Tuesday, March 31, 2020

ശ്രീകൃഷ്ണ കോളേജിൽ


 സുുധ ചേച്ചി
 ഡോ. ശ്രീനാഥ് കാരയാട്ട്!
ക്ഷണം സ്വീകരിച്ച് ശ്രീകൃഷ്ണയിൽ വന്നതിന്, കുട്ടികളെ motivate ചെയ്തതിന്, ഞങ്ങളുടെ സുഹൃത്തായതിന്, കളിക്കൂട്ടുകാരനായതിന്, മനുഷ്യനായി ജീവിക്കാൻ അത്യാവശ്യമായ Emotional Literacy യെക്കുറിച്ച് ബോധ്യപ്പെടുത്തിയതിന്, കിട്ടിയ അമൂല്യജന്മം സഫലമായുപയോഗിക്കുവാൻ പറയാതെ തന്നെ പറഞ്ഞതിന്, കനിവിന്റെ ഉറവ വറ്റാതെ സൂക്ഷിക്കാൻ ഓർമ്മിപ്പിച്ചതിന്, ഒന്നും  ഉപദേശിക്കാത്തതിന്, ഞങ്ങളെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകൾക്ക് - എല്ലാത്തിനും! ഞങ്ങളോരുത്തരും പലപ്പോഴായി താങ്കളുടെ  കഥകളിലെ കഥാപാത്രങ്ങളാകുകയായിരുന്നു. ലക്ഷക്കണക്കിനുള്ള neuro msg script ന്റെ സ്വാധീനത്താൽ ചില ശീലങ്ങൾക്കു വിധേയരായി മനുഷ്യരായ നാം അറിയാതെ തന്നെ നമ്മുടെ തലയിലെഴുതൽ പ്രക്രിയ നടത്തുന്നതും, തിരിച്ച് ശീലങ്ങൾ ബോധപൂർവ്വം മാറ്റുന്നതിലൂടെ തലയിലെഴുത്തും മാറ്റിയെഴുതപ്പെടുന്നുവെന്നുമുള്ള ഉപബോധമനസ്സിന്റെ അതിസൂക്ഷ്മങ്ങളായ വ്യാപാരങ്ങളെ രസകരമായി മനസ്സിലാക്കിത്തന്നു.  നാം ഇടപെടുന്ന എല്ലാ ചരാചരങ്ങളോടും ego മാറ്റി വച്ച് നന്ദി പറയേണ്ടതെങ്ങനെയെന്ന്    പഠിച്ചത് ഒരു അനുഭവമായി. ഒരു ലോകപ്രശസ്ത International trainer അല്ലെങ്കിൽ ഒരു psychological  Counsellor ഇവരെയാരുമല്ല ഞങ്ങൾ താങ്കളിൽ കണ്ടത്. ലോകാ: സമസ്താ: സുഖിനോ ഭവന്തു എന്ന ആശയം പ്രാവർത്തികമാക്കുന്ന ഒരു മനുഷ്യസ്നേഹിയെയാണ്.    അതുകൊണ്ടുതന്നെ ഈ ഒത്തുചേരൽ ഇനിയുമുണ്ടാകണേ എന്ന് ആഗ്രഹിക്കുന്നു. എന്നും ശ്രീകൃഷ്ണയുടെ സ്നേഹം😊😊🙏
Photos - click by Ram Panday
ലക്ഷ്മി ചേച്ചീ
ഇങ്ങിനെയാണ് ചില സൗഹൃദങ്ങൾ .... സ്നേഹാദരങ്ങളാൽ പരസ്പരം ഒരു കുടുംബത്തിലെന്ന പോലെ ഒത്തിരിക്കുന്നവർ... ഒരേ ആശയത്താൽ പ്രേരിതരായി വിവിധ കർമ്മമേഖലകളിൽ ആനന്ദത്തോടെ ഇടപെടുന്നവർ... അവർ ഒത്തുചേരുമ്പോൾ അവിടം സ്വർഗ്ഗമായിരിക്കും...

ശ്രീകൃഷ്ണ കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി  CASH ( Committee Against Sexual Harassment) നടത്തിയ Empowering Young Minds ...എന്ന പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ പ്രിയ സുഹൃത്ത് ശ്രീനാഥുമൊത്ത് സഫലമായ ദിനം...
സങ്കീർണ്ണമായ സാമൂഹ്യ വ്യവസ്ഥയിലെ ദുസ്സഹമായ ജീവിത യാഥാർത്ഥ്യങ്ങളോ, ഗംഭീര -ഗൗരവ ആശയങ്ങളുടെ ഭാരമോ അല്ല .. ജീവിതത്തിന്  "താങ്ങാവുന്ന"(താങ്ങ് ആവുന്ന) നന്മയെന്ന, സ്നേഹമെന്ന, കൃതജ്ഞതയെന്ന  ലാളിത്യത്തെ കുറിച്ചാണ് ശ്രീനാഥ് സംസാരിച്ചത്..  നിറഞ്ഞ മനസ്സോടെയാണ് ... ഞങ്ങളുടെ കുട്ടികൾ അതേറ്റുവാങ്ങിയത്...
സുപ്രസിദ്ധ സൈക്കോളജിസ്റ്റ്, ഹിപ്നോ തെറാപ്പിസ്റ്റ്,ഗ്രന്ഥകാരൻ ,പ്രഭാഷകൻ ,ഗവേഷകർ എന്നീ നിലകളിലൊക്കെ പ്രസിദ്ധനാണ്   DrSreenath Karayatt നന്ദി ശ്രീനാഥ് ഈ ഒത്തുചേരലിന്...
സ്നേഹമുള്ളവർ ചേർന്നിരിക്കുമ്പോൾ അവിടെ നിറയുന്ന ഊർജ്ജത്തിന് ആനന്ദമെന്നത്രേ പേര്...

ഓഷോ എന്ന മഹാ ഗുരുവിന് പ്രണാമം

ആത്മാന്വേഷണത്തിൻറെ യാത്രയ്ക്ക് ഇടയിലെപ്പോഴോ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ്  ഒരു ബുദ്ധിക്ക് സ്ഥിരതയില്ലാത്ത കുട്ടി എന്തോ ഒരു കാര്യത്തിനുവേണ്ടി വാശി പിടിച്ച് കരയുന്നത് കണ്ടത് ആ കുട്ടിയുടെ അച്ഛൻ ആ കുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അടുത്തുപോയി നോക്കിയപ്പോഴാണ് ഓഷോയുടെ  പുസ്തകത്തിന് വേണ്ടിയാണ് ആ കുട്ടി കരയുന്നത്. കുട്ടിയുടെ ശ്രദ്ധ തിരിക്കാനായി ഐസ്ക്രീമും മിഠായികളും മറ്റുപലതും അച്ഛൻ ഓഫർ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. സത്യത്തിൽ ആർക്കാണ് ബുദ്ധിക്ക് സ്ഥിരതയില്ലാത്ത എന്നാണ് ഞാൻ അപ്പോൾ ആലോചിച്ചത്.
 പുസ്തകത്തിൻറെ ചട്ടിയിലെ  തീവ്രമായ ജ്വലിക്കുന്ന കണ്ണുകളിലേക്ക് നോക്കി ആ കുട്ടി ആ പുസ്തകത്തിനു വേണ്ടി വീണ്ടും വാശി പിടിച്ചു കൊണ്ടിരിക്കുന്നു. ഒരു പുസ്തകത്തിന്റെ പുറം ചട്ടയിലെ ചിത്രത്തിലെ കണ്ണുകൾ ഒരു കുട്ടിയെ ഇത്രത്തോളം തന്നിലേക്ക് ആകർഷിക്കുന്നു ഉണ്ടെങ്കിൽ ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ എത്ര ആയിരം മനുഷ്യരെ തന്നിലേക്ക് ആകർഷിച്ചിട്ടുണ്ടാവും.

 പത്താം ക്ലാസിൽ പഠിക്കുമ്പോൾ  ആണ് ഓഷോ ജീവിതത്തിലേക്ക് വരുന്നത്. ഒഴിഞ്ഞ തോണി എന്ന പുസ്തകത്തിലൂടെയാണ് ഓഷോയിലേക്ക് എത്തുന്നത്. ഓഷോയുടെ മുഖമുള്ള പുസ്തകം വായിക്കുമ്പോൾ ഒരു പ്രത്യേക കണ്ണോടു കൂടിയാണ് മറ്റുള്ളവർ നമ്മളെ നോക്കിക്കണ്ടിരുന്നത്. ചെക്കന്റെ പോക്ക് ശരിയല്ല ഒന്ന് ശ്രദ്ധിച്ചോളൂ എന്ന് അച്ഛനോട് ഉപദേശിച്ച് വരും കുറവല്ല.

 സത്യത്തിൽ അത് തന്നെയാണ് സംഭവിച്ചതും അതുവരെയുള്ള എല്ലാ സങ്കൽപങ്ങളും തച്ചുടച്ച് നമ്മൾ കെട്ടിയുണ്ടാക്കിയ  വലിയൊരു ചീട്ടു കൊട്ടാരത്തെ തവിടു പൊടിയാക്കി  പുതിയ കണ്ണിലൂടെ ലോകത്തെ കാണാനുള്ള കാഴ്ചയാണ് അദ്ദേഹം എനിക്ക് തന്നത്. 

കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുന്ന ലോക്കൽ ട്രെയിനിൽ എത്ര ദിവസങ്ങൾ 15 രൂപ ടിക്കറ്റ് എടുത്തു ഓഷോ പുസ്തകം വായിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്തിട്ടുണ്ട്. അഷ്ടാവക്രൻ ആണ് ഏറ്റവും ആഴത്തിൽ എന്നെ സ്പർശിച്ചത്.
നേമിയേയും ലവോത്സു വിനെയും സരതുഷ്ട്രരെ യും താവോയേയും സെനിനെയും  നമുക്ക് പരിചയപ്പെടുത്തിയതും ആ മഹാത്മാവാണ്

സാക്ഷി  ആവേണ്ടത് എങ്ങനെ എന്ന് വളരെ ധൈര്യത്തോടുകൂടി നമ്മളോട് പറഞ്ഞത് അഷ്ട്രാവക്രനിലൂടെ ഓഷോയാണ്. കാലദേശങ്ങളെ അപ്പുറത്തേക്ക് യാത്ര ചെയ്യാനുള്ള ഒരു അനുഗ്രഹം ( Time Travel)എന്നെങ്കിലും ലഭിക്കുകയാണെങ്കിൽ ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒന്ന് ഓഷോ ആണ് പിന്നെ ഒന്ന് രമണമഹർഷിയും. 
ഓഷോപുസ്തകങ്ങൾ വായിക്കുമ്പോൾ ലഭിക്കുന്നത് അറിവല്ല ഒരു ഷോക്കാണ് ,ഒരു വെളിച്ചമാണ്. ഇപ്പോഴും ഓഷോയുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ അദ്ദേഹം മുമ്പിലിരുന്ന് പറഞ്ഞുതരുന്നത് ആയിട്ടാണ് അനുഭവപ്പെടാറുള്ളത്.
 ഏതെങ്കിലും പ്രതിസന്ധിയിൽ നിങ്ങൾ എത്തിനിൽക്കുമ്പോൾ തീർച്ചയായും ഓഷോയുടെ ഒരു പുസ്തകം എടുത്ത് ഒരു പേജ് മറച്ചാൽ നിങ്ങൾക്കുള്ള ഉത്തരം ആ പേജിൽ ഉണ്ടാവും എന്നതാണ് ഏറ്റവും വലിയ യാഥാർത്ഥ്യം. ഇത്ര ധീരതയോടെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ ഒരു മനുഷ്യനെ ഭൂമിയിൽ നമ്മൾ വേറെ കണ്ടിട്ടില്ല. എത്ര ആയിരം പുസ്തകങ്ങളാണ് ആ മനുഷ്യൻ വായിച്ച് തള്ളിയത് എത്രയായാലും പുസ്തകങ്ങളാണ് അദ്ദേഹം എഴുതിയത്. 

ബല്ലാത്ത ജാതി ജന്മം തന്നെ. ഞങ്ങൾ അൽകുൽത്ത് കളുടെ നേതാവാണ് ഓഷോ.ജനനമരണങ്ങളില്ലാത്ത മഹാഗുരുവിന് അനന്തകോടി പ്രണാമങ്ങൾ. ഞങ്ങൾ അൽകുൽത്ത്കളുടെ ചർച്ചയിൽ നിന്നും സ്വരുക്കൂട്ടി ലഭിച്ച ആശയങ്ങളാണ്. രാംജിയോടും ഹരീഷ് ജിയോടും കടപ്പാട്.

നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ?

നിങ്ങള് ദൈവത്തെ കണ്ടിട്ടുണ്ടോ ?
ഞാൻ ഇന്നലെ കണ്ടു
കുറെ കുഞ്ഞു ദൈവങ്ങളെയും അവരുടെ ദൈവങ്ങളെയും
ഇന്നലെ (18/2/20 ) കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള (മായനാട് ) സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ഉള്ള ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ അവർക്കൊപ്പം ആയിരുന്നു

സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെകുട്ടികളുടെ അമ്മയാണ് രാധിക ചേച്ചി 

കഴിഞ്ഞവർഷം നമ്മുടെ കൗൺസിലിംഗ് കോഴ്സിൽ  പങ്കെടുത്ത സമയം മുതൽ വളരെ ഗാഢമായ ബന്ധമാണ്‌ നമ്മുടെ സ്ഥാപനത്തിന് രാധിക ചേച്ചി മായുള്ളത്

രാധിക ചേച്ചിയുടെ ഒരുപാട് കാലമായുള്ള ക്ഷണിതം ആയിരുന്നു അവിടുത്തെ കുട്ടികളുടെ കാണണമെന്നും അവരുടെ കൂടെ കുറച്ചു സമയം ചെലവഴിക്കണം എന്നുള്ളതും  ഇന്നലെയാണ് അതിനുള്ള അവസരം ഉണ്ടായത്
ഒരുപാട് ആശങ്കകളോടുകൂടിയാണ് ഇന്നലെ രാവിലെ അവിടേക്ക് പോയത്  കുട്ടികൾ സാധാരണ കുട്ടികളല്ല ഭിന്നശേഷിയുള്ള കുട്ടികളാണ് 
അവർ ക്ലാസ്സിൽ അടങ്ങിയിരിക്കുമോ
റെസ്പോണ്ട് ചെയ്യുമോ 
ക്ലാസ്സ് മനസ്സിലാകുമോ എങ്ങനെയാണ് നമ്മോട് പെരുമാറുക തുടങ്ങി ഒരുപാട്  കാര്യങ്ങളിൽ  ആയിരുന്നു അത്

എന്നാൽ എന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപെടുത്തുന്നതായിരുന്നു കുട്ടികളുടെ പ്രകടനം ഇന്നുവരെ ഒരു ക്ലാസിലും കിട്ടാത്ത അത്രയും നല്ല പ്രതികരണങ്ങളാണ് കുട്ടികളിൽ നിന്നും  ലഭിച്ചത്
വളരെ നിഷ്കളങ്കമായി എല്ലാ ചോദ്യങ്ങൾക്കും അവർ ഉത്സാഹത്തോടെ റെസ്പോണ്ട് ചെയ്യുന്നുണ്ടായിരുന്നു 
ഒരുപാട് പരിമിതികൾക്കുള്ളിലും അവർ എത്ര സന്തോഷമായാണ് അവിടെ കഴിയുന്നത്
പരസ്പര സ്നേഹത്തോടുകൂടി സഹകരണത്തോടുകൂടി ഉള്ള അവരുടെ പെരുമാറ്റം നമ്മൾ മാതൃകയാക്കേണ്ടത് തന്നെയാണ് നമ്മൾ സാധാരണക്കാർ ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു അവർക്കൊപ്പം എത്താൻ

"ജ്ഞാനം ബന്ധ: " എന്ന
ശിവ സൂത്രത്തിലെ പ്രയോഗം സത്യത്തിൽ ശരിയാണ് എന്ന് തിരിച്ചറിഞ്ഞത് അവിടുത്തെ കുട്ടികളെ കണ്ടപ്പോഴാണ്

" അറിവ് മനുഷ്യനെ കൂടുതൽ അപകടത്തിലേക്ക് നയിക്കും " ഒരുപക്ഷേ നമ്മുടെ അറിവ് കൂടുന്തോറും നമ്മളുടെ സ്ട്രെസ്സും മാനസികസംഘർഷങ്ങളും അഹങ്കാരവും ഒക്കെയാണ് വർധിക്കുന്നത് 

 എന്നാൽ എനിക്ക് അവിടെ കുട്ടികളിൽ  കാണാൻ സാധിച്ചത് സത്യസന്ധതയും സ്നേഹവും പരസ്പര ബഹുമാനവും നിറയെ സന്തോഷവും നിഷ്കളങ്കതയും മാത്രമാണ്
ചെറിയ ചെറിയ കാര്യങ്ങളിൽ അവർ സന്തോഷം കണ്ടെത്തുകയും അത് ആഘോഷിക്കുകയും ചെയ്യുന്നത്  എനിക്ക് അവിടെ കാണാൻ സാധിച്ചു
നമ്മൾ അവരിൽ നിന്നും പഠിക്കേണ്ട വലിയൊരു പാഠം അത് തന്നെയാണ് പലപ്പോഴും നമ്മൾ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാതെ വലിയ സന്തോഷത്തിനുവേണ്ടി കാത്തിരുന്ന് കാലം കഴിക്കുന്നവരാണ്

എന്തൊക്കെയോ പഠിപ്പിക്കാൻ വേണ്ടി അവിടേക്ക് പോയ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടാണ് അവിടെ നിന്ന് തിരിച്ച് ഇറങ്ങിയത്

 ഒരുപാട് നന്ദി രാധിക ചേച്ചി ഈയൊരു അറിവിന് കാരണമായതിന്
ആ ഒരു മഹാ വിദ്യാലയത്തിലേക്ക് എന്നെ ക്ഷണിച്ചതിന് 

അവരുടെ അമ്മയായി അവർക്കൊപ്പം അവരുടെ മനസ്സറിഞ്ഞ് അവിടെ ജീവിക്കുന്നതിന്

ഞങ്ങളും ഇനി രാധിക ചേച്ചിക്കൊപ്പം ഉണ്ട് 
അവരുടെ സന്തോഷത്തിനായി അവരുടെ 
സ്നേഹം സ്വീകരിക്കാനായി 
അവരുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനായി
(ഇനി നമുക്ക് ഒന്നിച്ച് ചെയ്ത് കൊടുക്കേണ്ടത് കുട്ടികളുടെ സ്വപ്നമായ ഫ്ലൈറ്റ് യാത്രയാണ് , നമുക്കൊരുമിച്ച് അതും സാധിക്കും)
ഇനി രക്ഷിതാക്കളോട്
ഈശ്വരൻ അവർക്ക് ഏറ്റവും പ്രിയപ്പെട്ട വരെ ഏൽപ്പിക്കുന്നത് ഈശ്വരന് വിശ്വാസമുള്ളവരെയാണ് അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരാണ് നിങ്ങൾ 

സ്നേഹപൂർവ്വം 
ഡോ: ശ്രീനാഥ് കാരയാട്ട്

ശിവരാത്രി

പ്രകൃതി ആനന്ദ സ്വരൂപിണിയാണ്  കഴിഞ്ഞ കുറേ ദിവസങ്ങളിലായി ധന്യമായ മുഹൂർത്തങ്ങളിലൂടെയാണ് കാന്നു പോകുന്നത് 

ഈ വർഷത്തെ ശിവരാത്രി എന്തുകൊണ്ടും  ശ്രേഷ്ഠം ആയിരുന്നു 20, 21 തിയ്യതികളിലായി ഋതംഭരയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്  ടൗൺഹാളിൽ നടന്ന  സിദ്ധർ ശിവ സന്ധ്യ പങ്കെടുത്ത  മുഴുവൻ വ്യക്തികളെയും ആനന്ദത്തിൽ ആറാടിക്കുന്നതായിരുന്നു.
 മുരുകദാസ് ജിയുടെയും ശ്രുതി ജയന്റെയും സിദ്ധർ പാടുകളുടെ നൃത്ത ഗാന ആവിഷ്ക്കാരം കോഴിക്കോടിന് മാത്രമല്ല  ഈ തലമുറയ്ക്ക് തന്നെ ഒരു നവ്യ അനുഭവമായിരുന്നു 

ശേഷം 20 ന് രാത്രി  ശിവ സന്ധ്യ കഴിഞ്ഞ് നേരെ പോയത് 
കുടകിൽ ഉള്ള കുശാൽനഗറിന് അടുത്തുള്ള ഹൃതുകൂർ ഉമാ മഹേശ്വര ക്ഷേത്രത്തിലേക്കാണ്
( ജന്മജന്മാന്തര മായിഎനിക്ക് ബന്ധമുള്ള സ്ഥലവും ക്ഷേത്രവുമാണ് ഹുതുകൂർ ഉമാമഹേശ്വര ക്ഷേത്രം ഞാനെൻറെ പല പഴയ പോസ്റ്റുകളിലും ആ ബന്ധത്തെക്കുറിച്ച് എഴുതിയിട്ടുണ്ട് ) 

ഈ വർഷവും ഗ്രാമത്തിലെ ജനങ്ങളുടെ ക്ഷണം സ്വീകരിച്ചു ശിവരാത്രി ഉത്സവം നടത്തുന്നതിനായി 21ന് രാവിലെ ക്ഷേത്രത്തിൽ എത്തി  രുദ്ര ഹോമവും അഭിഷേകവും മഹാമൃത്യുഞ്ജയ വും ഒക്കെയായി ധന്യമായ ഒരു ദിവസം അതിലേറെ എനിക്ക്  സന്തോഷം തന്ന ഒരു സംഭവം
എൻറെ കനിഷ്ഠ സഹോദരൻ ആയ സജി പണിക്കരെ കുടക് ആദരിച്ചതാണ് കഴിഞ്ഞ മൂന്ന് തലമുറകളായി  സജി പണിക്കരുടെ കുടുംബമാണ് ആ നാട്ടിലെ ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്ന പരിഹാരങ്ങൾ ചെയ്യുന്നത് 

അത് കേവലം  ജ്യോതിഷപരമായി മാത്രമല്ല വളരെ വലിയ  സാമൂഹിക പ്രതിബദ്ധതയോടു കൂടിയാണ് 

ആ നാട്ടിലെ ഓരോ വ്യക്തിയുടെയും ജീവിത വിജയത്തിന് പിന്നിൽ സജി പണിക്കരുടെ ഉപദേശവും  സേവനവും  ഉണ്ട്
മനശാസ്ത്രത്തിലൂന്നിയ അദ്ദേഹത്തിൻറെ  പ്രവർത്തനങ്ങൾക്ക് ആനാട് നെൽകിയ ആദരം ആണ് ജോതിഷ രത്ന പുരസ്കാരം 

ഒരുകാലത്ത് നമ്മുടെ നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചി രുന്നത് പുരോഹിതന്മാർ ആയിരുന്നു
 "പൂരത്തിൻറെ ഹിതം അറിയുന്നവനാണ്  പുരോഹിതൻ " എന്ന് ചിന്തിക്കാനാണ് എനിക്ക് ഇപ്പോഴും ഏറെ ഇഷ്ടം 
 അത് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുന്ന ഒരു മഹത് വ്യക്തിയാണ് സജി പണിക്കർ
ഇത് തികച്ചും അദ്ദേഹത്തിന് അർഹതപ്പെട്ട അംഗീകാരം തന്നെയാണ് ആമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചു എന്നുള്ളത് ഉമാമഹേശ്വരന് അനുഗ്രഹം തന്നെയാണ് 
ഞാനെന്ന ബോധത്തിൽ നിന്നും ശിവ മെന്ന പരമ ബോധത്തിലേക്ക് ബോധത്തെ ഉയർത്താൻ സഹായിക്കുന്ന  തരത്തിലാണ് ഇപ്രാവശ്യത്തെ ശിവരാത്രി ആഘോഷിക്കാൻ സാധിച്ചത് എന്നത് ജന്മപുണ്യം തന്നെ

സിദ്ധർ ശിവസന്ധ്യ

നന്ദി ചൊല്ലി തീർത്തിട്ടും സദസ്സൊഴിയാത്ത ഒരു നാടുണ്ടോ?....❣
കോഴിക്കോട് ഒരു അത്ഭുതമാണ്, കല ഇന്നാടിൻ്റെ ഖൽബാണ്. സിദ്ധർ പാടലുകൾ നൃത്തമായി ശ്രീ. ശ്രുതി ജയൻ Sruthy Jayan അവതരിപ്പിച്ച ആദ്യ ദിവസം തന്നെയുണ്ടായ ജനപങ്കാളിത്തം അതുറക്കെ വിളിച്ചു പറയുന്നു. നഗരപിതാവ് ശ്രീ തോട്ടത്തിൽ രവീന്ദ്രൻ, പ്രൊഫസർ ടി ശോഭീന്ദ്രൻ, അഡ്വക്കേറ്റ് ശിവൻ മഠത്തിൽ, തായാട്ട് ബാലൻ, കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ്, ഇങ്ങനെ അറിഞ്ഞവരും 
അറിയാത്തവരുമായ സ്ഥാനം കൊണ്ടും മനസ്സുകൊണ്ടും മഹത്വം ഉള്ളവർ ഈ പരിപാടിക്ക് എത്തിച്ചേർന്നത് നേരത്തെ സൂചിപ്പിച്ച കോഴിക്കോടിൻ്റെ കലാ ഹൃദയത്തിൻറെ മഹിമ ഒന്നുകൊണ്ടുമാത്രമാണ്...
ജനിച്ച ഭൂമി ഊട്ടി വളർത്തിയ മാതൃക ത്തിൻറെ മേന്മ ഒന്നുകൊണ്ടുമാത്രം ഒരുമ്പെട്ടിറങ്ങിയതാണ് 'സിദ്ധർശിവ സന്ധ്യയ്ക്ക് '. ഋതംഭര ഈ മണ്ണിൽ പിറവികൊണ്ട നാൾമുതൽ ലക്ഷ്യമായി ഏറ്റെടുത്തതും ഇന്ന് ഈ നാൾവരെ നടപ്പിലാക്കിയതും ഇന്നാടിൻ്റെ നഷ്ടപ്പെട്ട കലയും, കവിതയും, അതിലെ കാമ്പും ( തത്വചിന്ത/ ആത്മീയത) തിരഞ്ഞ് ഗതകാല പൊലിമയോടെ അവതരിപ്പിക്കാനാണ്. കഴിഞ്ഞ വർഷം നടത്തിയ ശൈവം ബൗദ്ധം താവോ എന്ന അന്താരാഷ്ട്ര സെമിനാർ, ബുദ്ധ പൂർണിമ ആഘോഷം, ഇപ്പോളിതാ 18 സിദ്ധന്മാരുടെ രഹസ്യ പാട്ടുകൾ അഥവാ സിദ്ധർ പാടലുകൾ നൃത്തമായും നാദമായും അവതരിപ്പിച്ച സിദ്ധർ ശിവ സന്ധ്യ എന്നിവയെല്ലാം ഈ ലക്ഷ്യത്തെ മുൻനിർത്തിയുള്ളതാണ്. 

സിദ്ധർ പാടലുകൾ കണ്ടെത്തി ചിട്ടപ്പെടുത്തി സംഗീതം കൊടുത്തു, നഷ്ടമായിപ്പോയി എന്നു കരുതിയ ജീവനെ വീണ്ടെടുത്തത് ശ്രീ മുരുകദാസ് ചന്ദ്രൻ Murukadas Chandranഎന്ന മഹാത്മാവാണ്. അദ്ദേഹത്തിൻറെ ജന്മോദേശ്യം പോലെ നിയതി നടപ്പിലാക്കിയതാണ് സിദ്ധർ ശിവ സന്ധ്യ. സത്യത്തിൽ ആവിഷ്കരിക്കാൻ വളരെ ബുദ്ധിമുട്ട് ഉള്ളത് എന്ന് കരുതിയെങ്കിലും അയത്നലളിതമായി ഇതിനെ ശ്രുതി ജയൻ വേദിയിൽ നിറഞ്ഞാടി, സദസ്സിൽ ശ്രീ ജയസൂര്യയുൾപ്പടെ കൈകൂപ്പി ഇരുന്നത് അവർ ഉള്ളിൽ അനുഭവിച്ച ദൈവീകമായ അനുഭവത്തിന് സാക്ഷ്യമാണ്. മുരുകദാസ് ജിയുടെ ഗാനസന്ധ്യ കോഴിക്കോടിനെ തമിഴകത്തിൻ്റെ അന്തരാത്മാവിലേക്കാണാനയിച്ചത്... പരിപാടി നന്ദി ചൊല്ലി തീർത്തിട്ടും സദസ്സൊഴിയാത്ത ഒരു നാടുണ്ടോ?....
നന്ദി, അഭിമാനം പ്രിയ കോഴിക്കാട്...
ഒരു ക്ഷണക്കത്തിൽ എത്തിചേർന്ന മേയറുൾപ്പടെയുള്ള മനുഷ്യരെ....
ഓടിയണഞ്ഞ നമ്മുടെ സ്വന്തം തന്ത്ര കുടുംബാംഗങ്ങളെ...

ലാലേട്ടാ
ജയേട്ടാ
ശ്രീനാഥേട്ടോയ്...
സുനിൽ ജീ
വിപിൻ
പാരഗൺ സുമേഷേട്ടാ...
ദിനുവേട്ടാ
എല്ലാർക്കും സ്നേഹം!

Thanks @shaibupookkott for your excellent photography

❤❤❤❤

Monday, March 30, 2020

ജയേട്ടൻ എന്ന സുഹ്യത്തും ജയസൂര്യ എന്ന നടനും

കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ജയസൂര്യക്ക് ലഭിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും ഉണ്ടായി .കാരണം ജയേട്ടനെ വ്യക്തിപരമായി പരിചയപ്പെട്ടിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ എങ്കിലും വർഷങ്ങളായി വളരെ അത്ഭുതത്തോടുകൂടിയാണ് ഞാനദ്ദേഹത്തെ നോക്കിക്കണ്ടിട്ടുള്ളത്.
പാരമ്പര്യത്തിന്റെ പത്രാ സോ ഗോഡ്ഫാദർ മാരുടെ പിന്തുണയോ ഇല്ലാതെ മിമിക്രിയിൽ നിന്നും സ്വന്തം കഴിവു കൊണ്ടു മാത്രം സിനിമയിലെത്തി അവിടെ തനിക്കായി ഒരു കസേരയുറപ്പിച്ച ജയേട്ടൻ കഠിനാധ്വാനമാണ് തന്റെ വിജയത്തിന് പിറകിൽ എന്ന് പറയാറുണ്ട് . 
 
മികച്ച ഒരുനടൻ  മാത്രമല്ല ഒരു "നല്ല മനുഷ്യൻ " കൂടിയാണ് അദ്ദേഹം എന്ന് മനസിലാക്കാൻ കഴിഞ്ഞത്  വളരെ അടുത്തറിയാൻ സാധിച്ചപ്പോൾ ആണ്.
എൻ്റെ വളരെ അടുത്ത സുഹൃത്തും  ജയേട്ടൻ്റെ സഹോദരതുല്യനുമായ ശ്രീ രാംജി (രാമാനന്ദ്, കളത്തിങ്കൽ) യാണ് 2 വർഷം മുമ്പ് ജയേട്ടനെ എനിക്ക് പരിചയ പെടുത്തുന്നത് . അന്നുമുതൽ വളരെ ആശ്ചര്യത്തോട്  കൂടിയാണ് ഞാൻ ആ മനുഷ്യനെ നോക്കിക്കണ്ടിട്ടുള്ളത് കലക്ക് വേണ്ടി 
അദ്ദേഹം ചെയ്യുന്ന സമർപ്പണം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്
ആടിലെ ഷാജി പാപ്പനും പ്രേതത്തിലെ മെൻറ്റലിസ്റ്റും 
പുണ്യാളനിലെ തൃശ്ശൂരുകാരനും പിന്നെ 
 ക്യാപ്റ്റനും മേരികുട്ടിയും അദ്ദേഹത്തിൻറെ നടന വൈഭവത്തിൻ്റെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമാണ്.
 "സു സുധി വാത്മീകം" എന്ന കഥാപാത്രം ഒരു സാധാരണ മലയാളിക്ക് നൽകിയ മോട്ടിവേഷൻ വളരെ വലുതായിരുന്നല്ലോ
അപ്പോഴേ ഒരു സംസ്ഥാന അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നു 

ഫുട്ബോളിൻ്റെ  പ്രാഥമിക കാര്യങ്ങൾ പോലും അറിയാതിരുന്ന അദ്ദേഹം ക്യാപ്റ്റൻ എന്ന സിനിമയ്ക്കുവേണ്ടി മൂന്നുമാസക്കാലം നിരന്തരം ഫുട്ബോൾ കളിച്ചു പ്രഗല്ഭനായ ഒരു കളിക്കാരനായി മാറുകയായിരുന്നു കഥാപാത്രത്തിനുവേണ്ടി ശരീരത്തെയും മനസിനെയും തയ്യാറാക്കാൻ അദ്ദേഹം എടുത്തിരുന്ന എഫർട്ട് വരുംതലമുറയ്ക്ക് ഒരു മാതൃകയാണ്. അതേപോലെതന്നെ മേരിക്കുട്ടി എന്ന സിനിമയ്ക്ക് വേണ്ടി ഒരു സ്ത്രീയായി മാറാൻ അദ്ദേഹം എടുത്ത തപസ്സും  പ്രയത്നവും വാക്കുകൾക്കതീതമാണ് .


ഒരു നടൻ എന്നതിലുപരി ഒരുനല്ല മനുഷ്യനെയാണ് എനിക്ക് ജയേട്ടനിൽ  കാണാൻ സാധിച്ചത്. ഒരുപാട് തിരക്കുകൾക്കിടയിലും അദ്ദേഹം തൻറെ കുടുംബത്തിന് കൊടുക്കുന്ന പ്രാധാന്യം തികച്ചും മാതൃകാപരമാണ് .ഒരു നല്ല ഭർത്താവിനെയും നല്ല രക്ഷിതാവിനെയും ആണ് ഞാൻ അദ്ദേഹത്തിൽ കണ്ടത് ' അദ്ദേഹത്തിൻറെ ഏതൊരു വിജയത്തിനു പിന്നിലും സരിത ചേച്ചിയുടെ സപ്പോർട്ട്  ഉണ്ടാവാറുണ്ട്. അക്ഷരാർത്ഥത്തിൽ ഒരു ഭർത്താവ് ഭാര്യയോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് നമുക്ക് ജയേട്ടൻ നിന്നും പഠിക്കാൻ സാധിക്കും .

എട്ടാംക്ലാസിൽ പഠിക്കുന്ന തന്റെ മകൻ അവന്റെ പ്രണയത്തെ കുറിച്ച്  പറഞ്ഞപ്പോൾ കേക്ക് മുറിച്ച് ആഘോഷിക്കുന്ന,
ഒരു അടുത്ത സുഹൃത്തിനെ പോലെ എല്ലാകാര്യങ്ങളും തുറന്ന ചർച്ച ചെയ്യുന്ന ,ഒരു നല്ല രക്ഷാകർത്താവിനെ യാണ് ജയേട്ടനിൽ എനിക്ക് കാണാൻ സാധിച്ചത്

പ്രളയം  ഉണ്ടായപ്പോൾ വളരെ പെട്ടെന്ന് തന്നെ  സിനിമ മേഖലയിലെ തന്റെ സുഹൃത്തുക്കളെ ചേർത്ത് വലിയ രീതിയിലുള്ള സേവനപ്രവർത്തനങ്ങൾ നടത്തുന്ന ,അതിനായി കയ്യും മെയ്യും മറന്ന് പ്രവർത്തിക്കുന്ന ഒരു യഥാർത്ഥ മനുഷ്യസ്നേഹിയേയാണ്  ഞാൻ കണ്ടത്

മാതൃഭൂമി പ്രസിദ്ധീകരിച്ച ഹിമാലയ യാത്രയെക്കുറിച്ചുള്ള പുസ്തകത്തിൽ അദ്ദേഹം എഴുതിയ ലേഖനത്തിലൂടെ ജയേട്ടനിലെ  എഴുത്തുകാരനെയാണ് തിരിച്ചറിഞ്ഞത്.
എത്ര പ്രൗഢവും ലളിതവും ആയിട്ടാണ് അദ്ദേഹം കാര്യങ്ങൾ പറയുന്നത്.
പല  യാത്രകളിലും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് എല്ലാവരെയും സദാസമയവും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു സാധാരണക്കാരനെപ്പോലെ ,പെട്ടിക്കടയിൽ നിന്നും ചായകുടിച്ചും തോട്ടിലും പുഴയിലും കുളിച്ചും കാട്ടിലും പാറപ്പുറത്തും കിടന്നുറങ്ങി, പ്രകൃതിയുമായി സംവദിച്ച് ഇടക്ക് ആഴത്തിലുള്ള ധ്യാനത്തിലേക്ക്  പോകുന്ന ഒരു നല്ല യാത്രികനെയാണ് യാത്രയിൽ കാണാൻ സാധിച്ചത്.

എന്തെങ്കിലും സഹായങ്ങൾക്കായി അടുത്തെത്തുന്നവർക്ക്  പ്രതീക്ഷിക്കുന്നതിലുമപ്പുറം നൽകി അത്ഭുതപ്പെടുത്തുന്ന ജയേട്ടനെ പലപ്രാവശ്യം കണ്ടിട്ടുണ്ട് . ഇടതു കൈ കൊടുക്കുന്നത് വലതു കൈ അറിയരുത് എന്ന രീതിയിൽ അദ്ദേഹം ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ വളരെ അഭിമാനത്തോടു കൂടി പലപ്പോഴും നോക്കി നിൽക്കാറുണ്ട് .പലർക്കും വീടുവെച്ചുകൊടുക്കുമ്പോൾ  ,ആ വീട്പണിയുടെ ഓരോ ഘട്ടത്തിലും കൃത്യമായി ശ്രദ്ധിക്കുന്ന, വലിയ മനുഷ്യനെ പലപ്പോഴും അസൂയയോടെ നോക്കി നിന്നിട്ടുണ്ട്

പത്രസമ്മേളനങ്ങൾ നടത്തുകയോ പരാതികൾ പറയുകയോ ചെയ്യാതെ സ്വയം ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് പരിഹാരങ്ങൾ കണ്ടെത്തുന്ന സാമൂഹിക പ്രതിബന്ധതയുള്ള മനുഷ്യനെയാണ്  റോഡിലെ ഗട്ടറുകളിൽ മണ്ണിട്ട് നികത്തിയപ്പോൾ നമ്മൾ കണ്ടത്.
അതിഗഹനമായ വിഷയങ്ങൾ വരെ വളരെ രസകരവും ലളിതവുമായും പറയുന്ന സെൻ രീതിയാണ് അദ്ദേഹത്തിന്റേത് . തഥാഗതയുടെ (തന്ത്ര) പുസ്തക പ്രകാശന ചടങ്ങിലും താവോ - ബുദ്ധ-ശൈവ
സെമിനാറിലും പങ്കെടുത്ത് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ ഉദാഹരണം

സന്തത സഹചാരിയായ  പയ്യന് ഒരു കല്യാണം വേണം എന്ന് അദ്ദേഹം പറഞ്ഞത് ; "വർഷങ്ങളായി എന്റെ കൂടെയുള്ള ആളാണ്. എന്റെ അനിയനാണ്. അവന് പറ്റിയ ഒരു പെൺകുട്ടിയെ കണ്ടു പിടിച്ചു വിവാഹം കഴിപ്പിക്കണം" എന്നാണ്
. വീട്ടിൽ കൂടെയുള്ളവരൊക്കെ സ്വന്തം വീട്ടുകാർ എന്നതാണ് അദ്ദേഹത്തിന്റെ ചിന്ത:

തീർച്ചയായും ഈ അംഗീകാരം അങ്ങേയ്ക്ക് അർഹതപ്പെട്ട തന്നെയാണ് ഇനിയും ഒരുപാട് ഒരുപാട് അംഗീകാരങ്ങൾ അങ്ങയെ കാത്തുനിൽക്കുന്നു.

ജയേട്ടാ ഒരു പാട് അഭിമാനമുണ്ട്, നന്ദിയുണ്ട് അങ്ങയുടെ സുഹൃത് വലയത്തിൽ വരാൻ കഴിഞ്ഞതിന് . ഋതംഭരയുടെ ഭാഗമായതിന്.

രാംജി ഒരു പാട് നന്ദിയുണ്ട് ഇത്രയും മഹത്തായ ഒരു വ്യക്തിയെ പരിചയപെടുത്തിയതിന്

സരിത ചേച്ചീ ഒരു പാട് കടപ്പാടുണ്ട് ഇങ്ങനെ ഒരു മഹാനടനെ ,മനുഷ്യനെ ഞങ്ങൾക്ക് തന്നതിന്

ഡോ: ശ്രീനാഥ് കരയാട്ട്

Sunday, March 29, 2020

കാശീയാത്ര

കാശീയാത്രാനുഭവം
ഡോ: ശ്രീനാഥ് കാരയാട്ട്

പ്രീ ഡിഗ്രി കഴിഞ്ഞ് ഭാരതപര്യടനം നടത്തുന്ന കാലം സാധനകളൊക്കെ തുടങ്ങി താടിയൊക്കെ നീട്ടി വലിയ കുറിയൊക്കെ തൊട്ട് ആചാര്യൻ ചമഞ്ഞ് നടക്കുന്നു
യാത്രകൾക്ക് പണം കണ്ടെത്തിയിരുന്നത് മുട്ട് ശാന്തി ചെയ്തും വീടുകളിൽ ഗണപതി ഹോമവും പൂജകളുമൊക്കെ ചെയ്ത് കൊടുത്തും ആയിരുന്നു.
അങ്ങനെ ഗുരുനാഥന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് കക്കോടി ഒരു ക്ഷേത്രത്തിൽ പൗരോഹിത്യം ഏറ്റെടുത്ത് പൂജ കഴിച്ച് നടക്കുന്ന സമയം അപ്പോഴാണ് കോഴിക്കോട്  പാളയത്ത് സ്വർണ്ണ പണി ചെയ്യുന്ന ഷാജി അദ്ദേഹത്തിന്റെ ഭാര്യവീട്ടിൽ ഒരു പൂജക്കായി  വിളിക്കുന്നത് പൂനക്കടുത്ത് ചിപ്ലുന് എന്ന സ്ഥലത്ത് താമസിക്കുന്ന ഷാജിയുടെ വീട്ടിൽ ഞാൻ 2 വർഷം മുമ്പ് പൂജകൾ ചെയ്തിരുന്നു അന്ന് കക്കൂസ് പോലുമില്ലാത്ത ചെറ്റകുടിലിന്റെ സ്ഥാനത്ത് ഇന്ന് 3 നിലയുള്ള ഒരു വീട് ഒക്കെയുണ്ടാക്കി അയാൾ  സന്തോഷമായി ജീവിക്കുന്നു. (ഇതൊന്നും പൂജയുടെ ഫലമ്പിദ്ധികൊണ്ടൊന്നുമല്ല കേട്ടോ അയാളുടെ അദ്ധ്വാനം കൊണ്ടാണ് ) ഇപ്പോൾ ബായ് ബരേലിയിലുള്ള അയാളുടെ ഭാര്യവീട്ടിൽ ഒരു പൂജ വേണം 

അങ്ങനെ നേരത്തെ നിശ്ചയിച്ച പ്രകാരം  ട്രയിനിൽ യാത്ര പുറപ്പെട്ടു
അവിടെ എത്തി വലിയ ഒരു സമ്പന്നനാണ് ഷാജിയുടെ ഭാര്യവീട്ടുകാർ 2 ദിവസം അവിടെ താമസിച്ച് പൂജക്കെ കഴിച്ച് തിരിച്ച് വരുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോഴാണ് ടിക്കറ്റ് റിസർവേഷൻ കിട്ടിയിട്ടില്ല എന്ന് ഷാജി അറിയിച്ചത് ഇനി എന്ത് ചെയ്യുമെന്ന് ആലോജിക്കുമ്പോഴാണ് ഷാജി ആ കാര്യം പറഞ്ഞത്

ഇവിടുന്ന് 240 കിലോമീറ്റർ , ഏതാണ്ട് 5 മണിക്കൂർ പോയാൽ കാശിയിൽ എത്താം നമുക്കൊന്ന് കാശിവരെ പോയാലോന്ന്  
എനിക്ക് 1 കോടി രൂപയുടെ ഓണം ബബർ  ലോട്ടറി അടിച്ചെന്ന് കേട്ടതുപോലെയാണ് തോന്നിയത്
പിന്നെ ഒന്നും ചിന്തിച്ചില്ല
നോക്കിയപ്പോ അന്ന് രാത്രിയുള്ള കാശിവാരാണസി എക്സ്പ്രസ്സിന് ടിക്കറ്റും ലഭിച്ചു അവിടെ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് നേരെ ഷാജിക്കൊപ്പം എന്റെ സ്വപ്ന ഭൂമിയായ കാശിയിലേക്ക് 

രാത്രി 11.45 ന് ഉത്തർപ്രദേശിലെ ബായ്ബരേലിയിൽ നിന്നും ട്രയിനിൽ കയറി  ഞങ്ങൾക്ക് റിസർവേഷൻ ഉണ്ടായിരുന്നു എങ്കിലും അവിടുത്തുകാർക്ക് അതൊന്നും ബാധകമല്ലെന്ന് തോന്നി അവർ റിസർവേഷൻ കമ്പാർട്ട് മെന്റിൽ ഇടിച്ചു കയറുകയും അവരുടെ സ്റ്റേഷനിൽ ഇറങ്ങി പോവുകയും ചെയ്തു ആകെ ഹാൻസിന്റെയും തമ്പാക്കിന്റെയും രൂക്ഷഗന്ധം എന്റെ മനസ്സ് നിറയെ കാശി ആയിരുന്നു. ഇടക്ക് വലിയ ആനന്ദം വന്നാലും നമുക്ക് ഉറക്ക് വരാത്ത അവസ്ഥ ഉണ്ടാവാറുണ്ടല്ലോ   ഗുരുനാഥൻ കാശിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു
"ഭാരതത്തിന്റെ കിഴക്കുദേശത്ത് ഏറ്റവും പവിത്രമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇന്ന് കാശി അഥവാ ബനാറസ് എന്നറിയപ്പെടുന്ന വാരണാസി. ഈ പ്രപഞ്ചത്തിന്‍റെ മര്‍മ്മസ്ഥാനം, അഥവാ കാതല്‍ എന്ന നിലയ്ക്കാണ് കാശിയെ ലോകം ഇന്നും പരിഗണിച്ചുപോരുന്നത്. എതുകാലത്തിലാണത് സ്ഥാപിച്ചതെന്നതിനെപ്പറ്റി എവിടെയും വ്യക്തമായ തെളിവുകളില്ല. അത് കാലാതീതമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അറിവിന്റെ അഥവാ പഠനത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയ്കാണത് നിര്‍മ്മിച്ചതത്രേ! 
(യേശുദേവൻ തക്ഷശിലയിൽ പഠിക്കാൻ വേണ്ടി കാശിയിലെ രാജാവിനെ കണ്ട് ഓല വാങ്ങിയിരുന്നത്രെ )
 
 ആത്മസാക്ഷാത്ക്കാരം നേടുവാനുള്ള ഒരുപാധി അഥവാ ഒരുപകരണമായിട്ടാണ് കാശി നഗരം പണികഴിപ്പിച്ചിട്ടുള്ളത്. , ഏഴുപാളികളും കടന്ന്‍ മണികര്‍ണികയില്‍ എത്തുമ്പോഴേക്കും ഒരാള്‍ ആത്മസാക്ഷാത്ക്കാരം നേടിയവനായിത്തീര്‍ന്നിരിക്കും. അങ്ങനെ ഇന്നും സംഭവിച്ചു കൂടായ്കയില്ല. അത്രയും പവിത്രമാണ് കാശി എന്ന വാരണാസി.

പുലർച്ചെയാണ് തീവണ്ടി കാശിയിലെത്തിയത്. രാത്രി മുഴുവൻ മനസ് 'വാരാണസി' യിലായിരുന്നു, എം.ടി.യുടെ 'വാരാണസി'  നോവലിലൂടെ അറിഞ്ഞ കാശിയില്‍.

 ക്ഷേത്രത്തിലേക്കുള്ള വീതി കുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ വഴികളിലൂടെയാണ് യാത്ര. വഴിയുടെ ഇരുവശവും രണ്ടും മൂന്നും നിലകളുള്ള പഴയ കെട്ടിടങ്ങളും പാണ്ടികശാലകളും, വീടുകളും ലോഡ്ജുകളും ഇടുങ്ങിയ ഗലികളിലേക്ക് തുറക്കുന്നു. മാലിന്യക്കൂമ്പാരം, പശുക്കള്‍, എരുമകള്‍, വിസര്‍ജ്ജ്യങ്ങള്‍.
ആകെ അഴുക്ക് നിറഞ്ഞ വഴികൾ

നമ്മളെ കാശിദർശനത്തിനും ഗംഗാ സ്നാനത്തിനും കൊണ്ടു പോവ്വാനുള്ള ഏജന്റ്മാരുടെ വലിയ തിരക്ക് കാണാം പലകാര്യങ്ങൾ പറഞ്ഞ് അവർ നമ്മളിൽ നിന്ന് പണം ഈടാക്കാൻ ശ്രമിക്കും ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ തട്ടിപ്പിനിരയാവും 
 ഗംഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം - നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ് , കാശി എന്നീ പേരുകളിൽ അറിയപ്പെടുന്ന വാരാണസി . ഹിന്ദുക്കളുടെയും , ബുദ്ധമതക്കാരുടേയും , ജൈനമതക്കാരുടേയും പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു . 1200 ബി . സി . ഇ . മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു എന്നു കരുതുന്നു . ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വരാണസി . കല്ലു കൊണ്ട് നിർമ്മിച്ച - പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട് . ഉത്തരേന്ത്യ മുഴുവൻ മുസ്ലീങ്ങൾ ആക്രമിച്ച് കീഴടക്കിയ സമയത്ത് ഇവിടെയുണ്ടായിരുന്ന ആദ്യകാലനഗരം - ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടു . വിഗ്രഹാരാധനയോട് മുസ്ലീങ്ങൾക്കുള്ള എതിർപ്പാണ് വൻതോതിലുള്ള ഈ നശീകരണത്തിന് കാരണം . അതുകൊണ്ട് വാരാണസിയിൽ ഇപ്പോഴുള്ള മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം നിർമ്മാണം പിൽക്കാലത്ത് അതായത് 18 - ആം നൂറ്റാണ്ടിൽ മറാഠകളുടെ കാലത്താണ് .

നഗരമാകെ ഒരു പ്രത്യേക രീതിയിലും ആകൃതിയിലുമാണ് നിര്‍മിച്ചിരിക്കുന്നത് എന്നത് സവിശേഷതയര്‍ഹിക്കുന്നു. ഏതൊരുവനും ഇതിന്‍റെ അന്തര്‍ഗൃഹത്തിലെത്തിച്ചേരാന്‍ അടുക്കുകള്‍ അല്ലെങ്കില്‍ പാളികളായി നിര്‍മിച്ചിരിക്കുന്ന ഇതിന്റെ ഏഴ്‌ കവാടങ്ങള്‍ കടന്നുപോകണം. ബോധോദയം ലഭിക്കാനുതകുന്ന രിതിയിലാണ് നഗരത്തിന്റെ നിര്‍മ്മാണം. എന്നുവച്ചാല്‍ അകത്ത് പ്രവേശിക്കേണ്ട ഒരാള്‍ എഴു കടമ്പകളും കടന്ന്‍ മണികര്‍ണികയില്‍ ചെന്നത്തുമ്പോഴേക്കും, അയാള്‍ ആത്മസാക്ഷാത്ക്കാരം നേടിയവനായിത്തീര്‍ ന്നിരിക്കും. അതുകൊണ്ടുതന്നെ ഭൌതിക ശരീരം ഇവിടെ ഉപേക്ഷിക്കുന്നതിന് മുന്‍പുതന്നെ അയാള്‍ പഞ്ചഭുതങ്ങള്‍ക്കും ഉപരിയായി ഉയര്‍ന്നിട്ടുണ്ടാവും.
എന്നാൽ ഇന്ന് ഇതെല്ലാം കാലഹരണം ചെയ്യപ്പെട്ടിരിക്കുന്നു.

.ഈ പ്രപഞ്ചത്തിന്‍റെ മര്‍മ്മസ്ഥാനം, അഥവാ കാതല്‍ എന്ന നിലയ്ക്കാണ് കാശിയെ ലോകം ഇന്നും പരിഗണിച്ചുപോരുന്നത്.

ആയിരം വർഷങ്ങൾക്ക് മുമ്പ് അഘോര വംശജർ സൃഷ്ടിച്ചതായി പറയപ്പെടുന്നു. ആദ്യ അഗോരി സാഠം കീനറാം ആയിരുന്നു. കാശി വിശ്വനാഥക്ഷേത്രം സ്ഥിതിചെയ്യുന്ന ഗംഗ നദിയുടെ തീരത്ത് വാരാണസിയിലെ ജനങ്ങൾ കാണാൻ കഴിയും. ശിവന്റെ ഭക്തന്മാർ ഭഗവന്മാരായി പ്രത്യക്ഷപ്പെടുന്നു, അവർ മോക്ഷം തേടുകയോ അല്ലെങ്കിൽ പുനർജന്മത്തിന്റെ ചക്രം മുതൽ മോചനം തേടുകയോ ചെയ്യുന്നു. 
ഗൈഡായി ഞങ്ങൾക്കൊപ്പം കൂടിയ ഗോപാൽ സാമി തമിഴിലും ഹിന്ദിയിലും ഞങ്ങൾക്ക് കാശിയിലെ ഓരോ ചരിത്രവും പറഞ്ഞു തന്നു
എല്ലാം കാലഭൈരവന്റെ നിശ്ചയമാണ്, ആരൊക്കെ വരണം, ആരൊക്കെ സ്ഥലം വിടണം എന്ന് നിശ്ചയിക്കുന്നത്  കാലഭൈരവനാണ്. യമനും ചിത്രഗുപ്തനും ഇവിടെ അധികാരമില്ല. കണക്കുവെയ്ക്കുന്നത് ഭൈരോനാഥനാണ്. എല്ലാ ശിക്ഷകളും ചേര്‍ത്ത് അല്‍പ്പസമയം കൊണ്ട് കൊടുംയാതന നല്‍കിക്കഴിയുമ്പോള്‍ ശിവന്‍ അരികിലെത്തുന്നു. വലത്തെ ചെവിയില്‍ താരകമന്ത്രമോതുന്നു. പിന്നെ യാത്ര ക്ലേശകരമല്ല, പുനര്‍ജന്മമില്ല. സംസാരദു:ഖങ്ങളില്‍ നിന്നാകെ മോചനം.''


''ബനാറസിന് ചരിത്രത്തേക്കാള്‍ പഴക്കമുണ്ട്. പാരമ്പര്യത്തെക്കാള്‍ പഴക്കമുണ്ട്. ഒരുപക്ഷേ, ഐതിഹ്യങ്ങളെക്കാളും പഴക്കമുണ്ടാവും. ഇവയെല്ലാം ചേര്‍ത്തുവച്ചാലും അതിനെക്കാളിരട്ടി പഴക്കമുണ്ടാവും.''

കാശിയെന്ന വാരാണസി - രുദ്രവാസ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശിവന്റെ നഗരം. ഗംഗാതീരത്ത് ചന്ദ്രക്കല പോലെ കാശി വളഞ്ഞു കിടക്കുന്നു.

കാശി വിശ്വനാഥക്ഷേത്രം 
കാശിയെ ശിവന്റെ നഗരം എന്നാണ് അറിയപ്പെടുന്നത് . ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും . ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട് . - ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത് . ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു . മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ് . തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു . ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട് . ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട് . ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ് ( ജ്ഞാനവ്യാപി ) 
ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട് . ഉൽസവങ്ങൾ - മതപരമായ ഉത്സവങ്ങൾക്ക് ഇവിടെ വളരെ പ്രാധാന്യമുണ്ട് . ഓരോ വർഷവും ഇവിടെ 400 ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നു . ശിവരാത്രിയാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്സവം . ഈ ദിവസം വിശ്വാസികൾ പകൽ മുഴുവൻ ഉപവസിക്കുകയും ക്ഷേത്രത്തിലെ ശിവവിഗ്രഹത്തിൽ പാലും വെറ്റിലയും ഗംഗാജലവും അഭിഷേകം നടത്തുന്നു . രാത്രിയിൽ ഇവർ പാട്ടുകൾ പാടി ഘോഷയാത്ര നടത്തുന്നു .

ഗംഗ
പ്രസവിച്ച മക്കളെയെല്ലാം നദിയിലെറിഞ്ഞ അമ്മയുടെ കഥ യാണ് ഗംഗയെ കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്നത്
 ഇക്ഷ്വാകു വംശത്തിലെ കേളികേട്ട ശന്തനു രാജാവിന് സുന്ദരിയായ ഗംഗാദേവിയില്‍ ഭ്രമം തോന്നിയപ്പോള്‍ ദേവി ആവശ്യപ്പെട്ടത് ഒരു വരം മാത്രം:

''എന്റെ ഇഷ്ടത്തിന് എതിരായി ഒന്നും പറയില്ലെന്ന് വാക്കു തന്നാല്‍ ഞാന്‍ കൂടെ വരാം.'' സന്തോഷത്തോടെ രാജാവ് സമ്മതിച്ചു. ഓരോ വര്‍ഷവും രാജ്ഞി പ്രസവിച്ചു. ഏഴു കുഞ്ഞുങ്ങളെയും ഗംഗയിലെറിഞ്ഞ രാജ്ഞിയോട് എട്ടാമത്തെ കുഞ്ഞിനെ എറിയരുതെന്ന് രാജാവ് കല്‍പ്പിച്ചുപറഞ്ഞു:

''ദുഷ്ടേ, നീ എന്തിനാണ് മക്കളെ കൊല്ലുന്നത്?''

ആ നിമിഷം രാജ്ഞി പറഞ്ഞു:

''രാജാവ് ശപഥം ലംഘിച്ചു. ഞാന്‍ പോകുന്നു.''

കണ്ണീരില്‍ കുതിര്‍ന്ന് രാജാവ് ചോദിച്ചു:

''ആരാണ് നീ?''

''ഞാന്‍ ഗംഗാദേവി. പണ്ട് വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമപശുവായ നന്ദിനിയെ അഷ്ടവസുക്കള്‍ അപഹരിച്ചുകൊണ്ടുപോയി. കുപിതനായ മഹര്‍ഷി അവര്‍ മനുഷ്യയോനിയില്‍ പിറക്കട്ടെ എന്ന് ശപിച്ചു. ദു:ഖിതരായ വസുക്കള്‍ എന്നെ അഭയം പ്രാപിച്ച് അവരുടെ അമ്മയാവണമെന്ന് അപേക്ഷിച്ചു. അങ്ങനെയാണ് ഞാന്‍ മനുഷ്യസ്ത്രീയായത്. ജനിച്ചയുടന്‍ കുഞ്ഞുങ്ങളെ ഞാന്‍ ഗംഗയിലൊഴുക്കിയത് അവര്‍ക്ക് ഉടന്‍ തന്നെ ശാപമോക്ഷവും പൂര്‍വ്വരൂപവും കിട്ടാന്‍ വേണ്ടിയായിരുന്നു.''
അതേ പോലെ ധാരാളം കഥകളുടെ നാടാണ് കാശി. ഋഗേ്വദം, സ്‌കന്ദപുരാണം, മഹാഭാരതം, രാമായണം - കാശിയെക്കുറിച്ച് പറയാത്ത പുരാണങ്ങളില്ല!
ബി.സി. ആറാം നൂറ്റാണ്ടില്‍ത്തന്നെ കാശി നിലനിന്നിരുന്നുവെന്ന് ചരിത്രം. ബുദ്ധകാലഘട്ടം മുതലേ കാശിക്ക് തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനമുണ്ടായിരുന്നുവെന്നും പഴയ രേഖകള്‍.

മറ്റ് നഗരങ്ങളില്‍ കാലത്തിനനുസരിച്ച് സംസ്‌ക്കാരം മാറിയെങ്കില്‍ കാശി ഇപ്പോഴും ആറാം നൂറ്റാണ്ട് മുതലുള്ള അതിന്റെ സംസ്‌കൃതി കൈവിടുന്നില്ല എന്ന വ്യത്യാസം മാത്രം.
കാശിയുടെ പൗരാണികത ചരിത്രത്തില്‍ മാത്രമല്ല, അവിടത്തെ കെട്ടിടങ്ങളിലുമുണ്ട്. കല്ലുകൊണ്ട് നിര്‍മ്മിച്ച പഴയകാല ക്ഷേത്രങ്ങള്‍ നല്‍കുന്ന പൗരാണികഭാവത്തോടൊപ്പം ഏറ്റവും പുതിയ രീതിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നല്‍കുന്ന ആധുനിക മുഖവും കാശിക്കുണ്ട്. ചന്ദ്രക്കല പോലെ വളഞ്ഞൊഴുകുകയാണ് ഗംഗ. തീരത്ത് തട്ടുകളായി സ്‌നാനഘട്ടങ്ങള്‍. നിരന്ന് കിടക്കുന്ന ക്ഷേത്രങ്ങള്‍, ഉയര്‍ന്ന് നില്‍ക്കുന്ന ക്ഷേത്രഗോപുരങ്ങള്‍. ഗംഗയിലെ അലകള്‍ക്കൊപ്പമൊഴുകുന്ന അസംഖ്യം വഞ്ചികള്‍, 
വിവിധ സാധനകൾ അനുഷ്ഠിക്കുന്ന സന്യാസിമാർ ,തീരത്ത് നിരന്തരം കത്തുന്ന ചിതകള്‍.
വിശ്വാസങ്ങള്‍ ഒരിക്കലും കാശിയെ വിട്ടുപോകുന്നില്ല. ഇവിടെ ജനിച്ചാലും മരിച്ചാലും പുണ്യമെന്ന്, സകലപാപങ്ങളും പോക്കാന്‍ ഗംഗയില്‍ മുങ്ങിയാല്‍ മതിയെന്ന്.

കാശിയിലെ ഏറ്റവും വിശിഷ്ടമായ സ്ഥലങ്ങൾ കാശിവിശ്വനാഥ ക്ഷേത്രവും ഗംഗയുമാണ്

ഗോമുഖില്‍ നിന്നുത്ഭവിക്കുന്ന ഗംഗ വടക്ക് നിന്ന് തെക്കോട്ടാണ് ഒഴുകുന്നത്. എന്നാല്‍ കാശിയിലെത്തുമ്പോള്‍ ഗംഗ തിരിച്ചൊഴുകുന്നു തെക്ക് നിന്ന് വടക്കോട്ടേക്ക്!
നാലുമൈല്‍ നീളമുള്ള നദീതീരത്ത് 84 ഘാട്ടുകളുണ്ട്. 

1.അസി ഘട്ട്, 
2.ദശാശ്വമേധ് ഘട്ട് 
3.ആദികേശവ ഘട്ട് 
4.പഞ്ചാംഗ ഘട്ട്
5.മണികര്‍ണിക ഘട്ട് -
ഈ അഞ്ച്  പവിത്രവും പ്രസിദ്ധവുമായ ഘാട്ടുകളില്‍ കാശി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു.

തെക്കേയറ്റത്ത് അസിഘട്ട്. ഗംഗ അസി നദിയുമായി ചേരുന്നത് ഇവിടെവെച്ചാണ്.

കുറച്ചടുത്തുള്ള തുളസീഘാട്ടിലാണ് തുളസീദാസ് 'രാമചരിതമാനസം' രചിച്ചതെന്നും അവസാനകാലം ചിലവഴിച്ചതെന്നും കഥകള്‍. 

ഏഴാമത്തെ ജൈന തീര്‍ത്ഥങ്കരനായിരുന്ന സുപര്‍ഷവനതയുടെ ജന്മസ്ഥലമായ ബച്ചരാജഘട്ട്, 1781-ല്‍ വാറന്‍സ് ഹേസ്റ്റിംഗ്‌സുമായി സാഹസികനായ കാശിരാജാവ് യുദ്ധം ചെയ്ത ചേത്‌സിംഗ്ഘട്ട് (ഒരു കോട്ട പോലെയാണിത്), 

ബുദ്ധന്‍ ഗംഗാസ്‌നാനം നടത്തിയതായി പറയപ്പെടുന്ന മഹാനിര്‍വ്വാണ്‍ഘട്ട് - ഓരോ കടവും ഓരോ ചരിത്രം പേറി കാത്തുനില്‍ക്കുന്നു. 

തെക്കേയറ്റത്തുള്ള ഹരിശ്ചന്ദ്രഘാട്ടില്‍ സത്യസന്ധതയ്ക്ക് പുകഴ്‌കേട്ട ഹരിശ്ചന്ദ്രരാജാവ് ശ്മശാനം കാവല്‍ക്കാരനായി പണിയെടുത്തുവെന്ന് ഐതിഹ്യം.

ജനനം മുതല്‍ മരണം വരെ കണ്ടുവന്നിരുന്ന ജീവിതത്തിലെ എല്ലാ പ്രവൃത്തികളും, അതുപോലെ തന്നെ, ചെയ്തിരുന്ന എല്ലാ പ്രവൃത്തികളും, ആത്മസാക്ഷാത്ക്കാരത്തിനുതകുന്ന രീതിയിലായിരുന്നു.
മരണശയ്യയില്‍ എത്തിക്കഴിഞ്ഞാല്‍, മരണം വരെ കാശിയില്‍പോയി താമസിച്ച്, മണികര്‍ണികയില്‍ ദഹനവും കഴിഞ്ഞ്, അവിടെത്തന്നെ മരണാനന്തരകര്‍മ്മങ്ങളും നടത്തി സായൂജ്യമടയുക എന്ന അന്ത്യാഭിലാഷവുമായി കഴിയുന്ന എത്രയോ ആള്‍ക്കാര്‍ ഈ ഭൂമണ്ഡലത്തിലിപ്പോഴുമുണ്ട്. ആ അഭിലാഷം സഫലീകരിച്ചുകൊടുക്കാന്‍ പല സന്നദ്ധ സംഘടനകളും കാശിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. താമസിക്കാനുള്ള സൌകര്യങ്ങളും, രണ്ടു നേരത്തെ ഭക്ഷണവും, മരണം കാത്തു കിടക്കുന്ന ആള്‍ക്ക് സൌജന്യമായോ, തുച്ഛമായ ചിലവിലോ ചെയ്തു കൊടുക്കും. ഇതിലെല്ലാം പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു. ആ വിധമുള്ള ചടങ്ങുകളെല്ലാം കേവലം ഒരു പ്രക്രിയ മാത്രമായി ഇന്നവശേഷിക്കുന്നു. പുരാതനകാലത്ത്‌ ആത്മസാക്ഷാത്ക്കാരത്തിനുള്ള ഒരു സജീവ പദ്ധതി തന്നെ ഉണ്ടായിരുന്നു. ജനനം മുതല്‍ മരണം വരെ കണ്ടുവന്നിരുന്ന ജീവിതത്തിലെ എല്ലാ പ്രവൃത്തികളും, അതുപോലെ തന്നെ, ചെയ്തിരുന്ന എല്ലാ പ്രവൃത്തികളും, ആത്മസാക്ഷാത്ക്കാരത്തിനുതകുന്ന രീതിയിലായിരുന്നു. പഠനം, വിവാഹം, നിത്യകര്‍മ്മങ്ങള്‍, എല്ലാം തന്നെ ആ ഒരുദ്ദേശത്തോടുകൂടിയായിരുന്നു.


- കാശിവിശ്വനാഥൻ - - - - ജ്ഞാനത്തിന്റെ അഥവാ വിദ്യയുടെ ഏറ്റവും പുരാതനമായ നഗരങ്ങളിൽ ഒന്നാണ് വാരണാസി . ഈ നഗരത്തിൽ പ്രവേശിക്കുന്നതോടുകൂടിതന്നെ മോക്ഷപ്രാപ്തി കൈവരുമെന്ന് ജനം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു ആത്മസാക്ഷാത്കാരത്തിനായി പ്രബുദ്ധരായ ജ്ഞാനികൾ തമ്പടിച്ചിരുന്ന സ്ഥലമായിരുന്നു അത് , വാരണാസി , ബനാറസ് , അഥവാ കാശി . . . . . - ഋഗ്വേദത്തിൽ കാശിയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട് . ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ് . കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട് . പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ . ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ , അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു . 


ഒരു ദിവസം കഴിഞ്ഞപ്പോൾ ഷാജി തിരിച്ചു പോയെങ്കിലും വീണ്ടും 4 ദിവസം അവിടെ താമസിച്ച് അവിടുത്തെ സന്ന്യാസി പരമ്പരകളെയും അഘോരികളയും എല്ലാം
കണ്ട് മുഴുവൻ ചുറ്റികറങ്ങിയതിനു ശേഷമാണ് ഞാൻ  തിരിച്ചു വന്നത് 
ദിവസവും 
വൈകുന്നേരം മണികർണ്ണിക ഘട്ടിൽ കത്തുന്ന ചിതയും  
നോക്കി ധാരണ ചെയ്യുന്നത്  വലിയ ഒരു അനുഭൂതിയാണ് കാലദേശേ 
ബോധമില്ലാത്ത അവസ്ഥ

ഈ അവസ്ഥ പിന്നീട് അനുഭവിച്ചത് 
തിരുവില്ലാമല  
ഐവർ മഠം ശ്മശാനത്തിലാണ്

മണികർണികയിൽ പല വിഭാഗത്തിലുള്ള  ധാരാളം സാധകരെ കാണാം 

പലരും ഉദരനിമിത്തം ബഹുകൃത വേഷം ആണെങ്കിലും ചുരുക്കം ചിലർ അഗാധ പാണ്ഡിത്യവും സാധനാബലവും സിദ്ധികളും ഉള്ളവർ ആയിരിക്കും 

കാലിൽ ഇരുമ്പിന്റെ വളയവും ഉടുക്ക് 
കെട്ടിയ വലിയ ഇരുമ്പിന്റെ ശൂലവുമായി 
മേലാസകലം ഭസ്മം പൂശിയ ജ്വലിക്കുന്ന കണ്ണുകളുള്ള ഒരു സ്വാമിയും അവിടെ ഉണ്ടായിരുന്നു
ആദ്യ ദിവസങ്ങളിൽ ഭയം കാരണം അടുത്തേക്ക് പോവ്വാെതെ ദുരത്ത് നിന്നും
നോക്കി നിന്നു. ആരെയും തന്നിലേക്ക് ആ കർഷിക്കുന്ന കണ്ണുകൾ ആയിരുന്നു.
മുന്നാം ദിവസം അടുത്തു പോയി നമസ്ക്കരിച്ചു കുറച്ചു സമയം അടുത്തിരുന്നു
ഏതോ ഒരു ഭാഷയിൽ എന്തൊക്കെയോ സ്വയം പറയുന്നുണ്ടായിരുന്നു. ഒന്നും മനസിലായില്ല.

അവിടുത്തെ അഘോരികൾ കൊപ്പമുള്ള നിഗൂഢമായ  അനുഭവങ്ങൾ പിന്നീട് എഴുതാം
ഡോ: ശ്രീനാഥ് കാരയാട്ട്

നേപ്പാൾ യാത്ര

നേപ്പാൾ യാത്രാനുഭവങ്ങൾ

നേപ്പാളിനെ ഞാൻ സ്നേഹിച്ച് തുടങ്ങിയത് ശ്രീബുദ്ധന്റെ ജന്മസ്ഥലം എന്ന നിലക്കാണെങ്കിലും നേപ്പാൾ  എനിക്ക് പ്രിയങ്കരിയായത് യോദ്ധാ സിനിമ കണ്ടപ്പോഴാണ് റിംപോച്ചയെ കുറിച്ചും കാഠ്മണ്ഡു എന്ന സ്ഥലത്തെ കുറിച്ചുമൊക്കെ അറിഞ്ഞ അന്നു തുടങ്ങിയ അടങ്ങാത്ത ആഗ്രഹമായിരുന്നു നേപ്പാൾ യാത്ര ഇതാ അതിപ്പോൾ എന്നെ തേടി ഇങ്ങോട്ട് വന്നിരിക്കുന്നു അതും രാജകീയമായി ഒരു രൂപ പോലും ചിലവില്ലാതെ ,(നേപ്പാളിലെ വളരെ പ്രശസ്തനായ , ഭരണകാര്യങ്ങൾ പോലും നിയന്ത്രിക്കുന്ന ഒരു വ്യക്തിയുടെ ക്ഷണം അനുസരിച്ചാണ് പോയത് അദ്ദേഹത്തിന്റെ പേര് എഴുതാൻ അനുവാദം ചോദിക്കാത്തതിനാലാണ് എഴുതാത്തത് )


നമ്മൾ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ പ്രകൃതി അത് സാധിച്ചു തരും
 എന്ന് പറയുന്നത് എത്ര സത്യമാണ്

യാത്രാവിവരണം

2017 ഏപ്രിൽ 10 ന് രാവിലെ 12 .40ന് നെടുമ്പാശ്ശേരിയിൽ നിന്നുo indigo airlines ൽ ആണ് യാത്ര ആരംഭിച്ചത്  2.40 ന് ഹൈദരാബാദിൽ എത്തി ഹൈദ്രബാദ് വരെ എന്റെ അടുത്ത സീറ്റിൽ ഉണ്ടായിരുന്നത് കുന്നമംഗലം S N ട്രസ്റ്റ് കോളേജിൽ MBA ക്കു പഠിക്കുന്ന ആതിര ആയിരുന്നു.ആതിര യുടെ ബാച്ചിനു ഞാൻ നേരത്തെ ട്രെയിനിങ് എടുത്തിരുന്നു ആതിര ഹൈദ്രാബാദിൽ  യാത്ര പറഞ്ഞ് ഇറങ്ങിയതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

വൈകുന്നേരം 4.30 മണിക്ക് ഞങ്ങൾ ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ ടെർമിനൽ 1 ൽ എത്തി  എന്നാൽ ഞങ്ങളുടെ  നേപ്പാൾ ഫ്ലൈറ്റ് 7,30ന് ടെർമിനൽ 3 ൽ നിന്നും ആയിരുന്നു 
ഒരു ടാക്സിയിൽ T3 യിൽഎത്തി .

 ഡൽഹിയിൽ JNU വിൽ റിസർച് സ്കോളറായ എന്റെ അടുത്ത സുഹൃത്ത് രാമാനന്ദ് എയർപോർട്ടിൽ വന്നിരുന്നു 

5.30ന് ഞങ്ങൾ ( ഞാനും ഷിനോജും സ്വരാജും) Check in ചെയ്തു പക്ഷെ  chek In ഡസ്ക്കിൽ (ഷിനോജിന്റെ lD കാർഡ് ക്ലിയർ അല്ലാത്തതിനാൽ ) ഷിനോജിന് യാത്ര  ചെയ്യാൻ കഴിയില്ല  എന്ന്  അറിയിച്ചു.ഒന്നുകിൽ 2 പേർക്ക് യാത്ര തുടരാം അല്ലെങ്കിൽ 3 പേരും യാത്ര അവസാനിപ്പിച്ച്  തിരിച്ച് പോകാം എന്നും  പറഞ്ഞു

ഇനി എന്തു ചെയ്യും എന്ന് യാതൊരു പിടിയുമില്ല ഫ്ലൈറ്റിന്റെ സമയം അടുത്തു വരുന്നു എല്ലാവരും ടെൻഷനിൽ   

അവിടെ നന്മുടെ മന:ശക്തി ഒന്നു പരീക്ഷിക്കാൻ ഞങ്ങൾ  തീരുമാനിച്ചു ആദ്യം തന്നെ ഞങ്ങൾ 3 പേരും സ്വസ്ഥമായി  നേപ്പാൾ യാത്രയും എമിഗ്രേഷനും വിഷ്വലൈസ് ചെയ്തു വിണ്ടും ഒരിക്കൽ കൂടി check in desk ലെ ഉദ്യോഗസ്ഥരെ കണ്ടു സംസാരിച്ചു ഭാഗ്യം 

എമിഗ്രേഷൻ ക്ലിയർ ആയാൽ പോകാമെന്ന് അവർ സമ്മതിച്ചു ഷിനോജിന്റെ ID ക്ലാർഡ് അവർ തന്നെ പിൻ ചെയ്ത് വൃത്തിയാക്കി തന്നു.

 എമിഗ്രേഷനായിരുന്നു അടുത്ത കടമ്പ എന്നാൽ ഞങ്ങളുടെ ആഗ്രഹത്തിന്റെ തീവ്രത കൊണ്ടാവാം എമിഗ്രേഷൻ ക്ലിയറൻസ് പെട്ടന്ന് ചെയ്തു  കിട്ടി പ്രകൃതിക്ക് നന്ദി പറഞ്ഞ് ഞങ്ങൾ അവസാന നിമിഷം നേപ്പാൾ എയർലൈൻസിൽ കയറി യാത്ര ആരംഭിച്ചു 

അന്ന് പൗർണ്ണമി ആയതിനാൽ  ഞങ്ങൾക്ക് പൂർണ്ണ നിലാവിൽ  ഹിമാലയം കാണാനുള്ള ഭാഗ്യമുണ്ടായി
 രാത്രി 10 മണിക്ക് നേപ്പാളിലെത്തി 
(കാഢ് മണ്ഡു) അവിടെ എത്തിയപ്പോൾ  മോഹലാൽ ബേഗ് നഷ്ടപെട്ടതും ( യോദ്ധാ) ഉണ്ണിക്കുട്ടനെ കാണുന്നതും ഒക്കെ മനസിൽ വന്നു. കുട്ടി മാമനെ കണ്ട് ഒന്ന് ഞട്ടിയയാലോ എന്ന് ചിന്തിച്ചിരുന്നെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു. രാത്രി ഞങ്ങളുടെ താമസസ്ഥലമായ  ഹോട്ടൽ ക്രാൺ പ്ലാസ യിൽ എത്തി വിശ്രമം 

II ന് മുഴുവൻ സമയവും ജോതിഷവും വാസ്തുവും പൂജയുമൊക്കെയായി വളര തിരക്കിലായിരുന്നു. 
ഇടക്ക് കിട്ടിയ സമയത്ത് നേപ്പാളിനെ കുറിച്ച് പഠിക്കുകയായിരുന്നു.

ഞാൻ കണ്ട നേപ്പാൾ

ഭൂമി ശാസ്ത്രപരമായി ഇന്ത്യയുടെയും ചൈനയുടെയും ഇടയിൽ നമ്മുടെ കേരളത്തിന്റെ അത്രയും വലിപ്പത്തിൽ നിണ്ട് നിവർന്ന് കിടക്കുന്നു ഹിമാലയത്തിന്റെ സാന്നിധ്യം കൊണ്ടും ബുദ്ധന്റെ ജനനം കൊണ്ടും പവിത്രമായ ഭൂമി ജനസംഖ്യയിൽ 85%  ഹിന്ദുക്കൾ പിന്നെ ബുദ്ധിസവും ,
വളരെ അധികം ആഥിതേയത്വമുള്ളവരാണ് നേപ്പാളികൾ ലോകരാജ്യങ്ങളുടെ ഒരു കോമൺ മാർക്കറ്റാണ് നേപ്പാൾ  വളരെ വലിയ വമ്പൻമാർ മുതൽ സാധാരണക്കാർ വരെ അവിടെ ഉണ്ട് 

നവേരി എന്നും ഗേർഖ എന്നും അറിയപ്പെടുന്ന 2 തരം സമുദായമാണ് ഹിന്ദുക്കളിൽ കൂടുതലും എന്നാൽ ബുദ്ധിസത്തിൽ 4 വിഭാഗങ്ങൾ ഉണ്ട്  
നവേരി വിഭാഗമാണ് കേരളത്തിൽ വന്ന് നായൻമാർ ആയത് എന്ന് അവർ അവകാശപെടുന്നു

കഴിഞ്ഞ വർഷമുണ്ടായ ഭൂമികുലുക്കം അവരുടെ പല ആരാധനാലയങ്ങളും തകർത്തെങ്കിലും അവരുടെ ആത്മവിശ്വാസം കൊണ്ട് അതെല്ലാം അവർ പുനർ നിർമ്മിച്ച് കൊണ്ടിരിക്കുന്നു. ഏതൊരാളെ കാണുമ്പോഴും കൈകൾ കൂപ്പി "നമസ്തേ " പറയുന്നവരെയാണ് എവിടെയും കണ്ടത്
12 ന് ഉച്ചക്ക് ശേഷം ചുറ്റി കറങ്ങാൻ പോയി പശുപതിനാഥ ക്ഷേത്ര ദർശനം നടത്തി അത് വളരെ നല്ല അനുഭവം ആയിരുന്നു ആരതിയിൽ പങ്കെടുക്കാൻ സാധിച്ചു അവിടെ തന്നെ ഒരു ഭാഗത്ത് ശ്മശാനവും കാണാൻ കഴിഞ്ഞു.  
ഭൂമി കുലുക്കം അവിടെ സകല കെട്ടിടങ്ങൾക്കും കേടുവരുത്തിയെങ്കിലും പശുപതി നാഥ ക്ഷത്രത്തെ എത്തി നോക്കിയതുപോലുമില്ല എന്നത് വളരെ ആശ്ചര്യ ത്തോടെ യാണ് ഞാൻ കേട്ടത് 

ശേഷം സ്വയംഭൂ ക്ഷേത്രത്തിൽ പോയി അനേകം പടികൾ കയറി പോകുമ്പോൾ ആ സ്ഥലമൊക്കെ ഒരു പാട് കാലം പരിചയമുള്ളതുപോലെ തോന്നി പിന്നീടാണ് ഓർമ വന്നത് അത് നമ്മുടെ അപ്പുക്കുട്ടൻ അമ്പട്ടനായ സ്ഥലമായിരുന്നു.

രാത്രി പിന്നിട് 15 ഡിഗ്രി യായിരുന്നു താപനില ശേഷം അന്നൂർണ്ണ ഹോട്ടലിൽ മനോഹരമായ ഗസലിന്റെ അകമ്പടിയിൽ നേപ്പാളി ഭക്ഷണം കഴിച്ചു. കൂടുതലും ജൈവ രീതിയിലുണ്ടാക്കിയ പച്ചക്കറികളാണ് അവർ ഉപയോഗിക്കുന്നത് ഭക്ഷണത്തിൽ കൂടുതലും ഇലകൾ ഉപയോഗിക്കുന്നു ധാരാളം പച്ചക്കറികൾ പച്ചയായി തന്നെ ഭക്ഷണത്തിന്റെ കൂടെ കഴിക്കും മിതാഹാരികളായ അവർ കൂടുതലും വെജിറ്റേറിയൻസ് ആണ് അതിനാലായിരിക്കാം ആശുപത്രി കളുടെ  ബോർഡ് കൂടുതൽ കണ്ടിട്ടില്ല

രാത്രി 11 മണിക്ക് ഹോട്ടലിലെത്തി താമസിയാതെ നിന്ദ്രാദേവതയുടെ അനുഗ്രഹത്തിന് പാത്രീഭൂതനായി
അവിസ്മരണീയമായ അനുഭവങ്ങളാണ് ഇത്തവണ നേപ്പാൾ സമ്മാനിച്ചത് .ഈ പ്രാവശ്യം കൂടുതലും നേപ്പാളിന്റെ ഗ്രാമങ്ങളിലാണ് യാത്ര ചെയ്തത് അവരുടെ ആചാരങ്ങളെയും പൈതൃകങ്ങളെയും സംസ്ക്കാരങ്ങളെയും കുറിച്ച് കൂടുതൽ മനസിലാക്കാനാണ് ശ്രമിച്ചത് .നേപ്പാളും കേരളവും (Sounth India ) തമ്മിൽ വളരെക്കാലം മുമ്പുതന്നെ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് ,നാഗാർജ്ജുനനും ,ബോധിധർമ്മനും ഒക്കെ ജനിച്ച സ്ഥലം വളരെ പുണ്യമായിട്ടാണ് അവിടുത്തെ ബുദ്ധ സമ്പ്രദായക്കാർ  കാണുന്നത് ശ്രീബുദ്ധന്റെ 5 ഗുരുക്കൻമാർ ദക്ഷിണേന്ത്യയിലായിരുന്നു  തന്ത്ര മാർഗ്ഗവും സിദ്ധ മാര്ഗ്ഗവും ബുദ്ധൻ അഭ്യസിച്ചത് അവരിൽ നിന്നുമായിരുന്നു എന്നവർ വിശ്വസിക്കുന്നു.ഇപ്പോഴും വളരെ ശക്തമായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതുകൊണ്ടാവും 2015 ൽ ഉണ്ടായ ഭൂമി കുലുക്കം സർവ്വതും തകർത്തപ്പോഴും അവരുടെ ആത്മവിശ്വാസത്തെയും ശുഭാപ്തി വിശ്വാസത്തെയും ഒരുപാട് വളർത്തുകയാണ് ചെയ്തത്
15 ന് രാവിലെ 9.40 ന് കാഠ്മണ്ഡു ത്രിഭുവൻ ടെർമിനലിൽ നിന്നും ഡൽഹിക്കുള്ള യാത്ര  ഒരു അവിസ്മരണീയമായയാത്ര ആയിരുന്നു രാവിലെ സൂര്യപ്രകാശത്തിൽ ഹിമാലയം കാണാനുള്ള മഹാഭാഗ്യം ഉണ്ടായി മഞ്ഞിൽ ഉറഞ്ഞ് ദേവലോകം പോലെ തോന്നിക്കുന്ന ഹിമാലയ പർവ്വതനിരകൾ നല്ല ദൃശ്യാനുഭവം തന്നെയാണ്

ഉച്ചക്ക് 12 മണക്ക് ഡൽഹിയിൽ എത്തി അവിടെ നിന്നും 1.40 ന് വിസ്താരയിൽ കൊച്ചി ലക്ഷ്യമാക്കി തിരിച്ചു 4.40 ന് കൊച്ചിയിലെത്തി 

വളരെ നന്ദി ഈ ഒരു അനുഭവത്തിന്

 എന്റെ സഹയാത്രികരായ ഷിനോജ് പോരൂരിനും ഹരിക്കും ഞങ്ങൾ താമസിച്ച ക്രൗൺ പ്ലാസ യിലെയും കാസിനോവി ലെയും ജീവനക്കാർക്കും നേപ്പാളിലെ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി

ഒരു നേപ്പാൾ ഓർമ്മ യോദ്ധ സിനിമ കണ്ടപ്പോ തുടങ്ങിയ ആഗ്രഹമായിരുന്നു ഒരു റിംമ്പോച്ചയെ കാണണംന്ന് നേപ്പാൾ മുഴുവൻ യാത്രച്ചെയ്യണമെന്ന്
അത് സാധിച്ചപ്പോ വല്ലാത്ത ആത്മനിർവൃതി നേപ്പാളിലെ വഴികളൊക്കെ എനിക്ക് സുപരിചിതമായിരുന്നതു പോലെ ആയിരുന്നു (കാരണം പിന്നീടാണ് മനസ്സിലായത് എന്റെ കഴിഞ്ഞ ജന്മങ്ങളിലൊന്നിൽ ഞാൻ നേപ്പാളിലെ ബുദ്ധവിഹാരത്തിലായിരുന്നു) ബുദ്ധനോടുള്ള ആദരവ് വളരെ ചെറുപ്പത്തിലേ തുടങ്ങിയതാണ് സ്ക്കൂളിൽ പഠിക്കുമ്പോൾ എന്റെ ഇരട്ട പേര് ബുദ്ധൻ എന്നായിരുന്നു

Friday, March 27, 2020

പ്രാണന്റെ മിതവ്യയ സിദ്ധാന്തം

 പ്രാണന്റെ  മിതവ്യയ സിദ്ധാന്തം
        
           എന്താണ്   പ്രാണൻ

 
ഒരു കോശമായി അമ്മയിലേക്ക് എത്തിയ പ്രാണൻ സ്വയം ബോധം ഉള്ളതും സ്വയം തന്നെ അതിൻറെ പൂർണതയിലേക്ക് എത്താൻ  കഴിവ് ഉള്ളതുമാണ്.
 പ്രപഞ്ചത്തിലെ ഓരോ വസ്തുവിലും ഒരു മുഴുവൻ പ്രപഞ്ചം  അടങ്ങിയിരിക്കുന്നു എന്ന് പറയുന്നതുപോലെ പോലെ  പ്രാണന് പ്രപഞ്ചവുമായി നേരിട്ട് ബന്ധമുണ്ട്.
 സ്വയം ഒരു വസ്തുവായി തീരാനും സ്വയം ഒരു ജീവിയായി തീരാനും ജീവിതം മുന്നോട്ട് പോകാനും തിരിച്ചു പ്രപഞ്ചത്തിലേക്ക് തന്നെ ലയിക്കാനും ഉള്ള അറിവ് പ്രാണന് ഉണ്ട്.
  അതുകൊണ്ട് തന്നെ  ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ  ഉണ്ടായാൽ അത് സ്വയം പരിഹരിക്കാനുള്ള ഉള്ള വ്യവസ്ഥയും പ്രാണനിൽ അടങ്ങിയിരിക്കുന്നു.
ആ പ്രാണൻ നിരന്തരം നമ്മോട് സംവദിക്കുന്നുണ്ട് സംവാദം വേണ്ട രീതിയിൽ മനസ്സിലാക്കാൻ സാധിച്ചാൽ 120 വയസ്സുവരെ പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ നമുക്ക് സാധിക്കും ആ ഭാഷയാണ് നമുക്കിനി പഠിക്കേണ്ടത്. ആയുർവേദത്തെ നമുക്ക് പ്രധാനമായും  രണ്ട് ഭാഗമായി തിരിക്കാം സ്വസ്ഥ വൃത്തവും ആതുര വൃത്തവും 

സ്വസ്ഥവൃത്തത്തിൽ  ചർച്ചചെയ്യുന്നത്എങ്ങനെയാണ് ഒരു ജീവൻ ഉണ്ടാവുന്നത് എന്നും  ഗർഭപാത്രത്തിൽ അത് 10 മാസം കൊണ്ട് കുട്ടി  ആവുന്നത് എങ്ങനെയാണെന്നും എങ്ങനെ പൂർണ ആരോഗ്യത്തോടുകൂടി ജീവിക്കാമെന്നുമാണ്   എന്നാൽ  ആതുരവൃത്തത്തിൽ   ചർച്ച ചെയ്യുന്നത് രോഗം വന്നാൽ ഉള്ള ചികിത്സയെക്കുറിച്ചും  രോഗങ്ങളെക്കുറിച്ചും ആണ്. സ്വസ്ഥവൃത്തം വേണ്ടതുപോലെ ആചരിക്കുന്ന, അല്ലെങ്കിൽ  മനസ്സിലാക്കിയ ഒരാൾക്ക്  പിന്നീട് ആതുരവൃത്തത്തിന്റെ  ആവശ്യം വരികയില്ല. 

 ശരീരത്തിന് അകത്തുനിന്ന് ഉണ്ടാകുന്ന എല്ലാ രോഗങ്ങളെയും പരിഹരിക്കാനുള്ള പൂർണമായ വ്യവസ്ഥ ശരീരത്തിനകത്ത് തന്നെയുണ്ട്. 

  അത് അല്ലാതെ  മരത്തിൽനിന്ന് വീഴുക,  യുദ്ധത്തിൽ പരിക്കു പറ്റുക, മറ്റ് ഏതെങ്കിലും ജീവികൾ ആക്രമിക്കുക,  തുടങ്ങി ബാഹ്യമായി ഏതെങ്കിലും തരത്തിൽ അപകടം പറ്റി  രോഗിയായാൽ ആണ് ആതുരവൃത്തത്തിന്റ ആവശ്യം വരുന്നത്. 

ഇവിടെ ആയുർവേദവും,  അലോപ്പതിയും,  ഹോമിയോപ്പതിയും,  പ്രകൃതിചികിത്സയും,  വിവിധ ഭാഷയാണ്.
 പ്രകൃതി ചികിത്സ എന്ന് പറയുന്നത് ശരിയല്ല പ്രകൃതി ജീവനം എന്ന് പറയുന്നതാണ് ശരി ഓരോ വ്യക്തിക്കും ഓരോ പ്രകൃതി ഉണ്ട്  ആ പ്രകൃതി അറിഞ്ഞു  പ്രവർത്തിക്കുമ്പോഴാണ് നമുക്ക് ആരോഗ്യം ഉണ്ടാവുന്നത്.
 അത് പ്രാണനെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെങ്കിൽ  ആയുർവേദം  ത്രിദോഷങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത് അത് വാദം,  പിത്തം,  കഫം,  എന്നതാണ്.
 എന്നാൽ അലോപ്പതി ശാസ്ത്രം മുന്നോട്ടുപോകുന്നത്  ഈ രണ്ടു ഭാഷയിലും അല്ല.
അത് ശരീരത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ശരീരം ഒരു ഘടകം മാത്രമാണ് നമ്മൾക്ക് സൂക്ഷ്മശരീരത്തെ പരിഗണിക്കേണ്ടതുണ്ട്. 
                   
അച്ഛനിൽനിന്നും  അമ്മയിലേക്ക് എത്തിയത്  പ്രാണനാണ്
അച്ഛനിൽ നിന്നും ഉൽഭവിക്കുന്ന  ദശലക്ഷക്കണക്കിന് ബിജങ്ങൾ മത്സരിച്ച് അതിൽ വെച്ച് ഏറ്റവും ബലവത്തായത് അമ്മയുടെ അണ്ഡത്തോട് കൂടി  ചേർന്നാണ് ശരീരം ഉണ്ടാകുന്നത്.
ആ പ്രാണനിലേക്കാണ് ജീവൻ  അതായത് സൂക്ഷ്മശരീരം  തൻറെ കർമ്മങ്ങൾക്ക് അനുസരിച്ച് പ്രാരാബ്ധ കർമ്മങ്ങളും പേറി കൂടിച്ചേരുന്നത്  അങ്ങനെ പ്രാണനും ജീവനും സ്ഥൂല ശരീരവും  കൂടിച്ചേർന്ന് ഒരു ജീവിയാകുന്നു

ഒരു കോശമായി അണ്ഡത്തോട് ചേർന്ന് അമ്മയുടെ ഗർഭപാത്രത്തിൽ എത്തിയ  പ്രാണൻ സ്വയം ബോധമുള്ള ഒരു വസ്തുവാണ് ആണ്

ഒരു വിത്തിൽ ഒരു മുഴുവൻ മരം അടങ്ങിയിരിക്കുന്നത് പോലെ  ഒരു പ്രാണനിൽ പൂർണ്ണമായ ഒരു ഒരു ജന്മം മുഴുവൻ അടങ്ങിയിരിക്കുന്നു. സ്വയം വളരാനും  ഒരു കോശത്തിന് ഒരു ജീവി ആയി മാറാനും ഏതെങ്കിലും   ഘട്ടത്തിൽ എന്തെങ്കിലും തരത്തിലുള്ള ഉള്ള പ്രശ്നങ്ങൾ വന്നാൽ  അത് സ്വയം പരിഹരിക്കാനുള്ള  മുഴുവൻ അറിവും വ്യവസ്ഥയും പ്രാണനിൽ അടങ്ങിയിരിക്കുന്നു.

 എപ്രകാരമാണോ ഒരു രാജാവ്  ഭരണ സൗകര്യത്തിനായി  മന്ത്രിമാരെ നിശ്ചയിക്കുന്നത് അത് പോലെ പ്രാണൻ 5 പ്രാണൻ മാരെയും 5 ഉപപ്രാണൻമാരെയും  തീരുമാനിക്കുന്നു 
പ്രാണൻ, അപാനൻ,  വ്യാനൻ,  ഉദാനൻ, സമാനൻ, എന്നീ അഞ്ചു പ്രാണൻ മാരെയും നാഗൻ ,കൂർമ്മൻ, കൃകലൻ, ധനഞ്ജയൻ, ദേവദത്തൻ എന്നീ അഞ്ചു ഉപപ്രാണൻ മാരെയും നിശ്ചയിക്കുന്നു. ഇവരുടെ  ധർമ്മവും സ്ഥാനവും പിന്നീട് ചർച്ച ചെയ്യാം.

പ്രാണൻ എപ്പോഴാണ് സൂക്ഷ്മ ശരീരത്തോട് (ജിവനോട് ) കൂടി ചേരുന്നത്?
  ഗർഭാധാന സമയത്താണ്  എന്നും ഗർഭാവസ്ഥയുടെ നാലാം മാസത്തിൽ ആണെന്നും ഗർഭധാരണത്തിനു ശേഷം ഏത് സമയത്തും ആവാമെന്നും  ഒക്കെ ആചാര്യന്മാർ ക്കിടയിൽ വിവിധ അഭിപ്രായങ്ങളുണ്ട്.

 ഗർഭ ഉപനിഷത്തിന്റെ  അഭിപ്രായത്തിൽ ഗർഭാധാനം നടക്കുന്ന സമയത്താണ് ജീവൻ (സൂക്ഷ്മ ശരീരം) പ്രാണനിലേക്ക്  എത്തിച്ചേരുന്നത്. യാജ്ഞവല്ക്യനും അതേ അഭിപ്രായം തന്നെയാണ് ഉള്ളത് അതുകൊണ്ട് തന്നെയാണ് ഗർഭധാരണത്തിന് മുഹൂർത്തം നിശ്ചയിക്കണമെന്ന് പറഞ്ഞത്.
ഏറ്റവും നല്ല മുഹൂർത്തത്തിൽ ഗർഭാധാനം നടത്തിയാൽ  നല്ല പ്രജ ജനിക്കുമെന്ന് അദ്ദേഹം പറയുന്നു.

         പ്രാണന്റെ മാഹാത്മ്യം
ഒരിക്കൽ ഒരു ഗർഭിണി തന്റെ ഗർഭത്തിന്റെ ഏഴാം മാസം ആയിട്ടും ചർദ്ദി ശമിക്കാത്തെ വന്നപ്പോൾ  വർമ്മാജി (RRR Varma - കേരളത്തിലെ പ്രകൃതി ചികിത്സാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാത്മാവ്) യുടെ അടുത്ത് ചികിത്സയ്ക്കായി വന്ന  സംഭവം പറഞ്ഞത് ഓർക്കുന്നു. നിൽക്കാത്ത ചർദ്ദിയും ഭക്ഷണത്തോട് താൽപര്യമില്ലായ്മയും കാരണം അവർ ഗർഭത്തെ ഒരു ശാപമായി കണ്ടു ജീവിക്കുന്ന സമയത്താണ്  വർമ്മാജിയെ കാണുന്നത്.  ഗർഭം അലസിപ്പിച്ചാലോ എന്നു വരെ അവർ ചിന്തിച്ച സമയമായിരുന്നു അത്. 

എന്നാൽ ശരീരത്തിൽ ശക്തമായി അടിഞ്ഞുകൂടി കിടക്കുന്ന ഏതോ ഒരു മാലിന്യമാണ്
ഈ ചർദ്ദിയുടെ പിന്നിൽ എന്ന് തിരിച്ചറിഞ്ഞ വർമ്മാജി കുറച്ചു ദിവസം കരിക്കിൻ വെള്ളവും പഴങ്ങളും മാത്രം കഴിച്ച് ഉപവസിക്കാൻ അവരോട് നിർദ്ദേശിച്ചു. 

നാലാം ദിവസം വളരെ ദുർഗന്ധത്തോടു കൂടിയ  കാപ്പി കളർ നിറത്തിലുള്ള ഒരു കൊഴുത്ത ദ്രാവകം അവർ ഛർദ്ദിക്കുകയും അതിനുശേഷം ഗർഭകാലം വളരെ സുഖകരമായിരിക്കയും സുഖകരമായി പ്രസവിക്കുകയും ചെയ്തു. 

വർഷങ്ങളായി അവരുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന  മാലിന്യങ്ങളെ പുറത്താക്കാൻ പ്രാണൻ ചെയ്ത വ്യവസ്ഥയായിരുന്നു ചർദ്ദി. 

എന്നാൽ പ്രാണന്റെ മിതവ്യയ സിദ്ധാന്തമനുസരിച്ച് പ്രാണന് മാലിന്യത്തെ ഒഴിവാക്കാൻ വേണ്ടത്ര സമയം ലഭിക്കാഞ്ഞതിനാലാണ് ഏഴ് മാസം വരെ ഈ ബുദ്ധിമുട്ട് നീണ്ടു പോയത്. നാല് ദിവസം പൂർണ്ണമായും ആ ഒരു ശ്രമത്തിന് വേണ്ടി പ്രാണനെ വിട്ടു കൊടുത്തപ്പോൾ പ്രാണൻ അത് ഭംഗിയായി ചെയ്യുകയും അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തുകയും ചെയ്തു.  മാത്രമല്ല ജീവിതത്തിൽ പിന്നീട് വരാൻ സാധ്യതയുള്ള എല്ലാ രോഗാണുക്കളെയുമാണ് അപ്പോൾ ആ പ്രാണൻ  പുറം തള്ളിയത്.

പനി,  ഛർദ്ദി, വയറിളക്കം, ചൊറി ഇവയെല്ലാം തന്നെ പ്രാണന് മാലിന്യത്തെ പുറത്താക്കാനുള്ള ഓരോ ഉപാധികളാണ്. ആ സമയത്ത് പ്രാണന്റെ സന്ദേശം മനസ്സിലാക്കി പ്രാണെനെ ഉപാസിച്ച് ജീവിച്ചാൽ ശരീരം ശുദ്ധമാവുകയും രോഗങ്ങളിൽ നിന്ന് നമുക്ക് എപ്പോഴും മുക്തി ലഭിക്കുകയും ചെയ്യും. 

എന്നാൽ ഇത് മനസ്സിലാക്കാതെ പനിയെ ഒക്കെ ഒരു രോഗമായി കണ്ടു  ചികിത്സിക്കുന്നത് വാഹനം ഓടിച്ചു പോകുമ്പോൾ ഏതെങ്കിലും തകരാറുണ്ടായാൽ ആ ഇൻഡിക്കേഷൻ തരുന്ന  ലൈറ്റ്  കുത്തി പൊട്ടിക്കുന്നത് പോലെയാണ്. കാർ ഓടിക്കുമ്പോൾ ഡീസൽ കുറവാണ് എന്ന ഇൻഡിക്കേഷൻ ലഭിക്കുന്ന സമയത്തു  അത് മനസ്സിലാക്കി ഡീസൽ അടിക്കാതെ  ഇൻഡിക്കേഷൻ ലൈറ്റിനെ ഇല്ലാതാക്കുന്നത് പോലെയാണ് പനിയും ഛർദ്ദിയും വയറിളക്കവും സോറിയാസിസും ഒക്കെ ചികിത്സിച്ച് മാറ്റുന്നത്.  അതേപോലെതന്നെ പ്രമേഹവും രക്തസമ്മർദ്ദവും കൊളസ്ട്രോളും മുതലായവ എല്ലാം പ്രാണന്റെ ഓരോ സന്ദേശങ്ങളാണ്. ഇതെല്ലാം ഓരോ സൂചനകളാണ്.
സൂചനെയല്ലാ ഇല്ലാതാക്കേണ്ടത് അതിന്റെ യഥാർത്ഥ കാരണത്തേയാണ്.
നമ്മുടെ ശരീരത്തിന്റെ എല്ലാ പോരായ്മകളെയും രോഗങ്ങളേയും പരിഹരിക്കാനുള്ള അറിവും ബോധവും നമ്മുടെ പ്രാണനുണ്ട്.
                    
      പ്രാണന്റെ മഹിമകൾ

 അച്ഛനിൽ നിന്നും അമ്മയിലേക്ക് എത്തിയ പ്രാണൻ ആദ്യം തന്നെ ചെയ്യുന്നത് അടുത്ത പത്ത് മാസം
(ഒരു മനുഷ്യന്റെ ഗർഭകാലം  എന്ന് പറയുന്നത് 10 ചാന്ദ്രമാസങ്ങളാണ്.
10 മാസവും 10 ദിവസവും 10 നാഴികയും 10 വിനാഴികയും.
 
ഒരു ചാന്ദ്രമാസം എന്നത് 27  ദിവസങ്ങളാണ്.
27 X 10 = 270 + 10 = 280  തനിക്ക് സുഖകരമായി ജീവിക്കേണ്ട സ്ഥലത്തിനെ അമ്മയുടെ പ്രാണനുമായി ചേർന്ന്  ശുദ്ധീകരിക്കുക എന്നതാണ്.  
ശരീര ശുദ്ധീകരണത്തിന്റെ ഭാഗമായി അമ്മയുടെ ശരീരത്തിൽ ഉള്ള എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യുക എന്നതാണ് പ്രാണൻ ആദ്യം ചെയ്യുന്നത്. അത്  ഛർദ്ദി ആയാണ് മിക്കവാറും പുറത്താക്കുന്നത്.
ഇവിടെ അമ്മയുടെ ശരീരത്തിൽ കാണുന്ന ഓരോ ലക്ഷണങ്ങളും പ്രാണന്റെ  ഓരോ സന്ദേശങ്ങളാണ്.
ശർദ്ദി വരുമ്പോൾ പൂർണ്ണമായും ആ മാലിന്യങ്ങൾക്ക് പുറത്തു പോകാൻ സമയം കൊടുക്കുകയാണ് വേണ്ടത്.   ആ സമയത്ത് പ്രകൃതി  നമുക്ക് തരുന്ന ചില നിർദ്ദേശങ്ങളാണ്;  ഭക്ഷണത്തോട് താല്പര്യമില്ലായ്മ, വിശപ്പിലായ്മ തുടങ്ങിയവ. ഈ സമയത്ത് ഭക്ഷണം പൂർണമായി ഒഴിവാക്കുകയും കരിക്കിൻ വെള്ളമോ പച്ചവെള്ളമോ കുടിച്ചു ഉപവസിക്കുകയുമാണ് വേണ്ടത്.
കാരണം 

വായയ്ക്ക് രുചി ഇല്ലായ്മ തോന്നൽ, തൊണ്ട വേദന, ഭക്ഷണത്തോട് വെറുപ്പ് തോന്നുക തുടങ്ങിയവയ്ക്ക് എല്ലാം കാരണം, പ്രാണന്റെ "ദയവായി ഇപ്പോൾ ഭക്ഷണം കഴിക്കരുത് " എന്ന സന്ദേശമാണ്. ആ സമയം പ്രാണന് വളരെ അധികം ജോലികൾ ശരീരത്തിൽ ചെയ്യാനുണ്ട്.  നമ്മൾ ഭക്ഷണം കഴിച്ചാൽ പ്രാണന് ഭക്ഷണത്തെ ദഹിപ്പിക്കുന്ന ജോലി ചെയ്യേണ്ടി വരികയും അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യങ്ങൾ മാറ്റിവെക്കേണ്ടതായും വരും. പ്രാണൻ അത് നമ്മെ തോന്നിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നമ്മൾ അത് മനസിലാക്കുന്നില്ല എന്ന് മാത്രം. ഒരു പക്ഷെ ആ പ്രാണനെ അനുസരിച്ച് ജീവിക്കുന്നത് കൊണ്ടാവാം ഭൂമിയിലെ മനുഷ്യനൊഴികെ (മനുഷ്യൻ വളർത്തുന്ന ജീവികളും) മറ്റെല്ലാ ജീവികളും അസുഖങ്ങളില്ലാതെ ആരോഗ്യത്തോടെ ജീവക്കുന്നതും (ലോകത്ത് മനുഷ്യനൊഴികെ മറ്റൊരു ജീവിക്കും സിസേറിയൻ നടക്കുന്നില്ല എന്നോർക്കണം).

ഗർഭിണിക്ക് ചർദ്ദി വന്നാൽ അത് ശരീരത്തിന്റെ ശുദ്ധീകരണമാണെന്ന് മനസിലാക്കി ഉപവസിച്ച്  ആഘോഷിച്ചാൽ ശരീരത്തിൽ നിലനിൽക്കുന്ന എല്ലാ രോഗകാരണങ്ങളെയും ശരീരം പുറത്താക്കി ശുദ്ധീകരിക്കും.
എന്നാൽ പ്രാണന്റെ സന്ദേശം മനസ്സിലാക്കാതെ ഛർദ്ദി മരുന്ന് കുടിച്ച് നിർത്തിയാലോ... മാലിന്യങ്ങളെ പുറത്ത് കളഞ്ഞ് ശരീരം ശുദ്ധമാക്കാൻ കഴിയാതെ വന്ന പ്രാണൻ/ ജീവൻ പുറത്ത് പോകും (abortion).
ഛർദ്ദി നമ്മൾ ഫോർസ് ചെയ്ത് നിർത്തിയാൽ ബ്ലീഡിംഗ് വഴി ഒരു ശ്രമവും കൂടി നടത്തും.
അതും നമ്മൾ ബാഹ്യ ഇടപെടലുകളാൽ ( മരുന്ന് കഴിച്ച് ) നിർത്തുമ്പോഴാണ് ആ പ്രാണൻ/ജീവൻ പുറത്ത് പോകുന്നത്. പക്ഷെ നമ്മൾ പറയുന്നത്
ബ്ലീഡിംഗ് വന്ന് അബോർഷൻ സംഭവിച്ചു എന്നാണ് അത് മരുന്ന് കഴിച്ച് നിർത്താൻ ശ്രമിച്ചപ്പോഴാണെന്ന് നാം മനസ്സിലാക്കുന്നില്ല.

ഒരിക്കൽ കോതമംഗലത്ത് നിന്നും ഒരു അമ്മ ഫോണിൽ വിളിക്കുകയുണ്ടായി അവരുടെ മകൾക്ക് വയറ്റിൽ ഒരു സിസ്റ്റ്  ഉണ്ട് അതിൻറെ പരിഹാരം എന്താണ് എന്ന് അന്വേഷിച്ചു വിളിച്ചതാണ്. അടുത്ത ദിവസം വീണ്ടും അവർ കരഞ്ഞുകൊണ്ട് വിളിച്ചു മകൾ ഗർഭിണിയായി എന്നും  സിസ്റ്റ് ഉള്ളതിനാൽ  ഒരുപക്ഷേ അബോർട്ട് ചെയ്യേണ്ടി വരുമെന്നും ഡോക്ടർ സജസ്റ്റ് ചെയ്തു എന്ന് പറഞ്ഞു.
 ഞാൻ അവരോട് പറഞ്ഞത്  വയറ്റിൽ പ്രാണൻ എത്തിയിട്ടുണ്ടെങ്കിൽ പ്രാണന്റെ  ജോലിയാണ് അമ്മയുടെ ശരീരത്തിലെ എല്ലാ മാലിന്യങ്ങളെയും രോഗത്തെയും ഇല്ലാതാക്കുക എന്നത്.
ആ പ്രാണനെ ഉപാസിച്ചാൽ മാത്രം മതി. പ്രാണൻ അമ്മയുടെ എല്ലാ രോഗങ്ങളെയും മാറ്റി ആരോഗ്യം പ്രദാനം ചെയ്യും.

പറഞ്ഞതുപോലെ പിന്നീട് ബ്ലീഡിങ് വരികയും കരിക്കിൻ വെള്ളം കുടിച്ച് ഉപവസിക്കുകയും ചെയ്തു. ആ സിസ്ററ്  പ്രകൃതിയാൽ ഇല്ലാതാവുകയും കുട്ടി 10 മാസങ്ങൾക്ക് ശേഷം സുഖമായി പ്രസവിക്കുകയും ചെയ്തു. അതുപോലെ തന്നെ വയറ്റിൽ എത്തിയ പ്രാണന്  10 മാസം കൊണ്ട്  പൂർണ്ണ നാവേണ്ടതുണ്ട്
അതിന് ഒരുപാട് ധാതുക്കൾ ആ ശരീരത്തിന് ആവശ്യമുണ്ട്.

 എവിടെ നിന്നാണ് കുട്ടിക്ക് ആവശ്യമുള്ള ധാതുക്കൾ ലഭിക്കുന്നത്..?  
അത് അമ്മയുടെ ശരീരത്തിൽ നിന്നാണ് എന്നാൽ അമ്മയുടെ ശരീരത്തിൽ  ധാതുക്കൾ ഇല്ലെങ്കിലോ...?

 അവിടെയാണ് പ്രാണന്റെ മഹിമയെ കുറിച്ച് നമ്മൾ മനസ്സിലാക്കുന്നത്. 
പ്രകൃതിയിലെ ഏതു ഫലത്തിൽ ആണോ കുട്ടിക്ക് ആവശ്യമുള്ള ധാതുക്കൾ ഉള്ളത്  ആ വസ്തുവിനോട് അമ്മയെക്കൊണ്ട് ആഗ്രഹം തോന്നിപ്പിച്ച് അത് കഴിപ്പിച്ച്  ആധാതു നേടിയെടുക്കാനുള്ള  കുട്ടിയുടെ പ്രാണന്റെ കഴിവ് അപാരം തന്നെയാണ്.
ഒരിക്കൽ ഒരു ഗർഭിണി ഗർഭത്തിൻറെ അഞ്ചാം മാസത്തിൽ രാവിലെ എന്നെ വിളിച്ചു പറഞ്ഞത് എന്തെന്നാൽ അവൾക്ക് സ്ലേറ്റ് തിന്നണമെന്ന് അതിയായ ആഗ്രഹമുണ്ട്. സ്ലേറ്റിൽ ഏതു ധാതുവാണ് ഉള്ളത് എന്ന് ഞാൻ മനസ്സിലാക്കി. പിന്നീടു ഞാൻ അത് ഏത് ഫലത്തിലാണുള്ളതെന്ന് മനസ്സിലാക്കുകയും ചെയ്തു.
 അതു കൂടുതലുള്ളത് സീതപ്പഴത്തിൽ ആണെന്നും അത് വാങ്ങി കഴിക്കാൻ ഞാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഉണ്ടായ ഒരു അത്ഭുതം അന്ന് അവളെ കാണാൻ വേണ്ടി വന്ന കൂട്ടുകാർ എല്ലാവരും തന്നെ കൊണ്ടുവന്നത് സീതപ്പഴം ആയിരുന്നു എന്നുള്ളതാണ് ഈ പ്രകൃതി എത്ര ഭംഗിയായി ആയിട്ടാണ് ഒരു പ്രാണനെ സംരക്ഷിക്കുന്നത്.

 അഷ്ടാവക്രന്റെ ഭാഷയിൽ പറഞ്ഞാൽ അഹോ നിരഞ്ജൻ എന്ന് മാത്രമേ പറയാനുള്ളൂ....

 4 വർഷങ്ങൾക്ക് മുമ്പ്  ഒരു  മാർച്ച് മാസം ഇരുപത്തിനാലാം തീയതി  ഞാൻ വീടിൻറെ മുകളിലെ നിലയിൽ നിന്നും  താഴേക്ക് വീഴുകയും കാലിൻറെ നെരിയാണിയും വലതുകൈ എല്ലുകളും പൊട്ടുകയും (സത്യത്തിൽ പൊട്ടിത്തകർന്നു പോവുകയാണ് ഉണ്ടായത്)ചെയ്തു  വീണുകിടന്നപ്പോൾ  കാലിനും കൈയ്ക്കും സാരമായ പരിക്ക് പറ്റി എന്ന് മനസ്സിലാക്കിയ  ഞാൻ  ഭാര്യയോട് പറഞ്ഞു "ഒരുപക്ഷേ എന്റെ ബോധം ഇപ്പോൾ പോകാൻ സാധ്യതയുണ്ട്" എന്നാലും എന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകരുത് പാരമ്പര്യമായി മർമ്മചികിത്സ ചെയ്യുന്ന സുഹൃത്തുക്കൾ എനിക്കുണ്ട് അവരുടെ അടുത്ത് കൊണ്ടുപോകണമെന്നും പറഞ്ഞു 
ഒരു വാഹനത്തിൽ വളരെ പ്രഗൽഭനായ ഒരു മർമ്മ വിദഗ്ധന്റെ  അടുത്തേക്ക് കൊണ്ട് പോയി
 അദ്ദേഹം കാലുകൾ കണ്ട്  അഭിപ്രായപ്പെട്ടത് ഇത്  വളരെ കോംപ്ലിക്കേഷൻ ആണെന്നും  നേരെ ആവാൻ ഒരുപാട് സമയമെടുക്കും വേദന അസഹനീയമായിരിക്കും എന്നും മെഡിക്കൽ കോളേജിൽ കൊണ്ടുപോയി കാണിക്കുകയാവും  നല്ലത് എന്നും  അദ്ദേഹം ആദ്യം പറഞ്ഞു 
ഞാൻ അദ്ദേഹത്തോട് പറഞ്ഞത് കാലിൻറെ പൊസിഷൻ നേരെയാക്കി മുളയുടെ കമ്പുകൾ വെച്ച് കെട്ടാൻ ആയിരുന്നു ഞാൻ കൊടുത്ത  ആത്മവിശ്വാസത്തിൽ അദ്ദേഹം അങ്ങനെ ചെയ്യുകയും ആറുമാസം അനങ്ങാതെ കിടക്കേണ്ടിവരും എന്ന് നിർദേശിക്കുകയും ചെയ്തു.
വളരെ ശക്തമായ വേദന ഉണ്ടാകുമെന്നും വേദനസംഹാരികൾ വാങ്ങി സൂക്ഷിക്കണമെന്നും വല്ലാതെ വേദന വരുമ്പോൾ കഴിക്കണം എന്നും  നിർദ്ദേശിച്ചു.
 ഞാൻ തിരിച്ചു വീട്ടിലെത്തി സാമാന്യം നല്ല വേദന ഉണ്ടായിരുന്നു
 അപ്പോഴാണ് ഞാൻ എനിക്ക് മുമ്പ് എൻറെ വലിയ അച്ഛൻ പറഞ്ഞുതന്ന ഒരു കാര്യം ഓർമ്മിച്ചത് വേദന എന്ന് പറയുന്നത് ഒരു അനുഗ്രഹമാണ് ശരീരത്തിലെ ഏതെങ്കിലും പ്രത്യേക ഭാഗത്തേക്ക്  കൂടുതൽ ശ്രദ്ധ ആവശ്യമുണ്ടെങ്കിൽ പ്രാണനെ അവിടേക്ക് ക്ഷണിക്കാൻ വേണ്ടി ശരീരം ചെയ്യുന്ന വ്യവസ്ഥയാണ് വേദന.
 ആ സമയത്ത് പ്രാണനെ പൂർണ്ണമായും ആ സ്ഥലത്തേക്ക് വിട്ടുകൊടുത്താൽ വേദന മാറുകയും വളരെ പെട്ടെന്ന് ആ സ്ഥലത്ത് നിലവിലുള്ള  പ്രശ്നങ്ങൾ ഭേദമാക്കുകയും ചെയ്യും.
 എന്നാൽ എങ്ങനെയാണ് പ്രാണനെ വിട്ടു കൊടുക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു തന്നിരുന്നില്ല.
 അവിടെ ഞാൻ ആലോചിച്ചത് ഏറ്റവും കൂടുതൽ ഞാൻ  പ്രാണശക്തി  ഉപയോഗിക്കുന്നത് കഴിക്കുന്ന ഭക്ഷണം  ദഹിപ്പിക്കാൻ ആണ്  എന്നാൽ  വീട്ടിൽ വിശ്രമത്തിലായ  എനിക്ക് കൂടുതൽ ഭക്ഷണം ആവശ്യമില്ലാ എന്ന് മനസിലാക്കി.
   പരിക്കുപറ്റിയ ഭാഗത്തേക്ക് കൂടുതൽ പ്രാണനെ  വിട്ടു കൊടുക്കാൻ വേണ്ടി  ഞാൻ ഉപവസിക്കാൻ തീരുമാനിച്ചു.
 പച്ച വെള്ളവും പഴവും മാത്രം കഴിക്കാൻ തീരുമാനിച്ചത് കാരണം  അതിനെ ദഹിപ്പിക്കാൻ  വളരെ കുറച്ച് ഊർജ്ജം മാത്രം മതി എന്നതിനാലാണ്.
അതുകൊണ്ട് തന്നെ പ്രാണന് ജോലി കുറഞ്ഞത് കൊണ്ട്   പരിക്കു പറ്റിയ സ്ഥലം വളരെ പെട്ടെന്ന് നേരെയാക്കും എന്നെനിക്കുറപ്പുണ്ടായിരുന്നു

 പിന്നീട് വേദന എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല ഇല്ല കൃത്യം ഏപ്രിൽ മാസം ഇരുപത്തിനാലാം തിയതി സ്വന്തമായി ട്രെയിനിൽ കയറി  ഏറ്റുമാനൂർ  ക്ഷേത്ര ഓഡിറ്റോറിയത്തിൽ  ഒരു പൂർണ ദിവസം ക്ലാസ്സ് എടുക്കാൻ എനിക്ക് സാധിച്ചു
എന്നുള്ളതാണ്.

 ശരീരത്തിലെ ഏത്  അവയവത്തിനും  ഏത്  തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടായാലും അവിടേക്ക് പ്രാണന്റെ  കൂടുതൽ ആവശ്യം ഉള്ളതുകൊണ്ടാണ്  വേദന ഉണ്ടാവുന്നത് അപ്പോൾ  അവിടേക്ക് പ്രാണനെ വിട്ടു കൊടുക്കുകയാണ് വേണ്ടത്.

അതിനായി പ്രാണന്റെ  മറ്റ് ഉപയോഗങ്ങൾ കുറയ്ക്കുകയാണ് വേണ്ടത് ഭക്ഷണം ഒഴിവാക്കുക നന്നായി വിശ്രമിക്കുക എന്നീകാര്യങ്ങൾ  ചെയ്താൽ വളരെ പെട്ടെന്ന് തന്നെ വേദനയെ ആഘോഷിക്കാൻ പഠിക്കാം.
  പ്രാണന് വേണ്ടിയുള്ള ശ്രദ്ധയാകർഷിക്കാൻ ആണ് വേദന എന്ന് മനസ്സിലാക്കി ബാക്കി പ്രാണനെ വിട്ടു കൊടുത്താൽ പ്രാണൻ വളരെ പെട്ടെന്നുതന്നെ അത് സുഖപ്പെടുത്തുന്നത് ആണ്.

 ഇനി നമുക്ക് പനിയെ കുറിച്ചും  ചുമയെ കുറിച്ചും  ചർദ്ദി  തുടങ്ങി അർബുദം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം.. 

                      പനി
   
          എന്താണ് പനി ?
എന്നതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. അതെപ്പോഴും അനുഗ്രഹം തന്നെയാണ്. നമ്മുടെ ശരീരത്തിൽ  രോഗാണുക്കൾ പ്രവേശിച്ചാൽ, ഏതെങ്കിലും തരത്തിലുള്ള  അസുഖം നമ്മുടെ ഉള്ളിൽ ഉണ്ടായാൽ എത്രയും പെട്ടെന്ന് അസുഖത്തെ പരിഹരിച്ച് നമ്മൾക്ക് പൂർണ്ണ ആരോഗ്യം തിരിച്ചു തരിക എന്നുള്ളത് പ്രാണന്റെ ഒരു വൈഭവമാണ്.

ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള
 രോഗാണുക്കളോ മാലിന്യങ്ങളോ വന്നുപെട്ടാൽ  ശരീരത്തിലെ മുഴുവൻ ശ്രദ്ധയും ആ മാലിന്യത്തെ കത്തിച്ചു കളയുക എന്നതായിരിക്കും. ആ സമയത്ത് പ്രാണൻ നമുക്കു തരുന്ന സന്ദേശം  "നിങ്ങൾ ദയവുചെയ്ത് ഇപ്പോൾ ഭക്ഷണം കഴിക്കരുത്, നിങ്ങൾ ഭക്ഷണം കഴിച്ചാൽ ഞങ്ങൾക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരും" എന്നതാണ്. അപ്പോൾ ശരീരത്തിൽ വന്നുകൂടിയ രോഗത്തെ അല്ലെങ്കിൽ മാലിന്യത്തെ കത്തിച്ചു കളയാൻ സാധിക്കുകയില്ല എന്ന മെസ്സേജ് ആണ് ശരീരം നമുക്ക് തരുന്നത്. അതിനായി ശരീരം ചെയ്യുന്നത് ആദ്യം തന്നെ        
' വിശപ്പില്ലായ്മ യാണ്. വിശപ്പ് ഇല്ലാതാവുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കില്ല എന്നാണ് പ്രാണൻ കരുതിയത്.  എന്നാൽ നമ്മളോ? കൂടുതൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ ക്ഷീണിച്ചു പോകും എന്നു പറഞ്ഞു  വിശപ്പ് ഇല്ലെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കും. വായയ്ക്ക് രുചി ഇല്ലാതാക്കുക എന്നതാണ് പ്രാണൻ ചെയ്യുന്ന രണ്ടാമത്തെ വഴി. അപ്പോൾ നമ്മൾ കടുമാങ്ങ കൂട്ടി കഞ്ഞി കുടിക്കും. ശരീരം ആലോചിക്കുന്ന മൂന്നാമത്തെ വഴി തൊണ്ടയിൽ നല്ല വേദന ഉണ്ടാക്കുക എന്നതാണ്. എന്നാൽ നമ്മൾ അപ്പോൾ ബ്രെഡ് കാപ്പിയിൽ മുക്കി കഴിക്കും. ഈ മൂന്നാമത്തെ വഴിയും പരാജയപ്പെടുമ്പോൾ പ്രാണൻ മാലിന്യം കത്തിച്ചു കളയുക, രോഗാണുക്കളെ പുറത്താക്കുക  എന്നീ അത്യാവശ്യ പരിപാടികൾ മാറ്റിവെച്ചു നമ്മൾ കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കാൻ വേണ്ടി ശ്രമിക്കും. ആ സമയം രോഗാണുക്കൾ മറ്റ് എന്തെങ്കിലും രോഗം ആയി മാറാനുള്ള സാധ്യതയാണ് ഉണ്ടാവുന്നത്. ആ മാലിന്യം ആദ്യം കത്തിച്ചു കളയാതെ വരുമ്പോൾ  ശരീരം അതിനെ പുറത്താക്കാനുള്ള ഉള്ള രണ്ടാമത്തെ വഴിയാണ് ആലോചിക്കുന്നത്. അത് *വയറിളക്കവും  ചർദ്ദിയുമാണ്*. വയറിളക്കവും ഛർദ്ദിയും നമ്മൾ മരുന്നു കഴിച്ച് ഇല്ലാതാക്കുന്നു. അടുത്ത വഴി ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് *ചൊറി* ഉണ്ടാക്കി മാലിന്യത്തെ പുറത്താക്കുക എന്നതാണ്. എന്നാൽ അതും നമ്മൾ ചികിത്സിച്ച് മാറ്റുന്നു. അപ്പോൾ ശരീരത്തിലെ മാലിന്യത്തെ പുറത്താക്കാൻ സാധിക്കാതെ ശരീരം ഏതെങ്കിലും ഒരു ഭാഗത്ത് ഒരു മുഴ സൃഷ്ടിച്  മാലിന്യത്തെ മുഴുവൻ അവിടെ സൂക്ഷിക്കുന്നു. പിന്നീട് എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ,  അതായത് പ്രാണന് കൂടുതൽ  സമയം കിട്ടുമ്പോൾ  ഇതിനെ കത്തിച്ചു കളയാം അങ്ങനെ പുറത്താക്കാം എന്നുള്ള ഉദ്ദേശത്തിൽ ഇതാണ് പിന്നീട്  ട്യൂമർ,  ആയി മാറുന്നത്. 
ഒരു  രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാവുമ്പോൾ  എല്ലാവരും തന്നെ യുദ്ധമുഖത്ത് ആയിരിക്കും. ശത്രുക്കളെ നശിപ്പിക്കുക എന്നതായിരിക്കും അവരുടെ ലക്ഷ്യം. ആ സമയത്ത്  അവിടെ ആഭ്യന്തരകലഹം ഉണ്ടാവുകയും പട്ടാളക്കാർ അതിൽ ശ്രദ്ധിക്കേണ്ടതായും വന്നാൽ ശത്രു ഈ രാജ്യത്തെ നശിപ്പിക്കും. ആ സമയത്ത്  പട്ടാളക്കാരെ മുഴുവൻ യുദ്ധത്തിനുവേണ്ടി  പറഞ്ഞയക്കുകയും അവർക്ക് സപ്പോർട്ട് കൊടുക്കുകയുമാണ് മറ്റെല്ലാവരും ചെയ്യേണ്ടത്. പട്ടാളക്കാർക്ക് ഊർജ്ജവും സമയവും കൊടുക്കുകയാണ്.   രാജാവ് സ്വന്തം രാജ്യത്തെ പട്ടാളക്കാരെ വെടിവെച്ചു കൊന്നു കളഞ്ഞാൽ എന്ത് സംഭവിക്കും? അതാണ് പനി വരുമ്പോൾ മരുന്ന് കുടിച്ച് പനി മാറ്റിയെടുക്കുമ്പോൾ സംഭവിക്കുന്നത്.
 അതെ പനി ഒരു രോഗമല്ല, നല്ല ഒരു അനുഗ്രഹമാണ്. പലതരത്തിലുള്ള പനിയില്ല. ലോകത്ത് ആകെ ഒരു പനി മാത്രമേ ഉള്ളൂ .ആ പനി ആവട്ടെ നമ്മുടെ സുഹൃത്തുമാണ്.
 ആ സമയത്ത് പൂർണമായും  ഉപവസിച്ചു  കരിക്കിൻ വെള്ളം,  വേവിക്കാത്ത ഭക്ഷണം എന്നിവ കഴിച്ചു പൂർണ്ണമായും വിശ്രമിച്ചു കഴിഞ്ഞാൽ ആൾക്ക് വേണ്ടത്ര വിശ്രമം കൊടുത്തു കഴിഞ്ഞാൽ ശരീരം തന്നെ ആ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.

*പനിക്ക് പട്ടിണിയാണ് ഔഷധം*  എന്ന് ആചാര്യന്മാർ പറഞ്ഞത് ഇവിടെ ഓർമിക്കുമല്ലോ. എല്ലാ പനിയും  രോഗലക്ഷണങ്ങളാണ്. ആധുനിക കാലഘട്ടത്തിൽ ഉള്ള ടെസ്റ്റുകളും സംവിധാനങ്ങളും ഉപയോഗിച്ച്  ശരീരത്തിൽ കടന്നു കൂടിയ പുതിയ വൈറസ് നെ ബാക്ടീരിയയോ ശത്രുക്കളെ യോ കണ്ടെത്തി  ശരീരത്തിനനുസരിച്ച രീതിയിൽ ചികിത്സിച്ചു ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയാണ് വേണ്ടത്. ശരീരത്തിലെ പ്രാണന്റെ മിതവ്യയ സിദ്ധാന്തം മനസ്സിലാക്കി അതിനനുസരിച്ച് പൗരാണികവും ആധുനികവുമായ  ഒരു കൂടിച്ചേരൽ നടത്തി  ചികിത്സിക്കുമ്പോഴാണ്  ആരോഗ്യം ഉണ്ടാകുന്നത്.  ഇതിൽ ആയുർവേദം  സൂക്ഷ്മശരീരത്തിൽ വിശ്വസിക്കുമ്പോൾ  അലോപ്പതി ശരീരത്തിലാണ് വിശ്വസിക്കുന്നത്. പനിയെ പോലെ തന്നെ ശരീരത്തിൽ കാണുന്ന എല്ലാ ലക്ഷണങ്ങളും ഓരോ കാരണങ്ങൾ മാത്രമാണ്. കാരണത്തെ അല്ല ചികിത്സിക്കേണ്ടത്.  കാര്യത്തെയാണ് ' കാര്യ കാരണങ്ങൾ  മനസ്സിലാക്കി   പ്രവർത്തിക്കുമ്പോഴാണ് *ആരോഗ്യം* ഉണ്ടാവുന്നത്.
                     
       പ്രാണന്റെ   മിതവ്യയ സിദ്ധാന്തത്തിൽ  ഇനി നമ്മൾ ചർച്ച ചെയ്യുന്നത്  അഞ്ച് മഹാവൈദ്യന്മാരെ കുറിച്ചാണ്

1. ശുദ്ധ ജലം 
2. സൂര്യൻ
3. മനസ്സ്
4. ഭക്ഷണം
5. ഉപവാസം
ഇതിൽ ഒന്നാമത്തെ വൈദ്യൻ  പച്ചവെള്ളം ആണ്.
 അമ്മ നമുക്ക് തരുന്ന മുലപ്പാൽ എത്രത്തോളം പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ്  പച്ചവെള്ളവും 

പച്ചവെള്ളം മാത്രം കുടിച്ചു ഉപവസിച്ചാൽ  പല രോഗങ്ങളും മാറുന്നതാണ് എന്ന്  ആചാര്യ മതം 

 നമ്മുടെ ശരീരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് എന്ന് അറിയാമല്ലോ ജലം ഭൂമി  വായു ആകാശം  അഗ്നി എന്നിവയാണ് പഞ്ചഭൂതങ്ങൾ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഈ പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് പ്രകർഷേണ പഞ്ചീകരണം സംഭവിച്ചത് എന്ന അർത്ഥത്തിലാണ്  പ്രപഞ്ചം എന്ന പേര് വരെ ഉണ്ടായത്  
ശുദ്ധ ചൈതന്യം ആദ്യം ആകാശമായും  തന്മാത്ര കുറച്ചുകൂടി അടുത്ത്  വായുവും 
വായുവിലെ തന്മാത്രകൾ വീണ്ടും അടുത്തു അഗ്നിയും
അഗ്നിയിലെ  തന്മാത്രകൾ വീണ്ടും അടുത്ത്  ജലമായും ജലതന്മാത്രകൾ അടുത്ത് ഇത്  ഭൂമിയായും മാറി.
 തന്മാത്രകൾ ഇനി അടുക്കാൻ വയ്യാത്ത വിധം അടുത്തപ്പോഴാണു  ഉറച്ച ഭൂമിയായി മാറിയത് 

ശരീരത്തിൽ പഞ്ചഭൂതങ്ങൾക്ക്  സന്തുലിതാവസ്ഥ   സംജാതമാകുമ്പോളാണ്  ആരോഗ്യം ഉണ്ടാവുന്നത്  സന്തുലിതാവസ്ഥ താറുമാറാകുമ്പോഴാണ് രോഗം ഉണ്ടാവുന്നത് 

അതിനാൽ ശരീരത്തിലെ പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട് 
ഈ ഭൂമിയുടെ 70 ശതമാനത്തോളം ജലമാണ് എന്ന് നമുക്കറിയാമല്ലോ  ശരീരത്തിൽ വേണ്ടത്ര ജലത്തിൻറെ അളവ് നിലനിർത്തേണ്ടതുണ്ട് ജലത്തിൻറെ അളവ് കുറയുമ്പോഴാണ് മാനസികവും ശാരീരികവുമായ പല അസുഖങ്ങളും ഉണ്ടാവുന്നത് നമ്മുടെ ശരീരത്തിൽ നമ്മൾ ദിവസവും ശരീരത്തിൻറെ പുറംഭാഗം വൃത്തിയാക്കുന്നതു പോലെ  ശരീരത്തിൻറെ അന്തർ ഭാഗവും വൃത്തിയാക്കേണ്ടതുണ്ട് അതിന് ധാരാളം വെള്ളം ആവശ്യം ആയിട്ടുണ്ട്

 കാലാവസ്ഥയും  ദേഹ പ്രകൃതവും അനുസരിച്ച് എല്ലാവരും കുടിക്കേണ്ട വെള്ളത്തിൻറെ അളവ് ഒരുപോലെയല്ല
  ഉഷ്ണ പ്രകൃത കാർക്ക് കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട്  അതേപോലെ  തണുത്ത അന്തരീക്ഷത്തിൽ ജീവിക്കുന്നവർ അത്രത്തോളം വെള്ളം കുടിക്കേണ്ടതില്ല 

 വ്യക്തികളെയും സ്ഥലങ്ങളെയും  അനുസരിച്ച് കുടിക്കേണ്ട  വെള്ളത്തിൻറെ കാര്യത്തിലും
വ്യത്യാസമുണ്ട്
പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ശുദ്ധ ജലം ആണ് കുടിക്കേണ്ടത് ഒരു വ്യക്തിക്ക് ഒരു ദിവസം രണ്ട് ലിറ്റർ മുതൽ മൂന്ന് ലിറ്റർ വരെ ജലം ആവശ്യമുണ്ട് അതും മൂന്നു ലിറ്റർ വെള്ളം ഒരുമിച്ച് കുടിക്കുക അല്ല വേണ്ടത് രാവിലെ എഴുന്നേറ്റ് ശോധന കാര്യങ്ങൾ കഴിഞ്ഞാൽ 7 മണി മുമ്പായി രണ്ട് ഗ്ലാസ് പച്ചവെള്ളം കുടിക്കാം 

ഇനി ശുദ്ധജലം കിട്ടാൻ ബുദ്ധിമുട്ടാണെങ്കിൽ ഇതിൽ തലേദിവസം  ഒരു മൺകലത്തിൽ  വെള്ളം നിറച്ചു വച്ച് 2 തുളസിയിലയിട്ട് അടച്ചുവെച്ച് രാവിലെ വെള്ളം കുടിക്കാം 

കേരളത്തിൻറെ  ഉഷ്ണകാല പ്രകൃതിയുള്ള സമയത്ത് (മാർച്ച്, ഏപ്രിൽ, മെയ്, ) ആരോഗ്യമുള്ള ഒരു  വ്യക്തി മൂന്ന് ലിറ്ററോളം പച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്

 രാവിലെ ഉദയം മുതൽ 11മണിക്ക് ഇടയിൽ ഒരു ലിറ്റർ വെള്ളം കുടിക്കാം 11 മണി മുതൽ 4 മണി വരെ അടുത്ത ഒരു ലിറ്റർ വെള്ളം കുടിക്കാം നാലുമണി മുതൽ ഉറങ്ങുന്നതിന് മുമ്പായി അടുത്ത ഒരു ലിറ്ററും കൂടി കുടിക്കാവുന്നതാണ്
 വളരെ അല്പാല്പമായി മാത്രമാണ് വെള്ളം കുടിക്കേണ്ടത് ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതിനേക്കാൾ നല്ലത് ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ  മുമ്പോ രണ്ട് മണിക്കൂറിന് ശേഷമോ പച്ചവെള്ളം കുടിക്കാം
പച്ച വെള്ളം മഹാവൈദ്യൻ ആണ് ഏത് രോഗത്തെയും ഹീൽ ചെയ്യാനുള്ള  ജലത്തിൻറെ കഴിവ്  അപാരമാണ് അതേപോലെ കുളത്തിലോ പുഴയിലോ മുങ്ങി കുളിക്കുന്നതും ശരീരത്തിലെ മാലിന്യങ്ങളെ പുറത്താക്കി  ശുദ്ധീകരിക്കാൻ സഹായിക്കും

 ശരീരത്തിലെ രോമങ്ങൾ ഒരു വാൽവ് പോലെയാണ് പ്രവർത്തിക്കുന്നത് മുകളിൽ നിന്നും താഴേക്ക് വരുന്ന ജലത്തെ ശരീരത്തിൽ അകത്തേക്ക് കടത്തി വിടാതെ  ഈ പുഴയിലോ കുളത്തിലോ ഇറങ്ങുന്ന സമയത്ത് രോമകൂപങ്ങൾ മുകളിലേക്ക് നിൽക്കുകയും അതിലൂടെ ജലം അകത്ത് പ്രവേശിക്കുകയും ചെയ്യും അതുകൊണ്ടുതന്നെ മുങ്ങി കുളിയും നീന്തി കുളിയും എല്ലാം ആരോഗ്യത്തിന് ഉപകാരപ്രദം തന്നെ. 


          2 .സൂര്യൻ
രണ്ടാമത്തെ മഹാവൈദ്യൻ സൂര്യനാണ് ഒരു കുട്ടി ജനിച്ചതിനു ശേഷമുള്ള ഇരുപത്തിയെട്ടാമത്തെ ദിവസം നിഷ്ക്രമണം എന്ന ഒരു ക്രിയ ഉണ്ട്. വാതിൽപ്പുറപ്പാട്എ
ന്നും ഇതിനെ പറയുന്നുണ്ട്. നമ്മുടെ നാട്ടിൽ 28 കെട്ട്എന്നും അറിയപ്പെടുന്നു.

അതിന്റെ ക്രിയ എന്തെന്നാൽ, രാവിലെ കുട്ടിയെ കുളിപ്പിച്ച് ഉദയ സൂര്യനെ കാണിക്കലാണ്. അപ്പോൾ പറയുന്ന മന്ത്രത്തിന്റെ ആഹ്വാനം ഇങ്ങനെയാണ്

 "സൂര്യൻ നിന്റെ അച്ഛന് തുല്യനാണ്   അതുപോലെ ഭൂമി നിന്റെ അമ്മയ്ക്കും.
 സൂര്യനായ അച്ഛന്റേയും ഭൂമിയായ അമ്മയുടെയും പുത്രനാണ് /പുത്രിയാണ് നീ..
ഈ ഭൂമിയിലെ സമസ്ത ചരാചരങ്ങളും നിന്റെ സഹോദരി -  സഹോദരങ്ങളാണ്. ഈ ഭൂമിയിൽ നിന്ന് ലഭിക്കുന്ന പച്ചവെള്ളം നിനക്ക് മുലപ്പാലായും സൂര്യനിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം നിന്റെ ഊർജ്ജമായും മാറട്ടെ.."
എന്നാണ് കുട്ടിയോട് പറയുന്നത്.

ആ സമയത്ത് സൂര്യനോട് പറയുന്നതെന്തെന്നാൽ; 

 'നിന്റെ ഏഴ് രശ്മികൾ എന്റെ കുട്ടിയിൽ പ്രവർത്തിക്കട്ടെ.. അവന് ഒരിക്കലും തൊലിക്ക് പുറമേ അസുഖം ഇല്ലാതിരിക്കട്ടെ.. അങ്ങയുടെ  ഏഴാമത്തെ രശ്മി അമൃതത്വം ആണ്. അത് എന്റെ കുട്ടിയിൽ പ്രവർത്തിക്കട്ടെ. അവനെ അമൃതത്വം ഉള്ളവനാക്കി 120 വയസ്സുവരെ ജീവിക്കാനുള്ള ഊർജ്ജം അങ്ങ് നൽകിയാലും.."

"ഈ ലോകത്തുള്ള സമസ്ത ജീവജാലങ്ങൾക്കും ജീവനും പ്രാണനും ഊർജ്ജവും കൊടുക്കുന്നത്  അങ്ങാണ്. അങ്ങ് എന്റെ കുട്ടിയ്ക്ക് നല്ല ബുദ്ധി നൽകി  സത്കർമ്മത്തിന്റെ പാതയിൽ  ചരിപ്പിച്ചാലും. അവനെ എല്ലാ രോഗങ്ങളിൽ നിന്നും രക്ഷിച്ചാലും.." എന്നാണ് സൂര്യദേവനോട് പറയുന്നത്.

 ഒരിക്കൽ പിറ്റ്യൂട്ടറി ഗ്ലാൻഡിൽ മുഴയുമായി വന്ന ഒരു വ്യക്തിയുടെ കാര്യം ഓർക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് തലയോട്ടി വെട്ടിപ്പൊളിച്ചുള്ള ഓപ്പറേഷനു തീയതി തീരുമാനിച്ച വ്യക്തിയായിരുന്നു. 50 ശതമാനം മാത്രമാണ് അവർ വിജയ സാധ്യത പറഞ്ഞിരുന്നത്. മാത്രമല്ല തലച്ചോറിനു അകത്തുള്ള ശസ്ത്രക്രിയ ആയതിനാൽ ഒരുപക്ഷേ അദ്ദേഹത്തിൻറെ കാഴ്ചശക്തി തന്നെ നഷ്ടപ്പെടുമായിരുന്നു.

 അന്ന് അദ്ദേഹത്തോട് പച്ചവെള്ളം കുടിച്ചു ഉപവസിക്കാനും ദിവസവും രാവിലെ രണ്ടുമണിക്കൂർ സൂര്യപ്രകാശം എൽക്കുവാനും ആചാര്യൻ നിർദ്ദേശിച്ചു. ആറാം ദിവസം രാവിലെ ശക്തമായ തലവേദന വരികയും  അവസാനം മൂക്കിലൂടെ വളരെ ദുർഗന്ധത്തോടു കൂടിയ കൊഴുത്ത ദ്രാവകം ഒലിച്ചു പോവുകയും ചെയ്തു. പിന്നീട് വീണ്ടും MRl സ്കാൻ ചെയ്തു നോക്കിയപ്പോൾ  ട്യൂമർ അവിടെ ഉണ്ടായിരുന്നില്ല. പ്രാണന് വേണ്ടത്ര സമയം ലഭിച്ചപ്പോൾ അത് ഭംഗിയായി അതിന്റെ ധർമ്മം നിറവേറ്റി.

3. മനസ്സ്
പ്രാണന്റെ മിതവ്യയ സിദ്ധാന്തത്തിലെ മൂന്നാമത്തെ വൈദ്യൻ മനസ്സ് ആണ്. 
ഈ മനസ്സ് തന്നെയാണ് രോഗത്തെ സൃഷ്ടിക്കുന്നതും  ഇല്ലാതാക്കുന്നതും.

നിങ്ങൾ ഒരു രോഗിയാണ് എന്ന് മനസ്സ് എപ്പോഴും പറയുകയാണെങ്കിൽ ജീവിതകാലം മുഴുവൻ നിങ്ങൾ രോഗിതന്നെയാവും. എന്നാൽ ആരോഗ്യവാനാണ് എന്ന് മനസ്സിനോട് പറയുകയാണെങ്കിൽ എന്നും ആരോഗ്യവാനായിരിക്കുകയും ചെയ്യും.

തഥാസ്തു എന്ന് പേരുള്ള ഒരു ദേവതയുണ്ട് നമ്മളുടെ മൂർദ്ധാവിൽ എപ്പോഴും അത് സ്ഥിതി ചെയ്യുന്നു. നമ്മൾ എന്ത് കാര്യം പറയുമ്പോഴും തഥാസ്തു എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഈ പദത്തിനർത്ഥം _'അങ്ങനെ സംഭവിക്കട്ടെ'_ എന്നാണ്.
 ഞാൻ എപ്പോഴും രോഗിയാണ് 
എനിക്കു വയ്യ 
എനിക്ക് കാലു വേദനയാണ് 
എനിക്ക് വയറുവേദനയാണ് എന്ന് നിങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ ദേവത നിങ്ങളെ അനുഗ്രഹിക്കുന്നത്  തഥാസ്തു അത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്.

ഇന്നു മുതൽ 
ഞാൻ ആരോഗ്യവാനാണ് ഞാൻ ഹാപ്പിയാണ് 
ഞാൻ സന്തോഷവാനാണ് എന്ന് നിരന്തരം പറഞ്ഞു നോക്കൂ... അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ അനുഗ്രഹിക്കും.
മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം. ഒരാഴ്ചയ്ക്കുള്ളിൽ മരിക്കും എന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്റ്റീഫൻ ഹോക്കിംഗ്സ് വളരെ വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൊണ്ടാണ്.

സൈക്കോളജിക്കു പഠിക്കുമ്പോൾ  സാർ പറഞ്ഞ ഒരു കഥയാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്.

അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വെച്ച് ഉച്ചസമയത്ത് ഒരു കുട്ടി കുഴഞ്ഞു വീഴുകയും അവനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വയറ്റിൽ വിഷം എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. അബോധാവസ്ഥയിലായ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിയാത്തതിനാൽ അവൻ അന്ന് കഴിച്ച ഭക്ഷണത്തെ കുറിച്ച് കൂടെ ഉള്ളവരോട് അന്വേഷിച്ചു....
 അവൻ പത്തുമണിക്ക് കൂട്ടുകാരുടെ കൂടെ Burger കഴിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ ആ ബർഗറിൽ നിന്നാവും വിഷബാധയേറ്റിട്ടുണ്ടാവുക എന്ന അനുമാനത്തിൽ എത്തി. എന്നാൽ ഈ വാർത്ത വളരെ പെട്ടെന്ന് കോളേജിൽ വ്യാപിക്കുകയും അന്ന് രാവിലെ ബർഗർ കഴിച്ച പലർക്കും തന്നെ ചർദ്ദിയും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിൽ അവുകയും ചെയ്തു. നൂറിലധികം പേർ വൈകുന്നേരമാകുമ്പോഴേക്കും ഹോസ്പിറ്റൽ ആവുകയും ചെയ്തു. കൂടാതെ നാലുപേർ അത്യാസന്നനിലയിൽ ആവുകയും രണ്ടു പേർ മരിക്കുകയും ചെയ്തു.

എന്നാൽ രാത്രി ബോധം വന്നപ്പോഴാണ് ആദ്യം വീണ കുട്ടി പറഞ്ഞത് ബർഗർ കഴിച്ചതുകൊണ്ടല്ല ഞാൻ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതാണെന്ന്.
അപ്പോൾ നല്ല ബർഗർ കഴിച്ച രണ്ടു പേർ  എങ്ങനെ മരിച്ചു❓
എങ്ങനെയാണ് ഇത്രയും പേർക്ക് ചർദ്ദി വന്നതും അബോധാവസ്ഥയിലായതും കൂടാതെ കുറച്ചു പേർ അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ എത്തിയതും ❓

ഞാൻ കഴിച്ചത് വിഷമാണ് എന്ന് ശക്തമായി മനസ്സു പറഞ്ഞാൽ അത് ശരീരത്തെ ബാധിക്കും.

ആധുനിക ശാസ്ത്രം ഇന്ന്  ഷുഗറിനും മറ്റും പുതിയ അളവുകോലുകൾ കൊണ്ടുവന്നു. യഥാർത്ഥത്തിൽ നിങ്ങൾ ആരോഗ്യവാനാണെങ്കിലുംഇന്ന് നിങ്ങളുടെ രക്തം പരിശോദിച്ചതിനു ശേഷം പ്രമേഹരോഗിയാണ് എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് അത് ഏറ്റെടുക്കുകയും അന്നു മുതൽ ഒരു രോഗിയായി ജീവിക്കുകയും ചെയ്യുന്നു.

(എല്ലാവർക്കും ഒരേ അളവുകോൽ അല്ല വേണ്ടത് 
1.പാരമ്പര്യം,
 പാരമ്പര്യമായി പലർക്കും പല ആരോഗ്യ പ്രകൃതമായിരിക്കും അതുകൊണ്ടുതന്നെ  അവരുടെ ശരീരത്തിലെ പ്രവർത്തനങ്ങൾക്കും വ്യത്യാസമുണ്ടായിരിക്കും

2.ചെയ്യുന്ന ജോലി,
ഓരോ വ്യക്തിയും ചെയ്യുന്ന ജോലി അനുസരിച്ച് അയാൾക്ക് കൂടുതൽ ഊർജ്ജം ആവശ്യമായി വരും കഠിനമായ ജോലികൾ ചെയ്യുന്നവർക്ക് അ കൂടുതൽ ഊർജ്ജ്ജം ആവശ്യമായിവരും വ അതിനാൽ തന്നെ അവരുടെ  രക്തസമ്മർദ്ദത്തിനും വ്യത്യാസം കാണാം 

3.സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ്  താമസം,
ഭൂമിശാസ്ത്രപരമായി സമുദ്രതീരത്ത് താമസിക്കുന്നവരും വലിയ മലയുടെ മുകളിൽ താമസിക്കുന്നവരും ഉണ്ടാവും രണ്ടുപേർക്കും ഒരേ രക്തസമ്മർദ്ദം അല്ല വേണ്ടത് വ്യത്യാസമുണ്ടായിരിക്കുംപർവ്വതത്തിന് മുകളിൽ താമസിക്കുന്ന വർക്ക് ദിവസവും മലകയറി ഇറങ്ങാനുള്ള രക്തസമ്മർദ്ദം കൂടുതൽ ആവശ്യമായിവരും
 
 4.കഴിക്കുന്ന ഭക്ഷണം, 
സസ്യാഹാരികൾ റെയും മാംസാഹാരി കളുടെയും  ദഹനവ്യവസ്ഥ വ്യത്യാസമുണ്ടായിരിക്കും മാംസാഹാരം കഴിക്കുന്നവർക്ക് ദഹിപ്പിക്കുന്നതിനായി പ്രഷർ ആവശ്യമായിവരും

5.മാനസികാവസ്ഥ 
വിവിധ മാനസിക അവസ്ഥയിൽ നമുക്ക് വിവിധ വിവിധ മീറ്ററിൽ ഉള്ള ബ്ലഡ് പ്രഷർ ആണ് ഉണ്ടാവുക.  സന്തോഷമായിരിക്കുന്ന അവസ്ഥയിലുംദേഷ്യം പിടിച്ചിരിക്കുമ്പോഴും നമ്മളിലെ ബ്ലഡ് പ്രഷർ മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ?

കൂടാതെ ഒരേ ദിവസം വിവിധ സമയങ്ങളിൽ  വിവിധ ലാബിൽ എടുക്കുന്ന ടെസ്റ്റിന്റെ റിസൾട്ടും  ഒന്നാവത്തേതിന്റെ കാര്യവും ഇതു തന്നെ.)
ഈ അഞ്ച് കാര്യങ്ങൾക്കനുസരിച്ച് മനുഷ്യെ 
ന്റെ മാപിനിയിലും വ്യത്യാസം ഉണ്ടാവും



നല്ല മാനസീകാരോഗ്യമുള്ള ഒരു വ്യക്തിക്ക് നല്ല പ്രതിരോധശേഷിയും ആരോഗ്യവും ഉണ്ടാവും. 

ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ  സുസ്തിരാവസ്ഥയാണ് ആരോഗ്യം എന്ന് ലോകാരോഗ്യ സംഘടന (WHO) പറഞ്ഞത് ഓർക്കുമല്ലോ......

4. ഭക്ഷണം
പ്രാണന്റെ മിതവ്യയ സിദ്ധാന്തത്തിലെ നാലാമത്തെ വൈദ്യൻ ഭക്ഷണം ആണ്
 
 ഭക്ഷണം തന്നെയാണ് ഔഷധവും.......
 എന്ത് 
എപ്പോൾ 
എങ്ങനെ 
എത്ര കഴിക്കണം എന്നുള്ളത് മനസ്സിലാക്കി
കഴിച്ചാൽ ആരോഗ്യത്തോടെ ജീവിക്കാം.

"ഭക്ഷണം മരുന്നു പോലെ കഴിച്ചില്ലെങ്കിൽ ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരും"

അല്പാഹാരം ആണ് നമുക്ക് വിധിച്ചിട്ടുള്ളത്. 

വയർ നാലാക്കി ഭാഗിച്ചാൽ ഒരു ഭാഗം ഭക്ഷണത്തിനും
ഒരു ഭാഗം ജലത്തിനും
ഒരു ഭാഗം വായുവിനും അവസാന ഭാഗം ആകാശത്തിനുമാണ്. 
 ഭക്ഷണം കഴിക്കുമ്പോൾ ഏമ്പക്കം വന്നാൽ ഭക്ഷണം നിർത്തേണ്ട സമയമായി എന്ന് മനസിലാക്കണം

 "വിഹിതങ്ങളായ ഭക്ഷണം ഒരു വൈദ്യന്റെ ഗുണം ചെയ്യും"

 അതുപോലെ തന്നെ പ്രധാനമാണ് ആണ് വിരുദ്ധാഹാരങ്ങൾ കഴിക്കാതിരിക്കുക എന്നത്.  

ഒരുവിധം എല്ലാ രോഗത്തിനും മൂലകാരണം പരസ്പരം ചേരാൻ പാടില്ലാത്ത ആഹാരങ്ങൾ (വിരുദ്ധാഹാരങ്ങൾ) ചേർത്ത് കഴിക്കുന്നതുകൊണ്ടാണ്. മാംസവും - തൈരും, പഴവും - പാലും,  വേവിച്ചതും - വേവിക്കാത്തതും തുടങ്ങിയ ഭക്ഷണവും   ഒക്കെ ഒരുമിച്ച് കഴിക്കുന്നതാണ് വിരുദ്ധാഹാരങ്ങൾ.

വിരുദ്ധാഹാരങ്ങൾ മനസ്സിലാക്കി അത് ഒഴിവാക്കി നല്ല ഭക്ഷണം കഴിക്കേണ്ടതാണ്. 

ഭക്ഷണം പാകം ചെയ്യുമ്പോൾ ആ വ്യക്തിയുടെ മനസ്സ് വളരെ പ്രധാനപ്പെട്ടതാണ്.
നല്ല മനസ്സോടുകൂടി ഭക്ഷണം പാകം ചെയ്താൽ  അത് കഴിക്കുന്നവർക്കും നല്ല ആരോഗ്യം ഉണ്ടാകുന്നതാണ് വളരെ ടെൻഷനുകളുംകൂടി ഭക്ഷണം പാകം ചെയ്യുന്നുവെങ്കിൽ അത് കഴിക്കുന്നവർക്ക് ടെൻഷൻ ഉണ്ടാവാൻ സാധ്യതയുണ്ട്.

ദ്വാദശ അവയവ സിദ്ധാന്തം മനസിലാക്കി വേണം നമ്മൾ ജീവിത ചര്യ നിശ്ചയിക്കേണ്ടത്

ദ്വാദശ അവയവ സിദ്ധാന്തം

http://sreenathji.blogspot.com/2019/10/blog-post.html

എപ്പോൾ ഭക്ഷണം കഴിക്കുമ്പോഴും അത് കൃഷിചെയ്ത കർഷകനും വാഹനത്തിൽ എത്തിച്ചതും വിൽക്കുന്നതുമായ വ്യക്തികളോടും അങ്ങേയറ്റം നന്ദി ഹൃദയത്തിൽ സൂക്ഷിക്കേണ്ടതാണ്. അതുപോലെ തന്നെ
ഭക്ഷണം പാകം ചെയ്യുന്ന വ്യക്തിയോടും അത് വിളമ്പിത്തരുന്ന വ്യക്തിയോടും അങ്ങേയറ്റവും നന്ദിയും ബഹുമാനവും മനസ്സിൽ സൂക്ഷിക്കുമ്പോൾ ആണ് ആ ഭക്ഷണം നല്ല ഊർജ്ജമായി ശരീരത്തിൽ മാറുന്നത്.

പ്രാണന്റെ മിതവ്യയ സിദ്ധാന്തത്തിലെ അഞ്ചാമത്തെ വൈദ്യൻ ഉപവാസമാണ്

ലംഘനം പരമൗഷധം 
ഏത് രോഗം വന്നാലും ചികിത്സയായി ആയി മഹാവൈദ്യൻ ആയി നിശ്ചയിച്ചത്  ഉപവാസത്തെ ആണ്
വിവിധതരം ഉപവാസത്തെ കുറിച്ച് വിശദമായി പിന്നീട് ചർച്ച ചെയ്യാം

ഉപവാസം

http://sreenathji.blogspot.com/2020/01/blog-post_98.html

അതേപോലെതന്നെ  ശാരീരികവും മാനസികവുമായ പൂർണ്ണ ആരോഗ്യത്തോടുകൂടി 120 വർഷം ജീവിക്കേണ്ടത് എങ്ങനെയെന്ന് നമ്മുടെ പൂർവികർ നമുക്ക് വ്യവസ്ഥ ചെയ്തു തന്ന
ജീവിതരീതിയാണ് 5P
 " 5P "പ്രോഗ്രാം

http://sreenathji.blogspot.com/2020/01/5-p-program.html

സ്നേഹപൂർവം
ശ്രീനാഥ് കാരയാട്ട്