Sunday, March 29, 2020

കാശീയാത്ര

കാശീയാത്രാനുഭവം
ഡോ: ശ്രീനാഥ് കാരയാട്ട്

പ്രീ ഡിഗ്രി കഴിഞ്ഞ് ഭാരതപര്യടനം നടത്തുന്ന കാലം സാധനകളൊക്കെ തുടങ്ങി താടിയൊക്കെ നീട്ടി വലിയ കുറിയൊക്കെ തൊട്ട് ആചാര്യൻ ചമഞ്ഞ് നടക്കുന്നു
യാത്രകൾക്ക് പണം കണ്ടെത്തിയിരുന്നത് മുട്ട് ശാന്തി ചെയ്തും വീടുകളിൽ ഗണപതി ഹോമവും പൂജകളുമൊക്കെ ചെയ്ത് കൊടുത്തും ആയിരുന്നു.
അങ്ങനെ ഗുരുനാഥന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് കക്കോടി ഒരു ക്ഷേത്രത്തിൽ പൗരോഹിത്യം ഏറ്റെടുത്ത് പൂജ കഴിച്ച് നടക്കുന്ന സമയം അപ്പോഴാണ് കോഴിക്കോട്  പാളയത്ത് സ്വർണ്ണ പണി ചെയ്യുന്ന ഷാജി അദ്ദേഹത്തിന്റെ ഭാര്യവീട്ടിൽ ഒരു പൂജക്കായി  വിളിക്കുന്നത് പൂനക്കടുത്ത് ചിപ്ലുന് എന്ന സ്ഥലത്ത് താമസിക്കുന്ന ഷാജിയുടെ വീട്ടിൽ ഞാൻ 2 വർഷം മുമ്പ് പൂജകൾ ചെയ്തിരുന്നു അന്ന് കക്കൂസ് പോലുമില്ലാത്ത ചെറ്റകുടിലിന്റെ സ്ഥാനത്ത് ഇന്ന് 3 നിലയുള്ള ഒരു വീട് ഒക്കെയുണ്ടാക്കി അയാൾ  സന്തോഷമായി ജീവിക്കുന്നു. (ഇതൊന്നും പൂജയുടെ ഫലമ്പിദ്ധികൊണ്ടൊന്നുമല്ല കേട്ടോ അയാളുടെ അദ്ധ്വാനം കൊണ്ടാണ് ) ഇപ്പോൾ ബായ് ബരേലിയിലുള്ള അയാളുടെ ഭാര്യവീട്ടിൽ ഒരു പൂജ വേണം 

അങ്ങനെ നേരത്തെ നിശ്ചയിച്ച പ്രകാരം  ട്രയിനിൽ യാത്ര പുറപ്പെട്ടു
അവിടെ എത്തി വലിയ ഒരു സമ്പന്നനാണ് ഷാജിയുടെ ഭാര്യവീട്ടുകാർ 2 ദിവസം അവിടെ താമസിച്ച് പൂജക്കെ കഴിച്ച് തിരിച്ച് വരുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോഴാണ് ടിക്കറ്റ് റിസർവേഷൻ കിട്ടിയിട്ടില്ല എന്ന് ഷാജി അറിയിച്ചത് ഇനി എന്ത് ചെയ്യുമെന്ന് ആലോജിക്കുമ്പോഴാണ് ഷാജി ആ കാര്യം പറഞ്ഞത്

ഇവിടുന്ന് 240 കിലോമീറ്റർ , ഏതാണ്ട് 5 മണിക്കൂർ പോയാൽ കാശിയിൽ എത്താം നമുക്കൊന്ന് കാശിവരെ പോയാലോന്ന്  
എനിക്ക് 1 കോടി രൂപയുടെ ഓണം ബബർ  ലോട്ടറി അടിച്ചെന്ന് കേട്ടതുപോലെയാണ് തോന്നിയത്
പിന്നെ ഒന്നും ചിന്തിച്ചില്ല
നോക്കിയപ്പോ അന്ന് രാത്രിയുള്ള കാശിവാരാണസി എക്സ്പ്രസ്സിന് ടിക്കറ്റും ലഭിച്ചു അവിടെ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് നേരെ ഷാജിക്കൊപ്പം എന്റെ സ്വപ്ന ഭൂമിയായ കാശിയിലേക്ക് 

രാത്രി 11.45 ന് ഉത്തർപ്രദേശിലെ ബായ്ബരേലിയിൽ നിന്നും ട്രയിനിൽ കയറി  ഞങ്ങൾക്ക് റിസർവേഷൻ ഉണ്ടായിരുന്നു എങ്കിലും അവിടുത്തുകാർക്ക് അതൊന്നും ബാധകമല്ലെന്ന് തോന്നി അവർ റിസർവേഷൻ കമ്പാർട്ട് മെന്റിൽ ഇടിച്ചു കയറുകയും അവരുടെ സ്റ്റേഷനിൽ ഇറങ്ങി പോവുകയും ചെയ്തു ആകെ ഹാൻസിന്റെയും തമ്പാക്കിന്റെയും രൂക്ഷഗന്ധം എന്റെ മനസ്സ് നിറയെ കാശി ആയിരുന്നു. ഇടക്ക് വലിയ ആനന്ദം വന്നാലും നമുക്ക് ഉറക്ക് വരാത്ത അവസ്ഥ ഉണ്ടാവാറുണ്ടല്ലോ   ഗുരുനാഥൻ കാശിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു
"ഭാരതത്തിന്റെ കിഴക്കുദേശത്ത് ഏറ്റവും പവിത്രമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇന്ന് കാശി അഥവാ ബനാറസ് എന്നറിയപ്പെടുന്ന വാരണാസി. ഈ പ്രപഞ്ചത്തിന്‍റെ മര്‍മ്മസ്ഥാനം, അഥവാ കാതല്‍ എന്ന നിലയ്ക്കാണ് കാശിയെ ലോകം ഇന്നും പരിഗണിച്ചുപോരുന്നത്. എതുകാലത്തിലാണത് സ്ഥാപിച്ചതെന്നതിനെപ്പറ്റി എവിടെയും വ്യക്തമായ തെളിവുകളില്ല. അത് കാലാതീതമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അറിവിന്റെ അഥവാ പഠനത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയ്കാണത് നിര്‍മ്മിച്ചതത്രേ! 
(യേശുദേവൻ തക്ഷശിലയിൽ പഠിക്കാൻ വേണ്ടി കാശിയിലെ രാജാവിനെ കണ്ട് ഓല വാങ്ങിയിരുന്നത്രെ )
 
 ആത്മസാക്ഷാത്ക്കാരം നേടുവാനുള്ള ഒരുപാധി അഥവാ ഒരുപകരണമായിട്ടാണ് കാശി നഗരം പണികഴിപ്പിച്ചിട്ടുള്ളത്. , ഏഴുപാളികളും കടന്ന്‍ മണികര്‍ണികയില്‍ എത്തുമ്പോഴേക്കും ഒരാള്‍ ആത്മസാക്ഷാത്ക്കാരം നേടിയവനായിത്തീര്‍ന്നിരിക്കും. അങ്ങനെ ഇന്നും സംഭവിച്ചു കൂടായ്കയില്ല. അത്രയും പവിത്രമാണ് കാശി എന്ന വാരണാസി.

പുലർച്ചെയാണ് തീവണ്ടി കാശിയിലെത്തിയത്. രാത്രി മുഴുവൻ മനസ് 'വാരാണസി' യിലായിരുന്നു, എം.ടി.യുടെ 'വാരാണസി'  നോവലിലൂടെ അറിഞ്ഞ കാശിയില്‍.

 ക്ഷേത്രത്തിലേക്കുള്ള വീതി കുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ വഴികളിലൂടെയാണ് യാത്ര. വഴിയുടെ ഇരുവശവും രണ്ടും മൂന്നും നിലകളുള്ള പഴയ കെട്ടിടങ്ങളും പാണ്ടികശാലകളും, വീടുകളും ലോഡ്ജുകളും ഇടുങ്ങിയ ഗലികളിലേക്ക് തുറക്കുന്നു. മാലിന്യക്കൂമ്പാരം, പശുക്കള്‍, എരുമകള്‍, വിസര്‍ജ്ജ്യങ്ങള്‍.
ആകെ അഴുക്ക് നിറഞ്ഞ വഴികൾ

നമ്മളെ കാശിദർശനത്തിനും ഗംഗാ സ്നാനത്തിനും കൊണ്ടു പോവ്വാനുള്ള ഏജന്റ്മാരുടെ വലിയ തിരക്ക് കാണാം പലകാര്യങ്ങൾ പറഞ്ഞ് അവർ നമ്മളിൽ നിന്ന് പണം ഈടാക്കാൻ ശ്രമിക്കും ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ തട്ടിപ്പിനിരയാവും 
 ഗംഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം - നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ് , കാശി എന്നീ പേരുകളിൽ അറിയപ്പെടുന്ന വാരാണസി . ഹിന്ദുക്കളുടെയും , ബുദ്ധമതക്കാരുടേയും , ജൈനമതക്കാരുടേയും പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു . 1200 ബി . സി . ഇ . മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു എന്നു കരുതുന്നു . ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വരാണസി . കല്ലു കൊണ്ട് നിർമ്മിച്ച - പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട് . ഉത്തരേന്ത്യ മുഴുവൻ മുസ്ലീങ്ങൾ ആക്രമിച്ച് കീഴടക്കിയ സമയത്ത് ഇവിടെയുണ്ടായിരുന്ന ആദ്യകാലനഗരം - ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടു . വിഗ്രഹാരാധനയോട് മുസ്ലീങ്ങൾക്കുള്ള എതിർപ്പാണ് വൻതോതിലുള്ള ഈ നശീകരണത്തിന് കാരണം . അതുകൊണ്ട് വാരാണസിയിൽ ഇപ്പോഴുള്ള മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം നിർമ്മാണം പിൽക്കാലത്ത് അതായത് 18 - ആം നൂറ്റാണ്ടിൽ മറാഠകളുടെ കാലത്താണ് .

നഗരമാകെ ഒരു പ്രത്യേക രീതിയിലും ആകൃതിയിലുമാണ് നിര്‍മിച്ചിരിക്കുന്നത് എന്നത് സവിശേഷതയര്‍ഹിക്കുന്നു. ഏതൊരുവനും ഇതിന്‍റെ അന്തര്‍ഗൃഹത്തിലെത്തിച്ചേരാന്‍ അടുക്കുകള്‍ അല്ലെങ്കില്‍ പാളികളായി നിര്‍മിച്ചിരിക്കുന്ന ഇതിന്റെ ഏഴ്‌ കവാടങ്ങള്‍ കടന്നുപോകണം. ബോധോദയം ലഭിക്കാനുതകുന്ന രിതിയിലാണ് നഗരത്തിന്റെ നിര്‍മ്മാണം. എന്നുവച്ചാല്‍ അകത്ത് പ്രവേശിക്കേണ്ട ഒരാള്‍ എഴു കടമ്പകളും കടന്ന്‍ മണികര്‍ണികയില്‍ ചെന്നത്തുമ്പോഴേക്കും, അയാള്‍ ആത്മസാക്ഷാത്ക്കാരം നേടിയവനായിത്തീര്‍ ന്നിരിക്കും. അതുകൊണ്ടുതന്നെ ഭൌതിക ശരീരം ഇവിടെ ഉപേക്ഷിക്കുന്നതിന് മുന്‍പുതന്നെ അയാള്‍ പഞ്ചഭുതങ്ങള്‍ക്കും ഉപരിയായി ഉയര്‍ന്നിട്ടുണ്ടാവും.
എന്നാൽ ഇന്ന് ഇതെല്ലാം കാലഹരണം ചെയ്യപ്പെട്ടിരിക്കുന്നു.

.ഈ പ്രപഞ്ചത്തിന്‍റെ മര്‍മ്മസ്ഥാനം, അഥവാ കാതല്‍ എന്ന നിലയ്ക്കാണ് കാശിയെ ലോകം ഇന്നും പരിഗണിച്ചുപോരുന്നത്.

ആയിരം വർഷങ്ങൾക്ക് മുമ്പ് അഘോര വംശജർ സൃഷ്ടിച്ചതായി പറയപ്പെടുന്നു. ആദ്യ അഗോരി സാഠം കീനറാം ആയിരുന്നു. കാശി വിശ്വനാഥക്ഷേത്രം സ്ഥിതിചെയ്യുന്ന ഗംഗ നദിയുടെ തീരത്ത് വാരാണസിയിലെ ജനങ്ങൾ കാണാൻ കഴിയും. ശിവന്റെ ഭക്തന്മാർ ഭഗവന്മാരായി പ്രത്യക്ഷപ്പെടുന്നു, അവർ മോക്ഷം തേടുകയോ അല്ലെങ്കിൽ പുനർജന്മത്തിന്റെ ചക്രം മുതൽ മോചനം തേടുകയോ ചെയ്യുന്നു. 
ഗൈഡായി ഞങ്ങൾക്കൊപ്പം കൂടിയ ഗോപാൽ സാമി തമിഴിലും ഹിന്ദിയിലും ഞങ്ങൾക്ക് കാശിയിലെ ഓരോ ചരിത്രവും പറഞ്ഞു തന്നു
എല്ലാം കാലഭൈരവന്റെ നിശ്ചയമാണ്, ആരൊക്കെ വരണം, ആരൊക്കെ സ്ഥലം വിടണം എന്ന് നിശ്ചയിക്കുന്നത്  കാലഭൈരവനാണ്. യമനും ചിത്രഗുപ്തനും ഇവിടെ അധികാരമില്ല. കണക്കുവെയ്ക്കുന്നത് ഭൈരോനാഥനാണ്. എല്ലാ ശിക്ഷകളും ചേര്‍ത്ത് അല്‍പ്പസമയം കൊണ്ട് കൊടുംയാതന നല്‍കിക്കഴിയുമ്പോള്‍ ശിവന്‍ അരികിലെത്തുന്നു. വലത്തെ ചെവിയില്‍ താരകമന്ത്രമോതുന്നു. പിന്നെ യാത്ര ക്ലേശകരമല്ല, പുനര്‍ജന്മമില്ല. സംസാരദു:ഖങ്ങളില്‍ നിന്നാകെ മോചനം.''


''ബനാറസിന് ചരിത്രത്തേക്കാള്‍ പഴക്കമുണ്ട്. പാരമ്പര്യത്തെക്കാള്‍ പഴക്കമുണ്ട്. ഒരുപക്ഷേ, ഐതിഹ്യങ്ങളെക്കാളും പഴക്കമുണ്ടാവും. ഇവയെല്ലാം ചേര്‍ത്തുവച്ചാലും അതിനെക്കാളിരട്ടി പഴക്കമുണ്ടാവും.''

കാശിയെന്ന വാരാണസി - രുദ്രവാസ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശിവന്റെ നഗരം. ഗംഗാതീരത്ത് ചന്ദ്രക്കല പോലെ കാശി വളഞ്ഞു കിടക്കുന്നു.

കാശി വിശ്വനാഥക്ഷേത്രം 
കാശിയെ ശിവന്റെ നഗരം എന്നാണ് അറിയപ്പെടുന്നത് . ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും . ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട് . - ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത് . ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു . മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ് . തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു . ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട് . ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട് . ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ് ( ജ്ഞാനവ്യാപി ) 
ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട് . ഉൽസവങ്ങൾ - മതപരമായ ഉത്സവങ്ങൾക്ക് ഇവിടെ വളരെ പ്രാധാന്യമുണ്ട് . ഓരോ വർഷവും ഇവിടെ 400 ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നു . ശിവരാത്രിയാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്സവം . ഈ ദിവസം വിശ്വാസികൾ പകൽ മുഴുവൻ ഉപവസിക്കുകയും ക്ഷേത്രത്തിലെ ശിവവിഗ്രഹത്തിൽ പാലും വെറ്റിലയും ഗംഗാജലവും അഭിഷേകം നടത്തുന്നു . രാത്രിയിൽ ഇവർ പാട്ടുകൾ പാടി ഘോഷയാത്ര നടത്തുന്നു .

ഗംഗ
പ്രസവിച്ച മക്കളെയെല്ലാം നദിയിലെറിഞ്ഞ അമ്മയുടെ കഥ യാണ് ഗംഗയെ കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്നത്
 ഇക്ഷ്വാകു വംശത്തിലെ കേളികേട്ട ശന്തനു രാജാവിന് സുന്ദരിയായ ഗംഗാദേവിയില്‍ ഭ്രമം തോന്നിയപ്പോള്‍ ദേവി ആവശ്യപ്പെട്ടത് ഒരു വരം മാത്രം:

''എന്റെ ഇഷ്ടത്തിന് എതിരായി ഒന്നും പറയില്ലെന്ന് വാക്കു തന്നാല്‍ ഞാന്‍ കൂടെ വരാം.'' സന്തോഷത്തോടെ രാജാവ് സമ്മതിച്ചു. ഓരോ വര്‍ഷവും രാജ്ഞി പ്രസവിച്ചു. ഏഴു കുഞ്ഞുങ്ങളെയും ഗംഗയിലെറിഞ്ഞ രാജ്ഞിയോട് എട്ടാമത്തെ കുഞ്ഞിനെ എറിയരുതെന്ന് രാജാവ് കല്‍പ്പിച്ചുപറഞ്ഞു:

''ദുഷ്ടേ, നീ എന്തിനാണ് മക്കളെ കൊല്ലുന്നത്?''

ആ നിമിഷം രാജ്ഞി പറഞ്ഞു:

''രാജാവ് ശപഥം ലംഘിച്ചു. ഞാന്‍ പോകുന്നു.''

കണ്ണീരില്‍ കുതിര്‍ന്ന് രാജാവ് ചോദിച്ചു:

''ആരാണ് നീ?''

''ഞാന്‍ ഗംഗാദേവി. പണ്ട് വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമപശുവായ നന്ദിനിയെ അഷ്ടവസുക്കള്‍ അപഹരിച്ചുകൊണ്ടുപോയി. കുപിതനായ മഹര്‍ഷി അവര്‍ മനുഷ്യയോനിയില്‍ പിറക്കട്ടെ എന്ന് ശപിച്ചു. ദു:ഖിതരായ വസുക്കള്‍ എന്നെ അഭയം പ്രാപിച്ച് അവരുടെ അമ്മയാവണമെന്ന് അപേക്ഷിച്ചു. അങ്ങനെയാണ് ഞാന്‍ മനുഷ്യസ്ത്രീയായത്. ജനിച്ചയുടന്‍ കുഞ്ഞുങ്ങളെ ഞാന്‍ ഗംഗയിലൊഴുക്കിയത് അവര്‍ക്ക് ഉടന്‍ തന്നെ ശാപമോക്ഷവും പൂര്‍വ്വരൂപവും കിട്ടാന്‍ വേണ്ടിയായിരുന്നു.''
അതേ പോലെ ധാരാളം കഥകളുടെ നാടാണ് കാശി. ഋഗേ്വദം, സ്‌കന്ദപുരാണം, മഹാഭാരതം, രാമായണം - കാശിയെക്കുറിച്ച് പറയാത്ത പുരാണങ്ങളില്ല!
ബി.സി. ആറാം നൂറ്റാണ്ടില്‍ത്തന്നെ കാശി നിലനിന്നിരുന്നുവെന്ന് ചരിത്രം. ബുദ്ധകാലഘട്ടം മുതലേ കാശിക്ക് തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനമുണ്ടായിരുന്നുവെന്നും പഴയ രേഖകള്‍.

മറ്റ് നഗരങ്ങളില്‍ കാലത്തിനനുസരിച്ച് സംസ്‌ക്കാരം മാറിയെങ്കില്‍ കാശി ഇപ്പോഴും ആറാം നൂറ്റാണ്ട് മുതലുള്ള അതിന്റെ സംസ്‌കൃതി കൈവിടുന്നില്ല എന്ന വ്യത്യാസം മാത്രം.
കാശിയുടെ പൗരാണികത ചരിത്രത്തില്‍ മാത്രമല്ല, അവിടത്തെ കെട്ടിടങ്ങളിലുമുണ്ട്. കല്ലുകൊണ്ട് നിര്‍മ്മിച്ച പഴയകാല ക്ഷേത്രങ്ങള്‍ നല്‍കുന്ന പൗരാണികഭാവത്തോടൊപ്പം ഏറ്റവും പുതിയ രീതിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നല്‍കുന്ന ആധുനിക മുഖവും കാശിക്കുണ്ട്. ചന്ദ്രക്കല പോലെ വളഞ്ഞൊഴുകുകയാണ് ഗംഗ. തീരത്ത് തട്ടുകളായി സ്‌നാനഘട്ടങ്ങള്‍. നിരന്ന് കിടക്കുന്ന ക്ഷേത്രങ്ങള്‍, ഉയര്‍ന്ന് നില്‍ക്കുന്ന ക്ഷേത്രഗോപുരങ്ങള്‍. ഗംഗയിലെ അലകള്‍ക്കൊപ്പമൊഴുകുന്ന അസംഖ്യം വഞ്ചികള്‍, 
വിവിധ സാധനകൾ അനുഷ്ഠിക്കുന്ന സന്യാസിമാർ ,തീരത്ത് നിരന്തരം കത്തുന്ന ചിതകള്‍.
വിശ്വാസങ്ങള്‍ ഒരിക്കലും കാശിയെ വിട്ടുപോകുന്നില്ല. ഇവിടെ ജനിച്ചാലും മരിച്ചാലും പുണ്യമെന്ന്, സകലപാപങ്ങളും പോക്കാന്‍ ഗംഗയില്‍ മുങ്ങിയാല്‍ മതിയെന്ന്.

കാശിയിലെ ഏറ്റവും വിശിഷ്ടമായ സ്ഥലങ്ങൾ കാശിവിശ്വനാഥ ക്ഷേത്രവും ഗംഗയുമാണ്

ഗോമുഖില്‍ നിന്നുത്ഭവിക്കുന്ന ഗംഗ വടക്ക് നിന്ന് തെക്കോട്ടാണ് ഒഴുകുന്നത്. എന്നാല്‍ കാശിയിലെത്തുമ്പോള്‍ ഗംഗ തിരിച്ചൊഴുകുന്നു തെക്ക് നിന്ന് വടക്കോട്ടേക്ക്!
നാലുമൈല്‍ നീളമുള്ള നദീതീരത്ത് 84 ഘാട്ടുകളുണ്ട്. 

1.അസി ഘട്ട്, 
2.ദശാശ്വമേധ് ഘട്ട് 
3.ആദികേശവ ഘട്ട് 
4.പഞ്ചാംഗ ഘട്ട്
5.മണികര്‍ണിക ഘട്ട് -
ഈ അഞ്ച്  പവിത്രവും പ്രസിദ്ധവുമായ ഘാട്ടുകളില്‍ കാശി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു.

തെക്കേയറ്റത്ത് അസിഘട്ട്. ഗംഗ അസി നദിയുമായി ചേരുന്നത് ഇവിടെവെച്ചാണ്.

കുറച്ചടുത്തുള്ള തുളസീഘാട്ടിലാണ് തുളസീദാസ് 'രാമചരിതമാനസം' രചിച്ചതെന്നും അവസാനകാലം ചിലവഴിച്ചതെന്നും കഥകള്‍. 

ഏഴാമത്തെ ജൈന തീര്‍ത്ഥങ്കരനായിരുന്ന സുപര്‍ഷവനതയുടെ ജന്മസ്ഥലമായ ബച്ചരാജഘട്ട്, 1781-ല്‍ വാറന്‍സ് ഹേസ്റ്റിംഗ്‌സുമായി സാഹസികനായ കാശിരാജാവ് യുദ്ധം ചെയ്ത ചേത്‌സിംഗ്ഘട്ട് (ഒരു കോട്ട പോലെയാണിത്), 

ബുദ്ധന്‍ ഗംഗാസ്‌നാനം നടത്തിയതായി പറയപ്പെടുന്ന മഹാനിര്‍വ്വാണ്‍ഘട്ട് - ഓരോ കടവും ഓരോ ചരിത്രം പേറി കാത്തുനില്‍ക്കുന്നു. 

തെക്കേയറ്റത്തുള്ള ഹരിശ്ചന്ദ്രഘാട്ടില്‍ സത്യസന്ധതയ്ക്ക് പുകഴ്‌കേട്ട ഹരിശ്ചന്ദ്രരാജാവ് ശ്മശാനം കാവല്‍ക്കാരനായി പണിയെടുത്തുവെന്ന് ഐതിഹ്യം.

ജനനം മുതല്‍ മരണം വരെ കണ്ടുവന്നിരുന്ന ജീവിതത്തിലെ എല്ലാ പ്രവൃത്തികളും, അതുപോലെ തന്നെ, ചെയ്തിരുന്ന എല്ലാ പ്രവൃത്തികളും, ആത്മസാക്ഷാത്ക്കാരത്തിനുതകുന്ന രീതിയിലായിരുന്നു.
മരണശയ്യയില്‍ എത്തിക്കഴിഞ്ഞാല്‍, മരണം വരെ കാശിയില്‍പോയി താമസിച്ച്, മണികര്‍ണികയില്‍ ദഹനവും കഴിഞ്ഞ്, അവിടെത്തന്നെ മരണാനന്തരകര്‍മ്മങ്ങളും നടത്തി സായൂജ്യമടയുക എന്ന അന്ത്യാഭിലാഷവുമായി കഴിയുന്ന എത്രയോ ആള്‍ക്കാര്‍ ഈ ഭൂമണ്ഡലത്തിലിപ്പോഴുമുണ്ട്. ആ അഭിലാഷം സഫലീകരിച്ചുകൊടുക്കാന്‍ പല സന്നദ്ധ സംഘടനകളും കാശിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. താമസിക്കാനുള്ള സൌകര്യങ്ങളും, രണ്ടു നേരത്തെ ഭക്ഷണവും, മരണം കാത്തു കിടക്കുന്ന ആള്‍ക്ക് സൌജന്യമായോ, തുച്ഛമായ ചിലവിലോ ചെയ്തു കൊടുക്കും. ഇതിലെല്ലാം പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു. ആ വിധമുള്ള ചടങ്ങുകളെല്ലാം കേവലം ഒരു പ്രക്രിയ മാത്രമായി ഇന്നവശേഷിക്കുന്നു. പുരാതനകാലത്ത്‌ ആത്മസാക്ഷാത്ക്കാരത്തിനുള്ള ഒരു സജീവ പദ്ധതി തന്നെ ഉണ്ടായിരുന്നു. ജനനം മുതല്‍ മരണം വരെ കണ്ടുവന്നിരുന്ന ജീവിതത്തിലെ എല്ലാ പ്രവൃത്തികളും, അതുപോലെ തന്നെ, ചെയ്തിരുന്ന എല്ലാ പ്രവൃത്തികളും, ആത്മസാക്ഷാത്ക്കാരത്തിനുതകുന്ന രീതിയിലായിരുന്നു. പഠനം, വിവാഹം, നിത്യകര്‍മ്മങ്ങള്‍, എല്ലാം തന്നെ ആ ഒരുദ്ദേശത്തോടുകൂടിയായിരുന്നു.


- കാശിവിശ്വനാഥൻ - - - - ജ്ഞാനത്തിന്റെ അഥവാ വിദ്യയുടെ ഏറ്റവും പുരാതനമായ നഗരങ്ങളിൽ ഒന്നാണ് വാരണാസി . ഈ നഗരത്തിൽ പ്രവേശിക്കുന്നതോടുകൂടിതന്നെ മോക്ഷപ്രാപ്തി കൈവരുമെന്ന് ജനം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു ആത്മസാക്ഷാത്കാരത്തിനായി പ്രബുദ്ധരായ ജ്ഞാനികൾ തമ്പടിച്ചിരുന്ന സ്ഥലമായിരുന്നു അത് , വാരണാസി , ബനാറസ് , അഥവാ കാശി . . . . . - ഋഗ്വേദത്തിൽ കാശിയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട് . ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ് . കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട് . പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ . ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ , അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു . 


ഒരു ദിവസം കഴിഞ്ഞപ്പോൾ ഷാജി തിരിച്ചു പോയെങ്കിലും വീണ്ടും 4 ദിവസം അവിടെ താമസിച്ച് അവിടുത്തെ സന്ന്യാസി പരമ്പരകളെയും അഘോരികളയും എല്ലാം
കണ്ട് മുഴുവൻ ചുറ്റികറങ്ങിയതിനു ശേഷമാണ് ഞാൻ  തിരിച്ചു വന്നത് 
ദിവസവും 
വൈകുന്നേരം മണികർണ്ണിക ഘട്ടിൽ കത്തുന്ന ചിതയും  
നോക്കി ധാരണ ചെയ്യുന്നത്  വലിയ ഒരു അനുഭൂതിയാണ് കാലദേശേ 
ബോധമില്ലാത്ത അവസ്ഥ

ഈ അവസ്ഥ പിന്നീട് അനുഭവിച്ചത് 
തിരുവില്ലാമല  
ഐവർ മഠം ശ്മശാനത്തിലാണ്

മണികർണികയിൽ പല വിഭാഗത്തിലുള്ള  ധാരാളം സാധകരെ കാണാം 

പലരും ഉദരനിമിത്തം ബഹുകൃത വേഷം ആണെങ്കിലും ചുരുക്കം ചിലർ അഗാധ പാണ്ഡിത്യവും സാധനാബലവും സിദ്ധികളും ഉള്ളവർ ആയിരിക്കും 

കാലിൽ ഇരുമ്പിന്റെ വളയവും ഉടുക്ക് 
കെട്ടിയ വലിയ ഇരുമ്പിന്റെ ശൂലവുമായി 
മേലാസകലം ഭസ്മം പൂശിയ ജ്വലിക്കുന്ന കണ്ണുകളുള്ള ഒരു സ്വാമിയും അവിടെ ഉണ്ടായിരുന്നു
ആദ്യ ദിവസങ്ങളിൽ ഭയം കാരണം അടുത്തേക്ക് പോവ്വാെതെ ദുരത്ത് നിന്നും
നോക്കി നിന്നു. ആരെയും തന്നിലേക്ക് ആ കർഷിക്കുന്ന കണ്ണുകൾ ആയിരുന്നു.
മുന്നാം ദിവസം അടുത്തു പോയി നമസ്ക്കരിച്ചു കുറച്ചു സമയം അടുത്തിരുന്നു
ഏതോ ഒരു ഭാഷയിൽ എന്തൊക്കെയോ സ്വയം പറയുന്നുണ്ടായിരുന്നു. ഒന്നും മനസിലായില്ല.

അവിടുത്തെ അഘോരികൾ കൊപ്പമുള്ള നിഗൂഢമായ  അനുഭവങ്ങൾ പിന്നീട് എഴുതാം
ഡോ: ശ്രീനാഥ് കാരയാട്ട്

No comments:

Post a Comment