Thursday, May 21, 2020

തന്ത്ര ലഘുവിവരണം


Know about Tantra Shasrtra Ancient Hindu Spiritual Path of Moksha

'തന്യതെ വിസ്താര്യതെ ഇതി തന്ത്ര(മേദിനി കോശം) തന്റെ ഉള്ളിലെ ബോധത്തെ വിസ്തരിപ്പികുന്നത് എന്നാണ് തന്ത്രത്തെപ്പറ്റി വിശദീകരിക്കുന്നത്. തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം,വാമം,സമയം,ദിവ്യം,കൗളം തുടങ്ങി അഞ്ച് ശാഖകൾ ഉൾക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉൾക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്.


ധാരാളം നിഗൂഢതകൾ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃത ഭാഷയിലാണെന്നുള്ളതും ഇതിന്റെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല,യന്ത്രങ്ങൾ, ക്ഷേത്രപ്രതിഷ്ഠകൾ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട് തന്ത്രശാസ്ത്രത്തിന്.

തൻ എന്ന ധാതുവിൽ നിന്നാണ് തന്ത്ര എന്ന വാക്കുണ്ടായത്. തൻ എന്ന വാക്കിനു ഞാൻ അഥവാ ശരീരം എന്നാണ് വിശദീകരിക്കുന്നത്. ലോകത്തേക്കുറിച്ചുള്ള അവബോധം നൽകുന്നത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇതിൽ പ്രധാനം കണ്ണും, കാതുമാകുന്നു. കണ്ണ് കാണുവാനും ചെവി കേൾക്കുവാനും. കാണുന്നതിനെ യന്ത്രം എന്നും കേൾക്കുന്നതിന് മന്ത്രം എന്ന് പറയുന്നു. യന്ത്രം ദേവിയുടെ കാണുന്ന ശരീരവും മന്ത്രം ദേവിയുടെ സൂക്ഷ്മ ശരീരവും ആകുന്നു.

ദക്ഷിണാചാരം
'ദക്ഷിണാ ദക്ഷിണാരാദ്ധ്യ ദരസ്മേര മുഖാംബുജ'

ദക്ഷിണാചാരമെന്നത് പൊതുവെ സാത്വതിക പരമായ ശ്രീ വിദ്യ മാർഗം ആകുന്നു. ദക്ഷിണാചാരക്കാർ ദേവിയുടെ പൂജ വലത് കാരത്താൽ ചെയ്യുന്നവരാണ്. മാത്രമല്ല വലത് ഭാഗത്തുള്ള പുരുഷ തത്വത്തെ ആരാധിക്കുന്നവരും പിങ്ഗള എന്ന സൂര്യ നാഡിയെ ആരാധന നടത്തുന്നവരും ആണ്. ഇവർ ശക്തിക്കു തുല്യമായി ശിവനെയും ആരാധിക്കുന്നു. 'ഹ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശ്രീ വിദ്യ മന്ത്രം ആയതിനാൽ ഹാദി വിദ്യ എന്നും പറയുന്നു.

വാമചാരം

വാമാചാരികൾ ശക്ത്യാരാധനിയിൽ (ദേവി ) അധിഷ്ഠിതരാകുന്നു ഇടത് കയ്യാൽ തർപ്പണം (പൂജ ) ചെയ്യുന്നവരായതിനാലാണ് വാമാചാരികൾ എന്ന് വിളിക്കുന്നത്. ഇഡ നാഡി (സ്ത്രീ നാഡീ )യെ ആരാധിക്കുന്നവാണിവർ. മകാര പഞ്ചകങ്ങളാണ് പൂജ നിവേദ്യമായി കൊടുക്കാറ്. പൂർണമായും ശക്തിയിൽ വിശ്വസിക്കുന്ന ആരാധന സമ്പ്രദായം ആകുന്നു വാമം. മനുഷ്യന്റെ ഉള്ളിലെ ആഗ്രഹങ്ങളെ ആഗ്രഹങ്ങളിലൂടെ തന്നെ പുറത്തെടുക്കുക എന്ന തത്വം ആകുന്നു വാമാചാരികൾ ചെയ്യുന്നത്.

സമയാചാരം

'അകുല സമയാന്തസ്ഥ
സമയാചാര തല്പര സേവിതാ'

ബാഹ്യാരാധനയിൽ നിന്ന് ഉൾവലിഞ്ഞ് ആന്തരികാരാധനയിൽ മനസിനെ കേന്ദ്രീകരിക്കുന്നതിനെയാണ് സമയാചാരം. മനസിനെ ഉയർത്തി അന്തർമുഖമായ സമയാചാരത്തിൽ ജപം ചെയ്യണം എന്ന് ആചാര്യ മതം. മനസിനെ അന്തർമുഖമായി ആരാധന ചെയ്യാൻ കഴിയുന്നവൻ ആരോ അവനാകുന്നു സമയാചാരി.
ദിവ്യാചാരം

ദക്ഷിണം, വാമം, സമയം എന്നിവയിൽകൂടി കടന്ന് എത്തുന്ന അടുത്ത സ്ഥിതിയാണ് ദിവ്യാചാരം. മനസ്സിനെ ഒരു പ്രത്യേക ബിന്ദുവിൽ കേന്ദ്രീകരിച്ചു ശാംഭവി മുദ്രയിൽ അല്ലങ്കിൽ ഖേചരീ മുദ്രയിൽ ധ്യാനിച്ച് ആത്മതത്വം ഗ്രഹിക്കലാണ് ദിവ്യാചാരത്തിൽ എത്തുമ്പോൾ സംഭവിക്കുന്നത്. ഈ അവസ്ഥ യോഗീഭാവമാണെന്ന് പറയുന്നു.


കൗളാചാരം

വളരെ ഗൂഢവും ഏറെ തെറ്റിധരിക്കപ്പെട്ടതുമായ സാധനാ പദ്ധതിയാണ് കൗളാചാരം. യോഗ്യനായ ശിഷ്യന് മാത്രമേ കൗള രഹസ്യം വെളിപ്പെടുത്താവു എന്നാണ് നിബന്ധന.

'അന്യാസ്തു സകലാ വിദ്യാ: പ്രകടാ ഗണിക ഇവ
ഇയന്തു ശാംഭവി വിദ്യാ ഗുപ്താ കുല വധൂരിവ '

(മറ്റുള്ള വിദ്യയെല്ലാം വേശ്യകളെപ്പോലെ എല്ലാവരുടെയും മുൻപിൽ പ്രകടിക്കപ്പെടുന്നു. എന്നാൽ ശാംഭവി വിദ്യയാകട്ടെ കുല വധുവിനെ പോലെ മറഞ്ഞു നിൽക്കുന്നു.)


ഇത്രയും ഗൂഢമായ വിദ്യ ആയത് കൊണ്ട് തന്നെ എന്താണ് 'കൗളം' എന്നതിനെ കുറിച്ച് പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. ഭാവചൂഡാമണിയിൽ കൗളന്റെ ലക്ഷണം ശിവൻ പാർവ്വതിയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.
'ചെളിയിലും ചന്ദനച്ചാറിലും പുത്രനിലും ശത്രുവിലും ശ്മശാനത്തിലും ഭവനത്തിലും പൊന്നിലും പുല്ലിലും ഒരു ഭേദവും തോന്നാതെ എല്ലാത്തിലും ദേവിയെ ദർശിച്ചു ആ ആനന്ദാനുഭൂതിയിൽ പരിലസിക്കുന്നവനാണ് കൗളൻ '

സ്വച്ഛന്ദതന്ത്രത്തിൽ കൗളം എന്നതിനെ ഇങ്ങിനെ വിവരിക്കുന്നു - 'കുലം എന്നാൽ ശക്തിയും അകുലം ശിവനും ആകുന്നു. ഈ കുല-അകുല അഥവാ ശിവ-ശക്തി സമന്വയമാണ് കൗളം'. മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ സാധനകൾ കൊണ്ട് ഉണർത്തി ഷഡാധാരങ്ങൾ വഴി മേൽപോട്ടുയർത്തി ശിരസിൽ സഹസ്രാര പത്മത്തിൽ നിലകൊള്ളുന്ന ശിവചൈതന്യത്തോട് ചേർക്കുന്ന മഹത്തായ യോഗ വിദ്യയാണ് കൗളം.

ദിശാ നമസ്ക്കാരം

ദിശാ നമസ്കാരം പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാ നമസ്കാരം , ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് . ദിശ തെറ്റിയാലും കുഴപ്പമില്ല . മനസ്സിൽ ഫീൽ ചെയ്തു വേണം ചെയ്യാൻ . 

കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നില നിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങ ളോടും ഫീൽ ചെയ്തുകൊണ്ട് നന്ദി പറയുക . 

മന്ത്രം- ഓം സൂര്യായ നമഃ 

അഗ്നികോൺ 
( തെക്ക്- കിഴക്ക് ഭാഗം ) 

നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ എന്തിന് എട്ടുകാലികളോട് വരെ നന്ദി പറയുക . 

സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയു ള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക . 

മന്ത്രം ഓം അഗ്നയേ നമ 

തെക്കു ഭാഗം

 നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും 

വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക . 

മന്തം ; ഓം പിതൃഭ്യോ നമഃ 

നീര്യതി കോൺ - 
( തെക്ക് പടിഞ്ഞാറ് ഭാഗം )

 നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക . മന്തം : ഓം പൃഥീവൈ്യ നമഃ 

പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക . 

മന്ത്രം : ഓം വരുണായനമഃ 

വായുകോൺ 
( പടിഞ്ഞാറ് വടക്ക് ഭാഗം )

 തേനീച്ച മുതൽ ഗരുഢൻ വരെയുള്ള വായു വിൽ പറക്കുന്ന പരാഗണം നടത്തുകയും സസ്യങ്ങൾ , മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യ ങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത് . തേനീച്ച ഭൂമി യിലില്ലെങ്കിൽ പരമാവധി നാലു വർഷം മാത്രമേ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ . നന്ദി പറയുക . 

മന്ത്രം : ഓാം വായവേ നമഃ 

വടക്ക് ഭാഗം : 
ഭാരതം ഋഷികളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടു ണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വച്ചായിരുന്നു . ആത്മാന്വേ ഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമ്മുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്ത ഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ ദായങ്ങൾക്കും നന്ദി പറയുക . 

മന്ത്രം : ഓം സോമായ നമഃ 

ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:

ഈശാന കോൺ 
( വടക്കുകിഴക്ക് ) 

ഭൂമിയിൽ മനുഷ്യനേതങ്ങളെക്കൊണ്ട് കാണാൻ സാധി ക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം വെൻ സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറി വുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .

 ഓം ഈശാനായ നമ : 

വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായ ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം ന പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '

അഫർമേഷൻ

 അഫർമേഷൻ 

ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള സ്വപ്നങ്ങൾ ഉള്ള വർക്ക് ഉയർന്ന ബോധാവസ്ഥയിൽ മനസ്സിനെ എത്തിച്ച് നമ്മുടെ സ്വപ്നങ്ങൾ , സങ്കല്പങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള പദ്ധതി യാണ് അഫർമേഷൻ . നന്ദി പറയലാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പ്രാർത്ഥന . നന്ദി പറയുന്നവനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ . നന്ദി പറയലാണ് ഭാഗ്യത്തെ നിങ്ങളിലേക്കെത്തിക്കാനുള്ള വഴി . ഇവിടെ നന്ദി പറയുക എന്ന് ഉദ്ദേശിക്കുന്നത് നന്ദിഫീൽ ചെയ്യുന്നതാണ് . 

നിങ്ങളുടെ സങ്കല്പ്പം മറ്റൊരാൾക്ക് ഉപ്രദവമാവുന്നതല്ല എന്ന് ഉറപ്പിക്കുക . 100 % വിശ്വാസത്തോടുകൂടി ചെയ്യുക . സ്വസ്ഥമായി ഇരിക്കുക . 

കണ്ണുകൾ അടച്ചുവെയ്ക്കുക ശ്വാസഗതിയെ കുറിച്ച് ശ്രദ്ധിക്കുക ശ്വാസം അകത്തേക്കെടുക്കുമ്പോൾ വയർ വികസിക്കുന്നതായും ശ്വാസം പറഞ്ഞുവിടുമ്പോൾ വയർ ഒട്ടുന്നതായും അറി യുക . 

നമ്മൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ സന്തോ ഷത്തിനും അങ്ങേയറ്റം നന്ദി അനുഭവിക്കുക . ( Feel ) 

ഇനി എന്താണോ നമുക്ക് പ്രത്യേകമായി വേണ്ടത് അത് ലഭിച്ചതായി മനസ്സിൽ അനുഭവിക്കുക അത് ലഭിച്ചതിന് നന്ദി . ഫീൽ ചെയ്യുക . ( ഉദാഹരണത്തിന് നമുക്ക് ഒരു വീടാണ് അവശ്യം എങ്കിൽ ജനിച്ചതുമുതൽ ഇതുവരെ താമസിച്ചു . എല്ലാ വീടുകൾക്കും വളരെ ആഴത്തിൽ നന്ദിപറയുക . ശേഷം നമ്മൾ ആഗ്രഹിക്കുന്ന വീട് ലഭിച്ചതായി മനസിൽ കാണുക . വളരെ വ്യക്തമായി കാണാൻ സാധിക്കണം .

ശേഷം നമ്മൾ ആഗ്രഹിക്കുന്ന വീട് ലഭിച്ചതായി മനസിൽ കാണുക . വളരെ വ്യക്തമായി കാണാൻ സാധിക്കണം . വീടിന്റെ മുറ്റവും , കർട്ടനും , ഓരോ മുറിയും , കുട്ടികൾ മുറ്റത്ത് നിന്ന് കളിക്കുന്നതും എല്ലാം ഇപ്പോൾ നടക്കുന്നതായി അനുഭ വിക്കുക . 

ഈ സൗകര്യം ലഭിച്ചതിന് അങ്ങേയറ്റം നന്ദി പറയുക . വിവാഹം കഴിയാനാണെങ്കിൽ ഇന്നുവരെ ജീവിതത്തിൽ ലഭിച്ച എല്ലാ ബന്ധുക്കൾക്കും നന്ദിപറയുക . വിവാഹം നടക്കുന്നതും സുഖമായി താമസിക്കുന്നതും മനസിൽ കാണുക അനുഭവിക്കുക ഇത്രയും സൗകര്യങ്ങൾ , നല്ല ഭാര്യയെ ഭർത്താവിനെ ലഭിച്ചതിന് നന്ദിപറയുക അനുഭവിക്കുക 

ദിവസവും ഒരു നേരം ഇങ്ങനെ 41 ദിവസം ചെയ്താൽ അനു കൂല മാറ്റങ്ങൾ സംഭവിക്കും . 

ഇത് ഒരു പുസ്തകത്തിലോ പേപ്പറിലോ എഴുതുന്നതാണ് മറ്റൊരു വഴി . അതിനെ അഫർമേഷൻ എഴുതുക എന്നാണ് പറയുന്നത് . 



ശ്രദ്ധിക്കേണ്ടവ ; 
1 മറ്റൊരാൾക്ക് ഉപ്രദവമുണ്ടാവുന്ന കാര്യങ്ങൾ ലക്ഷ്യമായി വെക്കരുത് . 

2.സങ്കല്പത്തിന് ഉദ്ദേശ ശുദ്ധിയും തീവ്രതയും വേണം . 

3. പകുതിവെച്ച് സങ്കല്പം മാറ്റരുത് . 

4.ഒരു ദിവസം എത്ര അഫർമേഷൻ വേണമെങ്കിലും എഴുതാം . 

5.വളരെ സന്തോഷത്തോടെയും വിശ്വാസത്തോടെയും ചെയ്യുക എഴുതുക 

6 . പ്രാർത്ഥനയാ ധ്യാനമോ ജപമോ ഉള്ളവർ അതിനുശേഷം ചെയ്യുക എഴുതുക 

7.എവിടെ വെച്ച് വേണമെങ്കിലും ചെയ്യാം / എഴുതാം . 

8.ദൃശ്യങ്ങൾ മനസിൽ കാണുമ്പോൾ വ്യക്തതയും പൂർണ്ണ തയും ഉണ്ടായിരിക്കുക , 


9.സങ്കല്പങ്ങൾ പൂർണ്ണതയിലെത്തുന്നതുവരെ ചെയ്യാം . 

10. മറ്റൊരാൾക്കുവേണ്ടിയും അഫർമേഷൻ എഴുതാം . 

11 , ഏത് ഭാഷയില് വേണമെങ്കിലും എഴുതാം . 


12.ഒരു ലക്ഷ്യം അനേകം പേർ ഒരുമിച്ചെഴുതിയാൽ പെട്ടെന്ന സാധിക്കും .

എന്റെ രണ്ടു ഭാര്യമാർ

എന്റെ രണ്ടു ഭാര്യമാർ 


എനിക്ക് രണ്ട് ഭാര്യമാരാണ് ഉള്ളത് . എന്റെ ശരിക്കുള്ള ഭാര്യയും എന്റെ സങ്കല്പത്തിലെ ഭാര്യയും ദിവസം പത്തു പ്രാവശ്യമെങ്കിലും ഞാൻ എന്റെ ഭാര്യയേയും സങ്കൽപത്തിലെ ഭാര്യയേയും തമ്മിൽ താരതമ്യം ചെയ്യാറുണ്ട് . ഇതിൽ എന്റെ സങ്കൽപത്തിലെ ഭാര്യ എന്നത് ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് എഴുന്നേറ്റ് കുളിച്ച് ചന്ദനക്കുറിയും തൊട്ട് മുടിയിൽ തുളസിക്കതിരുവച്ച് കാപ്പിയുമായി വരുന്ന ഭാര്യയാണ് എന്നാൽ പലപ്പോഴും ഞാൻ എഴുന്നേറ്റതിന്റെശേഷമാണ് ഭാര്യ എഴുന്നേൽക്കാറ് എന്റെ സങ്കല്പത്തിലെ ഭാര്യ യെക്കുറിച്ച് എന്റെ ഭാര്യ യോട് സംസാരിച്ചപ്പോൾ അവൾ പറഞ്ഞത് അവളുടെ സങ്കൽപ്പത്തിലും ഒരു ഭർത്താ വുണ്ട ന്നാണ് . 

അവൾ എഴു ന്നേൽക്കുന്നതിന് മുമ്പ് എഴുന്നേറ്റ് അവൾക്കുള്ള ചായയു മായി വരുന്ന ഭ ർ ത്താ വിനെ യാ ണ് അവൾ പ്രതീക്ഷിക്കു ന്നത് . ഇതിൽ ഏതെങ്കിലും ഒരു ഭാര്യയെ കൊന്നേ പറ്റൂ . ഇതിൽ ഏതു ഭാര്യയെ കൊല്ലാ നാണ് എളുപ്പം ? 


സങ്കൽപ്പത്തിലെ ഭാര്യയെ എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ തെറ്റാണ് നമ്മുടെ സങ്കൽപത്തിലെ ഭാര്യയെ നമ്മൾ തന്നെ സൃഷ്ടിക്കുന്നതാണ് അത് നശിപ്പിക്കുക വളരെ പ്രയാ സമാണ് . 

നിങ്ങളുടെ യഥാർത്ഥ ഭാര്യ സങ്കൽപത്തിലെ ഭാര്യയുടെ 30 % മെങ്കിലും വന്നാൽ നിങ്ങൾ വലിയ ഭാഗ്യവാനാണ് ആ 30 % ത്തെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്താൽ രണ്ടോ മൂന്നോ വർഷങ്ങൾകൊണ്ട് ശരിക്കുള്ള ഭാര്യയെ സങ്കൽപത്തി ഭാര്യയാക്കി മാറ്റാൻ സാധിക്കും മിക്കവാറും നമ്മൾ സങ്കൽ ത്തിലെ ഭാര്യയെ സൃഷ്ടിച്ചത് നമ്മുടെ അമ്മയിൽ നിന്നുമാവാം . ഇതുപോലെ സങ്കൽപത്തിലെ ഭർത്താവും സങ്കൽപത്തിലെ  ഭാര്യയെ സൃഷ്ടിച്ചത് നമ്മുടെ അമ്മയിൽനിന്നുമാവാം . ഇതുപോലെ സങ്കൽപത്തിലെ ഭർത്താവും സങ്കൽപത്തിലെ മകനും മകളും അച്ഛനും അമ്മയും , അധ്യാപകനും , സുഹൃത്തും ഉണ്ടാവാം . നിങ്ങൾ നിങ്ങളുടെ യഥാർത്ഥ മകനെ മകളെ ഭർത്താ വിനെ , രക്ഷിതാക്കളെ , കൂട്ടുകാരെ സങ്കൽപത്തിലെ വ്യക്തിക ളുമായി താരതമ്യം ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് . വ്യക്തികളെ അവരുടെ എല്ലാ ഗുണങ്ങളോടും ദോഷങ്ങളോടും കൂടി സ്വീകരിക്കുക . നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്യേണ്ട കാര്യ മാണ് ഇനി പറയുന്നത് . ഭർത്താക്കന്മാർമാരോട് നിങ്ങൾ ഒരിക്കലെങ്കിലും നിങ്ങളുടെ ഭാര്യയെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് പറയേണ്ടതാണ് “ നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് . നിന്നെപോലെ ഒരു ഭാര്യയെ കിട്ടിയത് എന്റെ ഭാഗ്യമാണ് ( ഇതിനെക്കാളും മോശ മായ ഭാര്യയെ നിങ്ങൾക്ക് ലഭിക്കാമായിരുന്നു ) . അതിൽ ഞാനൊ രുപാട് അഭിമാനി എന്റെ ജീവിതം സന്തോഷകരമാക്കി യതിന് എനിക്ക് നിന്നോട് എന്നെന്നും നന്ദിയും സ്നേഹവും ഉണ്ടായിരിക്കും " . പറയേണ്ടതാണ് . ഭാര്യമാരോട് ഒരിക്കലെങ്കിലും ഭർത്താവിനോട് പറയേണ്ട വാക്കുകൾ . നിങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് . നിങ്ങളെ ഭർത്താ വായി ലഭിച്ചത് എന്റെ ഭാഗ്യമാണ് . അതിൽ ഞാൻ ഒരുപാട് അഭി മാനിക്കുന്നു . നിങ്ങൾ രണ്ടു പേരോടും മക്കളെ ചേർത്ത് പിടിച്ച് നിങ്ങളെ മക്കളായി ലഭിച്ചതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട് നിങ്ങൾ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് . ഞങ്ങളുടെ ഭാഗ്യം കൊണ്ടാണ് നിങ്ങൾ മക്കളായി പിറന്നത് അതിൽ ഞങ്ങൾ അഭിമാനിക്കു കയും ഭഗവാനോട് നന്ദിപറയുകയും ചെയ്യുന്നു . ഇതേപോലെ നിങ്ങളുടെ മക്കളുടെ മുന്നിൽ വച്ച് രക്ഷിതാ ക്കളോടും ഇങ്ങനെ പറയണം , “ നിങ്ങളെപോലെ ഒരു അച്ഛനെയും അമ്മയെയും ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ് " എന്ന് അവരെ ചേർത്ത് പിടിച്ച് പറയണം . ഒരു പക്ഷേ , നാളെ നിങ്ങളുടെ കുട്ടികൾ ഇതു മാത കയാക്കും . ഇങ്ങനെ നിങ്ങൾ പരസ്പരം ആത്മാർത്ഥമായി പറയുമ്പേ ഴാണ് നിങ്ങളുടെ കുടുംബം ധന്യമാകുന്നത് .


ബാങ്കുദ്യോഗസ്ഥന്റെ വൈകാരികത

 ബാങ്കുദ്യോഗസ്ഥന്റെ  വൈകാരികത
ബാങ്കുദ്യോഗസ്ഥനായ ഭർത്താവ് ദിവസവും അഞ്ചു മണിക്ക് ബേങ്ക് കഴിഞ്ഞ് ആറു മണിക്ക് വീട്ടിലെത്തും എന്നാൽ ഒരു ദിവസം ആറു മണിയ്ക്കും ഏഴു മണിക്കും ഭർത്താവിനെ കണ്ടില്ല . ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആണ് ബാങ്കിലെ മറ്റു ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ അഞ്ചുമണിക്കു തന്നെ ഇറങ്ങിയെ ന്നാണ് അറിയാൻ കഴിഞ്ഞത് ഭാര്യയുടെ മനസിൽ പേടി ഉടലെടുത്തു രാവിലെ സ്കൂട്ടറിൽ ആണ് പോയത് വല്ല അപകടവും പറ്റിയോ ? 

ഭാര്യയുടെ ചിന്തകൾ കാടു കയറി ആകെ വിഷമ ത്തിലും ഭയത്തിലുമായി .

 7.30 ന് കോളിങ് ബെൽ കേട്ട് നോക്കിയപ്പോൾ ഭർത്താവ് മുന്നിൽ നിൽക്കുന്നു . ഭാര്യ ( ദേഷ്യത്തോടെ ) : എവിടെ ആയിരുന്നു മനുഷ്യാ ഇത്രയും നേരം ? 

( ഏത് വികാരത്തിൽ ആണോ ചോദ്യം ചോദിക്കുന്നത് അതേ വികാരത്തിലാണ് ഉത്തരം ലഭിക്കുക ) ഉത്തരം : നിന്നോടു പറയാൻ സൗകര്യമില്ല . 

( കാരണം രാവിലെ ഭാര്യ പറഞ്ഞതനുസരിച്ച് , ഭാര്യയുടെ സ്വർണാഭരണം മാറ്റി വാങ്ങാൻ വേണ്ടി ജുവലറിയിൽ പോയതിനാലാണ് വൈകിയത് ഇത് ഭാര്യ മറന്നിരുന്നു . ഈ ആഭരണം ഭാര്യക്ക് കൊടുക്കുമ്പോൾ ഭാര്യ സന്തോഷത്തോടെ ഓടി വന്ന് കെട്ടിപിടിക്കുന്നത് സ്വപ്നം കണ്ട ഭർത്താവ് നേരിട്ടത് ഭാര്യയുടെ ദേഷ്യത്തോടെയുള്ള ചോദ്യമാണ് . ഇത്രയും നേരം കാത്തിരുന്ന ഭർത്താവിനോട് എവിടെ ആയി രുന്നു ഇത്രനേരം എന്ന് ചോദിച്ചപ്പോൾ ഉത്തരം നിന്നോട് പറയാൻ സൗകര്യമില്ല എന്ന മറുപടിയാണ് ലഭിച്ചത് . ഭാര്യക്ക് കൂടുതൽ ദേഷ്യം . 

ഭാര്യ : പിന്നെ നിങ്ങൾക്ക് ആരോട് പറയാനാ സൗകര്യം ? 

വിവാഹം കഴിഞ്ഞ ദിവസം മുതൽ പിന്നീടുള്ള ഓരോ സംഭവ ങ്ങളും ഓർത്തെടുത്ത് കരഞ്ഞു കൊണ്ട് ഭാര്യ പ്രതികരിച്ചു . 

ഇതു കേട്ട ഭർത്താവ് ; കൂടുതൽ ദേഷ്യത്തോടെ 

ഞാനും എന്റെ അമ്മയും എത്ര സമാധാനത്തോടെ കഴിഞ്ഞ വീടാണ് നീ എന്നാണോ കാലുകുത്തിയത് അന്ന് തുടങ്ങിയ താണീ ഗതികേട് 


ഭാര്യ : എത്ര നല്ല ആലോചനകൾ വന്നതാ , ഇയാൾക്കൊ മാണല്ലോ ജീവിക്കാൻ തോന്നിയത് ( ആത്മഗതം ) 

ഭർത്താവ് : ഇതിനൊന്നും നിന്നെ പറഞ്ഞിട്ട് കാര്യമില്ല . ( വളർത്തുദോഷ മാണ് എന്നാണു ദ്ദേശിച്ചത് .

ഭാര്യമാരെ സംബന്ധിച്ച് തന്നെ എന്തു പറഞ്ഞാലും കുഴപ്പമില്ല തന്റെ അച്ഛ നെയും , അമ്മയെയും ആങ്ങളയെയും കുറ്റപ്പെടുത്തിയാൽ പിന്നെ മൂന്നാം ലോക മഹായുദ്ധം അവിടെ പ്രതീക്ഷിക്കാം ) കൂടുതൽ കലഹങ്ങളിലേക്ക് വിഷയങ്ങൾ പോവുന്നതു നോക്കു . ഇവിടെ പ്രശ്നമുണ്ടാക്കിയത് വൈകാരിക നിരക്ഷരതയാണ് ( Emotional Illiteracy ) സത്യത്തിൽ ഭർത്താവിനെ കാണാതായപ്പോൾ ഭാര്യ കരുതിയത് വല്ല അപകടവും പറ്റിയോ എന്നാണ് എന്നാൽ അപകടം പറ്റി എന്നുകരുതിയ ഭർത്താവാണ് 7.30 ന് പൂർണ്ണ ആരോഗ്യവാനായി വീട്ടിൽ എത്തിയത് അപ്പോൾ ശരിക്കും ഭാര്യ പ്രകടിപ്പിക്കേണ്ട വികാരം എന്താണ് ? ഭാര്യ ചോദിക്കേണ്ട ചോദ്യം എന്താണ് ? 

ഹാവു . നിങ്ങളെത്തിയല്ലോ പതിവു സമയത്ത് കാണാതായ പ്പോൾ ഞാൻ കരുതി വല്ല അപകടവും പറ്റിയോ എന്ന് . കണ്ടപ്പോൾ സന്തോഷമായി സമാധാനമായി എന്നാണ് ഭാര്യ പറഞ്ഞതെങ്കിൽ മറുപടി എന്തായിരിക്കും 

ഭർത്താവ് : സോറി നീ വല്ലാതെ പേടിച്ചു അല്ലേ മൊബൈൽ ഓഫായി പോയി അതുകൊണ്ട് വിളിക്കാൻ പറ്റിയില്ല . നീ പറഞ്ഞ സാധനം ( സ്വർണമാല ) ഞാൻ കൊണ്ടു വന്നിട്ടുണ്ട് . ഇനി ഇങ്ങനെ സംഭവിക്കാതെ നോക്കാം . നോക്കൂ ഇപ്പോൾ ആ വീട്ടിൽ എന്തൊരു സമാധാനം . 


ഇത് സന്തോഷം പ്രകടിപ്പിക്കണ്ട സ്ഥലത്ത് ദേഷ്യം പ്രകടിപ്പിച്ചപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത് മറിച്ച് സന്തോഷം പ്രകടിപ്പിച്ചപ്പോൾ ആ വീട് ഒരു സ്വർഗ്ഗമായത് ശ്രദ്ധിക്കൂ , വൈകാരിക സാക്ഷരത സമാധാനവും ശാന്തിയും സ്വസ്ഥതയും ഉണ്ടാക്കുന്നു അത് കുടുംബം സ്വർഗ്ഗമാക്കുന്നു . എന്നാൽ വൈകാരിക നിരക്ഷരത പ്രശ്നങ്ങളും കലഹങ്ങളും സൃഷ്ടിക്കുന്നു . കുടുംബത്തെയും സമൂഹത്തെയും നരകതുല്യമാക്കുന്നു. വലിയ വലിയ യുദ്ധങ്ങൾ വരെ വൈകാരിക നിരക്ഷരതയും സംഭാവനകൾ ആണ് . 

അതിഥി ദേവോ ഭവ:

 അതിഥിദേവോ ഭവ 

നമ്മുടെ ജീവിതത്തിൽ തൊണ്ണൂറ്റിഒമ്പതുശതമാനം കാര്യ ങ്ങളും നമ്മുടെ പ്രതീക്ഷക്കനുസരിച്ചാണ് സംഭവിക്കുന്നത് . ഒരു ശതമാനം കാര്യം മാത്രമാണ് അപതീക്ഷിതമായി സംഭവിക്കു ന്നത് . അപ്രതീക്ഷിതമായി വരുന്ന വ്യക്തികളെയോ സംഭവങ്ങ ളെയോ ആണ് അതിഥി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് . അങ്ങനെ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളെ ദൈവത്തിന്റെ തീരുമാനമായിക്കണ്ട് നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുകയാണ് വേണ്ടത് . “ 

അതിഥി ദേവോ ഭവ ' 

അനുകൂലമായി ഭവിക്കുന്ന ഓരോ കാര്യങ്ങൾക്കും നന്ദി പറയുക പ്രതികൂലമായി സംഭവിക്കുന്ന കാര്യങ്ങൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുക . 

ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാവികാരങ്ങളെയും സാക്ഷീ ഭാവത്തിൽ കാണാനാണ് ഭാരതീയ തത്വചിന്തകൾ ആഹ്വാനം ചെയ്യുന്നത് . “ എനിക്ക് സന്തോഷം മാത്രം മതി ' എന്ന ചിന്ത പോലും ശരിയല്ല . കാരണം സങ്കടം ഉള്ളതുകൊണ്ടാണ് സന്തോഷത്തെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുന്നത് . ഒരാളുടെ ജീവിത ത്തിൽ സന്തോഷം മാത്രമായിരുന്നെങ്കിൽ ഒരു പക്ഷേ ബോറടിച്ച് അയാൾ ആത്മഹത്യ ചെയ്തതേനെ . 


നിങ്ങളുടെ സന്തോ ഷത്തെ കൂടുതൽ മധുരമുള്ളതാക്കി മാറ്റുന്നത് ഇടക്കു സംഭവിക്കുന്ന ദുഃഖങ്ങൾ ആണ് , അതിനാൽ സന്തോഷത്തിന്റെ എതിരല്ല . സങ്കടം മറിച്ച് സന്തോഷം അനുഭവിക്കണമെങ്കിൽ സങ്കടം ഉണ്ടായേപ്പറ്റു . രണ്ടു സങ്കടങ്ങളുടെ ഇടയിലുള്ള സന്തോഷമാണ് അതിമധുരം . 

അതിനാൽ സങ്കടങ്ങളെയും സന്തോഷത്തെയും അർഹി ക്കുന്ന രീതിയിൽ പരിഗണിച്ച് നമ്മുടെ വികാരങ്ങൾ നമുക്ക് തന്നെ തീരുമാനിക്കാൻ സാധിക്കുന്ന അവസ്ഥയാണ് സാക്ഷി . എല്ലാ വികാരങ്ങളെയും മാറി നിന്ന് നോക്കിക്കാണാൻ പറ്റുന്ന അവസ്ഥയാണ് സാക്ഷിത്വം . 

ഒരിക്കൽ വളരെ ധനികനായ ഒരാൾ മുല്ലയുടെ അടുത വന്നു പറഞ്ഞു . മുല്ല ഞാൻ വലിയ ധനികനാണ് . എന്റെ കയ്യിൽ ധാരാളം പണമുണ്ട് . പക്ഷേ എനിക്ക് സന്തോഷമില്ല . ഞാൻ എത്ര  പണം വേണമെങ്കിലും ചെലവാക്കാൻ തയ്യാറാണ് . സന്തോഷമുണ്ടാക്കാ നുള്ള വിദ്യ എനിക്ക് പറഞ്ഞുതന്നാലും . 

ഈ സമയത്ത് മുല്ല ആ ധനികന്റെ കയ്യിലുള്ള പണക്കിഴി തട്ടിയെടുത്ത് ഓടാൻ തുടങ്ങി . അപ്രതീക്ഷിതമായി മുല്ല പണം പിടിച്ചുവാങ്ങി ഓടിയപ്പോൾ ധനികനും കരഞ്ഞു കൊണ്ട് മുല്ലയുടെ പിന്നാലെ ഓടി . എന്നാൽ അവിടുത്തെ വഴികൾ കൃത്യമായി അറിയുന്ന മുല്ല ഓടിരക്ഷ പ്പെട്ടു . 

ധനികൻ അവിടെ നിന്നും എന്റെ കാശപോയെ ... എന്റെ പണം മോഷ്ടിക്കപ്പെട്ടേ ... എന്ന് അലമുറയിട്ട് കര ഞ്ഞുകൊണ്ടിരുന്നു . അൽപസമയം കഴിഞ്ഞപ്പോൾ മുല്ല പെട്ടെന്ന് അവിടേക്ക് വരികയും പണക്കിഴി ധനികന് തിരിച്ച് നൽകുകയും ചെയ്തു . പണം തിരികെ ലഭിച്ച ധനികൻ സന്തോഷം കൊണ്ട് തുള്ളി ച്ചാടി . 

ഇതുകണ്ട മുല്ല പറഞ്ഞു . ഇപ്പോൾ നിങ്ങൾക്ക് സന്തോഷമായില്ലേ ? 


ഈ പണം നേരത്തെ ധനികന്റെ കയ്യിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം സന്തോഷിച്ചിരുന്നില്ല എന്നാൽ അത് നഷ്ടപ്പെട്ടു എന്ന് കരുതി ദുഃഖിച്ചിരുന്നപ്പോൾ പണക്കിഴി തിരിച്ചു ലഭിച്ചതിന്നാൽ അദ്ദേഹം വളരെ അധികം സന്തോഷിച്ചു . 

സന്തോഷം ദുഃഖത്തിന്റെ സൃഷ്ടിയാണ് . സന്തോഷത്തിന്റെ മാതാവാണ് ദുഃഖം 

പൂർണ്ണ അവബോധത്തിൽ ജീവിക്കുക നിങ്ങൾ ഒരു രാജകുമാരനായോ ഒരു പാപ്പരായോ ആണ് മരിക്കുന്നത് എന്നത് വലിയ വ്യത്യാസം ഉണ്ടാ ക്കുന്നില്ല . നല്ല ഭക്ഷണം കഴിച്ച് , സുഖകരമായ ഒരു കിടക്ക യിൽ കിടന്നാണ് മരിക്കുന്നത് എന്നതും അല്ലെങ്കിൽ റോഡിൽ വിശന്നു മരിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടാക്കുന്നില്ല . വ്യത്യാസമുണ്ടാക്കുന്ന ഒരേയൊരു കാര്യം നിങ്ങൾ പൂർണ്ണ അവബോധത്തിൽ ജീവിക്കുന്നു എന്നതും പൂർണ്ണ ബോധത്തിൽ മരിക്കുന്നു എന്നതും ആണ് . എല്ലാം ഇതിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് .




നിങ്ങളാണ് ആ ഭാഗ്യവാൻ

നിങ്ങളാണ് ആ ഭാഗ്യവാൻ , നിങ്ങളാണ് ആ വിജയി ഇരുനൂറുമുതൽ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ് ഒരു ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയിൽ നിക്ഷേപിക്ക പ്പെടുന്നത് . ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും . ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളിൽ കൂടി വന്നാൽ അഞ്ഞുറു ബീജങ്ങൾ മാത്രമാണ് ലക്ഷ്യത്തിൽ എത്തി ച്ചേരുന്നത് . ബാക്കിയൊക്കെ വഴിയിൽ തളർന്നും ക്ഷീണിച്ചും പരാജയപ്പെട്ടുപോകുന്നു . അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളിൽ വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്റെ തൊലി ഭേദിച്ച് സങ്കലനം നടത്താൻ കഴിയുകയുള്ളൂ .... ആ വിജയി നിങ്ങളായിരുന്നു !!! ഇതെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? നിങ്ങൾ ഒരു ഓട്ടപ്പന്തയം ജയിച്ചത് കണ്ണുകൾ ഇല്ലാതെ യാണ് ... നിങ്ങൾ പന്തയം ജയിച്ചത് യാതൊരു സർട്ടിഫിക്കറ്റും നേടാ തെയാണ് , ഒരു വിരലടയാളവും ഇല്ലാതെയാണ് നിങ്ങൾ ആ മത്സര ത്തിൽ പങ്കെടുത്തത് .... നിങ്ങൾക്ക് യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായി രുന്നില്ല ... 

എന്നിട്ടും നിങ്ങൾ ജയിച്ചു ... ആരും സഹായത്തിനുണ്ടായിരുന്നില്ല , എന്നിട്ടും നിങ്ങൾ നേടി .... 

! പിന്നെ എന്തിനാണ് നിങ്ങൾ ഇപ്പോൾ പരാജയത്തെ ഭയപ്പെടുന്നത് .. ? നിങ്ങൾക്കിപ്പോൾ കണ്ണുകളുണ്ട് , കൈകളുണ്ട് , കാലുകളുണ്ട് , വിദ്യാഭ്യാസവും സർട്ടിഫിക്കറ്റുകളുമുണ്ട് . സഹായത്തിനു ആളുകളുണ്ട് . സ്വന്തമായി ഒരു പ്ലാൻ ഉണ്ട് . സ്വപ്നവും കാഴ്ചപാടും ഉണ്ട് ... ! ഇതൊന്നുമില്ലാതിരുന്നിട്ടും അന്ന് നിങ്ങൾ പിന്തിരിഞ്ഞില്ല . നിങ്ങൾ വിജയിക്കുകയും ചെയ്തു , ഇന്നു നിങ്ങൾ പിന്തിരിയുകയാണെന്നാൽ അത് ഈശ്വരനോടുള്ള നിന്ദയാണ് .... , ഇപ്പോൾ നിങ്ങൾ കാണുന്നത് എന്തോ ആവട്ടെ , അന്ന് അമ്മയുടെ ഗർഭപാത്രത്തിലെ വിജയി നിങ്ങൾ ആയിരുന്നു , നിങ്ങൾ മാത്രം . അതു സദാപി ഓർക്കണം .

മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കുന്നത് നിങ്ങൾ മാത്രമാണ് ”

 “ മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കുന്നത് നിങ്ങൾ മാത്രമാണ് ” 

എല്ലാവരുടെയും പരാതിയാണ് മറ്റുളളവർ എന്നോടു മോശ മായി പെരുമാറുന്നു എന്ന് . ഇവിടെ നമ്മൾ പഠിക്കുന്നത് , മറ്റു ള്ളവർ എന്നോട് എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കുന്നത് ഞാൻ മാത്രമാണെന്നാണ് . 

ആശയവിനിമയം എന്ന് പറയുന്നത് നമ്മുടെ ആശയത്തെ അല്ലെങ്കിൽ ചിന്തകളെ മറ്റൊരാളിലേക്ക് എത്തിക്കുന്നതാണ് അതിൽ വികാരപ്രകടനങ്ങൾക്കു പ്രാധാന്യമുണ്ട് . stimulas & Response ( ചോദനവും പ്രതികരണവും ) 


ഒരു ചോദനവും അതിനു മറുപടിയായി ലഭിക്കുന്ന പ്രതിക രണവും ചേർന്നതാണ് ആശയവിനിമയത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റ് എന്ന് പറയുന്നത് . ആശയ വിനിമയം തുടങ്ങുന്നയാൾ ആദ്യം പറയുന്നതാണ് ചോദനം ( Stimulas ) ഇതു പ്രധാനമായും പോസിറ്റീവ് സ്റ്റിമുലസ് നെഗറ്റീവ് സ്റ്റിമുലസ് എന്നിങ്ങനെ രണ്ടായി തരം തിരിച്ചി രിക്കുന്നു . സാധാരണയായി പോസിറ്റീവ് സ്റ്റിമുലസിന്റെ 
റെസ് പോൺസ് പോസിറ്റീവ് ആയിരിക്കും 
അതു പോലെ നെഗറ്റീവ് 
സ്റ്റിമുലസിന്റെ റെസ്പോൺസ് എപ്പോഴും നെഗറ്റീവ് ആയിരിക്കും . പോസറ്റീവ് റെസ്പോൺസിന്റെ മറുപടിയും പോസിറ്റീവായതിനാൽ 
ആ ആശയവിനിമയം ആരോഗ്യകരമായ രീതിയിൽ എത്രവേണമെങ്കിലും മുന്നോട്ടു പോവുകയും ചെയ്യും . 
എന്നാൽ നെഗറ്റീവ് സ്റ്റുമലസീനാലാണ് ആശയ വിനിമയം തുടങ്ങുന്നതെങ്കിൽ റെസ്പോൺസ് നെഗറ്റീവ് ആവുകയും ആശയവിനിമയം പ്രശ്നങ്ങളിലോ കലഹങ്ങളിലോ കലാശിക്കുകയും ചെയ്യും . 

ഒരിക്കൽ കേശു കാശിയിലേക്ക് പോവാൻ തീരുമാനിച്ചു . കാശിയുടെ അതിർത്തിയിൽ ഒരു ആൽത്തറയിൽ ഇരിക്കുന സന്യാസിയെ കണ്ടു . അദ്ദേഹം സന്യാസിയോടു ചോദി , സ്വാമി ഈ കാശിയിലെ ജനങ്ങളൊക്കെ എങ്ങനെയാണ് ? നിങ്ങളുടെ നാട്ടിലുള്ളവരൊക്കെ എങ്ങനെയാണ് സ്വാമി

വളരെ നല്ലവരാണ് സ്വാമിജി 
അങ്ങനെ ഒരു നാട്ടിൽ ജനിക്കാൻ സാധിച്ചതുതന്നെ എന്റെ ഭാഗ്യമാണ് കേശു പറഞ്ഞു . കാശിയിലുള്ളവരും അങ്ങനെ തന്നെയാണ് 
സ്വാമി മറുപടിയായി പറഞ്ഞു . 


രാമു കാശി യിലേക്ക് യാതതി രിച്ചു കാശി യുടെ അതി ർത്തി യിലെ സന്ന്യാ സിയെ കണ്ടു 

അദ്ദേഹവും സന്യാ സിയോടു ചോദിച്ചു . 

സ്വാമീ ഈ കാശിയിലെ ജനങ്ങളൊക്കെ എങ്ങനെയാണ് ? 

നിങ്ങളുടെ നാട്ടിലുളളവർ എങ്ങനെയാണ് സ്വാമി തിരിച്ച് ചോദിച്ചു . 

ദുഷ്ടൻമാരാണ് സ്വാമിജി ഒരുത്തനെയും വിശ്വസിക്കാൻ കൊള്ളില്ല . ഏതോ മുൻജന്മ പാപം കൊണ്ടാണ് അവിടെ ജനിച്ചത് രാമു പറഞ്ഞു . 

കാശിയിലുള്ളവരും അങ്ങനെതന്നെയാണ് സ്വാമിജി പ്രതി വചിച്ചു . 

രണ്ടുപേരും തിരിച്ചുവരുമ്പോൾ സ്വാമിയോട് പറഞ്ഞത് അങ്ങ് പറഞ്ഞത് സത്യം തന്നെ എന്നാണ് ഓരോരുത്തരും നിങ്ങളുടെ കണ്ണാടിമാത്രമാണ് 

" നിങ്ങൾ എങ്ങനെയാണോ അതുതന്നെയാണ് പ്രകൃതിനി ങ്ങളോടും പെരുമാറുന്നത് . 

പ്രകൃതി ഒരു കണ്ണാടിയാണ്- നിങ്ങൾ പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കുമ്പോൾ പ്രകൃതി നിങ്ങളോടും നന്ദി കാണിക്കുന്നു . 

ഉള്ളവന് കൊടുക്കപ്പെടും ഇല്ലാത്തവനിൽ നിന്ന് എടുക്ക പ്പെടും എന്ന ദൈവ വചനം ശ്രദ്ധിക്കുക . കിട്ടിയ സൗകര്യങ്ങൾക്കും സന്തോഷത്തിനും ആർക്കാണേ നന്ദിയുള്ളത് അയാൾക്ക് ദൈവം കൊടുത്തു കൊണ്ടേയിരിക്കും ആർക്കാണോ കിട്ടിയ കാര്യങ്ങളിൽ നന്ദി ഇല്ലാത്തത് അവർക്ക് കൊടുത്തതു കൂടി തിരിച്ചെടുക്കും .

കർഷകൻ

ഒരു കർഷകൻ ദൈവത്തോട് ഒരിക്കൽ വഴക്കിട്ട് , “ അങ്ങേക്ക് കൃഷിയെപ്പറ്റി എന്തറിയാം ? തോന്നുമ്പോൾ മഴ പെയ്യിക്കുന്നു അസമയത്തു കാറ്റ് വീശിക്കുന്നു . വലിയ ശല്യമായിരിക്കുകയാണ് . അങ്ങ് ആ ജോലികളൊക്കെ കർഷകനായ എന്നെ ഏൽപ്പിച്ചേക്കു ' എന്നു പറഞ്ഞു . 

ദൈവം ഉടൻ തന്നെ “ അങ്ങനെയാണോ ? 
എന്നാൽ ശരി ഇന്നു മുതൽ കാറ്റ് , മഴ എന്നിവയെല്ലാം നിന്റെ നിയന്ത്രണത്തിൽ തന്നെ ഇരിക്കട്ടെ . ” എന്നനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനായി . 

കർഷകന് വളരെ സന്തോഷമായി . അടുത്ത കൃഷിയിറക്കേണ്ട സമയമെത്തിയപ്പോൾ കർഷകൻ “ മഴയേ പെയ്യുക ' എന്നു പറഞ്ഞു . മഴ പെയ്തു . " പെയ്തതുമതി ' എന്നു പറഞ്ഞപ്പോൾ മഴ തോർന്നു . ഈർപ്പമുള്ള നിലത്തിൽ ഉഴുതു മറിച്ച് ആവശ്യമുള്ള വേഗതയിൽ കാറ്റു വീശിപ്പിച്ചു വിത്തുകൾ പാകി . മഴയും വെയിലും കാറ്റും ആ കർഷകന്റെ വരുതിയിൽ നിന്നു . ചെടികൾ വളർന്നു . കൃഷിസ്ഥലം കാണാൻ മനോഹരമായിത്തീർന്നു . കൊയ്ത്തുകാലം വന്നണഞ്ഞു കർഷകൻ ഒരുനെൽകതിർ കൊയ്തെടുത്തു നോക്കി . അതി നകത്ത് ധാന്യം ഉണ്ടായിരുന്നില്ല . മറ്റൊരു കതിരെടുത്തു നോക്കി അതിലും ധാന്യമുണ്ടായിരുന്നില്ല . അയാൾ കുദ്ധനായി . “ ഹേ ദൈവമേ ! മഴ , വെയിൽ , കാറ്റ് എല്ലാം ശരിയായ അനു പാതത്തിലായിരുന്നല്ലോ ഞാൻ ഉപയോഗിച്ചിരുന്നത് , എന്നിട്ടും 
എന്തുകൊണ്ടാണ് എന്റെ കൃഷി നശിച്ചത് ? എന്നുചോദിച്ചു . ദൈവം മന്ദഹസിച്ചിട്ടു പറഞ്ഞു “ എന്റെ നിയന്ത്രണത്തിൽ ഇരുന്നപ്പോൾ കാറ്റു വേഗതയോ ടുകൂടി വീശുമ്പോൾ അമ്മയെ ഇറുകെപ്പിടിക്കുന്ന കുഞ്ഞിനെ പ്പോലെ സസ്യങ്ങൾ ഭൂമിയുടെ ഉള്ളിലേക്ക് വേരുകളെ ആഴ ത്തിൽ ഇറക്കും . മഴ കുറയുമ്പോൾ ജലം അന്വേഷിച്ച് വേരു കൾ നാനാവശങ്ങളിലേക്കും പടരും . പോരാട്ടം ഉണ്ടെങ്കിലേ സസ്യങ്ങൾ തങ്ങളെ സംരക്ഷിച്ചു കൊണ്ടു ശക്തിയോടെ വള രുകയുള്ളൂ . എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തപ്പോൾ നിന്റെ സസ്യങ്ങൾ മടിയൻമാരായിപ്പോയി . സമൃദ്ധിയായി വളർന്നുവെങ്കിലും ധാന്യമണികൾ നൽകുവാൻ അവയ്ക്കയില്ല ” .

“ നിന്റെ മഴയും കാറ്റും ഒന്നും എനിക്കു വേണ്ട . നീ തന്നെ നിയന്ത്രിച്ചു വച്ചുകൊള്ളുക ” എന്നു പറഞ്ഞ് കർഷകൻ അവയെ ദൈവത്തിനു തന്നെ തിരിച്ചു കൊടുത്തു . അതേ , ജീവിതത്തിൽ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചു കഴിഞ്ഞാൽ അതിനേക്കാളും ശൂന്യത വേറെ കാണുകയില്ല . പരാജയപ്പെട്ടവർ സാധാരണയായി പറയുന്നത് എന്താണെന്നറിയാമോ ? “ 


എനിക്കു മാത്രം സമയം ശരിയല്ല ... ഞാൻ ബലൂൺ വിൽക്കാൻ പോയാൽ കാറ്റു വീശുന്നു . 
ഉപ്പു വിൽക്കാൻ പോയാൽ മഴ പെയ്യുന്നു . ” നിങ്ങൾ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഈ ലോകം നിങ്ങ ളുടെ മേൽ പ്രശ്നങ്ങൾ എറിഞ്ഞുകൊണ്ടു തന്നെ ഇരിക്കും . പിന്നെന്തുകൊണ്ടാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാൻ മടിക്കുന്നത് ? കഠിനമായ ചില സന്ദർഭങ്ങൾ , സത്യം പറഞ്ഞാൽ ശാപങ്ങ ളല്ല , നിങ്ങൾക്ക് ലഭിക്കുന്ന വരങ്ങളാണ് ... നിങ്ങൾ ഒരു സിനിമ കാണാൻ പോകുന്നു എന്നുവിചാരിക്കുക അതിൽ അടുത്തടുത്തുള്ള ചലച്ചിത ഭാഗങ്ങൾ നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു വന്നു കൊണ്ടിരുന്നാൽ ആ സിനിമ നിങ്ങൾ ആസ്വദിക്കുമോ ? 
അതോ ബോറടിക്കുന്നു എന്ന് പറഞ്ഞു പുറത്തേക്കു പോകുമോ ? അപ്രതീക്ഷിത സംഭവങ്ങളാണല്ലോ ഒരു ജീവിതത്തെ രസമുള്ളതാക്കുന്നത് . പ്രശ്നങ്ങൾ നിങ്ങളിൽ സമ്മർദ്ദം ചെലുത്തുമ്പോഴായിരിക്കും നിങ്ങളുടെ കഴിവും സാമർത്ഥ്യവും കൂടുതലാവുക ... വെല്ലുവിളികൾ മനുഷ്യനെ പൂർണ്ണതയിലെത്തിക്കും . ഇരുട്ട് എന്നൊരു പ്രശ്നം ഉള്ളതു കൊണ്ടാണല്ലോ വൈദ്യതി കണ്ടു പിടിച്ചത് . യാത്ര എന്ന പ്രശ്നമുള്ളതുകൊണ്ടാണല്ലോ ഗതാഗതത്തി നായി വാഹനങ്ങൾ നിർമ്മിക്കപ്പെട്ടത് .... ദൂരെയുള്ളവരോട് ബന്ധപ്പെടുക എന്നത് പ്രശ്നമായിരുന്ന തുകൊണ്ടാണല്ലോ ടെലിഫോൺ കണ്ടുപിടിക്കപ്പെട്ടത് . പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പിന്നെ നിങ്ങളുടെ ബുദ്ധിയുടെ കഴിവ് നിങ്ങളെങ്ങനെ മനസ്സിലാക്കും ? ഇന്ന് കുട്ടികൾക്ക് ആവശ്യത്തിൽ കൂടുതലായി എല്ലാം ചെയ്തു കൊടുക്കുന്ന മാതാപിതാക്കൾ മനസ്സിലാക്കുക . നിങ്ങൾ വാർത്തെടുക്കുന്നത് ധാന്യങ്ങൾ ഇല്ലാത്ത കതിരു കൾ ആണെന്ന് .... കഴിവും സാമർത്ഥ്യവും ഇല്ലാത്ത ഒരു തലമുറയെ ആയി രിക്കും എന്ന് പ്രശ്നങ്ങളും വെല്ലുവിളികളും അഭിമുഖീകരിച്ച വളരുവാൻ കുട്ടികളെ അനുവദിക്കുക .... പൂർണ്ണ അവബോധത്തിൽ അവർ ജീവിക്കട്ടെ . നിങ്ങളും

Monday, May 18, 2020

വിവിധതരം വ്യക്തിത്വങ്ങൾ

വിവിധതരം വ്യക്തിത്വങ്ങൾ Enneagram 
വളരെ പ്രാചീനമായ മനഃശാസ്ത്രശാഖയായ എനിയെഗ്രാ മിന്റെ അടിസ്ഥാനത്തിൽ മനുഷ്യ വ്യക്തിത്വങ്ങളെ ഒൻപതായി തരം തിരിച്ചിട്ടുണ്ട്- 

ഒരോ വ്യക്തിത്വങ്ങൾക്കും ഓരോ തരത്തി ലുള്ള വ്യത്യസ്ത പ്രകൃതങ്ങളും രീതികളും ആവശ്യങ്ങളും മുൻഗണനകളുമാണ് ഉള്ളത് . 

ഒൻപതു വ്യക്തിത്വം എന്ന് പറയുന്നത് ഒൻപതു ഭാഷകൾ ആണ് . ഏതൊരു കുടുംബ പ്രശ്നത്തിലും ഭർത്താവ് പറയുന്നത് ഭാര്യ എന്നെ മനസിലാ ക്കുന്നില്ല എന്നും ഭാര്യ പറയുന്നത് ഭർത്താവ് എന്നെ മനസിലാക്കുന്നില്ല എന്നുമാണ് . എന്തുകൊണ്ടാണ് വിവാഹം കഴിഞ്ഞ് പത്തോളം വർഷമായിട്ടും ഭർത്താവിന് ഭാര്യയെയും ഭാര്യക്ക് ഭർത്താവിനെയും മനസിലാക്കാൻ സാധിക്കാത്തത് . കാണം അവർ രണ്ടുപേരും സംസാരിക്കുന്നത് രണ്ടു ഭാഷകളാണെന്ന തിനാലാണ് . ഒന്നുകിൽ ഭാര്യയുടെ ഭാഷ ഭർത്താവോ  അല്ലെങ്കിൽ ഭർത്താവിന്റെ ഭാഷ ഭാര്യയോ പഠിക്കണം , ഈ ഒൻപതു ഭാഷകൾ പഠിച്ചാൽ നിങ്ങൾക്ക് ഏതൊരാളെയും  മനസിലാക്കാൻ സാധിക്കും . അല്ലാത്ത പക്ഷം പ്രശനങ്ങൾ നട ന്നുകൊണ്ടിരിക്കും . 

ഒരു സാമാന്യ അറിവിലേക്കായി ഒൻപതു തരം വ്യക്തികളുടെ സാമാന്യ വിവരങ്ങൾ താഴെ കൊടുക്കാം , 

1. Perfectionist- 
 എല്ലാ കാര്യങ്ങളിലും പൂർണത പ്രതീക്ഷിക്കുന്ന ഇവർ വളരെ കൃത്യനിഷ്ഠ പുലർത്തണമെന്ന് വാശിപിടിക്കുന്നവരാണ് ഇവരുടെ ശ്രദ്ധതിരിയുന്നത് പലപ്പോഴും കുറ്റങ്ങളിലേക്കാണ് . എല്ലാ സാധനങ്ങളും വെയ്ക്കാൻ കൃത്യമായ സ്ഥലം നിശ്ചയ ക്കുന്ന ഇവർ വളരെ പെട്ടെന്നു ദേഷ്യം പിടിക്കുന്ന പ്രകൃതക്കാ രാണ് . താൻ പറയുന്നത് ശരിയാണെന്നും തന്റെ കർത്തവ്യം മറ്റുള്ളവരെ ഉപദേശിക്കലാണെന്നും വിശ്വസിക്കുന്നവരാണ് ഇവർ . സ്നേഹം പുറത്തു കാണിക്കാത്ത , കർക്കശക്കാരായ ഇവർ നല്ല മാനേജർ ആണ് . 

2. Helper
പരോപകാരികളായി കാണപ്പെടുന്ന ഇവർ സ്വന്തം കാര്യ ങ്ങൾ പോലും മാറ്റിവെച്ച് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നവ രാണ് . തന്റെ ആവശ്യങ്ങൾ ഒരിക്കലും തുറന്നു പറയാത്ത ഇത്തര ക്കാർ വളരെ അധികം അംഗീകാരം പ്രതീക്ഷിക്കുന്നവരാണ് . അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ വരുമ്പോൾ ഇക്കൂട്ടർ പൊതുവെ പ്രശ്നക്കാർ ആവാറുണ്ട് . No പറയാൻ അറിയാത്ത ഇവർ എപ്പോഴും സഹായികളായി കാണപ്പെടുന്നു . 

3. Achievers ( വിജയശാലികൾ ) വ്യക്തിബന്ധങ്ങൾക്കു പ്രാധാന്യം കൽപിക്കാത്തവരും ഏതുകാര്യവും ബിസിനസ്സായി കാണുകയും ചെയ്യുന്ന ഇവർ ലക്ഷ്യത്തിലെത്താൻ ഏതു മാർഗ്ഗവും സ്വീകരിക്കുന്നവരാണ് . ബിസ്സിനസ്സ് , മാർക്കറ്റിംഗ് , തുടങ്ങിയവയാണ് ഇഷ്ടപ്പെടുന്ന 
മേഖലകൾ സ്വന്തം വിജയത്തിലും ഇമേജിലും അതീവ ശ്രദ്ധാ ലുക്കളായ ഇവർ മത്സരബുദ്ധിയുള്ളവരും കാര്യക്ഷമതയുള്ള വരും ആയിരിക്കും . 

4. Artist ( കലാകാരൻമാർ ) എപ്പോഴും കാൽപനിക ലോകത്തു ജീവിക്കുന്ന ഇവർ ഭൂത് കാലത്തിൽ രമിക്കുന്നവരായിരിക്കും , കഥകൾ , കവിതകൾ , എഴുത്തുകൾ എന്നിവയിലൂടെയാണ് തന്റെ ചിന്തകൾ പ്രകടിപ്പി ക്കുന്നത് . പലപ്പോഴും അഡിക്ഷനുള്ള ഇവർ പ്രതീകാത്മകത് യിൽ താൽപര്യമുള്ളവരാണ് . പൊതുവെ തന്നെ ആരും മന സിലക്കുന്നില്ല . എന്ന ചിന്തയിൽ ജീവിക്കുന്ന ഇവർ വിഷാദരോഗത്തിന്റെ ലക്ഷണ ങ്ങൾ കാണിക്കും . എന്നാൽ നന്നായാൽ ഋഷിത്വമുള്ളവരാണ് , ഇത്തരക്കാർ . 

5. Observer ( ചിന്തകർ ) എല്ലാകാര്യങ്ങളും വളരെ ഗവേഷണബുദ്ധിയോടെ കാണുന്ന ഇവർ വായനാശീലമുള്ളവരാണ് . മറ്റുള്ളവരോട് ഇടപഴുകുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഇത്തരക്കാർ വളരെ അധികം അപ കർഷതാബോധം ഉള്ളവരാണ് . ശാസ്ത്രജ്ഞൻമാരാകുന്ന ഇക്കൂട്ടർ ആഴത്തിലുള്ള ചിന്തയുള്ളവരും എന്നാൽ ആശയ വിനിമയപാടവം കുറഞ്ഞവരുമാണ് . 

6 , supporter ( വിശ്വസ്തർ ) വിശ്വസിച്ച് കൂടെ നിൽക്കുന്ന ഇവർക്ക് തീരുമാനമെടുക്കാ നുള്ള കഴിവ് വളരെ കുറവാണ് . ആത്മവിശ്വാസം വളരെ കുറ വുള്ള ഇത്തരക്കാർ അപകടമുണ്ടാവുമോ എന്ന ചിന്തയിൽ കഴി യുന്നവരാണ് . എന്തുകാര്യത്തിനും ഒരു സപോർട്ട് വേണമെന്ന് ആഗ്രഹിക്കുന്ന ഇവർ നല്ല ക്ലർക്കുമാർ ആണ് . 

7. Optimistic ( jaceoul ) വളരെവേഗം എല്ലാവരുമായി അടുക്കുന്ന ഇവർ ജീവിതം ആഘോഷിക്കാനാണെന്ന് ചിന്തിക്കുന്നവരാണ് . യാത്രകൾ പോവാൻ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ കൂടുതൽ സമയം കൂട്ടുകാർ - രുടെ കൂടെ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് . എപ്പോഴും - സന്തോഷവാൻമാരായി കാണപ്പെടുന്ന ഇക്കൂട്ടർ തങ്ങളുടെ ദുഃഖം ആരുമറിയരുതെന്നു ശാഠ്യമുളളവരാണ് . പൊതുവെ അരി നയപാടവമുള്ള ഇവർ തമാശകളും കഥകളും പറയുന്നതിൽ കഴിവുള്ളവരാണ് . 

8 , Boss ( അധികാരി ) മറ്റുള്ളവരെക്കൊണ്ട് അനുസരിപ്പിക്കുക സമൂഹത്തിന്റെ ഉത്തം രവാദിത്വങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുക എന്നീ സ്വാഭാവമുള്ള ഇവർ ആരെയും കൂസാത്തവരും അധികാരത്തിൽ നോട്ടമുള്ള വരും ആയിരിക്കും . പൊതുവെ രാഷ്ട്രീയത്തിൽ നേതാക്കൻമാ രാവുന്നതും ഇവരാണ് . ഇത്തരക്കാർ ഗുണ്ടകളോ നല്ല നേതാ ക്കളോ ആയിരിക്കും 

9. Peace maker 
( സമാധാന കാംക്ഷി ) 
പ്രതികരിക്കാൻ മടിയുളള ഇവർ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്നവരാണ് . തർക്കങ്ങൾ പരിഹിക്കുന്നതിൽ പ്രാവിണ്യ മുള്ള ഇവർ അമിതമായി വിട്ടുവീഴ്ച ചെയ്യുന്നതിനാൽ പിന്നീട് പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടാറുണ്ട് . ഈ എല്ലാ വ്യക്തിത്വങ്ങളും എല്ലാവരിലും ഉണ്ടെങ്കിലും ഏതെങ്കിലും ഒരു വ്യക്തിത്വം കൂടുതൽ ആയി കാണിക്കും . ഈ ഒൻപത് പ്രകൃതക്കാരും ലോകത്തിന് അത്യാവശ്യമു ള്ളവരാണെങ്കിലും ഇവരുടെ ചില പെരുമാറ്റങ്ങൾ കുടുംബങ്ങ ളിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് കാരണമാവാറുണ്ട് . ഇതിൽ ഓരോരുത്തരുടെയും ലക്ഷ്യവും താൽപര്യങ്ങളും - ചിന്തകളും ആവശ്യങ്ങളും സ്വഭാവങ്ങളും വേറെ വേറെയാണ് . അതിനാൽത്തന്നെ പരസ്പരം മനസ്സിലാക്കാത്ത അവസ്ഥ ഉണ്ടാ വുന്നു .. 

നമ്മളെ മനസ്സിലാക്കുന്നത് ആരെയും വിധിക്കാനല്ല
അവനവനെത്തന്നെ മനസ്സിലാക്കാനാണ്
ഇത് ആത്മ അന്വേഷണത്തിന്റെ പാതയാണ്

ഈ ഒമ്പത് വ്യക്തിത്വങ്ങളും നമ്മുടെ ഉള്ളിൽ തന്നെയുണ്ട്
വിവിധ അളവുകളിൽ ആണ് എന്ന് മാത്രം
ഓരോ സ്ഥലത്തും അതാത് വ്യക്തിത്വത്തെ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് നേടിത്തരാൻ ആണ് നമ്മൾ ഈ വിഷയത്തെക്കുറിച്ച് മനസ്സിലാക്കുന്നത്

അവസാനം നമ്മൾ എത്തിച്ചേരുന്ന ബിന്ദു

ഞാൻ ഈ 9 വ്യക്തിത്വങ്ങളും അല്ല എന്നതാണ്

ഓരോ സ്ഥലത്തും അതാത് സാഹചര്യത്തിലേക്ക് വേണ്ട വ്യക്തിത്വത്തെ പ്രകടിപ്പിക്കാനുള്ള അസാധാരണമായ സ്വാതന്ത്ര്യം  നൽകുന്നതാണ് ഈ അറിവ്

Sunday, May 17, 2020

പൂർവ്വ ജൻമ പര്യവേഷണം പുസ്തകത്തിന്റെ ആമുഖം

ആമുഖം

1981-ൽ ഒരു ഗാലപ്പ് വോട്ടെടുപ്പ് വെളിപ്പെടുത്തിയത് 38 ദശലക്ഷം അമേരിക്കക്കാർ ഇപ്പോൾ തങ്ങൾക്ക് മുൻജന്മ്മം ഉണ്ടെന്നു വിശ്വസിക്കുന്നുണ്ടെന്നാണ് 

കൂടുതൽ ബുദ്ധിമാൻമാരും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുമായ ആളുകളും മുമ്പ് ജീവിച്ചിരുന്നതിന്റെ സാധ്യത  ഗൗരവമായി പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നു.

പുനർജന്മത്തോടുള്ള ഈ താത്പര്യം പൊതുജനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുന്നില്ല. മന ശാസ്ത്രജ്ഞർ, മെഡിക്കൽ ഡോക്ടർമാർ, തെറാപ്പിസ്റ്റുകൾ എന്നിവർ വൈകാരികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങളെ മറികടക്കുന്നതിന് വ്യക്തികളെ പ്രാപ്തമാക്കാൻ    മുൻജന്മ പര്യവേഷണം ഉപയോഗിക്കുന്നു.

ഇന്ന് വ്യക്തികൾ പൂർവ്വജന്മ പര്യവേഷണത്തിലൂടെ അവരിൽ ഉറങ്ങികിടക്കുന്ന കഴിവുകളെ ഉണർത്തുകയും ജീവിതത്തിലെ ബന്ധങ്ങളെ മെച്ചപ്പെടുത്തുകയും
പ്രൊഫഷണൽ മേഖലകളെ മെച്ചപെടുത്താനും  ഉപയോഗിക്കുന്നു.

പൂർവജന്മ പര്യവേക്ഷണം ആയി ബന്ധപ്പെട്ട എട്ട് മുഴുവൻ കാര്യങ്ങളും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്
നിങ്ങളുടെ മുൻജന്മ്മ ജീവിതത്തിലേക്ക് കടന്നുചെല്ലുന്നതിനുള്ള  എല്ലാ രീതികൾ‌ക്കുമുള്ള  ഏറ്റവും അറിയപ്പെടുന്ന വ്യായാമങ്ങളും സാങ്കേതികതകളും  പടിപടിയായി  ഇതിൽ നിങ്ങള്ക്ക് കണ്ടെത്താം.

മുജ്ജന്മ പരിവേഷത്തിനായുള്ള തയ്യാറെടുപ്പ്,വിവിധ ധ്യാന രീതികൾ
സ്വപ്നങ്ങളിൽ പൂർവജന്മം കാണാനുള്ള വിദ്യ,തുടങ്ങി അനേകം വഴികളും വിവിധ സംരക്ഷണ രീതികളും വിശദമായിത്തന്നെ ചർച്ച ചെയ്യുന്നു

ഭാരതീയവും വൈദേശികവുമായ എല്ലാ തത്വചിന്തകളും സാമാന്യ പരിചയപ്പെടുത്തുന്നുണ്ട്


Past life Regression ലൂടെ ഒരാളിൽ പൂർവ്വജന്മസ്ര്യതികൾ ഉണർത്താൻ കഴിയുമോ ? 

എന്നത് എല്ലാവരുടെയും സംശയമാണ്
മഹർഷിമാർ, യോഗികൾ എന്നിവർ ഒരാളുടെ ഓറയിൽ നോക്കി അയാളുടെ മുൻ ജന്മ്മങ്ങൾ ദർശ്ശിച്ചിരുന്നതായി പറയപ്പെടുന്നു. മുൻ ജന്മ്മത്തെക്കുറിച്ച് വളരെ ആധികാരികമായി പറഞ്ഞിട്ടുള്ളത് ഭാരതീയ ശാസ്ത്രങ്ങളിലാണെങ്കിലും, ആധികാരികമായ പഠനങ്ങളും, ഗവേഷണങ്ങളും നടത്തിയിട്ടുള്ളതും Past life Regression Theraapy ഒരു ചികിൽസാശാസ്ത്രമായി വളർത്തിയതും, പാശ്ചാത്യ ശാസ്ത്രജ്ഞന്മാരാണെന്നുകാണാം. നിരീശ്വരവാദികളൊ, പുനർജന്മത്തിൽ വിശ്വസിയ്ക്കാത്ത ഇതരമതസ്ഥരൊ ആയാൽപോലും Past Life Regression നു വിധേയമായൽ അവർക്ക് തങ്ങളുടെ മുൻ ജന്മ്മങ്ങൾ ഓർക്കാൻ കഴിയുന്നുണ്ട്.
Past Life Regression-നിലൂടെ മുൻ ജന്മ്മ ഓർമ്മകളിലേയ്ക്ക് ഒരാളെ കൊണ്ടുപോകാൻ കഴിയുന്നതാണു. 

Virgenia university യിലെ പ്രൊഫസ്സറായ 
Dr. Ian Steveson, 
Dr. Helen Wambach, 
Dr.Moris Netherton,
Dr. Brian Weiss, 
Dr.Raymond Moody 

എന്നിവർ ഈ വിഷയത്തിലെ അധികായകരാണു.

Past life Regression Therapist ആയ Dr.Brian Weiss, ഫ്ളോറിഡയിലുള്ള ഒരു സൈക്യാട്രിസ്റ്റാണു. പതിനായിരക്കണക്കിനു റിഗ്രഷനുകൾ നടത്തിയിട്ടുള്ള അദ്ദേഹം 
Many lives, Many Masters  
Only Life is Real
Through Time into Healing Messages from the Masters 

എന്നിങ്ങനെ Past Life നെക്കുറിച്ച് ലോകപ്രശസ്ഥമായ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കൂടാതെ ലോകത്തിന്റെ നാനാഭാഗത്തും, ഈ വിഷയത്തെക്കുറിച്ചുള്ള വർക്ക്ഷോപ്പുകൾ, സെമിനാറുകൾ,എന്നിവ നടത്തിവരുന്നു.
സൈക്യാട്രിസ്റ്റായ 
Dr.Raymond A.Moody 
യുടെ പ്രശസ്തമായ പുസ്തകമാണു Life After Life . 
കൂടാതെ ഇദ്ദേഹം ലോകത്തിന്റെ നാനാഭാഗത്തും, ഈ വിഷയത്തെക്കുറിച്ചുള്ള വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, എന്നിവ നടത്തിവരുന്നു. ഈ വിഷയത്തിൽ കഴിഞ്ഞ നാല്പ്പതു വർഷമായി ഗവേഷണങ്ങളും, സെമിനാറുകളും, വർക്കുഷോപ്പുകളും നടത്തുന്ന ഇദ്ദേഹം ആറോളം ഗ്രന്ഥങ്ങൾ ഈ വിഷയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.

Born Again, 
Origin of the Soul and Purpose of Reincarnation 
എന്നീ പുസ്തകങ്ങൾ എഴുതിയ മറ്റൊരു പ്രശ്സ്തനാണു 
Dr. Walter Semkiw.M.D. 

Dr. Michael Newton Ph.D, എഴുതിയ Journey of Souls, 

Bo Yin Ra യുടെ 
Life Beyond, 

Dr.Bruce Goldberg ന്റ 
Past Lives and Future Lives, The search for Grace, Soul Healing, 

Dolres Cannon ന്റ 
Conversation with a Spirit, 

സ്വാമി അബേദാനന്ദയുടെ Reincarnation, 

Anie Besent ന്റെ 
Death and After 

എന്നപുസ്തകവും, 
മുൻ ജന്മ്മങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളാണു. 

ഇൻഡ്യയിലാകട്ടെ Dr. K.Newton .MD. പോലെയുള്ള വളരെകുറച്ച് വ്യക്തികളെ ഈ വിഷയത്തിൽ താല്പര്യം കാണിച്ചിട്ടുള്ളുവെന്ന് കാണാം.
ഭാരതീയപുരാണങ്ങൾതന്നെ കാര്യകാരണ, പുനർജന്മ്മ സിദ്ധന്തങ്ങളിൽ അധിഷ്ഠിതമാണന്നും ഇവയിൽ പരക്കെ പുനർജന്മ്മത്തെക്കുറിച്ചുള്ള അനവധി കഥകളും നമുക്ക് കാണാൻ കഴിയുന്നു.
ഭഗവാൻ ശ്രീക്ര്യഷ്ണൻ, നാരായണർഷിയുടേയും അഛനായ വസുദേവർ, കശ്യപന്റേയും, അമ്മയായ ദേവകി അദിതിയുടേയും, രോഹിണി ദിതിയുടേയും കൂടാതെ അമ്മാവനായ കംസൻ, കാലനേമിയുടേയും പുനർജന്മ്മങ്ങളാണെന്നു പറഞ്ഞിരിയ്ക്കുന്നു. നരർഷി അർജുനനായും, വർച്ചസ് അഭിമന്യുവായും പുനർജനിച്ചതായി പരമാർശിച്ചിരിയ്ക്കുന്നു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്രയോ കഥകൾ.

ഇന്ന് നാം ജീവിതത്തിൽ അനുഭവിക്കുന്ന പലപ്രശ്ന ങ്ങളുടെയും കാരണം പൂർവ്വ ജൻമ പ്രവർത്തികൾ ആണത്രെ അതിനാൽ തന്നെ പൂർവ്വ ജൻമ ധ്യാനം ചെയ്യുന്നതോടൊപ്പം നടക്കുന്ന ഹീലിംങ്ങിലൂടെ  നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന  പലരോഗങ്ങളിൽ നിന്നും,ഉത്ഖണ്ഠകളിൽ നിന്നും , പ്രശ്നങ്ങളിൽ നിന്നും മുക്തി  ലഭിക്കുന്നു. 

പൂർവ്വജൻമ ധ്യാനത്തെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളിൽ തുടങ്ങി സ്വന്തമായി പൂർവ്വ ജൻമ ധ്യാനം ചെയ്യാനുള്ള തരത്തിലേക്ക് വ്യക്തിയെ പ്രാപ്തനാക്കുന്ന രീതിയിലാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്

വളരെ പ്രഗല്ഭനായ ഒരു ഗുരുനാഥനെ പോലെ പോലെ ഈ പുസ്തകം നിങ്ങളെ നിങ്ങളുടെ പൂർവ്വജന്മ ങ്ങളിലേക്ക്  കൈപിടിച്ചു നടത്തും

രണ്ടു ഭാഗങ്ങളായാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്

ആദ്യഭാഗത്ത്  പൂർവജന്മം, പുനർജൻമം, ആത്മാവ് ,ജീവൻ , പ്രാണൻ തുടങ്ങിയ
ഭാരതീയ തത്വ ദർശനങ്ങളും സംശയ നിവാരണവും ആണ് 

രണ്ടാം ഭാഗത്ത് പൂർണ്ണമായും പൂർവ്വജന്മ ധ്യാനത്തിലേക്ക് നിങ്ങളെ നയിക്കുന്നതിനുള്ള പാഠഭാഗങ്ങൾ ആണ്

കൂടാതെ എൻറെ ചില പൂർവ്വ ജന്മ പര്യവേഷണഅനുഭവങ്ങളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്

മാനസീക പ്രശ്നങ്ങളും രോഗങ്ങളും

മാനസീക പ്രശ്നങ്ങളും രോഗങ്ങളും

അലർജി 

രോഗാണു സംക്രമണമുണ്ടാകുമ്പോൾ ശരീരം ഉത്തേജിക്കപ്പെടുന്നതിന്റെ ഫലമായി നിർമ്മിക്കപ്പെടുന്ന ഗാമാഗ്ലോബുലിൻ എന്ന പ്ലാസ്മ മാംസ്യങ്ങളാണ് ആന്റിബോഡികൾ . ഇവയെ നിർമ്മിക്കുന്നത് ശ്വേതാണുക്കൾ ആണ് , നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത അന്യവസ്തു അകത്തേക്ക് പ്രവേശിച്ചാൽ ശരീരത്തിന്റെ പ്രകൃതിദത്തമായ പ്രവർത്തനം നടത്തുന്ന പ്രതിയോഗി ( ആന്റിബോഡി ) രക്തത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നു . ഇങ്ങന ഉല്പാദിപ്പിക്കപ്പെടുന്ന " ഇമ്മ്യൂണോഗ്ലോബുലിൻ - A എന്നറിയപ്പെടുന്ന ആന്റിബോഡി ആവശ്യത്തിലധികം നിർമ്മിച്ചാൽ അത് ശത്രുസംഹാരത്തിന് പുറമെ സ്വന്തം കലകളെ തന്നെ നശിപ്പിക്കുവാൻ ഇടവരുത്തുന്നു . ഇതാണ് അലർജി ശത്രുസംഹാരമെന്നതിലുപരി മാലിന്യങ്ങളെ പുറംതള്ളുന്ന പ്രവർത്തനത്തിൽ രൂപാന്തരപ്പെടുന്ന ചൊറിച്ചിൽ , തുടിപ്പ് , ശ്വാസതടസ്സം എന്നിവയിൽ നിന്നുള്ള മോചനത്തിനായി കൂടുതൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കപ്പെട്ടാൽ ഇത് രോഗിയുടെ ശരീരത്തിൽ അലർജിയായി നിലകൊള്ളുന്നു . മോഡേൺ മെഡിസിനിൽ അലർജി ടെസ്റ്റ് നടത്തിയതിനു ശേഷം ചില പ്രത്യാക ഡോസിൽ മരുന്നുകൾ ഇൻജക്ട് ചെയ്യുന്ന രീതിയാണ് ഇന്നുള്ളത് . ഏത് വസ്തുവിൽ നിന്നാണ് രോഗിക്ക് അലർജി ഉണ്ടാകുന്നതെന്ന് മനസ്സിലാക്കി അതുമായി ബന്ധപ്പെടുന്ന സാഹചര്യത്തിൽ നിന്നും മാറി നിൽക്കുന്നതും രോഗം വർദ്ധിക്കാതിരിക്കാൻ സഹായിക്കും . അക്യൂപങ്ചർ , നാച്ചുറോപതി ചികിത്സകൾ , ശ്വാസോച്ഛാസ വ്യായാമങ്ങൾ തുടങ്ങിയവ ചില രോഗികൾക്ക് ആശ്വാസകരമായി കാണപ്പെടാറുണ്ട് . 



 ഉത്കണ്ഠ


എപ്പോഴും അസ്വസ്ഥമായ വികാരവിചാരങ്ങളാൽ വിഷമിച്ച് കൊണ്ടിരിക്കുക . ആകുലതയ്ക്കും അപകർഷബോധത്തിനും അടിപ്പെട്ട് ക്ഷീണവും തളർച്ചയും അനുഭവപ്പെടുക എന്നിവയെല്ലാം ഉത്കണ്ഠയുടെ ലക്ഷണമാണ് . കുട്ടിക്കാലത്തെ തിക്താനുഭവങ്ങൾ , ബാല്യകാലത്തെ അരക്ഷിതാവസ്ഥ , അമിതമായ അച്ചടക്ക ബോധം എന്നിവയും ഉത്കണ്ഠക്ക് കാരണമായിത്തീരാറുണ്ട് . ഒരാളുടെ വ്യക്തിത്വവും കഴിവുകളും പരമാവധി പ്രകടമാക്കുവാൻ സിരാരോഗങ്ങൾ വിലങ്ങ് തടിയായി മാരുന്നു , സിരാരോഗങ്ങളിൽ ഏറ്റവും സാധാരണമായ അവസ്ഥയാണ് ഉത്കണ്ഠാരോഗ്യം മാനസിക രോഗങ്ങളിൽ 40 % ഉത്കണ്ഠരോഗികളാണെന്ന് പറയപ്പെടുന്നു . ഉത്കണ്ഠയുടെ ആക്രമണങ്ങൾ അതിശക്തമായി ഇടക്കിടെ ഉണ്ടാകുന്നു . ചിലപ്പോൾ അത് നിമിഷങ്ങൾ കൊണ്ട് അവസാനിക്കുന്നു . ചിലപ്പോൾ മണിക്കുറുകൾ തുടരുകയും ചെയ്യും , ശക്തമായ നെഞ്ചിടിപ്പ് , കൂടിയ ശ്വാസഗതി , അമിത വിയർപ്പ് , തലകറക്കം , തലയ്ക്ക് മരവിപ്പ് , വിളർച്ച , നിദാഭംഗം , മരിച്ചു പോകുമോ എന്നുള്ള ഭയം എന്നിവയാണ് രോഗലക്ഷണങ്ങൾ . ജീവിതത്തിൽ അനുഭവിക്കുന്നതും അനുഭവിക്കേണ്ടതുമായ ഒരു ഘടകമാണ് ഉത് കണ് , എങ്കിലും ഒരു ഉത്കണ്ഠ രോഗിയുടെ പരിതാപകരമായിരിക്കും . ഔഷധ ചികിത്സകൾ , ഹിപ്നോതെറാപ്പി , ബിഹേവിയർ തെറാപ്പി , ബയോഫീഡ്ബാക്ക് എന്നീ ചികിത്സകൾ ഈ രോഗത്തിന് ഏറെ ഫലപ്രദമാണ് . 


ഹിസ്റ്റീരിയ

 മനസ്സിന് അ നുഭവപ്പെടുന്ന താങ്ങാനാവാത്ത മാനസിക വൈഷമ്യം ശാരീരികമായി പ്രകടമാവുന്നതാണ് ഹിസ്റ്റീരിയയുടെ പ്രധാനലക്ഷണം . മനസ്സിന്റെ അടങ്ങാത്ത മോഹങ്ങളും ആഗ്രഹങ്ങളും നിറവേറ്റപ്പെടാത്ത സാഹചര്യത്തിൽ മനസ്സ് കടുത്ത ഉത്കണ്ഠയിലേക്കും നൈരാശ്യത്തിലേക്കും അടങ്ങാത്ത ക്ഷോഭത്തിലേക്കും എത്തിച്ചേരുന്നു . കടുത്ത ഉത്കണ്ഠയും മാനസിക സംഘർഷവും അനുഭവിക്കുന്ന ഇത്തരം സന്ദർഭങ്ങളിൽ വിവിധ രക്ഷാമാർഗ്ഗങ്ങൾ സ്വയം ആവിഷ്കരിച്ച് കൊണ്ട് ഉത്കണ്ഠ കുറയ്ക്കുന്നതിന് മനസ്സ് ശ്രമിച്ചുകൊണ്ടിരിക്കും . പിന്നീട് തെറ്റായ രീതിയിലുള്ള ഈ പ്രവണത ഇത്തരം വ്യക്തികളിൽ ശക്തിയാർജ്ജിക്കുകയും ഹിസ്റ്റീരിയ പ്രകടമാവുകയും ചെയ്യുന്നു , സ്ഥിരമായ ഉത്കണ്ഠ അന്യഥാബോധം , ലക്ഷ്യമില്ലായ്മ , നിരാശ എന്നിവ ഇവരെ അലട്ടിക്കൊണ്ടിരിക്കുന്നു . പൊതുവെ വിദ്യാഭ്യാസം കുറഞ്ഞവരിലും താഴ്ന്ന സാമൂഹിക - സാമ്പത്തിക നിലയിലുള്ളവരിലുമാണ് ഈ രോഗം കാണപ്പെടുന്നത് . രോഗത്തിന് ശാരീരിക കാരണങ്ങൾ ഒന്നുമില്ലെങ്കിലും രോഗകാരണങ്ങൾ സത്യമാണ് . ഈ രോഗം ഹിപ്നോ തെറാപ്പി കൗൺസലിംഗ് എന്നിവകൊണ്ട് പൂർണ്ണമായും സുഖപ്പെടുത്താവുന്നതാണ ചിലതരം പ്ലാസിബോകളും രോഗികൾക്ക് നൽകാറുണ്ട് , 


 മാനിയ 

അമിതമായി സംസാരിക്കുക , ശാരീരികവും മാനസികവുമായ വർദ്ധിച്ച ചലനാത്മകത , ഉയർന്ന പ്രതികരണ ക്ഷമത , പതഞ്ഞു പൊങ്ങുന്ന ആത്മവിശ്വാസം എന്നിവ പ്രകടിപ്പിക്കുമ്പോൾ " മാനിയ ' അഥവാ ' ഉൻമാദ രോഗം ' ഒരു വ്യക്തിയെ ബാധിച്ചതായി കണക്കാക്കാവുന്നതാണ് . കുട്ടിക്കാലം മുതൽ കുടുതൽ ആഗ്രഹം വെച്ച് പുലർത്തുന്നവരും പെട്ടെന്ന് വികാരഭരിതമാവുന്നവരും ബഹിർമുഖ വ്യക്തിത്വഘടനയുള്ളവരിലുമാണ് ഉന്മാദരോഗം സാധാരണയായി ഉണ്ടാകുന്നത് , മറ്റുള്ളവരേക്കാൾ തങ്ങൾ അറിയപ്പെടണം എന്നുള്ളതുകൊണ്ട് കഠിനമായി പരിശ്രമിക്കുന്നവരായിരിക്കും ഇവർ . അപതീക്ഷിതമായി ഉണ്ടാകുന്ന പരിജയങ്ങളും ജീവിതത്തിലുണ്ടാവുന്ന കഠിനമായ തിക്താനുഭവങ്ങളുമാണ് രോഗമുണ്ടാവാനുള്ള സാഹചര്യമൊരുക്കുന്നത് . അലോപ്പതി , ആയുർവേദ , ഹോമിയോ തുടങ്ങിയ എന്തെങ്കിലും ചികിത്സകളോടൊപ്പം സൈക്കോ തെറാപ്പി ചികിത്സകളും സമന്വയിപ്പിക്കുന്നത് ഇത്തരക്കാർക്ക് ഉചിതമാണെന്ന് കണ്ടുവരുന്നു .


വിഷാദരോഗം 

സങ്കടം , താൽപര്യമില്ലായ്മ , ശുഭാപ്തി വിശ്വാസമില്ലായ്മ , പ്രതികരണ ശേഷി ക്കുറവ് എന്നിവയെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ് . എപ്പോഴും ജീവിതത്തിന്റെ ഇരുളടഞ്ഞ വശങ്ങൾ കാണുന്ന ഇത്തരക്കാരിൽ ആത്മഹത്യാപ്രവണതയും കാണും . മറ്റുള്ളവരെയ പേക്ഷിച്ച് നിരാശ താങ്ങുവാനുള്ള സഹനശക്തി കറഞ്ഞ വ്യക്തിത്വമായിരിക്കും ഇവരുടേത് . അ മിതമായ പഠനഭാരം , ഒരാൾക്ക് ഉൾകൊള്ളാൻ കഴിയുന്നതിലും ഉത്തരവാദിത്തമുണ്ടായിരിക്കുക , ഉല്ലാസത്തിനോ വിനോദത്തിനോ അവസരം കൊടുക്കാതിരിക്കുക എന്നിവയെല്ലാം കുട്ടികളെ വാഷാദരോഗികളാക്കി തീർക്കും , വൈഷമ്യങ്ങളും പരാജയങ്ങളും വരുമ്പോൾ സാധാരണയിൽ കവിഞ്ഞ ദുഃഖത്തോടെയും വൈഷമ്യത്തോടെയും പ്രതികരിക്കുന്നവരാണിവർ , സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി വരുന്നത് . മോഡേൺ മെഡിസിനിൽ ഫലപ്രദമായ പല മരുന്നുകൾ ഇന്ന് ലഭ്യമാണ് . ആയുർവ്വേദ , ഹോമിയോ , യുനാനി മരുന്നുകളും രോഗത്തെ നിയന്ത്രിച്ച് നിർത്താൻ കഴിയുന്നതായി കണ്ടുവരുന്നു . കൊഗ്നറ്റീവ് തെറാപ്പിയും പല രോഗികളിലും ഗുണകരമായി കാണാറുണ്ട് .


സംശയരോഗം 

എല്ലാ കാര്യത്തിലും സംശയാത്മകതയോടെ വീക്ഷിക്കുന്നവരും അമിതമായ സംവേദന ശീലവുമുള്ള വരുമായിരിക്കും ഇത്തരക്കാർ , എല്ലാവരെയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതിനാൽ നിരുപദ്രവകരങ്ങളായ വാക്കുകളും പെരുമാറ്റങ്ങളും വരെ തെറ്റിദ്ധരിക്കുന്നു . പല പാരനോയിയ രോഗികളും ബാല്യത്തിൽ തന്നെ ഒറ്റയാൻ മാരും സംശയ പ്രകൃതക്കാരും പിടിവാശിക്കാരുമായിരിക്കും . പൊതുവെ വിഷാദരും മൗനികളും ആയി കാണപ്പെടുന്ന ഇവർ മറ്റുള്ളവരേക്കാൾ തങ്ങൾ ശ്രഷ്ഠൻമാർ ആണെന്ന് ഭാവിക്കുന്നതും കാണാം . അവയോടൊപ്പം തന്നെ അപകർഷബോധവും , സ്വയമംഗീകാരത്തിന്റെ അഭാവവും ഇവരുടെ മനസ്സിന് വൈരുദ്ധ്യങ്ങളുടെ ബാവപ്പകർച്ചയും നൽകുന്നു . സ്വന്തം അനുമാനങ്ങൾ അല്ലാതെ യാതൊന്നും അംഗീകരിക്കുവാൻ തയ്യാറാകാത്ത പാരനോയിയ രോഗികൾ ഒരു കുറ്റാനിഷണ് വിദഗ്ദ്ധനെപ്പോലെ ചില അവസരങ്ങളിൽ പെരുകാറുണ്ട് . രോഗത്തിന്റെ പാരം ഭഘട്ടത്തിൽ , - പ ത്യകിച്ച് രോഗി വിദഗ്ദ സഹായത്തിനെത്തുകയാണെങ്കിൽ , ഔഷധ - ഒൗഷധ രഹിത ചികിത്സാവിധ വളരെ പ്രയോജനകരമാണ് .


 സ്കിസോഫനിയ 

സാധാരണ പറയുന്ന ഭാന്ത് അല്ലെങ്കിൽ ചിത്തഭ്രമം എന്നതിന്റെ ശാസ്ത്രീയനാമമാണ് സ്കിസോഫനിയ , മാനസിക രോഗങ്ങൾക്കിടയിലെ അർബുദം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് . മസ്തിഷ്കത്തിലെ ജീവ - രാസ വ്യവസ്ഥയുടെ അസംതുലിതാവസ്ഥയാണ് രോഗത്തിന് അടിസ്ഥാന കാരണമെന്ന് ഗവേഷണ പഠനങ്ങൾ സൂചിപ്പിക്കുന്നു . പാരമ്പര്യത്തിനുള സാധ്യതയും ഈ അസുഖത്തിന് കൂടുതലാണ് . ജീവശാസ്ത്രപരമായ കാരണങ്ങളോടൊപ്പം മനഃശാസ്ത്രപരമായ കാരണങ്ങളും സ്കിസോഫ്രീനിയ രോഗത്തിന് ഹേതുവാണ് . വികലമായ യാഥാർ ത്ഥ്യ ബോധത്തിന്റെയും ചിന്തയുടെ യും വികാരത്തിന്റെയും ക്രമരാഹിത്യവും ശിഥിലീകരണവും സാമൂഹ്യ ബന്ധങ്ങളിൽ നിന്നുള്ള പിൻമാറ്റവുമാണ് ഇവരുടെ പ്രകടമായ ലക്ഷണങ്ങൾ . പൊതുവെ യൗവനത്തിലോ മധ്യവയസ്സിലോ ആണ് ഈ രോഗം പ്രത്യക്ഷപ്പെടുക . സാവധാനമാണ് ഈ അസുഖം ബാധിക്കുകയും പ്രകടമാവുകയും ചെയ്യുന്നത് , കുടുംബസാഹചര്യ ങ്ങളും ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലുമാണ്ടാകുന്ന അനുഭവങ്ങളും മസ്തിഷ്കത്തിലെ രാസ അസംതുലിതാവസ്ഥയും രോഗത്തിന് വഴിതെളിയിക്കുന്നു . പ്രിയപ്പെട്ടവരുടെ മരണം മനസ്സിലേൽപിച്ച ആഘാതങ്ങൾ , നിരാശ , മയക്കുമരുന്നുകളുടെ ഉപയോഗം , തീവമായ സാമൂഹിക സംഘർഷങ്ങൾ , കുടുംബ - സാമൂഹ്യ സമ്മർദ്ദങ്ങൾ എന്നിവ അസുഖ ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളാണ് . 

ഏകാന്തത , പുറം ലോകത്തിൽ താല്പര്യമില്ലായ്മ , അമിതമായ ദിവാസ്വപ്നങ്ങൾ , നിർവ്വികാരത , അനുചിത പ്രതികരണങ്ങൾ എന്നിവയ ആദ്യകാല ലക്ഷണങ്ങൾ .

ചിലരിൽ രോഗലക്ഷണങ്ങൾ പെട്ടെന്ന് പകടമാവാറുണ്ട് . വളരെ നാടകീയമായ വിമങ്ങളും വിഭാന്തികളും സ്കിസോഫനിയ രോഗിക്കുണ്ടാകുക സാധാരണമാണ് . അടുത്ത കാലം വരെ സ് കിസോഫ നിയാ ചികിത്സ മോഡേൺ മെഡിസിനിൽ അത്ര ആശാവഹമായിരുന്നില്ലെങ്കിലും ഇപ്പോൾ കണ്ടുപിടിച്ച പല മരുന്നുകളും വളരെ ഫലപ്രദമാണ് . മറ്റ് മരുന്നുകൾ കഴിച്ച് മാറ്റമുണ്ടാകാതിരുന്ന രോഗികളിൽ പോലും ക്ലോസാപിൻ ( Closphin ) എന്ന മരുന്ന് ഫലപ്രദമായി കണ്ടുവരുന്നതായി സെക്യാടിസ്റ്റുകൾ അവകാശപ്പെടുന്നു .  ആയുർവേദത്തിലെ സ്നേഹപാനം പോലുള്ള ചികിത്സകളും വളരെ ഫലപ്രദമാണ് . 



ഫോബിയ 


പ്രായവ്യത്യാസമില്ലാതെ എല്ലാവരിലും കണ്ടുവരുന്ന ഒരു വികാരമാണ് ഭയം . നിത്യജീവിതത്തിൽ ഒരിക്കലൈങ്കിലും ഭയത്തിന് അടിമപ്പെടാത്തവർ വിരളമാണ് . എന്നാൽ സാധാരണ വികാരം എന്നതിൽ കവിഞ്ഞ് അപകടകരമല്ലാത്ത വസ്തുവോ സാഹചര്യമോ പോലും ഒരു വ്യക്തിയെ ഭീതിദായകമായ അവസ്ഥയിലേക്ക് നയിക്കുകയും സ്ഥിരമായ അപകട ഭീഷണി ഉണ്ടാക്കുകയും ചെയ്യുന്നതിനാണ് ഭയം അഥവാ  ഫോബിയ എന്ന് പറയുന്നത് . ഉയരത്താടു ഭയം - അഗ്രാഫോബിയ , തുറന്ന സ്ഥലത്തോടുള്ള ഭയം - അഗോറാഫോബിയ , 



വേദനയോടുള്ള ഭയം - ആർഗോ ഫോബിയ , 


രക്തത്തോടുള്ള ഭയം - ഹേമറ്റോഫോബിയ , 


അണുബാധയോടുള്ള ഭയം - 

മൈസോ ഫോബിയ , 


ഏകാന്തതയോടുള്ള ഭയം - 

മോണാ ഫോബിയ , 


അന്ധകാരത്തോടുള്ള ഭയം 

നികാ ഫാബിയ , 


ജനക്കൂട്ടത്തോടുള്ള ഭയം - 

ഒക്കോളോ ഫോബിയ , 


അസുഖത്തോടുള്ള ഭയം - 

പതോ ഫോബിയ , 


അഗ്നിയാടുള്ള ഭയം - 

പൈറോ ഫോബിയ , 


വെള്ളത്തോടുളള ഭയം - അക്വാഫോബിയ , 


മൃഗങ്ങളോടുള്ള ഭയം - 

സുഫോബിയ 


ഇങ്ങനെ വിവിധതരം ഫോബിയകൾ പലരിലും കാണാം . ഇവയിൽ ചില പ്രതിഭാസങ്ങളോട് എല്ലാവർക്കും തന്നെ ഭയമാണെങ്കിലും ഫോബിയക്കാരന് അത് വളരെ അമിതമായിരിക്കും . 

പലതരം മാനസികത്തകരാറുകളിലും , വിവിധ വ്യക്തിത്വ പ്രത്യേകതകളിലും ഹോബിയ പ്രത്യക്ഷപ്പെടാറുണ്ട് . ഭയത്തിന്റെ യഥാർത്ഥകാരണം കണ്ടെത്തി രോഗിക്ക് മനോധൈര്യവും ആത്മവിശ്വാസവും  മനഃപ്രതിരോധശക്തിയുമുണ്ടാക്കാൻ ശ്രമിക്കുക, കൗൺസലിംഗ് , ഹിപ്നോ തെറാപ്പി , കോഗ്നറ്റീവ് തെറാപ്പി എന്നിവ ഫോബിയയുടെ ചികിത്സയിൽ വളരെ ഫലപ്രദമായി കാണാം . 


മനോഗസ്ത ചിന്തയും അബോധ പരിത പ്രവർത്തനവും OCD


ഒരേ കാര്യത്തെപ്പറ്റി തന്നെ സദാസമയവും ചിന്തിച്ചുകൊണ്ടിരിക്കുവാനോ ഒരേ പ്രവൃത്തിയിൽ തന്നെ തുടർച്ചയായി മുഴുകുവാനോ ഒരു വ്യക്തി സ്വയം നിർബന്ധിതനാകുന്ന അവസ്ഥയാണിത് . മറ്റ് സിരാരോഗങ്ങളുടെ കൂടെയും ചിലപ്പോൾ ഈ രോഗം കാണാറുണ്ട് . അബോധപ്രേരിത രോഗങ്ങളിൽ ചില പ്രത്യേക പ്രവർത്തനങ്ങളിലേർപ്പെടുവാൻ രോഗി സ്വയമേവ നിർബന്ധിതനാവുകയാണ് . അവ വിചിത്രവും അർത്ഥശൂന്യവുമാണെന്ന ബോധം രോഗിക്കുണ്ടെങ്കിലും അയാൾക്കതിൽ നിന്നും രക്ഷപ്പെടുവാൻ പ്രയാസമായിരിക്കും . അടച്ചിട്ട കതക് അടഞ്ഞുതന്നെയാണോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുക , ആവർത്തിച്ച് കൈ കഴുകുക , മണിക്കൂറുകളോളം കുളിക്കുക എന്നിങ്ങനെ രോഗിയിൽ ആവർത്തിച്ചിട്ടുള്ള പ്രവർത്തനങ്ങൾ പലതുമാകാം , രോഗം കൂടുതൽ വഷളാകുന്നതിന് മുൻപ് ലഘുവായ ഔഷധ ചികിത്സയോടൊപ്പം ബിഹെയ്വിയർ തെറാപ്പിയും ചെയ്യുന്നത് രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കും . 


ഹൈപ്പർ വെന്റിലേഷൻ സിൻഡാം , 


മാനസികമോ വൈകാരികമോ ആയ സംഘർഷങ്ങൾ അനുഭവപ്പെടുമ്പോഴാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത് . ലഘുവായ തോതിൽ ഉണ്ടാകുമ്പോൾ അമിതമായ ക്ഷീണം , നെഞ്ചുവേദന , തലവേദന , വിയർപ്പ് . വർദ്ധിച്ച ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു . തീവമാകുമ്പോൾ ചിലപ്പോൾ ബോധം തന്നെ നഷ്ടപ്പെടാം . ഈ അസുഖത്തിന് പ്രോഗ്രസ്സീവ് റിലാക്സേഷൻ സെൽഫ് ഹിപ്നോസിസി , യോഗാസനങ്ങൾ , ധ്യാനം , തുടങ്ങിയവ ഫലപ്രദമാണ് . 


പ്രീ മെൻസട്രൽസിഡാം 


മാനസികപിരിമുറുക്കം കാരണം സ്ത്രീകളിൽ ആർത്തവത്തോടടുത്ത് കാണപ്പെടുന്ന ഒരു അസുഖമാണിത് . അസ്വസ്ഥത , വിഷാദം , ഉൽകണ്ഠ , വിശപ്പില്ലായ്മ , തലവേദന , ക്ഷീണം തുടങ്ങി ശാരീരികവും മാനസികവുമായ === നിരവധി ലക്ഷണങ്ങൾ ഇവർ പ്രകടിപ്പിക്കുന്നതായി കാണാം , സാരീരികവും മാനസികവുമായ പല ഘടകങ്ങളും ഇതിന് പല കാരണങ്ങളായി പറയപ്പെടുന്നു . വേദനയുള്ള ഭാഗങ്ങളിൽ നോർത്ത് പോൾ മാഗ്നറ്റ് വെള്ളത്തിൽ നനച്ച തുണിയിടുന്നതും നോർത്ത് പോൾ മാഗ്നറ്റ് വെള്ളം കുടിക്കുന്നതും വേദന കുറയ്ക്കാൻ സഹായിക്കും . ശരീരം പൂർണ്ണമായും അയച്ചിട്ടുകൊണ്ട് വിശ്രമിക്കുകയും വേദന കുറഞ്ഞ് കുറഞ്ഞ് വരുന്നതായും മനസ്സിൽ സ്വയം നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്താൽ ആശ്വാസം ലഭിക്കും . മാനസിക സംഘർഷങ്ങൾ കൊണ്ട് ഉണ്ടാകുന്ന ചില പ്രധാനപ്പെട്ട മാനസിക രോഗങ്ങൾ മാത്രമേ ഈ അധ്യായത്തിൽ പ്രതിപാദിച്ചിട്ടുള്ളു . ഇന്ന് ആശുപ്രതികളിൽ വരുന്ന ഭൂരിപക്ഷം മനോജന്യ- ശാരീരിക രോഗങ്ങളുടെയും കാരണമന്വേഷിച്ച് ചെന സ്ട്രസ്സാണ് ഇതിന് പിന്നിലെന്ന് കാണാം .



ഒഴിഞ്ഞ തോണി

--ഒഴിഞ്ഞ തോണി--ഒരിക്കൽ ഒരു രാത്രിയിൽ ഒരു കാര്യമവിടെ സംഭവിച്ചു.
ആ രാത്രി,ഞാൻ കണ്ണുകളടച്ചു ധ്യാനിച്ചുകൊണ്ട് ഞാനെന്റെ തോണിയിൽ സഞ്ചരിക്കുകയായിരുന്നു,,

തടാകത്തിന്റെ ഇറക്കത്തിൽ താനേ ഒഴുകിക്കൊണ്ട് വരികയായിരുന്ന ഒരൊഴിഞ്ഞ തോണിയുമായി പെട്ടെന്നെന്റെ തോന്നി കൂട്ടിയിടിച്ചു.

ഞാനെന്റെ കണ്ണുകൾ അടച്ചിരിക്കയായിരുന്നു.
അതിനാൽ ഞാൻ വിചാരിച്ചു:
ആരോ ഒരാൾ തന്റെ തോണിയുമായി വന്ന് എന്റെ തോണിയിൽ വന്നിടിച്ചിരിക്കുകയാണ്.

എനിക്ക് ദേഷ്യം വന്നു.
ഞാനെന്റെ കണ്ണുകൾ തുറന്നു.
ദേഷ്യത്തിൽ ഞാനാ മനുഷ്യനോട് എന്തോ ചിലത് പറയുവാൻ തുടങ്ങുകയായിരുന്നു.
അപ്പോൾ ഞാനത് കണ്ടു:
ആ തോണി ശൂന്യമായിരുന്നു.
അതൊരൊഴിഞ്ഞ തോണിയായിരുന്നു.

അപ്പോൾ എന്റെ ദേഷ്യത്തിന് നിങ്ങുവാനവിടെ യാതൊരു വഴിയുമുണ്ടായിരുന്നില്ല.
ആരുടെ നേർക്കാണ് ഞാനെന്റെ ദേഷ്യത്തെ പ്രകടിപ്പിക്കുക?
ആ തോണി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

അത് ഒഴുക്കിൽപ്പെട്ട് താഴേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് അത് വന്ന് എന്റെ തോണിയിലിടിച്ചത്. അതിനാൽ അവിടെ ഒന്നും തന്നെ ചെയ്യുവാൻ സാധ്യമായിരുന്നില്ല.

ഒരൊഴിത്ത തോണിയിലേക്ക് എന്റെ ദേഷ്യത്തെ പ്രക്ഷേപിക്കുവാൻ യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല."
 
ആ നിശബ്ദമായ രാത്രിയിൽ ഞാൻ എന്റെ തന്നെ ഉള്ളിലുള്ള ഒരു സ്ഥാനത്തെത്തിച്ചേർന്നു.
ആഒഴിഞ്ഞ തോണി എന്റെ ഗുരുനാഥനായിരുന്നു.

ഇപ്പോൾ ആരെങ്കിലും വന്ന് എന്നെ അപമാനിക്കുകയാണെങ്കിൽ ,
ഞാൻ ചിരിച്ചു കൊണ്ട് പറയും:
ഈ തോണിയും ശൂന്യമാണ്.
പിന്നെ ഞാനെന്റെ കണ്ണുകളടക്കും,
ഞാൻ എന്റെ ഉള്ളിലേക്ക് പോകും." 
- ഓഷോ

കർമ്മഫലം

പ്രാരബ്ധ കർമ്മങ്ങളുടെ ഫലമായിട്ടാണ് നിങ്ങൾ ഈ ഭൂമിയിൽ ജനിക്കുന്നത്. അല്ലാതെ നിങ്ങളുടെ സ്വന്തം പ്രവൃത്തി കൊണ്ടോ ശ്രമം കൊണ്ടോ അല്ല. ശ്രമം കൊണ്ടുമാത്രമത് സംഭവിക്കുകയില്ല. ജീവിതത്തിൽ നിങ്ങൾക്ക് വന്നു ചേരുന്ന സുഖഭോഗങ്ങൾ, വീട്, ധനം, മറ്റുപല ഐശ്വര്യങ്ങൾ ഇവയെല്ലാം നിങ്ങളുടെ പ്രാരബ്ധ കർമ്മങ്ങളുടെ ഫലങ്ങളാണ്. എന്നാൽ, മാനസികവും അധ്യാത്മികവുമായ ഉയർച്ച നിങ്ങളുടെ ശ്രമം കൊണ്ടു മാത്രമുണ്ടാകുന്നതാണ്. പക്ഷെ, നാമത് വിപരീതമായിട്ടാണ് മനസ്സിലാക്കി വച്ചിരിക്കുന്നത്. ലൗലിക കാര്യങ്ങൾക്കു വേണ്ടി വിയർപ്പൊഴുക്കുവാനും കഠിനാധ്വാനം ചെയ്യാനും നാം തയ്യാറാണ് പക്ഷെ, ധ്യാനത്തെക്കുറിച്ച് പറയുമ്പോൾ അതെല്ലാം ഈശ്വരാനുഗ്രഹത്തിന് വിട്ടുകൊടുക്കുന്നു. അങ്ങനെയൊരു ലോകത്തിലാണു നാം ജീവിക്കുന്നത്.
ലോകത്തെ സംഹരിക്കുക എന്നതിന്റെ അർത്ഥം ലോകത്തെ വിട്ട് ഓടിപ്പോകുക എന്നല്ല. അത് ബുദ്ധിശൂന്യതയാണ്. സ്വജനങ്ങൾ, വീട്, ബന്ധുക്കൾ, സ്വത്തുക്കൾ എന്നിവയെല്ലാം ഉപേക്ഷിച്ച് ഹിമാലയത്തിലെ ഒരു ഗുഹയിലൊളിച്ചിരിക്കലല്ല അതിന്റെ വഴി. അങ്ങനെ ഒരു ഗുഹയിലിരുന്നതുകൊണ്ട് സന്തോഷമോ ആനന്ദമോ ലഭിക്കുകയില്ല. ഈ ലോകമാണ് നിങ്ങളുടെ തലയ്ക്കുള്ളിൽ അത് നിങ്ങൾതന്നെ സൃഷ്ടിച്ചതുമാണ്. ഈ വിലങ്ങിൽനിന്ന് നിങ്ങൾ സ്വയം പുറത്തു വരണം. നിങ്ങൾക്കു മാത്രമെ നിങ്ങളെ സ്വതന്ത്രനാക്കാൻ കഴിയൂ - ശ്രീ ശ്രീ

Dossossiasion therapy


Dossossiasion therapy


ജീവിതത്തിൽ പലപ്പോഴായി സംഭവിച്ച,  നമ്മെ ആഴത്തിൻ സ്പർശിച്ച ചില സംഭവങ്ങൾ ആ സമയത്ത് കൃത്യമായ വികാരപ്രകടനങ്ങൾ കാണിക്കാൻ സാധിക്കാത്തതിനാൽ un finished ബിസിനസ് ആയി മാറും ഇത് പിന്നീട്  പലതരത്തിലുള്ള മാനസീക വൈഷമ്യങ്ങളിലേക്കും നമ്മളെ നയിക്കും 

ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ  തെറാപ്പിയാണ് ഇത്

ഈ ഒരു തെറാപ്പിയുടെ പ്രത്യേകത വിഷമ കാരണം ക്ലൈന്റ് തുറന്നു പറയേണ്ടതില്ല എന്നതാണ് 

റേപ്പ് അറ്റംപ്റ്റ്  അതുപോലെ മറ്റ് സംഭവങ്ങള്ങ്ങൾ എന്നിവയ്ക്കൊക്കെ ഇത് വളരെ നല്ല ഒരു പരിഹാരമാണ് 


1. ഒട്ടും പ്രയാസമില്ലാതെ കണ്ണുകൾ അടയ്ക്കുക 

2 . ശ്വാസം ശ്രദ്ധിക്കുക 

3. വിഷമ സംബന്ധിയായ വിഷയത്തെ അതിന്റെ പൂർണ്ണ വികാര തീവ്രതയിൽ മനസ്സിലേക്ക് കൊണ്ടുവരിക  

a. നടന്ന സ്ഥലം മനസ്സിൽ കാണുക 

b.സാഹചര്യങ്ങൾ മനസ്സിൽ കൊണ്ടു വരിക

C. അതിൽ ഉൾപ്പട്ട വ്യക്തികളെ കാണുക 

d. അന്ന് കേട്ട ശബ്ദങ്ങൾ കേൾക്കുക 

e.അന്ന് കടന്നുപോയ വികാരവിചാരങ്ങളിലൂടെ കടന്നുപോകുക
 
F.അന്ന് അനുഭവിച്ച വിഷമം അതിന്റെ പൂർണ്ണതയിൽ അനുഭവിക്കുക 

(ഈ സമയം നമ്മൾ ക്ലൈന്റിന്റെ ശാരീരിക ചലനങ്ങളെങ്ങൾ ശ്രദ്ധിക്കണം )

കണ്ണ് -കൃഷ്ണമണിയുടെ ചലനം

 ചുണ്ട് -ഡ്രൈ ആകുന്നത് 

കഴുത്ത് - ഉമിനീർ ഇറക്കുന്നത്

 മുഖം - മുഖത്തെ മസിലുകൾ വലിഞ്ഞു മുറുകുന്നത് 

വയറിൽ വ്യക്തമായ ശ്വാസോച്ഛ്വാസം ചെയ്യുന്നത് 
(Belly Breath)
ഇത്രയും ശ്രദ്ധിക്കുമ്പോൾ ക്ലൈന്റ് അനുഭവിക്കുന്ന വികാരത്തിന്റെ തീവ്രത നമ്മൾക്ക് അറിയാൻ സാധിക്കും 

ഇവിടെ ക്ലൈന്റിനോട്  അനുഭവിക്കുന്ന ഫീലിംഗിനെ ഒന്നുമുതൽ പത്തുവരെയുള്ള പോയിന്റിൽ അടയാളപ്പെടുത്തുവാൻ നിർദ്ദേശിക്കുക

 4. വീണ്ടും കണ്ണുകൾ തുറക്കുക ഏറ്റവും സന്തോഷകരമായ വിഷയങ്ങളെ കുറിച്ച് സംസാരിക്കുക 

 ചുറ്റുപാടുകൾ  ഉപയോഗിക്കാം


 (ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് സന്തോഷകരമായ കാര്യങ്ങൾ അവരെക്കൊണ്ട് തന്നെ പറയിക്കുന്നതാണ് നല്ലത് കാരണം ട്രോമ നന്മൾ അറിയാത്തതായതിനാൽ നന്മൾ കൊടുക്കുന്ന നിർദ്ദേശങ്ങൾ അവരിലുണർത്തുന്ന ചോദന എന്തായിരിക്കും എന്നത് നമ്മുടെ ഊഹത്തിനപ്പുറത്തായിരിക്കാം എന്നതിനാലാണ് )

5.ശേഷം വീണ്ടും കണ്ണുകൾ അടയ്ക്കാൻ പറയുക സംഭവങ്ങൾ, വ്യക്തികൾ,ശബ്ദങ്ങൾ,ചൂട് / തണുപ്പ് ,ഫീലിംഗ് എന്നിവ  മനസ്സിൽ കൊണ്ടു വരിക വീണ്ടും പോയിന്റ് നിശ്ചയിക്കുക 

6.കണ്ണ് തുറക്കാനുള്ള നിർദേശം കൊടുക്കുക കണ്ണുതുറന്നഉടനെ നേരത്തെ തയാറാക്കി വെച്ച ഏതെങ്കിലും ഒരു വസ്തുവിലേക്ക് ക്ലൈൻൻറിന്റെ ശ്രദ്ധയെ കൊണ്ടുവരിക ക്ലൈന്റിന്റെ വികാര തീവ്രതയെ പൂർണ്ണമായും ആ വസ്തുവിലേക്ക് ആരോപിക്കുക

 7.വീണ്ടും സന്തോഷകരമായ കാര്യങ്ങളിലൂടെ ക്ലൈന്റിനെ കടത്തിവിടുക

ഇങ്ങനെ വിഷയത്തിന്റെ കാഠിന്യമനുസരിച്ച്, യുക്തിയനുസരിച്ച് പല പ്രാവശ്യം ആവർത്തിച്ചു അവരുടെ ട്രോ മയുടെ കാഠിന്യം  വളരെ കുറഞ്ഞ അവസ്ഥയിൽ എത്തുന്നതു വരെ ചെയ്യുക 

( നോൺ വെർബൽ ക്യൂസിലൂടെ നമുക്ക് അവരുടെ അവസ്ഥ അറിയാൻ സാധിക്കും )

8.വൈകാരിക അവസ്ഥ സാധാരണ നിലയിൽ  ആയാൽ ഒബ്ജക്റ്റ്  കേവലം ഒരു വസ്തുവാണ് എന്ന് മനസ്സിലാക്കി കൊടുക്കണം


9 .പോസിറ്റീവ് അഫർമേഷൻ, സ്ട്രോക്കുകൾ കൊടുക്കുക
നന്ദി പറയുക

സ്നേഹപൂർവ്വം
ഡോ: ശ്രീനാഥ് കാരയാട്ട്
 

ന്യൂജൻ കുരുവി

ന്യൂജൻ കുരുവി
നേരത്തെ അപ്പോയൻമെന്റ് എടുത്ത ആ അമ്മ എന്റെ മുമ്പിലിരുന്നു കണ്ണു തുടച്ച് കൊണ്ട് പറഞ്ഞു. 
സർ മകന് ഇപ്പോൾ 13 വയസ്സായി എട്ടാം ക്ലാസിലാണ് പഠിക്കുന്നത് ഏഴാം ക്ലാസ്സ് വരെ അവൻ വളരെ  മിടുക്കനായിരുന്നു. എന്തു പറഞ്ഞാലും അനുസരിക്കും ക്ലാസിൽ ഒന്നാമൻ

എന്നാൽ ഇപ്പോഴവൻ രണ്ട് വിഷയത്തിൽ തോറ്റു മാത്രമല്ല പെട്ടന്ന് ദേഷ്യം വരും ഒരു കാര്യം പോലും അങ്ങട്  പറയാൻ വയ്യ എപ്പോഴും ഫോണിൽ കളിയാണ്  കഴിഞ്ഞ ദിവസം അവൻ എന്റെ മുഖത്ത് നോക്കി പറയുവാ
 
_"എന്റെ കാര്യത്തിൽ നിങ്ങൾ വല്ലാതെ ഇടപെടണ്ട എനിക്കറിയാം എന്താ ചെയ്യേണ്ടത് എന്ന് "_
സർ അവന് അത്യാവശ്യമായി ഒരു കൗൺസിലിംഗ് വേണം

ആ അമ്മ വളരെ പ്രതീക്ഷയോടെ എന്റെ മുഖത്ത് നോക്കി നിൽക്കുകയാണ്

ഇത് ലോകത്തിലെ എല്ലാ അമ്മമാരുടെയും പരാതിയാണ്

_എന്താണ് പരിഹാരം_ ?

ഒരു കഥ പറയാം പഞ്ചതന്ത്രത്തിലെ കഥയാണ്

ഒരിക്കൽ ഒരു കുരുവി ഒരു മരക്കൊമ്പിൽ ഇരിക്കുമ്പോൾ കണ്ട കാഴച 4 കുരങ്ങൻമാർ ( 🐒🐒🐒🐒 ) ചേർന്ന് കുറേ മിന്നാമിനുങ്ങുകളെ പിടിച്ച് ഊതി തീയുണ്ടാക്കാൻ 🔥🔥 ശ്രമിക്കുന്നതാണ് 
ഇതു കണ്ട കുരുവി അതിൽ ഒരു കുരങ്ങന്റെ അടുത്തു പോയി ഉപദേശിച്ചു. 

"വിഢിത്തം ചെയ്യുന്നത് നിർത്തൂ ഇത് മിന്നാമിനുങ്ങാണ് ഇതിൽ നിന്ന് അഗ്നിയുണ്ടാവില്ല "

ആ കുരങ്ങൻ വളരെ ദേഷ്യത്തോടെ കുരുവി യോട് പറഞ്ഞു 

"നി നിന്റെ കാര്യം നോക്കിയാൽ മതി ഞങ്ങൾക്കറിയാം എന്തു ചെയ്യണമെന്ന് "

ഇത് കേട്ട് കുരുവിക്ക് കൂടുതൽ ദേഷ്യം വന്നു കുറച്ചു കൂടി അടുത്തു പോയി കുരുവി വീണ്ടും ദേഷ്യത്തോട് കൂടി പറഞ്ഞു 
"ഞാൻ നിങ്ങളെക്കാൾ 2 ഓണം അധികം ഉണ്ടതാണ് ....
പറയുന്നത് അനുസരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത് "

🐵കുരങ്ങൻ ദേഷ്യത്തോടെ മറുപടി പറഞ്ഞു 

"ഞാൻ നിന്നോട് ഒരിക്കൽ പറഞ്ഞതാണ് ഞങ്ങളെ ഉപദേശിക്കണ്ടാ എന്ന് "

ഇത് കേട്ട് വീണ്ടും കുരങ്ങനെ ഉപദേശിച്ച് നന്നാക്കാൻ ശ്രമിച്ച കുരുവിയുടെ കഴുത്ത് ഞെരിച്ച് ഒരു കുരങ്ങൻ അതിനെ കൊലപെടുത്തി...

*_ഇതിൽ ആരാണ് തെറ്റുകാരൻ_ ?*

സംശയമില്ല
കുരങ്ങിന്റെ പ്രകൃതം മന:സിലാക്കാതെ പ്രവർത്തിച്ച കുരുവിയാണ്

 എന്നതാണ് നിങ്ങളുടെ ഉത്തരമെങ്കിൽ

ഈ കഥയിൽ കുരുവി എന്നുള്ളടത്ത് അമ്മ എന്നും കുരങ്ങൻ എന്നുള്ളിടത്ത് എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ / മകൾ എന്നും തിരുത്തി ഒരു പ്രാവശ്യം കൂടെ കഥ വായിച്ചു നോക്കൂ ...

ഇവിടെ മിന്നാമിനുങ്ങിനു പകരം മൊബൈൽ ഫോണ് 📱ആണെന്നു മാത്രം

പരീക്ഷ അടുത്ത സമയത്ത് ഫോണിൽ നോക്കിയിരിക്കുന്ന മകനെ അമ്മ ഉപദേശിക്കുന്നു.

ഇപ്പോൾ നോട്ടുകൾ വാട്സ് അപ് വഴിയാണെന്നും എനിക്കറിയാം എങ്ങിനെയാ പഠിക്കേണ്ടതെന്നും മകൻ പ്രതികരിക്കുന്നു.

അമ്മ ദേഷ്യത്തോടെ
ഓണം ഉണ്ടതിന്റെ കണക്ക് പറയുന്നു

ശേഷം
#@₹#@!*#@"*!?

ഇവിടെ മകൻ അമ്മയുടെ കഴുത്ത് ഞെരിക്കുന്നില്ല എന്ന് മാത്രം

_അപ്പോൾ ഇവിടെ ആരാണ് തെറ്റു ചെയ്തത് ?_

അമ്മയാണോ?

മകനാണോ ?

രണ്ടാളുമല്ല

മകന്റെ പ്രകൃതം അറിയാതെ അവനോട് പെരുമാറുന്ന രീതിയാണ് ഇവിടെ വില്ലനാവുന്നത്.

നമുക്ക് വിണ്ടും കഥയിലേക്ക് വരാം

 ഇവിടെ കുരുവി കുരങ്ങനോട് ഇടപെട്ട രീതിയാണ് പ്രശ്നം സൃഷ്ടിച്ചത് 

ഉപദേശിക്കുന്നതിനു പകരം കുരുവിക്ക്  കുരങ്ങന്റെ അടുത്ത് ആദ്യം ഒരു നല്ല ബന്ധം ( Rapport ) ഉണ്ടാക്കാമായിരുന്നു. കുറച്ചു നേരം അവർക്കൊപ്പം  തീ (മിന്നാമിനുങ്ങ്) ഊതാൻ കൂടാമായിരുന്നു. അങ്ങനെ അവർക്കൊപ്പം ചേർന്ന് 
എന്ത് കൊണ്ട് തിയുണ്ടാവുന്നില്ല എന്ന് അവരെ കൊണ്ട് തന്നെ ചിന്തിപ്പിക്കാമായിരുന്നു.
അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ കുരുവിയും കുരങ്ങനും മിന്നാമിനുങ്ങും വിജയിച്ചേനെ...

പതിമൂന്ന് വയസ്സുവരെ എല്ലാവരും  കുട്ടികളാണ് അവർക്ക് സ്വന്തമായി വ്യക്തിത്വമില്ല എന്നാൽ പതിമൂന്ന് വയസ്സ് പൂർത്തിയാവുമ്പോൾ ( കൗമാരം) കുട്ടികൾക്ക് വ്യക്തിത്വമുണ്ടാവും ഈഗോ പ്രവർത്തിക്കാൻ തുടങ്ങും സ്വന്തമായ അഭിപ്രായവും ഇഷ്ടാനിഷ്ടങ്ങളും പ്രകടിപ്പിക്കും
ഉപദേശങ്ങളോട് വെറുപ്പായിരിക്കും
അംഗീകാരങ്ങൾ കൂടുതൽ ഇഷ്ടപ്പെടും
സൗന്ദര്യബോധം വർദ്ധിക്കും 
കൂടുതൽ 
സ്വാതന്ത്ര്യം ഇഷ്ടപെടും.

 ഇത് മനസിലാക്കി പെരുമാറാൻ രക്ഷിതാക്കൾക്കാണ് അറിവ് അഥവാ കൗൺസിലിംഗ് വേണ്ടത്.

ആ അമ്മ അതു വേണ്ടവണ്ണം ഉൾക്കൊണ്ട് വീട്ടിൽ പെരുമാറുന്ന രീതി മാറ്റിയപ്പോൾ മകന്റെ പെരുമാറ്റ രീതികൾ മാറിയെന്നും വളരെ സന്തോഷമുള്ള അന്തരീക്ഷം സംജാതമായി എന്നും പിന്നീട് അറിയാൻ കഴിഞ്ഞു.

anchoring

   Anchoring
NLP യിലെ വളരെ പ്രധാനപ്പെട്ട വിദ്യയാണ് ഇത് പരിശീലിച്ചു കഴിഞ്ഞാൽ നമ്മുടെ മാനസികാവസ്ഥയെ, വികാരത്തെ (Feelingട) വളരെ അനുകൂലമായ സ്ഥിതിയിൽ നമുക്ക്  കൊണ്ടുവരാൻ സാധിക്കും 

1. ഒട്ടും ശ്രമകരമല്ലാതെ കണ്ണുകൾ അടക്കുക 

2. ശ്വാസ ഉച്ഛാസങ്ങൾ ശ്രദ്ധിക്കുക

3.ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച നിമിഷം മനസ്സിൽ കൊണ്ടുവരിക 
a.അപ്പോഴവിടെ ഉണ്ടായിരുന്ന വ്യക്തികളെയും ചുറ്റുപാടുകളെയും മനസിൽ കാണുക (V)
b. അപ്പോൾ കേട്ട ശബ്ദങ്ങൾ കേൾക്കുക (A)
C. അപ്പോഴനുഭവിച്ച വികാരം Feel (സന്തോഷം) അതേ തീവ്രതയിൽ അനുഭവിക്കുക ( K )

4.ഈ അനുഭവം അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ എത്തുമ്പോൾ ( നോൺവെർബൽ ക്ലൂസിലൂടെ നമ്മൾ അത് മനസിലാക്കണം)
(കണ്ണ് - കൃഷ്ണമണി വികസിക്കുന്നത് അടഞ്ഞിരിക്കുന്ന കണ്ണിന്റെ കൃഷ്ണമണിയുടെ  ചലനം നമുക്ക് മനസിലാവും
മുഖം - വികസിക്കും
കവിളുകൾ തുടുക്കും

ശ്വാസം - ദീർഘമേറിയതും ആഴമേറിയതും ആവും

ചുണ്ട് - പുഞ്ചിരി കാണാം )
ഗുണഭോക്താവിന്റെ (ക്ലൈന്റ്) കയ്യിൽ (വച്ച് കെട്ടുന്ന സ്ഥലവും പൾസ് നോക്കുന്ന സ്ഥലവും ഒഴിവാക്കാം) ഒരു വിരലുകൊണ്ട് നന്നായി അമർത്തുക 

5.ശേഷം സാവധാനം കണ്ണു തുറക്കാനുള്ള  നിർദ്ദേശം കൊടുക്കുക 

6.കണ്ണു തുറന്നതിനു ശേഷം കയ്യിൽ പ്രസ്തുത സ്ഥലത്ത് വീണ്ടും വിരലമർത്തുമ്പോൾ അതേ ഫീലിംഗ് അനുഭവിക്കുന്നത് കാണാം

ഇത് സ്വയം ചെയ്യുമ്പോൾ 
കണ്ണടച്ച് ശ്വാസം ശ്രദ്ധിച്ച് ജീവിതത്തിലുണ്ടായ ഏറ്റവും വലിയ സന്തോഷാനുഭവം Feel ചെയ്ത് ആ ഫീൽ അതിന്റെ തീവ്രതയിൽ എത്തുമ്പോൾ വിരലുകൾ പരസ്പരം തൊടുകയോ ശരീരത്തിൽ എവിടെയെങ്കിലും യുക്തമായ സ്ഥലത്ത് സ്പശിക്കുകയോ ചെയ്യുക വീണ്ടും കണ്ണുകൾ തുറന്ന് അതേ കാര്യം (Triger) വീണ്ടുംചെയ്യുമ്പോൾ മാനസികാവസ്ഥ ശ്രദ്ധിക്കുക 

ഇത് ശീലമാക്കിയാൽ നിഷേധവികാരങ്ങൾ വരുമ്പോൾ ഈ കാര്യം (സ്പർശനം) ചെയ്യുമ്പോൾ സന്തോഷാവസ്ഥ പ്രകടമാവും


തിരുത്തലുകളും കൂട്ടി ചേർക്കലുകളും പ്രതീക്ഷിക്കുന്നു

സ്നേഹപൂവ്വം
ഡോ. ശ്രീനാഥ് കാരയാട്ട്

ധാർമ്മിക തത്ത്വങ്ങൾ

ധാർമ്മിക തത്ത്വങ്ങൾ 

1. Principle of Confidenciality ( രഹസ്യങ്ങൾ സൂക്ഷിയ്ക്ക വാനുള്ള കഴിവ് ) . പരസ്പര വിശ്വാസം . 

2. Principle of Autonomy 
( സ്വയം തീരുമാനിയ്ക്കാനുള്ള കഴിവ് ) . കൗൺസിലർ ക്ലൈന്റിന്റെ ജീവിതത്തെ അവർക്കു തന്നെ നിയന്തിയ്ക്കുവാനുള്ള കഴിവി നെയും സ്വയം തീരുമാനമെടുക്കുവാനുമുള്ള വ്യക്തിത്വ സവിശേഷതയെയും ബഹുമാനിയ്ക്കണം . 

കൗൺസിലിങ്ങിൽ 
( a ) ക്ലൈന്റിന്റെ സമ്മതം ഉണ്ടാവണം . 

( b ) ക്ലൈന്റിന്റെ ആത്മാർത്ഥമായ ആഗ്രഹവും സഹകരണവു മുണ്ടാവണം . 

( C ) പരിഹാരങ്ങൾ ക്ലൈന്റിന്റെ തീരുമാനമായിരിക്കണം . 

( d ) ഒന്നും അടിച്ചേല്പിക്കാൻ പാടില്ല . 

( e ) ക്ലൈന്റിന്റെ സമ്മതമില്ലാതെ ഒരു പ്രൊസസ്സും ചെയ്യാൻ പാടില്ല . 

( 3 ) Principle Benificiance 
(  ബെനിഫിഷ്യൻസ് ) 

നല്ലതുമാത്രം ലക്ഷ്യം വയ്ക്കുക . ഗുണം ഉണ്ടാവണം . കൗൺസിലിങ്ങ് സേവനം ക്ലൈന്റിന് ഗുണമുണ്ടാവാൻ ലക്ഷ്യ മുള്ളതാവണം . ആയതിനു വേണ്ട വിദഗ്ദ്ധ പരിശീലനം നേടിയ വ്യക്തിയായിരിക്കണം കൗൺസിലർ . ക്ലൈന്റിന്റെ നല്ല ജീവിതം കൗൺസിലറുടെ ലക്ഷ്യമാവണം . കൗൺസിലിംഗിന്റെ ഗുണനിലവാരം കൗൺസിലറുടെ വിദ്യാഭ്യാസം , പരിശീലനം എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ട താണ് . തന്റെ അറിവിലും അനുഭവത്തിലും ഏറ്റവും മികച്ച സേവനം നൽകാൻ കൗൺസിലർ പ്രതിജ്ഞാബദ്ധനാണ് . മറ്റ് ഉദ്ദേശങ്ങൾക്കുള്ള മറയായി ഈ സേവനം മാറരുത് .

 
( a) കൗൺസിലർക്ക് വേണ്ടത്ര യോഗ്യതയുണ്ടായിരിക്കണം . 

( b ) ക്ലൈന്റിന് എന്താണ് ആവശ്യമെന്ന് തിരിച്ച റിഞ്ഞ് അവരുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കണം . 

( c ) സേവന നിലവാരം പുലർത്തണം . കൗൺസിലിങ്ങിൽ 

( d ) മറ്റൊന്നിന് മറയായി മാറ്റരുത് . 

( e ) ചെയ്യാൻ അർഹതയില്ലാത്ത സേവനം ചെയ്യരുത് .
 
( f ) അനാവശ്യമായ പരസ്യങ്ങൾ കൊടുക്കരുത് . 

4 . Non Maleficiance 
( നോൺ മാലിഫിഷ്യൻസ് ) - 
നിരുപ്രദവം കൗൺസിലിങ്ങ് ക്ലൈന്റിന് ഒരു തരത്തിലും ഉപ്രദവമായി മാറരുത് . 

( a) ഓരോരുത്തരോടും യഥായോഗ്യം പെരുമാറണം . 

( b ) ഔദ്യോഗിക ബന്ധത്തിനു ചോർന്ന മാന്യത പുലർത്തണം .
 
( c ) കൗൺസിലിംഗ് ബന്ധത്തിന്റെ ധാർമ്മികത കാത്തു സുക്ഷിക്കണം . 

( d ) കൗൺസിലിംഗിനു വരുന്ന വ്യക്തിയെ സാമ്പത്തികമായോ , ശാരീരികമായോ , വൈകാരികമായോ , ലൈംഗികമായോ ഒരു തരത്തിലും ചൂഷണം ചെയ്യരുത് .

 ( e ) കൗൺസിലിംഗ് ബന്ധം വ്യക്തിപരമായ ബന്ധമാക്കി മാറ്റരുത് . സുജീവിതം കൗൺസിലിങ്ങിലൂടെ 

( f ) കൗൺസിലിംഗിനു വരുന്ന വ്യക്തിക്കു താങ്ങാനാവാത്ത പരിഹാരങ്ങളോ , തെറാപ്പിയോ നിർദ്ദേശിക്കരുത് . 


5. Principle of Justice 
(  ) കൗൺസിലിംഗ് ഒരു പാഫഷൻ എന്ന നിലയിൽ എല്ലാവരോടും നീതി പുലർത്തുക . 

( a ) മികച്ച സേവനം തരംതിരിവില്ലാതെ  എല്ലാവർക്കും ലഭ്യമാക്കുക .

 ( b ) വ്യക്തിയുടെ സ്വാതന്ത്യത്തെയും വ്യക്തിത്വത്തെയും ബഹുമാനിക്കുക . 

( c ) ഉചിതമായ വിധത്തിൽ മര്യാദയോടെ പ്രതികരിക്കുക .

 ( d ) ജാതി - മത - വർഗ്ഗ വ്യത്യാസം സേവനത്തിൽ പ്രതിഫലിക്കരുത് . 

( e ) ഏതെങ്കിലും തരത്തിൽ ചിലർക്ക് സേവനത്തിന്റെ നിലവാരം കുറയ്ക്കാതിരിക്കുക . 

( f ) രാഷ്ട്രനിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കാതി രിക്കുക . 


6 . Principle of Self Respect 
( സ്വയം ബഹുമാനിക്കുക ) 
ഒരു കൗൺസിലർ തന്നോടുതന്നെ കാണിക്കുന്ന നീതി ആണ് സെൽഫ് റെസ്പെക്ട് . 

( a ) സ്വന്തം ജീവിതത്തെപ്പറ്റിയും അതിനുള്ള മാർഗ്ഗ ങ്ങളെപ്പറ്റിയും കരുതൽ ഉള്ളവരായിരിക്കുക . 

( b) സ്വന്തം അറിവു വർദ്ധിപ്പിക്കുക . 

( c ) വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും ഊഷ്മളമായി നിലനിർത്തുക . 
( d ) ആവേശം മൂലം സ്വയം മറന്നു പ്രവർത്തിക്കാതിരിക്കുക .

 ( e ) കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കും വേണ്ടി സമയം കണ്ടെത്തുക .



 ഈ ക്ലാസ് ഒരു ചൂണ്ടുപലക മാത്രമാണ് . കൗൺസിലി ങ്ങിനെയും തെറാപ്പികളെയും കുറിച്ചുള്ള സാമാന്യ ധാരണ മാത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് . അറിയുംതോറും ആഴം വർദ്ധിക്കുന്ന മഹാസാഗരമാണ് മനഃ ശാസ്ത്രം . കൃത്യമായ പരിശീലനം ലഭിച്ചതിനുശേഷം മാത്രമേ കൗൺസിലിങ്ങും തെറാപ്പികളും ചെയ്യാവൂ എന്നതാണ് ഏറ്റവും പ്രധാനം .

കൗൺസിലർക്കുവേണ്ട ഗുണങ്ങളും കൗൺസിലിങ്ങിലെ ധാർമ്മികതയും

കൗൺസിലർക്കുവേണ്ട ഗുണങ്ങളും കൗൺസിലിങ്ങിലെ ധാർമ്മികതയും

ധാർമ്മികത ഏറ്റവും കൂടുതൽ ധാർമ്മികത വേണ്ട ഒരു മേഖലയാണ് കൗൺസിലിങ്ങ് . കാരണം ഒരു വ്യക്തി വളരെ വിശ്വാസത്തോടെയാണ് എല്ലാ കാര്യങ്ങളും നമ്മോട് തുറന്നു പറയുന്നത് . അതു രഹസ്യമായി സൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ് . രഹസ്യം സൂക്ഷിക്കാൻ കഴിവില്ലാത്തവർ ഈ മേഖലയിലേക്ക് ഒരിക്കലും കടന്നു വരരുത് . കാരണം ഒരു വ്യക്തിയുടെ ജീവിതമാണ് നാം കൈകാര്യം ചെയ്യുന്നത് . ഏതെങ്കിലും ഒരു പ്രശ്നം പരിഹരിക്കുക എന്നതിലുപരി ക്രിയാത്മകമായ ജീവിതത്തിന് വാതിൽ തുറക്കുകയാണ് കൗൺസിലിങ്ങ് .

വ്യക്തിയുടെ ജന്മ സിദ്ധമായ കഴിവുകളും അനന്തമായ സാധ്യതകളും മനസ്സിലാക്കി ജീവിതം ചിട്ടപ്പെടു ത്താനും അർത്ഥപൂർണമാക്കാനും കൗൺസിലിംഗ് സഹായിക്കുന്നു . കൗൺസിലിംഗ് വഴി സന്തോഷപ്രദമായി ജീവിക്കാനുള്ള കല അഭ്യസിക്കുന്നു . ഇതിനു സഹായിക്കുന്നത് പക്വ മതിയായ , ധാർമ്മിക ബോധമുള്ള അറിവുള്ള കൗൺസിലറാണ് .

കൗൺസിലറും കൗൺസലിയും ( ക്ലൈന്റ് ) തമ്മിലുള്ള ആത്മ ബന്ധത്തിലൂടെ കൈമാറുന്നത് ജീവിത ദർശനമാണ് . തനിക്ക് ഭയം കൂടാതെ ഉള്ളുതുറന്നു പറയാൻ ഒരാളെയാണ് പ്രശ്നവുമായി എത്തുന്നവൻ അന്വേഷിക്കുന്നത് . അതുകൊണ്ടു തന്നെ പ്രശ്നങ്ങളെ പ്രശ്നങ്ങളായും വ്യക്തിയെ തനിക്കൊപ്പ മുള്ള ഒരാളായും കൗൺസിലർ പരിഗണിക്കണം . 

അർപ്പണബോധമുള്ള കൗൺസിലറുടെ പ്രവർത്തന മണ്ഡലം മനുഷ്യമനസ്സുകളാണ് . മാനസിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കലാണ് കൗൺസിലിങ്ങിന്റെ ലക്ഷ്യം . സമൂഹത്തിൽ മറ്റു മനുഷ്യരുമായി ഇടപെടാൻ തക്കവണ്ണം മനുഷ്യനെ പ്രാപ്തമാക്കലാണ് കൗൺസിലിങ്ങിന്റെ വഴി . ഇതിനു വ്യക്തിയുടെ ഉള്ളിൽ മറഞ്ഞു കിടക്കുന്ന സിദ്ധികളെ കണ്ടെത്തി പ്രവർത്തനക്ഷമമാക്കേണ്ടിയിരിക്കുന്നു . മഹത്തായ ഈ പ്രക്രിയയിൽ ഏർപ്പെടുന്ന കൗൺസിലർക്ക് അതിസൂക്ഷ്മമായ സഹാനുഭൂതിയും ജീവിതാനുഭവത്തിൽ നിന്നും ഉരുത്തിരിയുന്ന ആത്മജ്ഞാനവും ആവശ്യമാണ് . സത്യസന്ധത , ആദരവ് , സഹാനുഭൂതി ഇവ കൗൺസിലർക്ക് ഉണ്ടായിരിക്കേണ്ട ചില ഗുണ വിശേഷങ്ങളാണ് .

കൗൺസിലിംഗിന്റെ ആദ്യഘട്ടത്തിൽ തന്റെ പ്രശ്നങ്ങൾക്കു മറ്റാരെങ്കിലുമാണ് കാരണം എന്ന മനോഭാവം വ്യക്തിയിൽ കാണാറുണ്ട് . അതിനാൽ ഭർത്താവിന്റെയോ , ഭാര്യയുടെയോ , ബന്ധുക്കളുടെയോ പെരുമാറ്റ വൈകല്യങ്ങൾ വിവരിക്കു ന്നതിലാണ് വ്യക്തികൾ താല്പര്യപ്പെടുക . കൗൺസിലറുടെ സമീപനം സമഭാവനയോടെയുള്ള പ്രത്യുത്തരം , നിഷ്പക്ഷ മായ നിലപാട് ഇവ വ്യക്തിയുടെ ചിന്താഗതിയെ സ്വാധീനിക്കു കയും മറഞ്ഞു കിടക്കുന്ന വികാരങ്ങൾ വ്യക്തമാക്കുകയും സ്വയം വിമർശനത്തിനു വ്യക്തിയെ പ്രാപ്തനാക്കുകയും ചെയ്യുന്നു . ഈ പ്രക്രിയയിൽ സൂക്ഷ്മമെങ്കിലും സുപ്രധാനമായ പല മാറ്റങ്ങളും വ്യക്തിയിൽ സംഭവിക്കുന്നുണ്ട് . ആത്മാവ ബോധം വർദ്ധിക്കുന്നു , അഥവാ വ്യാപിക്കുന്നു എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം . തത്ഫലമായി സ്വന്തം വികാരങ്ങൾ എന്തെന്ന് ഒരുപക്ഷേ ജീവിതത്തിലാദ്യമായി വ്യക്തിഅറിയുന്നു . ആത്മാവബോധം ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാന ത്തിന്റെയും ആദ്യപടിയാണ് . വ്യത്യസ്തമായി പെരുമാറു ന്നതിനുള്ള കഴിവും സന്നദ്ധതയും തനിക്കുണ്ടെന്ന് ബോധ്യ പ്പെടുമ്പോഴാണ് ആത്മവിശ്വാസം ഉണരുന്നതും ഉത്തേജി സുജീവിതം കൗൺസിലിങ്ങിലൂടെ ക്കപ്പെടുന്നതും . അപ്പോൾ തന്റെ പ്രശ്നങ്ങൾക്ക് ഉത്തരവാദി താൻ തന്നെ ആണെന്ന് വ്യക്തിക്ക് ബോധ്യം വരും . കൗൺ സിലറുടെ കുറ്റപ്പെടുത്താതെ വികാരങ്ങൾ മനസ്സിലാക്കിയുള്ള പെരുമാറ്റ രീതി വ്യക്തിയും അനുകരിക്കുകയും പ്രാവർത്തി കമാക്കുകയും ചെയ്യുന്നതിന്റെ ഫലമായി തന്നോടു ബന്ധ പ്പെടുന്നവരുടെ വികാരങ്ങളെക്കുറിച്ചുള്ള അവബോധം വ്യക്തിയിൽ അങ്കുരിക്കുന്നു . ഇത് വ്യക്തിയെ മറ്റുള്ളവരെ അംഗീകരി ക്കാൻ പ്രാപ്തനാക്കുന്നു . ഗുണങ്ങൾ : ഒരു കൗൺസിലർക്ക് ഉണ്ടാവേണ്ട ഗുണങ്ങളിൽ പ്രധാന മാണ് സത്യസന്ധത , ആദരവ് , സമഭാവന , ക്ഷമ , ദയ എന്നിവ . 


സത്യസന്ധത :

 ഒരു കൗൺസിലർക്കുണ്ടാവേണ്ട അടിസ്ഥാന ഗുണമാണ് സത്യസന്ധത , വികാരം , ചിന്ത , പെരുമാറ്റം . ഇവ മൂന്നും തമ്മിലുള്ള പൊരുത്തത്തിലാണ് മനശാസ് തജ്ഞർ സത്യത്തിന്റെ പൊരുൾ കണ്ടെത്തുന്നത് . കൗൺസിലറുടെ സത്യസന്ധമായ പെരുമാറ്റം കൗൺസിലി യിൽ സമാന പ്രതികരണങ്ങൾ ജനിപ്പിക്കുന്നു . കൗൺസിലിങ്ങി നെത്തുന്ന ഏതൊരു വ്യക്തിയും താനറിയാതെ തന്നെ കൗൺസിലറിൽ ഒരു മാതൃകാ പുരുഷനെയോ , സ്ത്രീയെയോ കാണാനാഗ്രഹിക്കുകയും അവരെ അറിയാതെ അനുകരിക്കു കയും ചെയ്യുന്നു .

ആദരവ്

കൗൺസിലർക്കുണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണം മനുഷ്യന്റെ നന്മയിലുള്ള വിശ്വാസവും അവന്റെ മഹത്വത്തിലും കഴിവിലുമുള്ള ബഹുമാനവുമാണ് . ഈ ബഹുമാനത്തിനാണ് ആദരവ് എന്നുപറയുന്നത് . പ്രാഥമികമായി തന്നോടുതന്നെ തോന്നുന്ന ആദരവും സ്വന്തം നന്മയിലുള്ള വിശ്വാസവുമാണ് മറ്റു മനുഷ്യരെയും അതേ രീതിയിൽ വീക്ഷിക്കുവാൻ കൗൺസിലറെ പ്രേരിപ്പിക്കുന്നത് . അടിസ്ഥാനപരമായി എല്ലാവരും നല്ലവരാണ് . അവരുടെ

ചിന്തകളെയും വിശ്വാസങ്ങളെയും ആദരിക്കുക എന്നത് കൗൺസിലർക്കു വേണ്ട ഗുണമാണ് . ( കടപ്പാട് : സിസ്റ്റർ ആനിമരിയയുടെ കൗൺസിലിങ്ങ് കലയും ശാസ്ത്രവും ) .

സമഭാവന ;

കൗൺസിലർക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണ വിശേഷ മാണ് സമഭാവന . ആത്മാർത്ഥതയിലും ആദരവിലും നിന്ന് ഉയിർകൊള്ളുന്ന ഒരു മനോഭാവമാണിത് . മറ്റൊരു വ്യക്തിയുടെ മനോവികാരങ്ങൾ , അനുഭവങ്ങൾ , സംഘർഷങ്ങൾ ഇവ അയാളുടെ കാഴ്ചപ്പാടിലൂടെ കണ്ടു മനസ്സിലാക്കുകയാണ് സമഭാവന . അവിടെ ഞാനായിരുന്നെങ്കിൽ എന്നപോലെ മറ്റേ വ്യക്തി അനുഭവിക്കുന്ന വികാരങ്ങളും മാനസികാവസ്ഥയും കൗൺസിലർ മനസ്സിലാക്കുന്നു . ഇങ്ങനെ മുൻവിധിയോ നീരസമോ ഇല്ലാതെ അവരുടെ അനുഭവങ്ങൾ മനസ്സിലാക്കു ന്നതിലാണ് മറ്റു വ്യക്തികളോടുള്ള ആദരവ് പ്രാവർത്തി കമാകുന്നത് .

ദയ / കരുണ ;

കൗൺസിലർക്ക് ക്ലൈന്റിനോട് ദയയുണ്ടാവണം . അയാളുടെ വികാരപ്രകടനങ്ങൾക്കു എന്തോ ചില മുറിവുകൾ ഉണ്ടാവാം , അതുകൊണ്ടു തന്നെ കരുണാർദമായിരിക്കണം ക്ലൈന്റിനോടുള്ള സമീപനം .

മാനസികരോഗവും കൗൺസിലിങ്ങും

 നമ്പർ 10
മാനസികരോഗവും കൗൺസിലിങ്ങും


കോഴിക്കോടുള്ള വളരെ ഉയർന്ന ഉദ്യോഗപദവിയിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ എന്റെ കൗൺസിലിംഗ് സെന്ററിൽ വന്നു . അദ്ദേഹം സ്വയം പരിചയപ്പെടുത്തിയ ശേഷം തുടർന്നു . അമ്മയ്ക്ക് 80 വയസ്സായി . ഈയിടെയായി ചില മാനസിക പ്രശ്നങ്ങൾ കാണിക്കുന്നുണ്ട് . സാർ ഒന്ന് വീട്ടിൽ വരണം . പ്രായമായ അമ്മയെ എന്തു പറഞ്ഞ് കൊണ്ടുവരും . മാത്രമല്ല , അമ്മ ചെറിയ ഒരു വാശിക്കാരിയാണ് . അമ്മയ്ക്ക് അസുഖമുണ്ടെന്ന് സമ്മതിക്കുന്നില്ല . ദയവായി സാറ് രാവിലെ വരുന്ന വഴിയോ തിരിച്ച് പോകുന്ന വഴിയോ ഒന്ന് വീട്ടിൽ കയറിയാൽ നന്നായിരുന്നു . ഞങ്ങളുടെ സുഹൃത്താണെന്ന ഭാവത്തിൽ വന്നാൽ മതി , അങ്ങനെ ആരെങ്കിലും വന്നാൽ അമ്മ അവരോട് നന്നായി സംസാരിക്കാറുണ്ട് . അദ്ദേഹം നിർത്തി .

സാർ ഞാൻ വീട്ടിൽ പോയി കൗൺസിലിംഗ് നടത്താറില്ല . ഇവിടെ വന്നാൽ മാത്രമേ നടക്കൂ . അത് ഞങ്ങളുടെ ധാർമ്മികതയുടെ ഭാഗമാണ് . മരണം സംഭവിച്ച വീട്ടിലോ അതീവ രോഗാവസ്ഥയിൽ കിടക്കുന്നവർക്കോ ആവശ്യമുണ്ടെങ്കിൽ വീട്ടിൽ പോവാറുണ്ടെന്നല്ലാതെ മറ്റ് കേസുകൾക്കൊന്നും വീട്ടിൽ പോയി കൗൺസിലിംഗ് ചെയ്യാറില്ല . ഞാൻ പറഞ്ഞു .

സർ ഇത്രയും സ്റ്റെപ്പ് കയറി ( എന്റെ കൗൺസിലിംഗ് സെന്റർ രണ്ടാം നിലയിലാണ് ) ഇവിടെ വരാൻ ബുദ്ധിമുട്ടാണ് . രണ്ട് ഹാർട്ട് അറ്റാക്ക് കഴിഞ്ഞതാണ് .

സർ എങ്ങനെയെങ്കിലും ഒന്നു വരണം .

അവസാനം അയാളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ അടുത്ത ദിവസം അയാളുടെ വീട്ടിലെത്തി . വലിയ ബംഗ്ലാവ് . അമ്മ ഉമ്മറത്തു തന്നെ ഇരിക്കുന്നു . കുളിച്ച് ചന്ദനക്കുറിയും തൊട്ട് രാമായണം വായിക്കുകയാണ് . എന്നെക്കണ്ടപ്പോൾ എഴുന്നേറ്റ് സ്വീകരിച്ചിരുത്തി . ആരാണെന്നും എന്താണെന്നു മൊക്കെ ചോദിച്ചു . അമ്മയുടെ മകന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ കാണാനാണ് വന്നതെന്നും പറഞ്ഞു . മകനെ അകത്തേക്ക് നീട്ടിവിളിച്ച് അവരൊക്കെ എഴുന്നേൽക്കാൻ വൈകും എന്നുപറഞ്ഞ് ഞങ്ങൾ വർത്തമാനം പറഞ്ഞു തുടങ്ങി , രാമായണത്തിൽ തുടങ്ങി ലോകത്തിലെ സകല
വിഷയത്തിലും ആ അമ്മയ്ക്ക് പാണ്ഡിത്യം ഉണ്ടെന്ന് എനിക്കു മനസ്സിലായി . അങ്ങനെ പല വിഷയങ്ങളും സംസാരിച്ചപ്പോൾ ഞാൻ ശ്രദ്ധിച്ചത് അമ്മയുടെ ശരീരഭാഷയും പോസ്റ്ററും ഒക്കെയാണ് .

ഇല്ല ഒരു തരത്തിലുള്ള മാനസിക പ്രശ്നമോ രോഗമോ അമ്മയ്ക്ക് ഇല്ല എന്ന തീരുമാനത്തിൽ ഞാൻ എഴുന്നേറ്റു . അതിനിടയിൽ മകൻ വരികയും ഞാൻ വെറുതെ ഒരു പേപ്പർ അയാളുടെ കൈയിൽ കൊടുക്കുകയും ചെയ്തു .

ശരി , ഞാൻ പോയിട്ടു വരാം . അമ്മയോട് സംസാരിച്ചതിൽ സന്തോഷം എന്നുപറഞ്ഞ് തിരിഞ്ഞപ്പോഴാണ് അമ്മ പിന്നിൽ നിന്നും വിളിച്ച് ചോദിച്ചത് . സത്യത്തിൽ മോൻ വന്നത് എന്നെ കാണാനല്ലെ ? ശരിക്കും എന്റെ ഉള്ളാന്ന് കിടുങ്ങി . ഈ അമ്മയ്ക്ക് ഇതെങ്ങനെ മനസ്സിലായി .
അമ്മ തുടർന്നു ,

മോൻ എന്നെക്കാണാൻ വന്നതാണെന്ന് എനിക്ക് മനസ്സിലായി . മോനും ചേർന്ന് നാലാമത്തെ ആളാണ് ഇത് . എനിക്ക് ഭ്രാന്താണ് എന്ന് വരുത്തി തീർക്കാൻ എന്റെ മക്കൾ കാണിക്കുന്നതാണ് . കാരണം അവർ സ്വത്ത് ഭാഗം വെയ്ക്കാൻ പറഞ്ഞപ്പോൾ എന്റെ കാലശേഷമേ അത് നടക്കൂ എന്ന് ഞാൻ പറഞ്ഞു . കാരണം ഇവർ ഇത് വിറ്റാൽ എനിക്ക് ഈ മണ്ണിൽ ഉറങ്ങണം , എന്ന എന്റെ അഗ്രഹം സാധിക്കില്ല .

ഇത് കേട്ടപ്പോൾ എനിക്ക് ആ മക്കളോട് വളരെ രോഷവും വിഷമവും തോന്നി . ഇങ്ങനെ യൊക്കെ മനുഷ്യർ ഉണ്ടാവുമോ , എങ്ങനെയാണ് ഇവരെ ഇത്  പറഞ്ഞ് മനസ്സിലാക്കുക എന്നൊക്കെ ഓർത്ത് ഞാൻ തിരിഞ്ഞ് നടന്നപ്പോൾ ആ അമ്മ വീണ്ടും എന്നെ വിളിച്ച് അരികിൽ വന്ന് പറഞ്ഞു .

മോൻ ഇത് വേറാരോടും പറയണ്ട . രഹസ്യമാണ് . മാതാ അമൃതാനന്ദമയി അമ്മ കഴിഞ്ഞാൽ പിന്നെ ആ സ്ഥാനത്തേക്ക് ഞാനാണ് എന്ന് പറഞ്ഞ് ഒരൊറ്റ പൊട്ടിച്ചിരിയാണ് .

നല്ല ചിത്ത ഭ്രമമാണ് . “ ഇതാണ് ആ രേഖ ” എന്ന് പറഞ്ഞ് കൈകാണിച്ച് ചിരിക്കുന്ന വിയറ്റ്നാം കോളനിയിലെ ശങ്കരാടിയെയാണ് എനിക്ക് ഓർമ്മ വന്നത് . അപ്പോഴാണ് ചിത്തഭ്രമത്തിന് കുളിക്കാതിരിക്കലോ , വസ്ത്രത്തിൽ ശ്രദ്ധയില്ലാതിരിക്കലോ ഒന്നുമല്ല ലക്ഷണം . എന്നെനിക്ക് മനസ്സിലായത് വേഷം കൊണ്ടു മാത്രം നമുക്ക് ഒരാളുടെ വിഷയം മാനസിക പ്രശ്നമാണോ രോഗമാണോ എന്നറിയാൻ സാധിക്കില്ല . ഇതു വ്യക്തമാക്കാനാണ് ഈ കേസ് പറഞ്ഞത് . ഇങ്ങനത്തെ സാഹചര്യത്തിൽ MSE ( Mental Status Examination ) നടത്തുകയാണ് വേണ്ടത് . ഏതെങ്കിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ MSE ചെയ്തു തരും . ആ റിപ്പോർട്ടു മായാണ് നമ്മൾ ശരിക്കും സൈക്യാട്രിസ്റ്റിനെ സമീപിക്കേണ്ടത് .

ഇത്തരം കേസുകൾ കൗൺസിലിങ്ങിലൂടെ മാറുകയില്ല തീർച്ചയായും സൈക്യാട്രിക് ഡോക്ടറെ കാണിച്ച് ഔഷധ
ചികിത്സ തന്നെ ചെയ്യേണ്ടതാണ്


ലൈലയുടെ വയറുവേദന

കേസ് നമ്പർ 5 

ലൈലയുടെ വയറുവേദന 

ലൈലയും മജീദും കൗൺസിലിംഗിനായി എത്തി . 

ഞാൻ ഒരാളെ കേൾക്കാം എന്നു പറഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം കേൾക്കാതെ ഒന്നും പറയാനില്ല സാറെ , ഇവളുടെ വയറുവേദന കൊണ്ടു തോറ്റു . 17 ഡോക്ടർമാരെ മാറി മാറി കാണിച്ചു . മരുന്നു കുടിച്ചു . എല്ലാ ടെസ്റ്റും എടുത്തു . ഒരു സൂക്കേടും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത് . 

ഇത് എന്തോ മാനസിക പ്രശ്നമാണെന്നാണ് ഇപ്പോ അവർ പറയുന്നത് . ഡോക്ടറാ പറഞ്ഞത് സാറിനെ കാണിക്കാൻ . എങ്ങനെയെങ്കിലും ഒന്ന് ഇതു മാറ്റിത്തരണം . എനിക്കു പച്ചക്കറി കച്ചോടാ . ഉള്ള കായൊക്കെ ( പണം ) ഇവളെ ചികിത്സിച്ച് തീരുമെന്നാ എനിക്കു തോന്നുന്നത് . സാറ് എന്തെങ്കിലും ചെയ്യണം . 

ലൈല വളരെ പ്രതീക്ഷയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു . ഭർത്താവ് തന്നെ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കിയവണ്ണം അവൾ മേഘാവൃ തമായ കണ്ണുകളോടെ എന്റെ മുഖത്തു നോക്കി നിന്നു . 

ലൈലക്ക് എന്താണ് പറയാനുള്ളത് എന്നു ഞാൻ ചോദിച്ചപ്പോഴേക്കും ലൈല കരഞ്ഞുകൊണ്ടു പറഞ്ഞു . 

എനിക്ക് ശരിക്കും സഹിക്കാൻ വയ്യാത്ത വയറുവേദന ഉണ്ട് സാറെ . പക്ഷേ ഡോക്ടർമാർക്കൊന്നും അത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല . ഞാൻ കളവ് പറയുകയാണെന്നാണ് അവർ പറയുന്നത് . പടച്ചോനാണെ സത്യം സാറെ എനിക്ക് ഭയങ്കര വയറുവേദന യുണ്ട് . എന്റെ ഭർത്താവും ഇപ്പോ എന്നെ വിശ്വസിക്കാണ്ടായി . സാറെങ്കിലും എന്നെ വിശ്വസിക്കണം . ലൈല പറഞ്ഞു നിർത്തി .

 ലൈലയെ ആകെ ഒന്ന് നോക്കിയ ശേഷം ലൈലക്ക് നല്ല വയറുവേദനയുണ്ട് എന്ന് എനിക്ക് മനസ്സിലായി . മറ്റു ഡോക്ടർ മാർക്ക് അതു മനസ്സിലാവാഞ്ഞിട്ടാണ് . എന്നു പറഞ്ഞവസാനിപ്പിച്ചതും ലൈല ഒരു ദീർഘനിശ്വാസം വിട്ടു . അത് ലൈലയുടെ സന്തോഷത്തിന്റെ നെടുവീർപ്പായിരുന്നു . ഞാൻ പറയുന്നത് കളവല്ലെന്ന് സാറിനെങ്കിലും മനസ്സിലായല്ലോ , പടച്ചോന് നന്ദി ലൈല പറഞ്ഞു .

സത്യത്തിൽ ലൈലക്ക് വയറുവേദന ഉണ്ടോ ഇല്ലയോ എന്ന് എനിക്കും മനസ്സിലായിട്ടില്ല . എന്നാൽ ഞാനങ്ങനെ പറഞ്ഞത് ലൈലയുമായി ഒരു റാപ്പോ ഉണ്ടാക്കാൻ വേണ്ടിയായിരുന്നു . അടുത്ത എന്റെ വഴി രണ്ടുപേരുടെയും വ്യക്തിത്വം മനസ്സി ലാക്കുക എന്നതായിരുന്നു . 

എനിയെഗ്രാം അനുസരിച്ച് 9 തരം വ്യക്തികളാണ് ഉള്ളത് . 9 തരം വ്യക്തികൾ എന്നുപറയുന്നത് 9 ഭാഷകളാണ് . ഓരോരുത്തർക്കും അവരുടെ ഇഷ്ടാനിഷ്ടങ്ങളും ശരിതെറ്റുകളും ലക്ഷ്യങ്ങളും വീക്ക്നെസ്സുകളും ശക്തിയും ഉണ്ട് . പല രോഗങ്ങളും മനസ്സിന്റെ സൃഷ്ടിയാണ് . സൈക്കോസോമറ്റിക് രോഗങ്ങളാണ് അധികവും . മനോജന്യ രോഗങ്ങളെക്കുറിച്ച് ആയുർവേദത്തിൽ ചരകനും ശ്രതുതനും ധാരാളം വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട് . മനസ്സിന്റെ അവസ്ഥ ശരീരത്തെയും ശരീരത്തിന്റെ അവസ്ഥ മനസ്സിനെയും ബാധിക്കും എന്ന് അവിടെ പറയുന്നുണ്ട് . 

അതിനാൽ പല രോഗങ്ങളും അംഗീകാരം നേടാനുള്ള സൂത്രമായി ശരീരം ഉപയോഗിക്കാറുണ്ട് . പല ചോദ്യങ്ങളിലൂടെ ലൈല ധാരാളം അംഗീകാരം ഇഷ്ട പ്പെടുന്ന എന്നാൽ തന്റെ ആവശ്യങ്ങൾ തുറന്നു പറയാത്ത രണ്ടാമത്തെ വിഭാഗമാണെന്ന് മനസ്സിലായി . മജീദാവട്ടെ കർക്കശക്കാരനായ അംഗീകാരം കൊടുക്കാത്ത കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുന്ന സ്നേഹം പ്രകടിപ്പിക്കരുത് , ഉള്ളിൽ വച്ചാൽ മതി എന്നു വിശ്വസിക്കുന്ന ഒന്നാം നമ്പർ ( Perfectionist ) ആണ് എന്നും മനസ്സിലാക്കി .

ശേഷം ലൈലയോട് മാത്രം സംസാരിക്കണമെന്ന് ഞാൻ മജീദിനോട് ആവശ്യപ്പെട്ടു ശരി സാർ ഞാൻ പുറത്തിരിക്കാം . നിസ്കരിക്കാൻ സമയമായി എന്നു പറഞ്ഞ് മജീദ് പുറത്തേക്കു പോയി . 

മജീദിന് നിസ്കരിക്കാൻ വേണ്ട സൗകര്യം ചെയ്ത് കൊടുക്കാൻ ഞാൻ എന്റെ സ്റ്റാഫിനെ ചുമതലപ്പെടുത്തിയ ശേഷം ലൈലയോട് ചോദിച്ചു . 

ലൈലയുടെ ആഗ്രഹത്തിലുള്ള , സങ്കല്പ്പത്തിലുള്ള ഭർത്താവി നെയാണോ ലഭിച്ചത്


 ലൈല പറഞ്ഞു . 
ആൾക്ക് എന്നെ വലിയ ഇഷ്ടവും സ്നേഹവുമൊക്കെയാണ് . പക്ഷേ വലിയ ദേഷ്യക്കാരനാണ് . തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയും . എന്റെ കൂടെ എന്റെ വീട്ടിലേക്കൊന്നും വരാറില്ല .

ബീച്ചിൽ പോകാൻ എനിക്ക് വലിയ ആഗ്രഹമാണ് . പക്ഷേ അതൊന്നും സമ്മതിക്കൂല . സിനിമ കാണാൻ പോവാന്ന് പറഞ്ഞാ ടി.വി , കണ്ടാമതീന്ന് പറയും . എന്റെ വീട്ടിൽ എല്ലാ വരും , ബന്ധുക്കളെല്ലാവരും ഭർത്താവിന്റെ കൂടെ തമാശ പറയു കയും , കളിക്കുകയും , സിനിമയ്ക്ക് പോവുകയുമൊക്കെ ചെയ്യും . പക്ഷേ എന്റെ ഭർത്താവിന് അതൊന്നും ഇഷ്ടമില്ല . സ്ത്രീകളാ യാൽ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നാണ് പറയുന്നത് . എന്നാലും കാശൊക്കെ തരും . എന്തെങ്കിലും വേണമെന്നു പറഞ്ഞാൽ വാങ്ങിത്തരും . അല്ലാതെ എന്റെ പിറന്നാളിന് ഒരു സമ്മാനം പോലും എനിക്ക് വാങ്ങിത്തന്നിട്ടില്ല . എനിക്ക് അതിലൊന്നും പരാതിയില്ല . എന്നു പറഞ്ഞ് ലൈല നെടുവീർപ്പിട്ടു . അതിലൊന്നും പരാതിയില്ല എന്ന് വെറുതെ പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി , ശേഷം ഞാൻ ലൈലയുടെ രോഗത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു . അപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത് . 

രണ്ട് വർഷം മുമ്പാണ് ലൈലയ്ക്ക് ആദ്യമായി വയറുവേദന ഉണ്ടായത് . അത് മജീദിനെ വിളിച്ചറിയിച്ചപ്പോൾ മജീദ് പെട്ടെന്ന് വരികയും കട്ടൻചായ ഉണ്ടാക്കികൊടുക്കുകയും ഓറഞ്ച് പൊളിച്ച് കൊടുക്കുകയും കൈ പിടിച്ച് കുറച്ചു നേരം ഇരിക്കുകയും ശേഷം ജീപ്പ് വിളിച്ചു കൊണ്ടു പോയി ലൈലയെ  ഡോക്ടറെ കാണിക്കുകയും വരുന്ന വഴി ഹോട്ടലിൽ കയറി മസാലദോശ വാങ്ങിക്കൊടുക്കുകയും ചെയ്തു . സത്യത്തിൽ ഈ സംഭവം ലൈലയുടെ ഉപബോധമനസ്സ് വല്ലാതെ ആഘോഷിച്ചു . ലൈല തന്റെ സങ്കല്പത്തിലെ ഭർത്താവിനെയാണ് അപ്പോൾ കണ്ടത് . ആ വയറുവേദന ഒരു അസോസിയേഷനായി മാറി . പിന്നീട് അടുത്ത മാസവും വയറുവേദന വന്നു . അപ്പോഴും മജീദ് ഓടിവന്ന് കാര്യങ്ങൾ ചെയ്തു . അതും ലൈലയുടെ ഉപ് ബോധമനസ്സ് രേഖപ്പെടുത്തി . പിന്നീട് ഭർത്താവിന്റെ സ്നേഹ ത്തിനു വേണ്ടി വയറുവേദന ഉണ്ടാക്കിയാൽ മതി എന്ന തീരു മാനത്തിൽ ഉപബോധമനസ്സ് എത്തിച്ചേർന്നു . ഇത് ലൈലപോലും അറിയാതെ ലൈലയിൽ സംഭവിച്ച താണ് . അതിനാൽ ലൈല വയറുവേദന അഭിനയിക്കുകയല്ല ശരിക്കും അനുഭവിക്കുന്നുണ്ട് . 

എന്താണ് ഈ വയറുവേദന മാറ്റാ നുള്ള വഴി . 

ശേഷം മജീദിനെ വിളിച്ച് ലൈലയുടെ വയറു വേദന മജീദിന്റെ ലാളനയ്ക്കും സ്നേഹത്തിനും വേണ്ടിയാണെന്നും ധാരാളം പരിഗണനയും ലാളനയും കൊടുക്കണമെന്നും പറഞ്ഞു . 

ഇവിടെ സത്യത്തിൽ കൗൺസിലിംഗ് ആവശ്യമുണ്ടായി രുന്നത് മജീദിന് ആയിരുന്നു . ഹൈപ്പോകോൺഡ്രിയാസിസ് എന്നാണ് ഇത്തരം അവസ്ഥ കളെ വിളിക്കാറ്  . രോഗലക്ഷണങ്ങൾ പൂർണ്ണമായും കാണിക്കു മെങ്കിലും മെഡിക്കൽ ചെക്കപ്പിൽ കാണില്ല . അത് മാനസീകമാണ് . 

ഉള്ളടക്കത്തിലെ കുതിരയെ വിഴുങ്ങിയ ജഗതിയെ ഓർക്കുക .


 ഇതുപോലെയുള്ള ഒരുപാടു വയറുവേദനകൾ ഞാൻ മാറ്റി യിട്ടുണ്ടെന്നും അത് ഒരു ഒറ്റമൂലി കൊടുത്തിട്ടാണെന്നും പറഞ്ഞ് അടുക്കളയിൽ ലഭിക്കുന്ന ചില വസ്തുക്കൾ എടുത്ത് മരുന്നാക്കി മൂന്നു ദിവസം കഴിക്കാൻ പറഞ്ഞു . ഈ മരുന്നുകഴിച്ച് പലർക്കും രണ്ടു ദിവസം കൊണ്ട് മാറിയിട്ടുണ്ടെന്നും പറഞ്ഞപ്പോൾ രണ്ടു ദിവസം കൊണ്ട് ലൈലയുടെ വയറുവേദന പമ്പ കടന്നു .

മജീദ് കാര്യങ്ങൾ മനസ്സിലാക്കി കൂടുതൽ സ്നേഹത്തോടെ പെരുമാറുകയും ഇടക്ക് ബീച്ചിൽ പോവാൻ സമയം കണ്ടെത്തുകയും ചെയ്തതോടെ ദുരിതപൂർണ്ണമായ ജീവിതം സ്വർഗ്ഗതുല്യ മായി . ഇപ്പോൾ 3 കുട്ടികളുമായി വളരെ സന്തോഷത്തോടെ മജീദും ലൈലയും ജീവിക്കുന്നു .

Thursday, May 14, 2020

ടോട്ടൗ വിന്റെ ദ്വീപിലെ ജീവിതം

ടോട്ടൗവിന്റെ  ദ്വീപിലെ ജീവിതം

ആസ്ട്രേലിയൻ നഗരമായ ബ്രിസ്ബണിൽ കഴിഞ്ഞ ഒരാഴ്ചവരെ വലിയ ബഹളമേതുമില്ലാതെ സാധാരണ പോലെ കഴിയുകയായിരുന്നു സിയോൺ ഫിലിപ് ടോട്ടൗ . എന്നാൽ , ദ ഗാർഡിയനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തോടെ അദ്ദേഹം ആഗോളശ്രദ്ധ നേടുകയായിരുന്നു . ടോട്ടവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അഞ്ചുപേരും ഒരു വർഷത്തിലേറെക്കാലം ആരുമറിയാതെ ഒരു ദ്വീപിലകപ്പെട്ടുപോയ കഥയായിരുന്നു അത് . അതും ആ ആറുപേരുടെയും കൗമാരകാലത്തായിരുന്നു . സംഭവം നടന്നത് . 
ഇങ്ങനെയാണ് ആ കഥ .

1965 -ലാണ് , പസഫിക് രാജ്യമായ ടോംഗയിലെ തങ്ങളുടെ ബോർഡിംഗ് സ്കൂൾ ജീവിതം വിരസമായിത്തോന്നിയ ടോട്ടൗവും അഞ്ച് സുഹൃത്തുക്കളും ചേർന്ന് ഒരു മത്സ്യബന്ധന ബോട്ട് മോഷ്ടിച്ച് ഒരു സാഹസിക യാത്രക്കിറങ്ങി . പ്രധാനകാരണം അവിടത്തെ ഭക്ഷണം ഇഷ്ടമില്ല എന്നതായിരുന്നു . ആറുപേരിൽ ഏറ്റവും മൂത്തയാൾക്ക് 16 വയസ്സും ഇളയ ആൾക്ക് 13 വയസ്സുമായിരുന്നു പ്രായം . 500 മൈൽ അകലെയുള്ള ഫിജിയിലേക്ക് രക്ഷപ്പെടണമെന്നായിരുന്നു ഇവരുടെ ആഗ്രഹം . എന്നാൽ , ഒരാൾക്കും സ്വന്തമായി
ബോട്ടില്ലതാനും  . അങ്ങനെയാണ് തങ്ങൾക്കിഷ്ടമില്ലാത്ത ഒരു മത്സ്യത്തൊഴിലാളിയുടെ ബോട്ട് മോഷ്ടിക്കാൻ തീരുമാനിക്കുന്നത് . ഒപ്പം രണ്ട് ചാക്ക് വാഴപ്പഴം , കുറച്ച് തേങ്ങ , ഒരു ഗ്യാസ് ബർണർ എന്നിവയും കരുതി . അങ്ങനെ യാത്ര ആരംഭിച്ചു . പക്ഷേ , ഒട്ടും പ്രതീക്ഷിക്കാത്തതാണ് സഭവിച്ചത് . ഒരു കൊടുങ്കാറ്റിൽ അവരുടെ ബോട്ട് നശിപ്പിക്കപ്പെട്ടു . എട്ട് ദിവസം അവർ കടലിലൂടെ ഒഴുകി നടന്നു . എട്ടാം ദിനം , അവർ ഒരു ദ്വീപിലെത്തിച്ചേർന്നു . ജനവാസമില്ലാത്ത , ഏതെന്നും , എന്തെന്നും അറിയാത്ത ഒരു ദ്വീപിൽ ... വെള്ളമോ ഭക്ഷണമോ ഇല്ലാത്ത എട്ടുദിവസം ... അവരഞ്ചുപേരും അവശരായിരുന്നു . ടോട്ടൗവാണ് ദൂരെ ദ്വീപ് കണ്ടത് . " Ata എന്ന് പേരായ ദ്വീപായിരുന്നു അത് . ടോട്ട ദ്വീപിലേക്ക് നീന്തി . നീന്താൻ പോലും പറ്റാത്തത്രയും അവശനായിരുന്നു അപ്പോൾ ടോട്ടൗ . കരയിലൂടെ ഇഴഞ്ഞിഴഞ്ഞാണ് അവർ ദ്വീപിലെത്തിയത് . ഓരോ ഉണങ്ങിയ പുല്ല് കാണുമ്പോഴും അതിൽ കിടക്കും , പിന്നെയും ഇഴഞ്ഞ് നീങ്ങും . ഒടുവിൽ ദ്വീപിലെത്തിയപ്പോൾ ഉള്ള ജീവനെടുത്ത് മറ്റുള്ളവരോടുകൂടി അങ്ങോട്ടെത്താൻ ടോട്ടൗ പറഞ്ഞു . അങ്ങനെ അവരെല്ലാവരും ദ്വീപിലെത്തിച്ചേർന്നു . ജീവനോടെ ഏതെങ്കിലും ഒരു കരയണഞ്ഞതിൽ അവർ ദൈവത്തോട് നന്ദി പറഞ്ഞു . എന്നാലും കുടിക്കാൻ പോലും അവർക്കൊന്നും കിട്ടിയിരുന്നില്ല . ഒടുവിൽ , അവർ കടൽപക്ഷികളെ വേട്ടയാടി , അതിന്റെ രക്തം കുടിച്ചു . പിന്നെ , എല്ലാവരും തളർന്നു വീണു . പിറ്റേന്ന് സൂര്യനുദിച്ച് വേയിലേൽക്കുംവരെ അവരാ ഉറക്കം തുടർന്നു .

ജീവൻ നിലനിർത്തണം അവിടെനിന്നും രക്ഷപ്പെടാൻ ഒരു വഴിയണയും വരെ കാത്തിരിക്കണം . ഒടുവിൽ , അതുവരെ ജീവിക്കാനുള്ളത് ആ ആറ് ആൺകുട്ടികളും ചേർന്ന് പ്ലാൻ ചെയ്ത് തുടങ്ങി . അവരൊരു ചെറിയ സമൂഹം പോലെ ജീവിച്ചു തുടങ്ങി . തോട്ടമുണ്ടാക്കി അതിൽ ഭക്ഷിക്കാനുള്ളത് നട്ടുണ്ടാക്കി . മഴവെള്ളം ശേഖരിക്കാനുള്ള സംവിധാനമുണ്ടാക്കി , ഉള്ള സാധനങ്ങളെല്ലാം വെച്ച് ഒരു ജിംനേഷ്യം ഉണ്ടാക്കി , ബാഡ്മിന്റൺ കോർട്ടുണ്ടാക്കി എല്ലാം കൈകളുപയോ ഗിച്ചാണ് ഉണ്ടാക്കിയിരുന്നത് . രണ്ട് പേരുള്ള സംഘമായിട്ടാണ് അവർ ജോലികൾ ചെയ്തിരുന്നത് . അതിൽ അടുക്കള , തോട്ടം , ഗാർഡ് എന്നിങ്ങനെ കൃത്യമായ വിഭജനമുണ്ടായിരുന്നു . ഇടയ്ക്കെല്ലാം അവർ തമ്മിൽ വഴക്കുണ്ടായിരുന്നു . എന്നാൽ , അവർ തന്നെ അതെല്ലാം പരിഹരിച്ചു . അവരുടെ എല്ലാ ദിവസവും ആരംഭിച്ചിരുന്നത് പ്രാർത്ഥനയോടും പാട്ടോടും കൂടിയായിരുന്നു . അവസാനിക്കുന്നതും അങ്ങനെ തന്നെ . ഒരിക്കൽ കൂട്ടത്തിലൊരാൾ വീണ് കാല് പൊട്ടി .. അത് അവർക്ക് വല്ലാത്ത അവസ്ഥയായിരുന്നു . കൂട്ടുകാർ തന്നെ അവനെ പരിചരിച്ചു . ദ്വീപിൽനിന്നും രക്ഷപ്പെടാൻ ബോട്ടുണ്ടാക്കാനും അവർ ശ്രമിച്ചിരുന്നു . പക്ഷേ , നടന്നിരുന്നില്ല . മീൻ , തേങ്ങ , ചില പക്ഷികളുടെ മുട്ടയും ഇറച്ചിയും ഇവയൊക്കെ കഴിച്ചാണ് അവർ നിലനിന്നിരുന്നത് . അങ്ങനെ 15 മാസം കഴിഞ്ഞപ്പോഴാണ് സാഹസികയാത്ര നടത്താനിഷ്ടപ്പെട്ട പീറ്റർ വാർണർ അതുവഴി വന്നത് . ജനവാസമില്ലാത്ത ദ്വീപിൽ അസാധാരണത തോന്നിയിട്ടാണ് അദ്ദേഹം ശ്രദ്ധിച്ചത് . കൂട്ടത്തിൽ ഒരു കുട്ടി അദ്ദേഹത്തെ കണ്ടു . സഹായത്തിനായി വിളിച്ചുകൂവുകയായിരുന്നു . അവൻ ന ഗ്നനായിരുന്നു . മുടി ഒരുപാടൊരുപാട് നീണ്ടിട്ടുണ്ടായിരുന്നു . അവനുപിന്നാലെ മറ്റുള്ളവരും എത്തി . കാര്യങ്ങൾ വാർണറെ അറിയിച്ചു . വാർണറാകെ ഞെട്ടിപ്പോയി അവരുടെ കഥ കേട്ട് . എന്നാൽ , അവർ പറയുന്നത് സത്യമാണോ എന്നറിയാനായി വാർണർ അവരോട് ചില ചോദ്യങ്ങളെല്ലാം ചോദിച്ചു . അവർ കൃത്യമായ മറുപടി നൽകി . ഒടുവിൽ 15 മാസത്തിനുശേഷം വാർണറുടെ സഹായത്താൽ അവർ നാട്ടിൽ തിരികെയെത്തി . അപ്പോഴേക്കും അവരുടെ വീട്ടുകാർ അവരുടെ മരണാനന്തര ചടങ്ങുകൾ വരെ നടത്തിയിരുന്നു . ഈ അനുഭവം രസകരമല്ലേ എന്ന് ചോദിച്ചാൽ ടോട്ടൗവിന്റെ ഉത്തരം ഇതാണ് , നമ്മൾ പെട്ടിരുന്നത് ഏത് ദ്വീപിലാണെന്നോ , നമ്മുടെ വീട്ടുകാർ ഏതവസ്ഥയിലാണ് എന്നോ ഒന്നുമറിയാത്ത ജീവിതം അത്ര രസകരമല്ല എന്ന് . ഏതായാലും തിരികെയെത്തിയ ആറ് പേരും നേരെ പോയത് ജയിലിലേക്കാണ് . കാരണം മോഷ്ടിച്ച ബോട്ടിന്റെ ഉടമ കേസ് കൊടുത്തിരുന്നു . ഒടുവിൽ വാർണർ തന്നെയാണ് അവരെ ജയിലിൽ നിന്നിറക്കിയത് . ഇവരുടെ അനുഭവത്തെ അസ്പദമാക്കി പുസ്തകവും കുറിപ്പുകളും ഇറങ്ങിയിട്ടുണ്ട് . വാർണർ തന്നെ ഇവരുടെ അനുഭവങ്ങളെഴുതിയിട്ടുണ്ട് . ഏതായാലും ഈ ലോക്ക് ഡൗൺ കാലത്ത് അറിയാൻ പറ്റിയ ഏറ്റവും മികച്ച അനുഭവം തന്നെയാണ് ആറ് ആൺകുട്ടികളുടെ ആരുമറിയാതെയുള്ള ദ്വീപിലെ അങ്ങേയറ്റം കഠിനമായ ജീവിതം .

 ( ദ ഗാർഡിയനിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളോട് കടപ്പാട് ) . 

ഡ്രൈവറുടെ കൂടെപ്പോയ കുടുംബിനി

അദ്ധ്യായം 5 Lesson 5
ഡ്രൈവറുടെ കൂടെപ്പോയ കുടുംബിനി 

കേരളത്തിലെ പ്രമുഖ നഗരത്തിലെ വസ്ത്രവ്യാപാരിയുടെ ഭാര്യ അവിടുത്തെ കാർ ഡ്രൈവറുടെ കൂടെപ്പോയി . തന്റെ അഞ്ച് വയസ്സുള്ള മകനെയും കൂടെക്കൊണ്ടുപോയി . രണ്ടാം ദിവസം പിടിയ്ക്കപ്പെട്ടു . ഭാര്യയും ഭർത്താവും രണ്ടുപേരുടെയും വീട്ടുകാരും കൗൺസിലിംഗ് സെന്ററിൽ എത്തി . 

കുശലാന്വേഷണങ്ങളോടെ റാപ്പോ ഉണ്ടാക്കി സാധാരണ പോലെ ഒന്നാമത്തെ സ്റ്റെപ്പ് കഴിഞ്ഞു . 

രണ്ടാമത്തെ സ്റ്റെപ്പിൽ എത്തി ഞാൻ രണ്ടുപേരോടുമായി ചോദിച്ചു . 

ഞാൻ ആദ്യം ഒരാളെ കേൾക്കാം . ആരെയാണ് ഞാനാദ്യം കേൾക്കേണ്ടത് . 

സാറ് ആദ്യം അവൾക്കു പറയാനുള്ളത് കേൾക്കൂ , ഞാൻ പുറത്തിരിക്കാം . ദിലീപ് പറഞ്ഞു . 

അദ്ദേഹം വാതിലടച്ച് പുറത്ത് ഇരുന്നു . ചൗരസ്യയുടെ ഓടക്കുഴൽ കച്ചേരിക്കനുസരിച്ച് താളം പിടിച്ച് മേശപ്പുറത്തിരിക്കുന്ന ഒരു മാസിക എടുത്തുമറിച്ചു നോക്കാൻ തുടങ്ങി . ഭാര്യ ശാലിനി എനിക്ക് അഭിമുഖമായിരുന്നു . കാര്യങ്ങൾ പറ യാൻ വിഷമിച്ച് നിറകണ്ണുകളോടെ നിൽക്കുന്ന ശാലിനിക്ക് പറയാൻ ഒരു തുടക്കം കിട്ടാൻ വേണ്ടി ഞാൻ തുടങ്ങി . ഞാൻ എന്റെ മൊബൈൽ ഫോൺ ഓഫാക്കി മേശപ്പുറത്ത് കമഴ്ത്തി വെച്ചു . ( ഇനി എന്റെ സമയം പൂർണ്ണമായും ശാലിനിക്ക് വേണ്ടിയാണ് എന്നു പറയാതെ പറയുന്നതാണ് ഈ പ്രവൃത്തി ) 


ഞാൻ എങ്ങനെയാണ് ശാലിനിയെ സഹായിക്കേണ്ടത് . ശാലിനിക്ക് എന്നെ 100 % വിശ്വസിക്കാം . ശാലിനി പറയുന്ന കാര്യ ങ്ങൾ 100 % രഹസ്യമായിരിക്കും . ശാലിനി എല്ലാ കാര്യങ്ങളുംതുറന്നുപറയുകയാണെങ്കിൽ എനിക്കു ശാലിനിയെ കൂടുതൽ സഹായിക്കാൻ സാധിക്കും ഞാൻ പറഞ്ഞു നിർത്തി 

ശാലിനി സംശയത്തോടെ പുറത്തേക്ക് നോക്കിയതിനർത്ഥം ഭർത്താവുകേൾക്കുമോ എന്നാണെന്ന് മനസ്സിലാക്കിയ ഞാൻ പുറത്തെ ഓടക്കുഴൽ നാദം റിമോട്ടുപയോഗിച്ച് കുറച്ചൊന്ന് ശബ്ദം കൂട്ടുകയും ഇവിടെ പറയുന്നത് ഒന്നുംതന്നെ പുറത്ത് കേൾക്കില്ലെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു . ശാലിനി മെല്ലെ തുടങ്ങി . 

സാർ എവിടെ തുടങ്ങണം എന്നെനിക്കറിയില്ല . വളരെ പാവപ്പെട്ട വീട്ടിലാണ് ഞാൻ ജനിച്ചത് . എന്നെ വിവാഹം കഴിക്കു മ്പോൾ ദിലീപേട്ടനും സാധാരണക്കാരനായിരുന്നു . പിന്നീട് ബിസിനസ്സ് നന്നായപ്പോൾ ദിലീപേട്ടൻ തിരക്കുള്ള ആളായി . ഇപ്പൊ ഞങ്ങളുടെ കൂടെ ഇരിക്കാനോ ഭക്ഷണം കഴിക്കാനോ ഒന്നും സമയമില്ല . മുഴുവൻ സമയം തിരക്കാണ് . വീട്ടിൽ എത്തിയാലും ഫോണാണ് .എനിക്ക് എന്തെങ്കിലും പറയാനോ സമയ മുണ്ടാവാറില്ല . ഞങ്ങൾക്ക് 5 വയസ്സുള്ള ഒരു മകനുണ്ട് . അവൻ ദിവസവും ഒരു പാട്ടു പഠിച്ചിട്ടാണ് സ്കൂളിൽ നിന്നും വരുന്നത് . പപ്പയെ കേൾപ്പിക്കാൻ ദിവസവും കാത്തിരുന്ന് അവൻ ഉറങ്ങി പ്പോകും . ഭർത്താവ് രാവിലെ 7 മണിക്ക് വീട്ടിൽ നിന്ന് പോവും . രാത്രി 9 മണിക്ക് കട അടച്ച് ക്ലബ്ബിൽ പോയി മദ്യം കഴിച്ച് 10 മണിക്ക് ശേഷമാണ് വീട്ടിൽ എത്തുന്നത് . വന്നാൽ ഒന്നുകിൽ ഫോണ് , വാട്ട്ആപ്പ് , ഫേസ്ബുക്ക് അല്ലെങ്കിൽ ക്ഷീണം വന്ന് ഉറങ്ങും . എന്റെ കൂടെ ഇരിക്കാനോ എനിക്കു പറയാനുള്ളത് കേൾക്കാനോ സമയമില്ല . എപ്പോഴും ബിസിനസ്സ് മാത്രമാണ് ചിന്ത . ജീവിക്കാൻ വേണ്ടിയല്ലെ സാർ ബിസിനസ്സ് ചെയ്യേണ്ടത് . അല്ലാതെ ബിസിനസ്സ് നടത്താനാണോ ജീവിക്കേണ്ടത് . ഇത് ഞാൻ ചോദിക്കുമ്പോൾ ദേഷ്യമാണ് . എന്നെ ഒരു സ്നേഹവു മില്ല , കരുതലുമില്ല . ഞാനൊരു ഭാരമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . ഞങ്ങൾ ഒന്നിച്ച് ഒരു യാത്രപോവുകയോ സിനിമ കാണുകയോ അടുത്തൊന്നും ഉണ്ടായിട്ടില്ല . മാത്രമല്ല , അദ്ദേഹം കൂട്ടുകാരുടെ കൂടെ എപ്പോഴും യാത്രകൾ ആണു താനും . 

കഴിഞ്ഞ ദിവസം മുന്തിരിവള്ളി തളിർക്കുമ്പോൾ എന്ന സിനിമ കാണാൻ ഞാൻ പറഞ്ഞപ്പോൾ പറഞ്ഞത് , കടയിൽ പോയില്ലെങ്കിൽ ബിസിനസ്സ് നടക്കില്ല എന്നാണ് , നിർബന്ധമാണെങ്കിൽ ഡവർ വിനോദിനെ കൂട്ടി പോയ്ക്കൊള്ളാൻ പറഞ്ഞു . 

അതേപോലെ എന്റെ ചേട്ടന്റെ കുട്ടിയുടെ പിറന്നാളിന് വിളിച്ചിട്ടും ദിലീപേട്ടൻ വന്നില്ല . ബിസിനസ്സിന്റെ തിരക്കാ ണെന്നാണ് പറഞ്ഞത് . അന്നും ഞാൻ വിനോദിനെ കൂട്ടിയാണ് പോയത് . ആ സമയത്താണ് ഞങ്ങൾ കൂടുതൽ അടുത്തത് . വിനോദ് നല്ല മനുഷ്യനാണ് . എന്നെ നന്നായി കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യാറുണ്ട് . ഞാനാഗ്രഹിച്ചത് അതുപോലെ ഒരാളെയാണ് , ഞാനെന്ത് ആവശ്യം ദിലീപേട്ടനോട് പറഞ്ഞാലും ദിലീപേട്ടൻ പറയുന്നത് ,

 “ ഞാൻ കഷ്ടപ്പെടുന്നത് നിനക്കും മകനും വേണ്ടിയാണ് . വളരെ കഷ്ടപ്പെട്ടാണ് ബിസിനസ്സ് ചെയ്യുന്നത് എന്നാണ് ” . എനിക്കും മകനും വേണ്ടിയാണെങ്കിൽ ദയവ് ചെയ്ത് നിങ്ങൾ കഷ്ടപ്പെടേണ്ട ഒരു ദിവസമെങ്കിലും ഞങ്ങളുടെ കൂടെ ഇരുന്നാ മതി എന്നാണ് ഞാൻ പറയാറ് . മാത്രമല്ല മദ്യപാനം ഒഴിവാക്കാൻ പറയുമ്പോൾ അതും ബിസിനസ്സിന്റെ ഭാഗമാണെന്നാണ് പറ യുന്നത് . എല്ലാവരും ബിസിനസ്സ് ചെയ്യുന്നത് കള്ളു കുടിച്ചി ട്ടാണോ ? എനിക്ക് പൊന്നും പണവും ഒന്നും വേണ്ട , കട്ടൻചാ യയാലാലും മതി , സന്തോഷമായി കുടിക്കണം . 

സ്റ്റെപ്പ് രണ്ടിൽ ഇനി ഭർത്താവിന് പറയാനുള്ളത് കേൾക്കണം - 

ഞാൻ ദിലീപിനെ റൂമിലേക്ക് വിളിച്ചു . ശാലിനി മുരളീരവത്തി ലേക്കും . ഞാനെങ്ങനെയാണ് നിങ്ങളെ സഹായിക്കേണ്ടത് തുടങ്ങി എന്നെ 100 % വിശ്വസിക്കാം എന്നു ഞാൻ പറഞ്ഞു നിർത്തി . 

ദിലീപ് പറഞ്ഞു തുടങ്ങി . സർ എന്റെ അച്ഛൻ തലയിൽ വസ്ത്രം കൊണ്ട് നടന്ന് വിറ്റാണ് ജീവിച്ചത് . ആ അവസ്ഥയിൽ നിന്നും ഇന്ന് ഈ കാണുന്ന അവ സ്ഥയിലേക്ക് ഞാനെത്തിയത് എന്റെ ഒരാളുടെ പ്രയത്നം കൊണ്ടാണ് ഞാൻ വിവാഹം കഴിക്കുമ്പോൾ ശാലിനി വളരെ ദരിദ്രാവസ്ഥയിലാണ് . എന്റെ വീട്ടിൽ ഒരു കുറവും വരുത്താതെയാണ് ഞാനവളെ നോക്കുന്നത് . ജോലിത്തിരക്കു കാരണം എനിക്ക് കൂടുതൽ വീട്ടിൽ ശ്രദ്ധിക്കാൻ കഴിയാറില്ല . അവർക്ക് വേണ്ടിയല്ലേ സാർ ഞാൻ ഈ കഷ്ടപ്പെടുന്നത് മുഴുവൻ . ഇപ്പോ അവള് എന്റെ കാറിന്റെ ഡ്രൈവറെ വിവാഹം കഴിച്ച് അവന്റെ കൂടെ ജീവിക്കണം എന്നാണ് പറയുന്നത് . എന്തിന്റെ കുറവാണ് സാറെ അവൾക്കു പറയുന്നതെല്ലാം ഞാൻ വാങ്ങി കൊടുക്കാറില്ലേ ? ( വളരെ ദേഷ്യത്തോടെയാണ് അയാൾ സംസാരിച്ചത് ) . ദിലീപ് പറഞ്ഞവസാനിപ്പിച്ചു . ഇനി ഇവിടെ രണ്ടുപേരെയും ഒന്നിച്ച് ഇരുത്തി അവരവരുടെ ഭാഗം പറയിക്കുകയാണ് വേണ്ടത് . ചാർട്ട് വരച്ച് ഭാര്യയുടെയും ഭർത്താവിന്റെയും അനുകൂലമായ മേഖലകളും പ്രതികൂലമായ മേഖലകളും തിരിച്ചറിയുക . ജീവിതം നന്നായി പോവാൻ തന്റെ പങ്കാളിയിൽ നിന്നും എന്താണ് അവർ പ്രതീക്ഷിക്കുന്നത് എന്നും എഴുതിക്കുകയാണ് അടുത്തപടി . ലോകത്ത് എല്ലാവരും ശരി യാണെന്നും ശരിതെറ്റുകൾ ആപേക്ഷികമാണെന്നും ഒരാളുടെ ശരി മറ്റേയാൾക്ക് തെറ്റായിരിക്കുമെന്നും പറഞ്ഞുകൊണ്ട് അവരെ ഒന്നിച്ചുള്ള ഘട്ടത്തിലേക്ക് ക്ഷണിച്ചു .

അവരെ ഒന്നിച്ചുള്ള ഘട്ടത്തിലേക്ക് ക്ഷണിച്ചു . ഇവിടെ രണ്ടുപേരെയും കേട്ടതിന്റെ അടിസ്ഥാനത്തിൽ കൗൺസിലർക്കുണ്ടായ സംശയങ്ങൾ തീർക്കുകയാണ് വേണ്ട ത് . അവിടെ ഒരാൾ പറയുന്ന സമയത്ത് മറ്റേ ആൾ മുഴുവൻ ശ്രദ്ധിക്കുകയും അയാൾ മുന്നോട്ടു വക്കുന്ന ഉപായങ്ങൾ സമ്മ തമാണോ എന്നുപറയുകയും സമ്മതമല്ലെങ്കിൽ അതിന്റെ കാര ണങ്ങൾ പറയുകയുമാണ് വേണ്ടത് .

അദ്ദേഹം പറഞ്ഞത് മദ്യപാനം എന്റെ ബിസിനസ്സിന്റെ ഭാഗ മാണ് . രാത്രി ക്ലബ്ബിൽവെച്ചാണ് പല ബിസിനസ്സ് കാര്യങ്ങളും ചർച്ച ചെയ്യുന്നത് ഞാനിങ്ങനെയൊക്കെയാണ് വലുതായത് ക്ലബ്ബിൽ പോയില്ലെങ്കിൽ സുഹൃത്തുക്കളെ കാണാൻ കഴിയില്ല . ശാലിനിയോട് ചോദിച്ചു : ദിലീപ് പറഞ്ഞ കാര്യങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാണോ ? എന്തിനാണ് സാറെ അങ്ങനെ ഒരു ജീവിതം . ഞാനവി ടുത്തെ വേലക്കാരിയൊന്നുമല്ലല്ലോ എല്ലാം അനുസരിക്കാൻ ഞാനദ്ദേഹത്തിന്റെ ഭാര്യയല്ലെ ? എനിക്കുമുണ്ടാവില്ലെ ആഗ്രഹ ങ്ങളും സങ്കല്പങ്ങളും ഇത് ഒരു ഏകാധിപതിയുടെ ചിന്തയല്ലേ ? ഇന്നുവരെ ഒരു നല്ലവാക്ക് അയാൾ എന്നോടു പറഞ്ഞിട്ടില്ല . ഒരു സർപ്രൈസ് ഗിഫ്റ്റ് വിവാഹ വാർഷികത്തിനോ എന്റെ പിറന്നാ ളിനോ എനിക്ക് തന്നിട്ടില്ല . ഒരു യാത്ര ഞങ്ങൾ ഒന്നിച്ച് ഇതു വരെ പോയിട്ടില്ല . ശാലിനി പൊട്ടിക്കരഞ്ഞു തുടങ്ങി . 

അതൊക്കെ എന്റെ ബിസിനസ്സ് തിരക്കുകൊണ്ടാണ് സാറെ , ദിലീപ് ഇടപെട്ടു പറഞ്ഞു . ഇതിൽ കൗൺസിലർ എന്ന നിലയിൽ എനിക്കു മനസ്സിലായ കാര്യം ഇവർ രണ്ടുപേര് പറയുന്നതും അവരുടെ കാഴ്ച യിൽ ശരിയാണ് . 

എനിയോഗ്രാം അനുസരിച്ച് ഭർത്താവ് നമ്പർ മൂന്ന് ( വിജയശാലി ) ഉം ഭാര്യ ശാലിനി രണ്ടും ( ഹെൽപർ ) ആണ് ശാലിനി ഒരുപാട് അംഗീകാരം ലഭിക്കാനാഗ്രഹിക്കുമ്പോൾ ദിലീപ് ഹരം കണ്ടെത്തുന്നത് ബിസിനസ്സിലാണ് ദിലീപ് പ്രഥമ സ്ഥാനം ( Priority ) കൊടുത്തത് ബിസിനസ്സിനാണ് . രണ്ടാം സ്ഥാനമാണ് കുടുംബത്തിന് കൊടുത്തിരിക്കുന്നത് . എന്നാൽ ശാലിനി ജീവിതത്തിൽ പ്രാധാന്യം നൽകിയത് അംഗീകാരത്തിനും സ്നേഹത്തിനുമാണ് . അവർ രണ്ടുപേരു ടെയും മുൻഗണന രണ്ടു കാര്യങ്ങളിൽ ആയിരുന്നു . അർഹി ക്കുന്ന അംഗീകാരം കിട്ടിയാൽ ( രണ്ട് ) നല്ല ഭാര്യയാണെങ്കിൽ , ( helper ) അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ രണ്ട് എന്ന വ്യക്തിത്വത്തെ തീവവാദിയാക്കി മാറ്റും . ഇവിടെ രണ്ടുപേരുടെയും വ്യക്തിത്വങ്ങൾ രണ്ടുതരമായതിനാലാണ് പ്രശ്നങ്ങൾ ഉണ്ടായത് . ഇത് അവരെ ബോധ്യപ്പെടുത്തിയത് സമാനമായ മറ്റൊരു അനുഭവം പറഞ്ഞു കൊണ്ടായിരുന്നു . അല്ലെ ങ്കിൽ അവരെ കുറ്റപ്പെടുത്തുന്നു എന്ന തോന്നൽ അവർക്കു ണ്ടായേനെ . ഇവിടെ ഏഴാമത്തെ സ്റ്റെപ്പായ സെൽഫ് ഡികോ ഷർ ആണ് ഇതിന് ഉപാധിയായി ഞാൻ സ്വീകരിച്ചത് . ഇതേ പോലെ മറ്റൊരു കേസ് ഉണ്ടായിരുന്നുവെന്നും രണ്ടുതരം വ്യക്തി ത്വങ്ങളാണ് പ്രശ്നകാരണമെന്നും അവർ അത് തിരിച്ചറിഞ്ഞ് മറ്റെയാളുടെ തലത്തിൽ നിന്ന് ചിന്തിക്കാൻ തുടങ്ങിയപ്പോൾ
പ്രശ്നം പരിഹരിച്ച് സന്തോഷമായി ജീവിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഈ പ്രശ്നത്തിന് പരിഹാരമുണ്ട് എന്നും തങ്ങൾക്കും സുദൃഢമായ സന്തോഷകരമായ ജീവിതം നയി ക്കാൻ കഴിയുമെന്നുമുള്ള തോന്നലുകൾ അവർക്കുണ്ടായി . 

ഇനി എട്ടാമത്തെ സ്റ്റെപ്പായ കോൺഫണ്ടേഷനിൽ ഓരോ രുത്തരെയും ഒറ്റക്ക് വിളിച്ചിരുത്തി . ആദ്യം ഭർത്താവിനോടും പിന്നീട് ഭാര്യയോടും കാര്യങ്ങൾ സംസാരിച്ചു . ദിലീപിനോട് അയാളുടെ ചിന്തകൾ ശരിയാണോ എന്ന് നിരീക്ഷിക്കാൻ പറ ഞ്ഞു . ദിലീപ് നിങ്ങൾ എന്തിനാണ് ജോലി ചെയ്യുന്നത് ? 

സമ്പത്ത് ഉണ്ടാക്കാൻ . 

എന്തിനാണ് സമ്പത്ത് ? 

സുഖമായി ജീവിക്കാൻ . 

ഇപ്പോൾ നിങ്ങൾക്ക് സുഖമായി ജീവിക്കാൻ കഴിയുന്നുണ്ടോ ? 

ഇല്ല . 

അപ്പോൾ നിങ്ങൾ ജോലി ചെയ്യുന്നത് ഭാര്യയ്ക്കു വേണ്ടിയാ ണെന്ന് പറഞ്ഞല്ലോ സത്യത്തിൽ . ജോലി നിങ്ങൾക്ക് തരുന്ന ആനന്ദം കൊണ്ടല്ലേ നിങ്ങൾ കൂടുതൽ സമയം അവിടെ മുഴുകുന്നത് . 

അതെ , 

നിങ്ങൾ പോയില്ലെങ്കിലും ജോലി ബിസിനസ്സ് നടക്കാനുള്ള സംവിധാനം അവിടെ ഇല്ലേ ? 

ഉണ്ട് . 

നിങ്ങൾ 10 ദിവസം ചിക്കൻപോക്സ് പിടിച്ച് കിടന്നാൽ അവിടെ കാര്യങ്ങൾ നടക്കില്ലെ . 

തീർച്ചയായും മാനേജർമാർ നോക്കിക്കൊള്ളും . 

അപ്പോൾപ്പിന്നെ ഭാര്യയുടെ ആവശ്യമനുസരിച്ച് മാസത്തിൽ രണ്ട് ദിവസമെങ്കിലും നിങ്ങൾക്ക് അവർക്കൊപ്പം സമയം ചെല വിട്ടുകൂടെ ? 

ഞാനത് ആലോചിച്ചിരുന്നില്ല സാർ , ഞാൻ എന്റെ കാര്യവും ആവശ്യങ്ങളും മാത്രമാണ് ചിന്തിച്ചത് . 

നിങ്ങളുടെ ഭാര്യക്കും കുഞ്ഞിനും വേണ്ടിയാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ അവരുടെ കൂടെ സമയം ചിലവാക്കുകയാണ് വേണ്ടത് . 

ഞാനത് ചിന്തിച്ചില്ല സാർ , 

നിങ്ങളുടെ ഭാര്യ ശാലിനി വളരെ നിഷ്കളങ്കയായ ആവശ്യങ്ങൾ തുറന്നു പറയാത്ത തന്റെ ആവശ്യങ്ങൾ ഭർത്താവ് കണ്ട റിഞ്ഞ് പ്രവർത്തിക്കണം എന്നാഗ്രഹിക്കുന്ന ഒരുപാട് അംഗീ കാരവും സർപസും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് .
 അവളെ സന്തോഷിപ്പിക്കാൻ വളരെ എളുപ്പമാണ് . എന്തെങ്കിലും സമ്മാനങ്ങൾ കൊടുക്കുകയോ സിനിമയ്ക്ക് കൊണ്ടുപോവു കയോ ഭക്ഷണം കഴിച്ചാൽ അത് നന്നായി എന്ന് പറയുകയോ ഒക്കെ ചെയ്താൽ മതി . ഇത്ര നിസ്സാരമായ കാര്യങ്ങൾ പോലും നിങ്ങൾ നിഷേധിച്ചപ്പോൾ മറ്റൊരു സ്ഥലത്തുനിന്നും അത് ലഭി ക്കുകയും ചെയ്തപ്പോഴാണ് അവൾ അയാൾക്കൊപ്പം പോവാൻ തീരുമാനിച്ചത് . അവളോട് അതിന് ക്ഷമ പറയുകയും ഇനി അവളെ മനസ്സിലാക്കി പെരുമാറുകയും ചെയ്താൽ ഈ ലോകത്തെ ഏറ്റവും നല്ല ഭാര്യ അവളായിരിക്കും . 

ഞാൻ നിർത്തി . 

തന്റെ തെറ്റിനെക്കുറിച്ചോർത്ത് ദിലീപ് കരയുന്നുണ്ടായിരുന്നു . 

സാർ ഞാൻ എന്നെക്കുറിച്ചും എന്റെ ശരികളെക്കുറിച്ചും ബിസിനസ്സിനെക്കുറിച്ചും എന്റെ ഇഷ്ടങ്ങളെക്കുറിച്ചും മാത്രമേ ചിന്തിച്ചിരുന്നുള്ളൂ . 
സാറ് എന്റെ കണ്ണ് തുറന്നു . 
എനിക്ക് എന്റെ തെറ്റ് മനസ്സിലായി . ഞാൻ കാരണമാണ് അവൾക്ക് ഇത് സംഭ വിച്ചത് ഞാൻ ക്ഷമ ചോദിക്കുന്നു സാർ . 

കോൺഫണ്ടേഷൻ എന്ന സ്റ്റെപ്പ് ശാലിനിയുമായി . 

ശേഷം ഞാൻ ശാലിനിയെ മാത്രമായി വിളിച്ച് അവളുടെ വ്യക്തിത്വത്തെക്കുറിച്ചും തെറ്റുശരികളെക്കുറിച്ചും സംസാരിച്ചു . അതേപോലെ ഭർത്താവിന്റെ വ്യക്തിത്യ സവിശേഷതകളെക്കു റിച്ചും വിശദമായി പറഞ്ഞപ്പോൾ അവളും തന്റെ തെറ്റുകൾ മനസ്സിലാക്കി . 

ഞാൻ ആഗ്രഹിച്ച അംഗീകാരം ഭർത്താവിൽ നിന്ന് കിട്ടാതിരിക്കുകയും അത് മറ്റൊരാളിൽ നിന്ന് ലഭിക്കുകയും ചെയ്തപ്പോഴാണ് എനിക്കിത് പറ്റിയത് . 

അംഗീകാരം ലഭിച്ചപ്പോൾ അവിടേക്ക് ഞാൻ അറിയാതെ പോയതാണ് സാർ , 
എനിക്ക് എന്റെ തെറ്റുകൾ മനസ്സിലായി . 
ഞാനിനി ഏറ്റവും നല്ല ഭാര്യയാ യിരിക്കും . എന്നോട് ക്ഷമിക്കണം സാർ ശാലിനി പറഞ്ഞു നിർത്തി . 

നമ്മുടെ അടുത്ത സ്റ്റെപ്പായ കണ്ടന്റ് പാരാഫയിങ്ങിനു വേണ്ടി ഞാൻ രണ്ടാളെയും ഒന്നിച്ചിരുത്തി . അവരുടെ ജീവിത ത്തിലെ ഭാഗ്യങ്ങളെ എടുത്ത് കാണിച്ച് അനുകൂല സാഹചര്യ ങ്ങളെ വലുതായിക്കാണിച്ച് പ്രശ്നങ്ങളെ ചെറുതായിക്കാണിച്ച് സംഭവങ്ങൾ ചുരുക്കത്തിൽ വിശദീകരിച്ചു . രണ്ടുപേരും നിറ കണ്ണുകളോടെ എല്ലാം വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു .

Content Paraphrase ദിലീപും ശാലിനിയും വളരെ കഷ്ടപ്പെട്ടു പഠിച്ച് നല്ല നില യിൽ എത്തിയവരാണ് . ഈശ്വരാനുഗ്രഹത്താൽ എല്ലാംകൊണ്ടും അനുഗ്രഹീതരാണ് . നല്ല ജോലി , ആവശ്യത്തിനുള്ള സൗകര്യ ങ്ങൾ സമ്പത്ത് എല്ലാം അനുഗ്രഹങ്ങൾ ആണ് . 99 % കാര്യങ്ങളും അനുഗ്രഹങ്ങൾ ആണ് . മാത്രമല്ല നല്ല മിടുക്കനായ ഒരു കുഞ്ഞും നിങ്ങൾക്കുണ്ട് . പ്രതികൂലം എന്നുപറയാൻ ചില ചെറിയ കാര്യ ങ്ങൾ മാത്രമാണ് . ജീവിതം വളരെ ഹ്രസ്വമാണ് . എല്ലാവരും ജീവി ക്കുന്നത് സന്തോഷത്തിനും ആനന്ദത്തിനും വേണ്ടിയാണ് . നമ്മൾ സന്തോഷിക്കുമ്പോഴല്ല നാം വിജയിക്കുന്നത് . മറിച്ച് നമ്മൾ മറ്റൊരാളുടെ സന്തോഷത്തിന് കാരണമാവുമ്പോഴാണ് . ദിലീപിനെ മാത്രം വിശ്വസിച്ച് ദിലീപിൽ മാത്രം പ്രതീക്ഷയർപ്പിച്ച് ജീവിക്കുന്നവളാണ് ശാലിനി . അയാളുടെ ധാർമ്മിക ആവശ്യ ങ്ങൾ ചെയ്തു കൊടുക്കാൻ ദിലീപ് ബാധ്യസ്ഥനാണ് അല്ലെ ങ്കിൽ വിവാഹം കഴിക്കരുതായിരുന്നു . വിവാഹം കഴിച്ച് സ്ഥിതിക്ക് അവരുടെ ആവശ്യങ്ങളും നമ്മുടെ ആവശ്യ ങ്ങളായിക്കാണണം . ഇവിടെ രണ്ടു ശരികൾ തമ്മിൽ ആണ് പ്രശ്നങ്ങൾ ഉണ്ടായത് . നിങ്ങൾ രണ്ടാളും തെറ്റുകാരല്ല . നിങ്ങൾ പിരിയുകയാണെങ്കിൽ കുട്ടിയുടെ കാര്യം എന്താവും . അവന് അച്ഛനും അമ്മയും വേണ്ടതല്ലെ . വരുമ്പോൾ ഭാര്യയും കുഞ്ഞും വീട്ടിലില്ലെങ്കിൽ പിന്നെ ആർക്കുവേണ്ടിയാണ് ഇതെല്ലാം . ഇപ്പോൾ പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ . മറക്കാനും പൊറുക്കാനും കഴിയുന്നതാണ് നല്ല മനുഷ്യന്റെ ലക്ഷണം . ഇനി പത്താമത്തെ സ്റ്റെപ്പായ ബെയിൻ സ്റ്റോമിംഗ് ആണ് . ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ , എന്തൊക്കെയാണ് പരി ഹാരങ്ങൾ ഓരോന്നായി പറഞ്ഞ് ഓരോന്നിന്റെയും ഗുണ ദോഷ ങ്ങൾ ചർച്ച ചെയ്തു . 

മാർഗ്ഗം : 1 വിവാഹ മോചനം നേടാം തൽക്കാലം പ്രശ്നങ്ങൾ അവസാനിക്കുമെങ്കിലും ധാരാളം പ്രശ്നങ്ങൾ നിലനിൽക്കും . കുഞ്ഞിന്റെ ഭാവി . സമൂഹത്തിന്റെ പ്രതികരണം , കുടുംബത്തിന്റെ പ്രതികരണം . ഇനി വേറെ വിവാഹം കഴിച്ചാൽത്തന്നെ നമ്മൾ മാറാത്ത സ്ഥിതിക്ക് വീണ്ടും ഇതു പോലൊക്കെത്തന്നെ സംഭവിക്കാൻ സാധ്യതയുണ്ട് . നമ്മൾ മാറാൻ തയ്യാറാണെങ്കിൽ ഈ ബന്ധം തന്നെ തുടർന്നാൽ പ്പോരെ ? അങ്ങനെയെങ്കിൽ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയുമില്ല .


മാർഗ്ഗം : 2 പരസ്പരം തെറ്റുകൾ മനസ്സിലാക്കി ഒന്നിച്ച് ജീവി ക്കുക . ഓരോരുത്തരും തന്റെ പങ്കാളിയുടെ മനസ്സു തിരിച്ചറിഞ്ഞ് സന്തോഷിപ്പിക്കാൻ ശ്രമിക്കുക . ദിവസവും രാത്രി നേരത്തെ വരികയും മദ്യപാനം ഉപേക്ഷി ക്കുകയും വീട്ടിൽ ഫോൺ ഉപയോഗം കുറക്കുകയും കൂടുതൽ സമയം കുടുംബത്തിന്റെ കൂടെ ചെലവഴിക്കുകയും ചെയ്യുക . രാത്രി ഉറങ്ങുന്നതിനു മുമ്പ് അര മണിക്കൂറെങ്കിലും രണ്ടുപേരും തുറന്ന് സംസാരിക്കുക . അവർക്കിഷ്ടപ്പെട്ട കാര്യങ്ങൾ തുറന്നു പറഞ്ഞ് അനുമോദിക്കുക . ഇഷ്ടമില്ലാത്ത കാര്യങ്ങൾ ശ്രദ്ധ യിൽപ്പെട്ടാൽ വിഷമം രേഖപ്പെടുത്തുക . ദേഷ്യത്തോടെയല്ല പറയേണ്ടത് . മറിച്ച് സ്നേഹപൂർവ്വം പറയുകയും കേൾക്കുകയും ചെയ്യുക . രണ്ടാമത്തെ തീരുമാനം അവർ നടപ്പിലാക്കാൻ തീരുമാനിച്ചു . 

ചോയ്സ് ഓഫ് സൊല്യൂഷൻ . പതിനൊന്നാമത്തെ സ്റ്റെപ്പ് കഴിഞ്ഞു . ഇനി പന്ത്രണ്ടാമത്തെ സ്റ്റെപ്പാണ് . 

ആക്ഷൻ പ്ലാൻ - ദിലീപും ശാലിനിയും ചേർന്ന് വിനോദിനെക്കണ്ടു സംസാരിക്കാനും തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്നും അറിയിക്കുക . രണ്ടുപേരും കുട്ടിയും ചേർന്ന് ഒരു ടൂർ പോവുക . എല്ലാം മറന്ന് ഒരു പുതിയ ജീവിതം തുടങ്ങുക . പിന്നീട് കണ്ടപ്പോൾ സ്വർഗ്ഗതുല്ല്യ ജീവിതം നയിക്കുന്നു എന്നറിയാൻ കഴിഞ്ഞു . സ്വയം സന്തോഷത്തിൽ ജീവിക്കുമ്പോഴല്ല മറിച്ച് മറ്റുള്ള വർക്കും സന്തോഷം നൽകി ജീവിക്കുമ്പോഴാണ് ജീവിതം ധന്യ മാവുന്നത് .