♦ *ഡോ: ശ്രീനാഥ് കാരയാട്ട്* ♦
കോഴിക്കോട് ജില്ലയിൽ നന്മണ്ടയിൽ കാരയാട്ട് ഇല്ലത്ത് ജനനം.
ഇന്റർനാഷ്ണൽ ട്രെയിനർ, സൈക്കോളജിക്കൽ കൗൺസിലർ, ആദ്ധ്യാത്മിക പ്രഭാഷകൻ, തെറാപ്പിസ്റ്റ് എന്നീ നിലകളിൽ തന്റേതായ ശൈലികൊണ്ട് ശ്രദ്ധേയൻ.
2013 ൽ ബോംബേയിൽ വെച്ച് നടന്ന അന്താരാഷ്ട്ര സയൻസ് കോൺഫ്രൻസിൽ *സയൻസ് ആന്റ് സ്പിരിച്ച്വാലിറ്റി* എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രബന്ധം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. 2013 ഡിസംബർ മാസം *ഗർഭസംസ്ക്കാരം* എന്ന വിഷയത്തിൽ യുണൈറ്റഡ് നേഷൻസ് എക്ണോമിക് ആന്റ് സോഷ്യോ കൗൺസിലിൽ നിന്നും ഡോക്ട്രറ്റ് ലഭിച്ചു.
2014-ൽ മന:ശാസത്ര മേഖലയിൽ നൽകിയ സംഭാവനകളെ മാനിച്ച് *പ്രതിഭ വ്യക്തി രത്ന* പുരസ്ക്കാരത്തിന് അർഹനായി.
ഭാരതീയ മന:ശാസ്ത്ര മേഖലയിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
അനവധി ഗ്രന്ഥങ്ങളിലൂടെയും നിരവധി ലേഖനങ്ങളിലൂടെയും അദ്ദേഹം പരിചിതനാണ്
2014 ഏപ്രിൽ മാസം കാനഡയിൽ നടന്ന ലോക മന:ശാസ്ത്ര സമ്മേളനത്തിലേക്കും
നവംബറിൽ പ്രാഗിൽ നടന്ന ലോക ശാസ്ത്ര സമ്മേളനത്തിലും പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ക്ഷണിയ്ക്കപ്പെട്ടു.
2017 ൽ ഓസ്ട്രിയയിൽ (വിയന്ന)നടന്ന അന്താരാഷ്ട്ര മെഡിക്കൽ കോൺഫെറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രബന്ധം (Prenatal experiments based on ancient indian vedas "Garbha Sanskar" for genius progeny” )അവതരിപ്പിച്ചു.
അതേ വർഷം തന്നെ ജർമനിയിലെ മ്യൂണിക്കിൽ നടന്ന സയൻസ് കോൺഫെറൻസിൽ അവതരിപ്പിച്ച പ്രബന്ധം ഇന്റർനാഷ്ണൽ ജേർണൽ ഓഫ് മെഡിസിനിൽ ഉൾപെടുത്തുകയും ചെയ്തു.
ഇന്ത്യയ്ക്കകത്തും പുറത്തുമായി പതിനായിരത്തിലധികം കൗൺസ്‌ലിംഗും കേരളാ പോലീസ് സേനയിലുൾപടെ മൂവായിരത്തിലധികം ട്രെയ്നിംങ് പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്.
ഈ കാലയളവിനുള്ളിൽ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളുമായി സംവദിച്ച് അവർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
കഴിഞ്ഞ 18 വർഷങ്ങളായി *ഷോഡശ സംസ്ക്കാരങ്ങളെ* പറ്റിയും അതുവഴി നല്ല തലമുറകളെ വാർത്തെടുക്കുന്നതിനെ കുറിച്ചും ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രഭാഷണങ്ങളും ശില്പശാലകളും നടത്തി വരുന്നു.
ഇദ്ദേഹം *ഇന്ത്യൻ കൗൺസിലിംഗ് ' ആൻഡ് തെറാപ്പിസ്റ്റ് അസോസിയേഷന്റെ* സജീവാംഗവും , *NCPRT* (National Center for Parenting Research and Training)എന്ന സംഘടനയുടെ *ചെയർമാനും കൂടിയാണ്.
*വിശ്വശാന്തിയ്ക്ക് ഒരിടം എന്ന ആശയത്തെ മുൻനിർത്തി പ്രവർത്തിയ്ക്കുന്ന ഋതംഭര എക്കോ-സ്പിരിച്ച്വൽ കമ്മ്യൂൺ എന്ന സ്ഥാപനത്തിൻ്റെ (www.rhythmbhara.org) ചെയർമാൻ കൂടിയാണ് അദ്ദേഹം*
എല്ലാവർക്കും മാനസീക ആരോഗ്യം എന്ന ലക്ഷ്യം വെച്ച് കൊണ്ട് ഇദ്ദേഹം ആരംഭിച്ച
*എൻറെ ഗ്രാമം സ്വസ്ത്യ ഗ്രാമം*
എന്ന പരിപാടി ഇന്ന് ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.
അറിയപ്പെടുന്ന ഒരു പൂർവ്വ ജൻമ പര്യവേഷകൻ (past life regration) കൂടിയായ അദ്ദേഹം ഭാരതീയ ദർശനങ്ങളെ കുറിച്ചുള്ള പഠനങ്ങളിലും പ്രചരണങ്ങളിലും വ്യാപൃതനാണ്.
മാനസീകാരോഗ്യമുള്ള ഒരു ശ്രേഷ്ഠ ലോകത്തിനായി സ്വപ്നം കാണുകയും അതിനുള്ള നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന വ്യക്തിയാണ് *ഡോ.ശ്രീനാഥ് കാരയാട്ട്*
No comments:
Post a Comment