Tuesday, March 31, 2020

നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ?

നിങ്ങള് ദൈവത്തെ കണ്ടിട്ടുണ്ടോ ?
ഞാൻ ഇന്നലെ കണ്ടു
കുറെ കുഞ്ഞു ദൈവങ്ങളെയും അവരുടെ ദൈവങ്ങളെയും
ഇന്നലെ (18/2/20 ) കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള (മായനാട് ) സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ഉള്ള ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ അവർക്കൊപ്പം ആയിരുന്നു

സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെകുട്ടികളുടെ അമ്മയാണ് രാധിക ചേച്ചി 

കഴിഞ്ഞവർഷം നമ്മുടെ കൗൺസിലിംഗ് കോഴ്സിൽ  പങ്കെടുത്ത സമയം മുതൽ വളരെ ഗാഢമായ ബന്ധമാണ്‌ നമ്മുടെ സ്ഥാപനത്തിന് രാധിക ചേച്ചി മായുള്ളത്

രാധിക ചേച്ചിയുടെ ഒരുപാട് കാലമായുള്ള ക്ഷണിതം ആയിരുന്നു അവിടുത്തെ കുട്ടികളുടെ കാണണമെന്നും അവരുടെ കൂടെ കുറച്ചു സമയം ചെലവഴിക്കണം എന്നുള്ളതും  ഇന്നലെയാണ് അതിനുള്ള അവസരം ഉണ്ടായത്
ഒരുപാട് ആശങ്കകളോടുകൂടിയാണ് ഇന്നലെ രാവിലെ അവിടേക്ക് പോയത്  കുട്ടികൾ സാധാരണ കുട്ടികളല്ല ഭിന്നശേഷിയുള്ള കുട്ടികളാണ് 
അവർ ക്ലാസ്സിൽ അടങ്ങിയിരിക്കുമോ
റെസ്പോണ്ട് ചെയ്യുമോ 
ക്ലാസ്സ് മനസ്സിലാകുമോ എങ്ങനെയാണ് നമ്മോട് പെരുമാറുക തുടങ്ങി ഒരുപാട്  കാര്യങ്ങളിൽ  ആയിരുന്നു അത്

എന്നാൽ എന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപെടുത്തുന്നതായിരുന്നു കുട്ടികളുടെ പ്രകടനം ഇന്നുവരെ ഒരു ക്ലാസിലും കിട്ടാത്ത അത്രയും നല്ല പ്രതികരണങ്ങളാണ് കുട്ടികളിൽ നിന്നും  ലഭിച്ചത്
വളരെ നിഷ്കളങ്കമായി എല്ലാ ചോദ്യങ്ങൾക്കും അവർ ഉത്സാഹത്തോടെ റെസ്പോണ്ട് ചെയ്യുന്നുണ്ടായിരുന്നു 
ഒരുപാട് പരിമിതികൾക്കുള്ളിലും അവർ എത്ര സന്തോഷമായാണ് അവിടെ കഴിയുന്നത്
പരസ്പര സ്നേഹത്തോടുകൂടി സഹകരണത്തോടുകൂടി ഉള്ള അവരുടെ പെരുമാറ്റം നമ്മൾ മാതൃകയാക്കേണ്ടത് തന്നെയാണ് നമ്മൾ സാധാരണക്കാർ ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു അവർക്കൊപ്പം എത്താൻ

"ജ്ഞാനം ബന്ധ: " എന്ന
ശിവ സൂത്രത്തിലെ പ്രയോഗം സത്യത്തിൽ ശരിയാണ് എന്ന് തിരിച്ചറിഞ്ഞത് അവിടുത്തെ കുട്ടികളെ കണ്ടപ്പോഴാണ്

" അറിവ് മനുഷ്യനെ കൂടുതൽ അപകടത്തിലേക്ക് നയിക്കും " ഒരുപക്ഷേ നമ്മുടെ അറിവ് കൂടുന്തോറും നമ്മളുടെ സ്ട്രെസ്സും മാനസികസംഘർഷങ്ങളും അഹങ്കാരവും ഒക്കെയാണ് വർധിക്കുന്നത് 

 എന്നാൽ എനിക്ക് അവിടെ കുട്ടികളിൽ  കാണാൻ സാധിച്ചത് സത്യസന്ധതയും സ്നേഹവും പരസ്പര ബഹുമാനവും നിറയെ സന്തോഷവും നിഷ്കളങ്കതയും മാത്രമാണ്
ചെറിയ ചെറിയ കാര്യങ്ങളിൽ അവർ സന്തോഷം കണ്ടെത്തുകയും അത് ആഘോഷിക്കുകയും ചെയ്യുന്നത്  എനിക്ക് അവിടെ കാണാൻ സാധിച്ചു
നമ്മൾ അവരിൽ നിന്നും പഠിക്കേണ്ട വലിയൊരു പാഠം അത് തന്നെയാണ് പലപ്പോഴും നമ്മൾ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാതെ വലിയ സന്തോഷത്തിനുവേണ്ടി കാത്തിരുന്ന് കാലം കഴിക്കുന്നവരാണ്

എന്തൊക്കെയോ പഠിപ്പിക്കാൻ വേണ്ടി അവിടേക്ക് പോയ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടാണ് അവിടെ നിന്ന് തിരിച്ച് ഇറങ്ങിയത്

 ഒരുപാട് നന്ദി രാധിക ചേച്ചി ഈയൊരു അറിവിന് കാരണമായതിന്
ആ ഒരു മഹാ വിദ്യാലയത്തിലേക്ക് എന്നെ ക്ഷണിച്ചതിന് 

അവരുടെ അമ്മയായി അവർക്കൊപ്പം അവരുടെ മനസ്സറിഞ്ഞ് അവിടെ ജീവിക്കുന്നതിന്

ഞങ്ങളും ഇനി രാധിക ചേച്ചിക്കൊപ്പം ഉണ്ട് 
അവരുടെ സന്തോഷത്തിനായി അവരുടെ 
സ്നേഹം സ്വീകരിക്കാനായി 
അവരുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനായി
(ഇനി നമുക്ക് ഒന്നിച്ച് ചെയ്ത് കൊടുക്കേണ്ടത് കുട്ടികളുടെ സ്വപ്നമായ ഫ്ലൈറ്റ് യാത്രയാണ് , നമുക്കൊരുമിച്ച് അതും സാധിക്കും)
ഇനി രക്ഷിതാക്കളോട്
ഈശ്വരൻ അവർക്ക് ഏറ്റവും പ്രിയപ്പെട്ട വരെ ഏൽപ്പിക്കുന്നത് ഈശ്വരന് വിശ്വാസമുള്ളവരെയാണ് അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരാണ് നിങ്ങൾ 

സ്നേഹപൂർവ്വം 
ഡോ: ശ്രീനാഥ് കാരയാട്ട്

No comments:

Post a Comment