ബാങ്കുദ്യോഗസ്ഥന്റെ വൈകാരികത
ബാങ്കുദ്യോഗസ്ഥനായ ഭർത്താവ് ദിവസവും അഞ്ചു മണിക്ക് ബേങ്ക് കഴിഞ്ഞ് ആറു മണിക്ക് വീട്ടിലെത്തും എന്നാൽ ഒരു ദിവസം ആറു മണിയ്ക്കും ഏഴു മണിക്കും ഭർത്താവിനെ കണ്ടില്ല . ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആണ് ബാങ്കിലെ മറ്റു ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ അഞ്ചുമണിക്കു തന്നെ ഇറങ്ങിയെ ന്നാണ് അറിയാൻ കഴിഞ്ഞത് ഭാര്യയുടെ മനസിൽ പേടി ഉടലെടുത്തു രാവിലെ സ്കൂട്ടറിൽ ആണ് പോയത് വല്ല അപകടവും പറ്റിയോ ?
ഭാര്യയുടെ ചിന്തകൾ കാടു കയറി ആകെ വിഷമ ത്തിലും ഭയത്തിലുമായി .
7.30 ന് കോളിങ് ബെൽ കേട്ട് നോക്കിയപ്പോൾ ഭർത്താവ് മുന്നിൽ നിൽക്കുന്നു . ഭാര്യ ( ദേഷ്യത്തോടെ ) : എവിടെ ആയിരുന്നു മനുഷ്യാ ഇത്രയും നേരം ?
( ഏത് വികാരത്തിൽ ആണോ ചോദ്യം ചോദിക്കുന്നത് അതേ വികാരത്തിലാണ് ഉത്തരം ലഭിക്കുക ) ഉത്തരം : നിന്നോടു പറയാൻ സൗകര്യമില്ല .
( കാരണം രാവിലെ ഭാര്യ പറഞ്ഞതനുസരിച്ച് , ഭാര്യയുടെ സ്വർണാഭരണം മാറ്റി വാങ്ങാൻ വേണ്ടി ജുവലറിയിൽ പോയതിനാലാണ് വൈകിയത് ഇത് ഭാര്യ മറന്നിരുന്നു . ഈ ആഭരണം ഭാര്യക്ക് കൊടുക്കുമ്പോൾ ഭാര്യ സന്തോഷത്തോടെ ഓടി വന്ന് കെട്ടിപിടിക്കുന്നത് സ്വപ്നം കണ്ട ഭർത്താവ് നേരിട്ടത് ഭാര്യയുടെ ദേഷ്യത്തോടെയുള്ള ചോദ്യമാണ് . ഇത്രയും നേരം കാത്തിരുന്ന ഭർത്താവിനോട് എവിടെ ആയി രുന്നു ഇത്രനേരം എന്ന് ചോദിച്ചപ്പോൾ ഉത്തരം നിന്നോട് പറയാൻ സൗകര്യമില്ല എന്ന മറുപടിയാണ് ലഭിച്ചത് . ഭാര്യക്ക് കൂടുതൽ ദേഷ്യം .
ഭാര്യ : പിന്നെ നിങ്ങൾക്ക് ആരോട് പറയാനാ സൗകര്യം ?
വിവാഹം കഴിഞ്ഞ ദിവസം മുതൽ പിന്നീടുള്ള ഓരോ സംഭവ ങ്ങളും ഓർത്തെടുത്ത് കരഞ്ഞു കൊണ്ട് ഭാര്യ പ്രതികരിച്ചു .
ഇതു കേട്ട ഭർത്താവ് ; കൂടുതൽ ദേഷ്യത്തോടെ
ഞാനും എന്റെ അമ്മയും എത്ര സമാധാനത്തോടെ കഴിഞ്ഞ വീടാണ് നീ എന്നാണോ കാലുകുത്തിയത് അന്ന് തുടങ്ങിയ താണീ ഗതികേട്
ഭാര്യ : എത്ര നല്ല ആലോചനകൾ വന്നതാ , ഇയാൾക്കൊ മാണല്ലോ ജീവിക്കാൻ തോന്നിയത് ( ആത്മഗതം )
ഭർത്താവ് : ഇതിനൊന്നും നിന്നെ പറഞ്ഞിട്ട് കാര്യമില്ല . ( വളർത്തുദോഷ മാണ് എന്നാണു ദ്ദേശിച്ചത് .
ഭാര്യമാരെ സംബന്ധിച്ച് തന്നെ എന്തു പറഞ്ഞാലും കുഴപ്പമില്ല തന്റെ അച്ഛ നെയും , അമ്മയെയും ആങ്ങളയെയും കുറ്റപ്പെടുത്തിയാൽ പിന്നെ മൂന്നാം ലോക മഹായുദ്ധം അവിടെ പ്രതീക്ഷിക്കാം ) കൂടുതൽ കലഹങ്ങളിലേക്ക് വിഷയങ്ങൾ പോവുന്നതു നോക്കു . ഇവിടെ പ്രശ്നമുണ്ടാക്കിയത് വൈകാരിക നിരക്ഷരതയാണ് ( Emotional Illiteracy ) സത്യത്തിൽ ഭർത്താവിനെ കാണാതായപ്പോൾ ഭാര്യ കരുതിയത് വല്ല അപകടവും പറ്റിയോ എന്നാണ് എന്നാൽ അപകടം പറ്റി എന്നുകരുതിയ ഭർത്താവാണ് 7.30 ന് പൂർണ്ണ ആരോഗ്യവാനായി വീട്ടിൽ എത്തിയത് അപ്പോൾ ശരിക്കും ഭാര്യ പ്രകടിപ്പിക്കേണ്ട വികാരം എന്താണ് ? ഭാര്യ ചോദിക്കേണ്ട ചോദ്യം എന്താണ് ?
ഹാവു . നിങ്ങളെത്തിയല്ലോ പതിവു സമയത്ത് കാണാതായ പ്പോൾ ഞാൻ കരുതി വല്ല അപകടവും പറ്റിയോ എന്ന് . കണ്ടപ്പോൾ സന്തോഷമായി സമാധാനമായി എന്നാണ് ഭാര്യ പറഞ്ഞതെങ്കിൽ മറുപടി എന്തായിരിക്കും
ഭർത്താവ് : സോറി നീ വല്ലാതെ പേടിച്ചു അല്ലേ മൊബൈൽ ഓഫായി പോയി അതുകൊണ്ട് വിളിക്കാൻ പറ്റിയില്ല . നീ പറഞ്ഞ സാധനം ( സ്വർണമാല ) ഞാൻ കൊണ്ടു വന്നിട്ടുണ്ട് . ഇനി ഇങ്ങനെ സംഭവിക്കാതെ നോക്കാം . നോക്കൂ ഇപ്പോൾ ആ വീട്ടിൽ എന്തൊരു സമാധാനം .
ഇത് സന്തോഷം പ്രകടിപ്പിക്കണ്ട സ്ഥലത്ത് ദേഷ്യം പ്രകടിപ്പിച്ചപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത് മറിച്ച് സന്തോഷം പ്രകടിപ്പിച്ചപ്പോൾ ആ വീട് ഒരു സ്വർഗ്ഗമായത് ശ്രദ്ധിക്കൂ , വൈകാരിക സാക്ഷരത സമാധാനവും ശാന്തിയും സ്വസ്ഥതയും ഉണ്ടാക്കുന്നു അത് കുടുംബം സ്വർഗ്ഗമാക്കുന്നു . എന്നാൽ വൈകാരിക നിരക്ഷരത പ്രശ്നങ്ങളും കലഹങ്ങളും സൃഷ്ടിക്കുന്നു . കുടുംബത്തെയും സമൂഹത്തെയും നരകതുല്യമാക്കുന്നു. വലിയ വലിയ യുദ്ധങ്ങൾ വരെ വൈകാരിക നിരക്ഷരതയും സംഭാവനകൾ ആണ് .
No comments:
Post a Comment