Anchoring
NLP യിലെ വളരെ പ്രധാനപ്പെട്ട വിദ്യയാണ് ഇത് പരിശീലിച്ചു കഴിഞ്ഞാൽ നമ്മുടെ മാനസികാവസ്ഥയെ, വികാരത്തെ (Feelingട) വളരെ അനുകൂലമായ സ്ഥിതിയിൽ നമുക്ക് കൊണ്ടുവരാൻ സാധിക്കും
1. ഒട്ടും ശ്രമകരമല്ലാതെ കണ്ണുകൾ അടക്കുക
2. ശ്വാസ ഉച്ഛാസങ്ങൾ ശ്രദ്ധിക്കുക
3.ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച നിമിഷം മനസ്സിൽ കൊണ്ടുവരിക
a.അപ്പോഴവിടെ ഉണ്ടായിരുന്ന വ്യക്തികളെയും ചുറ്റുപാടുകളെയും മനസിൽ കാണുക (V)
b. അപ്പോൾ കേട്ട ശബ്ദങ്ങൾ കേൾക്കുക (A)
C. അപ്പോഴനുഭവിച്ച വികാരം Feel (സന്തോഷം) അതേ തീവ്രതയിൽ അനുഭവിക്കുക ( K )
4.ഈ അനുഭവം അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ എത്തുമ്പോൾ ( നോൺവെർബൽ ക്ലൂസിലൂടെ നമ്മൾ അത് മനസിലാക്കണം)
(കണ്ണ് - കൃഷ്ണമണി വികസിക്കുന്നത് അടഞ്ഞിരിക്കുന്ന കണ്ണിന്റെ കൃഷ്ണമണിയുടെ ചലനം നമുക്ക് മനസിലാവും
മുഖം - വികസിക്കും
കവിളുകൾ തുടുക്കും
ശ്വാസം - ദീർഘമേറിയതും ആഴമേറിയതും ആവും
ചുണ്ട് - പുഞ്ചിരി കാണാം )
ഗുണഭോക്താവിന്റെ (ക്ലൈന്റ്) കയ്യിൽ (വച്ച് കെട്ടുന്ന സ്ഥലവും പൾസ് നോക്കുന്ന സ്ഥലവും ഒഴിവാക്കാം) ഒരു വിരലുകൊണ്ട് നന്നായി അമർത്തുക
5.ശേഷം സാവധാനം കണ്ണു തുറക്കാനുള്ള നിർദ്ദേശം കൊടുക്കുക
6.കണ്ണു തുറന്നതിനു ശേഷം കയ്യിൽ പ്രസ്തുത സ്ഥലത്ത് വീണ്ടും വിരലമർത്തുമ്പോൾ അതേ ഫീലിംഗ് അനുഭവിക്കുന്നത് കാണാം
ഇത് സ്വയം ചെയ്യുമ്പോൾ
കണ്ണടച്ച് ശ്വാസം ശ്രദ്ധിച്ച് ജീവിതത്തിലുണ്ടായ ഏറ്റവും വലിയ സന്തോഷാനുഭവം Feel ചെയ്ത് ആ ഫീൽ അതിന്റെ തീവ്രതയിൽ എത്തുമ്പോൾ വിരലുകൾ പരസ്പരം തൊടുകയോ ശരീരത്തിൽ എവിടെയെങ്കിലും യുക്തമായ സ്ഥലത്ത് സ്പശിക്കുകയോ ചെയ്യുക വീണ്ടും കണ്ണുകൾ തുറന്ന് അതേ കാര്യം (Triger) വീണ്ടുംചെയ്യുമ്പോൾ മാനസികാവസ്ഥ ശ്രദ്ധിക്കുക
ഇത് ശീലമാക്കിയാൽ നിഷേധവികാരങ്ങൾ വരുമ്പോൾ ഈ കാര്യം (സ്പർശനം) ചെയ്യുമ്പോൾ സന്തോഷാവസ്ഥ പ്രകടമാവും
തിരുത്തലുകളും കൂട്ടി ചേർക്കലുകളും പ്രതീക്ഷിക്കുന്നു
സ്നേഹപൂവ്വം
ഡോ. ശ്രീനാഥ് കാരയാട്ട്
No comments:
Post a Comment