തന്ത്ര ശാസ്ത്രത്തിന് ഒരാമുഖം
ഡോ: ശ്രീനാഥ് കാരയാട്ട്
ആചാര്യൻ ഭാരതീയ ധർമ്മപ്രചാര സഭ
ഭാരതം നാനാത്വത്തിൽ ഏകത്വം ദർശിച്ചിരുന്ന ഒരു രാഷ്ട്രമാണ്. കന്യാകുമാരി മുതൽ കാശ്മീരം വരെ വെത്യസ്ഥ സാംസ്കാരിക പശ്ചാത്തലം വച്ചു പുലർത്തുമ്പോഴും ഈ സംസ്കാരങ്ങളെ കോർത്തിണക്കുന്ന ഒരു അന്തർധാര ഇവിടെ നിലനിന്നിരുന്നു. മറ്റ് രാഷ്ട്രങ്ങൾ ഭൂപരമായി മാത്രം നിലനിന്നിരുന്നപ്പോൾ ഭാരതം അതിൽ നിന്നും തികച്ചും വെത്യസ്ഥമായി ഒരു ആത്മാവ് കൂടി വച്ചു പുലർത്തിയിരുന്നു:
ഭൂപരമായും സാംസ്കാരികമായും വൈവിദ്ധ്യം പുലർത്തുന്ന ഒരു രാഷ്ട്രമാണ് ഭാരതമെങ്കിലും ഈ വൈവിദ്ധ്യത്തെ ഏകോപിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഈ നാട്ടിൽ പണ്ടുമുതലേ നിലനിന്നിരുന്നു.
ഹിമാലയ സമാരംഭ
യാവദിന്തു സരോവരം
തം ദേവ നിർമിതം ദേശം
ഹിന്ദുസ്ഥാനം പ്രചക്ഷ്യതേ
എന്ന ഗരുഢ പുരാണത്തിലെ വരികളും,
മഹാഭാരതത്തിലെ ഭീഷ്മപർവ്വത്തിൽ ഭാരതത്തിന്റെ വിസ്തീർണ്ണം ഭീഷ്മർ വിശദീകരിക്കുന്നതും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
ഭാരതത്തിൽ നിലനിൽക്കുന്ന നാല് പ്രബല ചിന്താധാരകളാണ് വൈദികം, താന്ത്രികം, യൗഗീകം മലവാരംഎന്നീ സമ്പ്രദായങ്ങൾ:
ഇതിൽ വൈദികവും താന്ത്രികവും ശക്തമായ രീതിയിൽ ഭാരതത്തിൽ വേരോട്ടം നടത്തിയെങ്കിലും മറ്റ് രണ്ട് വിഭാഗങ്ങൾ ഒരു ന്യൂനപക്ഷത്തിലേക്ക് ഒതുങ്ങി. വൈദികവും താന്ത്രികവും സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് ആശയസംഹിതകളാണെങ്കിലും ഭാരതത്തിലെ പല ഭാഗങ്ങളിലും ഇവയുടെ സങ്കലനവും കാണാവുന്നതാണ്. കേരളത്തിൽ പലപ്പോഴും ഈ സങ്കലനത്തെ വ്യവഛേദിച്ചറിയാൻ പോലും സാദ്ധ്യമല്ല.
"ശ്രുതിം ച ദ്വിവിധാ പ്രോക്ത
വൈദികീ താന്ത്രികീ തഥ"
എന്ന കല്ലുക ഭട്ടന്റ സിദ്ധാന്തത്തിൽ നിന്നും ശ്രുതിയിൽ നിന്നും ഉണ്ടായതാണ് വൈദികവും താന്ത്രികവുമെന്ന് നമുക്ക് മനസ്സിലാക്കാം:
( നിർഭാഗ്യവശാൽ ഈ തത്വം മനസ്സിലാക്കാതെ ചിലർ തങ്ങളുടെ സിദ്ധാന്തമാണ് ശരി എന്ന് വാദിക്കുന്നത് ഈ കാലഘട്ടത്തിൽ കൂട്ടി വരികയാണ്.)
വൈദികം വേദങ്ങളേയും ഉപനിഷത്തുകളേയും പ്രാമാണികമാക്കി തങ്ങളുടെ സിദ്ധാന്തത്തെ ആവിഷ്ക്കരിച്ചപ്പോൾ താന്ത്രികം ആരാധനാ രീതികൾക്കും തത്വങ്ങൾക്കും പ്രാധാന്യം നൽകി. വൈദികം ആദ്ധ്യാത്മികതക്ക് പ്രാധാന്യം കൊടുത്തപ്പോൾ താന്ത്രികത്തിൽ ഭൗതികതക്കും ആത്മീയതക്കും തുല്യ പ്രാധാന്യമായിരുന്നു നൽകിയത്.
വേദോപനിഷത്തുകളെ കുറിച്ച് പഠിക്കാൻ നമുക്ക് നിരവധി മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും നിർഭാഗ്യവശാൽ താന്ത്രികത്തെക്കുറിച്ച് പഠിക്കാൻ അത്തരം അവസരങ്ങൾ ഉണ്ടായില്ല . അതു കൊണ്ടു തന്നെ ഭാരതത്തിനകത്തും പുറത്തും നിരവധി തെറ്റിദ്ധാരണകൾ തന്ത്രയെക്കുറിച്ചുണ്ടായി.
ആദ്ധ്യാത്മികതയ്ക്ക് അടിസ്ഥാനവും ശാസ്ത്രങ്ങളിൽ ഏറ്റവും പുരാതനമായതും സകലവിധ ശാസ്ത്രങ്ങളും ആയി ബന്ധപ്പെട്ടു കിടക്കുന്നതും ആയ ഒരു സമുദ്രം
ആണ് തന്ത്രം , ( തന്ത്രത്തിന്റെ പരിധിയിൽ വരാത്ത ഒരു ആരാധന സമ്പ്രദായങ്ങളും ശാസ്ത്രവും ലോകത്തിൽ ഇല്ല എന്നതാണ് അതിന്റെ മഹത്വം . ഭാരതീയ പൈതൃകം ലോകത്തിന് സമ്മാനിച്ചതിൽ ഏറ്റവും മഹത്തായ ശാസ്ത്രം ! തന്ത്രത്തിന് പലവിധ ഭാവങ്ങളുണ്ട് . പലവിധത്തിൽ അതിനെ തിരിച്ചിട്ടുണ്ട് - വൈഷ്ണവതന്ത്രം , വൈശവതന്ത്രം , ശാക്തയ തന്ത്രം എന്നിങ്ങനെയാണ് തന്ത്രത്തെ തിരിച്ചിരിക്കുന്നത് . ഇവയെ സംഹിത , ആഗമം , തന്ത്രം എന്നിങ്ങനെ യഥാ ക്രമം വിളിക്കാം . ശാസ്ത്രം എന്നതിനേക്കാൾ നല്ല പ്രയോഗം അനവധി ശാസ്ത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമുദ്രം എന്നതാണ് .
എന്താണ് തന്ത്രം എന്ന വാക്കിന്റെ അർത്ഥം ?
" തന്യതേ വിസ്താര്യതേ ജ്ഞാനം അനേന ഇതി തന്ത്ര "
- ജ്ഞാനം ഏത് കൊണ്ടു വർദ്ധിക്കുമോ അത് തന്ത്രം .
"തനൂനാൽ ത്രായതെ ഇതി തന്ത്രം" എന്നും അഭിപ്രായമുണ്ട്
ഏത് ജ്ഞാനശാഖയെയും തന്ത്ര എന്ന് വിളിക്കാം . തന്നെ സ്വയം വിസ്തരിപ്പിക്കുന്നത് എന്തോ അതാണ് തന്ത്ര . മനുഷ്യൻ ഉണ്ടായ കാലം മുതൽ ജിജ്ഞാസു ആയിരുന്നു . മഴ പെയ്യുന്നതും ഇടി മിന്നുന്നതും കണ്ട് അവന് ഭയം അല്ല ഉണ്ടായിട്ടുണ്ടാവുക , കൗതുകം ആവണം . കാരണം , ആദിമ കാല മനുഷ്യർക്കു ഭയക്കാൻ തക്ക അറിവ് ഉണ്ടായിരുന്നില്ല . ഒരു കൊച്ചു കുഞ്ഞിന്റെ കയ്യിൽ ഒരു പാമ്പിനെ കൊടുത്താൽ അത് പാമ്പിനെ കാണുക ഭയത്തോടെ ആയിരിക്കില്ല . കൗതുകത്തോടെ ആയിരിക്കും . ആ കുഞ്ഞ് പാമ്പിനേയും പഴുതാരയേയും ഒക്കെ പിടിക്കാനും , എടുത്തു വായിൽ വയ്ക്കാനും , ഒക്കെ ശ്രമിക്കും . അതിനെ ഭയക്കണം എന്ന സന്ദേശം ചെറുപ്പ കാലം മുതൽ കൊടുത്താൽ , വലുതായി കഴിയുമ്പോൾ അതിനെ കണ്ടാൽ ഭയക്കും . അല്ലാത്തവർ ഭയക്കില്ല . (വൈദേശിക ശാസ്ത്രജ്ഞന്മാർ പറയുന്നതുപോലെ ) ഭയത്തിൽ നിന്ന് ആയിരിക്കില്ല മനുഷ്യന്റെ ജിജ്ഞാസ ഉണ്ടാവുക . കൗതുകത്തിൽ നിന്നാണ് . എനിക്ക് ചുറ്റും ഉള്ള ലോകം എങ്ങനെ ഉണ്ടായി , ഞാൻ എവിടെ നിന്നു വന്നു , ചുറ്റും ഉള്ളവർ എങ്ങനെ ഉണ്ടായി എന്ന ചോദ്യങ്ങൾ ഉള്ളിൽ ഉണ്ടായ മനുഷ്യൻ ആണ് സത്യാന്വഷി , അനവധി ജിവിത നിരീക്ഷണങ്ങളിൽ കൂടിയും ജീവിതാനുഭവം വഴിയും ഈ പ്രപഞ്ചത്തിന് ഒരു പൊതുവായി തത്വം അഥവാ യഥാർത്ഥമായ ഒരു സ്ഥിതി ഉണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു . ഇപ്പോൾ കാണുന്ന ഈ കാണുന്ന ലോകത്തിന്റെ വാസ്തവ രൂപം ഇതല്ല . ഇത് ultimate reality അല്ല എന്നും പൊതുവായി ഒരു ഉണ്മയായതത്വം ഉണ്ടെന്നും അവർ അറിഞ്ഞു . അവർ ആ തത്വത്തെ ഈശ്വരൻ എന്ന് വിളിച്ചു . ഈശ്വര സങ്കല്പത്തിന്റെ ഉദയം ഇങ്ങനെ ആണ് ഉണ്ടായത് . രണ്ടു രീതിയിൽ ആണ് അന്വേഷണം . ഒന്ന് പുറത്തേക്ക് പോയി ഉള്ള അന്വേഷണം ; രണ്ട് അകത്തേക്ക് ( അവനവന്റെ ഉള്ളിലേക്ക് , മനസ്സ് കൊണ്ട് ) പോയി ഉള്ള അന്വേഷണം . പുറത്തേയ്ക്ക് പോയി അന്വേഷിച്ചവർ ഭൗതിക ജ്ഞാനത്തെയും അകത്തയ്ക്ക് പോയി അന്വേഷിച്ചവർ ആദ്ധ്യാത്മിക ജ്ഞാനത്തെയും പ്രദാനം ചെയ്തു , ഋഷിമാർ ഭൗതികരോട് പറയുന്നത് ഇതാണ് " നിങ്ങൾ പുറത്തേക്ക് പോയി അന്വേഷിച്ചോളൂ . വളരെ കാലം കഴിഞ്ഞിട്ട് ആണെങ്കിലും , ഞങ്ങൾ അകത്തേക്ക് പോയി അന്വേഷിച്ചു കണ്ടെത്തിയത് തന്നെ ആയിരിക്കും നിങ്ങളും കണ്ടെത്തുക.( ആദിമ മനുഷ്യന് അറിവില്ലായിരുന്നു വെന്ന നവീനസങ്കല്പത്തിൽ നിന്നുകൊണ്ടാണ് ആധുനികൻ ശാസ്ത്രത്തെയും സാങ്കേതികവിദ്യ യെയും ഭാഷയെയും അതിന്റെ വളർച്ചയേയുമൊക്കെ പറ്റി പഠിച്ചത് . താനും തന്റെ കാലഘട്ടവും അറിവുള്ളവരാണെന്നും തനിക്ക് മുമ്പു ഉള്ളവരെല്ലാം അറിവില്ലാത്തവരാണെന്നുമുള്ള ഒരു അഹന്തയിൽ നിന്നാണ് പാശ്ചാത്യ രീതിലുള്ള പഠനത്തിന്റെ സകലഭാവങ്ങളും ഇന്ന് ഉണ്ടാകുന്നത് )
ബഹ്മാണ്ഡത്തെ ശരീരത്തിൽ കാണുന്ന താണ് തന്ത്ര . ബ്രഹ്മാണ്ഡം ബ്രഹത്ത് ആണ് . ശരീരം ബ്രഹ്മാ ണ്ഡത്തെ അപേക്ഷിച്ച് സൂക്ഷ്മവുമാണ് . ക്ഷേത്രമാകട്ടെ ശരീ രത്തെ അപേക്ഷിച്ച് വലുതാണ് അതു കൊണ്ട് ബ്രഹ്മാണ്ഡ ത്തിനും പിണ്ഡാണ്ഡത്തിനുമിടയിലുള്ള ഒരു പാലമാണ് ക്ഷേത്രം . അതുകൊണ്ട് ക്ഷേത്രം ഒരേ സമയം അതി ബൃഹത്തായ പ്രപഞ്ചിന്റെയും' സൂക്ഷ്മമായ ശരീരത്തി ന്റെയും പകർപ്പാണ് . അതുകൊണ്ടാണ് ശരീരാവയവങ്ങളും ക്ഷേത്രത്തിലെ വാസ്തുശാസ്ത്രവും തമ്മിൽ പൊരുത്തം ഉണ്ട് എന്ന് പറയുന്നത്
ശരീരത്തിലെ ഗർഭപാത്രം ഗർഭഗ്രഹവും , യോനി കവാടവും , കൊടിമരം ലിംഗസൂചകവും ആണ് എന്നാൽ കാവ് എന്ന സങ്കല്ലം പ്രാക്തനമായ പ്രകൃതി ആരാധന യുടെ അതി ശ്രഷ്ഠമായ പാരമ്പര്യമാണ് . കാവാണ് തന്ത്ര യുടെ പുണ്യഭൂമി . കാവിലും പ്രപഞ്ചത്തിന്റെ ചെറു മാതൃക തന്നെയാണ് . എന്നാൽ ക്ഷേത്രത്തിലെ പോലെ കാവിൽ ഒരു നിയതമായ രൂപത്തിലേക്ക് ഓരോന്നിനെയും മാറ്റിയിട്ടില്ല അത് തന്ത്ര യുെടെ വികാസത്തിനനുസരിച്ച് പിന്നീട് വന്ന മാറ്റമാണ് .
കാവുകളിലും മറ്റും കാണുന്ന മൃഗബലിയും , മദ്യവും മാംസവുമുപയോഗിച്ചുള്ള പൂജകളും തികച്ചും പ്രാകൃതമായ ആചാ ര പദ്ധതിയാണെന്ന് വൈദികമതം അഭിപ്രായപ്പെടുന്നു ഇത് ശരിയല്ല
തന്ത്രയുടെ വികാസത്തിനേയും ചരിത്രത്തേയും മനസ്സിലാ ക്കിക്കൊണ്ടുവേണം നമ്മൾ ഇത്തരം കാര്യങ്ങളെ വിലയിരു ത്താൻ മൃഗബലി , മദ്യം തുടങ്ങിയ കാര്യങ്ങളെയാണ് “ സംസ്കാരമുള്ളവർ ' പ്രാകൃതം എന്നു വിളിക്കുന്നത് . അത്തരം ആചാര പദ്ധതിയെക്കുറിച്ച് വിശദമാക്കുന്നതിനു മുമ്പ് പ്രാകൃതം എന്ന വാക്കിനെ വിശകലനം ചെയ്യേണ്ടതു ണ്ട് . പ്രാകൃതം എന്ന വാക്കിനർത്ഥം പ്രകൃതിയെ സംബന്ധിച്ചത് എന്നാണ് അല്ലെങ്കിൽ പ്രകൃതിയുമായി ബന്ധപ്പെട്ടത് എന്റണ്
പ്രകൃതിയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള മനുഷ്യന്റെ വികാസ പരിണാമത്തിനോട് ചേർ ന്നു നിൽക്കുന്നതാണ് തന്ത്രയുടെ വികാസ പരിണാമങ്ങളും വിവിധ മാർഗ്ഗങ്ങളും തന്ത്ര മനുഷ്യനെ സ്വാധീനിച്ച അവസ്ഥയെ ക്കുറിച്ചും മനസ്സിലാക്കാം
തന്ത്ര എന്നത് ഒരു സമഗ്ര ജീവന പദ്ധതിയാണ് . ഈ ലോകത്തിൽ മനുഷ്യൻ സ്വന്തം അസ്തിത്വത്തെക്കുറിച്ച് ചിന്തിച്ച ഏകനാട് ഭാരതമാണ് . മറ്റ് പ്രദേശങ്ങളിലൊക്കെ മനുഷ്യൻ സ്വന്തം ഭൗതിക നേട്ടങ്ങളെക്കുറിച്ചും ഭൗതിക സൗകര്യങ്ങളെക്കുറിച്ചും മാത്രം ചിന്തിച്ചപ്പോൾ ആത്മീയമാ യ ചിന്താപദ്ധതികളെ പരിപോഷിപ്പിക്കുകയും അതിനു പുറ കേ പോവുകയും ചെയ്ത നാട് ഭാരതമാണ് . അതുകൊണ്ടു തന്നെയാണ് ലോക ഗുരു സ്ഥാനം ഭാരതം നിലനിർത്തിപ്പോ കുന്നതും
' ആത്മാന്വേഷണത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ഭാരതത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് ഇതിന് ഉത്തമ ഉദാഹരണമാണ് അത്മജ്ഞാനം അവസാനിക്കുന്നതും ഭാരതത്തിലാണ് . തന്ത്രയുടെ വികാസം മനുഷ വികാസത്തിന്റെ ചരിത്രവുമായാണ് ബന്ധപ്പെടുന്നത്
മനുഷ്യൻ ജീവിച്ച് വളർന്നുവന്ന പരിതസ്ഥിതിക സ്ഥാനത്തിൽ - നരവംശ ശാസ്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ മനുഷ്യരാശിയുടെ വികാസ പരിണാമത്ത അടിസ്ഥാനത്തിൽ മാത്രമേ മനുഷ്യന്റെ ആത്മീയ വളർച്ച യുടേയും വികാസത്തെയും വിലയിരുത്താനാവുകയുളളു ഇത്തരത്തിൽ വളരെ ശാസ്ത്രീയമായ ഒരു സമീപനം പുലർത്തുന്ന വിജ്ഞാനമാണ് തന്ത്ര . .
ഇനി തന്ത്രയിലെ വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് പറയാം .
1.വാമാചാരം (പ്രാഗ്വാമം ,വാമം )
2.കൗളം (പൂർവ്വ കൗളം ,ഉത്തര കൗളം)
3.മിശ്രാചാരം -
4.ദക്ഷിണാചാരം-
5.സമയാചാരം - -
6.ദിവ്യാചാരം
എന്നീ രീതിയിലായിരുന്നു തന്ത്രയുടെ വികാസം .
വാമ ആചാരം
മനുഷ്യന്റെ പ്രാഗ് ചരിത്ര കാലഘട്ടത്തിൽ രൂപം കൊണ്ട് ആരാധനാരീതിയാണ് വാമം
പ്രാഗ് വാമം .
മനുഷ്യൻ അവന്റെ നിലനില്പിനാധാരമായ ഭക്ഷണം , പാർപ്പിടം തുടങ്ങിയ ആവശ്യങ്ങളെ നിറവേറ്റിയതിനു ശേഷം ആദ്യമായി ചിന്തിച്ച് ത് താനെങ്ങിനെയുണ്ടായി . താൻ നിലനിൽക്കുന്ന ഈ പ്രപഞ്ചം എങ്ങിനെയുണ്ടായി എന്നാണ് . ഇതിനുളള തെളിവാണ് ഈ ആധുനിക കാലഘട്ടത്തിലും സംസാരം തുടങ്ങുന്ന ഒരു കുഞ്ഞ് തന്റെ മാതാപിതാക്കളോട് ആദ്യം ചോദിക്കുന്ന
ചോദ്യങ്ങളിലൊന്ന് ഞാനെങ്ങിനെ ഉണ്ടായി എന്നാണ് ആരെങ്കിലും പറഞ്ഞുകൊടുത്തിട്ട് അല്ല ആ ചോദ്യം ചോദിക്കുന്നത് .
മറിച്ച് ആ ചോദ്യം അവ ന്റെ ബുദ്ധിയിൽ സ്വയമേവ ഉണ്ടാവുന്നതാണ് . അന്നും ഇന്നും മനുഷ്യൻ ചോദിച്ചുകൊണ്ടിരിക്കുന്നതും ആധുനിക ശാസ്ത്രം ഗവേഷണ വിഷയ മാക്കുന്നതും ഈ ചോദ്യമാണ്
പ്രപഞ്ചോൽപത്തിയുടെ രഹസ്യമാണ് ഇന്നും ഭൗതികശാസ്ത്രജ്ഞൻമാർ തേടുന്നത് .
പ്രാഗ്വാമ കാലഘടത്ത മനുഷ്യനും ഈ ചോദ്യത്തിനുത്തരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു . ആധുനിക ശാസ്ത്രീയ ഉപകരണങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് തന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനും അവന്റെ ഉപാധി തനിക്ക് ചുറ്റുപാടുമുള്ളതിനെ സൂക്ഷ്മനിരീക്ഷണ - ത്തിന് വിധേയമാക്കുക എന്നതാണ്
ആദിമ മനുഷ്യൻറെ ഏറ്റവും വലിയ അത്ഭുതം ഒരു കുഞ്ഞ് അമ്മയുടെ വയറ്റിൽ നിന്നും പുറത്തേക്ക് വരുന്നതായിരുന്നു ഒരു കുഞ്ഞ് പുറത്തു വരുന്നത് വളരെ അത്ഭുതത്തോടെ കൂടിയാണ് അവൻ കണ്ടത് അതിനാൽ തന്നെ മനുഷ്യൻറെ ഏറ്റവും ആദ്യത്തെ ആരാധന വസ്തുവും യോനി ആയിരുന്നു എന്നാൽ പിന്നീട് അതിൻറെ പിന്നിൽ ഒരു ലിംഗം ഉണ്ടെന്ന് മനസ്സിലാക്കുകയും ലിംഗത്തെ ആരാധിക്കാനും തുടങ്ങി അങ്ങനെ മനുഷ്യൻറെ ഏറ്റവും ആദ്യത്തെ രണ്ട് ബിംബങ്ങളായി യോനിയും ലിംഗവും ആണ് വന്നത്
ഓരോ മനുഷ്യനും ജനിക്കുന്നത് ഒരു ലിംഗത്തിൽ യോനിയിലും ആണെങ്കിൽ ഈ പ്രപഞ്ചം ഉണ്ടായത് പിന്നിലും ഒരു ലിംഗവും യോനിയും ഉണ്ടാവുമെന്ന് മനുഷ്യൻ അനുമാനിച്ചു അത് ഒരു വിശ്വ ലിംഗവും വിശ്വ യോനിയും ആണെന്ന് അനുമാനിച്ചു അന്നുമുതൽ ഉയർന്നു കാണുന്ന എല്ലാ പർവ്വതങ്ങളെയും ലിംഗം ആയും നദികളെ മുഴുവൻ യോനിയും ആരാധിക്കാൻ തുടങ്ങി ഒരുപക്ഷേ ഈ സമ്പ്രദായത്തെയാണ് വാമാചാരം എന്ന് പറയുന്നത് മനുഷ്യനെ പോഷിപ്പിക്കാൻ വേണ്ടി ഭക്ഷണം ആവശ്യമുള്ളത് പോലെ പ്രപഞ്ചത്തെ പോഷിപ്പിക്കാൻ ഭക്ഷണം കൊടുക്കാൻ തുടങ്ങി
ഈ നിരീക്ഷണത്തിലൂടെയാണ് പൂമ്പാറ്റയും മയിലും ആനയും മറ്റും ജനിക്കുന്നത് ഇണചേ രലിലൂടെയാണെന്ന് അവൻ തിരിച്ചറിഞ്ഞത് . പൂവിൽ നിന്നും കായുണ്ടാകുന്നത് പരാഗണത്തിലൂടെയാണെന്നും അവൻ മനസ്സിലാക്കി - സൃഷ്ടിയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നത് ലൈംഗികതയിലാണെന്ന വലിയ തിരിച്ചറിവിലേക്ക് അവൻ എത്തി . ലിംഗയോനികളുടെ സംയോഗമാണ് സൃഷ്ടിക്ക് ആധാരം എന്ന തിരിച്ചറിവ് ഈ പ്രപഞ്ച സൃഷ്ടിയുടെ കാര ണമായി ഒരു വിശ്വലിംഗവും വിശ്വയോനിയും വേണമെന്ന ചിന്തയിലേക്ക് അവനെ എത്തിച്ചു
തനിക്ക് ചുറ്റുമുള്ള ഉയർന്ന പ്രദേശങ്ങളേയും മലകളേയും വിശ്വലിംഗമായും പൊയിൽ പ്രദേശങ്ങളേയും നദികളേയും വിശ്വയോനിയായും കരുതി
തന്റെ നിലനില്പിന്നാധാരമായ പ്രപഞ്ചത്തെ സൃഷ്ടിച്ച ഇവയെ അവൻ ആരാധിക്കാനും തുടങ്ങി . ഇന്നും നിലനിൽക്കുന്ന ആരാധനാരീതിയുടെ ഉത്ഭവം അങ്ങിനെയാണ് -
എന്താണ് യഥാർത്ഥത്തിൽ ആരാധന ? ആരാധന എന്നാൽ പോഷണമാണ് . പോഷിപ്പിക്കുന്നത് ഭക്ഷണമാണ് . ഈ ഭക്ഷണത്തെ തന്നെയാണ് മനുഷ്യൻ അന്നും ഇന്നും ആരാധനക്കായി അർപ്പിക്കുന്നത് . പ്രാഗ് കാലഘട്ടത്തിലെ മനുഷ്യൻ താൻ കഴിച്ചിരുന്ന ഭക്ഷ്യവസ് തുക്കളെ മലയുടേയോ നദിയുടേയോ അടുത്ത് ഒരു പ്രത്യേക സ്ഥാനം കണ്ടെത്തി അവിടെ അർപ്പിക്കുകയായിരുന്നു . അന്ന് ക്ഷേത്രമോ കാവോ എന്തിന് ആരാധനയ്ക്കായി ഒരു പ്രത്യേക സങ്കേതമോ അവനുണ്ടായിരുന്നില്ല ഇന്ന് മനുഷ്യ വികാസത്തിനൊത്ത് ആരാധനാ സമ്പ്രദായവും വികസിച്ച് ക്ഷേത്രങ്ങൾ രൂപം കൊണ്ടപ്പോഴും ഭക്ഷ്യവസ്തുക്കളെത്ത ന്നെ ആരാധനക്കായി അർപ്പിക്കുന്ന രീതി മാറ്റമില്ലാതെ തുടർന്നുവന്നതായി കാണാം .
വാമമാർഗ്ഗം
ഇനി വാമ കാലത്തെക്കുറിച്ച് വിശദമാക്കാം : പ്രാഗ് വാമ കാലഘട്ടത്തിൽതന്ന് മത്സ്യത്തെയും മാംസത്തേയും ആരാധനക്കായി ഉപയോഗിക്കുന്ന രീതി നിലവിൽ വന്നിരുന്നു പ്രാഗ് വാമ കാലഘട്ടത്തിൽ മനുഷ്യൻ നായാടി യായിരുന്നു തന്റെ ഭക്ഷണം കണ്ടെത്തിയിരുന്നത് . കൃഷി, കൃഷിയിടം എന്ന രീതിയിൽ ചിന്തിക്കാൻ ആ കാലഘട്ട ത്തിൽ അവന്റെ ബുദ്ധി വികസിച്ചിരുന്നില്ല കായ് കനികൾ ഭക്ഷിച്ചും മത്സ്യങ്ങളെ പിടിച്ചു മൃഗങ്ങളെ വേട്ടയാടിയുമാണ് അവൻ ജീവിച്ചിരുന്നത് . ഈ ഭക്ഷണ പദാർത്ഥങ്ങളിൽ തനിക്ക് ലഭിക്കാൻ ഏറ്റവും പ്രയാസമേറിയതിനെ അവൻ ഏറ്റവും ശ്രേഷ്ഠമായി കരുതി , ശ്രഷ്ഠമായതിനെയാണല്ലോ സ്വാഭാവികമായും അർപ്പിക്കുക - ഇത്തരത്തിൽ ചിന്തിക്കു കയാണെങ്കിൽ അക്കാലത്ത് അ വൻ ആരാധനക്കായി അർപ്പിച്ചിരിക്കുക അവനെ സംബന്ധിച്ചേടത്തോളം ലഭിക്കാൻ പ്രയാസമേറിയ മത്സ്യവും മാംസവുമായിരിക്കും - ( പ്രാഗ വാമി കാലഘട്ടത്തിൽ മത്സ്യത്തേയും മാംസത്തയും അർപ്പിച്ച് അവനു പക്ഷേ വാമ കാലഘട്ടമാവുമ്പോഴേക്കും തന്റെ ആ രാധന യിൽ പുതിയ വസ്തുക്കളെയും അർപ്പിക്കുവാൻ തുടങ്ങി .
- സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെ ആരാധിക്കാൻ തുടങ്ങിയത് വാമകാലഘട്ട യിരുന്നു ഈ ആരാധനാ സമ്പ്രദായം പലതരത്തിലും ഇന്നും തുടരുന്നുണ്ട്
വാമ കാലഘട്ടത്തിന്റെ വികാസം എനത് മനുഷ്യൻ നായാടി നടന്നതിൽ നിന്നും മാറി ചെറിയ തരത്തിൽ കൃഷി ആരംഭിച്ചതോടെയാണ് . പക്ഷെ ആ കൃഷി നാം ഇന്നു കാണുന്ന വ്യവസ്ഥാപിതമായ കൃഷി രീതിയല്ല . ഊർവ്വര ഭൂമിയിൽ വിത്തിറക്കി പിന്നീട് പാകമാകുമ്പോൾ അവയെ കൊയ്തെടുക്കുക എന്നതായിരുന്നു അവന്റെ രീതി . ഈ കാലഘട്ടത്തിൽ തന്നെയാണ് . മൈഥുനം ഒരു ആരാധനാ സമ്പദായമാവുന്നതും . പ്രാഗ് വാമ കാലഘട്ടത്തിൽ മലകളേയും നദികളേയും ആരാധിച്ചപ്പോൾ വാമ കാലഘട്ടത്തിൽ അത് നേരിട്ട് സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെ ആരാധിക്കുന്നതിലേക്കെ ത്തി . മനുഷ്യബോധം കൂടുതൽ ഉയർന്നപ്പോൾ സൃഷ്ടിയു ടെ പ്രതീകങ്ങൾ ലിംഗവും യോനിയുമാണെന്ന് അവൻ തിരിച്ചറിഞ്ഞു . ആദ്യഘട്ടത്തിൽ ഒരു പുരുഷനേയോ സ്ത്രീയേയോ ഇരുത്തി അവരുടെ ലൈംഗികാവയവത്തെ ആരാധിക്കുക എന്നതായിരുന്നു സമ്പദായം . ഈ അവസ് രത്തിൽ അരാധനാ വസ്തുവായി ലിംഗത്തിന് ആർത്തവ രക്തവും അണ്ഡവു മാണ് അവൻ നൽകിയത് . അതേ അവസരത്തിൽ യോനിക്ക് ശുക്ലവും നൽകി . എന്നാൽ ഇങ്ങിനെയുള്ള ആരാധനാ സമ്പ്രദായമല്ല വേണ്ട് തെന്നും സൃഷ്ടിയുടെ കാരണമായ മൈഥുനത്തെ തന്നെയാ ണ് ആരാധനക്കായി ഉപയോഗിക്കേണ്ടതെന്നും അവൻ തിരിച്ചറിഞ്ഞു . അങ്ങിനെയാണ് തന്തയുടെ പഞ്ചമകാരങ്ങ ളിൽ മെഥുനം കടന്നുവരുന്നത് . വാമ കാലഘട്ടത്തിലെ മറ്റൊരു പ്രത്യേകത കൃഷി ആരംഭിച്ചതോടൊപ്പം ആ കൃഷിയിടത്തിനു ചുറ്റുമായി സമൂഹമായി താമസിക്കുക എന്നൊരു രീതികുടെ രൂപം കൊണ്ടു ഇതാണ് പിൽക്കാല ത്ത് ഗോത്രമായി പരിണമിച്ചത് . ഗോത്രമായി താമസിക്കുക ഗോവിനെ വളർത്തുക എന്നീ കാര്യങ്ങൾ വാമ കാലഘട്ട ത്തിന്റെ ആന്ത്യപാദത്തിലാണ് ആരംഭിച്ചത്
. തന്ത്രയിലെ മൈഥുനം എന്ന വാക്കിന് പണ്ഡിതർ അനവധി വ്യാഖ്യാനങ്ങൽ ചമച്ചിട്ടുണ്ട് . ഇതിനെ മറച്ചു മറക്കാൻ ശ്രമിച്ചവരും ഉണ്ട് . പക്ഷേ , അതിന്റെ ആവശ്യം ഇല്ല തന്നെ . പ്രകൃതിയുടെ നിലനിൽപിനാധാരമായ മൈഥുനത്ത മ്ലേഛമായതോ മോശമായതോ ആയി കരുതേണ്ടതില്ല
വിളയെ നമുക്ക് രതിയിൽ നിന്നുണ്ടാവുന്ന സന്താ നമായി താരതമ്യപ്പെടുത്താം പാടം എന്നാൽ യോനി സങ്കല്പമാവുകയും പാടം ഉഴുന്നതും വിത്തിറക്കുന്നതും രതി യായി കണക്കാക്കുകയും ചെയ്യാൻ തുടങ്ങി . മനുഷ്യന്റെ ആദ്യ സന്തത സഹചാരിയായ കാള രതിയുടെ പ്രതീകമായ വരുന്നത് ഇവിടെയാണ് . കൃഷിയിടത്തിൽ കാളയേയും കലപ്പ് യേയും അവർ രതിയുടെ പ്രതീകങ്ങളായി കണക്കാക്കി അവിടെ വിത്തിറക്കുന്നത് വേഴ്ചയുടെ പ്രതിരൂപമായി മാറുന്നതും ഇത്തരത്തിലാണ് . രതിയും കൃഷിയും അവനെ സബന്ധിച്ചിടത്തോളം പ്രത്യുത്പാദനത്തിന്റെ പ്രതീകങ്ങൾ ആയി മാറി . ഇങ്ങനെയാണ് പഞ്ചമകാരങ്ങളിൽ മൈഥുനം
കടന്നു വരുന്നത് .മൈഥുനം യഥാർത്ഥതിൽ ആരാധന തന്നെയാണ് . വാമകാലഘട്ട ത്തിൽ കൃഷിയിടത്തിൽ വിത തുടങ്ങിയപ്പോൾ അവരതിനെ രതിയുടെ പ്രതീകമായി കണക്കാക്കി എന്നു ഞാൻ പറഞ്ഞല്ലോ പ്രാഗ് വാമ കാലഘട്ടത്തിൽ നേരിട്ടുള്ള ലൈംഗി കാരാധനയായിരുന്നു നടന്നിരുന്നത് ലൈംഗികാവയവങ്ങളെ നേരിട്ട് ആരാധിക്കുക എന്നതായിരുന്നു അന്നത്തെ രീതി . ലിംഗത്തിന് അണ്ഡവം രക്തവും കൽപ്പിച്ചപ്പോൾ ഇതേ സമ്പ്രദായം അവർ വാമ കാലഘട്ടിത്തിൽ കൃഷിയിടങ്ങളിലും നടപ്പിലാക്കി കൃഷിയുടെ പ്രധാന ഉദ്ദേശം നല്ല വിള ലഭിക്കുക എന്നതാണല്ലോ . നല്ല വിള ലഭിക്കാൻ വിതക്കുന്നി തിന് മുമ്പ് കൃഷിയിടത്തിൽ മൈഥുനം നടത്തണമെന്ന് ആ കാലഘട്ടത്തിലുള്ളവർ കരുതി . കൊയ്ത്ത്തുത്സവങ്ങൾ എന്ന പ്രയോഗം ഭാരതത്തെ സംബന്ധിച്ചിടത്തോളം തെറ്റായ പ്രയോഗമാണ് എന്തിനേയും പാശ്ചാത്യമായ രീതിയിൽ കാണുക എന്ന രീതിയിൽ നിന്നാണ് ഈ പ്രയോഗവും വന്നത് . ഭാരതത്തിൽ യഥാർത്ഥ ത്തിൽ നടന്നിരുന്നത് വിത ഉത്സവങ്ങളായിരുന്നു . കൊയ്ത കഴിഞ്ഞ് വിതക്കുന്നതിനുമുമ്പാണ് ഇത് അരങ്ങേറിയിരുന്നത് ( കൊയ്ത്ത്തു കഴിഞ്ഞു നടന്നത് കൊണ്ട് കൊയ്ത്ത്തുത്സവം എന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണ് ) . കേരളത്തിലെ വിഷു ആസാമിലെ ബിഹു എന്നിവ ഇതിന് ഉത്തമോദാഹരണങ്ങളാണ് . ഈ ഉത്സവങ്ങളുടെ മറ്റൊരു പ്രത്യേകത അവയിൽ പ്രാചീനമായവ ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് . ആദിവാസി വിഭാഗങ്ങളിൽ നടക്കുന്ന ഈ ഉത്സവങ്ങളിൽ ലൈംഗിക സൂചനയോടെയുള്ള നൃത്തച്ചുവടുകൾ നമുക്ക് കാണാൻ സാധിക്കും
2 കൗളാചാരം
മനുഷ്യൻ ഭൗതികമായും ആത്മീ യമായും വികസിക്കാൻ തുടങ്ങിയപ്പോൾ ഈ വികാസം അവന്റെ വ്യക്തി ജീവിത ത്തിലും സാമൂഹിക ജീവിതത്തിലും പ്രതിഫലിച്ചു . ഒപ്പം അവന്റെ ആത്മീയ ജീവിതത്തിലും ഈ വികാസം പ്രതിഫ ലിക്കാൻ തുടങ്ങി മനുഷ്യൻ കാർഷികവൃത്തി മുഖ്യ ജീവി നോപാധിയായി തിരഞ്ഞെടുത്തതോടെ ഗോത്രം രൂപം കൊണ്ടതും , ഗോത്രത്തിൽ നിന്നും കുലം പരിണമിച്ചൂ കുലം രൂപം പ്രാപിച്ചതോടെ യാണ് കൗളമാർഗ്ഗവും ഉണ്ടാകുന്നത് . മത്സ്യവും മാംസവും മൈഥുനവും ആരാധനാ സമ്പ്രദായങ്ങളാക്കിയ അവനു ഈകാല ഘട്ടത്തിൽ മുദ്രയേയും ഈ ഗണ പ്പെടുത്തി ,
കാർഷിക വൃത്തിയിലേക്ക് കടന്ന മനുഷ്യൻ അതിൽ നിന്നും കിട്ടിയ ധാന്യത്തേയും ആരാധനാ വസ്തുവായാ കണക്കാക്കി . മുദ്ര എന്നതിന്റെ അർത്ഥം ധാന്യം വറ പൊടി എന്നാണ് : മുദ്ര എന്നാൽ പണം എന്നഒരർത്ഥത്തിലും നമുക്കെടുക്കാ വുന്നതാണ് . വാമ കാലഘട്ടത്തിൽ ധാന്യത്തെ പണമായി ഗണിച്ചിരുന്നതിനാൽ ഈ വാക്കിന് പണമെന്ന അർത്ഥം എടു ക്കുന്നതിൽ തെറ്റില്ലല്ലോ . ഈ കാലഘട്ടത്തിലെ പണവുമായി മുദ്രക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല മുദ്രയും മദ്യവുമാണ് പഞ്ചമകാരങ്ങളിൽ അവസാനമായി കൂട്ടിച്ചേർക്കപ്പെട്ടത് . മുദ്ര എന്നതിന്റെ അർത്ഥം ധാന്യമാ ണെന്ന് വിശദമാക്കിയല്ലോ . ധാന്യത്തിൽ നിന്ന് മനുഷ്യൻ അതിന്റെ സത്ത് വേർതിരിച്ചെടുക്കാൻ തുടങ്ങിയപ്പോൾ അവൻ അതിനെയും ഒരാരാധന വസ്തുവാക്കി മാറ്റി ഈ സത്തിനെയാണ് മദ്യം എന്നു പറയുന്നത് . യവത്തിന്റെ സത്താണ് ആദ്യകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നത് . മദ്യം എന്നതിനെ ധാന്യത്തിന്റെ സത്ത് എന്നർത്ഥം മാത്രമേ കൽപ്പിക്കേണ്ടതുള്ളൂ
പ്രാഗ് വാമ കാലഘട്ടത്തിലോ വാമ കാലഘട്ടത്തിലോ പുരുഷ - പൗരോഹിത്യ മേധാവിത്തം നമുക്ക് കാണാൻ കഴിയില്ല . പക്ഷേ കുലം രൂപം കൊള്ളുകയും കുലചാരമായി കൗളം കടന്നു വരികയും ചെയ്തപ്പോഴാണ് ഈ പൗരോഹിത്യ കേന്ദ്രീകരണത്തിന്റെ ചെറിയ തുടക്കവും നമുക്ക് കാണുവാൻ സാധിക്കുന്നത് . പ്രാഗ്വാമ , വാമ കാലഘട്ടങ്ങളിൽ സ്ത്രീയായിരുന്നു പുരോഹിത അവളെ ശക്തിയുടെ പ്രതീകമായിട്ടായിരുന്നു ആ കാലഘട്ടം കണ്ടിരുന്നത്
സ്ത്രീത്വത്തിന് പരമ പ്രാധാന്യവും സ്ത്രീക്ക് ദിവ്യത്വവും കൊടുത്തി ത്തിരുന്ന സംസ്കാരമായിരുന്നു നമ്മുടേത് . ( പ്രാഗ് വാമ കാ ലഘട്ടത്തിൽ ഗോത്രത്തിന്റെ ശക്തി എന്നത് ആ ഗോത്രത്ത ആൾ ബലമായിരുന്നു - ഈ ബലത്തെ പ്രദാനം ചെയ്യുന്ന സ്ത്രീയെ അതു കൊണ്ടുതന്നെ അവൻ ശക്തിയുടെ പ്രതീകമായി കണക്കാക്കി .
പ്രാഗ് വാമകാലഘട്ടത്തിൽ കൃത്യമായ ഉപാധിക ളില്ലാതെയായിരുന്നു മനുഷ്യൻ ആരാധന നടത്തിയിരുന്നി തെങ്കിലും മലകളേയും നദികളേയും അവൻ ആരാധിച്ചി രുന്നു എന്നാൽ വാമകാലഘട്ടത്തിലാവട്ടെ സ്ത്രീ പുരുഷ ലിംഗങ്ങളെ നേരിട്ട് ആരാധിക്കുന്ന ഒരു രീതി രൂപപ്പെട്ടും തുടർന്ന് കൗള മാർഗ്ഗത്തിന്റെ കാലഘട്ടമാവുമ്പോഴേക്കും വ്യത്യസ്തങ്ങളായ രണ്ട് ആരാധനാ സമ്പ്രദായങ്ങൾ രൂപ പ്പെടാൻ തുടങ്ങി . ഒരു വിഭാഗം വാമകാലഘട്ടത്തിലെ ആരാധനാ സമ്പ്രദായത്തെ മുറുകെ പിടിച്ചപ്പോൾ രണ്ടാമ കൂട്ടർ സത്രീ പുരുഷ ലിംഗങ്ങളുടെ സ്ഥാനത്തത് അവയുടെ പ്രതീകങ്ങളെ ആരാധിച്ചാൽ മതി എന്ന് വാദിച്ചു . ഇതിൽ ആദ്യ വിഭാഗത്തിനെ പൂർവ കൗളർ എന്നും രണ്ടാമ വിഭാഗത്തിനെ ഉത്തര കൗളർ എന്നുമാണ് അറിയപ്പെട്ടി രുന്നത് .
ഇതിൽ ഉത്തര കൗളരുടെ ആരാധനാ സമ്പ്രദായത്തിലാണ് യോനിയന്ത്രം , നവയോനി യന്ത്രം തുടങ്ങിയ ജ്യാമിതിയ രൂപങ്ങൾ യോനിക്ക് പകരമായി ആരാധനാ വസ്തുക്കളായി രൂപം കൊള്ളാൻ തുടങ്ങിയത് .
ഇതിൽ ശാക്തയം ഒരു പദ്ധതി മാത്രമാണ് . ശാക്തയം എന്നതിന്റെ അർത്ഥം ശക്തി ഉപാസന് എന്നതാണ് ശക്തി എന്നാൽ സ്ത്രീ എന്നാണ് അത് ശാക്തയത്തിൽ ഭഗവതി സങ്കൽപത്തിൽ ആരാധിക്കി പ്പെടുന്നു എന്നു മാത്രം
പ്രാഗ് വാമത്തിൽ സങ്കേതം എന്ന പദ്ധതി ഉണ്ടോ യിരുന്നില്ല മലകളേയും നദികളേയും ആരാധിച്ചു എന്നല്ലാതെ ഒരു സങ്കേതം ഉണ്ടായിരുന്നില്ല . വാമത്തിൽ പാടങ്ങളായി രുന്നു സങ്കേതം എന്നാൽ കൗളത്തിലെത്തിയപ്പോഴാണ് സങ്കേതം എന്നത് അതിന്റെ സാങ്കേതികാർത്ഥത്തിൽ വരുന്നത് കൗളത്തിൽ ഗോത്രം കുലം എന്ന രൂപത്തിലേക്കെത്തിയപ്പോൾ ആരാധന സ്വകാര്യ ഇടങ്ങിലേക്ക് മാറുന്നതായി നമുക്ക് കാണാം . ഇതിന്റെ പിൽക്കാല രൂപമായിരുന്നു . കാവുകൾ
ഇവിടെ സാധാരണയായി നമുക്ക് തോന്നുന്ന ഒരു ചോദ്യമാണ്
- സർവ്വ ചരാചര ങ്ങളും ഈശ്വര സൃഷ്ടിയായിരിക്കുമ്പോൾ അതിലൊന്നിനെ ബലി എന്ന പേരിൽ കൊല്ലുന്നത് മഹാ പാപമല്ലേ എന്ന് ?
ആധുനിക കാലഘട്ടത്തിൽ തന്ത്രക്കെ തിരെ ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണങ്ങളിൽ ഒന്നാണിത്
എന്താണ് ബലി ? ബലി എന്ന വാക്കിന്റെ അർത്ഥം ബലപെടുത്തുന്നത് എന്നാണ് മനുഷ്യൻ ഭക്ഷണം കഴിക്കുന്നത് അവന്റെ ശരീരത്തെ പോഷിപ്പിക്കാനാ ണല്ലോ താൻ എന്താണോ കഴിക്കുന്നത് അതുതനെ തന്റെ ദേവതക്കും നൽകുക എന്നത് ലോകത്തിലെ മനുഷ്യർ എല്ലാം ചെയുന്ന കാര്യമാണ് . ഇങ്ങിനെ മാംസാഹാരിയായ മനുഷ്യൻ താൻ കഴിക്കുന്ന മാംസവും തന്റെ ഇഷ്ട ദേവതക്ക് നൽകാൻ തുടങ്ങി . പഞ്ചമ കാരങ്ങളിൽ മത്സ്യവും മാംസവും കടന്നു വന്നത് ഈ വിധത്തിലാണ് . മത്സ്യമാംസാദികൾ കഴിക്കാത്തവർ അതവരുടെ ദേവതക്ക് നൽകുന്നതിനെ തന്ത്രതന്നെ എതിർക്കുന്നു ഞാൻ കഴിക്കുന്നത് എന്റെ ദേവതക്കും പഥ്യമാണെന്ന് സങ്കൽപം പോലെ ഞാൻ കഴിക്കാത്തത് എന്റെ ദേവതക്കും ആവശ്യമില്ല എന്ന സാമാന്യബോധം ഉണ്ടായാൽ ബലി എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം നമുക്ക് ലഭിക്കുന്നതാണ് .
3.മിശ്രാചാരം
എന്താണ് മിശ്രാചാരം എന്ന് നോക്കാം ഉത്തരകൗളരാണ് പിൽക്കാലത്ത് മിശത്തിലേക്ക് വരുന്നത് . മനുഷ്യകുലത്തിനുണ്ടായ വികാസം അവന്റെ സമസ്ത മേഖലകളിലും വികാസമുണ്ടാക്കിയതുപോലെ ആത്മീയ മേഖലയിലും മാറ്റമുണ്ടാക്കി . അവന്റെ സാമൂഹികാവബോധ ത്തിൽ വന്ന മാറ്റം സ്വാഭാവികമായും ആത്മീയ മേഖലയിലും പ്രതിഫലിച്ചു . പ്രകൃതിയിൽ നിന്നും ലൈംഗികാവയവത്തി ലേക്കും അവിടെ നിന്നും മൈഥുനത്തിലേക്കും എത്തി . കൗളത്തിലെത്തുമ്പോൾ യന്ത്രങ്ങൾ പൂജാ ഉപാധികളായി . എന്നാൽ ഉത്തര കൗളരിൽ ഒരു വിഭാഗം അവിടെ നിന്നും മുന്നോട്ടു പോയി , പീഠത്തെ സ്ഥാപിച്ച് ആരാധിക്കാൻ തുടങ്ങി . അങ്ങനെ ഇവർ ക്രമേണ മിശ്രാചാരികൾ എന്നറിയി പ്പെടാൻ തുടങ്ങി .
4. ദക്ഷിണാചാരം
മിശാചാരത്തിൽ നിന്നുമാണ് ദക്ഷിണാചാരം ഉരുതിരിഞ്ഞു വന്നത് . മിശ്രാചാര കാലഘട്ടത്തിൽ ആരാധന സ്വകാര്യ സങ്കേതങ്ങളിലേക്കും പൂജാ പദ്ധതി പീഠത്തി ലേക്കും എത്തി . ഇവയാണ് പിൽക്കാലത്ത് കാവുകളായി പരി ണമിച്ചത് . കാവുകൾ കുലത്തിന്റെ സ്വകാര്യ സ്വത്താണെങ്കിൽ അവിടെ നിന്നും വിശാല സമൂഹത്തെ ക്ഷേത്രത്തിലേക്ക് ഈ സമ്പ്രദായം വികസിച്ചു . കൂടാതെ പീഠ ങ്ങളുടെ സ്ഥാനത്ത് വിഗ്രഹങ്ങൾ വരികയും വ്യക്തികൾ പൂജ ചെയ്യാൻ തുടങ്ങുകയും ചെയ്തു . ഇതോടൊന്നിച്ചുണ്ടായ മറ്റൊരു കാതലായ മാറ്റം മിശ്രാചാരകാലത്ത് ശക്തിപ്പെട്ടു തുടങ്ങിയവ പൗരോഹിത്യ മേൽക്കോയ്മ ദക്ഷിണ കാലമാവുമ്പോഴേക്കും സാമൂഹ്യ ജീവിതത്തിൽ പിടിമുറുക്കുന്നത് കാണാൻ സാധിക്കും എന്നതാണ് .
തന്ത്രയുടെ വികാസ പരിണാമത്തിന്റെ പ്രത്യക്ഷോദാഹരമാണമാണ് ശ്രീചകം . വാമത്തിൽ നിന്നും കൗളത്തിലേക്കും അവിടെ നിന്ന് ഉത്തര കൗളത്തിലേക്കും ദക്ഷിണത്തിലേക്ക മുള്ള പരിണാമം ശ്രീചകം നമുക്ക് കാട്ടിത്തരുന്നു . ശ്രീചക്രത്തിന്റെ വികാസത്തിന് മൂന്നവസ്ഥകളുണ്ട് . നമുക്ക് അതിനെ ഭൂസ് തരം, കൂർമ്മപസ്തരം , കൈലാസപ്രസ്തരം ( മേരുപസ്തരം ) എന്നുവിളിക്കാം . ആദ്യഘട്ടം ഒരു പരന്ന പ്രതലത്തിൽ ശ്രീചക്രം വരക്കുകയും ആരാധിക്കുകയും ചെയ്യുകയായിരുന്നു , ഭൂ പ്രസ്തരത്തിൽ - എന്നാൽ രണ്ടാം ഘട്ടമായ കൂർമ്മ പ്രസ്തരത്തിൽ ശ്രിചക്രം കാണാൻ കുറച്ചു കൂടി ഉയർന്ന രൂപത്തിലേക്ക് മാറുന്നു . മൂന്നാം ഘട്ടമായ കൈലാസ പ്രസ്തരത്തിൽ മേരു രൂപത്തിൽ പൂർണ്ണ വളർച്ച നേടി ശ്രീചക്രത്തെയാണ് നമുക്ക് കാണാൻ സാധിക്കുക . കൗളത്തിൽ നിന്നും ദക്ഷിണത്തിലേക്കുള്ള തന്ത്ര യുടെ വികാസത്തിന്റെ ഉത്തമോദാഹരണമാണ് ശ്രീചക്രം
കുലദേവത ആചാരം രൂപം കൊള്ളുന്നത് കൗളത്തിൽ നിന്നാണ് വാമകാലഘട്ടത്തിൽ മനുഷ്യന്റെ മുഖ്യ ഉപാധി കൃഷിയായിരുന്നു . കൃഷി , വിളവ് നന്നാവുക എന്നതായിരുന്നു അവന്റെ പ്രധാന ആവശ്യം കൃഷിയെ അനുഗ്രഹിക്കുന്ന അല്ലെങ്കിൽ ഉർവരത യെ അനുഗ്രഹിക്കുന്ന ദേവതകളെ അവർ ആരാധിക്കാൻ തുടങ്ങി . ഈ ഊർവ്വരതാ ദേവ തകളിൽ നിന്നാണ് നാം ഇന്നു കാണുന്ന ഭഗവതി , ഗുളികൻ , കുട്ടിച്ചാത്തൻ , മുണ്ട്യൻ , ദണ്ഡൻ എന്നീ ദേവതകളൊക്കെ രൂപപ്പെട്ടത് അതുകൊണ്ടുതന്നെ ഇവരെ ഊർവ്വര ദേവതകളായി കണക്കാക്കാം . -
5.സമയാചാരം
തന്ത്രയിലെ വികാസം പ്രാപിച്ച ഒരു മാർഗ്ഗം തന്നെയാണ് സമയാചാരം കൗളം പൂർവ്വം ഉത്തരം എന്നായി വികാസം പ്രാപിച്ചതുപോലെ തന്നെയാണ് ഇതിൽ നിന്നും സമയാചാ രവും വികസിക്കുന്നത് മറ്റ് ആചാരങ്ങളൊക്കെ ബാഹ്യ പ്രതീകങ്ങളെ ഉപാധികളാക്കി ആചരണം നടത്തിയപ്പോൾ സമയാചാരികൾ യാതൊരു തരത്തിലുളള ക്രിയാ കലാപ ങ്ങളുടേയും ആവശ്യമില്ല എന്ന് വിശ്വസിച്ചു പകരം ആന്തരിക സാധയിലൂടെ മോക്ഷം ലഭിക്കും എന്നതാണ് അവർ വിശ്വസിച്ചത് കൗളത്തിലെ പഞ്ചമകാരങ്ങൾ സമയത്തിൽ യൗഗികമായ മുദ്രകളായി മാറുന്നത് കാണാം . സൈദ്ധാന്തികമായി തന്ത്ര ശാസ്ത്രത്തെ സമീപിച്ചവരാണ് സമയാചാരി കൾ എന്നു വേണമെങ്കിൽ പറയാം
6.ദിവ്യാചാരം
ലഡാക്ക് ചീനം എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട മഹാചീനം എന്ന സ്ഥലത്താണ് ദിവ്യാചാരം പ്രചുരപ്രചാരം നേടിയത് ഈ ആചാരത്തിനെ സിദ്ധാചാരം എന്നു വിളിച്ചിരുന്നു . സമയാചാരത്തിൽ നിന്നുമാണ് ദിവ്യാചാരം രൂപം കൊള്ളു ന്നത് . സിദ്ധൻ എന്ന വാക്കിനർത്ഥം സിദ്ധി നേടിയവർ എന്നാ ണ് . എന്തിനുള്ള സിദ്ധിയാണ് അവർ നേടിയത് എന്നു പരിശോധിക്കുമ്പോൾ നമുക്കു കാണാം അവർ നേടിയ സിദ്ധി മറ്റ് സാധാരണക്കാരെ മോക്ഷത്തിന്റെ പാതയിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള സിദ്ധിയാണെന്ന് - ദിവ്യാചാര് ത്തിൽ കാണുന്ന ബോധിസത്വന്മാരെയാണ് സിദ്ധർ എന്നു വിളിക്കുന്നത് എന്നൊരു പക്ഷമുണ്ട് . . സമയാചാരത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിച്ച് മോക്ഷം നേടി ആ മോക്ഷ പാതയിൽ നിന്നറങ്ങിവന്ന് സാധാരണക്കാരേയും ആ പാതയിലേക്ക് കൂട്ടികൊണ്ടു പോയവരെയാണ് ദിവ്യാ ചാരികൾ എന്ന് തന്ത്രം വിളിക്കുന്നത് .
സമയാചാരത്തെക്കുറിച്ച് വിശദമാക്കുമ്പോൾ ഒരു സംശയം മനസ്സിൽ ഉയരാം നമ്മുടെ വേദാന്ത സമ്പ്രദാ യവും സമയാചാരവും ഒന്നല്ല എന്നതാണത്
പ്രഥമ ദൃഷ്ട്യാ ആ സംശയം ശരിയാണെന്നു തോന്നും . കാരണം വേദാന്തം എന്നാൽ ആന്തരികമായ ഒരു സാധനാ പദ്ധതിയാണ് . സമയവും ഇതു പോലെ തന്നെ അതു കൊണ്ടാണ് ഇവ രണ്ടും ഒന്നാണ് എന്ന ചിന്ത വരുന്നത് . പക്ഷേ വൈജാത്യം പ്രകടമാവുന്നത് കുണ്ഡലിനി യോഗത്തിന്റെ കാര്യത്തിലാണ് വേദാന്തം കുണ്ഡലിനി യോഗത്തെ അംഗീകരിക്കുന്നില്ല എന്നാൽ സമയാചാരം കുണ്ഡലിനി യോഗത്തെ അംഗീകരിക്കുന്നു . ഈ പ്രധാന വൈജാത്യം നമ്മൾ കാണാതെ പോവരുത്
വളരെയധികം രഹസ്യാത്മകവും നിഗൂഡവുമായ ഒരു വിജ്ഞാനമാണ് കുണ്ഡലിനി തത്വം , തന്ത്ര ശാസ്ത്രം ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും ഈ തത്വത്തെക്കുറി ച്ചാണ് . കുണ്ഡത്തിൽ ലീനമായിരുന്ന ശക്തി അതാണ് കുണ്ഡലിനി . എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവന്റെ ആദിമ തുടിപ്പിനെയാണ് കുണ്ഡലിനി എന്നു പറ യുന്നത് . ജീവനെ അല്ലെങ്കിൽ പ്രാണനെ പ്രവർത്തിപ്പിക്കുന്ന അത്യന്തം നിഗൂഡമായ ഒരു ശക്തി എന്നതാണ് കുണ്ഡലിനി എന്നതുകൊണ്ട് തന്ത്ര വിവക്ഷിക്കുന്നത് . നട്ടെല്ലിന്റെ ഏറ്റവും താഴെയായി മൂലാധാരം എന്ന ചക്രത്തിൽ മൂന്നരച്ചുറ്റായി ആത്മ ബോധമാവുന്ന , സ്വയം ഭൂവായ ശിവലിംഗത്തിന് ചുറ്റും കറങ്ങുന്ന സർപ്പാകൃതി പൂണ്ട ഒരു ശക്തി ചൈതന്യ മാണ് കുണ്ഡലിനി എന്ന് അഭിപ്രായത്തെ തന്ത ശരിവെ ക്കുന്നു .
. കുണ്ഡലിനി എന്നത് അത്യന്തം ഗുഡമായ ഒരു ശക്തി വിശേഷമാണ് . നേരത്തെ നട്ടെല്ലിന്റെ അടിയിലാണ് കുണ്ഡലിനി എന്ന് പറഞ്ഞുവല്ലോ എന്നാൽ ഒരു ശസ്ത്രക്രിയ നടത്തി നോക്കിയാൽ അവിടെ ഈ ശക്തിയെ കാണാൻ സാധിക്കില്ല . അത് തികച്ചും യൗഗികമായ അവ സ്ഥയാണ് . യോഗികൾക്ക് മാത്രം അനുഭവിക്കാനും മുകളി ലേക്ക് കൊണ്ടുവരാനും പറ്റുന്ന ഒരനുഭൂതിയെയാണ് കുണ്ഡി ലിനി എന്നു പറയുന്നത് .
ഇനി ആറ് ആധാരചകങ്ങളെക്കുറിച്ച് ചിന്തിക്കാം
, മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളുടേയും ഏല്ലാ വിധ പ്രവർത്തനങ്ങളും ഈ ആധാര ചകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു മൂലാധാരം , സ്വാധിഷ്ഠാനം മണിപൂര കം , അനാഹതം , വിശുദ്ധി, ആജ്ഞാ , സഹസ്രാരം എന്നിവ യാണ് ഈ ചക്രങ്ങൾ
പ്രകൃതി പുരുഷനോട് യോജിക്കുക എന്ന തത്വ മാണ് മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്ന കുണ്ഡിലിനി സഹസ്രാരത്തിലെത്തുമ്പോൾ സംഭവിക്കുന്നത് എന്നും തന്ത്ര പഠിപ്പിക്കുന്നു . ' '
- തന്ത്രഎന്നാൽ കേവല തത്വശാസ്ത്രമല്ല അതിലുപരിയായി ഒരു ജീവിത രീതിയാണ് - തന്ത്രയും പറയുന്നത് ആകാരമി ല്ലാത്ത ശക്തിയെ ആരാധിക്കാൻ തന്നെ യാണ് . തന്ത്രശിവനെന്നും ശക്തിയെന്നും വിളിക്കുന്നത് കേവലം ഏതെ ങ്കിലും രൂപത്തിൽ ഒതുക്കാവുന്ന ഒരു ശക്തിയെ അല്ല പക്ഷേ , തന്ത്ര കൃത്യമായ ഒരു ജീവിത പദ്ധതിയായതു കൊണ്ട് തന്നെ കൃത്യമായ പദ്ധതികളിലൂടെ ഈ തത്വത്തി ലേക്ക് മനുഷ്യനെ കൈപിടിച്ചുയർത്താൻ പര്യാപ്തമാകുന്നു . സ്വാഭാവികമായ മനുഷ്യ മനസ്സിന് ആകാരമില്ലാത്ത ശക്തി എന്നത് പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്നതല്ല ആകാരമുള്ള ഒരു ശക്തിയെ കണ്ട് മാത്രമേ ആകാരമില്ലാത്ത ഒരു ശക്തി യിലേക്ക് വളരാൻ അവന് സാദ്ധ്യമാവു . മനുഷ്യമനസ്സിന്റെ പരിമിതികളെ കൃത്യമായും മനസ്സിലാക്കിയ ഒരു ശാസ്ത്ര മാണ് തന്ത്ര - അതുകൊണ്ടുതന്നെ മനുഷ്യനെ ആകാരത്തിൽ നിന്നും നിരാകാരത്തിലേക്ക് കൊണ്ടുപോവുകയാണ് തന്ത്ര ചെയ്യുന്നത്
പ്രാഗ് വാമ കാലഘട്ടത്തിൽ മലകളേയും നദി കളേയും ആരാധിച്ച മനുഷ്യൻ വാമ കാലത്ത് സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെ ആരാധിച്ചു . അവിടെ നിന്നും പ്രതി രൂപങ്ങളിലേക്കും പീഠങ്ങളിലേക്കും ഒടുവിൽ ദക്ഷിണാ ചാരത്തിലേക്കെത്തിപ്പോൾ ക്ഷേത്രങ്ങളിേലേക്കും . സമയത്തിലും
ദിവ്യത്തിലുമെത്തുമ്പോൾ അത് ആന്തരിക പൂജയിലേക്കും ധ്യാനത്തിലേക്കും വഴി മാറുന്നത് വ്യക്തമായി കാണാം
ഉപാസനയുടെ പ്രാഥമിക ഘട്ടത്തിൽ നിന്നും അതിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്കുള്ള തന്ത്രയുടെ ഈ വികാസ പരിണാമം ശ്രദ്ധിച്ചാൽ തന്ത്ര വിഗ്രഹാരാധനയിൽ മാത്രമൊതു ങ്ങുന്നതല്ല എന്നു മനസ്സിലാവും
തന്ത്രയുടെ ആത്മീയ വികാസത്തെക്കുറിച്ച് ഇപ്പോൾ ഏക ദേശം ധാരണ വന്നല്ലോ ഇനി . ഭൂമി ശാസ്ത്ര പരമായി തന്ത്ര യുടെ വികാസത്തെക്കുറിച്ച് വിശദമാക്കാം
തന്ത്രയുടെ ഭൂമിശാസ്ത്രപരമായ വികാസം സംഭവിച്ചത് വിന്ധ്യാചലത്തെ കേന്ദ്രമാക്കിയാണെന്നു പറയാവുന്നതാണ് . വിന്ധ്യാ ചലത്തിന് നാലു ഭാഗത്തേക്കുമായാണ് തന്ത്ര വിക സിക്കുന്നത്
വിന്ധ്യന് വടക്കോട്ട് പ്രചരിച്ച തന്ത്ര രഥക്രാന്ത അല്ലെങ്കിൽ രാധാത്രാന്ത എന്നും
കിഴക്കോട്ട് വ്യാപിച്ച തന്ത്ര വിഷ്ണു ക്രാന്ത എന്നും
പടിഞ്ഞാറോട്ട് ഇന്നത്തെ ഇറാനി ലേക്കും സിറിയയിലേക്കും വ്യാപിച്ച തന്ത്ര അശ്വ ക്രാന്ത എന്നും
തെക്കോട്ട് വികസിച്ച തന്ത്രയെ ഗജ ക്രാന്ത എന്നും വിളിച്ചു .
തന്ത്രയുടെ ആചാര പദ്ധതികളെക്കുറിച്ച് പറയുമ്പോൾ കാശ്മീരം , ഗൗഢം , കേരളം , വിലാസം തുടങ്ങിയ ആചാര പദ്ധതി
കളെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല . കാശ്മീരം എന്നു വിളിക്കുന്ന സമ്പ്രദായം കൂടുതൽ ശൈവ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു . ശൈവാഗമങ്ങളും ഭൈരവ തന്ത്രയും കൂടുതലായി വികസിച്ചത് പ്രത്യഭിജ്ഞാ അദ്വൈതം, സ്പന്ദകാരികം തുടങ്ങിയ വിജ്ഞാന പദ്ധതികളും വിജ്ഞാന ഭൈരവ തന്ത്രം,
മാലിനി വിജയോത്തര തന്ത്രം തുടങ്ങിയ തന്ത്രങ്ങളും വികസിച്ചിട്ടുള്ളതും കാശ്മീരിലാണ് വിലാസം ഭാരതത്തിന്റെ എല്ലാ ഭാഗത്തും പ്രചരിച്ചിരുന്നു എന്നാണ് പറയുന്നത് . ഇതു പോലെ കേരള തന്ത്രം കേരളാചാരം എന്നപേരിൽ പ്രശസ്തമായിരുന്നു . സാമാന്യം പ്രചാ രവും നേടിയിരുന്നു .
സിദ്ധ സമ്പ്രദായം യഥാർത്ഥത്തിൽ തന്ത്ര ശാസ്ത്രത്തിെറ ഒരു ഭാഗം തന്നെയാണെന്നറിഞ്ഞാലും . കാശ്മിര സമ്പ്രദായം പോലെ തന്നെ വിന്ധ്യാചലത്തിന് താഴോട്ട് കൃത്യമായി പറഞ്ഞാൽ തമിഴ്നാടും കേരളവുമുൾപ്പെടുന്ന ദ്രാവിഡ ദേശത്ത് ഉണ്ടായിരുന്ന ശിവയോഗികളെയാണ് സിദ്ധർ എന്നു വിളിച്ചിരുന്നത് . തിരുമൂലർ , ഭോഗർ , കാലാംഗിനാഥൻ , അഗസ്ത്യർ തുടങ്ങിയ പതിനെട്ട് സിദ്ധയോഗി പരമ്പര ആരാധി ച്ചിരുന്നതും ഉപാസിച്ചിരുന്നതും ശ്രീചക്രത്തേയും ശിവശക്തി സ്വരൂപത്തെയും ആയിരുന്നു എന്നതുകൊണ്ടുതന്നെ ഈ പരമ്പരയും തന്ത്ര ശാസ്ത്രത്തിന്റെ ഭാഗമായിരുന്നു എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല .
ശാക്തേയം എന്നതിനർത്ഥം മാതൃഭാവത്തിലുള്ള ശക്തിയുടെ ആരാധന എന്നാണ് ഈ സമ്പ്രദായം കേരളത്തിലോ ഭാരതത്തിലോ മാത്രമല്ല ലോകമെങ്ങും നിലനിന്നിരുന്നതായി മനസ്സിലാക്കാം . പക്ഷേ ഇത് വ്യത്യസ്തങ്ങളായ പേരുകളിൽ മാത്രമാണെന്നു കാണാം കേരളത്തിൽ ശാക്തേയമായിരു ന്നെങ്കിൽ ബംഗാളദേശത്ത് അത് ദുർഗ്ഗാപൂജയും താരാ പീഠത്തിലെ പൂജയുമായി മാറുന്നു . കാമാഖ്യ തുടങ്ങിയ വാക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ അവിടെ അനുഷ്ഠിക്കുന്ന ശക്തി പൂജയും ഈ ഉപാസനതന്നെയാണെന്ന് കാണാം . കൂടാതെ ലോകത്തിന്റെ പല ഭാഗത്തും ഇത്തരം മാതൃഭാവത്തിലുള്ള ശക്തി പൂജകൾ ഉണ്ടായിരു ന്നതായി മനസ്സിലാക്കാം . സ്വാമി സിദ്ധി നാഥാനന്ദ അദ്ദേഹ ത്തിന്റെ ഏറെ പ്രശസ്തമായ " ശക്തിപൂജ ' എന്ന ഗ്രന്ഥത്തിൽ ഹിസ്റ്ററി ഓഫ് ഇംഗ്ലണ്ട് എനഗ്രന്ഥത്തിന്റെ കർത്താവായ ഇറാസ്മസ്സ് എന്ന പണ്ഡിതൻ യേശുവിന്റെ മാതാവായ മേരിയുടെ സാധനയിലൂടെ മോക്ഷം ലഭിച്ചയാളാണെന്ന് പ്രസ്ഥാവിച്ചിട്ടുണ്ട് . ഈ മേരി സാധന ലോകത്തിന്റെ പല ഭാഗത്തും നിലനിന്നിരുന്നതായി മനസ്സി ലാക്കാം . ഊർവരദേവതയായ ഡിമീറ്ററിന്റെ സാധനയും ലോക ത്തിന്റെ പല ഭാഗത്തും നില നിൽക്കുന്ന തായി കാണാം .
തന്ത്രയിലെ വിവിധ മാർഗ്ഗങ്ങളെ പഠിക്കുന്ന സമയത്ത് മനസ്സിലാവുന്ന കാര്യം ഇവയെല്ലാം പ്രപഞ്ച ശക്തിയെയാണ് ആരാധിച്ചിരുന്നത് എന്താണ് എന്നാൽ അവിടെ നിന്നും അതെപ്പോഴോ ദേവതാ സങ്കൽപ്പത്തിലേക്ക് മാറിയതാണ്
ദേവത എന്ന സങ്കൽപ്പം മനസ്സിന്റെ സൃഷ്ടിയാണ് . ഒരു ചൈതന്യത്തിന് രൂപം നൽകി ആ രൂപത്തിന് ഒരു പേരു നൽകി മന്ത്രത്തിലൂടെ ആ രൂപത്തെ എല്ലാവർക്കും എത്തിച്ചു കൊടുക്കുന്ന സാമൂഹിക ബോധത്തിന്റെ സൃഷ്ടിയാണ് ഒരു ദേവത . ഉദാഹരണത്തിന് അഗ്നി എന്ന ഒരു തത്വത്തെ അഗ്നി ദേവനായി ആരാധിക്കുന്ന രീതിയിലേക്ക് മാറിപ്പോകുന്നത് ഇപ്രകാരമാണ് . മുപ്പത്തി മുക്കോടി മനുഷ്യർ ജീവിച്ചിരു ന്നൊരു കാലഘട്ടത്തിൽ മുപ്പത്തി മുക്കോടി ദേവതകൾ ഉണ്ടായിരുന്നു ഇന്ന് എഴുന്നൂറ് കോടി ദേവതകൾ ഉണ്ട് എന്നു പറഞ്ഞാലും തെറ്റില്ല . ശ്രീരാമകൃഷ്ണദേവൻ ആരാ ധിച്ചിരുന്ന കാളിയെ അല്ല വിവേകാനന്ദ സ്വാമികൾ ആരാ ധിച്ചിരുന്നത് . കുറൂരമ്മ പ്രാർത്ഥിച്ച കൃഷ്ണനെയല്ല മീരാ പ്രാർത്ഥിച്ചത്
കേരളത്തിലെ കാവുകളിൽ കാണുന്ന തെയ്യം , തിറ , കോമരം എന്നിവയുമൊക്കെ ഒരു കലാപരമായ പ്രകടനം മാത്രമല്ല അ ഇവയൊക്കെ തന്ത്രയുമായി ബന്ധപ്പെട്ട ആചാരങ്ങളാണ് തെയ്യവും തിറയും കോമരവുമൊക്ക മനുഷ്യനെ ദൈവമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമാ യായിരുന്നു . കാശ്മീര ശൈവത്രന്തത്തിൽ ഈ രീതി വിജ്ഞാന ഭൈരവ തന്ത്രം എന്നാണ് പറയുക . പക്ഷേ വിജ്ഞാന ഭൈരവത്തിന്റെ പ്രചാരം കേരളത്തിൽ ഉണ്ടാവു ന്നതിനു മുമ്പ് തന്നെ മേൽപ്പറഞ്ഞവയൊക്കെ ഇവിടെ ഉണ്ടാ യിരുന്നു ഇതിൽ നിന്നും മനുഷ്യനെന്ന . പരിമിത ബോധ ത്തിൽ നിന്നും ദൈവമെന്ന വിശാല ബോധത്തിലേക്ക് മനു ഷ്യനെ വളർത്താനുള്ള പദ്ധതികൾ ഇവിടെ അന്നേ രൂപം കൊണ്ടിരുന്നു എന്ന് മനസ്സിലാക്കാം . വിജ്ഞാന ഭൈരവ തന്ത്രത്തിൽ ഈ പദ്ധതി വളരെ വ്യക്തമായി രേഖപ്പെടുത്തി യിട്ടുണ്ട് . ഇനി അത്തരം ഒരു ഗ്രന്ഥത്തിന്റെ പിൻബലമില്ലെ ങ്കിൽപ്പോലും തെയ്യവും തിറയും കോമരവു മൊക്കെ മനുഷ്യനെ അത്തരം വിശാലമായ ഒരു സങ്കൽപ്പത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോവാൻ വന്നതാണെന്ന് നിസംശയം പറയാൻ സാധിക്കും . - " വന്ദേ മാതരമംബികാം ഭഗവതീം . .
(കടപ്പാട് ആർ രാമാനന്ദിന്റെ തത്ര രഹസ്യം )
വളരെ വിജ്ഞാനപ്രദമായ ലേഖനം
ReplyDeleteവളരെ നന്ദി ശ്രീനാഥ്‌ജി
വളരെ വിജ്ഞാനപ്രദമായ ലേഖനം
ReplyDeleteവളരെ നന്ദി ശ്രീനാഥ്‌ജി
🙏🙏🙏
ReplyDeleteExcellent
ReplyDeleteഉത്തമം ആസീത്. ധന്യവാദഹ്
DeleteNice
ReplyDeleteവളരെ വിജ്ഞാനപ്രദമായ ലേഖനം, ശ്രീനാഥ്ജി...
ReplyDeleteVery interesting
ReplyDelete