Tuesday, March 17, 2020

നന്ദി പോളോ സ്വാഗതം ഹെഗ്സ

വീട്ടിലെ  അംഗങ്ങളെ പോലെ തന്നെയാണ് നമ്മൾ  വളർത്തുമൃഗങ്ങളെയും  വാഹനങ്ങളെയും കാണാറുള്ളത്

കുട്ടിക്കാലത്ത്  പശുവിന് കിടാവ് ഉണ്ടാവുമ്പോൾ ഞങ്ങൾക്ക്  കിടാവിനെ കളിക്കൂട്ടുകാരനായി തരാറുണ്ടായിരുന്നു.   ഞങ്ങൾ ആ കിടാവിനെ ഒരു അനിയനെ പോലെ അനിയത്തിയെ പോലെയാണ് വളർത്തിയത് .പൂച്ചയെയും പട്ടിയെയുമൊക്കെ അങ്ങനെ തന്നെ
അതുകൊണ്ടുതന്നെ ഒരു വളർത്തു ജീവി  മരണപ്പെടുമ്പോൾ   അഗാധമായ ഒരു വിടവ് നമ്മളിൽ സൃഷ്ടിക്കപെടാറുണ്ട് വളർത്തു മൃഗങ്ങളുമായി വളരെ ആഴത്തിലുള്ള ഒരു ആത്മബന്ധം നമുക്കുള്ളതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്

അതുപോലെ തന്നെയാണ് നമ്മൾ ഉപയോഗിക്കുന്ന വാഹനങ്ങളും ,
വാഹനത്തിന് ഒരു മനസ്സുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ

അതുകൊണ്ടുതന്നെ നമ്മൾ വളരെ കാലം ഉപയോഗിച്ച ഒരു വാഹനം മാറ്റി പുതിയത് വാങ്ങുമ്പോൾ , ഇത്രയും കാലം  ജീവൻ നമ്മൾ വിശ്വസിച്ചേൽപിച്ച പഴയ കാറിനോട്  വളരെയധികം നന്ദി പറയേണ്ടതുണ്ട്

വാഹനം ഓടിക്കുമ്പോൾ  ഡ്രൈവറും വാഹനവും   വിപരീതദിശയിൽ വരുന്ന വാഹനവും അതിൻറെ ഡ്രൈവറും തമ്മിൽ കൃത്യമായ ഒരു കെമിസ്ട്രി പ്രവർത്തിക്കുന്നുണ്ട് അതുകൊണ്ടാണ് വളരെ വേഗത്തിൽ വാഹനം ഓടുമ്പോഴും അപകടങ്ങൾ ഇല്ലാതിരിക്കുന്നത് വാഹനം ഓടിക്കുന്ന ഡ്രൈവർ വളരെയധികം ആത്മവിശ്വാസത്തോടെ വണ്ടി ഓടിക്കുമ്പോഴും   അടുത്ത സീറ്റിലിരിക്കുന്ന വ്യക്തിക്ക് (പ്രത്യേകിച്ച് ഡ്രൈവിംഗ് അറിയുന്ന വ്യക്തിയാണെങ്കിൽ )
വളരെയധികം ഭയവും ടെൻഷനും ഉണ്ടാവുന്നതും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ?

ബൈക്ക് ഓടിക്കാൻ അറിയുന്ന ഒരു വ്യക്തിക്ക് മറ്റൊരാൾ ഓടിക്കുന്ന ബൈക്കിന് പിന്നിൽ ഇരിക്കാൻ എപ്പോഴും ഭയമാണല്ലോ

ഒരുപക്ഷേ കഴിഞ്ഞ പത്ത് പതിനഞ്ച് വർഷമായി വീട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ സമയം  ഞാൻ ചെലവഴിച്ചത് യാത്രക്കായാണ് അതായത്  വാഹനത്തിലാണ്  

രണ്ട് വർഷം കൊണ്ട് ഒരു ലക്ഷം കിലോമീറ്റർ ആണ് വാഹനം ഓടിയിട്ടുണ്ട്  

പലപ്പോഴും എൻറെ കാറിനും  (വോൾസ് വാഗൺ പോളോ ) എനിക്കുമിടയിൽ ഇത്തരത്തിൽ ഒരു  കെമിസ്ട്രി പ്രവർത്തിച്ചിട്ടുണ്ട് . പലപ്പോഴും ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയിട്ടും ഒരു അപകടവും പറ്റാതെ വണ്ടി റോഡ് സൈഡിൽഭദ്രമായി നിർത്തിയിട്ടത് എൻറെ ഉപബോധമനസ്സ് ആയിരിക്കാം എങ്കിലും അത് കാറിൻറെ കൂടി മനസ്സാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം  
അതുപോലെ തന്നെ മറ്റു ചില വ്യക്തികളുടെ അശ്രദ്ധ കാരണം ഒരു അപകടം സംഭവിച്ചിട്ടും  ഒരു പോറൽ പോലും ഏൽക്കാതെ  ഞാനും എൻറെ സുഹൃത്ത് രാമാനന്ദും 
രക്ഷപ്പെട്ടതും വളരെ നന്ദിയോടെ ഓർക്കുകയാണ് 

 പ്രിയ പോളോ  നിന്നെ ഞാൻ ഒഴിവാക്കുകയല്ല ഒരു പെൺകുട്ടിയെ  വിവാഹം ചെയ്ത് അയക്കുന്നത് പോലെ  മറ്റൊരു സ്ഥലത്തേക്ക് അയക്കുകയാണ് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി യുണ്ട്  കഴിഞ്ഞ മൂന്നു വർഷത്തെ സേവനത്തിന് ഒരു പോറൽ പോലും ഏൽക്കാതെ ഞങ്ങളെ സംരക്ഷിച്ചതിന്

ടാറ്റാ കുടുംബത്തിൽ നിന്നും നമ്മുടെ കുടുംബത്തിലേക്ക് പുതുതായെത്തിയ  "ഹെഗ്സ " ഒരുപാട് സ്നേഹത്തോടെ  നിനക്ക് സ്വാഗതം 
ഒരുപാട് പ്രതീക്ഷകളോടെ
സ്നേഹത്തോടെ ആദരവോടെ 
നിനക്ക്  ഈ കുടുംബത്തിലേക്ക് സ്വാഗതം
ഇതാ ഞങ്ങളുടെ സംരക്ഷണം പൂർണമായും നിന്നെ ഏൽപ്പിക്കുകയാണ് വിശ്വസ്തതയോടെ 

Dr sreenath karayatt academy and Team
17/3/20

No comments:

Post a Comment