Thursday, May 21, 2020

അതിഥി ദേവോ ഭവ:

 അതിഥിദേവോ ഭവ 

നമ്മുടെ ജീവിതത്തിൽ തൊണ്ണൂറ്റിഒമ്പതുശതമാനം കാര്യ ങ്ങളും നമ്മുടെ പ്രതീക്ഷക്കനുസരിച്ചാണ് സംഭവിക്കുന്നത് . ഒരു ശതമാനം കാര്യം മാത്രമാണ് അപതീക്ഷിതമായി സംഭവിക്കു ന്നത് . അപ്രതീക്ഷിതമായി വരുന്ന വ്യക്തികളെയോ സംഭവങ്ങ ളെയോ ആണ് അതിഥി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് . അങ്ങനെ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളെ ദൈവത്തിന്റെ തീരുമാനമായിക്കണ്ട് നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുകയാണ് വേണ്ടത് . “ 

അതിഥി ദേവോ ഭവ ' 

അനുകൂലമായി ഭവിക്കുന്ന ഓരോ കാര്യങ്ങൾക്കും നന്ദി പറയുക പ്രതികൂലമായി സംഭവിക്കുന്ന കാര്യങ്ങൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുക . 

ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാവികാരങ്ങളെയും സാക്ഷീ ഭാവത്തിൽ കാണാനാണ് ഭാരതീയ തത്വചിന്തകൾ ആഹ്വാനം ചെയ്യുന്നത് . “ എനിക്ക് സന്തോഷം മാത്രം മതി ' എന്ന ചിന്ത പോലും ശരിയല്ല . കാരണം സങ്കടം ഉള്ളതുകൊണ്ടാണ് സന്തോഷത്തെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുന്നത് . ഒരാളുടെ ജീവിത ത്തിൽ സന്തോഷം മാത്രമായിരുന്നെങ്കിൽ ഒരു പക്ഷേ ബോറടിച്ച് അയാൾ ആത്മഹത്യ ചെയ്തതേനെ . 


നിങ്ങളുടെ സന്തോ ഷത്തെ കൂടുതൽ മധുരമുള്ളതാക്കി മാറ്റുന്നത് ഇടക്കു സംഭവിക്കുന്ന ദുഃഖങ്ങൾ ആണ് , അതിനാൽ സന്തോഷത്തിന്റെ എതിരല്ല . സങ്കടം മറിച്ച് സന്തോഷം അനുഭവിക്കണമെങ്കിൽ സങ്കടം ഉണ്ടായേപ്പറ്റു . രണ്ടു സങ്കടങ്ങളുടെ ഇടയിലുള്ള സന്തോഷമാണ് അതിമധുരം . 

അതിനാൽ സങ്കടങ്ങളെയും സന്തോഷത്തെയും അർഹി ക്കുന്ന രീതിയിൽ പരിഗണിച്ച് നമ്മുടെ വികാരങ്ങൾ നമുക്ക് തന്നെ തീരുമാനിക്കാൻ സാധിക്കുന്ന അവസ്ഥയാണ് സാക്ഷി . എല്ലാ വികാരങ്ങളെയും മാറി നിന്ന് നോക്കിക്കാണാൻ പറ്റുന്ന അവസ്ഥയാണ് സാക്ഷിത്വം . 

ഒരിക്കൽ വളരെ ധനികനായ ഒരാൾ മുല്ലയുടെ അടുത വന്നു പറഞ്ഞു . മുല്ല ഞാൻ വലിയ ധനികനാണ് . എന്റെ കയ്യിൽ ധാരാളം പണമുണ്ട് . പക്ഷേ എനിക്ക് സന്തോഷമില്ല . ഞാൻ എത്ര  പണം വേണമെങ്കിലും ചെലവാക്കാൻ തയ്യാറാണ് . സന്തോഷമുണ്ടാക്കാ നുള്ള വിദ്യ എനിക്ക് പറഞ്ഞുതന്നാലും . 

ഈ സമയത്ത് മുല്ല ആ ധനികന്റെ കയ്യിലുള്ള പണക്കിഴി തട്ടിയെടുത്ത് ഓടാൻ തുടങ്ങി . അപ്രതീക്ഷിതമായി മുല്ല പണം പിടിച്ചുവാങ്ങി ഓടിയപ്പോൾ ധനികനും കരഞ്ഞു കൊണ്ട് മുല്ലയുടെ പിന്നാലെ ഓടി . എന്നാൽ അവിടുത്തെ വഴികൾ കൃത്യമായി അറിയുന്ന മുല്ല ഓടിരക്ഷ പ്പെട്ടു . 

ധനികൻ അവിടെ നിന്നും എന്റെ കാശപോയെ ... എന്റെ പണം മോഷ്ടിക്കപ്പെട്ടേ ... എന്ന് അലമുറയിട്ട് കര ഞ്ഞുകൊണ്ടിരുന്നു . അൽപസമയം കഴിഞ്ഞപ്പോൾ മുല്ല പെട്ടെന്ന് അവിടേക്ക് വരികയും പണക്കിഴി ധനികന് തിരിച്ച് നൽകുകയും ചെയ്തു . പണം തിരികെ ലഭിച്ച ധനികൻ സന്തോഷം കൊണ്ട് തുള്ളി ച്ചാടി . 

ഇതുകണ്ട മുല്ല പറഞ്ഞു . ഇപ്പോൾ നിങ്ങൾക്ക് സന്തോഷമായില്ലേ ? 


ഈ പണം നേരത്തെ ധനികന്റെ കയ്യിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം സന്തോഷിച്ചിരുന്നില്ല എന്നാൽ അത് നഷ്ടപ്പെട്ടു എന്ന് കരുതി ദുഃഖിച്ചിരുന്നപ്പോൾ പണക്കിഴി തിരിച്ചു ലഭിച്ചതിന്നാൽ അദ്ദേഹം വളരെ അധികം സന്തോഷിച്ചു . 

സന്തോഷം ദുഃഖത്തിന്റെ സൃഷ്ടിയാണ് . സന്തോഷത്തിന്റെ മാതാവാണ് ദുഃഖം 

പൂർണ്ണ അവബോധത്തിൽ ജീവിക്കുക നിങ്ങൾ ഒരു രാജകുമാരനായോ ഒരു പാപ്പരായോ ആണ് മരിക്കുന്നത് എന്നത് വലിയ വ്യത്യാസം ഉണ്ടാ ക്കുന്നില്ല . നല്ല ഭക്ഷണം കഴിച്ച് , സുഖകരമായ ഒരു കിടക്ക യിൽ കിടന്നാണ് മരിക്കുന്നത് എന്നതും അല്ലെങ്കിൽ റോഡിൽ വിശന്നു മരിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടാക്കുന്നില്ല . വ്യത്യാസമുണ്ടാക്കുന്ന ഒരേയൊരു കാര്യം നിങ്ങൾ പൂർണ്ണ അവബോധത്തിൽ ജീവിക്കുന്നു എന്നതും പൂർണ്ണ ബോധത്തിൽ മരിക്കുന്നു എന്നതും ആണ് . എല്ലാം ഇതിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് .




No comments:

Post a Comment