നമ്പർ 10
മാനസികരോഗവും കൗൺസിലിങ്ങും
കോഴിക്കോടുള്ള വളരെ ഉയർന്ന ഉദ്യോഗപദവിയിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ എന്റെ കൗൺസിലിംഗ് സെന്ററിൽ വന്നു . അദ്ദേഹം സ്വയം പരിചയപ്പെടുത്തിയ ശേഷം തുടർന്നു . അമ്മയ്ക്ക് 80 വയസ്സായി . ഈയിടെയായി ചില മാനസിക പ്രശ്നങ്ങൾ കാണിക്കുന്നുണ്ട് . സാർ ഒന്ന് വീട്ടിൽ വരണം . പ്രായമായ അമ്മയെ എന്തു പറഞ്ഞ് കൊണ്ടുവരും . മാത്രമല്ല , അമ്മ ചെറിയ ഒരു വാശിക്കാരിയാണ് . അമ്മയ്ക്ക് അസുഖമുണ്ടെന്ന് സമ്മതിക്കുന്നില്ല . ദയവായി സാറ് രാവിലെ വരുന്ന വഴിയോ തിരിച്ച് പോകുന്ന വഴിയോ ഒന്ന് വീട്ടിൽ കയറിയാൽ നന്നായിരുന്നു . ഞങ്ങളുടെ സുഹൃത്താണെന്ന ഭാവത്തിൽ വന്നാൽ മതി , അങ്ങനെ ആരെങ്കിലും വന്നാൽ അമ്മ അവരോട് നന്നായി സംസാരിക്കാറുണ്ട് . അദ്ദേഹം നിർത്തി .
സാർ ഞാൻ വീട്ടിൽ പോയി കൗൺസിലിംഗ് നടത്താറില്ല . ഇവിടെ വന്നാൽ മാത്രമേ നടക്കൂ . അത് ഞങ്ങളുടെ ധാർമ്മികതയുടെ ഭാഗമാണ് . മരണം സംഭവിച്ച വീട്ടിലോ അതീവ രോഗാവസ്ഥയിൽ കിടക്കുന്നവർക്കോ ആവശ്യമുണ്ടെങ്കിൽ വീട്ടിൽ പോവാറുണ്ടെന്നല്ലാതെ മറ്റ് കേസുകൾക്കൊന്നും വീട്ടിൽ പോയി കൗൺസിലിംഗ് ചെയ്യാറില്ല . ഞാൻ പറഞ്ഞു .
സർ ഇത്രയും സ്റ്റെപ്പ് കയറി ( എന്റെ കൗൺസിലിംഗ് സെന്റർ രണ്ടാം നിലയിലാണ് ) ഇവിടെ വരാൻ ബുദ്ധിമുട്ടാണ് . രണ്ട് ഹാർട്ട് അറ്റാക്ക് കഴിഞ്ഞതാണ് .
സർ എങ്ങനെയെങ്കിലും ഒന്നു വരണം .
അവസാനം അയാളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ അടുത്ത ദിവസം അയാളുടെ വീട്ടിലെത്തി . വലിയ ബംഗ്ലാവ് . അമ്മ ഉമ്മറത്തു തന്നെ ഇരിക്കുന്നു . കുളിച്ച് ചന്ദനക്കുറിയും തൊട്ട് രാമായണം വായിക്കുകയാണ് . എന്നെക്കണ്ടപ്പോൾ എഴുന്നേറ്റ് സ്വീകരിച്ചിരുത്തി . ആരാണെന്നും എന്താണെന്നു മൊക്കെ ചോദിച്ചു . അമ്മയുടെ മകന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ കാണാനാണ് വന്നതെന്നും പറഞ്ഞു . മകനെ അകത്തേക്ക് നീട്ടിവിളിച്ച് അവരൊക്കെ എഴുന്നേൽക്കാൻ വൈകും എന്നുപറഞ്ഞ് ഞങ്ങൾ വർത്തമാനം പറഞ്ഞു തുടങ്ങി , രാമായണത്തിൽ തുടങ്ങി ലോകത്തിലെ സകല
വിഷയത്തിലും ആ അമ്മയ്ക്ക് പാണ്ഡിത്യം ഉണ്ടെന്ന് എനിക്കു മനസ്സിലായി . അങ്ങനെ പല വിഷയങ്ങളും സംസാരിച്ചപ്പോൾ ഞാൻ ശ്രദ്ധിച്ചത് അമ്മയുടെ ശരീരഭാഷയും പോസ്റ്ററും ഒക്കെയാണ് .
ഇല്ല ഒരു തരത്തിലുള്ള മാനസിക പ്രശ്നമോ രോഗമോ അമ്മയ്ക്ക് ഇല്ല എന്ന തീരുമാനത്തിൽ ഞാൻ എഴുന്നേറ്റു . അതിനിടയിൽ മകൻ വരികയും ഞാൻ വെറുതെ ഒരു പേപ്പർ അയാളുടെ കൈയിൽ കൊടുക്കുകയും ചെയ്തു .
ശരി , ഞാൻ പോയിട്ടു വരാം . അമ്മയോട് സംസാരിച്ചതിൽ സന്തോഷം എന്നുപറഞ്ഞ് തിരിഞ്ഞപ്പോഴാണ് അമ്മ പിന്നിൽ നിന്നും വിളിച്ച് ചോദിച്ചത് . സത്യത്തിൽ മോൻ വന്നത് എന്നെ കാണാനല്ലെ ? ശരിക്കും എന്റെ ഉള്ളാന്ന് കിടുങ്ങി . ഈ അമ്മയ്ക്ക് ഇതെങ്ങനെ മനസ്സിലായി .
അമ്മ തുടർന്നു ,
മോൻ എന്നെക്കാണാൻ വന്നതാണെന്ന് എനിക്ക് മനസ്സിലായി . മോനും ചേർന്ന് നാലാമത്തെ ആളാണ് ഇത് . എനിക്ക് ഭ്രാന്താണ് എന്ന് വരുത്തി തീർക്കാൻ എന്റെ മക്കൾ കാണിക്കുന്നതാണ് . കാരണം അവർ സ്വത്ത് ഭാഗം വെയ്ക്കാൻ പറഞ്ഞപ്പോൾ എന്റെ കാലശേഷമേ അത് നടക്കൂ എന്ന് ഞാൻ പറഞ്ഞു . കാരണം ഇവർ ഇത് വിറ്റാൽ എനിക്ക് ഈ മണ്ണിൽ ഉറങ്ങണം , എന്ന എന്റെ അഗ്രഹം സാധിക്കില്ല .
ഇത് കേട്ടപ്പോൾ എനിക്ക് ആ മക്കളോട് വളരെ രോഷവും വിഷമവും തോന്നി . ഇങ്ങനെ യൊക്കെ മനുഷ്യർ ഉണ്ടാവുമോ , എങ്ങനെയാണ് ഇവരെ ഇത് പറഞ്ഞ് മനസ്സിലാക്കുക എന്നൊക്കെ ഓർത്ത് ഞാൻ തിരിഞ്ഞ് നടന്നപ്പോൾ ആ അമ്മ വീണ്ടും എന്നെ വിളിച്ച് അരികിൽ വന്ന് പറഞ്ഞു .
മോൻ ഇത് വേറാരോടും പറയണ്ട . രഹസ്യമാണ് . മാതാ അമൃതാനന്ദമയി അമ്മ കഴിഞ്ഞാൽ പിന്നെ ആ സ്ഥാനത്തേക്ക് ഞാനാണ് എന്ന് പറഞ്ഞ് ഒരൊറ്റ പൊട്ടിച്ചിരിയാണ് .
നല്ല ചിത്ത ഭ്രമമാണ് . “ ഇതാണ് ആ രേഖ ” എന്ന് പറഞ്ഞ് കൈകാണിച്ച് ചിരിക്കുന്ന വിയറ്റ്നാം കോളനിയിലെ ശങ്കരാടിയെയാണ് എനിക്ക് ഓർമ്മ വന്നത് . അപ്പോഴാണ് ചിത്തഭ്രമത്തിന് കുളിക്കാതിരിക്കലോ , വസ്ത്രത്തിൽ ശ്രദ്ധയില്ലാതിരിക്കലോ ഒന്നുമല്ല ലക്ഷണം . എന്നെനിക്ക് മനസ്സിലായത് വേഷം കൊണ്ടു മാത്രം നമുക്ക് ഒരാളുടെ വിഷയം മാനസിക പ്രശ്നമാണോ രോഗമാണോ എന്നറിയാൻ സാധിക്കില്ല . ഇതു വ്യക്തമാക്കാനാണ് ഈ കേസ് പറഞ്ഞത് . ഇങ്ങനത്തെ സാഹചര്യത്തിൽ MSE ( Mental Status Examination ) നടത്തുകയാണ് വേണ്ടത് . ഏതെങ്കിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ MSE ചെയ്തു തരും . ആ റിപ്പോർട്ടു മായാണ് നമ്മൾ ശരിക്കും സൈക്യാട്രിസ്റ്റിനെ സമീപിക്കേണ്ടത് .
ഇത്തരം കേസുകൾ കൗൺസിലിങ്ങിലൂടെ മാറുകയില്ല തീർച്ചയായും സൈക്യാട്രിക് ഡോക്ടറെ കാണിച്ച് ഔഷധ
ചികിത്സ തന്നെ ചെയ്യേണ്ടതാണ്
Where majority behave are consider normal.
ReplyDeleteWhere majority are schizophrenic, the CM will be a big.....
So is Societies was not recognized at that time.
നമസ്തേ ജി...
ReplyDelete🙏👍
ReplyDeleteജീ... ഇതും നല്ലൊരു പാഠമാണ്. ഈ അറിവ് തന്നതിന് വളരെ നന്ദി.🙏
ReplyDeleteനമസ്തെ ഗുരുജി. ഇത് പോലത്തെ കാര്യങ്ങൾ പരിചയസമ്പത്തിൽ കൂടി മാത്രമേ മനസിലാക്കുവാൻ സാധിക്കുക ഉള്ളു എന്ന് മനസിലാക്കുന്നു.
ReplyDeleteനമസ്കാരം ഗുരുജി വലിയ വിജിത്ര മായി തോന്നുകയാണ് പല കേസും പെട്ടന്ന് ഒന്നും മനസിലായില്ല എന്നാലും ജീവിതത്തിൽ കുറച്ചു മാറ്റങ്ങൾ ഉണ്ടാകാൻ സാദിക്കുന്നുണ്ട് ഒരു പാട് നന്ദി ഉണ്ട്
ReplyDeleteഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും. സാറിനെ അപ്പോയ്ന്റ്മെന്റ് എടുക്കാൻ എന്താ ചെയ്യണ്ടത്?
🙏🙏🙏
ReplyDelete🙏🙏🙏
ReplyDeleteനമസ്തേ...🙏
ReplyDeleteനമസ്തേ
ReplyDeleteനമസ്തേ, നല്ലൊരു lesson പരാജ്‌തുതന്നതിന് നന്ദി. ഇങ്ങിനത്തെ അനുഭവങ്ങൾ ജീവിതത്തിൽ ഒന്ന് രണ്ടു പ്രാവിശ്യം നേരിൽ കണ്ടിട്ടുണ്ട്. പക്ഷേ ഇതിന്റെ യഥാർത്ഥ സ്റ്റിതി ഇടാണെന്നു ഇപ്പോഷാണ് മനസ്സിലായത്. വളരെ നന്ദി.
ReplyDeleteവളരെ നന്ദി നല്ലൊരു അറിവ് പകരുന്നു തന്നതിന് നമസ്‍തേ
ReplyDeleteനമസ്തേ ഡോക്ടർ ശ്രീനാഥ് ജി
ReplyDeleteNamashe🙏manushyamanasinte sangeernathayum athinu alpamenkilum namukum aswosam pakaranulla arivum pakarannu kittiyathinu bhagavan sat gurubabaye prenamikunnu🙏🌼🙏
ReplyDelete