Tuesday, March 31, 2020

ശ്രീകൃഷ്ണ കോളേജിൽ


 സുുധ ചേച്ചി
 ഡോ. ശ്രീനാഥ് കാരയാട്ട്!
ക്ഷണം സ്വീകരിച്ച് ശ്രീകൃഷ്ണയിൽ വന്നതിന്, കുട്ടികളെ motivate ചെയ്തതിന്, ഞങ്ങളുടെ സുഹൃത്തായതിന്, കളിക്കൂട്ടുകാരനായതിന്, മനുഷ്യനായി ജീവിക്കാൻ അത്യാവശ്യമായ Emotional Literacy യെക്കുറിച്ച് ബോധ്യപ്പെടുത്തിയതിന്, കിട്ടിയ അമൂല്യജന്മം സഫലമായുപയോഗിക്കുവാൻ പറയാതെ തന്നെ പറഞ്ഞതിന്, കനിവിന്റെ ഉറവ വറ്റാതെ സൂക്ഷിക്കാൻ ഓർമ്മിപ്പിച്ചതിന്, ഒന്നും  ഉപദേശിക്കാത്തതിന്, ഞങ്ങളെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകൾക്ക് - എല്ലാത്തിനും! ഞങ്ങളോരുത്തരും പലപ്പോഴായി താങ്കളുടെ  കഥകളിലെ കഥാപാത്രങ്ങളാകുകയായിരുന്നു. ലക്ഷക്കണക്കിനുള്ള neuro msg script ന്റെ സ്വാധീനത്താൽ ചില ശീലങ്ങൾക്കു വിധേയരായി മനുഷ്യരായ നാം അറിയാതെ തന്നെ നമ്മുടെ തലയിലെഴുതൽ പ്രക്രിയ നടത്തുന്നതും, തിരിച്ച് ശീലങ്ങൾ ബോധപൂർവ്വം മാറ്റുന്നതിലൂടെ തലയിലെഴുത്തും മാറ്റിയെഴുതപ്പെടുന്നുവെന്നുമുള്ള ഉപബോധമനസ്സിന്റെ അതിസൂക്ഷ്മങ്ങളായ വ്യാപാരങ്ങളെ രസകരമായി മനസ്സിലാക്കിത്തന്നു.  നാം ഇടപെടുന്ന എല്ലാ ചരാചരങ്ങളോടും ego മാറ്റി വച്ച് നന്ദി പറയേണ്ടതെങ്ങനെയെന്ന്    പഠിച്ചത് ഒരു അനുഭവമായി. ഒരു ലോകപ്രശസ്ത International trainer അല്ലെങ്കിൽ ഒരു psychological  Counsellor ഇവരെയാരുമല്ല ഞങ്ങൾ താങ്കളിൽ കണ്ടത്. ലോകാ: സമസ്താ: സുഖിനോ ഭവന്തു എന്ന ആശയം പ്രാവർത്തികമാക്കുന്ന ഒരു മനുഷ്യസ്നേഹിയെയാണ്.    അതുകൊണ്ടുതന്നെ ഈ ഒത്തുചേരൽ ഇനിയുമുണ്ടാകണേ എന്ന് ആഗ്രഹിക്കുന്നു. എന്നും ശ്രീകൃഷ്ണയുടെ സ്നേഹം😊😊🙏
Photos - click by Ram Panday
ലക്ഷ്മി ചേച്ചീ
ഇങ്ങിനെയാണ് ചില സൗഹൃദങ്ങൾ .... സ്നേഹാദരങ്ങളാൽ പരസ്പരം ഒരു കുടുംബത്തിലെന്ന പോലെ ഒത്തിരിക്കുന്നവർ... ഒരേ ആശയത്താൽ പ്രേരിതരായി വിവിധ കർമ്മമേഖലകളിൽ ആനന്ദത്തോടെ ഇടപെടുന്നവർ... അവർ ഒത്തുചേരുമ്പോൾ അവിടം സ്വർഗ്ഗമായിരിക്കും...

ശ്രീകൃഷ്ണ കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി  CASH ( Committee Against Sexual Harassment) നടത്തിയ Empowering Young Minds ...എന്ന പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ പ്രിയ സുഹൃത്ത് ശ്രീനാഥുമൊത്ത് സഫലമായ ദിനം...
സങ്കീർണ്ണമായ സാമൂഹ്യ വ്യവസ്ഥയിലെ ദുസ്സഹമായ ജീവിത യാഥാർത്ഥ്യങ്ങളോ, ഗംഭീര -ഗൗരവ ആശയങ്ങളുടെ ഭാരമോ അല്ല .. ജീവിതത്തിന്  "താങ്ങാവുന്ന"(താങ്ങ് ആവുന്ന) നന്മയെന്ന, സ്നേഹമെന്ന, കൃതജ്ഞതയെന്ന  ലാളിത്യത്തെ കുറിച്ചാണ് ശ്രീനാഥ് സംസാരിച്ചത്..  നിറഞ്ഞ മനസ്സോടെയാണ് ... ഞങ്ങളുടെ കുട്ടികൾ അതേറ്റുവാങ്ങിയത്...
സുപ്രസിദ്ധ സൈക്കോളജിസ്റ്റ്, ഹിപ്നോ തെറാപ്പിസ്റ്റ്,ഗ്രന്ഥകാരൻ ,പ്രഭാഷകൻ ,ഗവേഷകർ എന്നീ നിലകളിലൊക്കെ പ്രസിദ്ധനാണ്   DrSreenath Karayatt നന്ദി ശ്രീനാഥ് ഈ ഒത്തുചേരലിന്...
സ്നേഹമുള്ളവർ ചേർന്നിരിക്കുമ്പോൾ അവിടെ നിറയുന്ന ഊർജ്ജത്തിന് ആനന്ദമെന്നത്രേ പേര്...

No comments:

Post a Comment