എന്റെ രണ്ടു ഭാര്യമാർ
എനിക്ക് രണ്ട് ഭാര്യമാരാണ് ഉള്ളത് . എന്റെ ശരിക്കുള്ള ഭാര്യയും എന്റെ സങ്കല്പത്തിലെ ഭാര്യയും ദിവസം പത്തു പ്രാവശ്യമെങ്കിലും ഞാൻ എന്റെ ഭാര്യയേയും സങ്കൽപത്തിലെ ഭാര്യയേയും തമ്മിൽ താരതമ്യം ചെയ്യാറുണ്ട് . ഇതിൽ എന്റെ സങ്കൽപത്തിലെ ഭാര്യ എന്നത് ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് എഴുന്നേറ്റ് കുളിച്ച് ചന്ദനക്കുറിയും തൊട്ട് മുടിയിൽ തുളസിക്കതിരുവച്ച് കാപ്പിയുമായി വരുന്ന ഭാര്യയാണ് എന്നാൽ പലപ്പോഴും ഞാൻ എഴുന്നേറ്റതിന്റെശേഷമാണ് ഭാര്യ എഴുന്നേൽക്കാറ് എന്റെ സങ്കല്പത്തിലെ ഭാര്യ യെക്കുറിച്ച് എന്റെ ഭാര്യ യോട് സംസാരിച്ചപ്പോൾ അവൾ പറഞ്ഞത് അവളുടെ സങ്കൽപ്പത്തിലും ഒരു ഭർത്താ വുണ്ട ന്നാണ് .
അവൾ എഴു ന്നേൽക്കുന്നതിന് മുമ്പ് എഴുന്നേറ്റ് അവൾക്കുള്ള ചായയു മായി വരുന്ന ഭ ർ ത്താ വിനെ യാ ണ് അവൾ പ്രതീക്ഷിക്കു ന്നത് . ഇതിൽ ഏതെങ്കിലും ഒരു ഭാര്യയെ കൊന്നേ പറ്റൂ . ഇതിൽ ഏതു ഭാര്യയെ കൊല്ലാ നാണ് എളുപ്പം ?
സങ്കൽപ്പത്തിലെ ഭാര്യയെ എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ തെറ്റാണ് നമ്മുടെ സങ്കൽപത്തിലെ ഭാര്യയെ നമ്മൾ തന്നെ സൃഷ്ടിക്കുന്നതാണ് അത് നശിപ്പിക്കുക വളരെ പ്രയാ സമാണ് .
നിങ്ങളുടെ യഥാർത്ഥ ഭാര്യ സങ്കൽപത്തിലെ ഭാര്യയുടെ 30 % മെങ്കിലും വന്നാൽ നിങ്ങൾ വലിയ ഭാഗ്യവാനാണ് ആ 30 % ത്തെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്താൽ രണ്ടോ മൂന്നോ വർഷങ്ങൾകൊണ്ട് ശരിക്കുള്ള ഭാര്യയെ സങ്കൽപത്തി ഭാര്യയാക്കി മാറ്റാൻ സാധിക്കും മിക്കവാറും നമ്മൾ സങ്കൽ ത്തിലെ ഭാര്യയെ സൃഷ്ടിച്ചത് നമ്മുടെ അമ്മയിൽ നിന്നുമാവാം . ഇതുപോലെ സങ്കൽപത്തിലെ ഭർത്താവും സങ്കൽപത്തിലെ ഭാര്യയെ സൃഷ്ടിച്ചത് നമ്മുടെ അമ്മയിൽനിന്നുമാവാം . ഇതുപോലെ സങ്കൽപത്തിലെ ഭർത്താവും സങ്കൽപത്തിലെ മകനും മകളും അച്ഛനും അമ്മയും , അധ്യാപകനും , സുഹൃത്തും ഉണ്ടാവാം . നിങ്ങൾ നിങ്ങളുടെ യഥാർത്ഥ മകനെ മകളെ ഭർത്താ വിനെ , രക്ഷിതാക്കളെ , കൂട്ടുകാരെ സങ്കൽപത്തിലെ വ്യക്തിക ളുമായി താരതമ്യം ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് . വ്യക്തികളെ അവരുടെ എല്ലാ ഗുണങ്ങളോടും ദോഷങ്ങളോടും കൂടി സ്വീകരിക്കുക . നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്യേണ്ട കാര്യ മാണ് ഇനി പറയുന്നത് . ഭർത്താക്കന്മാർമാരോട് നിങ്ങൾ ഒരിക്കലെങ്കിലും നിങ്ങളുടെ ഭാര്യയെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് പറയേണ്ടതാണ് “ നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് . നിന്നെപോലെ ഒരു ഭാര്യയെ കിട്ടിയത് എന്റെ ഭാഗ്യമാണ് ( ഇതിനെക്കാളും മോശ മായ ഭാര്യയെ നിങ്ങൾക്ക് ലഭിക്കാമായിരുന്നു ) . അതിൽ ഞാനൊ രുപാട് അഭിമാനി എന്റെ ജീവിതം സന്തോഷകരമാക്കി യതിന് എനിക്ക് നിന്നോട് എന്നെന്നും നന്ദിയും സ്നേഹവും ഉണ്ടായിരിക്കും " . പറയേണ്ടതാണ് . ഭാര്യമാരോട് ഒരിക്കലെങ്കിലും ഭർത്താവിനോട് പറയേണ്ട വാക്കുകൾ . നിങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് . നിങ്ങളെ ഭർത്താ വായി ലഭിച്ചത് എന്റെ ഭാഗ്യമാണ് . അതിൽ ഞാൻ ഒരുപാട് അഭി മാനിക്കുന്നു . നിങ്ങൾ രണ്ടു പേരോടും മക്കളെ ചേർത്ത് പിടിച്ച് നിങ്ങളെ മക്കളായി ലഭിച്ചതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട് നിങ്ങൾ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് . ഞങ്ങളുടെ ഭാഗ്യം കൊണ്ടാണ് നിങ്ങൾ മക്കളായി പിറന്നത് അതിൽ ഞങ്ങൾ അഭിമാനിക്കു കയും ഭഗവാനോട് നന്ദിപറയുകയും ചെയ്യുന്നു . ഇതേപോലെ നിങ്ങളുടെ മക്കളുടെ മുന്നിൽ വച്ച് രക്ഷിതാ ക്കളോടും ഇങ്ങനെ പറയണം , “ നിങ്ങളെപോലെ ഒരു അച്ഛനെയും അമ്മയെയും ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ് " എന്ന് അവരെ ചേർത്ത് പിടിച്ച് പറയണം . ഒരു പക്ഷേ , നാളെ നിങ്ങളുടെ കുട്ടികൾ ഇതു മാത കയാക്കും . ഇങ്ങനെ നിങ്ങൾ പരസ്പരം ആത്മാർത്ഥമായി പറയുമ്പേ ഴാണ് നിങ്ങളുടെ കുടുംബം ധന്യമാകുന്നത് .
No comments:
Post a Comment