Monday, March 23, 2020

പല്ലുതേക്കാൻ മടിയുള്ള കുട്ടി


ഉത്തമ രക്ഷാകർത്തൃത്വം 
നല്ല ശീലങ്ങൾ

ഒരു അമ്മ 5 -ാം ക്ലാസിൽ പഠിക്കുന്ന തന്റെ  മകനുമായാണ്  കൗൺസിലിങ്ങ് സെന്ററിൽ എത്തിയത്. 

രണ്ടുപേരും എനിക്കഭിമുഖമായി ഇരുന്നു . 

ഞാനെങ്ങനെയാണ് നിങ്ങളെ സഹായിക്കേണ്ടത് ? 

തുടങ്ങിയ ചോദ്യങ്ങൾ ഒന്നും തന്നെ ചോദിക്കാനിട വെയ്ക്കാതെ  അമ്മ കാര്യങ്ങൾ പറയാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു . 

തൽക്കാലം കുറച്ചു സമയത്തേക്ക് മോൻ പുറത്ത് ഇരുന്ന് കളിച്ചോളൂ .
(കുട്ടികൾക്ക് വായിക്കാനുള്ള ചില പുസ്തകങ്ങളും കളിക്കാനുള്ള ചില വസ്തുക്കളും  നമ്മൾ ഗസ്റ്റ് റൂമിൽ വയ്ക്കാറുണ്ട് . കുട്ടികൾക്ക് അവരുടെ അഭിരുചി അനുസരിച്ച് സമയം ചെലവിടാം അവർ പുറത്ത് എങ്ങനെ പെരുമാറുന്നു എന്നു നമുക്ക് നിരീക്ഷിക്കുകയും  , അതിൽ നിന്നും അവന്റെ ഊർജ്ജസ്ഥിതി മനസ്സിലാക്കുകയും ചെയ്യാം )

കുട്ടികളുടെ മുന്നിൽ വച്ച് അവരുടെ കുറ്റങ്ങൾ ഒരിക്കലും പറയരുത് . അത് അവരിൽ വലിയ അപകർഷതാ ബോധം സൃഷ്ടിക്കും . അതിനാൽ കുട്ടിയെ പുറത്തേക്കു വിട്ടതിനു  ശേഷം അമ്മ കാര്യങ്ങൾ പറഞ്ഞു തുടങ്ങി . 

സർ ഇത് എന്റെ രണ്ട് മക്കളിൽ മുത്തവനാണ് . പേര് കിരൺ . അവന് ഒരു അനിയത്തി കൂടിയുണ്ട് . അവൾ മിടുക്കിയാ , ഇവൻ ഇപ്പോൾ അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത് . പഠനത്തിൽ വളരെ പിന്നിലാണ് മാത്രമല്ല , നല്ല വികൃതിയാണ് . 

പ്രശ്നം അതൊന്നുമല്ല . രാവിലെ പല്ലു തേക്കാൻ അവനു വലിയ മടിയാണ് . പല്ലു തേപ്പിക്കാൻ ഒരു യുദ്ധം തന്നെ നടത്തേണ്ട അവസ്ഥയാണ് . 

സാർ അവനെ എങ്ങനെയെങ്കിലു മൊന്ന് ഉപദേശിച്ച് നന്നാക്കണം . അമ്മ പറഞ്ഞു നിർത്തി 

ദിവസവും രാവിലെ അമ്മ ബ്രഷ് 
എടുക്കുേേമ്പോൾ തന്നെ കുട്ടി വീടിന് ചുറ്റും ഓടാൻ തുടങ്ങും കുട്ടിക്ക് പിന്നാലെ ബ്രഷുമായി അമ്മയും അവർക്ക് പിന്നാലെ
പേസ്റ്റുമായി അച്ചനും അവർക്ക് പിന്നിൽ 
ബെർതെ ഒരു രസത്തിന് അഛ്ഛനും 
അച്ഛമ്മയും ഓടുന്ന കാഴ്ച ഒന്ന് സങ്കല്പിച്ച് 
നോക്കൂ

ഇവിടെ ആരാണ് ക്ലൈന്റ് , അമ്മയാണോ , കുട്ടിയാണോ ? 

കുട്ടി യാണെന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ തെറ്റി . പ്രയാസം ആരാണാ അനുഭവിക്കുന്നത് അയാളാണ് ക്ലൈന്റ് . ഇവിടെ അമ്മയാണ് പ്രയാസം അനുഭവിക്കുന്നത് എന്നതിനാൽ അമ്മ തന്നെയാണ് ക്ലൈന്റ് . 

മാത്രവുമല്ല ഹൈക്കോടതിയുടെ നിരീ ക്ഷണമനുസരിച്ച് 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഏത് തരത്തിലുള്ള മാനസിക പ്രശ്നമുണ്ടായാലും അവരുടെ രക്ഷി താക്കൾക്കാണ് കൗൺസിലിംഗ് കൊടുക്കേണ്ടത് . 

കുട്ടികൾ ആരും തന്നെ പ്രശ്നക്കാരല്ല . എന്തോ ചില ആവ ശ്യങ്ങൾ നേടിയെടുക്കാൻ അവർ അങ്ങനെ പെരുമാറുന്നു എന്നു മാത്രം ഞാൻ കുട്ടിയെ ശ്രദ്ധിക്കുമ്പോൾ അവൻ കളിക്കുകയായിരുന്നു . 

കൂടുതൽ വ്യക്തത ഉണ്ടാക്കുകയാണ് ഇനി വേണ്ടത് . അതിനായി ഞാൻ ചോദ്യ ങ്ങൾ ചോദിച്ചു . 

എന്നു മുതലാണ് കുട്ടി പല്ല് തേക്കാൻ വിസമ്മതിച്ചു തുടങ്ങി യത് ? - - 
സ്കൂളിൽ പോകാൻ തുടങ്ങിയ കാലം മുതൽ . ( സ്കൂളിൽ പോകലും പല്ലു തേക്കലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചിന്തയിൽ ബാക്കി ചോദ്യം . ) 

 സ്കൂളിൽ പോവാൻ അവനു മടിയുണ്ടോ അല്ല വളരെ ഇഷ്ട മാണോ ? - 

വലിയ മടിയാണ് സാറെ , 
അവിടെ എത്തിയാൽപ്പിന്നെ കൂട്ടു കാരുമൊക്കെയായി കളിയാണ് . പക്ഷെ രാവിലെ അവനെ ഒന്നു സ്കൂളിൽ വിടാൻ ഞാൻപെടുന്ന പാട് . 

അവന്റെ അനിയത്തിയോടുള്ള പെരുമാറ്റം എങ്ങനെയാണ് ? 
( രണ്ടാമത്തെ കുട്ടി ജനിക്കുമ്പോൾ ആദ്യത്തെ കുട്ടിക്കുണ്ടാകാൻ സാധ്യതയുള്ള ഡിഫൻസ് മെക്കാനിസം ( Defence mecha nism ) ഉണ്ടോ എന്നറിയാനാണ് ചോദ്യം ( എന്റെ വീട് അപ്പുവി ന്റേം ) സിനിമാക്കഥ ഓർമ്മയിലൂടെ ഫ്ളാഷ് അടിച്ചു പോയി . 

അവളുണ്ടായ ഉടനെ ചെറിയ ഒരു വിഷമമൊക്കെ ഉണ്ടായിരുന്നു . അവനോട് ആർക്കും സ്നേഹമില്ലെ ന്നൊരു തോന്നലൊക്കെ ഉണ്ടായിരുന്നു . എന്നാൽ പിന്നീട് അതൊക്കെ മാറി ഇപ്പോൾ അങ്ങനെ ഒന്നുമില്ല . 

മുമ്പപ്പോഴെങ്കിലും പല്ല് തേക്കുമ്പോൾ പല്ലുവേദന വരികയോ , ചോര വരികയോ പെട്ടെന്ന് ഞെട്ടിപ്പോവുകയോ വല്ല അപകടം സംഭവിക്കുകയോ മറ്റോ ഉണ്ടായിരുന്നോ

വല്ല അസോസി യേഷനും കിടക്കുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണ് ചോദ്യം . 

ഇല്ല , അങ്ങനെ ഒന്നും ഇല്ല . - 

സ്കൂൾ ഉള്ള ദിവസം മാത്രമേ ഈ മടി ഉണ്ടാവാറുള്ളാ അതോ അവധി ദിവസങ്ങളിലും ഉണ്ടോ ? 

അതെ എല്ലാ ദിവസവും ഉണ്ട് . രണ്ടു മാസം സ്കൂൾ പൂട്ടു മ്പോഴും ഉണ്ട് . 

ഇനി എന്തു ചെയ്യും . കുട്ടിയെ കൗൺസിലിങ്ങ് ചെയ്യേണ്ട കാര്യമില്ല . ഞാൻ പറഞ്ഞതുകൊണ്ട് വലിയ പ്രയോജനമുണ്ടാകാനും പോകുന്നില്ല . 

മാത്രവുമല്ല , എന്റെ ക്ലൈന്റ് കുട്ടിയല്ല . അമ്മ യാണ് , എന്നാൽ അമ്മയുടെ വിഷമം തീരണമെങ്കിൽ കുട്ടി പല്ലു തേക്കണം . ഞാനാകെ വിഷമത്തിലായി . 

എന്തു ചെയ്യും ? 

ഇത്രയും കാലം കുട്ടിയെ മനസ്സിലാക്കിയ അമ്മയ്ക്ക് കുട്ടിയെ സ്വാധീനിക്കുവാൻ കഴിയുന്നില്ല . പിന്നെ എങ്ങനെ ഇപ്പോൾ കണ്ട ഞാൻ സ്വാധീനിക്കും . മാത്രവുമല്ല എനിക്ക് കുട്ടികളെ ഉപദേശിക്കുന്നത് തീരെ ഇഷ്ടവുമല്ല . അതുകൊണ്ട് വലിയ കാര്യവുമില്ല . - 

കൗൺസിലിങ്ങ് ഉത്തമമായൊരു പ്രവൃത്തിയാണ് . കൗൺസിലർ ഒരു  സമാധാനം കൊടുക്കാനാണ് ശ്രമിക്കുന്നത് . അതിനാൽ എവിടെയെങ്കിലും ഉത്തരം ലഭിക്കാതിരിക്കുമ്പോൾ പ്രകൃതി കൃത്യമായ വഴി തെളിയിച്ച് തരും . 

ആ സമയത്ത്  ( കൗൺസിലറുടെ ) ഉള്ളിൽ കൃത്യമായ വഴി തെളിഞ്ഞു വരും . പല സന്ദർഭങ്ങളിലും അത് അനുഭവപ്പെട്ടിടുണ്ട് . 

കിരണിന്റെ പ്രശ്നത്തിൽ ഒരു പുതിയ പരീക്ഷണത്തിന് മുതിർന്നു .

ഹിപ്നോട്ടിസം പഠിക്കുമ്പോൾ , നമ്മൾ ഉറങ്ങുന്നതിന് തൊട്ടു മുമ്പ് മനസ്സ് ആൽഫ സ്റ്റേറ്റിൽ എത്തുമെന്നും ആ സമയത്ത് കേൾക്കുന്ന കാര്യങ്ങൾ നേരെ ഉപബോധമനസ്സിലേക്ക് ( Sub conscious ) എത്തുകയും അത് സ്വഭാവമായി മാറുകയും ചെയ്യും എന്ന് പഠിച്ചിരുന്നു . 

ഇവിടെ കിരൺ 10 വയസ്സുള്ള കുട്ടി ആയതിനാൽ അവന് കൗൺസിലിങ്ങ് ആവശ്യമില്ല . അമ്മയോട് ഞാൻ ചില കാര്യങ്ങൾ ചെയ്യാൻ പറഞ്ഞു . 

 ഇത് ഒരു രോഗമല്ല എന്നും ഏതോ ചില അസാസിയേഷനു കൾ ആണെന്നും അമ്മയ്ക്ക് തന്നെ അവരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തി ഇത് നേരെയാക്കാം എന്നും വിശദീകരിച്ചു . 

ശേഷം
 
എന്താണിതിനു പോംവഴി?

 എന്ന് ഞാൻ കിരണിന്റെ അമ്മയോട്
ചോദിച്ചപ്പോൾ  
 ഞങ്ങൾക്ക് ഒന്നും തോന്നുന്നില്ല . പല പണിയും ഞങ്ങൾ നോക്കിയിട്ടും ഫലം കണ്ടില്ല,തല്ലിയിട്ടും സമ്മാനങ്ങൾ ഓഫർ ചെയ്തിട്ടും പിണങ്ങിയിട്ടും ദേഷ്യം കാണിച്ചിട്ടും ഒന്നും തന്നെ പരിഹാരമുണ്ടായില്ല 

എന്താണ് വഴി ?

 എന്നാണ് അമ്മ തിരിച്ചു ചോദിച്ചത് . പണ്ട് നമ്മുടെ കാരണവൻമാർ കുട്ടികളെ ഉറക്കിയിരുന്നത് കഥകൾ പറഞ്ഞു കൊടുത്തിട്ടായിരുന്നു . കാരണം ഉണർവി ന്റെയും ഉറക്കത്തിന്റെയും ഇടയിൽ ബ്രയിൻ ആൽഫ എന്ന അവ സ്ഥയിൽ എത്തും . അപ്പോൾ ബ്രയിനിലുള്ള സെൻടി പോസ്റ്റ് ആക്ടീവാകുകയും അപ്പോൾ കേൾക്കുന്ന മെസേജിനെ അറിവായി ഹൈപ്പോ കാമ്പസ് എന്ന വലിയ ലൈബ്രറിയിൽ ( ന മ്മുടെ ചിന്തകളും അറിവുകളും സൂക്ഷിച്ചിരിക്കുന്ന ഭാഗം ) സൂക്ഷിക്കുകയും അത് സ്വാഭാവമായി മാറുകയും ചെയ്യും . അതി നാലാണ് കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്ത് ഉറക്കണം എന്നു പറയുന്നത് .

സത്യം പറഞ്ഞ് വിജയിച്ച രാജാവിന്റെ കഥയും നുണ പറഞ്ഞു പരാജയപ്പെട്ട മന്ത്രിയുടെ കഥയും കേൾക്കുമ്പോൾ സത്യം പറയണം എന്ന മെസേജാണ് ബ്രയിൻ കൺവെ ചെയ് സൂക്ഷിക്കുന്നത് . 

അതുകൊണ്ടു തന്നെ കുട്ടികൾ ഉറങ്ങാൻ കിടക്കുമ്പോൾ , കഥ പറയുമ്പോൾ കുട്ടികൾ ഉറങ്ങിയാലും കഥ പകുതിയിൽ നിർത്താതെ മുഴുവനാക്കി ആ കഥയുടെ സന്ദേശം കുട്ടികൾക്കു പറഞ്ഞു കൊടുക്കണം , അത് അവരുടെ സ്വഭാവമായി മാറും . 

ദിവസവും രാത്രി കിരൺ ഉറങ്ങാൻ കിടക്കുമ്പോൾ അവന്റെ കൂടെ കിടക്കാനും കൈവിരൽ തലമുടികൾക്കിടയിലൂടെ തലോ ടിക്കൊണ്ട് ( റാപ്പോ ഉണ്ടാക്കുന്നു ) അവനോടു കഥകൾ പറയാനും ഉറങ്ങിയ ഉടനെ സജഷൻ കൊടുക്കാനും പറഞ്ഞു . കുട്ടി യുടെ ഉപബോധമനസ്സിലേക്ക് കൊടുക്കേണ്ട മെസേജ് ആണ് സജഷൻ . 

“ നീ ഞങ്ങളുടെ ഭാഗ്യമാണ് . നീ ജനിച്ചതിനു ശേഷമാണ് ഞങ്ങൾക്ക് വളരെ സൗഭാഗ്യങ്ങൾ ഉണ്ടായത് . നിന്നെപ്പോലെ ഒരു മകൻ ജനിച്ചതിൽ ഞങ്ങൾ വളരെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു . എന്നു പറഞ്ഞതിനു  ശേഷം 

നീ നാളെ രാവിലെ എഴുന്നേറ്റ് പല്ലു തേക്കണം പല്ല് തേച്ചാൽ നിന്റെ പല്ല് മുത്തുപോലെ തിളങ്ങും , മാത്രമല്ല നിനക്ക് എല്ലാവരോടും നന്നായി പുഞ്ചിരിക്കാൻ സാധിക്കും . അപ്പോൾ എല്ലാവരും നിന്റെ അടുത്തുവരികയും നിന്നോട് കൂട്ടുകൂടുകയും ചെയ്യും " 

എന്ന് ദിവസവും രാത്രി അവനോട് പറയാൻ അമ്മ യോട് പറഞ്ഞു . 

ആദ്യത്തെ നാലു ദിവസം വലിയ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും അഞ്ചാമത്തെ ദിവസം  രാവിലെ എല്ലാവരെയും അത്ഭു തപ്പെടുത്തിക്കൊണ്ട് അവൻ നേരത്തെ എഴുന്നേറ്റ് പല്ലുതേച്ചു

 എന്നതാണ് സംഭവിച്ചത് . 

സന്തോഷം അറിയിക്കാൻ വന്ന ആ അമ്മയുടെ അടുത്ത ചോദ്യം കേട്ടപ്പോഴാണ് ഞാൻ ശരിക്കും പകച്ച് പോയത് . 

" ഈ വിദ്യ നമുക്ക് ഭർത്താവിന്റെ അടുത്ത് പ്രയോഗിക്കാൻ പറ്റുമോ ? 

ഭർത്താവ് ഉറങ്ങുമ്പോൾ കാഞ്ചീപുരം സാരി രണ്ടെണ്ണം വേണം എന്നു പറഞ്ഞാൽ കിട്ടുമോ ? 

എന്നതായിരുന്നു ആ അമ്മയുടെ ചോദ്യം . 

32 comments:

  1. നന്ദി
    വളരെ നല്ല പോസ്റ്റ്

    ReplyDelete
  2. നമസ്തേ ജി..

    വളരെ നല്ലൊരു അറിവ്...

    നന്ദി.. 🙏

    ReplyDelete
  3. നമസ്തേ ജി..

    വളരെ നല്ലൊരു അറിവ്...

    നന്ദി.. 🙏

    ReplyDelete
  4. "ആസമയത്ത് ഉള്ളിൽ കൃത്യമായ Vashi തെളിഞ്ഞു വരും" ദൈവാധീനം & experience
    നമസ്തെ
    ബാലചന്ദ്രൻ

    ReplyDelete
  5. വളരെ വിലയേറിയ അറിവ്...
    വളരെ നന്ദി സർ

    ReplyDelete
  6. Valuable information for parents.

    ReplyDelete
  7. നമസ്തേ ഡോക്ടർ ശ്രീനാഥ് ജി

    ReplyDelete
  8. നമസ്തേ ജി
    പുതിയ ഒരു അറിവ് പകർന്നതിന്

    ReplyDelete
  9. നമസ്തേ ഗുരുജി 🙏 നല്ല അറിവുകൾ നന്ദി
    ആയുസും ആരോഗ്യവും നൽകി ഈശ്വരൻ കാത്തുകൊള്ളണമേ. തമ്പി മയ്യനാട് കൊല്ലം.

    ReplyDelete
  10. Gurujii, I'm confused. Here without interacting with the child the problem is solved so well. . Why it's become mandatory to have a counsellor in every school.. Students spend hours together with that person. I couldn't observe much change in the students. Is it that the parents were not much involved in the process?

    ReplyDelete
  11. Gurujii, I'm confused. Here without interacting with the child the problem is solved so well. . Why it's become mandatory to have a counsellor in every school.. Students spend hours together with that person. I couldn't observe much change in the students. Is it that the parents were not much involved in the process?

    ReplyDelete
  12. വളരെ നല്ലൊരു അറിവ്, thanku ശ്രീനാഥ്‌ജി 🙏🙏🙏🙏

    ReplyDelete
  13. നമസ്തേ.... കാര്യം പഠിച്ചു...വൈഫിനോടും വായിക്കാൻ പറഞ്ഞു, കാഞ്ചീപുരം ചോദിക്കരുത് എന്ന് കൂട്ടിച്ചേർത്ത്...

    ReplyDelete
  14. നമസ്തേ, ഉപബോധ മനസിന്റെ പ്രവർത്തനത്തെ പറ്റി കഥയിലൂടെ മനസ്സിൽ ആയി. നന്ദി സാർ, മോഹന ചന്ദ്ര റാവു, കോഴഞ്ചേരി.

    ReplyDelete
  15. Wounderfull and mind blowing experience
    Dr. BABU. P

    ReplyDelete
  16. Great... Very informative and interesting.

    ReplyDelete
  17. ആചാര്യന് പ്രണാമം.
    Valuable ഇൻഫർമേഷൻ ഫോർ പാരന്റിങ്. അമ്മയുടെ ചോദ്യം വളരെ രസകരം.

    ReplyDelete
  18. ഉറങ്ങുമ്പോൾ കഥ കേൾക്കുന്നതും പറയുന്നതും T.v. യും ന്യൂസ്‌ ഉം സിനിമയും സീരിയലും വന്നതോടെ ഇല്ലാതായി. രക്ഷിതാക്കൾ മക്കൾക്ക്‌ വേണ്ടി സമയം കണ്ടെത്തണം എന്നാണ് ഈ കൗൺസിലിംഗ് പ്രവർത്തി യിലൂടെ നാം പേടിക്കേണ്ടത്. ഗുരുജി ക്ക് നമസ്കാരം.

    ReplyDelete
  19. പഠിക്കേണ്ടത് എന്ന് തിരുത്തി വായിക്കാൻ അപേക്ഷ

    ReplyDelete
  20. Very good information. My son will not get up in morning even at 7:00 am. I have to call him so many times almost half an hour required to wake him up. During exam time he used to get up even without alarm also by around 3:30am. I will try this with him make a discipline in timung

    ReplyDelete
  21. 🙏🏼😊 വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്‌. അധികം ശാസ്ത്രീമായ അറിവുകൾ ഇല്ലാതിരുന്ന കൊണ്ടും ചിലപ്പോൾ സമയലാഭത്തിന് വേണ്ടിയും ഈ കഥ പറയൽ ഒഴിവാക്കാറുണ്ട്... ഇനി അത് ശ്രദ്ധിച്ചു ചെയ്‌തോളാം ജി
    😊

    ReplyDelete