പാർവ്വണ ശ്രദ്ധം
ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ പാർവണ ശ്രാദ്ധം.
പ്രധാനമായും ശ്രാദ്ധ കർമ്മങ്ങൾ 5 രീതിയിൽ ആണ് ഉള്ളത്.
1. ഏകോദിഷ്ഠ ശ്രാദ്ധം.
മരിച്ചു പോയ ഏതെങ്കിലും ഒരാളെ ഉദ്ദേശിച്ച് അദ്ദേഹം മരിച്ച തിഥിയോ നക്ഷത്രമോ ഓർത്തു വച്ച് വർഷാവർഷം അതാത് ദിവസം ചെയ്യുന്ന ശ്രാദ്ധം.
2. സപിണ്ഡീകരണ ശ്രാദ്ധം
ആരെങ്കിലും മരിച്ചുകഴിഞ്ഞാൽ 10 ദിവസം തുടർച്ചയായി ഇടുന്ന ബലിക്രിയ.
3.ഹിരണ്യ ശ്രാദ്ധം
അപകടത്തിലോ മറ്റേതെങ്കിലും കാരണത്താലോ അകാലമൃത്യു സംഭവിക്കുന്നവർക്ക് വേണ്ടി ചെയ്യുന്ന ശ്രാദ്ധം.
4.ആമ ശ്രാദ്ധം
അറിവോ , കഴിവോ ഇല്ലാത്തവർ വീടിന്റെ തെക്കേ മുറ്റത്ത് ചാണകം മെഴുകി രണ്ടുരുള പിതൃക്കളെ സ്മരിച്ച് വയ്ക്കുന്നത്.
5. പാർവണ ശ്രാദ്ധം
അമാവാസിക്ക് സമസ്ത പിതൃക്കളുടെയും
അനുഗ്രഹത്തിനായി ചെയ്യുന്നത്.
ഇതിൽ അമാവാസിക്ക് ചെയ്യുന്ന പാർവണ ശ്രാദ്ധമാണ് ഇവിടെ പഠിപ്പിക്കുന്നത്.
അമാവാസിക്ക്
ശ്രാദ്ധ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് വളരെ ശ്രേഷ്ഠമാണ്.
ഏറ്റവും ലളിതമായി, ഭംഗിയായി, ശാസ്ത്രീയമായി, ബലി ഇടാനുള്ള ക്രമമാണ് ഇവിടെ വിവരിക്കുന്നത് . സ്വന്തം വീട്ടിൽ ബലികർമ്മം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.
ശ്രാദ്ധത്തിന് ഒരുക്കേണ്ട ക്രമം
എള്ള്, ചെറൂള, അക്ഷതം,
ചന്ദനം,കിണ്ടി ,തുളസി, കവ്യം
കൂർച്ചം, പവിത്രം , കുറുമ്പുല്ല്, ഒരു ചാൺ നീളത്തിൽ മുറിച്ച 20 ദർഭപ്പുല്ല്
എന്നീ വസ്തുക്കൾ ഒരുക്കി വെക്കുക.
ഒരു നിലവിളക്കിൽ അഞ്ച് തിരിയിട്ട് കത്തിച്ച് സ്വസ്ഥമായി തെക്കോട്ട് തിരിഞ്ഞ് ഏറ്റവും സുഖകരമായ രീതിയിൽ ഇരിയ്ക്കുക.
1. *ദേശ കാല സങ്കല്പം*
ഓം തത് സത് ശ്രീ ബ്രഹ്മണ: ദ്വിതീയേ
പരാർധേ,
ശ്വേതവരാഹകല്പേ,
വൈവസ്വതമന്വന്തരേ,
അഷ്ടാവിംശതിതമേ
കലിയുഗേ
കലിപ്രഥമേ പാദേ
ശകവർഷേ,വ്യാവഹാരികാണാം
ഷഷ്ടിസംവത്സരാണാം മധ്യേ ,
പ്രവർതമാനേ
ശാർവരീനാമകേ,
സംവത്സരേ,
(പ്രസ്തുത അയനത്തിന്റെ പേര് ). ....അയനേ
( പ്രസ്തുത മാസത്തിന്റെ പേര് ).....മാസേ
പ്രസ്തുത പക്ഷത്തിന്റെ പേര്..... പക്ഷേ
(പ്രസ്തുത ആഴ്ചയുടെ പേര്) വാരേ
(പ്രസ്തുത തിഥിയുടെ പേര് )തിഥൗ
(പ്രസ്തുത നക്ഷത്രത്തിന്റെ പേര് ) നക്ഷത്രേ,
ജംബൂദ്വീപേ,
ഭരതഖണ്ഡേ,
ഭാരതദേശേ,
മേരോർദക്ഷിണേ പാർശ്വേ,
കേരളരാജ്യേ,
(പ്രസ്തുത ജില്ലയുടെ പേര് ) മണ്ഡലേ,
(പ്രസ്തുത പഞ്ചായത്തിന്റെ പേര് ) നഗരേ/ഗ്രാമേ,
(പ്രസ്തുത വീടിന്റെ പേര് ) ഭവനസ്യ ആങ്കണേ
(സ്വന്തം പേര് )നമക:/നാമികാ
അഹം മമ മാതൃപിതൃ ഉഭയവംശപരമ്പരാഗതാനാം
പിതൃണാം പരിതുഷ്ട്യർഥം,
പാർവണശ്രാദ്ധം കരിഷ്യേ Il
2 . *തീർത്ഥം ഉണ്ടാക്കുക*
കൈകഴുകി വലതു കൈ മോതിര വിരലിൽ പവിത്രം ഇട്ട് പുഷ്പാക്ഷതങ്ങൾ കൈയിലെടുത്ത്, ഈ മന്ത്രം ചൊല്ലി കിണ്ടിയിലെ വെള്ളത്തിൽ ഇടുക.
*"ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു"*
3. *പീഠം സങ്കൽപിക്കുക*
നേരത്തെ തയ്യാറാക്കി വച്ച ദർഭപുല്ല് തല തെക്ക് വശത്തേക്ക് വരത്തക്കവണ്ണം നിലത്ത് വിരിയ്ക്കുക.
4. *പിതൃക്കളെ ആവാഹിയ്ക്കുക*
കൂർച്ചം, ചന്ദനം, ചെറൂള പൂവ്, എള്ള് , അക്ഷതം, തീർത്ഥം ഇങ്ങനെ എല്ലാം കൂട്ടി വലതു കയ്യിൽ പിടിച്ച് ഹൃദയത്തോട് ചേർത്തു പിടിച്ച് നട്ടെല്ല് നിവർത്തി കണ്ണുകളടച്ചു വച്ചുകൊണ്ട് ഇനി പറയുന്ന മന്ത്രം ചൊല്ലി പിതൃക്കളെ സ്മരിച്ച് പീഠത്തിൽ വയ്ക്കുക.
"വസുരുദ്ര ആദിത്യ സ്വരൂപാൻ
അസ്മത് പിതൃ പിതാമഹ പ്രപിതാമഹഃ
മാതൃ മാതാമഹ മാതൃ പിതാമഹഃ മാതൃ പിതാമഹീനാം ധ്യായാമി അസ്മിൻ കൂർച്ചേ ഉഭയ വംശ പിതൄൺ ആവാഹയാമി സ്ഥാപയാമി പൂജയാമി"
ശേഷം
കൈകൂപ്പി
*"മമ വർഗ്ഗ ദ്വയ പിതൃഭ്യോ നമഃ"*
എന്ന് ചൊല്ലി അച്ഛന്റേയും അമ്മയുടേയും വംശത്തിലെ മുഴുവൻ പിതൃക്കളേയും സ്മരിയ്ക്കുക.
ശേഷം
*"ഓം നമോ നാരായണായ"* എന്ന മന്ത്രം കൊണ്ട് 3 തവണ തീർത്ഥം അർച്ചിയ്ക്കുക.
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
*"ഓം നമോ നാരായണായ"* എന്ന മന്ത്രം കൊണ്ട് 3 തവണ വീതം ചന്ദനം അർച്ചിയ്ക്കുക.
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
*"ഓം നമോ നാരായണായ"* എന്ന മന്ത്രം കൊണ്ട് 3 തവണ വീതം പുഷ്പം അർച്ചിയ്ക്കുക.
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ശേഷം
ഒരു പൂവെടുത്ത്
*ആദിപിതൄൺ അവാഹയാമി
സ്ഥാപയാമി പൂജയാമി "*
എന്ന് ചൊല്ലി ആദി പിതൃക്കളെ സ്മരിച്ച് പീഠത്തിൽ സമർപ്പിയ്ക്കുക.
5. *പിണ്ഡ സമർപ്പണം*
നേരത്തെ തയ്യാറാക്കിവെച്ച ചോറുരുള എള്ള് കൂട്ടി വലതു കയ്യിൽ എടുത്ത് ഹൃദയത്തോട് ചേർത്തുപിടിച്ച് കണ്ണുകൾ അടച്ചു വച്ച് നട്ടെല്ല് നിവർത്തി ഇനി പറയുന്ന മന്ത്രം ചൊല്ലി പീഠത്തിൽ സമർപ്പിയ്ക്കുക.
*"മാതൃ വംശേ മൃതായേച പിതൃ വംശേ തഥൈവച ഗുരു ശ്വശുര ബന്ധൂനാം യേചാന്യേ ബാന്ധവാഃ മൃതാഃ തിലോദകം ച പിണ്ഡം ച പിതൄണാം പരിതുഷ്ടയേൽ സമർപയാമി ഭക്ത്യാഹം പ്രാർത്ഥയാമി പ്രസീദ മേ* "
6. *തിലോദകം*
ഇടതുകൈയിൽ തീർത്ഥപാത്രമെടുത്ത് വലതുകൈയിൽ എള്ള് വാരിയെടുത്ത് വലതുകൈയുടെ ചൂണ്ടുവിരൽ മാത്രം നിവർത്തി പിടിച്ച് വലതുകൈയിലേക്ക് വെള്ളമൊഴിക്കുമ്പോൾ
എള്ളും വെള്ളവും ചേർന്ന മിശ്രിതം വലതുകൈ ചൂണ്ടുവിരലിലൂടെ ഇനി പറയുന്ന മന്ത്രം 9 പ്രാവശ്യത്തിൽ കുറയാതെ ചൊല്ലി പിണ്ഡത്തിൽ വീഴ്ത്തുക.
*"ഓം തിലോദകംസമർപ്പയാമി"*
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ഓം തിലോദകം സമർപ്പയാമി
ശേഷം
ഒരു പൂവെടുത്ത് ഇനി പറയുന്ന മന്ത്രം ചൊല്ലി പുണ്യ ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും സ്മരിച്ച് പിണ്ഡത്തിലോ വടക്കുഭാഗത്തേക്കോ സമർപ്പിയ്ക്കുക.
*"ശ്രീ കാശി പുരുഷോത്തമം ബദരികാ അയോദ്ധ്യാ ഗയാ ദ്വാരകാ ഗോകർണ്ണാമല കാളഹസ്തീ മധുരാ ശ്രീരംഗം രാമേശ്വരം ശ്രീ കുംഭകോണാഭിതം ശ്വേതാരണ്യ പുരം ചിദംബര സഭാം മോക്ഷായ പരിചിന്തയേത്"*
7. *പിതൃ സ്മരണ*
പുഷ്പങ്ങൾ വലതു കൈയിൽ എടുത്ത് ഹൃദയത്തോടു ചേർത്തുവച്ച് നട്ടെല്ല് നിവർത്തി കണ്ണുകൾ അടച്ചു വച്ച്
നമുക്ക് ജന്മം തന്ന നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ രക്ഷിതാക്കളെ, മാതാപിതാക്കളെ, പിതൃപരമ്പരയെ വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി സ്മരിക്കുക.
അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് അവരോട് ക്ഷമ പറയുക.
നമുക്ക് തന്ന സംസ്ക്കാരത്തിനും സമ്പത്തിനും സ്നേഹത്തിനും കരുതലിനും
അങ്ങേയറ്റം നന്ദി മനസിൽ കൊണ്ടുവരുക.
നമ്മുടെ പിതൃക്കൾ നമുക്ക് മുമ്പിൽ ഇരിക്കുന്നതായി ഭാവനയിൽ കണ്ട് മനസ്സുകൊണ്ട് അവരോട് സംവദിക്കുക.
8. *പ്രദക്ഷിണം*
പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്തു എഴുന്നേറ്റ് പിണ്ഡത്തിന് മൂന്ന് പ്രാവശ്യം പ്രദക്ഷിണം ചെയ്തു സമർപ്പിച്ച് നമസ്കരിക്കുക.
യാനി കാനി ച പാപാനി
ജന്മാന്തര കൃതാനി ച
താനി താനി വിനശ്യന്തി
പ്രദക്ഷിണ പദേ പദേ
9. പ്രതിജ്ഞ
പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്തു പ്രതിജ്ഞ ചെയ്യുക.
ഞാൻ ഭാരതീയ സംസ്കാരമനുസരിച്ച് ജീവിക്കുകയും അത് അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യും.
ധർമ്മമനുസരിച്ച് ജീവിക്കും. നമ്മുടെ സംസ്കാരത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കുവാനും
അടുത്ത തലമുറയ്ക്ക് കൈമാറാനും
സമയം കണ്ടെത്തും.
ഭാരതീയനായി ജനിച്ചതിലും ഈ സംസ്കാരത്തിൽ അധിഷ്ഠിതമായി ജീവിയ്ക്കുന്നതിലും ഞാൻ അഭിമാനിയ്ക്കുന്നു.
10. നിമഞ്ജനം ചെയ്യൽ
നേരത്തെ ആവാഹിച്ചു വെച്ച കൂർച്ചം അതിൻറെ തലയിലെ കെട്ടഴിച്ച് പിതൃക്കളെ പിതൃ ലോകത്തേക്ക് വളരെ നന്ദിയോടും സന്തോഷത്തോടുംകൂടി പറഞ്ഞയക്കുക
ശേഷം
ബലിയിട്ട സ്ഥലത്തുള്ള പരമാവധി വസ്തുക്കൾ കൂട്ടിയെടുത്ത് ഒരു ഇലയിൽ വച്ചുകൊണ്ട് നാരായണ നാമം ജപിച്ചുകൊണ്ട് ബലിപിണ്ഡം ജലാശയത്തിൽ ഒഴുക്കുകയോ കാക്കകൾക്ക് കൊടുക്കുകയോ ഉചിതമായ രീതിയിൽ സൗകര്യമനുസരിച്ച് വൃത്തിയുള്ള സ്ഥലത്ത് സമർപ്പിക്കുകയോ ചെയ്യാം.
ശേഷം
ഭസ്മം നനച്ച് കുറിയിട്ട് 108 ഉരു നാരായണ നാമം ജപിച്ചു മുതിർന്നവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങിക്കുക.
No comments:
Post a Comment