Saturday, March 14, 2020

കൊറോണ

കോഴിക്കോട് കക്കോടി ക്ഷാരിയേക്കൽ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ, ഗുരുനാഥന്റെ നിർദ്ദേശത്തെത്തുടർന്ന്  പൗരോഹിത്യം ഏറ്റെടുത്തു മേൽശാന്തിയായി പ്രവർത്തിക്കുന്ന കാലം 

തമിഴ്നാട്ടിൽനിന്നും ജോലിക്കാർ ധാരാളമായി വന്നു താമസിക്കുന്ന സ്ഥലമായിരുന്ന  കുമാരസ്വാമിയിൽ നിന്നും അനവധിപേർ ദിവസവും ക്ഷേത്രത്തിൽ വരാറുണ്ടായിരുന്നു .

(കുമാരസ്വാമിയിൽ  ഉണ്ടായിരുന്ന ഏക സിനിമ ഹാളിൽ സ്ഥിരമായി തമിഴ് സിനിമ മാത്രമാണ് പ്രദർശിപ്പിച്ചിരുന്നത് )

 അവരുടെ കുടുംബത്തിൽ ആർക്കെങ്കിലും പനി വന്നാൽ ഡോക്ടറെ കാണിക്കാറില്ല  നേരെ അമ്പലത്തിലേക്ക് വരാറാണ് പതിവ് ചരട് ജപിച്ചു കൊണ്ടുപോകും 
പനി വന്നാൽ ഡോക്ടറെ കാണിക്കണമെന്ന്  എത്ര പറഞ്ഞാലും അവർക്ക് മനസ്സിലാവാറില്ല
പനി എന്നത് ഒരു ഭൂത ആവേശമാണ് എന്നാണ് അവർ വിശ്വസിച്ചിരുന്നത്  അതുകൊണ്ടുതന്നെ അസുഖം വന്നാൽ ചരട് കെട്ടുകയും ഭസ്മം ജപിച്ച് തൊടുകയും മഞ്ഞൾ വെള്ളം തളിക്കുകയും അഷ്ടഗന്ധം പുകക്കലുമൊക്കെയാണ്  അവർ അവലംബിച്ചിരുന്നത്

ജപിച്ച ചരട് അവർ  കൊണ്ടുപോകുന്ന രീതിയും വളരെ രസകരമായിരുന്നു ആരോടും സംസാരിക്കാതെ( മിണ്ടാതെ ഉരിയാടാതെ )ആരെയും തൊടാതെ പനി ബാധിച്ച ആൾക്ക് ചരടുകെട്ടി  കൊടുക്കും മറ്റാരും അയാളുടെ അടുത്ത് പോകാതെ ശ്രദ്ധിക്കും

ഒരിക്കൽ അവിടെ ആർക്കോ ചിക്കൻ പോക്സ് വന്നപോഴും അമ്മ വിളയാട്ടം (അമ്മവന്താച്ച് )എന്ന് പറഞ്ഞ് മേൽ പറഞ്ഞ കലാപരിപാടികളാൽ ആഘോഷം ആയിരുന്നു.

അവരുടെ അന്ധവിശ്വാസത്തെ  ഒന്നു നേരെയാക്കാൻ പല തവണ ശ്രമിച്ചിട്ടുണ്ട്  അതിൽ ശാസ്ത്രബോധമുള്ള ഞാൻ പരാജയപ്പെടുകയാണുണ്ടായത്

എന്നാൽ പിന്നീട് ഒരു പ്രബന്ധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ചരകസംഹിതയും സുശ്രുത സംഹിതയും മറ്റ് ആയ്യുർവ്വേദ ഗ്രന്ഥങ്ങളും പരിചയപെട്ടപ്പോഴാണ് വീണ്ടും ഈ ഭൂതചിന്ത കാണുന്നത് പനി എന്നത് ഭൂതാവേശമാണ് എന്ന് ആയുർവ്വേദാചാര്യൻമാരും പറയുന്നു. 

ശ്ശെടാ ഇതെന്താ ഇവർക്കും പ്രാന്തായോ എന്ന് ചിന്തിച്ച് "ഭൂതം " എന്ന വാക്കിന് പിന്നാലെ പോയപ്പോഴാണ് ദൃഷ്കളാഞ്ജൻ ആയി പോയത്
ഭുതമെന്നാൽ ഭവിച്ചത്, ഉണ്ടായത് എന്നാണർത്ഥം അതായത് കാണാൻ പറ്റാത്ത അത്രയും ചെറുത് 

അദൃശ്യമായ എന്തോ ഒരു വസ്തുവാണ് രോഗമുണ്ടാക്കുന്നതും പകർത്തുന്നതും എന്നവർ മനസിലാക്കിയിരുന്നു ആധുനിക ശാസ്ത്രം വൈറസിനെ കണ്ടുപിടിക്കുന്നതിനുമെത്രയോ കാലം മുമ്പാണ് ഇതെന്ന് ഓർക്കണം 
 ശുദ്ധബോധം 
അഞ്ചായി ഭവിച്ചപ്പോഴാണല്ലോ പ്രപഞ്ചം ഉണ്ടായതു അഞ്ചായി ഭവിച്ചതിനാൽആണ്  പഞ്ച ഭൂതം എന്നുപറയുന്നത് 
ആചാര്യൻ ഭൂതത്തെ കുറിച്ച് പറയുന്നത് നോക്കുക 
 ഭക്ഷണം വേണ്ടാത്തത് 
പെട്ടന്ന് വ്യാപിക്കുന്നത് .
രോഗത്തെ പടർത്തുന്നത്
നാശമില്ലാത്തത്
എന്നൊക്കെയാണ്

അതിനാൽ രോഗിയുടെ അടുത്ത് പോകുമ്പോൾ തോർത്തുകൊണ്ട്  വായയും മൂക്കും കെട്ടണം 
രോഗിയുടെ എച്ചിൽ (കഴിച്ചതിന്റെ , കടിച്ചതിന്റെ , തൊട്ടതിന്റെ ഭാക്കി)  കഴിക്കരുത്
രോഗിയുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കരുത് 
അവിടെ താമസിക്കരുത് 
രോഗിയുമായി പരമാവധി ഇടപെടലുകൾ ഒഴിവാക്കണം
ഒരു തരത്തിൽ പറഞ്ഞാൽ അയിത്തം, ശുദ്ധം പാലിക്കണം എന്ന്
ഈ ഒരു നിഷ്ഠ (ഭൂതത്തെ)പിന്നീട് കാണുന്നത് പ്രസവിച്ച വീടുകളിൽ ആണ് 10 ദിവസം (വാലായ്മ ആചരണം ) അമ്മക്കും കുട്ടിക്കും രോഗസാധ്യത കൂടുതൽ ആയതിനാൽ കുട്ടിയുമായി സമ്പർക്കത്തിലിരിക്കുന്നവർ സമൂഹവുമായി ഇടപെടുന്നവരിൽ നിന്ന് അകലം പാലിക്കണം , അവരെ തൊടരുത് എന്ന് പറയുന്നത് പ്രസവിച്ച വീട്ടുകാർ പതിതരായതു കൊണ്ടല്ല മറിച്ച് ശ്രദ്ധയാണ് വിഷയം .

ശാസ്ത്രഗ്രന്ഥങ്ങളിൽ എവിടെയൊക്കെ അയിത്തം കൽപ്പിച്ചിട്ടുണ്ടോ അതെല്ലാം ഈ ഭൂതത്തിൽ ( വൈറസ് ) നിന്ന് രക്ഷപെടാൻ വേണ്ടി ആയിരുന്നു അത് പിന്നീട് അനാചാരമായി  മാറിയിട്ടുള്ളത്  ശാസ്ത്ര ബോധമില്ലാത്തതിനാലാണ് 

ജ്ഞാനം ബന്ധ: ( ശിവസൂത്രം )

സഹോദരി അമേരിക്കയിൽ പ്രസവിച്ചതിന് സഹോദരൻ ഇവിടെ 10 ദിവസം വാലായ്മ ആചരിക്കുന്നതും അമ്പലത്തിൽ പോവാതിരിക്കുന്നതും ഒന്നുകൂടി ചിന്തിക്കേണ്ടതാണ് 
ഇത്രയും ഓർമ്മിപ്പിച്ച കൊറോണക്ക് നന്ദി

15/03/20
Dr  sreenath karayattu

No comments:

Post a Comment