പത്താം ക്ലാസിൽ പഠിക്കുന്ന മകനെയും കൊണ്ടാണ് ഹൈസ്ക്കൂൾ അധ്യാപിക കൂടിയായ രമണി ടീച്ചർ എന്റെ കൗൺസിലിംഗ് സെന്ററിൽ വന്നത്
മകനെ കുറിച്ച് പറയുന്ന കാര്യങ്ങൾ നല്ലതാണെങ്കിൽ മാത്രം അവന്റെ മുന്നിൽ വെച്ച് പറയുക പരാതിയോ കുറ്റപെടുത്തലോ ആണെങ്കിൽ അവനെ മാറ്റി നിർത്തി (അവൻ കേൾക്കാതെ പറയുക) എന്ന എന്റെ വാക്കുകളെ തൃണവൽഗണിച്ചുകൊണ്ട് ടീച്ചറമ്മ ഫുൾ ഫോമിൽ മകനെ കുറിച്ചുള്ള പരാതിയുടെ ഭാണ്ഡ കെട്ടുകൾ ഒരോന്നായി അഴിച്ചിടുകയാണ്
വിക്രമന്റെയും മുത്തുവിന്റെയും മുന്നിൽ പെട്ട രാധയെ പോലെ മകൻ അസ്ഥ പ്രജ്ഞനായി "ഈ മനുഷ്യൻ ആരാണാവോ " എന്ന ഭാവത്തിൽ സോഡാ കുപ്പിയുടെ മൂടു പോലത്തെ കണ്ണടച്ചില്ലിന് മുകളിലൂടെ അവൻ എന്നെ നോക്കി നിൽക്കുകയാണ്
വളരെ വിചിത്രമായ പരാതിയായിരുന്നു ആ അമ്മയുടെത്
"ചെക്കന് പത്താം ക്ലാസിലെ പരീക്ഷനടക്കുകയാണ് . വളരെ അധികം ശ്രദ്ധിക്കേണ്ട സമയമാണ് ഇത്
നന്നായി പഠിക്കുന്ന കുട്ടിയാ അവൻ എന്നാ ഇപ്പോ പഠിക്കാനിരുന്നാ അവന് അപ്പോ കക്കൂസിൽ പോകണം പോയാലോ ഒരു മണിക്കൂർ കഴിഞ്ഞേ വരൂ
ഇത്രയും നേരം അവൻ എന്തെടുക്കുകയാണവിടെ ?
അതും ദിവസം അഞ്ചും ആറും തവണ
വയറുവേദനയോ ടെൻഷനോ ഉണ്ടോന്ന് ചോദിച്ചിട്ടില്ലന്നാണവൻ പറയുന്നത് "
പരീക്ഷയടുക്കുമ്പോൾ കുട്ടികൾക്ക് ടെൻഷനുണ്ടാവുമെന്നും അങ്ങനെ വരുമ്പോൾ അവർക്ക് ഇടക്കിടെ ബാത്ത് റൂമിൽ പോകണമെന്ന് തോന്നുമെന്നും കഴിഞ്ഞ ദിവസം പത്താം ക്ലാസിലെ കുട്ടികൾക്ക് പരിശീലനം കൊടുക്കാൻ വന്ന ക്ഷീരസാഗരൻ നായർ സാർ പറഞ്ഞിരുന്നു.
എന്നാലവന് സ്വൽപം ടെൻഷൻ കുറഞ്ഞു പോയോ എന്നാണെന്റെ സംശയം
ടീച്ചർ ശ്വാസമെടുക്കാൻ വേണ്ടി ഒരു സെക്കന്റ് നിർത്തിയ തക്കം നോക്കി ഞാൻ സംസാരിച്ച് തുടങ്ങി
ടീച്ചർ കുറച്ച് സമയം പുറത്ത് വിശ്രമിക്കു ഞാൻ മകനുമായി ഒന്നു സംസാരിക്കട്ടെ
അങ്ങനെ ഞാനും രൂപേഷും മാത്രമായി അവന്റെ ഇഷ്ടവിനോദങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും കൂട്ടുകാരെ കുറിച്ചുമൊക്കെ വളരെ താല്പ്പര്യത്തോടെ കേട്ട് അവനുമായി ശക്തമായ ഒരു ബന്ധം (Rapport) സ്ഥാപിച്ചതിനു ശേഷം ഞാനവനോട് ചോദിച്ചു
അമ്മ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ അതല്ല ഇയ്യാളുടെ പഠനത്തെ കുറിച്ചുള്ള ഉത്ക്കണ്ഠ കൊണ്ട് പറയുന്നതാണോ ?
രൂപേഷ് വളരെ മിടുക്കനായ കുട്ടിയാണെനും വരും തലമുറക്ക് ഒരു വാഗ്ദാനമാണെന്നും അവനുമായുള്ള സംസാരത്തിൽ നിന്നും എനിക്ക് മനസിലായിരുന്നു .
ഞാനവന്റെ വാക്കുകൾക്ക് കാതോർത്തു
ഒരു ദീർഘനിശ്വാസം വിട്ട് പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു തുടങ്ങി
"അല്ല സാറേ അമ്മ പറയുന്നതിൽ കാര്യമുണ്ട് ഞാൻ ബാത്ത് റൂമിൽ കയറിയാൽ ഒരു പാട് സമയം അവിടെ ഇരിക്കും ബല്ലാത്ത ഒരു സമാധാനമാണ് മാത്രമല്ല പഠിച്ച പല കാര്യങ്ങളും ഓർമിക്കാൻ പറ്റുന്നതും കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതുമൊക്കെ ബാത്ത് റൂമിന്നാ .
ആ ഒരു ആശ്വാസം, ഐഡിയ വേറൊരു സ്ഥലത്തുന്നും കിട്ടിയിട്ടില്ല.
ഇത് പറഞ്ഞാ ആർക്കും മനസ്സിലാവുന്നുമില്ലാ അതാ കഷ്ടം
ഇത് കേട്ടപ്പോൾ ഒരു 10 തൃശൂർപ്പൂരം ഒരുമിച്ച് എന്റെ മനസിൽ നടക്കുന്നതായി എനിക്ക് തോന്നി തുരുതുരാന്ന് മനസ്സിൽ ലഡു പൊട്ടുകയായിരുന്നു.
ഒരു കണ്ണാടിക്കു മുമ്പിൽ ഇരിക്കുന്നതായാണ് എനിക്ക് തോന്നിയത് കാരണം ഞാൻ എന്റെ വീട്ടിൽ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കുന്നതും ഇതേ കാര്യത്തിനാണ്.
എനിക്ക് ബാത്ത് റൂമിലിരിക്കുമ്പോഴാണ് ഐഡിയകൾ വരാറുള്ളത് പല കോഴ്സുകളും ഞാൻ ഡിസൈൻ ചെയ്തത് , പല കാര്യങ്ങളും ആസൂത്രണം ചെയ്തത് ബാത്ത് റൂമിൽ ഇരുന്നാണ് , ഉത്തരം കിട്ടാത്ത പല പ്രശ്നങ്ങൾക്കും എനിക്ക് ഉത്തരം കിട്ടിയത് ബാത്ത് റൂമിലിരിക്കുമ്പോഴാണ്
ഇത്ര സമാധാനം കിട്ടുന്ന വേറൊരിടം ഞാനിതുവരെ കണ്ടിട്ടില്ല.
നിങ്ങൾ ഒരു കണ്ണാടിക്കു മുമ്പിൽ ഇരിക്കുന്നത് പോലെ നിങ്ങൾക്ക് അനുഭവ പെടുന്നുണ്ടോ ?
എങ്കിൽ നമുക്ക് തുടരാം
പല സ്ഥലത്തും ബാത്ത് റൂമിന് മുമ്പിൽ "കംഫർട്ട് സ്റ്റേഷൻ" എന്ന ബോർഡ് കാണാറുണ്ട് അക്ഷരാർത്ഥത്തിൽ കംഫർട്ട് സ്റ്റേഷൻ തന്നെയാണത്
എന്തൊക്കെയാവാം കാരണം
1. മറ്റൊരാളും തന്നെ തന്റെ കാര്യത്തിൽ ഇടപെടാൻ വരാത്ത സ്ഥലം
2. അഹന്തകൾ ഇല്ലാതാവുന്ന സമയം , മറ്റെല്ലാ സമയവും മറ്റുള്ളർ എന്നെ കുറിച്ച് എന്ത് ചിന്തിക്കും എന്ന് നമ്മൾ ശ്രദ്ധാലുവാണ് (conscious) എന്നാൽ ഇവിടെ ആരെയും കാണിക്കാനില്ലാത്തതിനാൽ എനിക്ക് അഭിനയിക്കേണ്ട ആവശ്യമിലാത്ത സ്ഥലം
3. ഞാൻ പച്ചയായി ഞാനായി തന്നെ നിൽക്കുന്ന സമയം സാക്ഷ്യപെടുത്തലുകൾ ഇല്ലാതെ 100 ശതമാനം സ്വതന്ത്ര്യത്തോടെ ഇരിക്കുന്ന സമയം ( ഈ സമയത്ത് നിങ്ങൾ എന്ത് പ്രവർത്തിക്കുന്നോ ? എന്ത് ചിന്തിക്കുന്നോ ? അതാണ് നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം)
4. നിങ്ങൾക്ക് പാട്ടുപാടാനും കണ്ണാടിയിൽ നോക്കി കോക്രി കാണിക്കാനും എല്ലാം ആവിഷ്ക്കാര സ്വാതന്ത്രമുള്ള സ്ഥലം
5. നിങ്ങളെ ഉപദേശിക്കാനോ കുറ്റപെടുത്താനോ ആരും വരാത്ത സ്ഥലം
അങ്ങിനെ അങ്ങിനെ ധാരാളം വിശേഷണങ്ങൾ ഉണ്ട് ഈ കംഫർട്ട് സ്റ്റേഷന് ഇനി ഈ വിഷയത്തിൽ വിവിധ വിദ്വാൻ മാരുടെ അഭിപ്രായം നോക്കാം
മലമൂത്ര വിസർജനത്തിനിരിക്കുമ്പോൾ മൂലാധാര ചക്രത്തിൽ ഉണ്ടാവുന്ന ശക്തമായ മർദ്ദം ആ ചക്രത്തെ ഉദ്ദീപിപ്പിക്കുകയും അങ്ങനെ കുണ്ഡലിനീ ചലനത്തിലൂടെ ഉയർന്ന ബോധാവസ്ഥയിലേക്ക് മനുഷ്യൻ എത്തുമെന്നും യോഗികൾ അഭിപ്രായപെടുന്നു.
വ്യക്തിപരമായി ഇത് എന്റെ ജീവിതത്തിൽ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് ക്രിയാത്മക പരമായ പല ചിന്തകളും എന്നിൽ ഉടകലെടുത്തത് ബാത്ത് റൂമിൽ ഇരിക്കുമ്പോഴാണ് (ഈ ഒരു ലേഖനം എഴുതണമെന്ന് തീരുമാനിച്ചതും ബാത്ത് റൂമിൽ വെച്ചാണ്)
ഷഡ് ചക്രങ്ങളിൽ മൂലാധാര ചക്രത്തിലാണ് ജഢത്വം (അലസത ) ജാഗ്രത എന്നീ രണ്ട് ഊർജ്ജങ്ങൾ പരിലസിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം മൂലാധാരചക്രത്തിൽ ഉണ്ടായാൽ ജഡത്വം (അലസത ) ജാഗ്രതാവസ്ഥയായി മാറും (ചില ഗുരുക്കൻമാരെ നമസ്ക്കരിക്കുമ്പോൾ അവർ നട്ടെല്ലിന് താഴെ മൂലാധാര ചക്രത്തിൽ കൈ കൊണ്ട് അടിക്കുന്നത് ,ചെറുതായി മർദ്ദിക്കുന്നത് കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് കളരിയിൽ )
ഞാൻ മറെറാരു ഇടപൊലുമില്ലാതെ ഒറ്റക്ക് ഇരിക്കുമ്പോഴാണ് തന്റെ ആത്മാവുമായി സംവദിക്കുന്നത് അപ്പോഴാണ് ശരിയായ വഴി തെളിയുന്നത് ആ മാർഗ്ഗമാണ് സ്വീകരിക്കേണ്ടത് എന്ന് ഋഷികളും പറയുന്നു അതിനാലാണത്രെ അവർ ഏകാന്തമായി ഇരിക്കുന്നത്
നമുക്ക് അതിന് വേറെ സ്ഥലമില്ലാത്തതിനാൽ ബാത്ത്റൂം തന്നെ ഏകാന്ത സ്ഥലം
ഇനി കുറച്ച് ചരിത്രം നോക്കാം
ന്യൂട്ടൻ, ഐൻസ്റ്റീൻ തുടങ്ങി ലോകത്തിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞർ മാർക്കും സാഹിത്യകാരൻമാർക്കും ഈ ഒരു ബാത്ത്റൂം പ്രണയം ഉണ്ടായിരുന്നത്ര
മണിക്കൂറുകൾ ആണത്രെ ഇവരെല്ലാം ബാത്ത് റൂമിൽ ചെലവഴിച്ചിരുന്നത്
ഐസക്ക് നൂട്ടന്റെ ബാത്ത് റൂമിൽ അദ്ദേഹം ഒരു പെന്നും പേപ്പറും സൂക്ഷിച്ചിരുന്നത്രെ
ധാരാളം പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയും ബാത്ത് റൂമിലുണ്ടായിരുന്നത്രെ
പല കണ്ടുപിടുത്തങ്ങളുടെയും ചിന്ത അദ്ദേഹത്തിന് കിട്ടിയിരുന്നത് ബാത്ത് റൂമിൽ ഇരിക്കുമ്പോഴായിരുന്നു എന്ന് രാംജി (R. രാമാനന്ദ്) പറഞ്ഞു കേട്ടിട്ടുണ്ട്
ആർക്കമഡീസ് കുളിച്ചുകൊണ്ടിരിക്കുമ്പോഴാണല്ലോ "യുറീക്കാ "
എന്നും പറഞ്ഞ് ഓടിയത്
ആത്യാത്മിക മണ്ഡലത്തിലെ പല ആചാര്യൻമാരും ബാത്ത്റൂം റീഡിംഗ് ( വായന) ശീലമാക്കിയവരായിരുന്നു എന്ന് കേട്ടിറ്റുണ്ട്
പത്രം വായിച്ചാലേ ശോദന നടക്കു എന്നുള്ള ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു അത് ശീലം കൊണ്ട് മാത്രമാണ് ബുദ്ധി പ്രവർത്തിക്കുന്നതു കൊണ്ടല്ല എന്ന് അവനെ ഓർമിപ്പിക്കുകയാണ്
ആയതിനാൽ വീട് ഉണ്ടാക്കുമ്പോൾ ബാത്റൂം ഏറ്റവും നന്നായി തന്നെ പണിയുക
ടീച്ചറെയും മകനെയും സമാധാനിപ്പിച്ച് അയച്ചു ഞാൻ ചിന്തിച്ചത് നിങ്ങളെ കുറിച്ചായിരുന്നു
ആ ഒരു നഗ്ന സത്യം പറയൂ .......
നിങ്ങൾക്കും ഈ ഒരു അനുഭവം ഉണ്ടായിട്ടില്ലേ ?
ഡോ: ശ്രീനാഥ് കാരയാട്ട്
16/03/2020
ഈ അനുഭവം എനിക്കും കൂടുതലായി തോന്നുന്നത് ബാത്റൂമിൽ തന്നെയാണ്.
ReplyDeleteചിന്തകളും, ആശയങ്ങളും കാട് കയറിയാൽ എത്ര സമയം അവിടെ ഇരുന്നു എന്ന് അറിയാൻ പറ്റില്ല. ചില ദിവസങ്ങളിൽ വീട്ടുകാരുടെ വിളിയാണ് പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്നത്. 😊🙏
ഈ ലേഘനം വായിച്ചപ്പോൾ ചിരിയാണ് വന്നത്... കാരണം ഇത് എൻ്റേയും ശീലമാണ് ...
ReplyDeleteYes sar. ഈ ബാത്ത് റൂം അനുഭവം എനിക്കും പല കാര്യങ്ങളിലും പോസിറ്റീവ് അനുഭവങ്ങൾ തന്നിട്ടുണ്ട്. വീട്ടിലെ പ്രശ്നങ്ങൾ പലതും വരുമ്പോൾ, ഞാൻ തമാശയായി പ്രിയതമയോട് പറയും, ഞാൻ ബാത്‌റൂമിൽ പോയിട്ട് ഇരുന്ന് ആലോചിക്കട്ടെ എന്ന്. തിരിച്ചു ഇറങ്ങുമ്പോൾ വൈഫ് ചോദിക്കും കുറച്ചു നേരമായല്ലോ, അകത്തിരുന്ന് എന്തോ
ReplyDeleteചെയുകയായിരുന്നു എന്ന്. പ്രശ്നത്തിന്റെ സൊല്യൂഷൻ കണ്ടുപിടിച്ചെടെ എന്ന് പറഞ്ഞു ഞാൻ ചിരിക്കും. സാറിന്റെ ഈ ലേഖനം വായിച്ചപ്പോൾ എനിക്കും, കുണ്ഡലിനി ചലനത്തിലൂടെ, ആ ഉയർന്ന ബോധാവസ്ഥയിൽ എത്തിയ കാര്യത്തെ പറ്റി ഇപ്പോൾ ബോധവാനായി.
എന്റെ ഇളയ മകൻ മണിക്കൂറുകളോളം ബാത്‌റൂമിൽ ഇരിക്കുന്ന സ്വഭാവം ഉണ്ട്. അവൻ ഒരു പഞ്ചവാദ്യം കലാകാരൻ ആണ്. പുറത്തിറങ്ങുമ്പോൾ പുതിയ താളം കണ്ടുപിടിച്ചു എന്ന് പറഞ്ഞു അമ്മയെയും അവന്റെ ചേട്ടനെയും കേൾപ്പിക്കുക പതിവാണ്.
ഏതായാലും ഈ ലേഖനം കലക്കി, അടിപൊളി, സൂപ്പർ. ശ്രീനാഥ് സാർ നമോവാകം.
മോഹൻ ചന്ദ്ര റാവു, കോഴഞ്ചേരി
DeleteNow I understood why my son takes longer time in the wash room.. Henceforth I won't tease him. Thnk you for this info
ReplyDeleteMy son does like this. Usually we tease him. Then he says that he gets new ideas and solutions for problems he face. Now I can understand the secret.
ReplyDeleteBathroom reading വളരെ ചെറുപ്പത്തിലേ എനിക്കുള്ള സ്വഭാവം ആണ്. 42 വയസ്സ് ആയിട്ടും ആ ശീലം എപ്പോഴും തുടരുന്നു. ഇതു ഒരു bad habit ആയിട്ടാണ് ഇതു വരെ കരുതിയത്.
ReplyDeleteനമസ്തേ ജി.. സത്യത്തിൽ ഇത് വായിച്ചു കഴിഞ്ഞപ്പോൾ വിഷമം ആണ് തോന്നിയത്.. ഞാൻ ഏറ്റവും കൂടുതൽ മോളെ വഴക്ക് പറഞ്ഞിട്ടുള്ളത് ഈയൊരു കാര്യത്തിനാണ്..വളരെ നല്ലൊരു അറിവിന് നന്ദി... 🙏
ReplyDeleteപുതിയ പുതിയ അറിവുകൾ തരുന്ന ലേഖനം
ReplyDeleteധാരാളം ആളുകൾക്കു മാർഗദർശകം ആണ്.
അറിവിന് നന്ദി. മാമസ്‌കാരം.
അടിപൊളി
ReplyDeleteഎനിക്കിത്രയും കൂട്ടുകാരുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്.😑
ബാത് റൂമിലിരുന്ന് വായിക്കുന്ന സ്വഭാവം കുട്ടിക്കാലം
ReplyDeleteമുതൽക്കുണ്ട്
ഇപ്പോൾ ആണ് അതിനേപറ്റി കൂടുതൽ കേൾക്കുന്ന
ത്
പുതിയ അറിവുകൾ. സന്തോഷം
ബാലചന്ദ്രൻ
Really very informative..thank you Sreenathji
ReplyDeleteReally very informative Thank you Sreenathji
ReplyDeleteഒര് ആവറേജ് ഇരുത്തമേ ഉള്ളു, പക്ഷെ ചെറുപ്പം മുതലേ പറഞ്ഞ് പഠിപ്പിച്ചതാണ് വിദ്യ ബാത്‌റൂമിൽ പാടില്ലെന്ന്, ഇപ്പോൾ മാറ്റി ചിന്ദിക്കാനുള്ള കാലമായി 😂
ReplyDeleteനമസ്തേ 🙏
ReplyDeleteവളരെ ശരിയാണ് എനിക്കും ഉണ്ട് ഈ ശീലം
ReplyDeleteഎന്റെ മകനും അങ്ങിനെയാണ്, ഭാര്യ മകനെ ചീത്ത പറയുന്നത് നീയും നിന്റെ അച്ഛനും ഒരു പോലെ എന്നാണ്
🙏sathyathil chila karyangal cheyyanam pettannorudivasam thonnum,thikachum akasmikamay,pakshe ath bathroomil vachayirunnu ennu thirichariyunnath eppozhanu,namaste sir🙏🌼🙏
ReplyDeleteNamaste sir,ennale meet cheyyan kazhinjilla,molude presnapariharathinu sarintaduth kond vannu oru councilor akkiyalo ennu njan chindhich poy,chilappozhoke alpam polum athmaviswosamilla,prardhana,chittayayageevitham onnum illa,entaduthanankil sadakidannum tv kandum samayam kalayum,eduthadicha samsaram,endhinum deshyam,marikkatte endhinu jeevikunne,eppol cheriya mattangal anusaranayoke und,farthavinte veettil,ellamseriyavum ennu predeekshikunnu,🙏🌼🙏
ReplyDeleteവളരെ നന്നായിട്ടുണ്ട്..ം
ReplyDeleteഓഹ് മൈ ഗോഡ്, ഇത് വല്ലാത്ത ഒരു ചോദ്യമായി പോയി. എന്നും ബാത് റൂമിൽ പോയാൽ ഒരു മണിക്കൂർ എന്ന് പറഞ്ഞു എന്റെ ശ്രീ മതി എന്നെ കളിയാക്കൽ തുടങ്ങി യിട്ട് വർഷങ്ങൾ ആയി. ഇനി ഈ പോസ്റ്റ് കാണിച്ചു കൊടുത്തിട്ടു തന്നെ വേറെ കാര്യം.
ReplyDeleteഎനിക്ക് ഒരു ബോസ്സ് ഉണ്ട് പുള്ളി ബാത്‌റൂമിൽ ഇരിക്കുമ്പഴാണ് ഏറ്റവും കൂടുതൽ വാട്സ്ആപ്പ് ayamkunathu
ReplyDeleteഇപ്പം കാര്യഗൗരവം മനസ്സിലായി
എനിക്കും ഇങ്ങനെ ഉണ്ട്. പക്ഷെ സാർ പറഞ്ഞപ്പോൾ ആണ് എനിക്ക് കാര്യം മനസിലായത്.എല്ലാ പ്രവർത്തികൾക്കും അതിന്റെതായ ഉദ്ദേശം കാണും.അതുപോലെ ആണ് ഇതും. എന്ത് കൊണ്ട് ഇങ്ങനെ ചെയുന്നു എന്ന് ഇത് വരെ ചിന്തിച്ചു ഇല്ല.പക്ഷെ സാർ പറഞ്ഞപ്പോൾ കൃത്യമായി മനസിലായി.
ReplyDelete