നേപ്പാൾ യാത്രാനുഭവങ്ങൾ
നേപ്പാളിനെ ഞാൻ സ്നേഹിച്ച് തുടങ്ങിയത് ശ്രീബുദ്ധന്റെ ജന്മസ്ഥലം എന്ന നിലക്കാണെങ്കിലും നേപ്പാൾ എനിക്ക് പ്രിയങ്കരിയായത് യോദ്ധാ സിനിമ കണ്ടപ്പോഴാണ് റിംപോച്ചയെ കുറിച്ചും കാഠ്മണ്ഡു എന്ന സ്ഥലത്തെ കുറിച്ചുമൊക്കെ അറിഞ്ഞ അന്നു തുടങ്ങിയ അടങ്ങാത്ത ആഗ്രഹമായിരുന്നു നേപ്പാൾ യാത്ര ഇതാ അതിപ്പോൾ എന്നെ തേടി ഇങ്ങോട്ട് വന്നിരിക്കുന്നു അതും രാജകീയമായി ഒരു രൂപ പോലും ചിലവില്ലാതെ ,(നേപ്പാളിലെ വളരെ പ്രശസ്തനായ , ഭരണകാര്യങ്ങൾ പോലും നിയന്ത്രിക്കുന്ന ഒരു വ്യക്തിയുടെ ക്ഷണം അനുസരിച്ചാണ് പോയത് അദ്ദേഹത്തിന്റെ പേര് എഴുതാൻ അനുവാദം ചോദിക്കാത്തതിനാലാണ് എഴുതാത്തത് )
നമ്മൾ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ പ്രകൃതി അത് സാധിച്ചു തരും
എന്ന് പറയുന്നത് എത്ര സത്യമാണ്
യാത്രാവിവരണം
2017 ഏപ്രിൽ 10 ന് രാവിലെ 12 .40ന് നെടുമ്പാശ്ശേരിയിൽ നിന്നുo indigo airlines ൽ ആണ് യാത്ര ആരംഭിച്ചത് 2.40 ന് ഹൈദരാബാദിൽ എത്തി ഹൈദ്രബാദ് വരെ എന്റെ അടുത്ത സീറ്റിൽ ഉണ്ടായിരുന്നത് കുന്നമംഗലം S N ട്രസ്റ്റ് കോളേജിൽ MBA ക്കു പഠിക്കുന്ന ആതിര ആയിരുന്നു.ആതിര യുടെ ബാച്ചിനു ഞാൻ നേരത്തെ ട്രെയിനിങ് എടുത്തിരുന്നു ആതിര ഹൈദ്രാബാദിൽ യാത്ര പറഞ്ഞ് ഇറങ്ങിയതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
വൈകുന്നേരം 4.30 മണിക്ക് ഞങ്ങൾ ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ ടെർമിനൽ 1 ൽ എത്തി എന്നാൽ ഞങ്ങളുടെ നേപ്പാൾ ഫ്ലൈറ്റ് 7,30ന് ടെർമിനൽ 3 ൽ നിന്നും ആയിരുന്നു
ഒരു ടാക്സിയിൽ T3 യിൽഎത്തി .
ഡൽഹിയിൽ JNU വിൽ റിസർച് സ്കോളറായ എന്റെ അടുത്ത സുഹൃത്ത് രാമാനന്ദ് എയർപോർട്ടിൽ വന്നിരുന്നു
5.30ന് ഞങ്ങൾ ( ഞാനും ഷിനോജും സ്വരാജും) Check in ചെയ്തു പക്ഷെ chek In ഡസ്ക്കിൽ (ഷിനോജിന്റെ lD കാർഡ് ക്ലിയർ അല്ലാത്തതിനാൽ ) ഷിനോജിന് യാത്ര ചെയ്യാൻ കഴിയില്ല എന്ന് അറിയിച്ചു.ഒന്നുകിൽ 2 പേർക്ക് യാത്ര തുടരാം അല്ലെങ്കിൽ 3 പേരും യാത്ര അവസാനിപ്പിച്ച് തിരിച്ച് പോകാം എന്നും പറഞ്ഞു
ഇനി എന്തു ചെയ്യും എന്ന് യാതൊരു പിടിയുമില്ല ഫ്ലൈറ്റിന്റെ സമയം അടുത്തു വരുന്നു എല്ലാവരും ടെൻഷനിൽ
അവിടെ നന്മുടെ മന:ശക്തി ഒന്നു പരീക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു ആദ്യം തന്നെ ഞങ്ങൾ 3 പേരും സ്വസ്ഥമായി നേപ്പാൾ യാത്രയും എമിഗ്രേഷനും വിഷ്വലൈസ് ചെയ്തു വിണ്ടും ഒരിക്കൽ കൂടി check in desk ലെ ഉദ്യോഗസ്ഥരെ കണ്ടു സംസാരിച്ചു ഭാഗ്യം
എമിഗ്രേഷൻ ക്ലിയർ ആയാൽ പോകാമെന്ന് അവർ സമ്മതിച്ചു ഷിനോജിന്റെ ID ക്ലാർഡ് അവർ തന്നെ പിൻ ചെയ്ത് വൃത്തിയാക്കി തന്നു.
എമിഗ്രേഷനായിരുന്നു അടുത്ത കടമ്പ എന്നാൽ ഞങ്ങളുടെ ആഗ്രഹത്തിന്റെ തീവ്രത കൊണ്ടാവാം എമിഗ്രേഷൻ ക്ലിയറൻസ് പെട്ടന്ന് ചെയ്തു കിട്ടി പ്രകൃതിക്ക് നന്ദി പറഞ്ഞ് ഞങ്ങൾ അവസാന നിമിഷം നേപ്പാൾ എയർലൈൻസിൽ കയറി യാത്ര ആരംഭിച്ചു
അന്ന് പൗർണ്ണമി ആയതിനാൽ ഞങ്ങൾക്ക് പൂർണ്ണ നിലാവിൽ ഹിമാലയം കാണാനുള്ള ഭാഗ്യമുണ്ടായി
രാത്രി 10 മണിക്ക് നേപ്പാളിലെത്തി
(കാഢ് മണ്ഡു) അവിടെ എത്തിയപ്പോൾ മോഹലാൽ ബേഗ് നഷ്ടപെട്ടതും ( യോദ്ധാ) ഉണ്ണിക്കുട്ടനെ കാണുന്നതും ഒക്കെ മനസിൽ വന്നു. കുട്ടി മാമനെ കണ്ട് ഒന്ന് ഞട്ടിയയാലോ എന്ന് ചിന്തിച്ചിരുന്നെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു. രാത്രി ഞങ്ങളുടെ താമസസ്ഥലമായ ഹോട്ടൽ ക്രാൺ പ്ലാസ യിൽ എത്തി വിശ്രമം
II ന് മുഴുവൻ സമയവും ജോതിഷവും വാസ്തുവും പൂജയുമൊക്കെയായി വളര തിരക്കിലായിരുന്നു.
ഇടക്ക് കിട്ടിയ സമയത്ത് നേപ്പാളിനെ കുറിച്ച് പഠിക്കുകയായിരുന്നു.
ഞാൻ കണ്ട നേപ്പാൾ
ഭൂമി ശാസ്ത്രപരമായി ഇന്ത്യയുടെയും ചൈനയുടെയും ഇടയിൽ നമ്മുടെ കേരളത്തിന്റെ അത്രയും വലിപ്പത്തിൽ നിണ്ട് നിവർന്ന് കിടക്കുന്നു ഹിമാലയത്തിന്റെ സാന്നിധ്യം കൊണ്ടും ബുദ്ധന്റെ ജനനം കൊണ്ടും പവിത്രമായ ഭൂമി ജനസംഖ്യയിൽ 85% ഹിന്ദുക്കൾ പിന്നെ ബുദ്ധിസവും ,
വളരെ അധികം ആഥിതേയത്വമുള്ളവരാണ് നേപ്പാളികൾ ലോകരാജ്യങ്ങളുടെ ഒരു കോമൺ മാർക്കറ്റാണ് നേപ്പാൾ വളരെ വലിയ വമ്പൻമാർ മുതൽ സാധാരണക്കാർ വരെ അവിടെ ഉണ്ട്
നവേരി എന്നും ഗേർഖ എന്നും അറിയപ്പെടുന്ന 2 തരം സമുദായമാണ് ഹിന്ദുക്കളിൽ കൂടുതലും എന്നാൽ ബുദ്ധിസത്തിൽ 4 വിഭാഗങ്ങൾ ഉണ്ട്
നവേരി വിഭാഗമാണ് കേരളത്തിൽ വന്ന് നായൻമാർ ആയത് എന്ന് അവർ അവകാശപെടുന്നു
കഴിഞ്ഞ വർഷമുണ്ടായ ഭൂമികുലുക്കം അവരുടെ പല ആരാധനാലയങ്ങളും തകർത്തെങ്കിലും അവരുടെ ആത്മവിശ്വാസം കൊണ്ട് അതെല്ലാം അവർ പുനർ നിർമ്മിച്ച് കൊണ്ടിരിക്കുന്നു. ഏതൊരാളെ കാണുമ്പോഴും കൈകൾ കൂപ്പി "നമസ്തേ " പറയുന്നവരെയാണ് എവിടെയും കണ്ടത്
12 ന് ഉച്ചക്ക് ശേഷം ചുറ്റി കറങ്ങാൻ പോയി പശുപതിനാഥ ക്ഷേത്ര ദർശനം നടത്തി അത് വളരെ നല്ല അനുഭവം ആയിരുന്നു ആരതിയിൽ പങ്കെടുക്കാൻ സാധിച്ചു അവിടെ തന്നെ ഒരു ഭാഗത്ത് ശ്മശാനവും കാണാൻ കഴിഞ്ഞു.
ഭൂമി കുലുക്കം അവിടെ സകല കെട്ടിടങ്ങൾക്കും കേടുവരുത്തിയെങ്കിലും പശുപതി നാഥ ക്ഷത്രത്തെ എത്തി നോക്കിയതുപോലുമില്ല എന്നത് വളരെ ആശ്ചര്യ ത്തോടെ യാണ് ഞാൻ കേട്ടത്
ശേഷം സ്വയംഭൂ ക്ഷേത്രത്തിൽ പോയി അനേകം പടികൾ കയറി പോകുമ്പോൾ ആ സ്ഥലമൊക്കെ ഒരു പാട് കാലം പരിചയമുള്ളതുപോലെ തോന്നി പിന്നീടാണ് ഓർമ വന്നത് അത് നമ്മുടെ അപ്പുക്കുട്ടൻ അമ്പട്ടനായ സ്ഥലമായിരുന്നു.
രാത്രി പിന്നിട് 15 ഡിഗ്രി യായിരുന്നു താപനില ശേഷം അന്നൂർണ്ണ ഹോട്ടലിൽ മനോഹരമായ ഗസലിന്റെ അകമ്പടിയിൽ നേപ്പാളി ഭക്ഷണം കഴിച്ചു. കൂടുതലും ജൈവ രീതിയിലുണ്ടാക്കിയ പച്ചക്കറികളാണ് അവർ ഉപയോഗിക്കുന്നത് ഭക്ഷണത്തിൽ കൂടുതലും ഇലകൾ ഉപയോഗിക്കുന്നു ധാരാളം പച്ചക്കറികൾ പച്ചയായി തന്നെ ഭക്ഷണത്തിന്റെ കൂടെ കഴിക്കും മിതാഹാരികളായ അവർ കൂടുതലും വെജിറ്റേറിയൻസ് ആണ് അതിനാലായിരിക്കാം ആശുപത്രി കളുടെ ബോർഡ് കൂടുതൽ കണ്ടിട്ടില്ല
രാത്രി 11 മണിക്ക് ഹോട്ടലിലെത്തി താമസിയാതെ നിന്ദ്രാദേവതയുടെ അനുഗ്രഹത്തിന് പാത്രീഭൂതനായി
അവിസ്മരണീയമായ അനുഭവങ്ങളാണ് ഇത്തവണ നേപ്പാൾ സമ്മാനിച്ചത് .ഈ പ്രാവശ്യം കൂടുതലും നേപ്പാളിന്റെ ഗ്രാമങ്ങളിലാണ് യാത്ര ചെയ്തത് അവരുടെ ആചാരങ്ങളെയും പൈതൃകങ്ങളെയും സംസ്ക്കാരങ്ങളെയും കുറിച്ച് കൂടുതൽ മനസിലാക്കാനാണ് ശ്രമിച്ചത് .നേപ്പാളും കേരളവും (Sounth India ) തമ്മിൽ വളരെക്കാലം മുമ്പുതന്നെ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് ,നാഗാർജ്ജുനനും ,ബോധിധർമ്മനും ഒക്കെ ജനിച്ച സ്ഥലം വളരെ പുണ്യമായിട്ടാണ് അവിടുത്തെ ബുദ്ധ സമ്പ്രദായക്കാർ കാണുന്നത് ശ്രീബുദ്ധന്റെ 5 ഗുരുക്കൻമാർ ദക്ഷിണേന്ത്യയിലായിരുന്നു തന്ത്ര മാർഗ്ഗവും സിദ്ധ മാര്ഗ്ഗവും ബുദ്ധൻ അഭ്യസിച്ചത് അവരിൽ നിന്നുമായിരുന്നു എന്നവർ വിശ്വസിക്കുന്നു.ഇപ്പോഴും വളരെ ശക്തമായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതുകൊണ്ടാവും 2015 ൽ ഉണ്ടായ ഭൂമി കുലുക്കം സർവ്വതും തകർത്തപ്പോഴും അവരുടെ ആത്മവിശ്വാസത്തെയും ശുഭാപ്തി വിശ്വാസത്തെയും ഒരുപാട് വളർത്തുകയാണ് ചെയ്തത്
15 ന് രാവിലെ 9.40 ന് കാഠ്മണ്ഡു ത്രിഭുവൻ ടെർമിനലിൽ നിന്നും ഡൽഹിക്കുള്ള യാത്ര ഒരു അവിസ്മരണീയമായയാത്ര ആയിരുന്നു രാവിലെ സൂര്യപ്രകാശത്തിൽ ഹിമാലയം കാണാനുള്ള മഹാഭാഗ്യം ഉണ്ടായി മഞ്ഞിൽ ഉറഞ്ഞ് ദേവലോകം പോലെ തോന്നിക്കുന്ന ഹിമാലയ പർവ്വതനിരകൾ നല്ല ദൃശ്യാനുഭവം തന്നെയാണ്
ഉച്ചക്ക് 12 മണക്ക് ഡൽഹിയിൽ എത്തി അവിടെ നിന്നും 1.40 ന് വിസ്താരയിൽ കൊച്ചി ലക്ഷ്യമാക്കി തിരിച്ചു 4.40 ന് കൊച്ചിയിലെത്തി
വളരെ നന്ദി ഈ ഒരു അനുഭവത്തിന്
എന്റെ സഹയാത്രികരായ ഷിനോജ് പോരൂരിനും ഹരിക്കും ഞങ്ങൾ താമസിച്ച ക്രൗൺ പ്ലാസ യിലെയും കാസിനോവി ലെയും ജീവനക്കാർക്കും നേപ്പാളിലെ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി
ഒരു നേപ്പാൾ ഓർമ്മ യോദ്ധ സിനിമ കണ്ടപ്പോ തുടങ്ങിയ ആഗ്രഹമായിരുന്നു ഒരു റിംമ്പോച്ചയെ കാണണംന്ന് നേപ്പാൾ മുഴുവൻ യാത്രച്ചെയ്യണമെന്ന്
അത് സാധിച്ചപ്പോ വല്ലാത്ത ആത്മനിർവൃതി നേപ്പാളിലെ വഴികളൊക്കെ എനിക്ക് സുപരിചിതമായിരുന്നതു പോലെ ആയിരുന്നു (കാരണം പിന്നീടാണ് മനസ്സിലായത് എന്റെ കഴിഞ്ഞ ജന്മങ്ങളിലൊന്നിൽ ഞാൻ നേപ്പാളിലെ ബുദ്ധവിഹാരത്തിലായിരുന്നു) ബുദ്ധനോടുള്ള ആദരവ് വളരെ ചെറുപ്പത്തിലേ തുടങ്ങിയതാണ് സ്ക്കൂളിൽ പഠിക്കുമ്പോൾ എന്റെ ഇരട്ട പേര് ബുദ്ധൻ എന്നായിരുന്നു
No comments:
Post a Comment