അദ്ധ്യായം 3 (Lesson 3)
ബിന്ദോഷിന്റെ ജീവിതം
ഒരു ദിവസം ഉച്ചയ്ക്ക് ഒരു ഫോൺ . കോഴിക്കോട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ബിന്ദു വക്കീലാണ് .
ബിന്ദു നേരത്തെ എന്റെ കൗൺസിലിംഗ് ക്ലാസിൽ പങ്കെടുത്തതാണ് . ശേഷം വിവാഹ മോചനത്തിനു വന്ന അനേകം കേസുകൾ പരിഹരിച്ച് സന്തുഷ്ട ജീവിതത്തിലേക്ക് ദമ്പതികളെ തിരിച്ചുവിട്ട അനുഭവങ്ങൾ ധാരാളമുള്ള വളരെ ഊർജ്വസ്വലയായ യുവതി .
ബിന്ദു : ശ്രീനാഥ്ജീ അത്യാവശ്യമായി ഒന്നു കാണണം . എന്റെ അനിയൻ ഒരു അബദ്ധം കാണിച്ചു . അവൻ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലാണ് . ഞാനാകെ വിഷമത്തിലാണ് അത്യാവശ്യമായി ശ്രീനാഥ്ജി അവനെ ഒന്നുകാണണം . ഞാനവനെ കൊണ്ടുവരാം .
ഞാൻ : ഒട്ടും പേടിക്കണ്ടാ . ഞങ്ങളെല്ലാവരും കൂടെയുണ്ട് അപകടമൊന്നും സംഭവിച്ചില്ലല്ലോ ? ദൈവത്തിന് നന്ദിപറയാം . ഞാൻ വൈകുന്നേരം ക്ലിനിക്കിലുണ്ടാവും , 6 മണിക്ക് വന്നു കൊള്ളു .
ഹോസ്പിറ്റലിൽ നിന്ന് എപ്പോഴാണ് ഡിസ്മാർജ് ആവുന്നത് ?
ബിന്ദു : ഇപ്പോൾ ഡിസ്ചാർജാവും . 6 മണിക്കു ഞങ്ങൾ വരാം . വളരെ നന്ദി ശ്രീനാഥ്ജി .
6 മണിക്ക് അവരെത്തി . ബിന്ദുവും ഭർത്താവ് സുരേഷും ബിന്ദുവിന്റെ സഹോദരൻ ബിന്ദോഷും എത്തി . ബിന്ദോഷിന്റെ പേരിൽ കേസ് ഷീറ്റ് പൂരിപ്പിച്ചു വാങ്ങി . ( ക്ലൈന്റിനെക്കുറിച്ച് ആവശ്യമുള്ള വിവരങ്ങൾ നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഉത്തരമായി എഴുതി വാങ്ങിക്കുന്നതാണ് കേസ് ഷീറ്റ് ) .
ശേഷം പ്രീ കൗൺസിലിംഗ് എന്ന നിലയ്ക്ക് ബിന്ദുവിനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.
ചരിതം ( Pre - counselling )
ബിന്ദു പറഞ്ഞു തുടങ്ങി . ഞങ്ങൾ രണ്ടു മക്കളാണ് . അച്ഛൻ നേരത്തെ മരിച്ചുപോയി . അമ്മയാണ് ഞങ്ങളെ വളർത്തിയത് . ബിന്ദോഷ് വളരെ സ്മാർട്ട് ആയിരുന്നു . + 2 വിന് പഠിക്കുമ്പോൾ ത്തന്നെ പല തരത്തിലുള്ള ബിസിനസ്സ് ചെയ്ത് അവൻ സ്വന്തമായി ബൈക്കും കാറും വാങ്ങിയിരുന്നു .
ആ നാട്ടിലെ എല്ലാവരും കുട്ടികളോട് പറഞ്ഞിരുന്നത് ബിന്ദോഷിനെ കണ്ടു പഠിക്കണം എന്നായിരുന്നു . പഠിക്കാൻ വലിയ താൽപര്യമില്ലാതിരുന്ന അവൻ + 2 വിന് ശേഷം നാട്ടിലുള്ള ഒരു ബൈക്ക് ഷോറൂമിൽ സെയിൽസ്മാനായി ചേർന്നു . അവന്റെ മിടുക്കു കൊണ്ടു മാത്രമാണ് ആ ഷോറൂം നടന്നുപോയിരുന്നത് . പിന്നീട് അവൻ ആ ഷോറൂമിന്റെ പാർട്ണർ ആവുകയും തുടർന്ന് ആ ഷോറൂം വിലയ്ക്ക് വാങ്ങുകയും ചെയ്തു . അതിനു വേണ്ടി പത്തു ലക്ഷത്തോളം രൂപ അവൻ പലരിൽ നിന്നായി കടം വാങ്ങിയിരുന്നു . അതിൽ രണ്ടു പേരോട് പലിശയ്ക്കാണ് പണം വാങ്ങിയിരുന്നത് . കുറച്ചു കാലം ബിസിനസ്സ് നന്നായി നടന്നിരുന്നു . എന്നാൽ പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ല .
അവന് എന്താണ് പറ്റിയതെന്ന് അറിയില്ല .
സാറൊന്ന് അവനുമായി സംസാരിക്കണം .
ഭാഗ്യം കൊണ്ടാണ് അവൻ ഇപ്പോൾ രക്ഷപ്പെട്ടത് . അവനാകെ നിരാശയിലാണ് .
വീണ്ടും അവൻ ഇത്തരം അബദ്ധം കാണിക്കാൻ മുതിരുമോ ?
എങ്ങനെയെങ്കിലും അവനെ രക്ഷിക്കണം .
ബിന്ദു കരഞ്ഞു തുടങ്ങിയിരുന്നു . കുറച്ചു നേരം കരയാൻ അനുവദിച്ച് തിനു ശേഷം ബിന്ദുവിനെ പുറത്തിരുത്തി ബിന്ദോഷിനെ കൗൺസിലിങ്ങ് റൂമിലേക്ക് വിളിച്ചു . -
28 വയസ്സ് പ്രായമുള്ള ബിന്ദോഷ് നിരാശനായ ശരീരഭാഷയോടെ താഴെനോക്കി എന്റെ മുമ്പിലിരുന്നു . കണ്ണിലേക്ക് നോക്കിയാൽ മാത്രമേ നമുക്ക് റാപ്പോ ഉണ്ടാക്കുവാൻ കഴിയു കയുള്ളൂ . ഈ കൗൺസിലിങ്ങ് എങ്ങിനെ തുടരണമെന്ന് ആലോചിച്ചു .
ഇവിടെ മറ്റൊരു പ്രശ്നം , ബിന്ദുവിന്റെ നിർബന്ധ ത്തിനു വഴങ്ങിയാണ് ബിന്ദോഷ് വന്നത് . അതിനാൽ അയാൾ കൗൺസിലിങ്ങുമായി സഹകരിക്കുവാനുള്ള സാധ്യത വളരെ കുറവാണുതാനും .
“ എനിക്ക് ഒരു കൗൺസിലിങ്ങ് ആവശ്യ മുണ്ട് ' എന്നു മനസ്സിലാക്കി വരുന്ന വ്യക്തിയാണെങ്കിൽ റാപ്പോ ഉണ്ടാക്കാനും പെട്ടെന്നുതന്നെ കൗൺസിലിങ്ങിലേക്ക് എത്താനും സാധിക്കും . എന്നാൽ മറ്റൊരാളുടെ നിർബന്ധത്തിനു വഴങ്ങി വരുന്ന വ്യക്തിയുമായി റാപ്പോ സ്ഥാപിക്ക ണമെങ്കിൽ കൗൺസിലർ പരിചയസമ്പന്നും നല്ല വൈദഗ്ദ്ധ്യമുള്ള ആളും ആയിരിക്കണം.
ഞാൻ ബിന്ദോഷിനെ നോക്കിപ്പറഞ്ഞു
ബിന്ദോഷിനെ ക്കുറിച്ച് ഞാൻ വളരെക്കാലം മുമ്പു തന്നെ കേട്ടിട്ടുണ്ട് . നിങ്ങളുടെ നാട്ടുകാരനായ ഒരു സുഹൃത്ത് എനിക്കുണ്ട് .
അയാൾ എപ്പോഴും നിങ്ങളെക്കുറിച്ച് പറയാറുണ്ടായിരുന്നു .
( അതു സത്യമാണ് . ഞാൻ കൗൺസിലിങ്ങ് പഠിക്കുന്ന സമയത്ത് പേഴ്സണാലിറ്റി ടൈപ്പിനെക്കുറിച്ചു പഠിക്കുമ്പോൾ " വിജയശാലികൾ ' എന്ന ഒരു വിഭാഗത്തെക്കുറിച്ചു ചർച്ച ചെയ്തപ്പോൾ ബിന്ദോഷിന്റെ നാട്ടുകാരനായ ഒരാൾ
ഉദാഹരണമായി പറഞ്ഞത് ബിന്ദോഷിനെ ആയിരുന്നു . അത് എനിക്ക് അപ്പോഴാണ് ഓർമ്മ വന്നത് . )
ആ സുഹൃത്ത്, നൗഷാദ് ബിന്ദോഷിന്റെയും സുഹൃത്തായിരുന്നു .
നൗഷാദിനെക്കുറിച്ച് ഞാൻ സംസാരി ച്ചപ്പോൾ അതുവരെ നോക്കാതിരുന്ന ബിന്ദോഷ് എന്നെ നോക്കുകയും അവന്റെ മുഖത്ത് ചെറിയ ഒരു സന്തോഷം എനിക്ക് കാണാൻ സാധിക്കുകയും ചെയ്തു .
ഞങ്ങൾ തമ്മിൽ റാപ്പോ ഉണ്ടായി എന്ന് എനിക്കു മനസ്സിലായി . തുടർന്ന് ബിന്ദോഷിനെ സഹായിക്കാൻ എനിക്കു കഴിയുമെന്ന വിശ്വാ സമുണ്ടായി
ഞാൻ ബിന്ദോഷിനോട് ഇങ്ങനെ പറഞ്ഞു.
ഞാൻ എങ്ങനെയാണ് ബിന്ദോഷിനെ സഹായിക്കേണ്ടത് ?
ബിന്ദോഷിന് എന്നെ പൂർണ്ണ മായി വിശ്വസിക്കാം .
ബിന്ദോഷ് പറയുന്ന കാര്യങ്ങൾ 100 % രഹസ്യമായി ഞാൻ സൂക്ഷിക്കും .
ഒരു പക്ഷേ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞാൽ എനിക്ക് ബിന്ദോഷിനെ കൂടുതൽ സഹാ യിക്കാൻ കഴിഞ്ഞേക്കും .
പരിഭ്രമത്തിലിരിക്കുന്ന ബിന്ദോഷിന് അയാളുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള ഒരു സാഹചര്യം ഉണ്ടാക്കുക എന്നതാണ് ഈ വാക്കുകളുടെ ഉദ്ദേശ്യം .
ഞാൻ വളരെ ശ്രദ്ധയോടുകൂടി ബിന്ദുകൃഷ്ണ കേൾക്കാൻ തയ്യാറായി
ബിന്ദുവിനെ ഓരോ അംഗചലനങ്ങളും ഞാൻ പ്രത്യേകം ശ്രദ്ധിച്ചു
ബിന്ദു ദോഷ എന്തുപറയുന്നു എന്നതിനേക്കാൾ കൂടുതൽ എങ്ങനെ പറയുന്നു എന്നാണ് ഞാൻ ശ്രദ്ധിച്ചത്
2 . Empathetic Listening :
“ എന്നെ ആർക്കും സഹായിക്കാൻ കഴിയില്ല . എനിക്കിനി മരണം മാത്രമേ വഴിയുള്ളൂ . മരണം വരെ എന്നെ ഉപേക്ഷിച്ചു .
പരാജയപ്പെട്ടു ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണ് .
എനിക്ക് ഒരുപാടു കടമുണ്ട് .
അതു വീടാൻ യാതൊരു വഴിയുമില്ല . എനിക്കിനി എന്റെ നാട്ടിലേക്ക് പോകാൻ കഴിയില്ല .
ഞാനെങ്ങനെ ഇനി ആളുകളുടെ മുഖത്തു നോക്കും ? ”
ബിന്ദോഷ് പറഞ്ഞു നിർത്തി . വാക്കുകൾക്ക് പിന്നിൽ നിരാശയും ദുഃഖവും പ്രകടമായിരുന്നു . . .
കൗൺസിലിങ്ങിലെ മൂന്നാമത്തെയും നാലാമത്തെയും പടികൾ കൗൺസിലർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് . ജന്യൂയിൻനെസും , റെസ്പെക്ടം . ഞാൻ വേണ്ടത്ര സമയം ബിന്ദോഷിന് അനുവദിച്ചു .
( Genuinness ) .
അതേപോലെ ബിന്ദോഷിന്റെ വികാരങ്ങൾ ( Feelings ) അതേ അർത്ഥത്തിൽ ഉൾക്കൊള്ളുകയും ചെയ്തു ( Respect ) .
5 . Concreteness ( വ്യക്തത )
അഞ്ചാമത്തെ സ്റ്റെപ്പിൽ വിഷയത്തെക്കുറിച്ച് കൃത്യമായ ഒരു ചിത്രം മനസ്സിൽ ഉണ്ടാക്കുകയാണ് വേണ്ടത് . നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ മുഴുവൻ ചോദിക്കാം . പ്രശ്നത്തെക്കുറിച്ച് ക്ലൈന്റിനും കൗൺസിലർക്കും വ്യക്തത ഉണ്ടാവുകയാണ് ഈ സ്റ്റെപ്പിന്റെ ഉദ്ദേശ്യം .
ചോദ്യം : ബിന്ദോഷിന് എത്ര രൂപ കടമുണ്ട് ?
ഉത്തരം : ഒരുപാട് രൂപ കടമുണ്ട് സാർ
ചോദ്യം : എങ്കിലും നമുക്ക് അതിന് ഒരു വ്യക്തത ഉണ്ടാക്കാം . എത്ര പണം വീതം ആർക്കൊക്കെ കൊടുക്കാനുണ്ടെന്നു പറയൂ .
ഉത്തരം : സർ , പത്ത് ഇരുപത്തിയഞ്ച് ലക്ഷം രൂപ വരും . എനിക്കത് ചിന്തിക്കാൻ പോലും പേടിയാകുന്നു .
എനിക്കത് കൊടുത്തു തീർക്കാൻ കഴിയില്ല . സർ
ചോദ്യം : ശരി ബിന്ദോഷിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഞാൻ ബിന്ദോഷിനെ സഹായിക്കാം . പക്ഷേ എന്നോട് സഹകരിക്കണം . എത്രപണം വീതം എത്രപേർക്ക് കൊടുക്കാനുണ്ട് എന്ന് നമുക്ക് എഴുതിവയ്ക്കാം .
അതുപോലെ ബിന്ദോഷിന് ലഭിക്കാനുള്ള കാശിന്റെയും കണക്കുകൾ എഴുതി വയ്ക്കാം . ഞാൻ പെന്നും പേപ്പറും ബിന്ദോഷിന്റെ മുന്നിലേക്ക് നീക്കി വെച്ചു . ബിന്ദോഷ് പെന്നെടുത്ത് സ്വയം സംസാരിച്ചു കൊണ്ട് എഴുതിത്തുടങ്ങി .
രണ്ട് വട്ടിപ്പലിശക്കാരുടെ കയ്യിൽ നിന്നും ( പലിശയ്ക്ക് പണം കൊടുക്കുന്നവർ ) 100 രൂപയ്ക്ക് മാസം 10 രൂപ എന്ന നിരക്കിലാണ് ബിന്ദോഷ് അവരോട് 5 ലക്ഷം രൂപ വീതം 10 ലക്ഷം രൂപ വാങ്ങിയത് മാസം 1 ലക്ഷം രൂപ വീതം പലിശ . മാത്രം കൊടു ക്കണം . ബൈക്കിന്റെ ഷോറൂം സ്വന്തമാക്കാൻ വേണ്ടി ബിസിനസ്സിൽ നേരത്തെ ഉണ്ടായിരുന്ന പാർട്ണർമാരെ പിരിച്ച് വിടാനാണ് ഈ കാശ് വാങ്ങിയത് . ഒന്നു രണ്ടു മാസം കൃത്യമായി പലിശ കൊടുത്തെങ്കിലും പിന്നീടു പലിശ വർദ്ധിച്ച് പത്തു ലക്ഷത്തോളം രൂപയായി . 10 ലക്ഷം രൂപ മുതലും 10 ലക്ഷം രൂപ പലിശയും അടക്കം 20 ലക്ഷം രൂപ .
തിരിച്ചു കൊടുക്കാവുന്ന വഴികളൊന്നും തുറന്നു കിട്ടാത്തതിനാൽ ബിന്ദോഷ് പലിശക്കാരുടെ കണ്ണിൽപ്പെടാതെ നടന്നു . മാത്രമല്ല അവരുടെ ഫോൺകോളുകൾ ബ്ലോക്ക് ലിസ്റ്റിലിടുകയും അവർ മറ്റേതെങ്കിലും നമ്പറിൽനിന്നു വിളിച്ചാൽ ഫോൺ കട്ടു ചെയ്ത് അവരോട് സംസാരിക്കാതിരിക്കുകയും ചെയ്തു .
ബിന്ദോഷിന്റെ ഈ പ്രകൃതം പലിശക്കാരെ ദേഷ്യം പിടിപ്പിക്കുകയും അവർ ബിന്ദോഷിന്റെ കയ്യിൽ നിന്നും പണം വാങ്ങാൻ ഗുണ്ടാസംഘങ്ങളെ ഏർപ്പെടുത്തുകയും ചെയ്തു . പലപ്പോഴും കഷ്ടിച്ചാണ് ബിന്ദോഷ് ആ ഗുണ്ടകളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടത് .
ഇതുകൂടാതെ അമ്മാവനിൽ നിന്നും വാങ്ങിയ അഞ്ചു ലക്ഷം രൂപയും മറ്റു പലരിൽ നിന്നും വാങ്ങിയ പെട്ടെന്നു കൊടുക്കേണ്ട തല്ലാത്ത അഞ്ചു ലക്ഷം രൂപയും കാറിന്റെ ആറു മാസത്തെ അടവ് രണ്ടു ലക്ഷം രൂപയും അടക്കം 20 + 5 + 5 + 2 = 32 ലക്ഷം രൂപ കടം ഉണ്ട് .
ഇപ്പോൾ ബിസിനസ്സ് ശ്രദ്ധിക്കാൻ കഴിയാത്തതു കാരണം സ്ഥാപനവും നഷ്ടത്തിലാണ് . മാത്രമല്ല സ്ഥാപനം സംബന്ധിച്ച ഒരു കോടതി വ്യവഹാരവും നിലനിൽക്കുന്നുണ്ട് . ഇത്രയും കാര്യങ്ങൾ ബിന്ദോഷ് ഇതുവരെ ആരുമായും ചർച്ച ചെയ്തിരുന്നില്ല . അതു കൊണ്ടുതന്നെ ബിന്ദോഷിന്റെ ഈ ഒരു തകർച്ച ഇതുവരെ ബന്ധുക്കളടക്കം ആരും മനസ്സിലാക്കിയതു മില്ല .
6 . Immediacy
ബിന്ദോഷിന്റെ ശരീരഭാഷയിൽ നിന്നും വിഷയത്തിന്റെ അടിയന്തിര സ്വഭാവം മനസ്സിലാക്കുക എന്നതാണ് ഈ സ്റ്റെപ്പിൽ ചെയ്യുന്നത് .
ഇനിയും അയാൾ ആത്മഹത്യയ്ക്ക് സാധ്യതയുണ്ടോ ?
അടിയന്തിരമായി എന്തെങ്കിലും തെറാപ്പി കൊടുക്കേണ്ട ആവശ്യമുണ്ടോ ?
താങ്ങാവുന്ന അളവിലും കൂടു തൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ ?
ഉണ്ടെങ്കിൽ ചികിത്സക്ക് വിധേയമാക്കേണ്ടതുണ്ടോ ?
എന്നൊക്കെ മനസ്സി ലാക്കണം . ഇവിടെ ബിന്ദോഷിനെ സംബന്ധിച്ച് അടിയന്തിരമായ തീരുമാനങ്ങൾ ഒന്നും എടുക്കേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്നും വാക്കുകളിൽ നിന്നും മനസ്സിലായി .
7 . Self Disclosure
ഈ സ്റ്റെപ് എത്തുമ്പോഴേക്കും ബിന്ദോഷും ഞാനും തമ്മിൽ നല്ല റാപ്പോയിൽ എത്തിയിരുന്നു . ഇനി ഈ പ്രശ്നങ്ങൾ നേരിടാനും പരിഹരിക്കാനും ബിന്ദോഷിന് കഴിയുമെന്ന് അദ്ദേഹത്തെ ബോധ്യപെടുത്തുകയാണ് വേണ്ടത് . അതിനായി ഞാൻ എന്റെ ഒരു കൗൺസിലിംഗ് അനുഭവം ബിന്ദോഷമായി പങ്കുവെച്ചു .
അതിനു ഞാൻ തെരഞ്ഞെടുത്തത് കോഴിക്കോടുള്ള വലിയ ഒരു വ്യാപാരിയുടെ കഥയായിരുന്നു . നമുക്കയാളെ അനിൽ എന്ന് വിളിക്കാം .
( ഇത് അയാളുടെ യഥാർത്ഥ പേരല്ല ) . ഇങ്ങനെ വരുന്ന വിജയിച്ച കേസുകൾ , വ്യക്തിപരമായ കാര്യങ്ങൾ പരസ്യ പ്പെടുത്താതെ പറയാം . ( പക്ഷേ , ഈ കേസിൽ ആ വ്യാപാരി തന്നെ അദ്ദേഹത്തിന്റെ കൗൺസിലിങ്ങ് അനുഭവങ്ങൾ എല്ലാ വേദിയിലും പങ്കുവെയ്ക്കാറുണ്ട് ) .
അനിലിനെ എന്റെ ക്ലിനിക്കിൽ കൊണ്ടുവരുന്നത് എന്റെ സുഹൃത്താണ് . അനിൽ ആത്മഹത്യ ചെയ്യാൻ റെയിൽവെ പാളത്തിൽ കിടക്കുന്നതു കണ്ട സുഹൃത്ത് അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിച്ച് കൗൺസിലിങ്ങിനു വേണ്ടി കൊണ്ടു വന്നതായിരുന്നു .
ആ സമയത്ത് അനിലും നേരിട്ടിരുന്നത് കടുത്ത സാമ്പത്തിക പ്രശ്നമായിരുന്നു . നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന തന്റെ ടെൽ ബിസിനസ്സിൽ വന്ന വീഴ്ചയിൽ നാലു കോടിയോളം രൂപ നഷ്ടപ്പെട്ട് ജീവിതത്തിൽ പിടിച്ചു നിൽക്കാ നാവാതെ മരണത്തെ സ്വീകരിക്കാൻ തീരുമാനിച്ചതായിരുന്നു .
എന്നാൽ കൗൺസിലിങ്ങിൽ ഞങ്ങളെടുത്ത ആക്ഷൻ പ്ലാൻ അനുസരിച്ചു പ്രവർത്തിച്ചതിനാൽ ഒരു വർഷത്തിനകം തന്നെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനും ബിസിനസ്സ് നല്ല നിലയിൽ ചെയ്യാനും കടങ്ങളെല്ലാം വീട്ടി ഏതാണ്ട് രണ്ടു കോടി രൂപയുടെ ഒരു വീട് വയ്ക്കാനും അനിലിന് കഴിഞ്ഞിരുന്നു .
(ബിന്ദോ ഷിന്റെ കൗൺസിലിങ്ങ് നടക്കുന്നതിന്റെ മുമ്പുള്ള ഞായറാഴ്ച യായിരുന്നു അനിലിന്റെ ഗൃഹപ്രവേശം ) .
ഈ അനിലിനെ ബിന്ദോഷിനും നന്നായി അറിയാം . അനിലിൽ നിന്നും പല തവണ ബിന്ദോഷ് എന്റെ പേര് കേട്ടിട്ടുള്ളതാണ്
അനിൽ കൗൺസിലിങ്ങിലൂടെ തൻറെ പ്രശ്നങ്ങൾ പരിഹരിച്ച് ജീവിതത്തിൽ വിജയിച്ച അനുഭവം കേട്ടപ്പോൾ ബിന്ദോഷിന്റെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു .
ബിന്ദോഷിന്റെ ശരീരഭാഷ ആകെ മാറിയത് ഞാൻ ശ്രദ്ധിച്ചു . അവന്റെ മുഖത്തു പ്രതീക്ഷയും ധൈര്യവും തെളിഞ്ഞു . എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്നതാണെന്ന് അവനു ബോധ്യപ്പെട്ടു . അങ്ങനെ ഈ ഒരു സ്റ്റെപ്പിൽ ഞങ്ങൾ വിജയിച്ചു .
8 . Confrontation
ബിന്ദോഷിന്റെ ചിന്താരീതിയിലോ വാക്കുകളിലോ ഏതെങ്കിലും തരത്തിലുള്ള വൈരുദ്ധ്യങ്ങൾ ഉണ്ടോ എന്നു ചിന്തിക്കുന്നതാണ് ഈ ഒരു സ്റ്റെപ്പ് . പലപ്പോഴും നമ്മുടെ ചിന്തകൾ ആയിരിക്കും നമ്മുടെ ശ്രതു . മുൻവിധികളോടെ വ്യക്തികളെയും സന്ദർഭങ്ങളെയും കാണുന്നതും മറ്റും ആയിരിക്കാം നമ്മുടെ പ്രശ്നങ്ങളുടെ കാരണം .
ഇവിടെ ബിന്ദോഷ് പറഞ്ഞിരുന്നത് എന്നോട് എല്ലാവർക്കും ശ്രതുതയാണ് ,
എന്നെ ആർക്കും വേണ്ട ,
എന്നോട് ആർക്കും സ്റ്റേഹമില്ല എന്നൊക്കെയാണ് .
അത് അദ്ദേഹം പറഞ്ഞത് പലിശ കൊടുക്കാനുള്ളവരെ മനസ്സിൽ കണ്ടുകൊണ്ടാണ് . എന്നാൽ അവർ മാത്രമേ ബിന്ദോഷിന്റെ ശത്രുക്കളായി ഉള്ളൂ എന്നും ബാക്കി എല്ലാവരും ബിന്ദോഷിനു വേണ്ടി പ്രാർ ത്ഥിക്കുന്നവരാണെന്നും ബോധ്യപ്പെടുത്തി .
ഇവിടെ സംഭവവും യാദാർത്ഥ്യവും തമ്മിൽ എന്തെങ്കിലും വൈരുദ്ധ്യമുണ്ടെങ്കിൽ അത് ക്ലൈന്റിന്റെ ശ്രദ്ധയിൽ പ്പെടുത്തുകയാണ് ഈ ഘട്ടത്തിൽ വേണ്ടത് .
9 . Content Paraphrase
ഇത്രയും നേരം കൊണ്ട് ബിന്ദോഷ് പങ്കുവെച്ച കാര്യങ്ങൾ ചുരുക്കി അയാൾക്ക് തിരിച്ചു പറഞ്ഞു കൊടുക്കുന്നതാണ് ഈ സ്റ്റെപ്പ് .
കാര്യങ്ങൾ വ്യക്തമായി കൗൺസിലർക്കു മനസ്സിലായി എന്ന് ഇതിലൂടെ ക്ലൈന്റിന് ബോധ്യപെടും.
ക്ലൈന്റിന്റെ കഴിവുകളെ എടുത്തു കാണിച്ചും പ്രശ്നങ്ങളെ വളരെ ചെറുതായും കാണിച്ചു വേണം പറയാൻ .
ഞാൻ പറഞ്ഞതിന്റെ ചെറിയ രൂപം താഴെ കൊടുക്കാം .
“ വളരെ ചെറിയ പ്രായത്തിൽ ത്തന്നെ സ്വന്തമായി ബിസിനസ്സ് ചെയ്ത് 18 വയസ്സാവുമ്പോഴേക്കും സ്വന്തമായി ബൈക്കും , കാറും വാങ്ങി നാട്ടുകാർക്ക് മുഴുവൻ മാതൃകയായ ബിന്ദോഷ്
സ്വന്തം കുട്ടികളോട് അമ്മമാർ ബിന്ദോഷിനെക്കണ്ടു പഠിക്കണം എന്നാണ് പറഞ്ഞിരുന്നത് . അങ്ങനെ വിജയ ശീലമുള്ള ബിന്ദോഷിന് ഇപ്പോൾ ഒരു ചെറിയ പ്രശ്നം വന്നി രിക്കുന്നു അത് ധീരമായി നേരിട്ട് പരിഹരിക്കുകയല്ലേ വേണ്ടത് . തീർച്ചയായും ബിന്ദോഷിന് കഴിവുണ്ട് . അതു കൊണ്ടാണ് 28 വയസ്സാവുമ്പോഴേക്കും വലിയ ബിസിനസ്സുകാരനായത് . ആ കഴിവ് ചിന്തിക്കുമ്പോൾ ഈ പ്രശ്നം എത്ര നിസ്സാരം . ഞാൻ പറഞ്ഞു നിർത്തി . ഒരു ദീർഘ നിശ്വാസം ബിന്ദോഷിൽ നിന്നും ഉണ്ടായി . പ്രശ്നങ്ങളെ നേരിടാൻ ബിന്ദോഷ് മാനസികമായി തയ്യാറായി എന്ന് എനിക്കു മനസ്സിലായി .
10 . Brain storming
പരിഹാരങ്ങളുടെ സാധ്യതകളെക്കുറിച്ചു ചിന്തിപ്പിക്കുന്ന താണ് ഈ സ്റ്റെപ്പ് .
ഇതൊക്കെയാണ് സ്ഥിതി .
ഇനി എന്തൊക്കെ പരിഹാരങ്ങളാണ് നമുക്ക് ഉള്ളത്
എന്ന് ഞാൻ ബിന്ദോഷിനോട് ചോദിച്ചു .
അനുകൂലവും പ്രതികൂലവുമായ എല്ലാ ചിന്തകളും പങ്കുവയ്ക്കുകയാണ് ചെയ്യേണ്ടത് .
പെന്നും പേപ്പറുമെടുത്ത് അയാൾ നമ്പറിട്ട് എഴുതിത്തുടങ്ങി . -
1 . ആത്മഹത്യ ചെയ്യുകയോ നാടുവിടുകയോ ചെയ്യാം . അത് ഒരു സാധ്യതയാണ് . ആദ്യം ഇത്തരം നിഷേധസാധ്യതകളെ എഴുതി തള്ളിക്കളയാം . മനസ്സിൽ നിന്നുതന്നെ ആ സാധ്യതകൾ ഇല്ലാതാവും . ഇവിടെ ആത്മഹത്യ ഒരു പരിഹാരമല്ല . കാരണം ബിന്ദോഷിന്റെ ബന്ധുജനങ്ങൾ , അമ്മ , സഹോദരി ഇവരൊക്കെ കടക്കെണിയിലാവും . മാത്രമല്ല ,
ബിന്ദോഷിനെ മാതൃകയാക്കിയ തലമുറയും തെറ്റായ മെസ്സേജാണ് മനസ്സിലാക്കുക . ഇത് ഒരു പക്ഷെ ബിസിനസ്സ് മേഖലയിലേക്കു വരുന്നവരെത്തന്നെ ചിന്തി പ്പിക്കും . അതിനാൽ ആ ചിന്ത മനസ്സിൽ നിന്നും എടുത്തു കളഞ്ഞു .
2 , പ്രശ്നങ്ങളെ നേരിടാം . ഏതു പ്രശ്നങ്ങൾക്കും പരിഹാരവുമുണ്ട് . ജീവിതത്തിൽ ഉയർന്ന നിലയിലെത്തിയവർ ആരുംതന്നെ പ്രശ്നമില്ലാത്തവരായിരുന്നില്ല . എല്ലാവരും പ്രശ്നങ്ങളെ അതി ജീവിച്ചവർ ആയിരുന്നു . അതിനാൽ പ്രശ്നങ്ങളെ നേരിടാം എന്ന തീരുമാനം എടുത്തു . ഇനിയും സാധ്യതകൾ നമ്പറിട്ട് എഴുതിവയ്ക്കാം . 3 , 4 , 5 ഇങ്ങനെ ക്രമത്തിൽ എഴുതാം . ഇവിടെ ഒരിക്കലും കൗൺസിലർ തീരുമാനമെടുത്തു കൊടുക്കരുത് . ക്ലൈന്റിനെക്കൊണ്ടു തന്നെ തീരുമാനം എടുപ്പിക്കണം . " മറ്റൊരാൾക്കു വേണ്ടി ഒരിക്കലും തീരുമാന മെടുക്കരുത് ' എന്നത് കൗൺസിലിങ്ങിലെ സുവർണ്ണ നിയമമാണ് .
11 . Choice of Solution
എഴുതിവെച്ച അനേകം സാധ്യതകളിൽ നിന്നും ഒരു സാധ്യത തിരഞ്ഞെടുക്കുന്നതാണ് ഈ സ്റ്റെപ്പ് . ബിന്ദോഷിന്റെ കേസിൽ രണ്ടാമത്തെ സാധ്യതയായ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് നടപ്പിലാക്കാൻ തീരുമാനിച്ചത് .
12 . Action Plan -
എടുത്ത തീരുമാനം എങ്ങനെ എപ്പോൾ എവിടെ എന്ന് നടപ്പിലാക്കാം എന്നു തീരുമാനിക്കലാണ് ഈ സ്റ്റെപ്പിൽ ചെയ്യുന്നത് . - ബിന്ദോഷ് നടപ്പിലാക്കേണ്ട കാര്യങ്ങൾ സമയ ബന്ധിതമായി ചെയ്യാൻ കൃത്യമായി നമ്പറിട്ട് എഴുതി വക്കുകയാണ് ആദ്യം ചെയ്യേണ്ടത് . ഇവിടെ ബിന്ദോഷ് എഴുതി .
1 , ഫോണിൽ സിം ഇട്ട് റീ ചാർജ്ജ് ചെയ്യുക .
അതിനുള്ള പണം - ബിന്ദു കൊടുക്കാമെന്ന് ഏറ്റു .
2 . പണം കൊടുക്കാനുള്ളവരെ വിളിച്ച് സമയം നിശ്ചയിച്ച് നേരിൽ കണ്ട് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിക്കുക .
3 . കേസ് ബിന്ദു ഏറ്റെടുത്ത് നടത്തും .
4 , കയ്യിലുള്ള കാറ് വിൽക്കുക . അതിന് OLXൽ പരസ്യം ചെയ്യുക . അങ്ങനെ മുപ്പതോളം കാര്യങ്ങൾ നമ്പറിട്ട് അയാൾ എഴുതി വച്ചു .
പ്രശ്നങ്ങളെ നേരിടാൻ നിശ്ചയിച്ചാൽ പ്രശ്നങ്ങൾ ചെറുതായിത്തോന്നും . നേരെ മറിച്ച് പ്രശ്നങ്ങളെ പേടിച്ച് ഓടിയാൽ പ്രശ്നങ്ങൾ വലിയ രൂപത്തിൽ നമ്മെ പിന്തുടർന്നു കൊണ്ടേയിരിക്കും . പിന്നെ സംഭവിച്ചത് :
ഫോൺ റീ ചാർജ്ജ് ചെയ്ത് ബിന്ദോഷ് പണം തിരിച്ചുകൊടുക്കാനുള്ളവരെ വിളിച്ചപ്പോൾ അവർ ആദ്യം ദേഷ്യത്തോടെ സംസാരിച്ചെങ്കിലും കാര്യങ്ങളുടെ അവസ്ഥ മനസ്സിലായപ്പോൾ നല്ല രീതിയിൽ സംസാരിച്ചു . ബിന്ദോഷിന്റെ ബിസിനസ്സിൽ വന്ന തകർച്ച അവർ അറിഞ്ഞിരുന്നില്ല . മാത്രമല്ല , അവർ ബിന്ദോഷിനെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നപ്പോൾ ഫോൺ എടുക്കാതിരുന്നതും അവരാണെന്നറിയുമ്പോൾ കട്ടു ചെയ്തിരുന്നതും ഒക്കെയാണ് അവരെ പ്രകോപിതരാക്കിയതെന്ന് അവർ പറഞ്ഞു .
ബിന്ദോഷിന്റെ അവസ്ഥ മനസ്സിലാക്കിയ അവർ പണത്തിന്റെ പലിശ പൂർണ്ണമായും ഒഴിവാക്കുകയും മുതൽ തിരിച്ചു നൽകാൻ ആറു മാസം സമയം അനുവദിക്കുകയും ചെയ്തു . അമ്മാവൻ പണം വേണ്ടെന്നു പറഞ്ഞു . കാർ വിറ്റുകിട്ടിയ ആറു ലക്ഷം രൂപ കൊണ്ട് ബിന്ദോഷ് ബിസിനസ്സ് നടത്തുകയും മൂന്നു മാസത്തിനുള്ളിൽ ഏറ്റവും നല്ല ബിസിനസ്സുകാരൻ എന്ന അവാർഡ് കരസ്ഥമാക്കുകയും ചെയ്തു .
പ്രശ്നങ്ങൾ തിരിച്ചറിയുകയും അവ പരിഹരിക്കാൻ കൗൺസിലിങ്ങിൽ ലഭിച്ച സഹായം പ്രയോജനപ്പെടുത്തി ആത്മാർത്ഥമായി പരിശ്രമിച്ചതാണ് ബിന്ദോഷിനെ വിജയത്തിലേക്കു നയിച്ചത് .
No comments:
Post a Comment