വിവിധതരം വ്യക്തിത്വങ്ങൾ Enneagram
വളരെ പ്രാചീനമായ മനഃശാസ്ത്രശാഖയായ എനിയെഗ്രാ മിന്റെ അടിസ്ഥാനത്തിൽ മനുഷ്യ വ്യക്തിത്വങ്ങളെ ഒൻപതായി തരം തിരിച്ചിട്ടുണ്ട്-
ഒരോ വ്യക്തിത്വങ്ങൾക്കും ഓരോ തരത്തി ലുള്ള വ്യത്യസ്ത പ്രകൃതങ്ങളും രീതികളും ആവശ്യങ്ങളും മുൻഗണനകളുമാണ് ഉള്ളത് .
ഒൻപതു വ്യക്തിത്വം എന്ന് പറയുന്നത് ഒൻപതു ഭാഷകൾ ആണ് . ഏതൊരു കുടുംബ പ്രശ്നത്തിലും ഭർത്താവ് പറയുന്നത് ഭാര്യ എന്നെ മനസിലാ ക്കുന്നില്ല എന്നും ഭാര്യ പറയുന്നത് ഭർത്താവ് എന്നെ മനസിലാക്കുന്നില്ല എന്നുമാണ് . എന്തുകൊണ്ടാണ് വിവാഹം കഴിഞ്ഞ് പത്തോളം വർഷമായിട്ടും ഭർത്താവിന് ഭാര്യയെയും ഭാര്യക്ക് ഭർത്താവിനെയും മനസിലാക്കാൻ സാധിക്കാത്തത് . കാണം അവർ രണ്ടുപേരും സംസാരിക്കുന്നത് രണ്ടു ഭാഷകളാണെന്ന തിനാലാണ് . ഒന്നുകിൽ ഭാര്യയുടെ ഭാഷ ഭർത്താവോ അല്ലെങ്കിൽ ഭർത്താവിന്റെ ഭാഷ ഭാര്യയോ പഠിക്കണം , ഈ ഒൻപതു ഭാഷകൾ പഠിച്ചാൽ നിങ്ങൾക്ക് ഏതൊരാളെയും മനസിലാക്കാൻ സാധിക്കും . അല്ലാത്ത പക്ഷം പ്രശനങ്ങൾ നട ന്നുകൊണ്ടിരിക്കും .
ഒരു സാമാന്യ അറിവിലേക്കായി ഒൻപതു തരം വ്യക്തികളുടെ സാമാന്യ വിവരങ്ങൾ താഴെ കൊടുക്കാം ,
1. Perfectionist-
എല്ലാ കാര്യങ്ങളിലും പൂർണത പ്രതീക്ഷിക്കുന്ന ഇവർ വളരെ കൃത്യനിഷ്ഠ പുലർത്തണമെന്ന് വാശിപിടിക്കുന്നവരാണ് ഇവരുടെ ശ്രദ്ധതിരിയുന്നത് പലപ്പോഴും കുറ്റങ്ങളിലേക്കാണ് . എല്ലാ സാധനങ്ങളും വെയ്ക്കാൻ കൃത്യമായ സ്ഥലം നിശ്ചയ ക്കുന്ന ഇവർ വളരെ പെട്ടെന്നു ദേഷ്യം പിടിക്കുന്ന പ്രകൃതക്കാ രാണ് . താൻ പറയുന്നത് ശരിയാണെന്നും തന്റെ കർത്തവ്യം മറ്റുള്ളവരെ ഉപദേശിക്കലാണെന്നും വിശ്വസിക്കുന്നവരാണ് ഇവർ . സ്നേഹം പുറത്തു കാണിക്കാത്ത , കർക്കശക്കാരായ ഇവർ നല്ല മാനേജർ ആണ് .
2. Helper
പരോപകാരികളായി കാണപ്പെടുന്ന ഇവർ സ്വന്തം കാര്യ ങ്ങൾ പോലും മാറ്റിവെച്ച് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നവ രാണ് . തന്റെ ആവശ്യങ്ങൾ ഒരിക്കലും തുറന്നു പറയാത്ത ഇത്തര ക്കാർ വളരെ അധികം അംഗീകാരം പ്രതീക്ഷിക്കുന്നവരാണ് . അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ വരുമ്പോൾ ഇക്കൂട്ടർ പൊതുവെ പ്രശ്നക്കാർ ആവാറുണ്ട് . No പറയാൻ അറിയാത്ത ഇവർ എപ്പോഴും സഹായികളായി കാണപ്പെടുന്നു .
3. Achievers ( വിജയശാലികൾ ) വ്യക്തിബന്ധങ്ങൾക്കു പ്രാധാന്യം കൽപിക്കാത്തവരും ഏതുകാര്യവും ബിസിനസ്സായി കാണുകയും ചെയ്യുന്ന ഇവർ ലക്ഷ്യത്തിലെത്താൻ ഏതു മാർഗ്ഗവും സ്വീകരിക്കുന്നവരാണ് . ബിസ്സിനസ്സ് , മാർക്കറ്റിംഗ് , തുടങ്ങിയവയാണ് ഇഷ്ടപ്പെടുന്ന
മേഖലകൾ സ്വന്തം വിജയത്തിലും ഇമേജിലും അതീവ ശ്രദ്ധാ ലുക്കളായ ഇവർ മത്സരബുദ്ധിയുള്ളവരും കാര്യക്ഷമതയുള്ള വരും ആയിരിക്കും .
4. Artist ( കലാകാരൻമാർ ) എപ്പോഴും കാൽപനിക ലോകത്തു ജീവിക്കുന്ന ഇവർ ഭൂത് കാലത്തിൽ രമിക്കുന്നവരായിരിക്കും , കഥകൾ , കവിതകൾ , എഴുത്തുകൾ എന്നിവയിലൂടെയാണ് തന്റെ ചിന്തകൾ പ്രകടിപ്പി ക്കുന്നത് . പലപ്പോഴും അഡിക്ഷനുള്ള ഇവർ പ്രതീകാത്മകത് യിൽ താൽപര്യമുള്ളവരാണ് . പൊതുവെ തന്നെ ആരും മന സിലക്കുന്നില്ല . എന്ന ചിന്തയിൽ ജീവിക്കുന്ന ഇവർ വിഷാദരോഗത്തിന്റെ ലക്ഷണ ങ്ങൾ കാണിക്കും . എന്നാൽ നന്നായാൽ ഋഷിത്വമുള്ളവരാണ് , ഇത്തരക്കാർ .
5. Observer ( ചിന്തകർ ) എല്ലാകാര്യങ്ങളും വളരെ ഗവേഷണബുദ്ധിയോടെ കാണുന്ന ഇവർ വായനാശീലമുള്ളവരാണ് . മറ്റുള്ളവരോട് ഇടപഴുകുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഇത്തരക്കാർ വളരെ അധികം അപ കർഷതാബോധം ഉള്ളവരാണ് . ശാസ്ത്രജ്ഞൻമാരാകുന്ന ഇക്കൂട്ടർ ആഴത്തിലുള്ള ചിന്തയുള്ളവരും എന്നാൽ ആശയ വിനിമയപാടവം കുറഞ്ഞവരുമാണ് .
6 , supporter ( വിശ്വസ്തർ ) വിശ്വസിച്ച് കൂടെ നിൽക്കുന്ന ഇവർക്ക് തീരുമാനമെടുക്കാ നുള്ള കഴിവ് വളരെ കുറവാണ് . ആത്മവിശ്വാസം വളരെ കുറ വുള്ള ഇത്തരക്കാർ അപകടമുണ്ടാവുമോ എന്ന ചിന്തയിൽ കഴി യുന്നവരാണ് . എന്തുകാര്യത്തിനും ഒരു സപോർട്ട് വേണമെന്ന് ആഗ്രഹിക്കുന്ന ഇവർ നല്ല ക്ലർക്കുമാർ ആണ് .
7. Optimistic ( jaceoul ) വളരെവേഗം എല്ലാവരുമായി അടുക്കുന്ന ഇവർ ജീവിതം ആഘോഷിക്കാനാണെന്ന് ചിന്തിക്കുന്നവരാണ് . യാത്രകൾ പോവാൻ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ കൂടുതൽ സമയം കൂട്ടുകാർ - രുടെ കൂടെ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് . എപ്പോഴും - സന്തോഷവാൻമാരായി കാണപ്പെടുന്ന ഇക്കൂട്ടർ തങ്ങളുടെ ദുഃഖം ആരുമറിയരുതെന്നു ശാഠ്യമുളളവരാണ് . പൊതുവെ അരി നയപാടവമുള്ള ഇവർ തമാശകളും കഥകളും പറയുന്നതിൽ കഴിവുള്ളവരാണ് .
8 , Boss ( അധികാരി ) മറ്റുള്ളവരെക്കൊണ്ട് അനുസരിപ്പിക്കുക സമൂഹത്തിന്റെ ഉത്തം രവാദിത്വങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുക എന്നീ സ്വാഭാവമുള്ള ഇവർ ആരെയും കൂസാത്തവരും അധികാരത്തിൽ നോട്ടമുള്ള വരും ആയിരിക്കും . പൊതുവെ രാഷ്ട്രീയത്തിൽ നേതാക്കൻമാ രാവുന്നതും ഇവരാണ് . ഇത്തരക്കാർ ഗുണ്ടകളോ നല്ല നേതാ ക്കളോ ആയിരിക്കും
9. Peace maker
( സമാധാന കാംക്ഷി )
പ്രതികരിക്കാൻ മടിയുളള ഇവർ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്നവരാണ് . തർക്കങ്ങൾ പരിഹിക്കുന്നതിൽ പ്രാവിണ്യ മുള്ള ഇവർ അമിതമായി വിട്ടുവീഴ്ച ചെയ്യുന്നതിനാൽ പിന്നീട് പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടാറുണ്ട് . ഈ എല്ലാ വ്യക്തിത്വങ്ങളും എല്ലാവരിലും ഉണ്ടെങ്കിലും ഏതെങ്കിലും ഒരു വ്യക്തിത്വം കൂടുതൽ ആയി കാണിക്കും . ഈ ഒൻപത് പ്രകൃതക്കാരും ലോകത്തിന് അത്യാവശ്യമു ള്ളവരാണെങ്കിലും ഇവരുടെ ചില പെരുമാറ്റങ്ങൾ കുടുംബങ്ങ ളിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് കാരണമാവാറുണ്ട് . ഇതിൽ ഓരോരുത്തരുടെയും ലക്ഷ്യവും താൽപര്യങ്ങളും - ചിന്തകളും ആവശ്യങ്ങളും സ്വഭാവങ്ങളും വേറെ വേറെയാണ് . അതിനാൽത്തന്നെ പരസ്പരം മനസ്സിലാക്കാത്ത അവസ്ഥ ഉണ്ടാ വുന്നു ..
നമ്മളെ മനസ്സിലാക്കുന്നത് ആരെയും വിധിക്കാനല്ല
അവനവനെത്തന്നെ മനസ്സിലാക്കാനാണ്
ഇത് ആത്മ അന്വേഷണത്തിന്റെ പാതയാണ്
ഈ ഒമ്പത് വ്യക്തിത്വങ്ങളും നമ്മുടെ ഉള്ളിൽ തന്നെയുണ്ട്
വിവിധ അളവുകളിൽ ആണ് എന്ന് മാത്രം
ഓരോ സ്ഥലത്തും അതാത് വ്യക്തിത്വത്തെ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് നേടിത്തരാൻ ആണ് നമ്മൾ ഈ വിഷയത്തെക്കുറിച്ച് മനസ്സിലാക്കുന്നത്
അവസാനം നമ്മൾ എത്തിച്ചേരുന്ന ബിന്ദു
ഞാൻ ഈ 9 വ്യക്തിത്വങ്ങളും അല്ല എന്നതാണ്
ഓരോ സ്ഥലത്തും അതാത് സാഹചര്യത്തിലേക്ക് വേണ്ട വ്യക്തിത്വത്തെ പ്രകടിപ്പിക്കാനുള്ള അസാധാരണമായ സ്വാതന്ത്ര്യം നൽകുന്നതാണ് ഈ അറിവ്
No comments:
Post a Comment