Friday, March 27, 2020

പ്രാണന്റെ മിതവ്യയ സിദ്ധാന്തം

 പ്രാണന്റെ  മിതവ്യയ സിദ്ധാന്തം
        
           എന്താണ്   പ്രാണൻ

 
ഒരു കോശമായി അമ്മയിലേക്ക് എത്തിയ പ്രാണൻ സ്വയം ബോധം ഉള്ളതും സ്വയം തന്നെ അതിൻറെ പൂർണതയിലേക്ക് എത്താൻ  കഴിവ് ഉള്ളതുമാണ്.
 പ്രപഞ്ചത്തിലെ ഓരോ വസ്തുവിലും ഒരു മുഴുവൻ പ്രപഞ്ചം  അടങ്ങിയിരിക്കുന്നു എന്ന് പറയുന്നതുപോലെ പോലെ  പ്രാണന് പ്രപഞ്ചവുമായി നേരിട്ട് ബന്ധമുണ്ട്.
 സ്വയം ഒരു വസ്തുവായി തീരാനും സ്വയം ഒരു ജീവിയായി തീരാനും ജീവിതം മുന്നോട്ട് പോകാനും തിരിച്ചു പ്രപഞ്ചത്തിലേക്ക് തന്നെ ലയിക്കാനും ഉള്ള അറിവ് പ്രാണന് ഉണ്ട്.
  അതുകൊണ്ട് തന്നെ  ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ  ഉണ്ടായാൽ അത് സ്വയം പരിഹരിക്കാനുള്ള ഉള്ള വ്യവസ്ഥയും പ്രാണനിൽ അടങ്ങിയിരിക്കുന്നു.
ആ പ്രാണൻ നിരന്തരം നമ്മോട് സംവദിക്കുന്നുണ്ട് സംവാദം വേണ്ട രീതിയിൽ മനസ്സിലാക്കാൻ സാധിച്ചാൽ 120 വയസ്സുവരെ പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ നമുക്ക് സാധിക്കും ആ ഭാഷയാണ് നമുക്കിനി പഠിക്കേണ്ടത്. ആയുർവേദത്തെ നമുക്ക് പ്രധാനമായും  രണ്ട് ഭാഗമായി തിരിക്കാം സ്വസ്ഥ വൃത്തവും ആതുര വൃത്തവും 

സ്വസ്ഥവൃത്തത്തിൽ  ചർച്ചചെയ്യുന്നത്എങ്ങനെയാണ് ഒരു ജീവൻ ഉണ്ടാവുന്നത് എന്നും  ഗർഭപാത്രത്തിൽ അത് 10 മാസം കൊണ്ട് കുട്ടി  ആവുന്നത് എങ്ങനെയാണെന്നും എങ്ങനെ പൂർണ ആരോഗ്യത്തോടുകൂടി ജീവിക്കാമെന്നുമാണ്   എന്നാൽ  ആതുരവൃത്തത്തിൽ   ചർച്ച ചെയ്യുന്നത് രോഗം വന്നാൽ ഉള്ള ചികിത്സയെക്കുറിച്ചും  രോഗങ്ങളെക്കുറിച്ചും ആണ്. സ്വസ്ഥവൃത്തം വേണ്ടതുപോലെ ആചരിക്കുന്ന, അല്ലെങ്കിൽ  മനസ്സിലാക്കിയ ഒരാൾക്ക്  പിന്നീട് ആതുരവൃത്തത്തിന്റെ  ആവശ്യം വരികയില്ല. 

 ശരീരത്തിന് അകത്തുനിന്ന് ഉണ്ടാകുന്ന എല്ലാ രോഗങ്ങളെയും പരിഹരിക്കാനുള്ള പൂർണമായ വ്യവസ്ഥ ശരീരത്തിനകത്ത് തന്നെയുണ്ട്. 

  അത് അല്ലാതെ  മരത്തിൽനിന്ന് വീഴുക,  യുദ്ധത്തിൽ പരിക്കു പറ്റുക, മറ്റ് ഏതെങ്കിലും ജീവികൾ ആക്രമിക്കുക,  തുടങ്ങി ബാഹ്യമായി ഏതെങ്കിലും തരത്തിൽ അപകടം പറ്റി  രോഗിയായാൽ ആണ് ആതുരവൃത്തത്തിന്റ ആവശ്യം വരുന്നത്. 

ഇവിടെ ആയുർവേദവും,  അലോപ്പതിയും,  ഹോമിയോപ്പതിയും,  പ്രകൃതിചികിത്സയും,  വിവിധ ഭാഷയാണ്.
 പ്രകൃതി ചികിത്സ എന്ന് പറയുന്നത് ശരിയല്ല പ്രകൃതി ജീവനം എന്ന് പറയുന്നതാണ് ശരി ഓരോ വ്യക്തിക്കും ഓരോ പ്രകൃതി ഉണ്ട്  ആ പ്രകൃതി അറിഞ്ഞു  പ്രവർത്തിക്കുമ്പോഴാണ് നമുക്ക് ആരോഗ്യം ഉണ്ടാവുന്നത്.
 അത് പ്രാണനെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെങ്കിൽ  ആയുർവേദം  ത്രിദോഷങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത് അത് വാദം,  പിത്തം,  കഫം,  എന്നതാണ്.
 എന്നാൽ അലോപ്പതി ശാസ്ത്രം മുന്നോട്ടുപോകുന്നത്  ഈ രണ്ടു ഭാഷയിലും അല്ല.
അത് ശരീരത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ശരീരം ഒരു ഘടകം മാത്രമാണ് നമ്മൾക്ക് സൂക്ഷ്മശരീരത്തെ പരിഗണിക്കേണ്ടതുണ്ട്. 
                   
അച്ഛനിൽനിന്നും  അമ്മയിലേക്ക് എത്തിയത്  പ്രാണനാണ്
അച്ഛനിൽ നിന്നും ഉൽഭവിക്കുന്ന  ദശലക്ഷക്കണക്കിന് ബിജങ്ങൾ മത്സരിച്ച് അതിൽ വെച്ച് ഏറ്റവും ബലവത്തായത് അമ്മയുടെ അണ്ഡത്തോട് കൂടി  ചേർന്നാണ് ശരീരം ഉണ്ടാകുന്നത്.
ആ പ്രാണനിലേക്കാണ് ജീവൻ  അതായത് സൂക്ഷ്മശരീരം  തൻറെ കർമ്മങ്ങൾക്ക് അനുസരിച്ച് പ്രാരാബ്ധ കർമ്മങ്ങളും പേറി കൂടിച്ചേരുന്നത്  അങ്ങനെ പ്രാണനും ജീവനും സ്ഥൂല ശരീരവും  കൂടിച്ചേർന്ന് ഒരു ജീവിയാകുന്നു

ഒരു കോശമായി അണ്ഡത്തോട് ചേർന്ന് അമ്മയുടെ ഗർഭപാത്രത്തിൽ എത്തിയ  പ്രാണൻ സ്വയം ബോധമുള്ള ഒരു വസ്തുവാണ് ആണ്

ഒരു വിത്തിൽ ഒരു മുഴുവൻ മരം അടങ്ങിയിരിക്കുന്നത് പോലെ  ഒരു പ്രാണനിൽ പൂർണ്ണമായ ഒരു ഒരു ജന്മം മുഴുവൻ അടങ്ങിയിരിക്കുന്നു. സ്വയം വളരാനും  ഒരു കോശത്തിന് ഒരു ജീവി ആയി മാറാനും ഏതെങ്കിലും   ഘട്ടത്തിൽ എന്തെങ്കിലും തരത്തിലുള്ള ഉള്ള പ്രശ്നങ്ങൾ വന്നാൽ  അത് സ്വയം പരിഹരിക്കാനുള്ള  മുഴുവൻ അറിവും വ്യവസ്ഥയും പ്രാണനിൽ അടങ്ങിയിരിക്കുന്നു.

 എപ്രകാരമാണോ ഒരു രാജാവ്  ഭരണ സൗകര്യത്തിനായി  മന്ത്രിമാരെ നിശ്ചയിക്കുന്നത് അത് പോലെ പ്രാണൻ 5 പ്രാണൻ മാരെയും 5 ഉപപ്രാണൻമാരെയും  തീരുമാനിക്കുന്നു 
പ്രാണൻ, അപാനൻ,  വ്യാനൻ,  ഉദാനൻ, സമാനൻ, എന്നീ അഞ്ചു പ്രാണൻ മാരെയും നാഗൻ ,കൂർമ്മൻ, കൃകലൻ, ധനഞ്ജയൻ, ദേവദത്തൻ എന്നീ അഞ്ചു ഉപപ്രാണൻ മാരെയും നിശ്ചയിക്കുന്നു. ഇവരുടെ  ധർമ്മവും സ്ഥാനവും പിന്നീട് ചർച്ച ചെയ്യാം.

പ്രാണൻ എപ്പോഴാണ് സൂക്ഷ്മ ശരീരത്തോട് (ജിവനോട് ) കൂടി ചേരുന്നത്?
  ഗർഭാധാന സമയത്താണ്  എന്നും ഗർഭാവസ്ഥയുടെ നാലാം മാസത്തിൽ ആണെന്നും ഗർഭധാരണത്തിനു ശേഷം ഏത് സമയത്തും ആവാമെന്നും  ഒക്കെ ആചാര്യന്മാർ ക്കിടയിൽ വിവിധ അഭിപ്രായങ്ങളുണ്ട്.

 ഗർഭ ഉപനിഷത്തിന്റെ  അഭിപ്രായത്തിൽ ഗർഭാധാനം നടക്കുന്ന സമയത്താണ് ജീവൻ (സൂക്ഷ്മ ശരീരം) പ്രാണനിലേക്ക്  എത്തിച്ചേരുന്നത്. യാജ്ഞവല്ക്യനും അതേ അഭിപ്രായം തന്നെയാണ് ഉള്ളത് അതുകൊണ്ട് തന്നെയാണ് ഗർഭധാരണത്തിന് മുഹൂർത്തം നിശ്ചയിക്കണമെന്ന് പറഞ്ഞത്.
ഏറ്റവും നല്ല മുഹൂർത്തത്തിൽ ഗർഭാധാനം നടത്തിയാൽ  നല്ല പ്രജ ജനിക്കുമെന്ന് അദ്ദേഹം പറയുന്നു.

         പ്രാണന്റെ മാഹാത്മ്യം
ഒരിക്കൽ ഒരു ഗർഭിണി തന്റെ ഗർഭത്തിന്റെ ഏഴാം മാസം ആയിട്ടും ചർദ്ദി ശമിക്കാത്തെ വന്നപ്പോൾ  വർമ്മാജി (RRR Varma - കേരളത്തിലെ പ്രകൃതി ചികിത്സാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാത്മാവ്) യുടെ അടുത്ത് ചികിത്സയ്ക്കായി വന്ന  സംഭവം പറഞ്ഞത് ഓർക്കുന്നു. നിൽക്കാത്ത ചർദ്ദിയും ഭക്ഷണത്തോട് താൽപര്യമില്ലായ്മയും കാരണം അവർ ഗർഭത്തെ ഒരു ശാപമായി കണ്ടു ജീവിക്കുന്ന സമയത്താണ്  വർമ്മാജിയെ കാണുന്നത്.  ഗർഭം അലസിപ്പിച്ചാലോ എന്നു വരെ അവർ ചിന്തിച്ച സമയമായിരുന്നു അത്. 

എന്നാൽ ശരീരത്തിൽ ശക്തമായി അടിഞ്ഞുകൂടി കിടക്കുന്ന ഏതോ ഒരു മാലിന്യമാണ്
ഈ ചർദ്ദിയുടെ പിന്നിൽ എന്ന് തിരിച്ചറിഞ്ഞ വർമ്മാജി കുറച്ചു ദിവസം കരിക്കിൻ വെള്ളവും പഴങ്ങളും മാത്രം കഴിച്ച് ഉപവസിക്കാൻ അവരോട് നിർദ്ദേശിച്ചു. 

നാലാം ദിവസം വളരെ ദുർഗന്ധത്തോടു കൂടിയ  കാപ്പി കളർ നിറത്തിലുള്ള ഒരു കൊഴുത്ത ദ്രാവകം അവർ ഛർദ്ദിക്കുകയും അതിനുശേഷം ഗർഭകാലം വളരെ സുഖകരമായിരിക്കയും സുഖകരമായി പ്രസവിക്കുകയും ചെയ്തു. 

വർഷങ്ങളായി അവരുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന  മാലിന്യങ്ങളെ പുറത്താക്കാൻ പ്രാണൻ ചെയ്ത വ്യവസ്ഥയായിരുന്നു ചർദ്ദി. 

എന്നാൽ പ്രാണന്റെ മിതവ്യയ സിദ്ധാന്തമനുസരിച്ച് പ്രാണന് മാലിന്യത്തെ ഒഴിവാക്കാൻ വേണ്ടത്ര സമയം ലഭിക്കാഞ്ഞതിനാലാണ് ഏഴ് മാസം വരെ ഈ ബുദ്ധിമുട്ട് നീണ്ടു പോയത്. നാല് ദിവസം പൂർണ്ണമായും ആ ഒരു ശ്രമത്തിന് വേണ്ടി പ്രാണനെ വിട്ടു കൊടുത്തപ്പോൾ പ്രാണൻ അത് ഭംഗിയായി ചെയ്യുകയും അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തുകയും ചെയ്തു.  മാത്രമല്ല ജീവിതത്തിൽ പിന്നീട് വരാൻ സാധ്യതയുള്ള എല്ലാ രോഗാണുക്കളെയുമാണ് അപ്പോൾ ആ പ്രാണൻ  പുറം തള്ളിയത്.

പനി,  ഛർദ്ദി, വയറിളക്കം, ചൊറി ഇവയെല്ലാം തന്നെ പ്രാണന് മാലിന്യത്തെ പുറത്താക്കാനുള്ള ഓരോ ഉപാധികളാണ്. ആ സമയത്ത് പ്രാണന്റെ സന്ദേശം മനസ്സിലാക്കി പ്രാണെനെ ഉപാസിച്ച് ജീവിച്ചാൽ ശരീരം ശുദ്ധമാവുകയും രോഗങ്ങളിൽ നിന്ന് നമുക്ക് എപ്പോഴും മുക്തി ലഭിക്കുകയും ചെയ്യും. 

എന്നാൽ ഇത് മനസ്സിലാക്കാതെ പനിയെ ഒക്കെ ഒരു രോഗമായി കണ്ടു  ചികിത്സിക്കുന്നത് വാഹനം ഓടിച്ചു പോകുമ്പോൾ ഏതെങ്കിലും തകരാറുണ്ടായാൽ ആ ഇൻഡിക്കേഷൻ തരുന്ന  ലൈറ്റ്  കുത്തി പൊട്ടിക്കുന്നത് പോലെയാണ്. കാർ ഓടിക്കുമ്പോൾ ഡീസൽ കുറവാണ് എന്ന ഇൻഡിക്കേഷൻ ലഭിക്കുന്ന സമയത്തു  അത് മനസ്സിലാക്കി ഡീസൽ അടിക്കാതെ  ഇൻഡിക്കേഷൻ ലൈറ്റിനെ ഇല്ലാതാക്കുന്നത് പോലെയാണ് പനിയും ഛർദ്ദിയും വയറിളക്കവും സോറിയാസിസും ഒക്കെ ചികിത്സിച്ച് മാറ്റുന്നത്.  അതേപോലെതന്നെ പ്രമേഹവും രക്തസമ്മർദ്ദവും കൊളസ്ട്രോളും മുതലായവ എല്ലാം പ്രാണന്റെ ഓരോ സന്ദേശങ്ങളാണ്. ഇതെല്ലാം ഓരോ സൂചനകളാണ്.
സൂചനെയല്ലാ ഇല്ലാതാക്കേണ്ടത് അതിന്റെ യഥാർത്ഥ കാരണത്തേയാണ്.
നമ്മുടെ ശരീരത്തിന്റെ എല്ലാ പോരായ്മകളെയും രോഗങ്ങളേയും പരിഹരിക്കാനുള്ള അറിവും ബോധവും നമ്മുടെ പ്രാണനുണ്ട്.
                    
      പ്രാണന്റെ മഹിമകൾ

 അച്ഛനിൽ നിന്നും അമ്മയിലേക്ക് എത്തിയ പ്രാണൻ ആദ്യം തന്നെ ചെയ്യുന്നത് അടുത്ത പത്ത് മാസം
(ഒരു മനുഷ്യന്റെ ഗർഭകാലം  എന്ന് പറയുന്നത് 10 ചാന്ദ്രമാസങ്ങളാണ്.
10 മാസവും 10 ദിവസവും 10 നാഴികയും 10 വിനാഴികയും.
 
ഒരു ചാന്ദ്രമാസം എന്നത് 27  ദിവസങ്ങളാണ്.
27 X 10 = 270 + 10 = 280  തനിക്ക് സുഖകരമായി ജീവിക്കേണ്ട സ്ഥലത്തിനെ അമ്മയുടെ പ്രാണനുമായി ചേർന്ന്  ശുദ്ധീകരിക്കുക എന്നതാണ്.  
ശരീര ശുദ്ധീകരണത്തിന്റെ ഭാഗമായി അമ്മയുടെ ശരീരത്തിൽ ഉള്ള എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യുക എന്നതാണ് പ്രാണൻ ആദ്യം ചെയ്യുന്നത്. അത്  ഛർദ്ദി ആയാണ് മിക്കവാറും പുറത്താക്കുന്നത്.
ഇവിടെ അമ്മയുടെ ശരീരത്തിൽ കാണുന്ന ഓരോ ലക്ഷണങ്ങളും പ്രാണന്റെ  ഓരോ സന്ദേശങ്ങളാണ്.
ശർദ്ദി വരുമ്പോൾ പൂർണ്ണമായും ആ മാലിന്യങ്ങൾക്ക് പുറത്തു പോകാൻ സമയം കൊടുക്കുകയാണ് വേണ്ടത്.   ആ സമയത്ത് പ്രകൃതി  നമുക്ക് തരുന്ന ചില നിർദ്ദേശങ്ങളാണ്;  ഭക്ഷണത്തോട് താല്പര്യമില്ലായ്മ, വിശപ്പിലായ്മ തുടങ്ങിയവ. ഈ സമയത്ത് ഭക്ഷണം പൂർണമായി ഒഴിവാക്കുകയും കരിക്കിൻ വെള്ളമോ പച്ചവെള്ളമോ കുടിച്ചു ഉപവസിക്കുകയുമാണ് വേണ്ടത്.
കാരണം 

വായയ്ക്ക് രുചി ഇല്ലായ്മ തോന്നൽ, തൊണ്ട വേദന, ഭക്ഷണത്തോട് വെറുപ്പ് തോന്നുക തുടങ്ങിയവയ്ക്ക് എല്ലാം കാരണം, പ്രാണന്റെ "ദയവായി ഇപ്പോൾ ഭക്ഷണം കഴിക്കരുത് " എന്ന സന്ദേശമാണ്. ആ സമയം പ്രാണന് വളരെ അധികം ജോലികൾ ശരീരത്തിൽ ചെയ്യാനുണ്ട്.  നമ്മൾ ഭക്ഷണം കഴിച്ചാൽ പ്രാണന് ഭക്ഷണത്തെ ദഹിപ്പിക്കുന്ന ജോലി ചെയ്യേണ്ടി വരികയും അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യങ്ങൾ മാറ്റിവെക്കേണ്ടതായും വരും. പ്രാണൻ അത് നമ്മെ തോന്നിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നമ്മൾ അത് മനസിലാക്കുന്നില്ല എന്ന് മാത്രം. ഒരു പക്ഷെ ആ പ്രാണനെ അനുസരിച്ച് ജീവിക്കുന്നത് കൊണ്ടാവാം ഭൂമിയിലെ മനുഷ്യനൊഴികെ (മനുഷ്യൻ വളർത്തുന്ന ജീവികളും) മറ്റെല്ലാ ജീവികളും അസുഖങ്ങളില്ലാതെ ആരോഗ്യത്തോടെ ജീവക്കുന്നതും (ലോകത്ത് മനുഷ്യനൊഴികെ മറ്റൊരു ജീവിക്കും സിസേറിയൻ നടക്കുന്നില്ല എന്നോർക്കണം).

ഗർഭിണിക്ക് ചർദ്ദി വന്നാൽ അത് ശരീരത്തിന്റെ ശുദ്ധീകരണമാണെന്ന് മനസിലാക്കി ഉപവസിച്ച്  ആഘോഷിച്ചാൽ ശരീരത്തിൽ നിലനിൽക്കുന്ന എല്ലാ രോഗകാരണങ്ങളെയും ശരീരം പുറത്താക്കി ശുദ്ധീകരിക്കും.
എന്നാൽ പ്രാണന്റെ സന്ദേശം മനസ്സിലാക്കാതെ ഛർദ്ദി മരുന്ന് കുടിച്ച് നിർത്തിയാലോ... മാലിന്യങ്ങളെ പുറത്ത് കളഞ്ഞ് ശരീരം ശുദ്ധമാക്കാൻ കഴിയാതെ വന്ന പ്രാണൻ/ ജീവൻ പുറത്ത് പോകും (abortion).
ഛർദ്ദി നമ്മൾ ഫോർസ് ചെയ്ത് നിർത്തിയാൽ ബ്ലീഡിംഗ് വഴി ഒരു ശ്രമവും കൂടി നടത്തും.
അതും നമ്മൾ ബാഹ്യ ഇടപെടലുകളാൽ ( മരുന്ന് കഴിച്ച് ) നിർത്തുമ്പോഴാണ് ആ പ്രാണൻ/ജീവൻ പുറത്ത് പോകുന്നത്. പക്ഷെ നമ്മൾ പറയുന്നത്
ബ്ലീഡിംഗ് വന്ന് അബോർഷൻ സംഭവിച്ചു എന്നാണ് അത് മരുന്ന് കഴിച്ച് നിർത്താൻ ശ്രമിച്ചപ്പോഴാണെന്ന് നാം മനസ്സിലാക്കുന്നില്ല.

ഒരിക്കൽ കോതമംഗലത്ത് നിന്നും ഒരു അമ്മ ഫോണിൽ വിളിക്കുകയുണ്ടായി അവരുടെ മകൾക്ക് വയറ്റിൽ ഒരു സിസ്റ്റ്  ഉണ്ട് അതിൻറെ പരിഹാരം എന്താണ് എന്ന് അന്വേഷിച്ചു വിളിച്ചതാണ്. അടുത്ത ദിവസം വീണ്ടും അവർ കരഞ്ഞുകൊണ്ട് വിളിച്ചു മകൾ ഗർഭിണിയായി എന്നും  സിസ്റ്റ് ഉള്ളതിനാൽ  ഒരുപക്ഷേ അബോർട്ട് ചെയ്യേണ്ടി വരുമെന്നും ഡോക്ടർ സജസ്റ്റ് ചെയ്തു എന്ന് പറഞ്ഞു.
 ഞാൻ അവരോട് പറഞ്ഞത്  വയറ്റിൽ പ്രാണൻ എത്തിയിട്ടുണ്ടെങ്കിൽ പ്രാണന്റെ  ജോലിയാണ് അമ്മയുടെ ശരീരത്തിലെ എല്ലാ മാലിന്യങ്ങളെയും രോഗത്തെയും ഇല്ലാതാക്കുക എന്നത്.
ആ പ്രാണനെ ഉപാസിച്ചാൽ മാത്രം മതി. പ്രാണൻ അമ്മയുടെ എല്ലാ രോഗങ്ങളെയും മാറ്റി ആരോഗ്യം പ്രദാനം ചെയ്യും.

പറഞ്ഞതുപോലെ പിന്നീട് ബ്ലീഡിങ് വരികയും കരിക്കിൻ വെള്ളം കുടിച്ച് ഉപവസിക്കുകയും ചെയ്തു. ആ സിസ്ററ്  പ്രകൃതിയാൽ ഇല്ലാതാവുകയും കുട്ടി 10 മാസങ്ങൾക്ക് ശേഷം സുഖമായി പ്രസവിക്കുകയും ചെയ്തു. അതുപോലെ തന്നെ വയറ്റിൽ എത്തിയ പ്രാണന്  10 മാസം കൊണ്ട്  പൂർണ്ണ നാവേണ്ടതുണ്ട്
അതിന് ഒരുപാട് ധാതുക്കൾ ആ ശരീരത്തിന് ആവശ്യമുണ്ട്.

 എവിടെ നിന്നാണ് കുട്ടിക്ക് ആവശ്യമുള്ള ധാതുക്കൾ ലഭിക്കുന്നത്..?  
അത് അമ്മയുടെ ശരീരത്തിൽ നിന്നാണ് എന്നാൽ അമ്മയുടെ ശരീരത്തിൽ  ധാതുക്കൾ ഇല്ലെങ്കിലോ...?

 അവിടെയാണ് പ്രാണന്റെ മഹിമയെ കുറിച്ച് നമ്മൾ മനസ്സിലാക്കുന്നത്. 
പ്രകൃതിയിലെ ഏതു ഫലത്തിൽ ആണോ കുട്ടിക്ക് ആവശ്യമുള്ള ധാതുക്കൾ ഉള്ളത്  ആ വസ്തുവിനോട് അമ്മയെക്കൊണ്ട് ആഗ്രഹം തോന്നിപ്പിച്ച് അത് കഴിപ്പിച്ച്  ആധാതു നേടിയെടുക്കാനുള്ള  കുട്ടിയുടെ പ്രാണന്റെ കഴിവ് അപാരം തന്നെയാണ്.
ഒരിക്കൽ ഒരു ഗർഭിണി ഗർഭത്തിൻറെ അഞ്ചാം മാസത്തിൽ രാവിലെ എന്നെ വിളിച്ചു പറഞ്ഞത് എന്തെന്നാൽ അവൾക്ക് സ്ലേറ്റ് തിന്നണമെന്ന് അതിയായ ആഗ്രഹമുണ്ട്. സ്ലേറ്റിൽ ഏതു ധാതുവാണ് ഉള്ളത് എന്ന് ഞാൻ മനസ്സിലാക്കി. പിന്നീടു ഞാൻ അത് ഏത് ഫലത്തിലാണുള്ളതെന്ന് മനസ്സിലാക്കുകയും ചെയ്തു.
 അതു കൂടുതലുള്ളത് സീതപ്പഴത്തിൽ ആണെന്നും അത് വാങ്ങി കഴിക്കാൻ ഞാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഉണ്ടായ ഒരു അത്ഭുതം അന്ന് അവളെ കാണാൻ വേണ്ടി വന്ന കൂട്ടുകാർ എല്ലാവരും തന്നെ കൊണ്ടുവന്നത് സീതപ്പഴം ആയിരുന്നു എന്നുള്ളതാണ് ഈ പ്രകൃതി എത്ര ഭംഗിയായി ആയിട്ടാണ് ഒരു പ്രാണനെ സംരക്ഷിക്കുന്നത്.

 അഷ്ടാവക്രന്റെ ഭാഷയിൽ പറഞ്ഞാൽ അഹോ നിരഞ്ജൻ എന്ന് മാത്രമേ പറയാനുള്ളൂ....

 4 വർഷങ്ങൾക്ക് മുമ്പ്  ഒരു  മാർച്ച് മാസം ഇരുപത്തിനാലാം തീയതി  ഞാൻ വീടിൻറെ മുകളിലെ നിലയിൽ നിന്നും  താഴേക്ക് വീഴുകയും കാലിൻറെ നെരിയാണിയും വലതുകൈ എല്ലുകളും പൊട്ടുകയും (സത്യത്തിൽ പൊട്ടിത്തകർന്നു പോവുകയാണ് ഉണ്ടായത്)ചെയ്തു  വീണുകിടന്നപ്പോൾ  കാലിനും കൈയ്ക്കും സാരമായ പരിക്ക് പറ്റി എന്ന് മനസ്സിലാക്കിയ  ഞാൻ  ഭാര്യയോട് പറഞ്ഞു "ഒരുപക്ഷേ എന്റെ ബോധം ഇപ്പോൾ പോകാൻ സാധ്യതയുണ്ട്" എന്നാലും എന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകരുത് പാരമ്പര്യമായി മർമ്മചികിത്സ ചെയ്യുന്ന സുഹൃത്തുക്കൾ എനിക്കുണ്ട് അവരുടെ അടുത്ത് കൊണ്ടുപോകണമെന്നും പറഞ്ഞു 
ഒരു വാഹനത്തിൽ വളരെ പ്രഗൽഭനായ ഒരു മർമ്മ വിദഗ്ധന്റെ  അടുത്തേക്ക് കൊണ്ട് പോയി
 അദ്ദേഹം കാലുകൾ കണ്ട്  അഭിപ്രായപ്പെട്ടത് ഇത്  വളരെ കോംപ്ലിക്കേഷൻ ആണെന്നും  നേരെ ആവാൻ ഒരുപാട് സമയമെടുക്കും വേദന അസഹനീയമായിരിക്കും എന്നും മെഡിക്കൽ കോളേജിൽ കൊണ്ടുപോയി കാണിക്കുകയാവും  നല്ലത് എന്നും  അദ്ദേഹം ആദ്യം പറഞ്ഞു 
ഞാൻ അദ്ദേഹത്തോട് പറഞ്ഞത് കാലിൻറെ പൊസിഷൻ നേരെയാക്കി മുളയുടെ കമ്പുകൾ വെച്ച് കെട്ടാൻ ആയിരുന്നു ഞാൻ കൊടുത്ത  ആത്മവിശ്വാസത്തിൽ അദ്ദേഹം അങ്ങനെ ചെയ്യുകയും ആറുമാസം അനങ്ങാതെ കിടക്കേണ്ടിവരും എന്ന് നിർദേശിക്കുകയും ചെയ്തു.
വളരെ ശക്തമായ വേദന ഉണ്ടാകുമെന്നും വേദനസംഹാരികൾ വാങ്ങി സൂക്ഷിക്കണമെന്നും വല്ലാതെ വേദന വരുമ്പോൾ കഴിക്കണം എന്നും  നിർദ്ദേശിച്ചു.
 ഞാൻ തിരിച്ചു വീട്ടിലെത്തി സാമാന്യം നല്ല വേദന ഉണ്ടായിരുന്നു
 അപ്പോഴാണ് ഞാൻ എനിക്ക് മുമ്പ് എൻറെ വലിയ അച്ഛൻ പറഞ്ഞുതന്ന ഒരു കാര്യം ഓർമ്മിച്ചത് വേദന എന്ന് പറയുന്നത് ഒരു അനുഗ്രഹമാണ് ശരീരത്തിലെ ഏതെങ്കിലും പ്രത്യേക ഭാഗത്തേക്ക്  കൂടുതൽ ശ്രദ്ധ ആവശ്യമുണ്ടെങ്കിൽ പ്രാണനെ അവിടേക്ക് ക്ഷണിക്കാൻ വേണ്ടി ശരീരം ചെയ്യുന്ന വ്യവസ്ഥയാണ് വേദന.
 ആ സമയത്ത് പ്രാണനെ പൂർണ്ണമായും ആ സ്ഥലത്തേക്ക് വിട്ടുകൊടുത്താൽ വേദന മാറുകയും വളരെ പെട്ടെന്ന് ആ സ്ഥലത്ത് നിലവിലുള്ള  പ്രശ്നങ്ങൾ ഭേദമാക്കുകയും ചെയ്യും.
 എന്നാൽ എങ്ങനെയാണ് പ്രാണനെ വിട്ടു കൊടുക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു തന്നിരുന്നില്ല.
 അവിടെ ഞാൻ ആലോചിച്ചത് ഏറ്റവും കൂടുതൽ ഞാൻ  പ്രാണശക്തി  ഉപയോഗിക്കുന്നത് കഴിക്കുന്ന ഭക്ഷണം  ദഹിപ്പിക്കാൻ ആണ്  എന്നാൽ  വീട്ടിൽ വിശ്രമത്തിലായ  എനിക്ക് കൂടുതൽ ഭക്ഷണം ആവശ്യമില്ലാ എന്ന് മനസിലാക്കി.
   പരിക്കുപറ്റിയ ഭാഗത്തേക്ക് കൂടുതൽ പ്രാണനെ  വിട്ടു കൊടുക്കാൻ വേണ്ടി  ഞാൻ ഉപവസിക്കാൻ തീരുമാനിച്ചു.
 പച്ച വെള്ളവും പഴവും മാത്രം കഴിക്കാൻ തീരുമാനിച്ചത് കാരണം  അതിനെ ദഹിപ്പിക്കാൻ  വളരെ കുറച്ച് ഊർജ്ജം മാത്രം മതി എന്നതിനാലാണ്.
അതുകൊണ്ട് തന്നെ പ്രാണന് ജോലി കുറഞ്ഞത് കൊണ്ട്   പരിക്കു പറ്റിയ സ്ഥലം വളരെ പെട്ടെന്ന് നേരെയാക്കും എന്നെനിക്കുറപ്പുണ്ടായിരുന്നു

 പിന്നീട് വേദന എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല ഇല്ല കൃത്യം ഏപ്രിൽ മാസം ഇരുപത്തിനാലാം തിയതി സ്വന്തമായി ട്രെയിനിൽ കയറി  ഏറ്റുമാനൂർ  ക്ഷേത്ര ഓഡിറ്റോറിയത്തിൽ  ഒരു പൂർണ ദിവസം ക്ലാസ്സ് എടുക്കാൻ എനിക്ക് സാധിച്ചു
എന്നുള്ളതാണ്.

 ശരീരത്തിലെ ഏത്  അവയവത്തിനും  ഏത്  തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടായാലും അവിടേക്ക് പ്രാണന്റെ  കൂടുതൽ ആവശ്യം ഉള്ളതുകൊണ്ടാണ്  വേദന ഉണ്ടാവുന്നത് അപ്പോൾ  അവിടേക്ക് പ്രാണനെ വിട്ടു കൊടുക്കുകയാണ് വേണ്ടത്.

അതിനായി പ്രാണന്റെ  മറ്റ് ഉപയോഗങ്ങൾ കുറയ്ക്കുകയാണ് വേണ്ടത് ഭക്ഷണം ഒഴിവാക്കുക നന്നായി വിശ്രമിക്കുക എന്നീകാര്യങ്ങൾ  ചെയ്താൽ വളരെ പെട്ടെന്ന് തന്നെ വേദനയെ ആഘോഷിക്കാൻ പഠിക്കാം.
  പ്രാണന് വേണ്ടിയുള്ള ശ്രദ്ധയാകർഷിക്കാൻ ആണ് വേദന എന്ന് മനസ്സിലാക്കി ബാക്കി പ്രാണനെ വിട്ടു കൊടുത്താൽ പ്രാണൻ വളരെ പെട്ടെന്നുതന്നെ അത് സുഖപ്പെടുത്തുന്നത് ആണ്.

 ഇനി നമുക്ക് പനിയെ കുറിച്ചും  ചുമയെ കുറിച്ചും  ചർദ്ദി  തുടങ്ങി അർബുദം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം.. 

                      പനി
   
          എന്താണ് പനി ?
എന്നതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. അതെപ്പോഴും അനുഗ്രഹം തന്നെയാണ്. നമ്മുടെ ശരീരത്തിൽ  രോഗാണുക്കൾ പ്രവേശിച്ചാൽ, ഏതെങ്കിലും തരത്തിലുള്ള  അസുഖം നമ്മുടെ ഉള്ളിൽ ഉണ്ടായാൽ എത്രയും പെട്ടെന്ന് അസുഖത്തെ പരിഹരിച്ച് നമ്മൾക്ക് പൂർണ്ണ ആരോഗ്യം തിരിച്ചു തരിക എന്നുള്ളത് പ്രാണന്റെ ഒരു വൈഭവമാണ്.

ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള
 രോഗാണുക്കളോ മാലിന്യങ്ങളോ വന്നുപെട്ടാൽ  ശരീരത്തിലെ മുഴുവൻ ശ്രദ്ധയും ആ മാലിന്യത്തെ കത്തിച്ചു കളയുക എന്നതായിരിക്കും. ആ സമയത്ത് പ്രാണൻ നമുക്കു തരുന്ന സന്ദേശം  "നിങ്ങൾ ദയവുചെയ്ത് ഇപ്പോൾ ഭക്ഷണം കഴിക്കരുത്, നിങ്ങൾ ഭക്ഷണം കഴിച്ചാൽ ഞങ്ങൾക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരും" എന്നതാണ്. അപ്പോൾ ശരീരത്തിൽ വന്നുകൂടിയ രോഗത്തെ അല്ലെങ്കിൽ മാലിന്യത്തെ കത്തിച്ചു കളയാൻ സാധിക്കുകയില്ല എന്ന മെസ്സേജ് ആണ് ശരീരം നമുക്ക് തരുന്നത്. അതിനായി ശരീരം ചെയ്യുന്നത് ആദ്യം തന്നെ        
' വിശപ്പില്ലായ്മ യാണ്. വിശപ്പ് ഇല്ലാതാവുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കില്ല എന്നാണ് പ്രാണൻ കരുതിയത്.  എന്നാൽ നമ്മളോ? കൂടുതൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ ക്ഷീണിച്ചു പോകും എന്നു പറഞ്ഞു  വിശപ്പ് ഇല്ലെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കും. വായയ്ക്ക് രുചി ഇല്ലാതാക്കുക എന്നതാണ് പ്രാണൻ ചെയ്യുന്ന രണ്ടാമത്തെ വഴി. അപ്പോൾ നമ്മൾ കടുമാങ്ങ കൂട്ടി കഞ്ഞി കുടിക്കും. ശരീരം ആലോചിക്കുന്ന മൂന്നാമത്തെ വഴി തൊണ്ടയിൽ നല്ല വേദന ഉണ്ടാക്കുക എന്നതാണ്. എന്നാൽ നമ്മൾ അപ്പോൾ ബ്രെഡ് കാപ്പിയിൽ മുക്കി കഴിക്കും. ഈ മൂന്നാമത്തെ വഴിയും പരാജയപ്പെടുമ്പോൾ പ്രാണൻ മാലിന്യം കത്തിച്ചു കളയുക, രോഗാണുക്കളെ പുറത്താക്കുക  എന്നീ അത്യാവശ്യ പരിപാടികൾ മാറ്റിവെച്ചു നമ്മൾ കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കാൻ വേണ്ടി ശ്രമിക്കും. ആ സമയം രോഗാണുക്കൾ മറ്റ് എന്തെങ്കിലും രോഗം ആയി മാറാനുള്ള സാധ്യതയാണ് ഉണ്ടാവുന്നത്. ആ മാലിന്യം ആദ്യം കത്തിച്ചു കളയാതെ വരുമ്പോൾ  ശരീരം അതിനെ പുറത്താക്കാനുള്ള ഉള്ള രണ്ടാമത്തെ വഴിയാണ് ആലോചിക്കുന്നത്. അത് *വയറിളക്കവും  ചർദ്ദിയുമാണ്*. വയറിളക്കവും ഛർദ്ദിയും നമ്മൾ മരുന്നു കഴിച്ച് ഇല്ലാതാക്കുന്നു. അടുത്ത വഴി ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് *ചൊറി* ഉണ്ടാക്കി മാലിന്യത്തെ പുറത്താക്കുക എന്നതാണ്. എന്നാൽ അതും നമ്മൾ ചികിത്സിച്ച് മാറ്റുന്നു. അപ്പോൾ ശരീരത്തിലെ മാലിന്യത്തെ പുറത്താക്കാൻ സാധിക്കാതെ ശരീരം ഏതെങ്കിലും ഒരു ഭാഗത്ത് ഒരു മുഴ സൃഷ്ടിച്  മാലിന്യത്തെ മുഴുവൻ അവിടെ സൂക്ഷിക്കുന്നു. പിന്നീട് എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ,  അതായത് പ്രാണന് കൂടുതൽ  സമയം കിട്ടുമ്പോൾ  ഇതിനെ കത്തിച്ചു കളയാം അങ്ങനെ പുറത്താക്കാം എന്നുള്ള ഉദ്ദേശത്തിൽ ഇതാണ് പിന്നീട്  ട്യൂമർ,  ആയി മാറുന്നത്. 
ഒരു  രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാവുമ്പോൾ  എല്ലാവരും തന്നെ യുദ്ധമുഖത്ത് ആയിരിക്കും. ശത്രുക്കളെ നശിപ്പിക്കുക എന്നതായിരിക്കും അവരുടെ ലക്ഷ്യം. ആ സമയത്ത്  അവിടെ ആഭ്യന്തരകലഹം ഉണ്ടാവുകയും പട്ടാളക്കാർ അതിൽ ശ്രദ്ധിക്കേണ്ടതായും വന്നാൽ ശത്രു ഈ രാജ്യത്തെ നശിപ്പിക്കും. ആ സമയത്ത്  പട്ടാളക്കാരെ മുഴുവൻ യുദ്ധത്തിനുവേണ്ടി  പറഞ്ഞയക്കുകയും അവർക്ക് സപ്പോർട്ട് കൊടുക്കുകയുമാണ് മറ്റെല്ലാവരും ചെയ്യേണ്ടത്. പട്ടാളക്കാർക്ക് ഊർജ്ജവും സമയവും കൊടുക്കുകയാണ്.   രാജാവ് സ്വന്തം രാജ്യത്തെ പട്ടാളക്കാരെ വെടിവെച്ചു കൊന്നു കളഞ്ഞാൽ എന്ത് സംഭവിക്കും? അതാണ് പനി വരുമ്പോൾ മരുന്ന് കുടിച്ച് പനി മാറ്റിയെടുക്കുമ്പോൾ സംഭവിക്കുന്നത്.
 അതെ പനി ഒരു രോഗമല്ല, നല്ല ഒരു അനുഗ്രഹമാണ്. പലതരത്തിലുള്ള പനിയില്ല. ലോകത്ത് ആകെ ഒരു പനി മാത്രമേ ഉള്ളൂ .ആ പനി ആവട്ടെ നമ്മുടെ സുഹൃത്തുമാണ്.
 ആ സമയത്ത് പൂർണമായും  ഉപവസിച്ചു  കരിക്കിൻ വെള്ളം,  വേവിക്കാത്ത ഭക്ഷണം എന്നിവ കഴിച്ചു പൂർണ്ണമായും വിശ്രമിച്ചു കഴിഞ്ഞാൽ ആൾക്ക് വേണ്ടത്ര വിശ്രമം കൊടുത്തു കഴിഞ്ഞാൽ ശരീരം തന്നെ ആ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.

*പനിക്ക് പട്ടിണിയാണ് ഔഷധം*  എന്ന് ആചാര്യന്മാർ പറഞ്ഞത് ഇവിടെ ഓർമിക്കുമല്ലോ. എല്ലാ പനിയും  രോഗലക്ഷണങ്ങളാണ്. ആധുനിക കാലഘട്ടത്തിൽ ഉള്ള ടെസ്റ്റുകളും സംവിധാനങ്ങളും ഉപയോഗിച്ച്  ശരീരത്തിൽ കടന്നു കൂടിയ പുതിയ വൈറസ് നെ ബാക്ടീരിയയോ ശത്രുക്കളെ യോ കണ്ടെത്തി  ശരീരത്തിനനുസരിച്ച രീതിയിൽ ചികിത്സിച്ചു ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയാണ് വേണ്ടത്. ശരീരത്തിലെ പ്രാണന്റെ മിതവ്യയ സിദ്ധാന്തം മനസ്സിലാക്കി അതിനനുസരിച്ച് പൗരാണികവും ആധുനികവുമായ  ഒരു കൂടിച്ചേരൽ നടത്തി  ചികിത്സിക്കുമ്പോഴാണ്  ആരോഗ്യം ഉണ്ടാകുന്നത്.  ഇതിൽ ആയുർവേദം  സൂക്ഷ്മശരീരത്തിൽ വിശ്വസിക്കുമ്പോൾ  അലോപ്പതി ശരീരത്തിലാണ് വിശ്വസിക്കുന്നത്. പനിയെ പോലെ തന്നെ ശരീരത്തിൽ കാണുന്ന എല്ലാ ലക്ഷണങ്ങളും ഓരോ കാരണങ്ങൾ മാത്രമാണ്. കാരണത്തെ അല്ല ചികിത്സിക്കേണ്ടത്.  കാര്യത്തെയാണ് ' കാര്യ കാരണങ്ങൾ  മനസ്സിലാക്കി   പ്രവർത്തിക്കുമ്പോഴാണ് *ആരോഗ്യം* ഉണ്ടാവുന്നത്.
                     
       പ്രാണന്റെ   മിതവ്യയ സിദ്ധാന്തത്തിൽ  ഇനി നമ്മൾ ചർച്ച ചെയ്യുന്നത്  അഞ്ച് മഹാവൈദ്യന്മാരെ കുറിച്ചാണ്

1. ശുദ്ധ ജലം 
2. സൂര്യൻ
3. മനസ്സ്
4. ഭക്ഷണം
5. ഉപവാസം
ഇതിൽ ഒന്നാമത്തെ വൈദ്യൻ  പച്ചവെള്ളം ആണ്.
 അമ്മ നമുക്ക് തരുന്ന മുലപ്പാൽ എത്രത്തോളം പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ്  പച്ചവെള്ളവും 

പച്ചവെള്ളം മാത്രം കുടിച്ചു ഉപവസിച്ചാൽ  പല രോഗങ്ങളും മാറുന്നതാണ് എന്ന്  ആചാര്യ മതം 

 നമ്മുടെ ശരീരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് എന്ന് അറിയാമല്ലോ ജലം ഭൂമി  വായു ആകാശം  അഗ്നി എന്നിവയാണ് പഞ്ചഭൂതങ്ങൾ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഈ പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് പ്രകർഷേണ പഞ്ചീകരണം സംഭവിച്ചത് എന്ന അർത്ഥത്തിലാണ്  പ്രപഞ്ചം എന്ന പേര് വരെ ഉണ്ടായത്  
ശുദ്ധ ചൈതന്യം ആദ്യം ആകാശമായും  തന്മാത്ര കുറച്ചുകൂടി അടുത്ത്  വായുവും 
വായുവിലെ തന്മാത്രകൾ വീണ്ടും അടുത്തു അഗ്നിയും
അഗ്നിയിലെ  തന്മാത്രകൾ വീണ്ടും അടുത്ത്  ജലമായും ജലതന്മാത്രകൾ അടുത്ത് ഇത്  ഭൂമിയായും മാറി.
 തന്മാത്രകൾ ഇനി അടുക്കാൻ വയ്യാത്ത വിധം അടുത്തപ്പോഴാണു  ഉറച്ച ഭൂമിയായി മാറിയത് 

ശരീരത്തിൽ പഞ്ചഭൂതങ്ങൾക്ക്  സന്തുലിതാവസ്ഥ   സംജാതമാകുമ്പോളാണ്  ആരോഗ്യം ഉണ്ടാവുന്നത്  സന്തുലിതാവസ്ഥ താറുമാറാകുമ്പോഴാണ് രോഗം ഉണ്ടാവുന്നത് 

അതിനാൽ ശരീരത്തിലെ പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട് 
ഈ ഭൂമിയുടെ 70 ശതമാനത്തോളം ജലമാണ് എന്ന് നമുക്കറിയാമല്ലോ  ശരീരത്തിൽ വേണ്ടത്ര ജലത്തിൻറെ അളവ് നിലനിർത്തേണ്ടതുണ്ട് ജലത്തിൻറെ അളവ് കുറയുമ്പോഴാണ് മാനസികവും ശാരീരികവുമായ പല അസുഖങ്ങളും ഉണ്ടാവുന്നത് നമ്മുടെ ശരീരത്തിൽ നമ്മൾ ദിവസവും ശരീരത്തിൻറെ പുറംഭാഗം വൃത്തിയാക്കുന്നതു പോലെ  ശരീരത്തിൻറെ അന്തർ ഭാഗവും വൃത്തിയാക്കേണ്ടതുണ്ട് അതിന് ധാരാളം വെള്ളം ആവശ്യം ആയിട്ടുണ്ട്

 കാലാവസ്ഥയും  ദേഹ പ്രകൃതവും അനുസരിച്ച് എല്ലാവരും കുടിക്കേണ്ട വെള്ളത്തിൻറെ അളവ് ഒരുപോലെയല്ല
  ഉഷ്ണ പ്രകൃത കാർക്ക് കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട്  അതേപോലെ  തണുത്ത അന്തരീക്ഷത്തിൽ ജീവിക്കുന്നവർ അത്രത്തോളം വെള്ളം കുടിക്കേണ്ടതില്ല 

 വ്യക്തികളെയും സ്ഥലങ്ങളെയും  അനുസരിച്ച് കുടിക്കേണ്ട  വെള്ളത്തിൻറെ കാര്യത്തിലും
വ്യത്യാസമുണ്ട്
പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ശുദ്ധ ജലം ആണ് കുടിക്കേണ്ടത് ഒരു വ്യക്തിക്ക് ഒരു ദിവസം രണ്ട് ലിറ്റർ മുതൽ മൂന്ന് ലിറ്റർ വരെ ജലം ആവശ്യമുണ്ട് അതും മൂന്നു ലിറ്റർ വെള്ളം ഒരുമിച്ച് കുടിക്കുക അല്ല വേണ്ടത് രാവിലെ എഴുന്നേറ്റ് ശോധന കാര്യങ്ങൾ കഴിഞ്ഞാൽ 7 മണി മുമ്പായി രണ്ട് ഗ്ലാസ് പച്ചവെള്ളം കുടിക്കാം 

ഇനി ശുദ്ധജലം കിട്ടാൻ ബുദ്ധിമുട്ടാണെങ്കിൽ ഇതിൽ തലേദിവസം  ഒരു മൺകലത്തിൽ  വെള്ളം നിറച്ചു വച്ച് 2 തുളസിയിലയിട്ട് അടച്ചുവെച്ച് രാവിലെ വെള്ളം കുടിക്കാം 

കേരളത്തിൻറെ  ഉഷ്ണകാല പ്രകൃതിയുള്ള സമയത്ത് (മാർച്ച്, ഏപ്രിൽ, മെയ്, ) ആരോഗ്യമുള്ള ഒരു  വ്യക്തി മൂന്ന് ലിറ്ററോളം പച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്

 രാവിലെ ഉദയം മുതൽ 11മണിക്ക് ഇടയിൽ ഒരു ലിറ്റർ വെള്ളം കുടിക്കാം 11 മണി മുതൽ 4 മണി വരെ അടുത്ത ഒരു ലിറ്റർ വെള്ളം കുടിക്കാം നാലുമണി മുതൽ ഉറങ്ങുന്നതിന് മുമ്പായി അടുത്ത ഒരു ലിറ്ററും കൂടി കുടിക്കാവുന്നതാണ്
 വളരെ അല്പാല്പമായി മാത്രമാണ് വെള്ളം കുടിക്കേണ്ടത് ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതിനേക്കാൾ നല്ലത് ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ  മുമ്പോ രണ്ട് മണിക്കൂറിന് ശേഷമോ പച്ചവെള്ളം കുടിക്കാം
പച്ച വെള്ളം മഹാവൈദ്യൻ ആണ് ഏത് രോഗത്തെയും ഹീൽ ചെയ്യാനുള്ള  ജലത്തിൻറെ കഴിവ്  അപാരമാണ് അതേപോലെ കുളത്തിലോ പുഴയിലോ മുങ്ങി കുളിക്കുന്നതും ശരീരത്തിലെ മാലിന്യങ്ങളെ പുറത്താക്കി  ശുദ്ധീകരിക്കാൻ സഹായിക്കും

 ശരീരത്തിലെ രോമങ്ങൾ ഒരു വാൽവ് പോലെയാണ് പ്രവർത്തിക്കുന്നത് മുകളിൽ നിന്നും താഴേക്ക് വരുന്ന ജലത്തെ ശരീരത്തിൽ അകത്തേക്ക് കടത്തി വിടാതെ  ഈ പുഴയിലോ കുളത്തിലോ ഇറങ്ങുന്ന സമയത്ത് രോമകൂപങ്ങൾ മുകളിലേക്ക് നിൽക്കുകയും അതിലൂടെ ജലം അകത്ത് പ്രവേശിക്കുകയും ചെയ്യും അതുകൊണ്ടുതന്നെ മുങ്ങി കുളിയും നീന്തി കുളിയും എല്ലാം ആരോഗ്യത്തിന് ഉപകാരപ്രദം തന്നെ. 


          2 .സൂര്യൻ
രണ്ടാമത്തെ മഹാവൈദ്യൻ സൂര്യനാണ് ഒരു കുട്ടി ജനിച്ചതിനു ശേഷമുള്ള ഇരുപത്തിയെട്ടാമത്തെ ദിവസം നിഷ്ക്രമണം എന്ന ഒരു ക്രിയ ഉണ്ട്. വാതിൽപ്പുറപ്പാട്എ
ന്നും ഇതിനെ പറയുന്നുണ്ട്. നമ്മുടെ നാട്ടിൽ 28 കെട്ട്എന്നും അറിയപ്പെടുന്നു.

അതിന്റെ ക്രിയ എന്തെന്നാൽ, രാവിലെ കുട്ടിയെ കുളിപ്പിച്ച് ഉദയ സൂര്യനെ കാണിക്കലാണ്. അപ്പോൾ പറയുന്ന മന്ത്രത്തിന്റെ ആഹ്വാനം ഇങ്ങനെയാണ്

 "സൂര്യൻ നിന്റെ അച്ഛന് തുല്യനാണ്   അതുപോലെ ഭൂമി നിന്റെ അമ്മയ്ക്കും.
 സൂര്യനായ അച്ഛന്റേയും ഭൂമിയായ അമ്മയുടെയും പുത്രനാണ് /പുത്രിയാണ് നീ..
ഈ ഭൂമിയിലെ സമസ്ത ചരാചരങ്ങളും നിന്റെ സഹോദരി -  സഹോദരങ്ങളാണ്. ഈ ഭൂമിയിൽ നിന്ന് ലഭിക്കുന്ന പച്ചവെള്ളം നിനക്ക് മുലപ്പാലായും സൂര്യനിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം നിന്റെ ഊർജ്ജമായും മാറട്ടെ.."
എന്നാണ് കുട്ടിയോട് പറയുന്നത്.

ആ സമയത്ത് സൂര്യനോട് പറയുന്നതെന്തെന്നാൽ; 

 'നിന്റെ ഏഴ് രശ്മികൾ എന്റെ കുട്ടിയിൽ പ്രവർത്തിക്കട്ടെ.. അവന് ഒരിക്കലും തൊലിക്ക് പുറമേ അസുഖം ഇല്ലാതിരിക്കട്ടെ.. അങ്ങയുടെ  ഏഴാമത്തെ രശ്മി അമൃതത്വം ആണ്. അത് എന്റെ കുട്ടിയിൽ പ്രവർത്തിക്കട്ടെ. അവനെ അമൃതത്വം ഉള്ളവനാക്കി 120 വയസ്സുവരെ ജീവിക്കാനുള്ള ഊർജ്ജം അങ്ങ് നൽകിയാലും.."

"ഈ ലോകത്തുള്ള സമസ്ത ജീവജാലങ്ങൾക്കും ജീവനും പ്രാണനും ഊർജ്ജവും കൊടുക്കുന്നത്  അങ്ങാണ്. അങ്ങ് എന്റെ കുട്ടിയ്ക്ക് നല്ല ബുദ്ധി നൽകി  സത്കർമ്മത്തിന്റെ പാതയിൽ  ചരിപ്പിച്ചാലും. അവനെ എല്ലാ രോഗങ്ങളിൽ നിന്നും രക്ഷിച്ചാലും.." എന്നാണ് സൂര്യദേവനോട് പറയുന്നത്.

 ഒരിക്കൽ പിറ്റ്യൂട്ടറി ഗ്ലാൻഡിൽ മുഴയുമായി വന്ന ഒരു വ്യക്തിയുടെ കാര്യം ഓർക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് തലയോട്ടി വെട്ടിപ്പൊളിച്ചുള്ള ഓപ്പറേഷനു തീയതി തീരുമാനിച്ച വ്യക്തിയായിരുന്നു. 50 ശതമാനം മാത്രമാണ് അവർ വിജയ സാധ്യത പറഞ്ഞിരുന്നത്. മാത്രമല്ല തലച്ചോറിനു അകത്തുള്ള ശസ്ത്രക്രിയ ആയതിനാൽ ഒരുപക്ഷേ അദ്ദേഹത്തിൻറെ കാഴ്ചശക്തി തന്നെ നഷ്ടപ്പെടുമായിരുന്നു.

 അന്ന് അദ്ദേഹത്തോട് പച്ചവെള്ളം കുടിച്ചു ഉപവസിക്കാനും ദിവസവും രാവിലെ രണ്ടുമണിക്കൂർ സൂര്യപ്രകാശം എൽക്കുവാനും ആചാര്യൻ നിർദ്ദേശിച്ചു. ആറാം ദിവസം രാവിലെ ശക്തമായ തലവേദന വരികയും  അവസാനം മൂക്കിലൂടെ വളരെ ദുർഗന്ധത്തോടു കൂടിയ കൊഴുത്ത ദ്രാവകം ഒലിച്ചു പോവുകയും ചെയ്തു. പിന്നീട് വീണ്ടും MRl സ്കാൻ ചെയ്തു നോക്കിയപ്പോൾ  ട്യൂമർ അവിടെ ഉണ്ടായിരുന്നില്ല. പ്രാണന് വേണ്ടത്ര സമയം ലഭിച്ചപ്പോൾ അത് ഭംഗിയായി അതിന്റെ ധർമ്മം നിറവേറ്റി.

3. മനസ്സ്
പ്രാണന്റെ മിതവ്യയ സിദ്ധാന്തത്തിലെ മൂന്നാമത്തെ വൈദ്യൻ മനസ്സ് ആണ്. 
ഈ മനസ്സ് തന്നെയാണ് രോഗത്തെ സൃഷ്ടിക്കുന്നതും  ഇല്ലാതാക്കുന്നതും.

നിങ്ങൾ ഒരു രോഗിയാണ് എന്ന് മനസ്സ് എപ്പോഴും പറയുകയാണെങ്കിൽ ജീവിതകാലം മുഴുവൻ നിങ്ങൾ രോഗിതന്നെയാവും. എന്നാൽ ആരോഗ്യവാനാണ് എന്ന് മനസ്സിനോട് പറയുകയാണെങ്കിൽ എന്നും ആരോഗ്യവാനായിരിക്കുകയും ചെയ്യും.

തഥാസ്തു എന്ന് പേരുള്ള ഒരു ദേവതയുണ്ട് നമ്മളുടെ മൂർദ്ധാവിൽ എപ്പോഴും അത് സ്ഥിതി ചെയ്യുന്നു. നമ്മൾ എന്ത് കാര്യം പറയുമ്പോഴും തഥാസ്തു എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഈ പദത്തിനർത്ഥം _'അങ്ങനെ സംഭവിക്കട്ടെ'_ എന്നാണ്.
 ഞാൻ എപ്പോഴും രോഗിയാണ് 
എനിക്കു വയ്യ 
എനിക്ക് കാലു വേദനയാണ് 
എനിക്ക് വയറുവേദനയാണ് എന്ന് നിങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ ദേവത നിങ്ങളെ അനുഗ്രഹിക്കുന്നത്  തഥാസ്തു അത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്.

ഇന്നു മുതൽ 
ഞാൻ ആരോഗ്യവാനാണ് ഞാൻ ഹാപ്പിയാണ് 
ഞാൻ സന്തോഷവാനാണ് എന്ന് നിരന്തരം പറഞ്ഞു നോക്കൂ... അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ അനുഗ്രഹിക്കും.
മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം. ഒരാഴ്ചയ്ക്കുള്ളിൽ മരിക്കും എന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്റ്റീഫൻ ഹോക്കിംഗ്സ് വളരെ വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൊണ്ടാണ്.

സൈക്കോളജിക്കു പഠിക്കുമ്പോൾ  സാർ പറഞ്ഞ ഒരു കഥയാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്.

അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വെച്ച് ഉച്ചസമയത്ത് ഒരു കുട്ടി കുഴഞ്ഞു വീഴുകയും അവനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വയറ്റിൽ വിഷം എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. അബോധാവസ്ഥയിലായ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിയാത്തതിനാൽ അവൻ അന്ന് കഴിച്ച ഭക്ഷണത്തെ കുറിച്ച് കൂടെ ഉള്ളവരോട് അന്വേഷിച്ചു....
 അവൻ പത്തുമണിക്ക് കൂട്ടുകാരുടെ കൂടെ Burger കഴിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ ആ ബർഗറിൽ നിന്നാവും വിഷബാധയേറ്റിട്ടുണ്ടാവുക എന്ന അനുമാനത്തിൽ എത്തി. എന്നാൽ ഈ വാർത്ത വളരെ പെട്ടെന്ന് കോളേജിൽ വ്യാപിക്കുകയും അന്ന് രാവിലെ ബർഗർ കഴിച്ച പലർക്കും തന്നെ ചർദ്ദിയും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിൽ അവുകയും ചെയ്തു. നൂറിലധികം പേർ വൈകുന്നേരമാകുമ്പോഴേക്കും ഹോസ്പിറ്റൽ ആവുകയും ചെയ്തു. കൂടാതെ നാലുപേർ അത്യാസന്നനിലയിൽ ആവുകയും രണ്ടു പേർ മരിക്കുകയും ചെയ്തു.

എന്നാൽ രാത്രി ബോധം വന്നപ്പോഴാണ് ആദ്യം വീണ കുട്ടി പറഞ്ഞത് ബർഗർ കഴിച്ചതുകൊണ്ടല്ല ഞാൻ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതാണെന്ന്.
അപ്പോൾ നല്ല ബർഗർ കഴിച്ച രണ്ടു പേർ  എങ്ങനെ മരിച്ചു❓
എങ്ങനെയാണ് ഇത്രയും പേർക്ക് ചർദ്ദി വന്നതും അബോധാവസ്ഥയിലായതും കൂടാതെ കുറച്ചു പേർ അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ എത്തിയതും ❓

ഞാൻ കഴിച്ചത് വിഷമാണ് എന്ന് ശക്തമായി മനസ്സു പറഞ്ഞാൽ അത് ശരീരത്തെ ബാധിക്കും.

ആധുനിക ശാസ്ത്രം ഇന്ന്  ഷുഗറിനും മറ്റും പുതിയ അളവുകോലുകൾ കൊണ്ടുവന്നു. യഥാർത്ഥത്തിൽ നിങ്ങൾ ആരോഗ്യവാനാണെങ്കിലുംഇന്ന് നിങ്ങളുടെ രക്തം പരിശോദിച്ചതിനു ശേഷം പ്രമേഹരോഗിയാണ് എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് അത് ഏറ്റെടുക്കുകയും അന്നു മുതൽ ഒരു രോഗിയായി ജീവിക്കുകയും ചെയ്യുന്നു.

(എല്ലാവർക്കും ഒരേ അളവുകോൽ അല്ല വേണ്ടത് 
1.പാരമ്പര്യം,
 പാരമ്പര്യമായി പലർക്കും പല ആരോഗ്യ പ്രകൃതമായിരിക്കും അതുകൊണ്ടുതന്നെ  അവരുടെ ശരീരത്തിലെ പ്രവർത്തനങ്ങൾക്കും വ്യത്യാസമുണ്ടായിരിക്കും

2.ചെയ്യുന്ന ജോലി,
ഓരോ വ്യക്തിയും ചെയ്യുന്ന ജോലി അനുസരിച്ച് അയാൾക്ക് കൂടുതൽ ഊർജ്ജം ആവശ്യമായി വരും കഠിനമായ ജോലികൾ ചെയ്യുന്നവർക്ക് അ കൂടുതൽ ഊർജ്ജ്ജം ആവശ്യമായിവരും വ അതിനാൽ തന്നെ അവരുടെ  രക്തസമ്മർദ്ദത്തിനും വ്യത്യാസം കാണാം 

3.സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ്  താമസം,
ഭൂമിശാസ്ത്രപരമായി സമുദ്രതീരത്ത് താമസിക്കുന്നവരും വലിയ മലയുടെ മുകളിൽ താമസിക്കുന്നവരും ഉണ്ടാവും രണ്ടുപേർക്കും ഒരേ രക്തസമ്മർദ്ദം അല്ല വേണ്ടത് വ്യത്യാസമുണ്ടായിരിക്കുംപർവ്വതത്തിന് മുകളിൽ താമസിക്കുന്ന വർക്ക് ദിവസവും മലകയറി ഇറങ്ങാനുള്ള രക്തസമ്മർദ്ദം കൂടുതൽ ആവശ്യമായിവരും
 
 4.കഴിക്കുന്ന ഭക്ഷണം, 
സസ്യാഹാരികൾ റെയും മാംസാഹാരി കളുടെയും  ദഹനവ്യവസ്ഥ വ്യത്യാസമുണ്ടായിരിക്കും മാംസാഹാരം കഴിക്കുന്നവർക്ക് ദഹിപ്പിക്കുന്നതിനായി പ്രഷർ ആവശ്യമായിവരും

5.മാനസികാവസ്ഥ 
വിവിധ മാനസിക അവസ്ഥയിൽ നമുക്ക് വിവിധ വിവിധ മീറ്ററിൽ ഉള്ള ബ്ലഡ് പ്രഷർ ആണ് ഉണ്ടാവുക.  സന്തോഷമായിരിക്കുന്ന അവസ്ഥയിലുംദേഷ്യം പിടിച്ചിരിക്കുമ്പോഴും നമ്മളിലെ ബ്ലഡ് പ്രഷർ മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ?

കൂടാതെ ഒരേ ദിവസം വിവിധ സമയങ്ങളിൽ  വിവിധ ലാബിൽ എടുക്കുന്ന ടെസ്റ്റിന്റെ റിസൾട്ടും  ഒന്നാവത്തേതിന്റെ കാര്യവും ഇതു തന്നെ.)
ഈ അഞ്ച് കാര്യങ്ങൾക്കനുസരിച്ച് മനുഷ്യെ 
ന്റെ മാപിനിയിലും വ്യത്യാസം ഉണ്ടാവും



നല്ല മാനസീകാരോഗ്യമുള്ള ഒരു വ്യക്തിക്ക് നല്ല പ്രതിരോധശേഷിയും ആരോഗ്യവും ഉണ്ടാവും. 

ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ  സുസ്തിരാവസ്ഥയാണ് ആരോഗ്യം എന്ന് ലോകാരോഗ്യ സംഘടന (WHO) പറഞ്ഞത് ഓർക്കുമല്ലോ......

4. ഭക്ഷണം
പ്രാണന്റെ മിതവ്യയ സിദ്ധാന്തത്തിലെ നാലാമത്തെ വൈദ്യൻ ഭക്ഷണം ആണ്
 
 ഭക്ഷണം തന്നെയാണ് ഔഷധവും.......
 എന്ത് 
എപ്പോൾ 
എങ്ങനെ 
എത്ര കഴിക്കണം എന്നുള്ളത് മനസ്സിലാക്കി
കഴിച്ചാൽ ആരോഗ്യത്തോടെ ജീവിക്കാം.

"ഭക്ഷണം മരുന്നു പോലെ കഴിച്ചില്ലെങ്കിൽ ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരും"

അല്പാഹാരം ആണ് നമുക്ക് വിധിച്ചിട്ടുള്ളത്. 

വയർ നാലാക്കി ഭാഗിച്ചാൽ ഒരു ഭാഗം ഭക്ഷണത്തിനും
ഒരു ഭാഗം ജലത്തിനും
ഒരു ഭാഗം വായുവിനും അവസാന ഭാഗം ആകാശത്തിനുമാണ്. 
 ഭക്ഷണം കഴിക്കുമ്പോൾ ഏമ്പക്കം വന്നാൽ ഭക്ഷണം നിർത്തേണ്ട സമയമായി എന്ന് മനസിലാക്കണം

 "വിഹിതങ്ങളായ ഭക്ഷണം ഒരു വൈദ്യന്റെ ഗുണം ചെയ്യും"

 അതുപോലെ തന്നെ പ്രധാനമാണ് ആണ് വിരുദ്ധാഹാരങ്ങൾ കഴിക്കാതിരിക്കുക എന്നത്.  

ഒരുവിധം എല്ലാ രോഗത്തിനും മൂലകാരണം പരസ്പരം ചേരാൻ പാടില്ലാത്ത ആഹാരങ്ങൾ (വിരുദ്ധാഹാരങ്ങൾ) ചേർത്ത് കഴിക്കുന്നതുകൊണ്ടാണ്. മാംസവും - തൈരും, പഴവും - പാലും,  വേവിച്ചതും - വേവിക്കാത്തതും തുടങ്ങിയ ഭക്ഷണവും   ഒക്കെ ഒരുമിച്ച് കഴിക്കുന്നതാണ് വിരുദ്ധാഹാരങ്ങൾ.

വിരുദ്ധാഹാരങ്ങൾ മനസ്സിലാക്കി അത് ഒഴിവാക്കി നല്ല ഭക്ഷണം കഴിക്കേണ്ടതാണ്. 

ഭക്ഷണം പാകം ചെയ്യുമ്പോൾ ആ വ്യക്തിയുടെ മനസ്സ് വളരെ പ്രധാനപ്പെട്ടതാണ്.
നല്ല മനസ്സോടുകൂടി ഭക്ഷണം പാകം ചെയ്താൽ  അത് കഴിക്കുന്നവർക്കും നല്ല ആരോഗ്യം ഉണ്ടാകുന്നതാണ് വളരെ ടെൻഷനുകളുംകൂടി ഭക്ഷണം പാകം ചെയ്യുന്നുവെങ്കിൽ അത് കഴിക്കുന്നവർക്ക് ടെൻഷൻ ഉണ്ടാവാൻ സാധ്യതയുണ്ട്.

ദ്വാദശ അവയവ സിദ്ധാന്തം മനസിലാക്കി വേണം നമ്മൾ ജീവിത ചര്യ നിശ്ചയിക്കേണ്ടത്

ദ്വാദശ അവയവ സിദ്ധാന്തം

http://sreenathji.blogspot.com/2019/10/blog-post.html

എപ്പോൾ ഭക്ഷണം കഴിക്കുമ്പോഴും അത് കൃഷിചെയ്ത കർഷകനും വാഹനത്തിൽ എത്തിച്ചതും വിൽക്കുന്നതുമായ വ്യക്തികളോടും അങ്ങേയറ്റം നന്ദി ഹൃദയത്തിൽ സൂക്ഷിക്കേണ്ടതാണ്. അതുപോലെ തന്നെ
ഭക്ഷണം പാകം ചെയ്യുന്ന വ്യക്തിയോടും അത് വിളമ്പിത്തരുന്ന വ്യക്തിയോടും അങ്ങേയറ്റവും നന്ദിയും ബഹുമാനവും മനസ്സിൽ സൂക്ഷിക്കുമ്പോൾ ആണ് ആ ഭക്ഷണം നല്ല ഊർജ്ജമായി ശരീരത്തിൽ മാറുന്നത്.

പ്രാണന്റെ മിതവ്യയ സിദ്ധാന്തത്തിലെ അഞ്ചാമത്തെ വൈദ്യൻ ഉപവാസമാണ്

ലംഘനം പരമൗഷധം 
ഏത് രോഗം വന്നാലും ചികിത്സയായി ആയി മഹാവൈദ്യൻ ആയി നിശ്ചയിച്ചത്  ഉപവാസത്തെ ആണ്
വിവിധതരം ഉപവാസത്തെ കുറിച്ച് വിശദമായി പിന്നീട് ചർച്ച ചെയ്യാം

ഉപവാസം

http://sreenathji.blogspot.com/2020/01/blog-post_98.html

അതേപോലെതന്നെ  ശാരീരികവും മാനസികവുമായ പൂർണ്ണ ആരോഗ്യത്തോടുകൂടി 120 വർഷം ജീവിക്കേണ്ടത് എങ്ങനെയെന്ന് നമ്മുടെ പൂർവികർ നമുക്ക് വ്യവസ്ഥ ചെയ്തു തന്ന
ജീവിതരീതിയാണ് 5P
 " 5P "പ്രോഗ്രാം

http://sreenathji.blogspot.com/2020/01/5-p-program.html

സ്നേഹപൂർവം
ശ്രീനാഥ് കാരയാട്ട്



3 comments: