Sunday, May 17, 2020

കൗൺസിലർക്കുവേണ്ട ഗുണങ്ങളും കൗൺസിലിങ്ങിലെ ധാർമ്മികതയും

കൗൺസിലർക്കുവേണ്ട ഗുണങ്ങളും കൗൺസിലിങ്ങിലെ ധാർമ്മികതയും

ധാർമ്മികത ഏറ്റവും കൂടുതൽ ധാർമ്മികത വേണ്ട ഒരു മേഖലയാണ് കൗൺസിലിങ്ങ് . കാരണം ഒരു വ്യക്തി വളരെ വിശ്വാസത്തോടെയാണ് എല്ലാ കാര്യങ്ങളും നമ്മോട് തുറന്നു പറയുന്നത് . അതു രഹസ്യമായി സൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ് . രഹസ്യം സൂക്ഷിക്കാൻ കഴിവില്ലാത്തവർ ഈ മേഖലയിലേക്ക് ഒരിക്കലും കടന്നു വരരുത് . കാരണം ഒരു വ്യക്തിയുടെ ജീവിതമാണ് നാം കൈകാര്യം ചെയ്യുന്നത് . ഏതെങ്കിലും ഒരു പ്രശ്നം പരിഹരിക്കുക എന്നതിലുപരി ക്രിയാത്മകമായ ജീവിതത്തിന് വാതിൽ തുറക്കുകയാണ് കൗൺസിലിങ്ങ് .

വ്യക്തിയുടെ ജന്മ സിദ്ധമായ കഴിവുകളും അനന്തമായ സാധ്യതകളും മനസ്സിലാക്കി ജീവിതം ചിട്ടപ്പെടു ത്താനും അർത്ഥപൂർണമാക്കാനും കൗൺസിലിംഗ് സഹായിക്കുന്നു . കൗൺസിലിംഗ് വഴി സന്തോഷപ്രദമായി ജീവിക്കാനുള്ള കല അഭ്യസിക്കുന്നു . ഇതിനു സഹായിക്കുന്നത് പക്വ മതിയായ , ധാർമ്മിക ബോധമുള്ള അറിവുള്ള കൗൺസിലറാണ് .

കൗൺസിലറും കൗൺസലിയും ( ക്ലൈന്റ് ) തമ്മിലുള്ള ആത്മ ബന്ധത്തിലൂടെ കൈമാറുന്നത് ജീവിത ദർശനമാണ് . തനിക്ക് ഭയം കൂടാതെ ഉള്ളുതുറന്നു പറയാൻ ഒരാളെയാണ് പ്രശ്നവുമായി എത്തുന്നവൻ അന്വേഷിക്കുന്നത് . അതുകൊണ്ടു തന്നെ പ്രശ്നങ്ങളെ പ്രശ്നങ്ങളായും വ്യക്തിയെ തനിക്കൊപ്പ മുള്ള ഒരാളായും കൗൺസിലർ പരിഗണിക്കണം . 

അർപ്പണബോധമുള്ള കൗൺസിലറുടെ പ്രവർത്തന മണ്ഡലം മനുഷ്യമനസ്സുകളാണ് . മാനസിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കലാണ് കൗൺസിലിങ്ങിന്റെ ലക്ഷ്യം . സമൂഹത്തിൽ മറ്റു മനുഷ്യരുമായി ഇടപെടാൻ തക്കവണ്ണം മനുഷ്യനെ പ്രാപ്തമാക്കലാണ് കൗൺസിലിങ്ങിന്റെ വഴി . ഇതിനു വ്യക്തിയുടെ ഉള്ളിൽ മറഞ്ഞു കിടക്കുന്ന സിദ്ധികളെ കണ്ടെത്തി പ്രവർത്തനക്ഷമമാക്കേണ്ടിയിരിക്കുന്നു . മഹത്തായ ഈ പ്രക്രിയയിൽ ഏർപ്പെടുന്ന കൗൺസിലർക്ക് അതിസൂക്ഷ്മമായ സഹാനുഭൂതിയും ജീവിതാനുഭവത്തിൽ നിന്നും ഉരുത്തിരിയുന്ന ആത്മജ്ഞാനവും ആവശ്യമാണ് . സത്യസന്ധത , ആദരവ് , സഹാനുഭൂതി ഇവ കൗൺസിലർക്ക് ഉണ്ടായിരിക്കേണ്ട ചില ഗുണ വിശേഷങ്ങളാണ് .

കൗൺസിലിംഗിന്റെ ആദ്യഘട്ടത്തിൽ തന്റെ പ്രശ്നങ്ങൾക്കു മറ്റാരെങ്കിലുമാണ് കാരണം എന്ന മനോഭാവം വ്യക്തിയിൽ കാണാറുണ്ട് . അതിനാൽ ഭർത്താവിന്റെയോ , ഭാര്യയുടെയോ , ബന്ധുക്കളുടെയോ പെരുമാറ്റ വൈകല്യങ്ങൾ വിവരിക്കു ന്നതിലാണ് വ്യക്തികൾ താല്പര്യപ്പെടുക . കൗൺസിലറുടെ സമീപനം സമഭാവനയോടെയുള്ള പ്രത്യുത്തരം , നിഷ്പക്ഷ മായ നിലപാട് ഇവ വ്യക്തിയുടെ ചിന്താഗതിയെ സ്വാധീനിക്കു കയും മറഞ്ഞു കിടക്കുന്ന വികാരങ്ങൾ വ്യക്തമാക്കുകയും സ്വയം വിമർശനത്തിനു വ്യക്തിയെ പ്രാപ്തനാക്കുകയും ചെയ്യുന്നു . ഈ പ്രക്രിയയിൽ സൂക്ഷ്മമെങ്കിലും സുപ്രധാനമായ പല മാറ്റങ്ങളും വ്യക്തിയിൽ സംഭവിക്കുന്നുണ്ട് . ആത്മാവ ബോധം വർദ്ധിക്കുന്നു , അഥവാ വ്യാപിക്കുന്നു എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം . തത്ഫലമായി സ്വന്തം വികാരങ്ങൾ എന്തെന്ന് ഒരുപക്ഷേ ജീവിതത്തിലാദ്യമായി വ്യക്തിഅറിയുന്നു . ആത്മാവബോധം ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാന ത്തിന്റെയും ആദ്യപടിയാണ് . വ്യത്യസ്തമായി പെരുമാറു ന്നതിനുള്ള കഴിവും സന്നദ്ധതയും തനിക്കുണ്ടെന്ന് ബോധ്യ പ്പെടുമ്പോഴാണ് ആത്മവിശ്വാസം ഉണരുന്നതും ഉത്തേജി സുജീവിതം കൗൺസിലിങ്ങിലൂടെ ക്കപ്പെടുന്നതും . അപ്പോൾ തന്റെ പ്രശ്നങ്ങൾക്ക് ഉത്തരവാദി താൻ തന്നെ ആണെന്ന് വ്യക്തിക്ക് ബോധ്യം വരും . കൗൺ സിലറുടെ കുറ്റപ്പെടുത്താതെ വികാരങ്ങൾ മനസ്സിലാക്കിയുള്ള പെരുമാറ്റ രീതി വ്യക്തിയും അനുകരിക്കുകയും പ്രാവർത്തി കമാക്കുകയും ചെയ്യുന്നതിന്റെ ഫലമായി തന്നോടു ബന്ധ പ്പെടുന്നവരുടെ വികാരങ്ങളെക്കുറിച്ചുള്ള അവബോധം വ്യക്തിയിൽ അങ്കുരിക്കുന്നു . ഇത് വ്യക്തിയെ മറ്റുള്ളവരെ അംഗീകരി ക്കാൻ പ്രാപ്തനാക്കുന്നു . ഗുണങ്ങൾ : ഒരു കൗൺസിലർക്ക് ഉണ്ടാവേണ്ട ഗുണങ്ങളിൽ പ്രധാന മാണ് സത്യസന്ധത , ആദരവ് , സമഭാവന , ക്ഷമ , ദയ എന്നിവ . 


സത്യസന്ധത :

 ഒരു കൗൺസിലർക്കുണ്ടാവേണ്ട അടിസ്ഥാന ഗുണമാണ് സത്യസന്ധത , വികാരം , ചിന്ത , പെരുമാറ്റം . ഇവ മൂന്നും തമ്മിലുള്ള പൊരുത്തത്തിലാണ് മനശാസ് തജ്ഞർ സത്യത്തിന്റെ പൊരുൾ കണ്ടെത്തുന്നത് . കൗൺസിലറുടെ സത്യസന്ധമായ പെരുമാറ്റം കൗൺസിലി യിൽ സമാന പ്രതികരണങ്ങൾ ജനിപ്പിക്കുന്നു . കൗൺസിലിങ്ങി നെത്തുന്ന ഏതൊരു വ്യക്തിയും താനറിയാതെ തന്നെ കൗൺസിലറിൽ ഒരു മാതൃകാ പുരുഷനെയോ , സ്ത്രീയെയോ കാണാനാഗ്രഹിക്കുകയും അവരെ അറിയാതെ അനുകരിക്കു കയും ചെയ്യുന്നു .

ആദരവ്

കൗൺസിലർക്കുണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണം മനുഷ്യന്റെ നന്മയിലുള്ള വിശ്വാസവും അവന്റെ മഹത്വത്തിലും കഴിവിലുമുള്ള ബഹുമാനവുമാണ് . ഈ ബഹുമാനത്തിനാണ് ആദരവ് എന്നുപറയുന്നത് . പ്രാഥമികമായി തന്നോടുതന്നെ തോന്നുന്ന ആദരവും സ്വന്തം നന്മയിലുള്ള വിശ്വാസവുമാണ് മറ്റു മനുഷ്യരെയും അതേ രീതിയിൽ വീക്ഷിക്കുവാൻ കൗൺസിലറെ പ്രേരിപ്പിക്കുന്നത് . അടിസ്ഥാനപരമായി എല്ലാവരും നല്ലവരാണ് . അവരുടെ

ചിന്തകളെയും വിശ്വാസങ്ങളെയും ആദരിക്കുക എന്നത് കൗൺസിലർക്കു വേണ്ട ഗുണമാണ് . ( കടപ്പാട് : സിസ്റ്റർ ആനിമരിയയുടെ കൗൺസിലിങ്ങ് കലയും ശാസ്ത്രവും ) .

സമഭാവന ;

കൗൺസിലർക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണ വിശേഷ മാണ് സമഭാവന . ആത്മാർത്ഥതയിലും ആദരവിലും നിന്ന് ഉയിർകൊള്ളുന്ന ഒരു മനോഭാവമാണിത് . മറ്റൊരു വ്യക്തിയുടെ മനോവികാരങ്ങൾ , അനുഭവങ്ങൾ , സംഘർഷങ്ങൾ ഇവ അയാളുടെ കാഴ്ചപ്പാടിലൂടെ കണ്ടു മനസ്സിലാക്കുകയാണ് സമഭാവന . അവിടെ ഞാനായിരുന്നെങ്കിൽ എന്നപോലെ മറ്റേ വ്യക്തി അനുഭവിക്കുന്ന വികാരങ്ങളും മാനസികാവസ്ഥയും കൗൺസിലർ മനസ്സിലാക്കുന്നു . ഇങ്ങനെ മുൻവിധിയോ നീരസമോ ഇല്ലാതെ അവരുടെ അനുഭവങ്ങൾ മനസ്സിലാക്കു ന്നതിലാണ് മറ്റു വ്യക്തികളോടുള്ള ആദരവ് പ്രാവർത്തി കമാകുന്നത് .

ദയ / കരുണ ;

കൗൺസിലർക്ക് ക്ലൈന്റിനോട് ദയയുണ്ടാവണം . അയാളുടെ വികാരപ്രകടനങ്ങൾക്കു എന്തോ ചില മുറിവുകൾ ഉണ്ടാവാം , അതുകൊണ്ടു തന്നെ കരുണാർദമായിരിക്കണം ക്ലൈന്റിനോടുള്ള സമീപനം .

No comments:

Post a Comment