്ലേശ്വരി അറിയപ്പെട്ടു.
കാശ്മീര ദേശത്തുടനീളം തൻ്റെ ദിവ്യാനുഭൂതികൾ വചനങ്ങളാക്കി അവൾ സഞ്ചരിച്ചു.

"ദൈവത്തെ തേടി ഞാന്‍
അനവധി അലഞ്ഞു.
ശ്രമമുപേക്ഷിച്ച്
പിന്‍തിരിയാനൊരുങ്ങിയപ്പോഴോ,
പൊടുന്നനെ, അതാ അവന്‍ .
എന്റെ ഉള്ളില്‍ തന്നെ.
ഹേ, ലല്ലേ
നീയെന്തിനിനിയും ഒരു
ഭിക്ഷാടകയെപ്പോലെയലയുന്നു?
പരിശ്രമിക്കുക.
അവന്‍ നിനക്ക് ദര്‍ശനം തരും.
ഹൃദയത്തില്‍ ,
ആനന്ദത്തിന്റെ രൂപത്തില്‍ ..."

പാമരനു പോലും ഈശ്വര സാക്ഷാത്കാരം ലഭ്യമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് ലല്ലയുടെ വചനങ്ങൾ കുറിക്കപ്പെട്ടു.
മതഭേദചിന്തകൾക്കതീതമായ് ഈശ്വര ദർശനം സാദ്ധ്യമാക്കിയ ലല്ല ഇന്നും പല നാമങ്ങളിൽ, പല മത വിശ്വാസികൾക്കുമുള്ളിലും വസിച്ചു കൊണ്ട് അറിവുകൾ പകരുന്നുണ്ട്.
പൗരോഹിത്യ, ആത്മീയ മേഖലകളിൽ പുരുഷ വീക്ഷണങ്ങൾ മാത്രം കണ്ടു പരിചയിച്ച നമ്മൾ ലല്ലേശ്വരിയെ പോലെയുള്ള അവധൂത ജന്മങ്ങളെ അറിഞ്ഞു തുടങ്ങണം.
ഒരു പക്ഷേ ആത്മീയ പാതയിൽ പോലും സ്ത്രീകൾക്ക് മേൽക്കൈ നേടാൻ സാധിക്കുമെന്നതാണ് സത്യം.
സ്ത്രീ പ്രകൃതി തന്നെയാണ്.
അവൾക്കു മാത്രമാണ് മറ്റാരെക്കാളും സ്വയം തിരിച്ചറിയാൻ ഉടനടി സാധിക്കുക.
എനിക്ക് പറയാനുള്ളതും സാധനയിലേക്ക് നടന്നു കയറുന്ന ശക്തി സ്വരൂപിണികളോടാണ്.
നിങ്ങൾക്ക് അറിവ് പകരാൻ, വ്യക്തമായ പാത തെളിച്ചു നടന്നവർ, ലല്ലേശ്വരിയെ പോലുള്ളവർ മുന്നിലുണ്ട്.
അവരെ തേടുക.
അവരുടെ ചിന്തകൾ അറിയുക.
നിങ്ങൾ മനസ്സിലാക്കുന്നതു പോലെ അവരെ ഒരിക്കലും പുരുഷന്മാർക്ക് പെട്ടെന്നു മനസ്സിലാക്കുവാൻ | കഴിയില്ലെന്ന സത്യം തിരിച്ചറിയുക.
യാത്ര തുടരുക.......

        🔱 ഗുരു സ്വാമി 🔱

Monday, June 8, 2020

♦ *ഡോ: ശ്രീനാഥ് കാരയാട്ട്* ♦

♦ *ഡോ: ശ്രീനാഥ് കാരയാട്ട്* ♦

കോഴിക്കോട് ജില്ലയിൽ നന്മണ്ടയിൽ കാരയാട്ട് ഇല്ലത്ത് ജനനം. 

ഇന്റർനാഷ്ണൽ ട്രെയിനർ, സൈക്കോളജിക്കൽ കൗൺസിലർ, ആദ്ധ്യാത്മിക പ്രഭാഷകൻ, തെറാപ്പിസ്റ്റ്  എന്നീ നിലകളിൽ തന്റേതായ ശൈലികൊണ്ട് ശ്രദ്ധേയൻ.

2013 ൽ ബോംബേയിൽ വെച്ച് നടന്ന അന്താരാഷ്ട്ര സയൻസ് കോൺഫ്രൻസിൽ *സയൻസ് ആന്റ് സ്പിരിച്ച്വാലിറ്റി* എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രബന്ധം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. 2013 ഡിസംബർ മാസം *ഗർഭസംസ്ക്കാരം* എന്ന വിഷയത്തിൽ യുണൈറ്റഡ് നേഷൻസ് എക്ണോമിക് ആന്റ് സോഷ്യോ കൗൺസിലിൽ നിന്നും ഡോക്ട്രറ്റ് ലഭിച്ചു.

2014-ൽ  മന:ശാസത്ര മേഖലയിൽ നൽകിയ സംഭാവനകളെ മാനിച്ച് *പ്രതിഭ വ്യക്തി രത്ന* പുരസ്ക്കാരത്തിന് അർഹനായി.

ഭാരതീയ മന:ശാസ്ത്ര മേഖലയിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

അനവധി ഗ്രന്ഥങ്ങളിലൂടെയും നിരവധി ലേഖനങ്ങളിലൂടെയും അദ്ദേഹം പരിചിതനാണ്

2014 ഏപ്രിൽ മാസം കാനഡയിൽ നടന്ന ലോക മന:ശാസ്ത്ര സമ്മേളനത്തിലേക്കും
നവംബറിൽ പ്രാഗിൽ നടന്ന ലോക ശാസ്ത്ര സമ്മേളനത്തിലും പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ക്ഷണിയ്ക്കപ്പെട്ടു.

2017 ൽ ഓസ്ട്രിയയിൽ (വിയന്ന)നടന്ന അന്താരാഷ്ട്ര മെഡിക്കൽ കോൺഫെറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രബന്ധം (Prenatal experiments based on ancient indian vedas "Garbha Sanskar" for genius progeny” )അവതരിപ്പിച്ചു. 

അതേ വർഷം തന്നെ ജർമനിയിലെ മ്യൂണിക്കിൽ നടന്ന സയൻസ് കോൺഫെറൻസിൽ  അവതരിപ്പിച്ച  പ്രബന്ധം ഇന്റർനാഷ്ണൽ ജേർണൽ ഓഫ് മെഡിസിനിൽ  ഉൾപെടുത്തുകയും  ചെയ്തു.

ഇന്ത്യയ്ക്കകത്തും പുറത്തുമായി  പതിനായിരത്തിലധികം കൗൺസ്‌ലിംഗും കേരളാ പോലീസ് സേനയിലുൾപടെ മൂവായിരത്തിലധികം ട്രെയ്നിംങ്‌ പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്. 

ഈ കാലയളവിനുള്ളിൽ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളുമായി സംവദിച്ച് അവർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

കഴിഞ്ഞ 18 വർഷങ്ങളായി *ഷോഡശ സംസ്ക്കാരങ്ങളെ* പറ്റിയും അതുവഴി നല്ല തലമുറകളെ വാർത്തെടുക്കുന്നതിനെ കുറിച്ചും ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രഭാഷണങ്ങളും ശില്പശാലകളും നടത്തി വരുന്നു.

ഇദ്ദേഹം *ഇന്ത്യൻ കൗൺസിലിംഗ് ' ആൻഡ് തെറാപ്പിസ്റ്റ് അസോസിയേഷന്റെ* സജീവാംഗവും , *NCPRT* (National Center for Parenting Research and Training)എന്ന സംഘടനയുടെ *ചെയർമാനും  കൂടിയാണ്.

*വിശ്വശാന്തിയ്ക്ക് ഒരിടം എന്ന ആശയത്തെ മുൻനിർത്തി പ്രവർത്തിയ്ക്കുന്ന ഋതംഭര എക്കോ-സ്പിരിച്ച്വൽ കമ്മ്യൂൺ എന്ന സ്ഥാപനത്തിൻ്റെ (www.rhythmbhara.org)  ചെയർമാൻ കൂടിയാണ് അദ്ദേഹം*


  എല്ലാവർക്കും മാനസീക ആരോഗ്യം എന്ന ലക്ഷ്യം വെച്ച് കൊണ്ട് ഇദ്ദേഹം ആരംഭിച്ച
*എൻറെ ഗ്രാമം സ്വസ്ത്യ  ഗ്രാമം* 
എന്ന പരിപാടി ഇന്ന് ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.

അറിയപ്പെടുന്ന ഒരു പൂർവ്വ ജൻമ പര്യവേഷകൻ (past life regration)  കൂടിയായ അദ്ദേഹം ഭാരതീയ ദർശനങ്ങളെ കുറിച്ചുള്ള പഠനങ്ങളിലും പ്രചരണങ്ങളിലും വ്യാപൃതനാണ്.


 മാനസീകാരോഗ്യമുള്ള ഒരു ശ്രേഷ്ഠ ലോകത്തിനായി സ്വപ്നം കാണുകയും അതിനുള്ള നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന വ്യക്തിയാണ് *ഡോ.ശ്രീനാഥ് കാരയാട്ട്*

ഷഡ്ചക്ര ശുദ്ധീകരണ ധ്യാനം

ഷഡ്ചക്ര ശുദ്ധീകരണ ധ്യാനം

വളരെ സുഖപ്രദമായ
ഒരു സ്ഥലം തിരഞ്ഞെടുക്കുക.
നിങ്ങൾക്ക് ഇരുന്നോ കിടന്നോ 
ഈ ധ്യാനം ചെയ്യാം. 


നിങ്ങളുടെ ശരീരവും മനസ്സും 
വിശ്രമിക്കാൻ അനുവദിക്കുക.  
നിങ്ങളുടെ കണ്ണുകൾ
അടഞ്ഞിരിക്കട്ടെ.

3 പ്രാവശ്യം വളരെ ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ചെയ്യുക.

അകത്തേക്ക് എടുക്കുന്ന ഓരോ ശ്വാസത്തെയും വളരെ സ്നേഹത്തോടും ആദരവോടും കൂടി സ്വീകരിക്കുക.

പുറത്തേക്ക് വിടുന്ന ഒരോ ശ്വാസത്തെയും വളരെ നന്ദി യോട് കൂടി പോകാൻ അനുവദിക്കുക.

ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ നാസാഗ്രഭാഗത്ത് നേരിയ തണുപ്പ് അനുഭവപ്പെടുന്നതും ശ്വാസം പുറത്തേക്ക് പോകുമ്പോൾ നിസാഗ്രഭാഗത്ത് നേരിയ ചൂട് അനുഭവപ്പെടുന്നതും ശ്രദ്ധിക്കൂ.

അകത്തേക്ക് എടുക്കുന്ന ഓരോ ശ്വാസവും നിങ്ങൾക്ക് ആഴത്തിലുള്ള ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നു.

പുറത്തേക്ക് വിടുന്ന ഓരോ ശ്വാസവും നിങ്ങൾക്ക് ആഴത്തിലുള്ള വിശ്രമം പ്രദാനം ചെയ്യുന്നു.

ഉദിച്ചുയരുന്ന സൂര്യന്റെ സ്വർണ നിറത്തോടുകൂടിയുള്ള ശ്വാസം അകത്തേക്ക് വരുന്നതും
ചാര വർണ്ണത്തിലുള്ള ഉച്ഛ്വാസവായു പുറത്തേക്ക് പോകുന്നതും സങ്കൽപ്പിക്കുക.

നിങ്ങളുടെ ശരീരം ഒരു പിരിമുറുക്കവുമില്ലാതെ പൂർണ്ണമായും വിശ്രമിക്കാൻ അനുവദിക്കുക.  

നിങ്ങളുടെ ശ്വസനത്തിൽ  ശ്രദ്ധ കേന്ദ്രീകരിക്കുക.

മനസ്സിലേക്ക് വരുന്ന ചിന്തകളെ നിരീക്ഷിക്കുക
ചിന്തകൾ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ യാതൊരു ചിന്തകളെയും തടയേണ്ടതില്ല.

ചിന്തകൾ എവിടെനിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും മാത്രം ശ്രദ്ധിക്കുക.

ഓരോ ചക്രങ്ങളെയും അതാത് സ്ഥാനത്ത് കൃത്യമായ നിറങ്ങളോടും രൂപത്തോടും കൂടെ ഭാവനയിൽ കാണുക.

എല്ലായ്പ്പോഴും ആഴത്തിൽ ശ്വസിക്കുകയും നിങ്ങളുടെ മനസ്സിനെ  ശാന്തമാക്കുകയും ചെയ്യുക.

നിങ്ങളുടെ   മൂലാധാര ചക്രം സങ്കല്പിക്കുക.
ഇത് നിങ്ങളുടെ ഗുദലിംഗമധ്യേ സ്ഥിതിചെയ്യുന്നു. 
 മൂലാധാര ചക്രമാണ്‌ മനുഷ്യന്റെ ചാലകശക്തി. 

പഞ്ചഭൂതങ്ങളിൽ ഭൂമിയ്ക്കു സമാനമായി കരുതപ്പെടുന്ന ഈ ചക്രം 
ചുവപ്പ് നിറത്തിൽ 4 ദളങ്ങളോടെ
ശോഭിച്ച് നിൽക്കുന്നു.

മൂലാധാര ചക്രത്തിന്റെ തിളക്കമുള്ള ചുവന്ന നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും ചുവപ്പ് ഊർജ്ജം  വരുന്നതും മൂലാധാരചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക. 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം ചുവപ്പായി മാറുന്നത് കാണുക. 

മൂലാധാര ചക്രത്തിൽ ലം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക.
അതിന്റെ ശക്തി അനുഭവിക്കുക. 

നിങ്ങളുടെ മൂലാധാര ചക്രം 4 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക.

നിങ്ങളുടെ അടിസ്ഥാന ചക്രം ആരോഗ്യകരവും ശുദ്ധവും ആകുന്നത് അനുഭവിക്കുക. 

നിങ്ങളുടെ സ്വാധിഷ്ഠാന ചക്രം സങ്കല്പിക്കുക.

നിങ്ങളുടെ രണ്ടാമത്തെ ചക്രമായ സ്വാധിഷ്ഠാന ചക്രത്തിലേക്ക് ശ്രദ്ധ കൊണ്ടുവരിക. 
ഇത് നിങ്ങളുടെ ലിംഗസ്ഥാനത്ത് സ്ഥിതി
ചെയ്യുന്നു.

പഞ്ചഭൂതങ്ങളിൽ ജലത്തിന്
സമാനമായി കരുതപ്പെടുന്ന ഈ ചക്രം
ഓറഞ്ച് നിറത്തിൽ 6 ദളങ്ങളോടെ
ശോഭിച്ച് നിൽക്കുന്നു.

സ്വാധിഷ്ഠാന ചക്രത്തിന്റെ തിളക്കമുള്ള ഓറഞ്ച് നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും ഓറഞ്ച് ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക.

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം  ഓറഞ്ചായി മാറുന്നത് കാണുക. 

സ്വാധിഷ്ഠാന ചക്രത്തിൽ വം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക.

നിങ്ങളുടെ സ്വാധിഷ്ഠാനം ചക്രം 6 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക.

അതിന്റെ ശക്തി അനുഭവിക്കുക. നിങ്ങളുടെ സ്വാധിഷ്ഠാനചക്രം ആരോഗ്യകരവും ശുദ്ധവും ആകുന്നത് അനുഭവിക്കുക.


നിങ്ങളുടെ മണിപൂരക ചക്രം സങ്കല്പിക്കുക.

ഇത് നാഭിയിൽ സ്ഥിതി ചെയ്യുന്നു.
പഞ്ചഭൂതങ്ങളിൽ അഗ്നിക്ക് സമാനമായി കരുതപ്പെടുന്ന ഈ ചക്രം 
മഞ്ഞ നിറത്തിൽ 10 ദളങ്ങളോടെ
ശോഭിച്ച് നിൽക്കുന്നു.

മണിപൂരക ചക്രത്തിന്റെ തിളക്കമുള്ള മഞ്ഞ നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും മഞ്ഞ ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക. 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം മഞ്ഞനിറമായി മാറുന്നത് കാണുക. മണിപൂരകചക്രത്തിൽ രം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക.

അതിന്റെ ശക്തി അനുഭവിക്കുക.

നിങ്ങളുടെ മണിപൂരക ചക്രം 10 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക.

നിങ്ങളുടെ മണിപൂരക ചക്രം ആരോഗ്യകരവും ശുദ്ധവും ആകുന്നത് അനുഭവിക്കുക.


നിങ്ങളുടെ അനാഹത ചക്രം സങ്കല്പിക്കുക.

ഇത് ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നു.
പഞ്ചഭൂതങ്ങളിൽ വായുവിന് സമാനമായി കരുതപ്പെടുന്ന ഈ ചക്രം പച്ച നിറത്തിൽ 12 ദളങ്ങളോടെ ശോഭിച്ച് നിൽക്കുന്നു.

അനാഹത ചക്രത്തിന്റെ തിളക്കമുള്ള പച്ച നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും പച്ച ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക. 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം പച്ചയായി മാറുന്നത് കാണുക. 

അനാഹതചക്രത്തിൽ യം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക.

അതിന്റെ ശക്തി അനുഭവിക്കുക.

നിങ്ങളുടെ അനാഹത ചക്രം 12 ദളങ്ങളോടുകൂടി പച്ച നിറത്തിൽ ജ്വലിച്ചു നിൽക്കുന്നത് കാണുക.

നിങ്ങളുടെ അനാഹത ചക്രം ആരോഗ്യകരവും ശുദ്ധവും ആകുന്നത് അനുഭവിക്കുക.


നിങ്ങളുടെ വിശുദ്ധി ചക്രം സങ്കല്പിക്കുക. 

ഇത് തൊണ്ടയിൽ സ്ഥിതി ചെയ്യുന്നു.
പഞ്ചഭൂതങ്ങളിൽ ആകാശത്തിന് സമാനമായി കരുതപ്പെടുന്ന ഈ ചക്രം 
നീല നിറത്തിൽ 16 ദളങ്ങളോടെ
ശോഭിച്ച് നിൽക്കുന്നു.

വിശുദ്ധി ചക്രത്തിന്റെ തിളക്കമുള്ള നീല നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും നീല ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക. 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം നീല നിറമായി മാറുന്നത് കാണുക. വിശുദ്ധി
ചക്രത്തിൽ ഹം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക.

അതിന്റെ ശക്തി അനുഭവിക്കുക. 

നിങ്ങളുടെ വിശ്വദ്ധി ചക്രം 16 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക

നിങ്ങളുടെ വിശുദ്ധി ചക്രം ആരോഗ്യകരവും ശുദ്ധവും ആകുന്നത് അനുഭവിക്കുക.

നിങ്ങളുടെ ആജ്ഞാചക്രം സങ്കല്പിക്കുക.

 ഇത് നിങ്ങളുടെ പുരികങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഈ ചക്രം മനസ്സ് തത്വത്തെ പ്രതിനിധീകരിയ്ക്കുന്നു. 

ആജ്ഞാചക്രം ഇന്റിഗോ നിറത്തിൽ 2 ദളങ്ങളോടെ ശോഭിച്ച് നിൽക്കുന്നു.

ആജ്ഞാ ചക്രത്തിന്റെ തിളക്കമുള്ള ഇന്റിഗോ നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും ഇന്റിഗോ നിറത്തിൽ ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം ഇന്റിഗോ നിറമായി മാറുന്നത് കാണുക. ആജ്ഞാചക്രത്തിൽ "സം"
 എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക 

അതിന്റെ ശക്തി അനുഭവിക്കുക 

നിങ്ങളുടെ ആജ്ഞാ ചക്രം 2 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക

നിങ്ങളുടെ ആജ്ഞാ ചക്രം ആരോഗ്യകരവും ശുദ്ധവും ആകുന്നത് അനുഭവിക്കുക.

നിങ്ങളുടെ  സഹസ്രാര ചക്രം സങ്കല്പിക്കുക.

 ഈ ചക്രം വയലറ്റ് നിറത്തിൽ ആയിരം ദളങ്ങളോടെ മൂർദ്ധാവിൽ  ശോഭിച്ച് നിൽക്കുന്നു. ഇത് മഹത് തത്വത്തെ പ്രതിനിധീകരിയ്ക്കുന്നു.

സഹസ്രാര ചക്രത്തിന്റെ തിളക്കമുള്ള വയലറ്റ് നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും വയലറ്റ് നിറത്തിലൂടെ ഊർജ്ജം  വരുന്നതും സഹസ്രാരചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക.

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം വയലറ്റായി മാറുന്നത് കാണുക. സഹസ്രാര പത്മത്തിൽ ഓം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക.

അതിന്റെ ശക്തി അനുഭവിക്കുക. 

നിങ്ങളുടെ സഹസ്രാര പത്മം ആയിരം ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക

നിങ്ങളുടെ സഹസ്രാര ചക്രം  ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.

നിങ്ങളുടെ എല്ലാ ചക്രങ്ങളും പൂർണ്ണമായും ശുദ്ധീകരിച്ച് ഊർജ്ജം നിറഞ്ഞതും തിളക്കമേറിയതും ആയി
സങ്കല്പിക്കുക.

 നിങ്ങളുടെ എല്ലാ ചക്രങ്ങളും ഒരു സാങ്കൽപ്പിക രേഖയിൽ നട്ടെല്ലിൽ 
യദാ സ്ഥാനത്ത്
അതീവ തേജസോടെ ജ്വലിച്ച് നിൽക്കുന്നത്  സങ്കൽപ്പിക്കുക.

വളരെ സാവധാനത്തിൽ നിങ്ങളുടെ
മുഖത്ത് ഒരു പുഞ്ചിരി വെച്ചുകൊണ്ട്
കണ്ണുകൾ തുറക്കുക.

പാർവ്വണ ശ്രദ്ധം

പാർവ്വണ ശ്രദ്ധം
ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ പാർവണ ശ്രാദ്ധം.


പ്രധാനമായും ശ്രാദ്ധ കർമ്മങ്ങൾ 5 രീതിയിൽ ആണ് ഉള്ളത്. 

1. ഏകോദിഷ്ഠ ശ്രാദ്ധം.
മരിച്ചു പോയ ഏതെങ്കിലും  ഒരാളെ ഉദ്ദേശിച്ച് അദ്ദേഹം മരിച്ച തിഥിയോ നക്ഷത്രമോ ഓർത്തു വച്ച് വർഷാവർഷം അതാത് ദിവസം ചെയ്യുന്ന ശ്രാദ്ധം.

2. സപിണ്ഡീകരണ ശ്രാദ്ധം
ആരെങ്കിലും മരിച്ചുകഴിഞ്ഞാൽ 10 ദിവസം തുടർച്ചയായി ഇടുന്ന ബലിക്രിയ.

3.ഹിരണ്യ ശ്രാദ്ധം
അപകടത്തിലോ മറ്റേതെങ്കിലും കാരണത്താലോ അകാലമൃത്യു സംഭവിക്കുന്നവർക്ക് വേണ്ടി ചെയ്യുന്ന ശ്രാദ്ധം.

4.ആമ ശ്രാദ്ധം
അറിവോ , കഴിവോ ഇല്ലാത്തവർ വീടിന്റെ തെക്കേ മുറ്റത്ത് ചാണകം മെഴുകി രണ്ടുരുള പിതൃക്കളെ സ്മരിച്ച് വയ്ക്കുന്നത്.

5. പാർവണ ശ്രാദ്ധം
അമാവാസിക്ക് സമസ്ത പിതൃക്കളുടെയും 
അനുഗ്രഹത്തിനായി ചെയ്യുന്നത്.


ഇതിൽ അമാവാസിക്ക് ചെയ്യുന്ന പാർവണ ശ്രാദ്ധമാണ് ഇവിടെ പഠിപ്പിക്കുന്നത്.

അമാവാസിക്ക്
ശ്രാദ്ധ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. 
ഏറ്റവും ലളിതമായി, ഭംഗിയായി, ശാസ്ത്രീയമായി, ബലി ഇടാനുള്ള ക്രമമാണ് ഇവിടെ വിവരിക്കുന്നത് . സ്വന്തം വീട്ടിൽ ബലികർമ്മം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.


ശ്രാദ്ധത്തിന് ഒരുക്കേണ്ട ക്രമം

എള്ള്, ചെറൂള, അക്ഷതം,
ചന്ദനം,കിണ്ടി ,തുളസി, കവ്യം
കൂർച്ചം, പവിത്രം , കുറുമ്പുല്ല്, ഒരു ചാൺ നീളത്തിൽ മുറിച്ച 20 ദർഭപ്പുല്ല് 
എന്നീ വസ്തുക്കൾ ഒരുക്കി വെക്കുക.

ഒരു നിലവിളക്കിൽ അഞ്ച് തിരിയിട്ട് കത്തിച്ച് സ്വസ്ഥമായി തെക്കോട്ട് തിരിഞ്ഞ് ഏറ്റവും സുഖകരമായ രീതിയിൽ ഇരിയ്ക്കുക.

1. *ദേശ കാല സങ്കല്പം*
ഓം തത് സത് ശ്രീ ബ്രഹ്മണ: ദ്വിതീയേ
പരാർധേ,
ശ്വേതവരാഹകല്പേ,
വൈവസ്വതമന്വന്തരേ,
അഷ്ടാവിംശതിതമേ
കലിയുഗേ
കലിപ്രഥമേ പാദേ
ശകവർഷേ,വ്യാവഹാരികാണാം
ഷഷ്ടിസംവത്സരാണാം മധ്യേ ,
പ്രവർതമാനേ
ശാർവരീനാമകേ,
സംവത്സരേ,

(പ്രസ്തുത അയനത്തിന്റെ പേര് ). ....അയനേ

( പ്രസ്തുത മാസത്തിന്റെ പേര് ).....മാസേ

 പ്രസ്തുത പക്ഷത്തിന്റെ പേര്..... പക്ഷേ

(പ്രസ്തുത ആഴ്ചയുടെ പേര്) വാരേ

(പ്രസ്തുത തിഥിയുടെ പേര് )തിഥൗ

(പ്രസ്തുത  നക്ഷത്രത്തിന്റെ പേര് ) നക്ഷത്രേ, 

ജംബൂദ്വീപേ,
ഭരതഖണ്ഡേ,
ഭാരതദേശേ,
മേരോർദക്ഷിണേ പാർശ്വേ,
കേരളരാജ്യേ,

(പ്രസ്തുത ജില്ലയുടെ പേര് ) മണ്ഡലേ,

(പ്രസ്തുത പഞ്ചായത്തിന്റെ പേര് ) നഗരേ/ഗ്രാമേ,

(പ്രസ്തുത വീടിന്റെ പേര് ) ഭവനസ്യ ആങ്കണേ 
(സ്വന്തം പേര് )നമക:/നാമികാ

അഹം മമ മാതൃപിതൃ ഉഭയവംശപരമ്പരാഗതാനാം
പിതൃണാം പരിതുഷ്ട്യർഥം,
പാർവണശ്രാദ്ധം കരിഷ്യേ Il

2 . *തീർത്ഥം ഉണ്ടാക്കുക*

 കൈകഴുകി  വലതു കൈ മോതിര വിരലിൽ പവിത്രം ഇട്ട് പുഷ്പാക്ഷതങ്ങൾ കൈയിലെടുത്ത്, ഈ മന്ത്രം ചൊല്ലി കിണ്ടിയിലെ വെള്ളത്തിൽ ഇടുക.

*"ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു"*


3. *പീഠം സങ്കൽപിക്കുക*

നേരത്തെ തയ്യാറാക്കി വച്ച ദർഭപുല്ല് തല തെക്ക് വശത്തേക്ക് വരത്തക്കവണ്ണം നിലത്ത് വിരിയ്ക്കുക.

4. *പിതൃക്കളെ ആവാഹിയ്ക്കുക* 

കൂർച്ചം, ചന്ദനം, ചെറൂള പൂവ്, എള്ള് , അക്ഷതം, തീർത്ഥം ഇങ്ങനെ എല്ലാം കൂട്ടി വലതു കയ്യിൽ പിടിച്ച് ഹൃദയത്തോട് ചേർത്തു പിടിച്ച് നട്ടെല്ല് നിവർത്തി കണ്ണുകളടച്ചു വച്ചുകൊണ്ട് ഇനി പറയുന്ന മന്ത്രം ചൊല്ലി പിതൃക്കളെ സ്മരിച്ച് പീഠത്തിൽ വയ്ക്കുക.

"വസുരുദ്ര ആദിത്യ സ്വരൂപാൻ
അസ്മത് പിതൃ പിതാമഹ പ്രപിതാമഹഃ
മാതൃ മാതാമഹ മാതൃ പിതാമഹഃ മാതൃ പിതാമഹീനാം ധ്യായാമി അസ്മിൻ കൂർച്ചേ ഉഭയ വംശ പിതൄൺ ആവാഹയാമി സ്ഥാപയാമി പൂജയാമി"

ശേഷം

കൈകൂപ്പി 
*"മമ വർഗ്ഗ ദ്വയ പിതൃഭ്യോ നമഃ"*
 എന്ന് ചൊല്ലി അച്ഛന്റേയും അമ്മയുടേയും വംശത്തിലെ മുഴുവൻ പിതൃക്കളേയും സ്മരിയ്ക്കുക.

ശേഷം

*"ഓം നമോ നാരായണായ"* എന്ന മന്ത്രം കൊണ്ട് 3 തവണ തീർത്ഥം അർച്ചിയ്ക്കുക. 
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
 *"ഓം നമോ നാരായണായ"* എന്ന മന്ത്രം കൊണ്ട് 3 തവണ വീതം ചന്ദനം അർച്ചിയ്ക്കുക. 
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
  *"ഓം നമോ നാരായണായ"* എന്ന മന്ത്രം കൊണ്ട് 3 തവണ വീതം പുഷ്പം അർച്ചിയ്ക്കുക. 
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ

ശേഷം

ഒരു പൂവെടുത്ത്

*ആദിപിതൄൺ അവാഹയാമി 
സ്ഥാപയാമി പൂജയാമി "* 
എന്ന് ചൊല്ലി  ആദി പിതൃക്കളെ സ്മരിച്ച് പീഠത്തിൽ സമർപ്പിയ്ക്കുക.

5. *പിണ്ഡ സമർപ്പണം*

നേരത്തെ തയ്യാറാക്കിവെച്ച ചോറുരുള എള്ള് കൂട്ടി വലതു കയ്യിൽ എടുത്ത് ഹൃദയത്തോട് ചേർത്തുപിടിച്ച് കണ്ണുകൾ അടച്ചു വച്ച് നട്ടെല്ല് നിവർത്തി ഇനി പറയുന്ന മന്ത്രം ചൊല്ലി പീഠത്തിൽ സമർപ്പിയ്ക്കുക.

*"മാതൃ വംശേ മൃതായേച പിതൃ വംശേ തഥൈവച ഗുരു ശ്വശുര ബന്ധൂനാം യേചാന്യേ ബാന്ധവാഃ മൃതാഃ തിലോദകം ച പിണ്ഡം ച പിതൄണാം പരിതുഷ്ടയേൽ സമർപയാമി ഭക്ത്യാഹം പ്രാർത്ഥയാമി പ്രസീദ മേ* "

6. *തിലോദകം*

ഇടതുകൈയിൽ തീർത്ഥപാത്രമെടുത്ത് വലതുകൈയിൽ എള്ള്  വാരിയെടുത്ത് വലതുകൈയുടെ ചൂണ്ടുവിരൽ മാത്രം നിവർത്തി പിടിച്ച്  വലതുകൈയിലേക്ക് വെള്ളമൊഴിക്കുമ്പോൾ
എള്ളും വെള്ളവും ചേർന്ന മിശ്രിതം വലതുകൈ ചൂണ്ടുവിരലിലൂടെ ഇനി പറയുന്ന മന്ത്രം 9 പ്രാവശ്യത്തിൽ കുറയാതെ ചൊല്ലി പിണ്ഡത്തിൽ വീഴ്ത്തുക.

*"ഓം തിലോദകംസമർപ്പയാമി"*
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി

ശേഷം

ഒരു പൂവെടുത്ത് ഇനി പറയുന്ന മന്ത്രം ചൊല്ലി പുണ്യ ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും സ്മരിച്ച് പിണ്ഡത്തിലോ വടക്കുഭാഗത്തേക്കോ സമർപ്പിയ്ക്കുക.


*"ശ്രീ കാശി പുരുഷോത്തമം ബദരികാ അയോദ്ധ്യാ ഗയാ ദ്വാരകാ ഗോകർണ്ണാമല  കാളഹസ്തീ മധുരാ  ശ്രീരംഗം രാമേശ്വരം ശ്രീ കുംഭകോണാഭിതം ശ്വേതാരണ്യ പുരം ചിദംബര സഭാം മോക്ഷായ പരിചിന്തയേത്"* 

7. *പിതൃ സ്മരണ*

 പുഷ്പങ്ങൾ വലതു കൈയിൽ എടുത്ത് ഹൃദയത്തോടു ചേർത്തുവച്ച് നട്ടെല്ല് നിവർത്തി കണ്ണുകൾ അടച്ചു വച്ച് 

നമുക്ക് ജന്മം തന്ന നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ രക്ഷിതാക്കളെ, മാതാപിതാക്കളെ, പിതൃപരമ്പരയെ വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി സ്മരിക്കുക.


 അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് അവരോട്  ക്ഷമ പറയുക.

നമുക്ക് തന്ന സംസ്ക്കാരത്തിനും സമ്പത്തിനും സ്നേഹത്തിനും കരുതലിനും 
അങ്ങേയറ്റം നന്ദി മനസിൽ കൊണ്ടുവരുക.

നമ്മുടെ പിതൃക്കൾ നമുക്ക് മുമ്പിൽ ഇരിക്കുന്നതായി ഭാവനയിൽ കണ്ട് മനസ്സുകൊണ്ട് അവരോട് സംവദിക്കുക.


8. *പ്രദക്ഷിണം*

 പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്തു എഴുന്നേറ്റ് പിണ്ഡത്തിന് മൂന്ന് പ്രാവശ്യം പ്രദക്ഷിണം ചെയ്തു സമർപ്പിച്ച്  നമസ്കരിക്കുക.

യാനി കാനി ച പാപാനി
ജന്മാന്തര കൃതാനി ച
താനി താനി വിനശ്യന്തി
പ്രദക്ഷിണ പദേ പദേ

9. പ്രതിജ്ഞ

പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്തു പ്രതിജ്ഞ ചെയ്യുക.


ഞാൻ ഭാരതീയ സംസ്കാരമനുസരിച്ച് ജീവിക്കുകയും അത് അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യും.
ധർമ്മമനുസരിച്ച് ജീവിക്കും. നമ്മുടെ സംസ്കാരത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കുവാനും
അടുത്ത തലമുറയ്ക്ക് കൈമാറാനും
 സമയം കണ്ടെത്തും.
ഭാരതീയനായി ജനിച്ചതിലും ഈ സംസ്കാരത്തിൽ അധിഷ്ഠിതമായി ജീവിയ്ക്കുന്നതിലും ഞാൻ അഭിമാനിയ്ക്കുന്നു.


10. നിമഞ്ജനം ചെയ്യൽ
നേരത്തെ ആവാഹിച്ചു വെച്ച കൂർച്ചം അതിൻറെ തലയിലെ കെട്ടഴിച്ച് പിതൃക്കളെ പിതൃ ലോകത്തേക്ക് വളരെ നന്ദിയോടും സന്തോഷത്തോടുംകൂടി പറഞ്ഞയക്കുക

ശേഷം

ബലിയിട്ട സ്ഥലത്തുള്ള പരമാവധി വസ്തുക്കൾ കൂട്ടിയെടുത്ത് ഒരു ഇലയിൽ വച്ചുകൊണ്ട് നാരായണ നാമം ജപിച്ചുകൊണ്ട് ബലിപിണ്ഡം ജലാശയത്തിൽ ഒഴുക്കുകയോ കാക്കകൾക്ക് കൊടുക്കുകയോ ഉചിതമായ രീതിയിൽ  സൗകര്യമനുസരിച്ച്  വൃത്തിയുള്ള സ്ഥലത്ത്  സമർപ്പിക്കുകയോ ചെയ്യാം.

ശേഷം

ഭസ്മം നനച്ച് കുറിയിട്ട് 108 ഉരു നാരായണ നാമം ജപിച്ചു മുതിർന്നവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങിക്കുക.

Sunday, June 7, 2020

ഷഡ്ചക്ര ശുദ്ധീകരണ ധ്യാനം


ഷഡ്ചക്ര ശുദ്ധീകരണ ധ്യാനം

വളരെ സുഖപ്രദമായ
ഒരു സ്ഥലം തിരഞ്ഞെടുക്കുക
നിങ്ങൾക്ക് ഇരുന്നോ കിടന്നോ 
ഈ ധ്യാനം ചെയ്യാം.


നിങ്ങളുടെ ശരീരവും മനസ്സും 
വിശ്രമിക്കാൻ അനുവദിക്കുക.  
നിങ്ങളുടെ കണ്ണുകൾ
അടഞ്ഞിരിക്കട്ടെ

3 പ്രാവശ്യം വളരെ ആഴത്തിലുള്ള ശ്വാസോച്ഛാസം ചെയ്യുക

അകത്തേക്ക് എടുക്കുന്ന ഓരോ ശ്വാസത്തെയും വളരെ സ്നേഹത്തോടും ആദരവോടും കൂടി സ്വീകരിക്കുക 

പുറത്തേക്ക് വിടുന്ന ഒരോ ശ്വാസത്തെയും വളരെ നന്ദി യോട് കൂടി പോകാൻ അനുവദിക്കുക

ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ നാസാഗ്രഭാഗത്ത് നേരിയ തണുപ്പ് അനുഭവപ്പെടുന്നതും 

ശ്വാസം പുറത്തേക്ക് പോകുമ്പോൾ നിസാഗ്രഭാഗത്ത് നേരിയ ചൂട് അനുഭവപ്പെടുന്നതും ശ്രദ്ധിക്കൂ

അകത്തേക്ക് എടുക്കുന്ന ഓരോ ശ്വാസവും നിങ്ങൾക്ക് ആഴത്തിലുള്ള ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നു

പുറത്തേക്ക് വിടുന്ന ഓരോ ശ്വാസവും നിങ്ങൾക്ക് ആഴത്തിലുള്ള വിശ്രമം പ്രദാനം ചെയ്യുന്നു

ഉദിച്ചുയരുന്ന സൂര്യന്റെ സ്വർണ നിറത്തോടുകൂടിയ ഉള്ള ശ്വാസം അകത്തേക്ക് വരുന്നതും
ചാര വർണ്ണത്തിലുള്ള ഉച്ഛ്വാസവായു പുറത്തേക്ക് പോകുന്നതും സങ്കൽപ്പിക്കുക

നിങ്ങളുടെ ശരീരം ഒരു പിരിമുറുക്കവുമില്ലാതെ പൂർണ്ണമായും വിശ്രമിക്കാൻ അനുവദിക്കുക.  

നിങ്ങളുടെ ശ്വസനത്തിൽ  ശ്രദ്ധ കേന്ദ്രീകരിക്കുക.

മനസ്സിലേക്ക് വരുന്ന ചിന്തകളെ നിരീക്ഷിക്കുക
ചിന്തകൾ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ യാതൊരു ചിന്തകളെയും തടയേണ്ടതില്ല

ചിന്തകൾ എവിടെനിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്ന് മാത്രം ശ്രദ്ധിക്കുക

ഓരോ ചക്രങ്ങളെയും അതാത് സ്ഥാനത്ത് കൃത്യമായ നിറങ്ങളോടും രൂപത്തോടും കൂടെ ഭാവനയിൽ കാണുക

എല്ലായ്പ്പോഴും ആഴത്തിൽ ശ്വസിക്കുകയും നിങ്ങളുടെ മനസ്സിനെ  ശാന്തമാക്കുകയും ചെയ്യുക.

നിങ്ങളുടെ   മൂലാധാര ചക്രം സങ്കല്പിക്കുക
 മൂലാധാര ചക്രമാണ്‌ മനുഷ്യൻറെ  ചാലകശക്തി. 

പഞ്ചഭൂതങ്ങളിൽ ഭൂമിയ്ക്കു സമാനമായി കരുതപ്പെടുന്ന ഈ ചക്രം 
ചുവപ്പ് നിറത്തിൽ 4 ദളങ്ങേടെ
ശോഭിച്ച് നിൽക്കുന്നു.

മൂലാധാര ചക്രത്തിന്റെ തിളക്കമുള്ള ചുവന്ന നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും ചുവപ്പ് ഊർജ്ജം  വരുന്നതും മൂലാധാരചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം ചുവപ്പായി മാറുന്നത് കാണുക. 

മൂലാധാര ചക്രത്തിൽ ലം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക 

അതിന്റെ ശക്തി അനുഭവിക്കുക 

നിങ്ങളുടെ മൂലാധാര ചക്രം 4 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക

നിങ്ങളുടെ അടിസ്ഥാന ചക്രം  ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.

നിങ്ങളുടെ   സ്വാധിഷ്ഠാന ചക്രം സങ്കല്പിക്കുക
നിങ്ങളുടെ രണ്ടാമത്തെ ചക്രമായ സ്വാദിഷ്ഠാന ചക്രത്തിലേക്ക് ശ്രദ്ധ കൊണ്ടുവരിക 
ഇത് നിങ്ങളുടെ ഗുദലിംഗ മദ്ധ്യേ സ്ഥിതി
ചെയ്യുന്നു.

പഞ്ചഭൂതങ്ങളിൽ ജലത്തിന്
സമാനമായി കരുതപ്പെടുന്ന ഈ ചക്രം
ഓറഞ്ച് നിറത്തിൽ 6 ദളങ്ങേളോടെ
ശോഭിച്ച് നിൽക്കുന്നു.

സ്വാദിഷ്ഠാന ചക്രത്തിന്റെ തിളക്കമുള്ള ഓറഞ്ച് നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും ഓറഞ്ച് ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം  ഓറഞ്ചായി മാറുന്നത് കാണുക. 

സ്വാധിഷ്ഠാന ചക്രത്തിൽ വം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക 

നിങ്ങളുടെ സ്വാധിഷ്ഠാനം ചക്രം 6 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക

അതിന്റെ ശക്തി അനുഭവിക്കുക നിങ്ങളുടെ സ്വാധിഷ്ഠാനചക്രം  ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.


നിങ്ങളുടെ മണിപൂരക ചക്രം സങ്കല്പിക്കുക
ഇത് നാഭിയിൽ സ്ഥിതി ചെയ്യുന്നു  
പഞ്ചഭൂതങ്ങളിൽ അഗ്നിക്ക് സമാനമായി കരുതപ്പെടുന്ന ഈ ചക്രം 
മഞ്ഞ നിറത്തിൽ 10 ദളങ്ങേളോടെ
ശോഭിച്ച് നിൽക്കുന്നു.

മണിപൂരക ചക്രത്തിന്റെ തിളക്കമുള്ള മഞ്ഞ നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും മഞ്ഞ ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം മഞ്ഞനിറമായി മാറുന്നത് കാണുക. മണിപൂരകചക്രത്തിൽ രം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക 

അതിന്റെ ശക്തി അനുഭവിക്കുക 

നിങ്ങളുടെ മണിപൂരക ചക്രം 10 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക

നിങ്ങളുടെ മണിപൂരക ചക്രം  ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.


നിങ്ങളുടെ  അനാഹത ചക്രം സങ്കല്പിക്കുക
ഇത് ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നു.
പഞ്ചഭൂതങ്ങളിൽ വായുവിന്  സമാനമായി കരുതപ്പെടുന്ന ഈ ചക്രം 
പച്ച നിറത്തിൽ 12 ദളങ്ങേടെ
ശോഭിച്ച് നിൽക്കുന്നു.

അനാഹത ചക്രത്തിന്റെ
 തിളക്കമുള്ള പച്ച നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും പച്ച ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം പച്ചയായി മാറുന്നത് കാണുക. 

അനാഹതചക്രത്തിൽ യം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക 

അതിന്റെ ശക്തി അനുഭവിക്കുക 

നിങ്ങളുടെ അനാഹത ചക്രം 12 ദളങ്ങളോടുകൂടി പച്ച നിറത്തിൽ ജ്വലിച്ചു നിൽക്കുന്നത് കാണുക

നിങ്ങളുടെ അനാഹത ചക്രം  ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.


നിങ്ങളുടെ  വിശുദ്ധി ചക്രം സങ്കല്പിക്കുക
ഇത് തൊണ്ടയിൽ സ്ഥിതി ചെയ്യുന്നു.
പഞ്ചഭൂതങ്ങളിൽ ആകാശത്തിന് സമാനമായി കരുതപ്പെടുന്ന ഈ ചക്രം 
നീല നിറത്തിൽ 16 ദളങ്ങേടെ
ശോഭിച്ച് നിൽക്കുന്നു.

വിശുദ്ധി ചക്രത്തിന്റെ തിളക്കമുള്ള നീല നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും നീല ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം നീല നിറമായി മാറുന്നത് കാണുക. വിശുദ്ധി
ചക്രത്തിൽ ഹം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക 

അതിന്റെ ശക്തി അനുഭവിക്കുക 

നിങ്ങളുടെ വിശ്വദ്ധി ചക്രം 16 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക

നിങ്ങളുടെ വിശുദ്ധി ചക്രം  ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.


നിങ്ങളുടെ   ആജ്ഞചക്രം സങ്കല്പിക്കുക
ഇതിനെ ബ്രോ ചക്ര എന്നും വിളിക്കുന്നു,
 ഇത് നിങ്ങളുടെ കണ്ണുകൾക്കിടയിലാണ്,   നിങ്ങളുടെ നെറ്റിയിലെ കൃത്യമായ മധ്യഭാഗത്ത് അഹങ്കാര തത്വേത്തോടെ സ്ഥിതി ചെയ്യുന്നു.

ആജ്ഞാചക്രം ഇന്റിഗോ നിറത്തിൽ 2 ദളങ്ങേടെ ശോഭിച്ച് നിൽക്കുന്നു.

ആജ്ഞാ ചക്രത്തിന്റെ തിളക്കമുള്ള ഇന്റിഗോ നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും ഇന്റിഗോ നിറത്തിൽ ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം ഇന്റിഗോ നിറമായി മാറുന്നത് കാണുക. ആജ്ഞാചക്രത്തിൽ "സം"
 എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക 

അതിന്റെ ശക്തി അനുഭവിക്കുക 

നിങ്ങളുടെ ആജ്ഞാ ചക്രം 2ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക

നിങ്ങളുടെ ആജ്ഞാ ചക്രം  ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.

നിങ്ങളുടെ  സഹസ്രാര ചക്രം സങ്കല്പിക്കുക
 ഈ ചക്രം 
വയലറ്റ് നിറത്തിൽ ആയിരം ദളങ്ങേടെ
ശോഭിച്ച് നിൽക്കുന്നു.

സഹസ്രാര ചക്രത്തിന്റെ തിളക്കമുള്ള വയലറ്റ് നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും വയലറ്റ് നിറത്തിലൂടെ ഊർജ്ജം  വരുന്നതും സഹസ്രാരചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം വയലറ്റായി മാറുന്നത് കാണുക. സഹസ്രാര പത്മത്തിൽ ഓം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക 

അതിന്റെ ശക്തി അനുഭവിക്കുക 

നിങ്ങളുടെ സഹസ്രാര പത്മം ആയിരം ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക

നിങ്ങളുടെ സഹസ്രാര ചക്രം  ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.

നിങ്ങളുടെ എല്ലാ ചക്രങ്ങളും പൂർണ്ണമായും ശുദ്ധീകരിച്ച് ഊർജ്ജം നിറഞ്ഞതും തിളക്കമേറിയതും ആയി
സങ്കല്പിക്കുക

 നിങ്ങളുടെ എല്ലാ ചക്രങ്ങളും ഒരു സാങ്കൽപ്പിക രേഖയിൽ നട്ടെല്ലിൽ 
യദാ സ്ഥാനത്ത്
അതീവ തേജസോടെ ജ്വലിച്ച് നിൽക്കുന്നത്  സങ്കൽപ്പിക്കുക

വളരെ സാവധാനത്തിൽ നിങ്ങളുടെ
മുഖത്ത് ഒരു പുഞ്ചിരി വെച്ചുകൊണ്ട്
കണ്ണുകൾ തുറക്കുക




Friday, June 5, 2020

ഓഷോ

ഓഷോ
രാവിലെ ആദ്യമായി തന്നെ കാത്തു നിൽക്കുന്നവന്റെ ക്ഷണം സ്വീകരിച്ച് ആ വീട്ടിലേക്ക് പോകുകയും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയുമായിരുന്നു ബുദ്ധന്റെ ദിനചര്യ.
അദ്ദേഹത്തെ അവസാനമായി ക്ഷണിച്ചത് ഒരു പാവപ്പെട്ട മനുഷ്യനായിരുന്നു. ബുദ്ധനെ ക്ഷണിക്കാൻ വന്ന രാജാവിന്റെ രഥം ഒരു അപകടത്തിൽപ്പെട്ട് രാജാവ് എത്താൻ വൈകിയതിനാലാണ് ആ പാവപ്പെട്ട മനുഷ്യന് ബുദ്ധനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കാൻ കഴിഞ്ഞത്. താമസിച്ചെത്തിയ രാജാവ് പറഞ്ഞു. " അങ്ങ് ഈ ക്ഷണം സ്വീകരിക്കരുത്. ഈ മനുഷ്യനെ എനിക്കറിയാം. ഇയാൾ തന്റെ ജീവിതകാലം മുഴുവനും അങ്ങ് ഈ പട്ടണത്തിൽ വരുമ്പോൾ ക്ഷണിക്കാൻ പലവട്ടം ശ്രമിച്ചുകൊണ്ടിരുന്നതും എനിക്കറിയാം.
പക്ഷെ അങ്ങേയ്ക്ക് നൽകുവാൻ ഇയാളുടെ കൈയ്യിൽ യാതൊന്നുമില്ല. അങ്ങ് എന്റെ ക്ഷണം സ്വീകരിക്കണം".
പക്ഷെ ബുദ്ധൻ പറഞ്ഞു. " എനിക്ക് ഈ ക്ഷണം നിരസിക്കുവാൻ സാധിക്കുകയില്ല. എനിക്ക് പോയേ തീരൂ ".
അങ്ങനെ അദ്ദേഹം ആ പാവപ്പെട്ടവന്റെ ക്ഷണം സ്വീകരിച്ച് അയാളുടെ വീട്ടിലേക്ക് പോയി. ആ പോക്ക് അദ്ദഹത്തിന്റെ ശരീരത്തിന് മാരകമാവുകയും ചെയ്തു. കാരണം ബീഹാറിലെ ദരിദ്ര ജനങ്ങൾ കൂണുകൾ ശേഖരിച്ച് അവ ഉണക്കി, മഴക്കാലത്തേക്ക് വേണ്ടി സൂക്ഷിച്ചു വെയ്ക്കുമായിരുന്നു. അവരത് പച്ചക്കറിയായി ഉപയോഗിക്കുമായിരുന്നു. ചില സമയങ്ങളിൽ കൂണുകൾ വിഷമയമായിരുന്നു. ആ പാവപ്പെട്ട മനുഷ്യൻ ബുദ്ധനു വേണ്ടി കൂണുകൾ പാകം ചെയ്തു.
അവന്റെ പക്കൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. വെറും ചോറും, കൂണുകറിയും.

തനിക്കവൻ സമർപ്പിച്ച വസ്തുക്കളിലേക്ക് ബുദ്ധൻ നോക്കി, പക്ഷെ ആ ദരിദ്രമനുഷ്യനോട് വേണ്ട എന്ന് പറയുന്നത് അയാളെ വേദനിപ്പിക്കും. ആ ചവർപ്പുള്ള വിഷമയമായ കൂണുകൾ അങ്ങനെ അദ്ദേഹം കഴിച്ചു. അയാളോട് നന്ദി പറഞ്ഞു അവിടെ നിന്നു പോയി. അദ്ദേഹം ഭക്ഷ്യവിഷബാധയാൽ മരിക്കുകയും ചെയ്തു.

അന്ത്യനിമിഷത്തിൽ അദ്ദേഹത്തോട് ചോദിച്ചു. " അങ്ങ് എന്തിനത് സ്വീകരിച്ചു?
രാജാവും മറ്റു ശിഷ്യന്മാരും അങ്ങേക്ക് മുന്നറിയിപ്പ് നൽകിയതായിരുന്നു. അങ്ങേക്ക് വേണ്ടി ശരിയായ ഭക്ഷണം അയാൾക്ക് നൽകാനാവില്ലെന്ന് .അങ്ങേക്കാണെങ്കിൽ എൺപത്തി രണ്ട് വയസ്സായിരിക്കുന്നു. അങ്ങേക്ക് ശരിയായ പോഷണം ആവശ്യമായിരുന്നു.പക്ഷെ അങ്ങ് ഒന്നും ശ്രദ്ധിച്ചില്ല. അങ്ങേയ്ക്ക് എല്ലാം അറിയാമായിരുന്നു.

ബുദ്ധൻ പറഞ്ഞു." അതസാധ്യമായിരുന്നു. സത്യം ക്ഷണിക്കപ്പെടുമ്പോഴൊക്കെ അത് സ്വീകരിക്കപ്പെടേണ്ടിയിരിക്കുന്നു. അവൻ എന്നെ മറ്റാരും ഇതുവരെ ക്ഷണിക്കാത്ത അത്രയും തീവ്രമായ അഭിവാഞ്ഛയോടേയും സ്നേഹത്തോടെയുമാണ് ക്ഷണിച്ചത്.
എന്റെ ജീവിതം അപകടപ്പെടുത്താവുന്ന അത്രയും മൂല്യമുണ്ടായിരുന്നു അതിന്".

ഇതാണ് അസ്തിത്വത്തിന്റെ നിയമം. സത്യത്തെ കീഴടക്കനാവുകില്ല.പക്ഷെ അതിനെ ക്ഷണിക്കാനാകും. നമ്മുടെ ഭാഗത്തുനിന്ന് ആകെ വേണ്ടത് സമ്പൂർണ്ണമായ ഒരു ക്ഷണമാണ്. നമ്മുടെ സത്തയുടെ ചെറിയൊരു അംശം പോലും പിടിച്ചു വയ്ക്കാതെ നമ്മൾ ലഭ്യമാണെങ്കിൽ
തുറന്നിരിക്കുകയാണെങ്കിൽ ആതിഥേയനെ സ്വീകരിക്കാൻ തയ്യാറെണെങ്കിൽ, അപ്പോൾ ആതിഥേയൻ വരുന്നു. അതൊരിക്കലും മറിച്ചായിരുന്നിട്ടില്ല.

പരമ നായ അതിഥിക്ക് വേണ്ടി ഒരുവൻ ഒരു ആതിഥേയനാകേണ്ടതുണ്ട്. അതിനെയാണ് ഞാൻ ധ്യാനം എന്ന് വിളിക്കുന്നത്. അതു നിങ്ങളെ തികച്ചും ഒഴിഞ്ഞതാക്കുന്നു,.
അജ്ഞാതമായതിനുള്ള ഒരു ക്ഷണം, പേരിടാനാവാത്തതിനുള്ള ഒരു ക്ഷണം, നിങ്ങളുടെ ജീവിതത്തെ സാഫല്യമാക്കിത്തീർക്കുന്നത് യാതൊന്നാണോ, യാതൊന്നില്ലാതെ നിങ്ങളുടെ ജീവിതം വ്യർത്ഥമായ ഒരു വ്യായാമം മാത്രമായിത്തീരുന്നുവോ, അതിനു വേണ്ടിയുള്ള ഒരു ക്ഷണം.എന്നാൽ ഒരാൾക്ക് അതിലധികം മറ്റൊന്നും ചെയ്യാനില്ല: ഒരു ക്ഷണം സമർപ്പിക്കുകയും കാത്തിരിക്കുകയും ചെയ്യുക.
ഇതിനെയാണ് ഞാൻ പ്രാർത്ഥന എന്നു വിളിക്കുന്നത്. ഒരു ക്ഷണവും അത് സംഭവിക്കാൻ പോകുന്നു എന്ന ആഴമുള്ള പ്രത്യാശയോടെയുള്ള കാത്തിരുപ്പും.
അത് സംഭവിക്കുകയും ചെയ്യുന്നു. അത് എല്ലായ്പോഴും സംഭവിച്ചിട്ടുണ്ട്!
ബുദ്ധൻ പറയുന്നു - ഇത് അസ്തിത്വത്തിന്റെ പരമമായ നിയമമാകുന്നു.
അയ് ധമ്മോ സ ന ന്ത നോ-

ഓഷോ- ഓഷോ- ഓഷോ-

ഷഡ് ചക്ര നിരൂപണം

ഷഡ്ചക്ര നിരൂപണം

നമുക്ക് പഞ്ചഭൂതാത്മകമായ ഒരു സ്ഥൂലശരീരം ഉള്ളതുപോലെ തന്നെ ഒരു സൂക്ഷ്മ ശരീരവും ഉണ്ട്

സത്യത്തിൽ നമ്മുടെ അസ്തിത്വം എന്ന് പറയുന്നത് സൂക്ഷ്മശരീരം ആണ്
"ഞാൻ "എന്ന് നമ്മൾ അഭിസംബോധന ചെയ്യുന്നത് നമ്മുടെ സൂക്ഷ്മശരീരത്തെ ആണ്

ഞാൻ ശരീരമെന്ന് ആരും പറയാറില്ലല്ലോ എൻറെ ശരീരം എന്നല്ലേ എല്ലാവരും പറയാറുള്ളത്

നമ്മുടെ സൂക്ഷ്മ ശരീരത്തിന്റെ രൂപം ആറ് ചക്രങ്ങൾ ആയാണ് ഭാരതീയ ഋഷീശ്വരന്മാർ അവതരിപ്പിച്ചിട്ടുള്ളത്

(ചക്രങ്ങൾ 
മൂലാധാരം മുതൽ സഹസ്രം വരെ
ആറ് എന്നും 
മൂലാധാരം തുടങ്ങി സഹസ്രാരം കൂടി
ഏഴ്എന്നും പാഠഭേദം ഉണ്ട് )

ഭാരതത്തിലെ അതിശക്തമായ ഉപാസന  മാർഗ്ഗമായ തന്ത്രശാസ്ത്രത്തിൽ  സൂക്ഷ്മശരീരത്തെ കുറിച്ച് ചിന്തനയുണ്ട് ആ സൂക്ഷ്മശരീരത്തത്തിന്റെ അടിസ്ഥാനമാണ് കുണ്ഡലിനീശക്തിയും ആറ് ആധാര ചക്രങ്ങളും

ചക്രങ്ങൾ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും സ്പഷ്ടവും  ഊർജ്ജസ്വലവുമായ മേഖലകളെ പ്രതിനിധീകരിക്കുന്നു.  

ആറ് പ്രധാന ചക്രങ്ങളിൽ ഓരോന്നിനും അനുബന്ധമായ എൻഡോക്രൈൻ ഗ്രന്ഥി ഉണ്ട്, അതിനാൽ ഇത് നമ്മുടെ ചൈതന്യത്തിന് കാരണമാകുന്ന ഹോർമോണുകളുടെ ഉൽപാദനത്തിനെ നിയന്ത്രിക്കുന്നു. അത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സഹായിക്കുന്നു

നമ്മുടെ ശരീരവും മനസ്സും ബോധവും
ആറു ചക്രങ്ങളും ആയി ബന്ധപ്പെട്ടിരിക്കുന്നതിനാൽ
എല്ലാചക്ര കേന്ദ്രങ്ങളും കൂടി നമ്മുടെ വ്യക്തിഗത വളർച്ചയ്ക്കും ആജീവനാന്ത പക്വത പ്രക്രിയയ്ക്കും ഒരു ചട്ടക്കൂട് നൽകുന്നു.

അതിനാൽ 
ചക്ര ശുദ്ധീകരണം,
ചക്ര സന്തുലിതാവസ്ഥ, 
രോഗശാന്തി എന്നിവ നമ്മുടെ ദൈനംദിന പരിപാലനത്തിന്റെയും വളർച്ചയുടെയും 
ഒരു പ്രധാന ഭാഗമാണ്.

പ്രധാന ആറ് കേന്ദ്രങ്ങൾ നട്ടെല്ലിന്റെ അടിയിൽ നിന്ന് ആരംഭിച്ച് മൂർദ്ധാവിൽ  അവസാനിക്കുന്നു.

നമ്മുടെ ജന്മജന്മാന്തരമായുള്ള എല്ലാ ഓർമ്മകളും  സൂക്ഷിച്ചു വയ്ക്കുന്നത് ചക്രങ്ങളിൽ ആണ് നമ്മുടെ പുനർജന്മവും കർമ്മങ്ങളും തീരുമാനിക്കുന്നത് ഇത്തരം ഓർമ്മകളുടെ അടിസ്ഥാനത്തിലാണ്

നിങ്ങളുടെ ചക്രത്തിലെ ഊർജ്ജം നിങ്ങളുടെ കർമ്മങ്ങളെയും
നിങ്ങളുടെ കർമ്മങ്ങൾ
നിങ്ങളുടെ ചക്രത്തിന്റെ ഊർജ്ജത്തേയും പരസ്പരം സ്വാധീനിക്കുന്നു

അതിനാൽ ശാരീരികവും മാനസികവും ആധ്യാത്മികവുമായ സന്തുലിതാവസ്ഥക്കും
സമ്പൽസമൃദ്ധമായ ഭൗതിക ജീവിതത്തിനും
ചക്രങ്ങൾ എപ്പോഴും ശുദ്ധമാക്കി വെക്കേണ്ടതാണ്

താഴത്തെ മൂന്ന് ചക്രങ്ങൾ
(മൂലാധാരം സ്വാധിഷ്ഠാനം മണിപൂരകം) പ്രാഥമികമായി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണ് 
അതിജീവനം, പ്രത്യുൽപാദനം, ഇച്ഛ എന്നിവ ക്രമത്തിൽ പ്രതിനിധാനം ചെയ്യുന്നു

നമ്മുടെ വ്യക്തിത്വവും കൂടുതൽ വികസിച്ച ബോധവും തമ്മിലുള്ള സംയോജന സ്ഥലമാണ് അനാഹത ചക്രം.

മുകളിലുള്ള മൂന്ന് ചക്രങ്ങളിൽ, 
ലോകത്തിൽ സ്വയം പ്രകടിപ്പിക്കുക, 
ദൈവിക മാർഗനിർദേശം സ്വീകരിക്കുക, നമ്മുടെ യഥാർത്ഥ സത്തയിൽ
അനന്തമായി ലയിക്കുക എന്നിവ ഉൾപ്പെടുന്നു.

 കുണ്ഡലിനി ശക്തി.

നട്ടെല്ലിന് ഏറ്റവും താഴെ മൂലാധാരചക്രത്തിൽ മൂന്നര ചുറ്റുള്ള സർപ്പത്തിന്റെ ആകൃതിയിൽ നിൽക്കുന്ന ശക്തിയാണ് കുണ്ഡലിനി ശക്തി
 അതോടൊപ്പം ഇഡ, പിംഗള എന്നീ രണ്ടു നാഡി ഒന്നിച്ചു ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. 
ഈ രണ്ടു നാഡികളിൽ ഇടതുഭാഗമുള്ളതിനെ ഇഢനാഡീ എന്നും വലതുഭാഗത്തുള്ളതിനെ പിംഗള നാഡീ എന്നും പറയുന്നു. 
ഏറ്റവും മുകളിലെ സഹസ്രാരപത്മത്തിൽ നിന്നും ഇഡാനാഡി താഴോട്ടുവരുന്നു. ഇത് നട്ടെല്ലിന്റെ ഇടതുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇത് ശക്തിയുടെ സ്വരൂപമായ ചന്ദ്രനാഡിയാണ് പിംഗള നാഡി താഴെ നിന്നു മുകളിലോട്ട് സഹസ്രാരപത്മത്തിലേയ്ക്കുപോകുന്നു. ഇത് നട്ടെല്ലിന്റെ വലതുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഇതിനെ സൂര്യനാഡി എന്നും പറയാറുണ്ട്

നട്ടെല്ലിൻറെ അടിഭാഗത്തു സ്ഥിതിചെയ്യുന്ന മൂലാധാര ചക്രം മുതൽ ശിരസ്സിലുള്ള സഹസ്രഹാര ചക്രം വരെയുള്ള ആറു ചക്രങ്ങളെയും അവയുടെ മുഴുവൻ കഴിവും പ്രത്യക്ഷപ്പെടുന്ന രീതിയിൽ കുണ്ഡലിനി പ്രാവർത്തികമാക്കുന്നു. മനുഷ്യൻറെ പ്രവൃത്തികൾ, നേട്ടങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവക്കെല്ലാം കാരണഹേതുവായിട്ടുള്ളത്‌ ഈ ആറു ചക്രങ്ങളാണ്‌. 
ഈ ചക്രങ്ങൾ എല്ലാം തന്നെ ശരിയായ രീതിയിൽ പ്രവർത്തിക്കുമ്പോഴാണ്
പഞ്ചത്തിലെ സമസ്ത ഐശ്വര്യങ്ങളും ആനന്ദവും അതോടൊപ്പംതന്നെ മോക്ഷവും സാധ്യമാകുന്നത്
നമ്മളുടെ ചക്രങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തന വൈകല്യം, പ്രവർത്തന കുറവ് സംഭവിക്കുമ്പോഴാണ് ശാരീരികവും മാനസികവുമായ രോഗങ്ങളും ദാരിദ്രവസ്ഥയും ദുരിതങ്ങളും പ്രകടമാകുന്നത് മന്ത്രസാധനകളിലൂടെയും ധ്യാനത്തിലൂടെയും ചക്രങ്ങളെ ശരിയായ രീതിയിൽ പ്രവർത്തിപ്പിച്ച്  നമ്മൾക്കും
 ഈശ്വരസാക്ഷാത്കാരം നേടാൻ സാധിക്കും


മുലധാര ചക്രം
(അടിസ്ഥാന ചക്രം)

നിങ്ങളുടെ നട്ടെല്ലിന്റെ അടിയിൽ സ്ഥിതിചെയ്യുന്ന ചക്രമാണിത്.  ഇതിനെ “റൂട്ട് ചക്ര” എന്നും വിളിക്കുന്നു, ഇതിന് ചുവപ്പ് നിറമാണ്, 

നിങ്ങളുടെ  ഊർജ്ജസ്വലമായ സ്ഥൂല സൂക്ഷ്മ ശരീരങ്ങളുടെ അടിത്തറയാണ് ഈ ചക്രമെന്ന് കണക്കാക്കപ്പെടുന്നു.  എല്ലാ  ഊർജ്ജവും വസിക്കുന്നതും  സജീവമാകുന്നതും ഇവിടെയാണ്, അത് നിങ്ങളുടെ ശരീരത്തിലുടനീളം ഒഴുകുകയും മറ്റെല്ലാ ചക്രങ്ങളും സജീവമാക്കുകയും ചെയ്യുന്നു.  

ഈ ചക്രത്തെ സ്ഥിരപ്പെടുത്താനുള്ള ശ്രമം നടത്തേണ്ടത് വളരെ പ്രധാനമാണ്, കാരണം ഇത് നിങ്ങളുടെ സത്തയുടെ സത്തയാണ്.

എല്ലാ ചക്രങ്ങളിലും ഏറ്റവും പ്രധാനം മൂലാധാര ചക്രം ആണ് എന്നതിൽ സംശയമില്ല. 

റൂട്ട് ചക്ര അഡ്രീനൽ ഗ്രന്ഥികളുമായി ബന്ധപ്പെട്ടിരിക്കുന്നു.  റൂട്ട് ചക്രയുമായുള്ള പ്രശ്നങ്ങൾ അഡ്രീനൽ ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു, 

ഉത്കണ്ഠ, സമ്മർദ്ദം, ഭയം , ക്ഷാമ മനോഭാവം, വൈകാരിക പ്രശനങ്ങൾ 
തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ
അലസത എന്നിവ ഈ ചക്രത്തിൻറെ പ്രവർത്തന വൈകല്യം കൊണ്ട്
ഉണ്ടാകുന്നു.   ഇത് ശുദ്ധവും ശക്തവുമായി നിലനിർത്തുക

ചക്രങ്ങളുടെ പ്രവർത്തനത്തെ സ്വയം വിലയിരുത്താനുള്ള ചോദ്യങ്ങൾ

ഉത്തരങ്ങൾ വിലയിരുത്തി നിങ്ങളുടെ അതാത് ചക്രം എത്ര ശതമാനത്തോളം പ്രവർത്തനക്ഷമമാണ് എന്ന് തിരിച്ചറിയുക

എന്റെ ജീവിതത്തിൽ എനിക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നു?  

എന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ?  

എന്റെ ഭയം, ഉത്കണ്ഠകൾ, സമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടോ ?

ശുദ്ധീകരണത്തിനുള്ള
വ്യായാമങ്ങൾ
നിലത്ത് ഉറപ്പിച്ച് ചവിട്ടി നടക്കുക
ചെരുപ്പില്ലാതെ ഭൂമിയിൽ നടക്കുക
തുകൽ വാദ്യങ്ങളുടെ ശബ്ദങ്ങൾ കേൾക്കുക ചെണ്ട, തബല, ഡ്രംസ്, ബാന്റ് തുടങ്ങിയവയുടെ ശബ്ദങ്ങൾ മൂലാധാര ചക്രത്തെ സ്വാധീനിക്കുന്നു.

ഈ ചക്രമാണ്‌ മനുഷ്യൻറെ വളർച്ചയുടെ ചാലകശക്തി. പഞ്ചഭൂതങ്ങളിൽ ഭൂമിയ്ക്കു സമാനമായി കരുതപ്പെടുന്ന ചക്രമാണിത്‌. 

ബീജാക്ഷരം  : ലം
നിറം                : ചുവപ്പ്
ദളങ്ങൾ         : 4
തത്വം              : ഭൂമി (പൃഥ്വീ തത്വം )
ക്ഷേത്രം         : ഹരിദ്വാർ
ഊർജ്ജം        : അലസത / ഉത്സാഹം
                          ജഢത / ജാഗ്രത
പ്രതീകങ്ങൾ  : ഗണപതി

സ്വാധിഷ്ഠാനം

നിങ്ങളുടെ നാഭിക്ക് താഴെ, സ്ഥിതിചെയ്യുന്ന രണ്ടാമത്തെ ചക്രമാണിത്.  ഈ ചക്രം നിങ്ങളുടെ ക്ഷേമത്തിന് വളരെ പ്രധാനമാണ്.  ഓറഞ്ച് നിറമാണ് 

നിങ്ങളുടെ മുഴുവൻ ലൈംഗിക പ്രേരണയും ഇവിടെ നിന്നാണ് ഉത്ഭവിച്ചത്

ലൈംഗികതയും ജീവശക്തിയും ഈ ചക്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്

 ഇത് നിങ്ങളുടെ ഏറ്റവും ശക്തമായ വികാരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു

നമ്മുടെ സർഗ്ഗാത്മകതയുടെ സ്ഥലമാണ് സ്വാദിഷ്ഠാന ചക്രം,  ഇത് നിങ്ങളുടെ പ്രത്യുത്പാദന അവയവങ്ങളെ നിയന്ത്രിക്കുന്നു.

സ്വാധിഷ്ഠാനം ചക്രത്തിന്റെ ഊർജ്ജ വൈകല്യം
പ്രത്യുത്പാദന വെല്ലുവിളികൾ,
ലൈംഗീക പ്രശ്നങ്ങൾ
മൂത്രവ്യവസ്ഥയുടെ അപര്യാപ്തത, 
ഒരാളുടെ വൈകാരിക ശരീരവുമായുള്ള മോശം ബന്ധം, ക്രിയാത്മകമായും വൈകാരികമായും
ഉണ്ടാവുന്ന പ്രശനങ്ങൾ എന്നിവ സൃഷ്ടിക്കുന്നു

സ്വാധിഷ്ഠാന ചക്രത്തിന്റെ
പ്രവർത്തനക്ഷമത സ്വയം വിലയിരുത്താനുള്ള ചോദ്യങ്ങൾ

യഥാർത്ഥത്തിൽ എനിക്ക് മറ്റുള്ളവരോട് തോന്നുന്ന വികാരം എന്താണ്

എന്റെ ശാരീരിക  ഇന്ദ്രിയങ്ങളിൽ ഏത് ഇന്ദ്രിയത്തിലൂടെയാണ് ഞാൻ കൂടുതൽ ആനന്ദം അനുഭവിക്കുന്നത്

ലൈംഗികജീവിതത്തിൽ ഞാൻ എത്രത്തോളം സന്തുഷ്ടനാണ്

ചക്ര ശുദ്ധീകരണത്തിനുള്ള വ്യായാമങ്ങൾ
പത്മാസനം
ഗോമുഖാസനം
എന്നിവ പരിശീലിക്കുക

ജനനേന്ദ്രിയത്തിനു അൽപ്പം മുകളിലായി സ്ഥിതി ചെയ്യുന്നതാണ്‌ സ്വാധിഷ്‌ഠാനം. ജലതത്വമാണ് ഈ ചക്രം. ഇഹലോക ജീവിതത്തിൻറെ സുഖങ്ങൾക്കുള്ളതാണ്‌ 

ബീജാക്ഷരം  : വം
നിറം               : ഓറഞ്ച്
ദളങ്ങൾ         : 6
തത്വം              : ജലം
ക്ഷേത്രം         : കാമാഖ്യ
ഊർജ്ജം        : ലൈംഗീകത /            
                         സൃഷ്ടിപരത
പ്രതീകങ്ങൾ  : അപ്സരസ്
മണി പൂരകം
 (സോളാർ പ്ലെക്സസ്)

ഈ മൂന്നാമത്തെ ചക്രം നിങ്ങളുടെ ആത്മാഭിമാനത്തിനും നിങ്ങളുടെ വ്യക്തിപരമായ ശക്തിക്കും സമ്പത്സമൃദ്ധിക്കും
ഉത്തരവാദിയാണ്.  ഇത് മഞ്ഞ നിറത്തിലാണ്, 

ഇത് നിങ്ങളുടെ “യോദ്ധാവ്  ഊർജ്ജത്തെ” പ്രതിനിധീകരിക്കുന്നു

നിങ്ങളുടെ മുഴുവൻ ചലനാത്മകതയ്ക്കും കാരണമാകുന്നു.

ശരിയായ ദഹനത്തിന് ഇത് ഉത്തരവാദിയാണ്

വ്യക്തിപരമായ ഇച്ഛാശക്തിയും സ്വയംഭരണാധികാരവും ഇവിടെ ഉത്ഭവിച്ചതാണ്

നിങ്ങളുടെ സാമ്പത്തികാവസ്ഥ ഭൗതിക സുഖങ്ങൾ മറ്റ് സമ്പത്ത് സമൃദ്ധികൾ
എന്നിവ നിയന്ത്രിക്കുന്നതും ഈ ചക്രം ആണ്

ഇത് നിങ്ങളുടെ മുഴുവൻ മെറ്റബോളിസത്തെയും നിയന്ത്രിക്കുന്നു

 ഈ ചക്രത്തിന്റെ സ്ഥാനം സോളാർ പ്ലെക്സസിനും നാഭിക്കും ഇടയിലാണ്.  

നമ്മുടെ പരമാധികാരത്തെയും വ്യക്തിത്വത്തെയും ധൈര്യത്തെയും ഇച്ഛയെയും  സോളാർ പ്ലെക്സസ് നിയന്ത്രിക്കുന്നു.

ഇത് നിങ്ങളുടെ ഇഛാശക്തി 
തിരിച്ചറിയാനുള്ള കഴിവ്
പാൻക്രിയാസ്, ദഹനവ്യവസ്ഥ എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു.

സോളാർ പ്ലെക്സസ് ചക്രത്തിന്റെ
പ്രവർത്തനവൈകല്യം
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഇൻസുലിൻ പ്രതിരോധം, പ്രമേഹം, ദഹന പ്രശ്നങ്ങൾ, ദുർബലമായ മാനസീകാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു

മണിപൂരക ചക്രത്തിൻറെ പ്രവർത്തനക്ഷമത  സ്വയം വിലയിരുത്താനുള്ള
ചോദ്യങ്ങൾ

ഞാൻ എത്രത്തോളം സാമ്പത്തികഭദ്രത 
അനുഭവിക്കുന്നുണ്ട് ?

എനിക്ക് മറ്റുള്ളവരോട് അസൂയ തോന്നാറുണ്ടോ ?

ഞാൻ വയറ് സംബന്ധമായ അസുഖങ്ങളാൽ പ്രയാസപ്പെടുന്നു ഉണ്ടോ ?

മണിപൂരക ചക്രം ശുദ്ധീകരിക്കാനുള്ള വ്യായാമങ്ങൾ

നടരാജാസനം
നൗകാസനം
ഫലമൂലാദികൾ മാത്രം കഴിച്ചുള്ള ഉപവാസം
എന്നിവ പരിശീലിക്കുക

അഗ്നിതത്വത്തെ പ്രതിഫലിക്കുന്ന ഈ ചക്രം ഉത്തേജിതാവസ്ഥയിലിരിക്കുമ്പോൾ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യനായി മാറുന്നു. അങ്ങനെയുള്ളവർ ജീവിതത്തിൽ വളരെ ശോഭിക്കും.

ബീജാക്ഷരം  : രം
നിറം               : മഞ്ഞ
ദളങ്ങൾ         : 10
തത്വം              : അഗ്നി
ക്ഷേത്രം         : അയോദ്ധ്യ
ഊർജ്ജം        : അസൂയ / ഉദാരത
 പ്രതീകങ്ങൾ  : ശ്രീരാമൻ / കൈകേയി
              
അനാഹത ചക്രം
അനാഹത ചക്രത്തിന്റെ സ്ഥാനം ’ഹൃദയത്തിൽ ആണ്. 

 ഈ ചക്രവുമായുള്ള ഏറ്റവും സാധാരണമായ ബന്ധം നിങ്ങളുടെ 
വൈകാരികമായി
തീരുമാനമെടുക്കാനുള്ള കഴിവാണ് - “നിങ്ങളുടെ ഹൃദയത്തെ പിന്തുടരുക”
എന്ന് പറയാറില്ലേ
പരിധികളില്ലാത്ത സ്നേഹമാണ് ഈ ചക്രത്തിന് പ്രത്യേകത
ഒരാളോട് സ്നേഹം തോന്നുമ്പോൾ അയാളെ ആലിംഗനം ചെയ്യുന്നത്
അതുകൊണ്ടാണ്

ഇത് പച്ച നിറത്തിലാണ്, 
ഇതിന് ഇനിപ്പറയുന്ന സ്വഭാവസവിശേഷതകൾ ഉണ്ട്:

സ്നേഹത്തിനും അനുകമ്പയ്ക്കും
പ്രാധാന്യം കൊടുത്തുകൊണ്ട് തീരുമാനങ്ങളെടുക്കുക 

ഈ ചക്രത്തിൽ നിന്നാണ് മാനസിക രോഗശാന്തി ഉത്ഭവിക്കുന്നത്

 നമ്മുടെ മാനുഷിക വശങ്ങളും കൂടുതൽ ആത്മീയ വശങ്ങളും തമ്മിലുള്ള പവിത്രമായ സംയോജന കേന്ദ്രമാണ് ഹാർട്ട് ചക്രം, അത് തൈമസ് ഗ്രന്ഥിയുമായി യോജിക്കുന്നു.  
 
ഹൃദയം, ശ്വാസകോശം, രോഗപ്രതിരോധ ശേഷി, രക്തപ്രശ്നങ്ങൾ, തോളുകൾ, മുകൾഭാഗം, നെഞ്ച്, മാനസീക പിരിമുറുക്കം എന്നിവ ഹൃദയ ചക്രവുമായി
ബന്ധപ്പെട്ടിരിക്കുന്നു

നിങ്ങൾക്ക് വിഷാദം ഭയം ദുഖം
എന്നിവ അനുഭവപ്പെടുമ്പോൾ നിങ്ങളുടെ ഹൃദയത്തിന് ഒരു ഭാരം അനുഭവപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ
 
കൂടാതെ, അത്യാഗ്രഹം, അസൂയ, പരസ്പര ആശ്രയത്വം, വിഷാദം, സഹാനുഭൂതിയുടെ അഭാവം, സാമൂഹ്യവിരുദ്ധരും ഒറ്റപ്പെട്ടവരുമായിരിക്കുക എന്നിവയും അസന്തുലിതമായ ഹൃദയ ചക്രത്തെ സൂചിപ്പിക്കാം.

 അനാഹത ചക്രത്തിന് പ്രവർത്തനക്ഷമത സ്വയം വിലയിരുത്താനുള്ള ചോദ്യങ്ങൾ

ഞാൻ എന്നെത്തന്നെ പൂർണ്ണമായി സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടോ?  

പഴയ പകയോ നീരസമോ 
ഇപ്പോഴും എന്നെ ബാധിക്കുന്നുണ്ടോ ഉണ്ടോ? 
 
ബന്ധങ്ങളിൽ സ്നേഹവും അടുപ്പവും സ്വീകരിക്കാൻ ഞാൻ എന്നെ അനുവദിക്കുമോ?  

അനാഹത ചക്രത്തെ ശുദ്ധീകരിക്കാനുള്ള വ്യായാമങ്ങൾ

പുല്ലാങ്കുഴൽ, വീണ, വയലിൻ
എന്നിവയുടെ സംഗീതം  അനാഹത ചക്രത്തെ സ്വാധീനിക്കുന്നു
ചക്രാസനം, പ്രാണായാമം, യോഗ, ധ്യാനം എന്നിവ ചെയ്യുക
ഹൃദയ മദ്ധ്യേ സ്ഥിതി ചെയ്യുന്ന അനാഹതചക്രം വായുതത്വത്തിൻറെ പ്രതീകമാണ്‌. സൃഷ്‌ടി, സ്‌നേഹം തുടങ്ങിയവയുടെ ആത്മചക്രമാണിത്‌.

ബീജാക്ഷരം  : യം
നിറം               : പച്ച
ദളങ്ങൾ         : 12
തത്വം              : വായു
ക്ഷേത്രം         : മഥുര
ഊർജ്ജം        : സ്നേഹം / അഹങ്കാരം
പ്രതീകങ്ങൾ.  : ശ്രീകൃഷ്ണൻ/ കംസൻ
വിശുദ്ധി ചക്രം

സ്ഥാനം തൊണ്ടയിൽ നിറം നീലയാണ്.  

നിങ്ങളുടെ സർഗ്ഗാത്മകതയും സ്വയം പ്രകടനവും ഇവിടെ സ്ഥിതിചെയ്യുന്നു

ഇത് നിങ്ങളുടെ ആശയവിനിമയത്തെ നിയന്ത്രിക്കുന്നു

തൊണ്ട ചക്രം എന്നത് നമ്മുടെ ആവിഷ്കാരത്തിനും പങ്കുവയ്ക്കലിനും സ്വയം ഉറപ്പിക്കുന്നതിനും ഉള്ള സ്ഥലമാണ്, ഇത് തൈറോയ്ഡ് ഗ്രന്ഥിയുമായി യോജിക്കുന്നു.

ശാരീരികമായി, വിശുദ്ധി ചക്രത്തിലെ അസന്തുലിതാവസ്ഥ തൈറോയ്ഡ് വെല്ലുവിളികൾ, ശബ്ദ പ്രശ്നങ്ങൾ, താടിയെല്ല്, വായ ,പല്ല് എന്നിവയായും
മാനസീകമായി വിഷാദം, ഫോബിയ, മൂഡ് ഡിസോർഡർ വൈകാരിക പ്രശ്നങ്ങൾ, ടെൻഷൻ  എന്നിവയായി പ്രകടമാകാം.

സ്വയം പ്രകടിപ്പിക്കൽ, 
സത്യം തടഞ്ഞുവയ്ക്കൽ, സംസാരിക്കാനുള്ള ഭയം, കേൾക്കാതെ വളരെയധികം സംസാരിക്കുക, ഗോസിപ്പുകൾ നടത്തുക, മറ്റുള്ളവരെ ഇടയ്ക്കിടെ തടസ്സപ്പെടുത്തുക എന്നിവ അസന്തുലിതമായ വിശുദ്ധി ചക്രത്തെയും സൂചിപ്പിക്കുന്നു.

വിശുദ്ധി ചക്രം നന്നായി പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ നിങ്ങളിൽ അസാധാരണമായ കലാവാസനകൾ കാണാം

 വിശുദ്ധി ചക്രത്തിന്റെ പ്രവർത്തന ക്ഷമത സ്വയം വിലയിരുത്താനുള്ള ഉള്ള ചോദ്യങ്ങൾ

സ്വയം പ്രകടിപ്പിക്കാനുള്ള എന്റെ പ്രിയപ്പെട്ട വഴികൾ ഏതാണ് (സംസാരിക്കുക, എഴുതുക, കല സൃഷ്ടിക്കുക, നൃത്തം മുതലായവ)?  

ആവശ്യമുള്ളപ്പോൾ ഞാൻ ശ്രദ്ധിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടോ?  

അകാരണമായ സന്തോഷവും ദുഃഖവും എപ്പോഴും എന്നെ ബാധിക്കാറുണ്ടോ?

തൊണ്ടയിലുള്ള വിശുദ്ധി ചക്രം ആകാശതത്വത്തെ പ്രതിഫലിപ്പിക്കുന്നു. തിന്മകളെ തടയുന്ന ചക്രമാണിത്‌. 
ബീജാക്ഷരം  : ഹം
നിറം               : നീല
ദളങ്ങൾ         : 16
തത്വം              : ആകാശം
ക്ഷേത്രം         : ഉജ്ജൈനി
ഊർജ്ജം        : അകാരണമായ സന്തോഷം/ അകാരണമായ ദുഃഖം
പ്രതികങ്ങൾ   : കലാവാസനകൾ

ആജ്ഞാചക്രം
(മൂന്നാം കണ്ണ് ചക്രം)

 ഇതിനെ ബ്രോ ചക്ര എന്നും വിളിക്കുന്നു, ഇതിന്റെ നിറം ഇന്റിഗോ.  ഇത് നിങ്ങളുടെ കണ്ണുകൾക്കിടയിലാണ്, നിങ്ങളുടെ നെറ്റിയിലെ കൃത്യമായ മധ്യഭാഗത്ത് 

 നിങ്ങളുടെ മാനസിക ശക്തികൾ ഇത് 
നിയന്ത്രിക്കുന്നു
നിങ്ങളുടെ അവബോധം ഇവിടെ സ്ഥിതിചെയ്യുന്നു

 പാരിസ്ഥിതിക ഊർജ്ജം പ്രവേശിക്കാനുള്ള കവാടമാണിത്

മൂന്നാം കണ്ണ് ചക്രം നമ്മുടെ അവബോധജന്യമായ ഉൾക്കാഴ്ച, സ്വതസിദ്ധമായ ജ്ഞാനം, നമ്മുടെ ജീവിതത്തിന്റെ ദർശനങ്ങളും ദൗത്യവും എന്നിവയുമായി ബന്ധപ്പെട്ടതാണ്.  ഇത് പീനിയൽ ഗ്രന്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു

ആജ്ഞാചക്രത്തിൻറെ പ്രവർത്തന വൈകല്യത്താൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ
ഉറക്ക പ്രശ്നങ്ങൾ, തലവേദന, കാഴ്ച പ്രശ്നങ്ങൾ, അവബോധജന്യമായ ഉൾക്കാഴ്ചയിൽ വിശ്വസിക്കാനോ സ്വീകരിക്കാനോ കഴിയാത്തത്, ഭാവനയുടെ അഭാവം,  എന്നിവയാണ്

ശിവൻറെ തൃക്കണ്ണായി പറയുന്നത് ഈ ചക്രമാണ്
അസാധാരണമായ സിദ്ധികളുടെ കേന്ദ്രമാണ് ഈ ചക്രം

ശുദ്ധീകരിക്കപ്പെട്ട ഇല്ലെങ്കിൽ അസാധാരണമായ ദേഷ്യത്തിന് കാരണമാകും
 
 ആഞ്ജാ ചക്രത്തിെന്റെ  പ്രവർത്തനക്ഷമത വിലയിരുത്താനുള്ള ചോദ്യങ്ങൾ

എന്റെ അവബോധജന്യമായ ജ്ഞാനത്തെ ഞാൻ വിശ്വസിക്കുന്നുണ്ടോ?  

അനിയന്ത്രിതമായ ദേഷ്യം എനിക്ക് ഇടയ്ക്കിടെ വരാറുണ്ടോ ?

എനിക്ക് കാര്യങ്ങൾ എളുപ്പത്തിൽ ദൃശ്യവൽക്കരിക്കാൻ കഴിയുമോ?  

പുരികമദ്ധ്യേ ഉള്ള ആജ്ഞാചക്രം ഉയർന്ന തലത്തിലുള്ള വിജ്ഞാന സമ്പാദനത്തിനു കാരണഭൂതനാകുന്നു.

ബീജാക്ഷരം  : ഓം
നിറം               : ഇൻഡിഗോ
ദളങ്ങൾ         : 2
തത്വം              : അഹങ്കാരം
ക്ഷേത്രം         : കാശി
ഊർജ്ജം        : ദേഷ്യം / സിദ്ധി
പ്രതീകങ്ങൾ   : വസിഷ്ഠൻ

സഹസ്രാര ചക്രം 
(കിരീട ചക്ര)

നമ്മുടെ ഊർജ്ജമേറിയ ഭ്രമണപഥം അടയ്ക്കുന്ന അവസാന ചക്രമാണിത്.  ഇത് മധ്യഭാഗത്തും നിങ്ങളുടെ തലയുടെ മുകളിലുമായി സ്ഥിതിചെയ്യുന്നു.  നിറം വയലറ്റ്

ഇത് നിങ്ങളുടെ ഉയർന്ന ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു
എല്ലാം ഒന്നാണ് എന്ന് മനസ്സിലാക്കാൻ ഇത് ഞങ്ങളെ അനുവദിക്കുന്നു
ഇത് നിങ്ങളുടെ പ്രബുദ്ധതയ്ക്ക് സഹായിക്കുന്നു.
ആഴത്തിലുള്ള ധാരണയും അറിവും ഉള്ള നിങ്ങളുടെ ബോധം ഇത് കൈവരിക്കുന്നു

കിരീട ചക്രം നമ്മുടെ ഏറ്റവും നിർമ്മലവും ഉയർന്നതുമായ ബോധമാണ്, 
ഇത് നമ്മുടെ ബോധവും ആത്മാവും ആയി സംയോജിപ്പിച്ചിരിക്കുന്നു.  ഇത് പിറ്റ്യൂട്ടറി ഗ്രന്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ശാരീരികമായി, തലച്ചോറിലെ പ്രശ്നങ്ങളും വൈജ്ഞാനിക അസ്വസ്ഥതകളും അസന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നു

സഹസ്രാര ചക്ര ത്തിൻറെ പ്രവർത്തനക്ഷമത സ്വയം വിലയിരുത്താനുള്ള
ചോദ്യങ്ങൾ

അകാരണമായ ആനന്ദ അവസ്ഥ നിങ്ങൾ അനുഭവിക്കാറുണ്ടോ ?

ഞാൻ ഈശ്വരൻ തന്നെയാണ് 
എന്ന ബോധം നിങ്ങൾക്ക് 
എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ?

അസാധാരണമായ ആത്മീയ 
അനുഭവം നിങ്ങൾക്ക് 
എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ?

സഹസ്രാര ചക്രത്തിന്റെ
ശുദ്ധീകരണത്തിനായി 
ധ്യാനം പരിശീലിക്കുക

നിറുകയിൽ സ്ഥിതിചെയ്യുന്നതാണ്‌ സഹസ്രഹാരം. സ്വയം മറന്ന് സ്വാതന്ത്ര്യത്തിൻറെ ആനന്ദം പകരുന്ന ചക്രമാണിത്‌. ശിവൻ ശിരസ്സിൽ സർപ്പത്തെ ധരിച്ചുകൊണ്ട്‌ നൃത്തം ചെയ്യുന്നത് കുണ്ഡലിനി ശക്തി ശിരസ്സിലുള്ള സഹസ്രഹാര ചക്രത്തെ ഉണർത്തിയ അവസ്ഥയെയാണ്‌  പ്രതിഫലിപ്പിക്കുന്നത്‌.
ബീജാക്ഷരം  : അം / ക്ഷം
നിറം               : വയലറ്റ്
ദളങ്ങൾ         : 1000
തത്വം              : മഹാതത്വം
ക്ഷേത്രം         : ദ്വാരക
ഊർജ്ജം        : ആനന്ദം
പ്രതീകം           : ശിവശക്തിലയം


നമ്മുടെ ശാരീരികവും മാനസികവുമായ എല്ലാ പ്രശ്നങ്ങളുടെയും ഓരു പ്രധാനകാരണം ചക്രങ്ങളിൽ ഉണ്ടാകുന്ന അശുദ്ധിയാണ്

അതിനാൽ ചക്രങ്ങളെ ശുദ്ധീകരിക്കുന്നതിനായി 
നമ്മൾ ചില ധ്യാനങ്ങൾ പരിശീലിക്കേണ്ടതുണ്ട്

 
ചക്ര ശുദ്ധീകരണം 
നിങ്ങളുടെ ചക്രങ്ങൾ  സുഖപ്പെടുത്തുന്നതിനും സന്തുലിതമാക്കുന്നതിനുമുള്ള
ടെക്നിക്കുകൾ

 
 വ്യായാമം

വളരെ സുഖപ്രദമായ
ഓരോ സ്ഥലം തിരഞ്ഞെടുക്കുക
നിങ്ങൾക്ക് ഇരുന്നോ കിടന്നോ 
ഈ വ്യായാമം ചെയ്യാം.

നിങ്ങളുടെ ശരീരവും മനസ്സും വിശ്രമിക്കാൻ അനുവദിക്കുക.  
അടുത്തതായി, നിങ്ങളുടെ കണ്ണുകൾ
അടച്ച് 3 പ്രാവശ്യം വളരെ ആഴത്തിലുള്ള ശ്വാസോച്ഛാസം ചെയ്യുക

അകത്തേക്ക് എടുക്കുന്ന ഓരോ ശ്വാസത്തെയും വളരെ സ്നേഹത്തോടും ആദരവോടും കൂടി സ്വീകരിക്കുക പുറത്തേക്ക് വിടുന്ന ഒരോ ശ്വാസത്തെയും വളരെ നന്ദി യോട് കൂടി പോകാൻ അനുവദിക്കുക

അകത്തേക്ക് എടുക്കുന്ന ഓരോ ശ്വാസവും നിങ്ങൾക്ക് ആഴത്തിലുള്ള ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നു

പുറത്തേക്ക് വിടുന്ന ഓരോ ശ്വാസവും നിങ്ങൾക്ക് ആഴത്തിലുള്ള വിശ്രമം പ്രദാനം ചെയ്യുന്നു

ഉദിച്ചുയരുന്ന സൂര്യന്റെ സ്വർണ നിറത്തോടുകൂടിയ ഉള്ള ശ്വാസം അകത്തേക്ക് വരുന്നതും
ചാര വർണ്ണത്തിലുള്ള ഉച്ഛ്വാസവായു പുറത്തേക്ക് പോകുന്നതും സങ്കൽപ്പിക്കുക

നിങ്ങളുടെ ശരീരം ഒരു പിരിമുറുക്കവുമില്ലാതെ പൂർണ്ണമായും വിശ്രമിക്കാൻ അനുവദിക്കുക.  നിങ്ങളുടെ ശ്വസനത്തിൽ  ശ്രദ്ധ കേന്ദ്രീകരിക്കുക.

മനസ്സിലേക്ക് വരുന്ന ചിന്തകളെ നിരീക്ഷിക്കുക
ചിന്തകൾ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ യാതൊരു ചിന്തകളെയും തടയേണ്ടത്
ചിന്തകൾ എവിടെനിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്ന് മാത്രം ശ്രദ്ധിക്കുക

ഓരോ ചക്രങ്ങളെയും അതാത് സ്ഥാനത്ത് കൃത്യമായ നിറങ്ങളോടും രൂപത്തോടും കൂടെ ഭാവനയിൽ കാണുക

എല്ലായ്പ്പോഴും ആഴത്തിൽ ശ്വസിക്കുകയും നിങ്ങളുടെ മനസ്സിനെ നിങ്ങൾക്ക് കഴിയുന്നത്ര ശാന്തമാക്കുകയും ചെയ്യുക.

 നിങ്ങളുടെ റൂട്ട് ചക്ര 
(മൂലാധാര ചക്രം ) സങ്കല്പിക്കുക
അതിന്റെ തിളക്കമുള്ള ചുവന്ന നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലലൂടെയും ചുവപ്പ് ഊർജ്ജം വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം ചുവപ്പായി മാറുന്നത് കാണുക.  അതിന്റെ ശക്തി അനുഭവിക്കുക നിങ്ങളുടെ അടിസ്ഥാന ചക്രം  ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അറിയുക.

നിങ്ങളുടെ രണ്ടാമത്തെ ചക്രമായ സ്വാദിഷ്ഠാന ചക്രത്തിലേക്ക് നീങ്ങുക
ശക്തമായ ഓറഞ്ച് ചക്രമായി സങ്കല്പിക്കുക
ഇത് നിങ്ങളുടെ പ്രത്യുത്പാദന അവയവങ്ങൾക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്.  ഓരോ ശ്വസനത്തിലും ശക്തമായ ഓറഞ്ച് ഊർജ്ജം നിങ്ങളുടെ സ്വാദിഷ്ഠാന 
ചക്രത്തിലേക്ക് ഒഴുകുന്നുവെന്ന് സങ്കൽപ്പിക്കുക.  ശുദ്ധീകരിച്ച ഊർജ്ജം  നിറയുന്നുവെന്ന് അനുഭവിക്കുക.  നിങ്ങൾ ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ, ചക്രം കൂടുതൽ തിളക്കവും ഓറഞ്ചും ആകുന്നത് കാണുക.

നിങ്ങളുടെ മണിപൂരക ചക്രം സങ്കല്പിക്കുക
അതിന്റെ തിളക്കമുള്ള മഞ്ഞ നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലലൂടെയും  ഊർജ്ജം വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം മഞ്ഞയായി മാറുന്നത് കാണുക.  അതിന്റെ ശക്തി അനുഭവിക്കുക നിങ്ങളുടെ മണിപൂരക ചക്രം ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അറിയുക

നിങ്ങളുടെ  അനാഹത ചക്രം സങ്കല്പിക്കുക
അതിന്റെ തിളക്കമുള്ള പച്ച നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  
നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലലൂടെയും  ഊർജ്ജം വരുന്നതും അനാഹത ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം 
പച്ചയായി മാറുന്നത് കാണുക.
അതിന്റെ ശക്തി അനുഭവിക്കുക നിങ്ങളുടെ അനാഹത ചക്രം
ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അറിയുക

നിങ്ങളുടെ വിശുദ്ധി ചക്രം സങ്കല്പിക്കുക
അതിന്റെ തിളക്കമുള്ള നീല നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലലൂടെയും  ഊർജ്ജം വരുന്നതും വിശുദ്ധിചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം 
നീലയായി മാറുന്നത് കാണുക.  അതിന്റെ ശക്തി അനുഭവിക്കുക 
നിങ്ങളുടെ വിശുദ്ധി ചക്രം
ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അറിയുക

നിങ്ങളുടെ ആജ്ഞ ചക്രം  സങ്കല്പിക്കുക
അതിന്റെ തിളക്കമുള്ള ഇന്റിഗോ നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും  ഊർജ്ജം വരുന്നതും ആജ്ഞാചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം 
ഇന്റിഗോ ആയി മാറുന്നത് കാണുക.  അതിന്റെ ശക്തി അനുഭവിക്കുക നിങ്ങളുടെ ആജ്ഞാ ചക്രം ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അറിയുക

നിങ്ങളുടെ സഹസ്രാര ചക്രം  സങ്കല്പിക്കുക
അതിന്റെ തിളക്കമുള്ള വയലറ്റ് നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലലൂടെയും  ഊർജ്ജം വരുന്നതും സഹസ്രാര ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം 
വയലററായി മാറുന്നത് കാണുക.  അതിന്റെ ശക്തി അനുഭവിക്കുക നിങ്ങളുടെ സഹസ്രാര ചക്രം ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അറിയുക

നിങ്ങളുടെ എല്ലാ ചക്രങ്ങളും പൂർണ്ണമായും ശുദ്ധീകരിച്ച് ഊർജ്ജം നിറഞ്ഞതും തിളക്കമേറിയതും ആയി
സങ്കല്പിക്കുക

നിങ്ങൾ ഇത് ചെയ്യുമ്പോൾ, ചക്രങ്ങളുടെ മുഴുവൻ  പ്രഭാവലയവും വൃത്തിയാക്കി  നിങ്ങളുടെ മുഴുവൻ നെഗറ്റീവ് എനർജിയും ഇല്ലാതാവുന്നത് സങ്കൽപ്പിക്കുക.  

പൂർണ്ണമായ ബോധപൂർവമായ അവബോധത്തിലേക്ക് മടങ്ങുന്നതിന് മുമ്പ്, നിങ്ങളുടെ എല്ലാ ചക്രങ്ങളും ഒരു സാങ്കൽപ്പിക രേഖയിൽ തുല്യമായി സ്ഥാപിച്ചിരിക്കുകയാണെന്ന് സങ്കൽപ്പിക്കാൻ ശ്രമിക്കുക,
 പൂർണ്ണമായും ശുദ്ധീകരിക്കപ്പെടുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു, അതേസമയം തന്നെ പുറത്തുനിന്നുള്ള നെഗറ്റീവ് എനർജിയിൽ നിന്ന് സംരക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നു.

 വളരെ സാവധാനത്തിൽ നിങ്ങളുടെ
മുഖത്ത് ഒരു പുഞ്ചിരി വെച്ചുകൊണ്ട്
 കണ്ണുകൾ തുറക്കുക

നിങ്ങളുടെ എല്ലാ ചക്രങ്ങളും പൂർണ്ണമായും ശുദ്ധീകരിക്കുകയും സമതുലിതമായി കാണുന്നതും  വരെ ഇത് നിരവധി തവണ ചെയ്യുക.  ചക്രത്തിന്റെ നിറങ്ങൾ തിളക്കവും വ്യക്തവുമായി മാറുന്നത് നിങ്ങൾ കാണേണ്ടതുണ്ട്.

 എല്ലാ ദിവസവും രാവിലെ 40 മിനിറ്റെങ്കിലും ഇത് ചെയ്യുക, 

 സംഗ്രഹം…

നമ്മൾ എത്ര തവണ ചക്രങ്ങൾ ശുദ്ധിയായി സൂക്ഷിച്ചാലും
പ്രകൃതിയിലെ നെഗറ്റീവ് എനർജി ,  സമയദോഷം,അസൂയ , അഭിപ്രായവ്യത്യാസം
നിങ്ങൾക്ക് പ്രതികൂലമായി പ്രകൃതിയിലുണ്ടാകുന്ന ചിന്തകൾ
എന്നി കാരണങ്ങളാലോ
ചക്രങ്ങളിൽ മാലിന്യം വരാം
അതിനാൽ ഇടയ്ക്കിടെ ചക്ര ശുദ്ധീകരണം നടത്തുന്നത് നല്ലതാണ്

സമുദ്രത്തിലെ കുളിയും സൂര്യനമസ്കാരവും
ചക്ര ശുദ്ധീകരണത്തിന് ഉത്തമമാണ്

പഴയകാലത്ത് കാരണവന്മാർ
ഉപ്പ് മുളക് എന്നിവ എടുത്ത് ഉഴിഞ്ഞിട്ടുന്നതും ഈ ഒരു കാര്യത്തിനുവേണ്ടി തന്നെ ആയിരുന്നു

ചക്ര ശുദ്ധീകരണം നമ്മുടെ ശരീരം മുഴുവനും സന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും പല രോഗങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും നെഗറ്റീവ് സ്വാധീനങ്ങളിൽ നിന്നും സുഖപ്പെടുത്തുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്
9946740888
എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയയ്ക്കുക

സ്നേഹപൂർവ്വം ഡോക്ടർ ശ്രീനാഥ് കാരയാട്ട്

Tuesday, June 2, 2020

മരണാനുഭവം

മരണാനുഭവം
അമ്മ അടുക്കളയിൽ നിന്ന്
ജോലിത്തിരക്കിനിടയിൽ
ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ
ഉണർന്നത്..
"എന്തൊരു ഉറക്കമാണ് മോനെ ഇത്,
നേരം എത്രയായി എന്നറിയുമോ? ഇന്ന്
ഓഫീസിൽ ഒന്നും പോകുന്നില്ലേ നീയ്?"
അത് കേട്ട ഞാൻ ചാടി എഴുന്നേല്ക്കാൻ
ശ്രമിച്ചു പക്ഷെ എന്റെ കൈകാലുകൾ
ഒന്നും അനങ്ങുന്നില്ലാ.. ഞാൻ
വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി,,
പക്ഷെ പറ്റുന്നില്ലാ.. ഞാൻ
ഉറക്കെ ഉറക്കെ വിളിച്ചു...... !!!
എന്റെ അമ്മ അതൊന്നും കേള്ക്കുന്നില്ലാ..
എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല
എന്ന് ഞാൻ ആർത്തു വിളിച്ചു കരഞ്ഞു.. അമ്മ
കേള്ക്കുന്നില്ലാ..
ഞാൻ കുറച്ചു നേരം നിലവിളിച്ചുകൊണ്ട്
അവിടെ തന്നെ അതുപോലെ കിടന്നു..
ആരും കേള്ക്കുന്നില്ലാ.. കുറച്ചു
കഴിഞ്ഞപ്പോൾ എന്റെ പുന്നാര അമ്മ
എന്റെ അടുത്തേക്ക് തിടുക്കത്തിൽ വന്നു,
എന്നിട്ട് എന്നെ വിളിച്ചു.. ഞാൻ
അനങ്ങുന്നത് കാണാഞ്ഞപ്പോൾ അമ്മ
എന്നെ തട്ടിവിളിച്ചു, എന്നിട്ടും ഞാൻ
അമ്മയോട് പറയുന്നത് ഒന്നും അമ്മ
കാണുന്നെ ഇല്ലാ.. പിന്നീട് അമ്മ വാവിട്ടു
നിലവിളിച്ചുകൊണ്ട്
എന്നെ ഉരുട്ടിവിളിക്കാൻ തുടങ്ങി..
ആ ഉച്ചത്തിലുള്ള നിലവിളി കേട്ട്
എന്റെ അയൽവാസികൾ
എല്ലാവരും ഓടിവരുന്നത് എനിക്ക്
കാണാമായിരുന്നു... അവരോടായി അമ്മ
വാവിട്ടു നിലവിളിച്ചുകൊണ്ട് പറയുകയാണ്
"ഉറക്കത്തിൽ നിന്നും വിളിക്കുമ്പോൾ
എന്റെ മോൻ അനങ്ങുന്നില്ല" എന്ന്.... ഞാൻ
ഉറക്കെ പറയാൻ ശ്രമിച്ചു,, "എനിക്ക്
ഒന്നും സംഭവിച്ചിട്ടില്ല,,,,
എന്റെ കയ്കാലുകൾ മാത്രം അനക്കാൻ
പറ്റുന്നില്ല" എന്ന്..
പക്ഷെ എന്റെ സംസാരം അവരാരും കേള്ക്കുന്നു
പോലുമില്ലാ..
എല്ലാവരും എന്നെ ദയനീയമായി നോക്കുന്നുണ്ട്…
അവര്കിടയിൽ കിടന്നു
എന്റെ അനിയനും അനിയത്തിയും ഒക്കെ വാവിട്ടു
നിലവിളിക്കുന്നുണ്ട് അത് പോലും അമ്മ
കേള്ക്കുന്നില്ലാ..
അമ്മ വാവിട്ടു കരഞ്ഞു
കൊണ്ടേ ഇരിക്കുന്നു..
കുറച്ചു സമയം കഴിഞ്ഞപ്പോൾ
എന്റെ വീട്ടിലേക്ക് ആളുകള് വന്നു നിറഞ്ഞു..
അവരിൽ ചിലര് അടുത്തുള്ളവരോട്
ചോദികുന്നത് ഞാൻ കേട്ടു,
"എപ്പോഴാണ് മരിച്ചത്" എന്ന്!!!!!!!!..
എന്നെ ആരോ വെളുത്ത തുണി കൊണ്ട്
മൂടിയിരിക്കുന്നു.. ഞാനവരോട്
ഉറക്കെ വിളിച്ചു പറഞ്ഞു “ഞാൻ
മരിച്ചിട്ടില്ല എന്ന്” എന്നാൽ അത്
ആരും ശ്രദ്ധിക്കുന്നു പോലും ഇല്ല...
എന്റെ കൂട്ടുകാര്,കുടുംബക്കാർ
എല്ലാവരും ഓരോരുത്തരായും കൂട്ടമായും എന്റെ വീട്ടിലേക്കു
വരാൻ തുടങ്ങി.. എന്റെ ഒരു അടുത്ത ബന്ധു
ഉണ്ട്.. അവര്ക്ക് നടക്കാൻ
പോലും പറ്റില്ലാ, അവരും വന്നു.. അവര്ക്
അസുഖമായി കിടപ്പിലായിരുന്നു,
അവിടം വരെ ഒന്ന് പോയിട്ട് വരാൻ
എന്നോട് അമ്മ എന്നും പറയുമായിരുന്നു,
ഞാൻ അങ്ങോട്ട് ഒന്ന് പോകണം എന്ന്
എല്ലാ ദിവസവും വിചാരിച്ചതുമാണ്.
പക്ഷെ എന്തൊക്കെയോ തിരക്കുകൾ
കാരണം പോകാൻ
സാധിച്ചതുമില്ലായിരുന്നു ഇപ്പോൾ
ഇതാ അവർ എന്നെ കാണാൻ വായ്യാത്ത
ശരീരവും വെച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു.
അതിനിടയിലാണ് ഞാൻ മറ്റൊരു
കാര്യം ശ്രദ്ധിച്ചത്..എന്റെ വീടിന്റെ തൊട്ടടുത്തുള്ള
ഒരു കച്ചവടക്കാരൻ.. അദ്ദേഹം ഞാൻ
ഓഫീസിൽ പോകുമ്പോഴും,
വരുമ്പോഴും എന്നെ നോക്കുന്നത്
കണ്ടിട്ടും ഞാൻ കാണാത്തത്
പോലെ നടിച്ചിരുന്നു,
ഒരുവട്ടം പോലും മിണ്ടാൻ ഞാൻ
പോയിട്ടില്ല..
അദ്ദേഹവും എന്നെ കാണാൻ വന്നു.
അതുപോലെ എന്റെ ഒരു അയൽവാസി,
അയാൾക്ക് കഴിഞ്ഞയാഴ്ച
വാഹവാപകടത്തിൽ പെട്ട് പരിക്ക്
പറ്റിയിരുന്നു എന്ന് അമ്മ പറയുന്നത്
കേട്ടിരുന്നു… അങ്ങോട്ട് ഒന്ന് പോകാൻ
എനിക്ക് സമയം ഇല്ലായിരുന്നു…
അയാളും ഇന്ന് ഓഫീസിൽ
പോലും പോകാതെ എന്റെ വീട്ടില്
എന്റെ തൊട്ടരികിൽ നില്കുകയാണ്..
ഓരോരുത്തരെ ആയി ഞാൻ
നോക്കുന്നതിനിടയിലാണ് ഞാനത് കണ്ടത്,,
മുറിയുടെ ഒരു മൂലയിൽ ഒറ്റക്ക് നിന്ന് കൊണ്ട്
എന്റെ പഴയൊരു ഉറ്റമിത്രം വിതുമ്പുന്നു.
എന്റെ ആത്മ സുഹൃത്തായിരുന്ന അവനോട്
ഞാൻ പിണങ്ങിയിട്ടു ഇപ്പോൾ വര്ഷം 3
കഴിഞ്ഞു. അതിനു ശേഷം എത്ര തവണ അവൻ
എന്നോട് മിണ്ടാൻ ശ്രമിച്ചു, ഞാൻ
മാറി നടന്നതായിരുന്നു..
അവനും എന്നെ നോക്കി കരയുകയാണ്.
എനിക്ക് അവനോടു ഒന്ന്
സംസാരിക്കണം എന്ന് തോന്നി.. ഞാൻ
അവനെയുറക്കെ വിളിച്ചു.
പക്ഷെ അവനും കേള്ക്കുന്നില്ലാ..
പെട്ടെന്ന് എന്റെ തലക്ക്
മുകളിലെ ഫാനിന്റെ കറക്കം നിന്നു.
മുറി ആകെ ഇരുട്ടായി. ആരോപറയുന്നത്
കേട്ടു.. കറണ്ട് പോയതാണ്,,
ആരോ എമർജൻസി തെളിയിച്ചതും എന്റെ അമ്മ
എന്നെ ഉറക്കെ വിളിച്ചതും ഒരുമിച്ചായിരുന്നു.....!
"യെന്തൊരു കിടപ്പാണ് ഇത്.. ഇന്ന്
ഓഫീസിലൊന്നും പോണില്ലേ.....?" ഞാൻ
ചാടി എണീറ്റു.. അതെ..
ഞാനാകെ വിയർത്തു കുളിച്ചിരിക്കുന്നു..
ഞാൻ സ്വപ്നത്തിൽ
നിന്നും ഉണരുകയായിരുന്നു..അതെ..എല്ലാം...!
എന്റെ വെപ്രാളം കണ്ടു അമ്മ
ചോദ്യം ആവര്ത്തിച്ചു .. ഞാൻ
പറഞ്ഞു..ഇല്ല..ഇന്ന് ഓഫീസിൽ
പോകുന്നില്ല.. നമുക്ക് അമ്മ പറഞ്ഞവരെയും,
കുടുംബക്കാരെയും എല്ലാം ഇന്ന്
തന്നെ കാണാൻ പോകണം… വരുന്ന വഴിക്ക്
എന്റെ സുഹുര്തിന്റെ വീട്ടിലും പോകണം.
ഓര്ക്കുക..മരണം വിളിപ്പാടകലെ .ഏത്
നിമിഷവും ഇത് പോലെ ഒരു അനുഭവം നമ്മിൽ
ഓരോരുത്തര്ക്കും വന്നു ഭവിക്കാം.
എല്ലാം നാളത്തേക്ക്
മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു
തീരുമാനം എടുക്കുക, സല്കര്മ്മങ്ങൾ ചെയ്യുക,
കുടുംബ ബന്ധം ചേര്ക്കുക,
എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക,
എന്നാൽ ഏതു
നിമിഷമായാലും സന്തോഷവും സമാധാനവും നിറഞ്ഞ
മനസ്സോടെ തന്നെ നമുക്ക് ഒരു നാൾ ഈ
ലോകത്തോട് വിട പറയാം....
മനുഷ്യ നന്മ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്
ദയവായി ഇതു ഷെയർ ചെയ്യുക.                                      "