Tuesday, March 31, 2020

സിദ്ധർ ശിവസന്ധ്യ

നന്ദി ചൊല്ലി തീർത്തിട്ടും സദസ്സൊഴിയാത്ത ഒരു നാടുണ്ടോ?....❣
കോഴിക്കോട് ഒരു അത്ഭുതമാണ്, കല ഇന്നാടിൻ്റെ ഖൽബാണ്. സിദ്ധർ പാടലുകൾ നൃത്തമായി ശ്രീ. ശ്രുതി ജയൻ Sruthy Jayan അവതരിപ്പിച്ച ആദ്യ ദിവസം തന്നെയുണ്ടായ ജനപങ്കാളിത്തം അതുറക്കെ വിളിച്ചു പറയുന്നു. നഗരപിതാവ് ശ്രീ തോട്ടത്തിൽ രവീന്ദ്രൻ, പ്രൊഫസർ ടി ശോഭീന്ദ്രൻ, അഡ്വക്കേറ്റ് ശിവൻ മഠത്തിൽ, തായാട്ട് ബാലൻ, കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ്, ഇങ്ങനെ അറിഞ്ഞവരും 
അറിയാത്തവരുമായ സ്ഥാനം കൊണ്ടും മനസ്സുകൊണ്ടും മഹത്വം ഉള്ളവർ ഈ പരിപാടിക്ക് എത്തിച്ചേർന്നത് നേരത്തെ സൂചിപ്പിച്ച കോഴിക്കോടിൻ്റെ കലാ ഹൃദയത്തിൻറെ മഹിമ ഒന്നുകൊണ്ടുമാത്രമാണ്...
ജനിച്ച ഭൂമി ഊട്ടി വളർത്തിയ മാതൃക ത്തിൻറെ മേന്മ ഒന്നുകൊണ്ടുമാത്രം ഒരുമ്പെട്ടിറങ്ങിയതാണ് 'സിദ്ധർശിവ സന്ധ്യയ്ക്ക് '. ഋതംഭര ഈ മണ്ണിൽ പിറവികൊണ്ട നാൾമുതൽ ലക്ഷ്യമായി ഏറ്റെടുത്തതും ഇന്ന് ഈ നാൾവരെ നടപ്പിലാക്കിയതും ഇന്നാടിൻ്റെ നഷ്ടപ്പെട്ട കലയും, കവിതയും, അതിലെ കാമ്പും ( തത്വചിന്ത/ ആത്മീയത) തിരഞ്ഞ് ഗതകാല പൊലിമയോടെ അവതരിപ്പിക്കാനാണ്. കഴിഞ്ഞ വർഷം നടത്തിയ ശൈവം ബൗദ്ധം താവോ എന്ന അന്താരാഷ്ട്ര സെമിനാർ, ബുദ്ധ പൂർണിമ ആഘോഷം, ഇപ്പോളിതാ 18 സിദ്ധന്മാരുടെ രഹസ്യ പാട്ടുകൾ അഥവാ സിദ്ധർ പാടലുകൾ നൃത്തമായും നാദമായും അവതരിപ്പിച്ച സിദ്ധർ ശിവ സന്ധ്യ എന്നിവയെല്ലാം ഈ ലക്ഷ്യത്തെ മുൻനിർത്തിയുള്ളതാണ്. 

സിദ്ധർ പാടലുകൾ കണ്ടെത്തി ചിട്ടപ്പെടുത്തി സംഗീതം കൊടുത്തു, നഷ്ടമായിപ്പോയി എന്നു കരുതിയ ജീവനെ വീണ്ടെടുത്തത് ശ്രീ മുരുകദാസ് ചന്ദ്രൻ Murukadas Chandranഎന്ന മഹാത്മാവാണ്. അദ്ദേഹത്തിൻറെ ജന്മോദേശ്യം പോലെ നിയതി നടപ്പിലാക്കിയതാണ് സിദ്ധർ ശിവ സന്ധ്യ. സത്യത്തിൽ ആവിഷ്കരിക്കാൻ വളരെ ബുദ്ധിമുട്ട് ഉള്ളത് എന്ന് കരുതിയെങ്കിലും അയത്നലളിതമായി ഇതിനെ ശ്രുതി ജയൻ വേദിയിൽ നിറഞ്ഞാടി, സദസ്സിൽ ശ്രീ ജയസൂര്യയുൾപ്പടെ കൈകൂപ്പി ഇരുന്നത് അവർ ഉള്ളിൽ അനുഭവിച്ച ദൈവീകമായ അനുഭവത്തിന് സാക്ഷ്യമാണ്. മുരുകദാസ് ജിയുടെ ഗാനസന്ധ്യ കോഴിക്കോടിനെ തമിഴകത്തിൻ്റെ അന്തരാത്മാവിലേക്കാണാനയിച്ചത്... പരിപാടി നന്ദി ചൊല്ലി തീർത്തിട്ടും സദസ്സൊഴിയാത്ത ഒരു നാടുണ്ടോ?....
നന്ദി, അഭിമാനം പ്രിയ കോഴിക്കാട്...
ഒരു ക്ഷണക്കത്തിൽ എത്തിചേർന്ന മേയറുൾപ്പടെയുള്ള മനുഷ്യരെ....
ഓടിയണഞ്ഞ നമ്മുടെ സ്വന്തം തന്ത്ര കുടുംബാംഗങ്ങളെ...

ലാലേട്ടാ
ജയേട്ടാ
ശ്രീനാഥേട്ടോയ്...
സുനിൽ ജീ
വിപിൻ
പാരഗൺ സുമേഷേട്ടാ...
ദിനുവേട്ടാ
എല്ലാർക്കും സ്നേഹം!

Thanks @shaibupookkott for your excellent photography

❤❤❤❤

No comments:

Post a Comment