ന്യൂജൻ കുരുവി
നേരത്തെ അപ്പോയൻമെന്റ് എടുത്ത ആ അമ്മ എന്റെ മുമ്പിലിരുന്നു കണ്ണു തുടച്ച് കൊണ്ട് പറഞ്ഞു.
സർ മകന് ഇപ്പോൾ 13 വയസ്സായി എട്ടാം ക്ലാസിലാണ് പഠിക്കുന്നത് ഏഴാം ക്ലാസ്സ് വരെ അവൻ വളരെ മിടുക്കനായിരുന്നു. എന്തു പറഞ്ഞാലും അനുസരിക്കും ക്ലാസിൽ ഒന്നാമൻ
എന്നാൽ ഇപ്പോഴവൻ രണ്ട് വിഷയത്തിൽ തോറ്റു മാത്രമല്ല പെട്ടന്ന് ദേഷ്യം വരും ഒരു കാര്യം പോലും അങ്ങട് പറയാൻ വയ്യ എപ്പോഴും ഫോണിൽ കളിയാണ് കഴിഞ്ഞ ദിവസം അവൻ എന്റെ മുഖത്ത് നോക്കി പറയുവാ
_"എന്റെ കാര്യത്തിൽ നിങ്ങൾ വല്ലാതെ ഇടപെടണ്ട എനിക്കറിയാം എന്താ ചെയ്യേണ്ടത് എന്ന് "_
സർ അവന് അത്യാവശ്യമായി ഒരു കൗൺസിലിംഗ് വേണം
ആ അമ്മ വളരെ പ്രതീക്ഷയോടെ എന്റെ മുഖത്ത് നോക്കി നിൽക്കുകയാണ്
ഇത് ലോകത്തിലെ എല്ലാ അമ്മമാരുടെയും പരാതിയാണ്
_എന്താണ് പരിഹാരം_ ?
ഒരു കഥ പറയാം പഞ്ചതന്ത്രത്തിലെ കഥയാണ്
ഒരിക്കൽ ഒരു കുരുവി ഒരു മരക്കൊമ്പിൽ ഇരിക്കുമ്പോൾ കണ്ട കാഴച 4 കുരങ്ങൻമാർ ( 🐒🐒🐒🐒 ) ചേർന്ന് കുറേ മിന്നാമിനുങ്ങുകളെ പിടിച്ച് ഊതി തീയുണ്ടാക്കാൻ 🔥🔥 ശ്രമിക്കുന്നതാണ്
ഇതു കണ്ട കുരുവി അതിൽ ഒരു കുരങ്ങന്റെ അടുത്തു പോയി ഉപദേശിച്ചു.
"വിഢിത്തം ചെയ്യുന്നത് നിർത്തൂ ഇത് മിന്നാമിനുങ്ങാണ് ഇതിൽ നിന്ന് അഗ്നിയുണ്ടാവില്ല "
ആ കുരങ്ങൻ വളരെ ദേഷ്യത്തോടെ കുരുവി യോട് പറഞ്ഞു
"നി നിന്റെ കാര്യം നോക്കിയാൽ മതി ഞങ്ങൾക്കറിയാം എന്തു ചെയ്യണമെന്ന് "
ഇത് കേട്ട് കുരുവിക്ക് കൂടുതൽ ദേഷ്യം വന്നു കുറച്ചു കൂടി അടുത്തു പോയി കുരുവി വീണ്ടും ദേഷ്യത്തോട് കൂടി പറഞ്ഞു
"ഞാൻ നിങ്ങളെക്കാൾ 2 ഓണം അധികം ഉണ്ടതാണ് ....
പറയുന്നത് അനുസരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത് "
🐵കുരങ്ങൻ ദേഷ്യത്തോടെ മറുപടി പറഞ്ഞു
"ഞാൻ നിന്നോട് ഒരിക്കൽ പറഞ്ഞതാണ് ഞങ്ങളെ ഉപദേശിക്കണ്ടാ എന്ന് "
ഇത് കേട്ട് വീണ്ടും കുരങ്ങനെ ഉപദേശിച്ച് നന്നാക്കാൻ ശ്രമിച്ച കുരുവിയുടെ കഴുത്ത് ഞെരിച്ച് ഒരു കുരങ്ങൻ അതിനെ കൊലപെടുത്തി...
*_ഇതിൽ ആരാണ് തെറ്റുകാരൻ_ ?*
സംശയമില്ല
കുരങ്ങിന്റെ പ്രകൃതം മന:സിലാക്കാതെ പ്രവർത്തിച്ച കുരുവിയാണ്
എന്നതാണ് നിങ്ങളുടെ ഉത്തരമെങ്കിൽ
ഈ കഥയിൽ കുരുവി എന്നുള്ളടത്ത് അമ്മ എന്നും കുരങ്ങൻ എന്നുള്ളിടത്ത് എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ / മകൾ എന്നും തിരുത്തി ഒരു പ്രാവശ്യം കൂടെ കഥ വായിച്ചു നോക്കൂ ...
ഇവിടെ മിന്നാമിനുങ്ങിനു പകരം മൊബൈൽ ഫോണ് 📱ആണെന്നു മാത്രം
പരീക്ഷ അടുത്ത സമയത്ത് ഫോണിൽ നോക്കിയിരിക്കുന്ന മകനെ അമ്മ ഉപദേശിക്കുന്നു.
ഇപ്പോൾ നോട്ടുകൾ വാട്സ് അപ് വഴിയാണെന്നും എനിക്കറിയാം എങ്ങിനെയാ പഠിക്കേണ്ടതെന്നും മകൻ പ്രതികരിക്കുന്നു.
അമ്മ ദേഷ്യത്തോടെ
ഓണം ഉണ്ടതിന്റെ കണക്ക് പറയുന്നു
ശേഷം
#@₹#@!*#@"*!?
ഇവിടെ മകൻ അമ്മയുടെ കഴുത്ത് ഞെരിക്കുന്നില്ല എന്ന് മാത്രം
_അപ്പോൾ ഇവിടെ ആരാണ് തെറ്റു ചെയ്തത് ?_
അമ്മയാണോ?
മകനാണോ ?
രണ്ടാളുമല്ല
മകന്റെ പ്രകൃതം അറിയാതെ അവനോട് പെരുമാറുന്ന രീതിയാണ് ഇവിടെ വില്ലനാവുന്നത്.
നമുക്ക് വിണ്ടും കഥയിലേക്ക് വരാം
ഇവിടെ കുരുവി കുരങ്ങനോട് ഇടപെട്ട രീതിയാണ് പ്രശ്നം സൃഷ്ടിച്ചത്
ഉപദേശിക്കുന്നതിനു പകരം കുരുവിക്ക് കുരങ്ങന്റെ അടുത്ത് ആദ്യം ഒരു നല്ല ബന്ധം ( Rapport ) ഉണ്ടാക്കാമായിരുന്നു. കുറച്ചു നേരം അവർക്കൊപ്പം തീ (മിന്നാമിനുങ്ങ്) ഊതാൻ കൂടാമായിരുന്നു. അങ്ങനെ അവർക്കൊപ്പം ചേർന്ന്
എന്ത് കൊണ്ട് തിയുണ്ടാവുന്നില്ല എന്ന് അവരെ കൊണ്ട് തന്നെ ചിന്തിപ്പിക്കാമായിരുന്നു.
അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ കുരുവിയും കുരങ്ങനും മിന്നാമിനുങ്ങും വിജയിച്ചേനെ...
പതിമൂന്ന് വയസ്സുവരെ എല്ലാവരും കുട്ടികളാണ് അവർക്ക് സ്വന്തമായി വ്യക്തിത്വമില്ല എന്നാൽ പതിമൂന്ന് വയസ്സ് പൂർത്തിയാവുമ്പോൾ ( കൗമാരം) കുട്ടികൾക്ക് വ്യക്തിത്വമുണ്ടാവും ഈഗോ പ്രവർത്തിക്കാൻ തുടങ്ങും സ്വന്തമായ അഭിപ്രായവും ഇഷ്ടാനിഷ്ടങ്ങളും പ്രകടിപ്പിക്കും
ഉപദേശങ്ങളോട് വെറുപ്പായിരിക്കും
അംഗീകാരങ്ങൾ കൂടുതൽ ഇഷ്ടപ്പെടും
സൗന്ദര്യബോധം വർദ്ധിക്കും
കൂടുതൽ
സ്വാതന്ത്ര്യം ഇഷ്ടപെടും.
ഇത് മനസിലാക്കി പെരുമാറാൻ രക്ഷിതാക്കൾക്കാണ് അറിവ് അഥവാ കൗൺസിലിംഗ് വേണ്ടത്.
ആ അമ്മ അതു വേണ്ടവണ്ണം ഉൾക്കൊണ്ട് വീട്ടിൽ പെരുമാറുന്ന രീതി മാറ്റിയപ്പോൾ മകന്റെ പെരുമാറ്റ രീതികൾ മാറിയെന്നും വളരെ സന്തോഷമുള്ള അന്തരീക്ഷം സംജാതമായി എന്നും പിന്നീട് അറിയാൻ കഴിഞ്ഞു.
ഇന്നത്തെ സമൂഹത്തിനു പ്രിത്യേകിച്ച് മാതാപിതാക്കൾക്ക് കൊടുക്കാൻ പറ്റിയ സന്ദേശം
ReplyDelete