ഷഡ്ചക്ര ശുദ്ധീകരണ ധ്യാനം
വളരെ സുഖപ്രദമായ
ഒരു സ്ഥലം തിരഞ്ഞെടുക്കുക
നിങ്ങൾക്ക് ഇരുന്നോ കിടന്നോ
ഈ ധ്യാനം ചെയ്യാം.
നിങ്ങളുടെ ശരീരവും മനസ്സും
വിശ്രമിക്കാൻ അനുവദിക്കുക.
നിങ്ങളുടെ കണ്ണുകൾ
അടഞ്ഞിരിക്കട്ടെ
3 പ്രാവശ്യം വളരെ ആഴത്തിലുള്ള ശ്വാസോച്ഛാസം ചെയ്യുക
അകത്തേക്ക് എടുക്കുന്ന ഓരോ ശ്വാസത്തെയും വളരെ സ്നേഹത്തോടും ആദരവോടും കൂടി സ്വീകരിക്കുക
പുറത്തേക്ക് വിടുന്ന ഒരോ ശ്വാസത്തെയും വളരെ നന്ദി യോട് കൂടി പോകാൻ അനുവദിക്കുക
ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ നാസാഗ്രഭാഗത്ത് നേരിയ തണുപ്പ് അനുഭവപ്പെടുന്നതും
ശ്വാസം പുറത്തേക്ക് പോകുമ്പോൾ നിസാഗ്രഭാഗത്ത് നേരിയ ചൂട് അനുഭവപ്പെടുന്നതും ശ്രദ്ധിക്കൂ
അകത്തേക്ക് എടുക്കുന്ന ഓരോ ശ്വാസവും നിങ്ങൾക്ക് ആഴത്തിലുള്ള ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നു
പുറത്തേക്ക് വിടുന്ന ഓരോ ശ്വാസവും നിങ്ങൾക്ക് ആഴത്തിലുള്ള വിശ്രമം പ്രദാനം ചെയ്യുന്നു
ഉദിച്ചുയരുന്ന സൂര്യന്റെ സ്വർണ നിറത്തോടുകൂടിയ ഉള്ള ശ്വാസം അകത്തേക്ക് വരുന്നതും
ചാര വർണ്ണത്തിലുള്ള ഉച്ഛ്വാസവായു പുറത്തേക്ക് പോകുന്നതും സങ്കൽപ്പിക്കുക
നിങ്ങളുടെ ശരീരം ഒരു പിരിമുറുക്കവുമില്ലാതെ പൂർണ്ണമായും വിശ്രമിക്കാൻ അനുവദിക്കുക.
നിങ്ങളുടെ ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
മനസ്സിലേക്ക് വരുന്ന ചിന്തകളെ നിരീക്ഷിക്കുക
ചിന്തകൾ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ യാതൊരു ചിന്തകളെയും തടയേണ്ടതില്ല
ചിന്തകൾ എവിടെനിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്ന് മാത്രം ശ്രദ്ധിക്കുക
ഓരോ ചക്രങ്ങളെയും അതാത് സ്ഥാനത്ത് കൃത്യമായ നിറങ്ങളോടും രൂപത്തോടും കൂടെ ഭാവനയിൽ കാണുക
എല്ലായ്പ്പോഴും ആഴത്തിൽ ശ്വസിക്കുകയും നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും ചെയ്യുക.
നിങ്ങളുടെ മൂലാധാര ചക്രം സങ്കല്പിക്കുക
മൂലാധാര ചക്രമാണ് മനുഷ്യൻറെ ചാലകശക്തി.
പഞ്ചഭൂതങ്ങളിൽ ഭൂമിയ്ക്കു സമാനമായി കരുതപ്പെടുന്ന ഈ ചക്രം
ചുവപ്പ് നിറത്തിൽ 4 ദളങ്ങേടെ
ശോഭിച്ച് നിൽക്കുന്നു.
മൂലാധാര ചക്രത്തിന്റെ തിളക്കമുള്ള ചുവന്ന നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.
നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും ചുവപ്പ് ഊർജ്ജം വരുന്നതും മൂലാധാരചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക,
നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം ചുവപ്പായി മാറുന്നത് കാണുക.
മൂലാധാര ചക്രത്തിൽ ലം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക
അതിന്റെ ശക്തി അനുഭവിക്കുക
നിങ്ങളുടെ മൂലാധാര ചക്രം 4 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക
നിങ്ങളുടെ അടിസ്ഥാന ചക്രം ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.
നിങ്ങളുടെ സ്വാധിഷ്ഠാന ചക്രം സങ്കല്പിക്കുക
നിങ്ങളുടെ രണ്ടാമത്തെ ചക്രമായ സ്വാദിഷ്ഠാന ചക്രത്തിലേക്ക് ശ്രദ്ധ കൊണ്ടുവരിക
ഇത് നിങ്ങളുടെ ഗുദലിംഗ മദ്ധ്യേ സ്ഥിതി
ചെയ്യുന്നു.
പഞ്ചഭൂതങ്ങളിൽ ജലത്തിന്
സമാനമായി കരുതപ്പെടുന്ന ഈ ചക്രം
ഓറഞ്ച് നിറത്തിൽ 6 ദളങ്ങേളോടെ
ശോഭിച്ച് നിൽക്കുന്നു.
സ്വാദിഷ്ഠാന ചക്രത്തിന്റെ തിളക്കമുള്ള ഓറഞ്ച് നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.
നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും ഓറഞ്ച് ഊർജ്ജം വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക,
നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം ഓറഞ്ചായി മാറുന്നത് കാണുക.
സ്വാധിഷ്ഠാന ചക്രത്തിൽ വം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക
നിങ്ങളുടെ സ്വാധിഷ്ഠാനം ചക്രം 6 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക
അതിന്റെ ശക്തി അനുഭവിക്കുക നിങ്ങളുടെ സ്വാധിഷ്ഠാനചക്രം ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.
നിങ്ങളുടെ മണിപൂരക ചക്രം സങ്കല്പിക്കുക
ഇത് നാഭിയിൽ സ്ഥിതി ചെയ്യുന്നു
പഞ്ചഭൂതങ്ങളിൽ അഗ്നിക്ക് സമാനമായി കരുതപ്പെടുന്ന ഈ ചക്രം
മഞ്ഞ നിറത്തിൽ 10 ദളങ്ങേളോടെ
ശോഭിച്ച് നിൽക്കുന്നു.
മണിപൂരക ചക്രത്തിന്റെ തിളക്കമുള്ള മഞ്ഞ നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.
നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും മഞ്ഞ ഊർജ്ജം വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക,
നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം മഞ്ഞനിറമായി മാറുന്നത് കാണുക. മണിപൂരകചക്രത്തിൽ രം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക
അതിന്റെ ശക്തി അനുഭവിക്കുക
നിങ്ങളുടെ മണിപൂരക ചക്രം 10 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക
നിങ്ങളുടെ മണിപൂരക ചക്രം ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.
നിങ്ങളുടെ അനാഹത ചക്രം സങ്കല്പിക്കുക
ഇത് ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നു.
പഞ്ചഭൂതങ്ങളിൽ വായുവിന് സമാനമായി കരുതപ്പെടുന്ന ഈ ചക്രം
പച്ച നിറത്തിൽ 12 ദളങ്ങേടെ
ശോഭിച്ച് നിൽക്കുന്നു.
അനാഹത ചക്രത്തിന്റെ
തിളക്കമുള്ള പച്ച നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.
നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും പച്ച ഊർജ്ജം വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക,
നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം പച്ചയായി മാറുന്നത് കാണുക.
അനാഹതചക്രത്തിൽ യം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക
അതിന്റെ ശക്തി അനുഭവിക്കുക
നിങ്ങളുടെ അനാഹത ചക്രം 12 ദളങ്ങളോടുകൂടി പച്ച നിറത്തിൽ ജ്വലിച്ചു നിൽക്കുന്നത് കാണുക
നിങ്ങളുടെ അനാഹത ചക്രം ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.
നിങ്ങളുടെ വിശുദ്ധി ചക്രം സങ്കല്പിക്കുക
ഇത് തൊണ്ടയിൽ സ്ഥിതി ചെയ്യുന്നു.
പഞ്ചഭൂതങ്ങളിൽ ആകാശത്തിന് സമാനമായി കരുതപ്പെടുന്ന ഈ ചക്രം
നീല നിറത്തിൽ 16 ദളങ്ങേടെ
ശോഭിച്ച് നിൽക്കുന്നു.
വിശുദ്ധി ചക്രത്തിന്റെ തിളക്കമുള്ള നീല നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.
നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും നീല ഊർജ്ജം വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക,
നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം നീല നിറമായി മാറുന്നത് കാണുക. വിശുദ്ധി
ചക്രത്തിൽ ഹം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക
അതിന്റെ ശക്തി അനുഭവിക്കുക
നിങ്ങളുടെ വിശ്വദ്ധി ചക്രം 16 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക
നിങ്ങളുടെ വിശുദ്ധി ചക്രം ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.
നിങ്ങളുടെ ആജ്ഞചക്രം സങ്കല്പിക്കുക
ഇതിനെ ബ്രോ ചക്ര എന്നും വിളിക്കുന്നു,
ഇത് നിങ്ങളുടെ കണ്ണുകൾക്കിടയിലാണ്, നിങ്ങളുടെ നെറ്റിയിലെ കൃത്യമായ മധ്യഭാഗത്ത് അഹങ്കാര തത്വേത്തോടെ സ്ഥിതി ചെയ്യുന്നു.
ആജ്ഞാചക്രം ഇന്റിഗോ നിറത്തിൽ 2 ദളങ്ങേടെ ശോഭിച്ച് നിൽക്കുന്നു.
ആജ്ഞാ ചക്രത്തിന്റെ തിളക്കമുള്ള ഇന്റിഗോ നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.
നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും ഇന്റിഗോ നിറത്തിൽ ഊർജ്ജം വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക,
നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം ഇന്റിഗോ നിറമായി മാറുന്നത് കാണുക. ആജ്ഞാചക്രത്തിൽ "സം"
എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക
അതിന്റെ ശക്തി അനുഭവിക്കുക
നിങ്ങളുടെ ആജ്ഞാ ചക്രം 2ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക
നിങ്ങളുടെ ആജ്ഞാ ചക്രം ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.
നിങ്ങളുടെ സഹസ്രാര ചക്രം സങ്കല്പിക്കുക
ഈ ചക്രം
വയലറ്റ് നിറത്തിൽ ആയിരം ദളങ്ങേടെ
ശോഭിച്ച് നിൽക്കുന്നു.
സഹസ്രാര ചക്രത്തിന്റെ തിളക്കമുള്ള വയലറ്റ് നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.
നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും വയലറ്റ് നിറത്തിലൂടെ ഊർജ്ജം വരുന്നതും സഹസ്രാരചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക,
നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം വയലറ്റായി മാറുന്നത് കാണുക. സഹസ്രാര പത്മത്തിൽ ഓം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക
അതിന്റെ ശക്തി അനുഭവിക്കുക
നിങ്ങളുടെ സഹസ്രാര പത്മം ആയിരം ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക
നിങ്ങളുടെ സഹസ്രാര ചക്രം ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.
നിങ്ങളുടെ എല്ലാ ചക്രങ്ങളും പൂർണ്ണമായും ശുദ്ധീകരിച്ച് ഊർജ്ജം നിറഞ്ഞതും തിളക്കമേറിയതും ആയി
സങ്കല്പിക്കുക
നിങ്ങളുടെ എല്ലാ ചക്രങ്ങളും ഒരു സാങ്കൽപ്പിക രേഖയിൽ നട്ടെല്ലിൽ
യദാ സ്ഥാനത്ത്
അതീവ തേജസോടെ ജ്വലിച്ച് നിൽക്കുന്നത് സങ്കൽപ്പിക്കുക
വളരെ സാവധാനത്തിൽ നിങ്ങളുടെ
മുഖത്ത് ഒരു പുഞ്ചിരി വെച്ചുകൊണ്ട്
കണ്ണുകൾ തുറക്കുക
നന്ദി നമസ്തെ.
ReplyDeleteഗുരുനാഥന് സാഷ്ടാംഗ പ്രണാമം
ReplyDelete