അദ്ധ്യായം 5 Lesson 5
ഡ്രൈവറുടെ കൂടെപ്പോയ കുടുംബിനി
കേരളത്തിലെ പ്രമുഖ നഗരത്തിലെ വസ്ത്രവ്യാപാരിയുടെ ഭാര്യ അവിടുത്തെ കാർ ഡ്രൈവറുടെ കൂടെപ്പോയി . തന്റെ അഞ്ച് വയസ്സുള്ള മകനെയും കൂടെക്കൊണ്ടുപോയി . രണ്ടാം ദിവസം പിടിയ്ക്കപ്പെട്ടു . ഭാര്യയും ഭർത്താവും രണ്ടുപേരുടെയും വീട്ടുകാരും കൗൺസിലിംഗ് സെന്ററിൽ എത്തി .
കുശലാന്വേഷണങ്ങളോടെ റാപ്പോ ഉണ്ടാക്കി സാധാരണ പോലെ ഒന്നാമത്തെ സ്റ്റെപ്പ് കഴിഞ്ഞു .
രണ്ടാമത്തെ സ്റ്റെപ്പിൽ എത്തി ഞാൻ രണ്ടുപേരോടുമായി ചോദിച്ചു .
ഞാൻ ആദ്യം ഒരാളെ കേൾക്കാം . ആരെയാണ് ഞാനാദ്യം കേൾക്കേണ്ടത് .
സാറ് ആദ്യം അവൾക്കു പറയാനുള്ളത് കേൾക്കൂ , ഞാൻ പുറത്തിരിക്കാം . ദിലീപ് പറഞ്ഞു .
അദ്ദേഹം വാതിലടച്ച് പുറത്ത് ഇരുന്നു . ചൗരസ്യയുടെ ഓടക്കുഴൽ കച്ചേരിക്കനുസരിച്ച് താളം പിടിച്ച് മേശപ്പുറത്തിരിക്കുന്ന ഒരു മാസിക എടുത്തുമറിച്ചു നോക്കാൻ തുടങ്ങി . ഭാര്യ ശാലിനി എനിക്ക് അഭിമുഖമായിരുന്നു . കാര്യങ്ങൾ പറ യാൻ വിഷമിച്ച് നിറകണ്ണുകളോടെ നിൽക്കുന്ന ശാലിനിക്ക് പറയാൻ ഒരു തുടക്കം കിട്ടാൻ വേണ്ടി ഞാൻ തുടങ്ങി . ഞാൻ എന്റെ മൊബൈൽ ഫോൺ ഓഫാക്കി മേശപ്പുറത്ത് കമഴ്ത്തി വെച്ചു . ( ഇനി എന്റെ സമയം പൂർണ്ണമായും ശാലിനിക്ക് വേണ്ടിയാണ് എന്നു പറയാതെ പറയുന്നതാണ് ഈ പ്രവൃത്തി )
ഞാൻ എങ്ങനെയാണ് ശാലിനിയെ സഹായിക്കേണ്ടത് . ശാലിനിക്ക് എന്നെ 100 % വിശ്വസിക്കാം . ശാലിനി പറയുന്ന കാര്യ ങ്ങൾ 100 % രഹസ്യമായിരിക്കും . ശാലിനി എല്ലാ കാര്യങ്ങളുംതുറന്നുപറയുകയാണെങ്കിൽ എനിക്കു ശാലിനിയെ കൂടുതൽ സഹായിക്കാൻ സാധിക്കും ഞാൻ പറഞ്ഞു നിർത്തി
ശാലിനി സംശയത്തോടെ പുറത്തേക്ക് നോക്കിയതിനർത്ഥം ഭർത്താവുകേൾക്കുമോ എന്നാണെന്ന് മനസ്സിലാക്കിയ ഞാൻ പുറത്തെ ഓടക്കുഴൽ നാദം റിമോട്ടുപയോഗിച്ച് കുറച്ചൊന്ന് ശബ്ദം കൂട്ടുകയും ഇവിടെ പറയുന്നത് ഒന്നുംതന്നെ പുറത്ത് കേൾക്കില്ലെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു . ശാലിനി മെല്ലെ തുടങ്ങി .
സാർ എവിടെ തുടങ്ങണം എന്നെനിക്കറിയില്ല . വളരെ പാവപ്പെട്ട വീട്ടിലാണ് ഞാൻ ജനിച്ചത് . എന്നെ വിവാഹം കഴിക്കു മ്പോൾ ദിലീപേട്ടനും സാധാരണക്കാരനായിരുന്നു . പിന്നീട് ബിസിനസ്സ് നന്നായപ്പോൾ ദിലീപേട്ടൻ തിരക്കുള്ള ആളായി . ഇപ്പൊ ഞങ്ങളുടെ കൂടെ ഇരിക്കാനോ ഭക്ഷണം കഴിക്കാനോ ഒന്നും സമയമില്ല . മുഴുവൻ സമയം തിരക്കാണ് . വീട്ടിൽ എത്തിയാലും ഫോണാണ് .എനിക്ക് എന്തെങ്കിലും പറയാനോ സമയ മുണ്ടാവാറില്ല . ഞങ്ങൾക്ക് 5 വയസ്സുള്ള ഒരു മകനുണ്ട് . അവൻ ദിവസവും ഒരു പാട്ടു പഠിച്ചിട്ടാണ് സ്കൂളിൽ നിന്നും വരുന്നത് . പപ്പയെ കേൾപ്പിക്കാൻ ദിവസവും കാത്തിരുന്ന് അവൻ ഉറങ്ങി പ്പോകും . ഭർത്താവ് രാവിലെ 7 മണിക്ക് വീട്ടിൽ നിന്ന് പോവും . രാത്രി 9 മണിക്ക് കട അടച്ച് ക്ലബ്ബിൽ പോയി മദ്യം കഴിച്ച് 10 മണിക്ക് ശേഷമാണ് വീട്ടിൽ എത്തുന്നത് . വന്നാൽ ഒന്നുകിൽ ഫോണ് , വാട്ട്ആപ്പ് , ഫേസ്ബുക്ക് അല്ലെങ്കിൽ ക്ഷീണം വന്ന് ഉറങ്ങും . എന്റെ കൂടെ ഇരിക്കാനോ എനിക്കു പറയാനുള്ളത് കേൾക്കാനോ സമയമില്ല . എപ്പോഴും ബിസിനസ്സ് മാത്രമാണ് ചിന്ത . ജീവിക്കാൻ വേണ്ടിയല്ലെ സാർ ബിസിനസ്സ് ചെയ്യേണ്ടത് . അല്ലാതെ ബിസിനസ്സ് നടത്താനാണോ ജീവിക്കേണ്ടത് . ഇത് ഞാൻ ചോദിക്കുമ്പോൾ ദേഷ്യമാണ് . എന്നെ ഒരു സ്നേഹവു മില്ല , കരുതലുമില്ല . ഞാനൊരു ഭാരമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . ഞങ്ങൾ ഒന്നിച്ച് ഒരു യാത്രപോവുകയോ സിനിമ കാണുകയോ അടുത്തൊന്നും ഉണ്ടായിട്ടില്ല . മാത്രമല്ല , അദ്ദേഹം കൂട്ടുകാരുടെ കൂടെ എപ്പോഴും യാത്രകൾ ആണു താനും .
കഴിഞ്ഞ ദിവസം മുന്തിരിവള്ളി തളിർക്കുമ്പോൾ എന്ന സിനിമ കാണാൻ ഞാൻ പറഞ്ഞപ്പോൾ പറഞ്ഞത് , കടയിൽ പോയില്ലെങ്കിൽ ബിസിനസ്സ് നടക്കില്ല എന്നാണ് , നിർബന്ധമാണെങ്കിൽ ഡവർ വിനോദിനെ കൂട്ടി പോയ്ക്കൊള്ളാൻ പറഞ്ഞു .
അതേപോലെ എന്റെ ചേട്ടന്റെ കുട്ടിയുടെ പിറന്നാളിന് വിളിച്ചിട്ടും ദിലീപേട്ടൻ വന്നില്ല . ബിസിനസ്സിന്റെ തിരക്കാ ണെന്നാണ് പറഞ്ഞത് . അന്നും ഞാൻ വിനോദിനെ കൂട്ടിയാണ് പോയത് . ആ സമയത്താണ് ഞങ്ങൾ കൂടുതൽ അടുത്തത് . വിനോദ് നല്ല മനുഷ്യനാണ് . എന്നെ നന്നായി കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യാറുണ്ട് . ഞാനാഗ്രഹിച്ചത് അതുപോലെ ഒരാളെയാണ് , ഞാനെന്ത് ആവശ്യം ദിലീപേട്ടനോട് പറഞ്ഞാലും ദിലീപേട്ടൻ പറയുന്നത് ,
“ ഞാൻ കഷ്ടപ്പെടുന്നത് നിനക്കും മകനും വേണ്ടിയാണ് . വളരെ കഷ്ടപ്പെട്ടാണ് ബിസിനസ്സ് ചെയ്യുന്നത് എന്നാണ് ” . എനിക്കും മകനും വേണ്ടിയാണെങ്കിൽ ദയവ് ചെയ്ത് നിങ്ങൾ കഷ്ടപ്പെടേണ്ട ഒരു ദിവസമെങ്കിലും ഞങ്ങളുടെ കൂടെ ഇരുന്നാ മതി എന്നാണ് ഞാൻ പറയാറ് . മാത്രമല്ല മദ്യപാനം ഒഴിവാക്കാൻ പറയുമ്പോൾ അതും ബിസിനസ്സിന്റെ ഭാഗമാണെന്നാണ് പറ യുന്നത് . എല്ലാവരും ബിസിനസ്സ് ചെയ്യുന്നത് കള്ളു കുടിച്ചി ട്ടാണോ ? എനിക്ക് പൊന്നും പണവും ഒന്നും വേണ്ട , കട്ടൻചാ യയാലാലും മതി , സന്തോഷമായി കുടിക്കണം .
സ്റ്റെപ്പ് രണ്ടിൽ ഇനി ഭർത്താവിന് പറയാനുള്ളത് കേൾക്കണം -
ഞാൻ ദിലീപിനെ റൂമിലേക്ക് വിളിച്ചു . ശാലിനി മുരളീരവത്തി ലേക്കും . ഞാനെങ്ങനെയാണ് നിങ്ങളെ സഹായിക്കേണ്ടത് തുടങ്ങി എന്നെ 100 % വിശ്വസിക്കാം എന്നു ഞാൻ പറഞ്ഞു നിർത്തി .
ദിലീപ് പറഞ്ഞു തുടങ്ങി . സർ എന്റെ അച്ഛൻ തലയിൽ വസ്ത്രം കൊണ്ട് നടന്ന് വിറ്റാണ് ജീവിച്ചത് . ആ അവസ്ഥയിൽ നിന്നും ഇന്ന് ഈ കാണുന്ന അവ സ്ഥയിലേക്ക് ഞാനെത്തിയത് എന്റെ ഒരാളുടെ പ്രയത്നം കൊണ്ടാണ് ഞാൻ വിവാഹം കഴിക്കുമ്പോൾ ശാലിനി വളരെ ദരിദ്രാവസ്ഥയിലാണ് . എന്റെ വീട്ടിൽ ഒരു കുറവും വരുത്താതെയാണ് ഞാനവളെ നോക്കുന്നത് . ജോലിത്തിരക്കു കാരണം എനിക്ക് കൂടുതൽ വീട്ടിൽ ശ്രദ്ധിക്കാൻ കഴിയാറില്ല . അവർക്ക് വേണ്ടിയല്ലേ സാർ ഞാൻ ഈ കഷ്ടപ്പെടുന്നത് മുഴുവൻ . ഇപ്പോ അവള് എന്റെ കാറിന്റെ ഡ്രൈവറെ വിവാഹം കഴിച്ച് അവന്റെ കൂടെ ജീവിക്കണം എന്നാണ് പറയുന്നത് . എന്തിന്റെ കുറവാണ് സാറെ അവൾക്കു പറയുന്നതെല്ലാം ഞാൻ വാങ്ങി കൊടുക്കാറില്ലേ ? ( വളരെ ദേഷ്യത്തോടെയാണ് അയാൾ സംസാരിച്ചത് ) . ദിലീപ് പറഞ്ഞവസാനിപ്പിച്ചു . ഇനി ഇവിടെ രണ്ടുപേരെയും ഒന്നിച്ച് ഇരുത്തി അവരവരുടെ ഭാഗം പറയിക്കുകയാണ് വേണ്ടത് . ചാർട്ട് വരച്ച് ഭാര്യയുടെയും ഭർത്താവിന്റെയും അനുകൂലമായ മേഖലകളും പ്രതികൂലമായ മേഖലകളും തിരിച്ചറിയുക . ജീവിതം നന്നായി പോവാൻ തന്റെ പങ്കാളിയിൽ നിന്നും എന്താണ് അവർ പ്രതീക്ഷിക്കുന്നത് എന്നും എഴുതിക്കുകയാണ് അടുത്തപടി . ലോകത്ത് എല്ലാവരും ശരി യാണെന്നും ശരിതെറ്റുകൾ ആപേക്ഷികമാണെന്നും ഒരാളുടെ ശരി മറ്റേയാൾക്ക് തെറ്റായിരിക്കുമെന്നും പറഞ്ഞുകൊണ്ട് അവരെ ഒന്നിച്ചുള്ള ഘട്ടത്തിലേക്ക് ക്ഷണിച്ചു .
അവരെ ഒന്നിച്ചുള്ള ഘട്ടത്തിലേക്ക് ക്ഷണിച്ചു . ഇവിടെ രണ്ടുപേരെയും കേട്ടതിന്റെ അടിസ്ഥാനത്തിൽ കൗൺസിലർക്കുണ്ടായ സംശയങ്ങൾ തീർക്കുകയാണ് വേണ്ട ത് . അവിടെ ഒരാൾ പറയുന്ന സമയത്ത് മറ്റേ ആൾ മുഴുവൻ ശ്രദ്ധിക്കുകയും അയാൾ മുന്നോട്ടു വക്കുന്ന ഉപായങ്ങൾ സമ്മ തമാണോ എന്നുപറയുകയും സമ്മതമല്ലെങ്കിൽ അതിന്റെ കാര ണങ്ങൾ പറയുകയുമാണ് വേണ്ടത് .
അദ്ദേഹം പറഞ്ഞത് മദ്യപാനം എന്റെ ബിസിനസ്സിന്റെ ഭാഗ മാണ് . രാത്രി ക്ലബ്ബിൽവെച്ചാണ് പല ബിസിനസ്സ് കാര്യങ്ങളും ചർച്ച ചെയ്യുന്നത് ഞാനിങ്ങനെയൊക്കെയാണ് വലുതായത് ക്ലബ്ബിൽ പോയില്ലെങ്കിൽ സുഹൃത്തുക്കളെ കാണാൻ കഴിയില്ല . ശാലിനിയോട് ചോദിച്ചു : ദിലീപ് പറഞ്ഞ കാര്യങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാണോ ? എന്തിനാണ് സാറെ അങ്ങനെ ഒരു ജീവിതം . ഞാനവി ടുത്തെ വേലക്കാരിയൊന്നുമല്ലല്ലോ എല്ലാം അനുസരിക്കാൻ ഞാനദ്ദേഹത്തിന്റെ ഭാര്യയല്ലെ ? എനിക്കുമുണ്ടാവില്ലെ ആഗ്രഹ ങ്ങളും സങ്കല്പങ്ങളും ഇത് ഒരു ഏകാധിപതിയുടെ ചിന്തയല്ലേ ? ഇന്നുവരെ ഒരു നല്ലവാക്ക് അയാൾ എന്നോടു പറഞ്ഞിട്ടില്ല . ഒരു സർപ്രൈസ് ഗിഫ്റ്റ് വിവാഹ വാർഷികത്തിനോ എന്റെ പിറന്നാ ളിനോ എനിക്ക് തന്നിട്ടില്ല . ഒരു യാത്ര ഞങ്ങൾ ഒന്നിച്ച് ഇതു വരെ പോയിട്ടില്ല . ശാലിനി പൊട്ടിക്കരഞ്ഞു തുടങ്ങി .
അതൊക്കെ എന്റെ ബിസിനസ്സ് തിരക്കുകൊണ്ടാണ് സാറെ , ദിലീപ് ഇടപെട്ടു പറഞ്ഞു . ഇതിൽ കൗൺസിലർ എന്ന നിലയിൽ എനിക്കു മനസ്സിലായ കാര്യം ഇവർ രണ്ടുപേര് പറയുന്നതും അവരുടെ കാഴ്ച യിൽ ശരിയാണ് .
എനിയോഗ്രാം അനുസരിച്ച് ഭർത്താവ് നമ്പർ മൂന്ന് ( വിജയശാലി ) ഉം ഭാര്യ ശാലിനി രണ്ടും ( ഹെൽപർ ) ആണ് ശാലിനി ഒരുപാട് അംഗീകാരം ലഭിക്കാനാഗ്രഹിക്കുമ്പോൾ ദിലീപ് ഹരം കണ്ടെത്തുന്നത് ബിസിനസ്സിലാണ് ദിലീപ് പ്രഥമ സ്ഥാനം ( Priority ) കൊടുത്തത് ബിസിനസ്സിനാണ് . രണ്ടാം സ്ഥാനമാണ് കുടുംബത്തിന് കൊടുത്തിരിക്കുന്നത് . എന്നാൽ ശാലിനി ജീവിതത്തിൽ പ്രാധാന്യം നൽകിയത് അംഗീകാരത്തിനും സ്നേഹത്തിനുമാണ് . അവർ രണ്ടുപേരു ടെയും മുൻഗണന രണ്ടു കാര്യങ്ങളിൽ ആയിരുന്നു . അർഹി ക്കുന്ന അംഗീകാരം കിട്ടിയാൽ ( രണ്ട് ) നല്ല ഭാര്യയാണെങ്കിൽ , ( helper ) അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ രണ്ട് എന്ന വ്യക്തിത്വത്തെ തീവവാദിയാക്കി മാറ്റും . ഇവിടെ രണ്ടുപേരുടെയും വ്യക്തിത്വങ്ങൾ രണ്ടുതരമായതിനാലാണ് പ്രശ്നങ്ങൾ ഉണ്ടായത് . ഇത് അവരെ ബോധ്യപ്പെടുത്തിയത് സമാനമായ മറ്റൊരു അനുഭവം പറഞ്ഞു കൊണ്ടായിരുന്നു . അല്ലെ ങ്കിൽ അവരെ കുറ്റപ്പെടുത്തുന്നു എന്ന തോന്നൽ അവർക്കു ണ്ടായേനെ . ഇവിടെ ഏഴാമത്തെ സ്റ്റെപ്പായ സെൽഫ് ഡികോ ഷർ ആണ് ഇതിന് ഉപാധിയായി ഞാൻ സ്വീകരിച്ചത് . ഇതേ പോലെ മറ്റൊരു കേസ് ഉണ്ടായിരുന്നുവെന്നും രണ്ടുതരം വ്യക്തി ത്വങ്ങളാണ് പ്രശ്നകാരണമെന്നും അവർ അത് തിരിച്ചറിഞ്ഞ് മറ്റെയാളുടെ തലത്തിൽ നിന്ന് ചിന്തിക്കാൻ തുടങ്ങിയപ്പോൾ
പ്രശ്നം പരിഹരിച്ച് സന്തോഷമായി ജീവിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഈ പ്രശ്നത്തിന് പരിഹാരമുണ്ട് എന്നും തങ്ങൾക്കും സുദൃഢമായ സന്തോഷകരമായ ജീവിതം നയി ക്കാൻ കഴിയുമെന്നുമുള്ള തോന്നലുകൾ അവർക്കുണ്ടായി .
ഇനി എട്ടാമത്തെ സ്റ്റെപ്പായ കോൺഫണ്ടേഷനിൽ ഓരോ രുത്തരെയും ഒറ്റക്ക് വിളിച്ചിരുത്തി . ആദ്യം ഭർത്താവിനോടും പിന്നീട് ഭാര്യയോടും കാര്യങ്ങൾ സംസാരിച്ചു . ദിലീപിനോട് അയാളുടെ ചിന്തകൾ ശരിയാണോ എന്ന് നിരീക്ഷിക്കാൻ പറ ഞ്ഞു . ദിലീപ് നിങ്ങൾ എന്തിനാണ് ജോലി ചെയ്യുന്നത് ?
സമ്പത്ത് ഉണ്ടാക്കാൻ .
എന്തിനാണ് സമ്പത്ത് ?
സുഖമായി ജീവിക്കാൻ .
ഇപ്പോൾ നിങ്ങൾക്ക് സുഖമായി ജീവിക്കാൻ കഴിയുന്നുണ്ടോ ?
ഇല്ല .
അപ്പോൾ നിങ്ങൾ ജോലി ചെയ്യുന്നത് ഭാര്യയ്ക്കു വേണ്ടിയാ ണെന്ന് പറഞ്ഞല്ലോ സത്യത്തിൽ . ജോലി നിങ്ങൾക്ക് തരുന്ന ആനന്ദം കൊണ്ടല്ലേ നിങ്ങൾ കൂടുതൽ സമയം അവിടെ മുഴുകുന്നത് .
അതെ ,
നിങ്ങൾ പോയില്ലെങ്കിലും ജോലി ബിസിനസ്സ് നടക്കാനുള്ള സംവിധാനം അവിടെ ഇല്ലേ ?
ഉണ്ട് .
നിങ്ങൾ 10 ദിവസം ചിക്കൻപോക്സ് പിടിച്ച് കിടന്നാൽ അവിടെ കാര്യങ്ങൾ നടക്കില്ലെ .
തീർച്ചയായും മാനേജർമാർ നോക്കിക്കൊള്ളും .
അപ്പോൾപ്പിന്നെ ഭാര്യയുടെ ആവശ്യമനുസരിച്ച് മാസത്തിൽ രണ്ട് ദിവസമെങ്കിലും നിങ്ങൾക്ക് അവർക്കൊപ്പം സമയം ചെല വിട്ടുകൂടെ ?
ഞാനത് ആലോചിച്ചിരുന്നില്ല സാർ , ഞാൻ എന്റെ കാര്യവും ആവശ്യങ്ങളും മാത്രമാണ് ചിന്തിച്ചത് .
നിങ്ങളുടെ ഭാര്യക്കും കുഞ്ഞിനും വേണ്ടിയാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ അവരുടെ കൂടെ സമയം ചിലവാക്കുകയാണ് വേണ്ടത് .
ഞാനത് ചിന്തിച്ചില്ല സാർ ,
നിങ്ങളുടെ ഭാര്യ ശാലിനി വളരെ നിഷ്കളങ്കയായ ആവശ്യങ്ങൾ തുറന്നു പറയാത്ത തന്റെ ആവശ്യങ്ങൾ ഭർത്താവ് കണ്ട റിഞ്ഞ് പ്രവർത്തിക്കണം എന്നാഗ്രഹിക്കുന്ന ഒരുപാട് അംഗീ കാരവും സർപസും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് .
അവളെ സന്തോഷിപ്പിക്കാൻ വളരെ എളുപ്പമാണ് . എന്തെങ്കിലും സമ്മാനങ്ങൾ കൊടുക്കുകയോ സിനിമയ്ക്ക് കൊണ്ടുപോവു കയോ ഭക്ഷണം കഴിച്ചാൽ അത് നന്നായി എന്ന് പറയുകയോ ഒക്കെ ചെയ്താൽ മതി . ഇത്ര നിസ്സാരമായ കാര്യങ്ങൾ പോലും നിങ്ങൾ നിഷേധിച്ചപ്പോൾ മറ്റൊരു സ്ഥലത്തുനിന്നും അത് ലഭി ക്കുകയും ചെയ്തപ്പോഴാണ് അവൾ അയാൾക്കൊപ്പം പോവാൻ തീരുമാനിച്ചത് . അവളോട് അതിന് ക്ഷമ പറയുകയും ഇനി അവളെ മനസ്സിലാക്കി പെരുമാറുകയും ചെയ്താൽ ഈ ലോകത്തെ ഏറ്റവും നല്ല ഭാര്യ അവളായിരിക്കും .
ഞാൻ നിർത്തി .
തന്റെ തെറ്റിനെക്കുറിച്ചോർത്ത് ദിലീപ് കരയുന്നുണ്ടായിരുന്നു .
സാർ ഞാൻ എന്നെക്കുറിച്ചും എന്റെ ശരികളെക്കുറിച്ചും ബിസിനസ്സിനെക്കുറിച്ചും എന്റെ ഇഷ്ടങ്ങളെക്കുറിച്ചും മാത്രമേ ചിന്തിച്ചിരുന്നുള്ളൂ .
സാറ് എന്റെ കണ്ണ് തുറന്നു .
എനിക്ക് എന്റെ തെറ്റ് മനസ്സിലായി . ഞാൻ കാരണമാണ് അവൾക്ക് ഇത് സംഭ വിച്ചത് ഞാൻ ക്ഷമ ചോദിക്കുന്നു സാർ .
കോൺഫണ്ടേഷൻ എന്ന സ്റ്റെപ്പ് ശാലിനിയുമായി .
ശേഷം ഞാൻ ശാലിനിയെ മാത്രമായി വിളിച്ച് അവളുടെ വ്യക്തിത്വത്തെക്കുറിച്ചും തെറ്റുശരികളെക്കുറിച്ചും സംസാരിച്ചു . അതേപോലെ ഭർത്താവിന്റെ വ്യക്തിത്യ സവിശേഷതകളെക്കു റിച്ചും വിശദമായി പറഞ്ഞപ്പോൾ അവളും തന്റെ തെറ്റുകൾ മനസ്സിലാക്കി .
ഞാൻ ആഗ്രഹിച്ച അംഗീകാരം ഭർത്താവിൽ നിന്ന് കിട്ടാതിരിക്കുകയും അത് മറ്റൊരാളിൽ നിന്ന് ലഭിക്കുകയും ചെയ്തപ്പോഴാണ് എനിക്കിത് പറ്റിയത് .
അംഗീകാരം ലഭിച്ചപ്പോൾ അവിടേക്ക് ഞാൻ അറിയാതെ പോയതാണ് സാർ ,
എനിക്ക് എന്റെ തെറ്റുകൾ മനസ്സിലായി .
ഞാനിനി ഏറ്റവും നല്ല ഭാര്യയാ യിരിക്കും . എന്നോട് ക്ഷമിക്കണം സാർ ശാലിനി പറഞ്ഞു നിർത്തി .
നമ്മുടെ അടുത്ത സ്റ്റെപ്പായ കണ്ടന്റ് പാരാഫയിങ്ങിനു വേണ്ടി ഞാൻ രണ്ടാളെയും ഒന്നിച്ചിരുത്തി . അവരുടെ ജീവിത ത്തിലെ ഭാഗ്യങ്ങളെ എടുത്ത് കാണിച്ച് അനുകൂല സാഹചര്യ ങ്ങളെ വലുതായിക്കാണിച്ച് പ്രശ്നങ്ങളെ ചെറുതായിക്കാണിച്ച് സംഭവങ്ങൾ ചുരുക്കത്തിൽ വിശദീകരിച്ചു . രണ്ടുപേരും നിറ കണ്ണുകളോടെ എല്ലാം വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു .
Content Paraphrase ദിലീപും ശാലിനിയും വളരെ കഷ്ടപ്പെട്ടു പഠിച്ച് നല്ല നില യിൽ എത്തിയവരാണ് . ഈശ്വരാനുഗ്രഹത്താൽ എല്ലാംകൊണ്ടും അനുഗ്രഹീതരാണ് . നല്ല ജോലി , ആവശ്യത്തിനുള്ള സൗകര്യ ങ്ങൾ സമ്പത്ത് എല്ലാം അനുഗ്രഹങ്ങൾ ആണ് . 99 % കാര്യങ്ങളും അനുഗ്രഹങ്ങൾ ആണ് . മാത്രമല്ല നല്ല മിടുക്കനായ ഒരു കുഞ്ഞും നിങ്ങൾക്കുണ്ട് . പ്രതികൂലം എന്നുപറയാൻ ചില ചെറിയ കാര്യ ങ്ങൾ മാത്രമാണ് . ജീവിതം വളരെ ഹ്രസ്വമാണ് . എല്ലാവരും ജീവി ക്കുന്നത് സന്തോഷത്തിനും ആനന്ദത്തിനും വേണ്ടിയാണ് . നമ്മൾ സന്തോഷിക്കുമ്പോഴല്ല നാം വിജയിക്കുന്നത് . മറിച്ച് നമ്മൾ മറ്റൊരാളുടെ സന്തോഷത്തിന് കാരണമാവുമ്പോഴാണ് . ദിലീപിനെ മാത്രം വിശ്വസിച്ച് ദിലീപിൽ മാത്രം പ്രതീക്ഷയർപ്പിച്ച് ജീവിക്കുന്നവളാണ് ശാലിനി . അയാളുടെ ധാർമ്മിക ആവശ്യ ങ്ങൾ ചെയ്തു കൊടുക്കാൻ ദിലീപ് ബാധ്യസ്ഥനാണ് അല്ലെ ങ്കിൽ വിവാഹം കഴിക്കരുതായിരുന്നു . വിവാഹം കഴിച്ച് സ്ഥിതിക്ക് അവരുടെ ആവശ്യങ്ങളും നമ്മുടെ ആവശ്യ ങ്ങളായിക്കാണണം . ഇവിടെ രണ്ടു ശരികൾ തമ്മിൽ ആണ് പ്രശ്നങ്ങൾ ഉണ്ടായത് . നിങ്ങൾ രണ്ടാളും തെറ്റുകാരല്ല . നിങ്ങൾ പിരിയുകയാണെങ്കിൽ കുട്ടിയുടെ കാര്യം എന്താവും . അവന് അച്ഛനും അമ്മയും വേണ്ടതല്ലെ . വരുമ്പോൾ ഭാര്യയും കുഞ്ഞും വീട്ടിലില്ലെങ്കിൽ പിന്നെ ആർക്കുവേണ്ടിയാണ് ഇതെല്ലാം . ഇപ്പോൾ പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ . മറക്കാനും പൊറുക്കാനും കഴിയുന്നതാണ് നല്ല മനുഷ്യന്റെ ലക്ഷണം . ഇനി പത്താമത്തെ സ്റ്റെപ്പായ ബെയിൻ സ്റ്റോമിംഗ് ആണ് . ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ , എന്തൊക്കെയാണ് പരി ഹാരങ്ങൾ ഓരോന്നായി പറഞ്ഞ് ഓരോന്നിന്റെയും ഗുണ ദോഷ ങ്ങൾ ചർച്ച ചെയ്തു .
മാർഗ്ഗം : 1 വിവാഹ മോചനം നേടാം തൽക്കാലം പ്രശ്നങ്ങൾ അവസാനിക്കുമെങ്കിലും ധാരാളം പ്രശ്നങ്ങൾ നിലനിൽക്കും . കുഞ്ഞിന്റെ ഭാവി . സമൂഹത്തിന്റെ പ്രതികരണം , കുടുംബത്തിന്റെ പ്രതികരണം . ഇനി വേറെ വിവാഹം കഴിച്ചാൽത്തന്നെ നമ്മൾ മാറാത്ത സ്ഥിതിക്ക് വീണ്ടും ഇതു പോലൊക്കെത്തന്നെ സംഭവിക്കാൻ സാധ്യതയുണ്ട് . നമ്മൾ മാറാൻ തയ്യാറാണെങ്കിൽ ഈ ബന്ധം തന്നെ തുടർന്നാൽ പ്പോരെ ? അങ്ങനെയെങ്കിൽ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയുമില്ല .
മാർഗ്ഗം : 2 പരസ്പരം തെറ്റുകൾ മനസ്സിലാക്കി ഒന്നിച്ച് ജീവി ക്കുക . ഓരോരുത്തരും തന്റെ പങ്കാളിയുടെ മനസ്സു തിരിച്ചറിഞ്ഞ് സന്തോഷിപ്പിക്കാൻ ശ്രമിക്കുക . ദിവസവും രാത്രി നേരത്തെ വരികയും മദ്യപാനം ഉപേക്ഷി ക്കുകയും വീട്ടിൽ ഫോൺ ഉപയോഗം കുറക്കുകയും കൂടുതൽ സമയം കുടുംബത്തിന്റെ കൂടെ ചെലവഴിക്കുകയും ചെയ്യുക . രാത്രി ഉറങ്ങുന്നതിനു മുമ്പ് അര മണിക്കൂറെങ്കിലും രണ്ടുപേരും തുറന്ന് സംസാരിക്കുക . അവർക്കിഷ്ടപ്പെട്ട കാര്യങ്ങൾ തുറന്നു പറഞ്ഞ് അനുമോദിക്കുക . ഇഷ്ടമില്ലാത്ത കാര്യങ്ങൾ ശ്രദ്ധ യിൽപ്പെട്ടാൽ വിഷമം രേഖപ്പെടുത്തുക . ദേഷ്യത്തോടെയല്ല പറയേണ്ടത് . മറിച്ച് സ്നേഹപൂർവ്വം പറയുകയും കേൾക്കുകയും ചെയ്യുക . രണ്ടാമത്തെ തീരുമാനം അവർ നടപ്പിലാക്കാൻ തീരുമാനിച്ചു .
ചോയ്സ് ഓഫ് സൊല്യൂഷൻ . പതിനൊന്നാമത്തെ സ്റ്റെപ്പ് കഴിഞ്ഞു . ഇനി പന്ത്രണ്ടാമത്തെ സ്റ്റെപ്പാണ് .
ആക്ഷൻ പ്ലാൻ - ദിലീപും ശാലിനിയും ചേർന്ന് വിനോദിനെക്കണ്ടു സംസാരിക്കാനും തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്നും അറിയിക്കുക . രണ്ടുപേരും കുട്ടിയും ചേർന്ന് ഒരു ടൂർ പോവുക . എല്ലാം മറന്ന് ഒരു പുതിയ ജീവിതം തുടങ്ങുക . പിന്നീട് കണ്ടപ്പോൾ സ്വർഗ്ഗതുല്ല്യ ജീവിതം നയിക്കുന്നു എന്നറിയാൻ കഴിഞ്ഞു . സ്വയം സന്തോഷത്തിൽ ജീവിക്കുമ്പോഴല്ല മറിച്ച് മറ്റുള്ള വർക്കും സന്തോഷം നൽകി ജീവിക്കുമ്പോഴാണ് ജീവിതം ധന്യ മാവുന്നത് .
വളരെ അറിവുള്ള കാര്യം സാർ.
ReplyDelete