സ്വാമീ ലക്ഷ്മൺ ജൂ മഹാരാജ്
1097 മെയ് മാസം 9 നാണ് കശ്മീരിലെ ശ്രീനഗർ നഗരത്തിൽ
ലക്ഷ്മൺ ജൂ മഹാരാജ്
(Lakshman Raina )
ജനിച്ചത്. നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉള്ള ഒരു വീട്ടിലെ അഞ്ചാമത്തെ കുട്ടിയായിരുന്നു അദ്ദേഹം.
പിതാവ് നാരായണദാസ് റെയ്‌ന. മാതാവ് അർന്യമാലി റെയ്‌ന.
ഭാരതത്തിലെ ശക്തമായ രണ്ട് ആധ്യാത്മിക പാരമ്പര്യങ്ങളായ വൈദീകം താന്ത്രികം എന്നീ ദർശനങ്ങളിൽ വേദ പാരമ്പര്യത്തിന് വളരെ ശക്തമായ പ്രചാരണം ലഭിച്ചെങ്കിലും തന്ത്രയുടെ ദർശനങ്ങൾക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല തന്ത്രയെ കുറിച്ച് നമുക്ക് വളരെ വിശദമായിത്തന്നെ പഠിക്കാനും മനസ്സിലാക്കാനും സാധിച്ചത് സ്വാമിയുടെ പ്രവർത്തനഫലമായാണ്
ഭാരതത്തിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും അദ്ദേഹത്തിൻറെ ഖ്യാതി നിലനിന്നിരുന്നു
അദ്ദേഹത്തിൻറെ 113 മത് ജന്മദിനമായിരുന്നു ഇന്നലെ
(9/5/20 20) ഭാരതത്തിലെ തന്ത്ര ലോകം മുഴുവൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു
വളരെ ചെറുപ്പകാലത്തുതന്നെ ആത്മീയ വിഷയങ്ങളിൽ വളരെയധികം താൽപര്യം കാണിച്ച അദ്ദേഹം അഞ്ചാം വയസ്സിൽ മൂത്ത സഹോദരനായ മഹേശ്വരനാഥിനൊപ്പം ആത്മീയ സാധനങ്ങളിൽ മുഴുകി .
എട്ടുവയസ്സുവരെ കാശ്മീരി ശൈവത്തിന്റെ വംശപരമ്പരയിലെ അദ്ദേഹത്തിന്റെ ആത്മീയ ഗുരുക്കൻമാർ കുടുംബ പുരോഹിതൻ ആയ പണ്ഡിറ്റ് സ്വാമി റാം ജൂയും സ്വാമി മെഹതാബ് കാക്കും ആയിരുന്നു.
19-ാം വയസ്സിൽ, ആത്മസാക്ഷാത്കാരത്തിന്റെ വ്യക്തമായ രുചി അദ്ദേഹം അനുഭവിച്ചതായി പറയപ്പെടുന്നു. താമസിയാതെ അദ്ദേഹം വീട്ടിൽ നിന്ന് ഹന്ദ്വാറിലേക്ക് മാറി. പിന്നീട് മഹേശ്വർ റസ്ദാൻ എന്ന പണ്ഡിതന്റെ കീഴിൽ സംസ്കൃതവും ശൈവ തത്ത്വചിന്തയും പഠനം തുടർന്നു.
1934-35 ൽ അദ്ദേഹം ശ്രീനഗറിലെ നിഷാത് നഗരപ്രാന്തത്തിനടുത്തുള്ള ഗുപ്ത ഗംഗ ഗ്രാമത്തിന് മുകളിലുള്ള ഒരു സ്ഥലത്തേക്ക് മാറി, ഒൻപത് നൂറ്റാണ്ടുകൾക്ക് മുമ്പ് അഭിനവഗുപ്തൻ താമസിച്ചിരുന്ന സ്ഥലമായിരുന്നു അത്.
മുപ്പതാം വയസ്സിൽ അദ്ദേഹം ഇന്ത്യ മുഴുവൻ യാത്ര ചെയ്തു.
ബോംബെ കടൽത്തീരത്തും മഹാത്മാഗാന്ധിക്കൊപ്പം സെവാഗ്രാമിലും പോണ്ടിച്ചേരിയിൽ ശ്രീ അരബിന്ദോയ്‌ക്കൊപ്പവും ചെലവഴിച്ചു. അവിടെ നിന്ന് രമണ മഹർഷിയെ കാണാൻ തിരുവണ്ണാമലയിലേക്ക് വന്നു അവിടെ അദ്ദേഹം കുറച്ച് ആഴ്ചകൾ ചെലവഴിച്ചു,
"ആ സുവർണ്ണ ദിനങ്ങൾ തീർച്ചയായും ദൈവികമാണെന്ന് എനിക്ക് തോന്നി" എന്നാണ് ആദിവസങ്ങളെ കുറിച്ച് അദേഹം
അഭിപ്രായപ്പെട്ടത്
മൂന്ന് പതിറ്റാണ്ടോളം (1930-1960) വളരെ ആഴത്തിലുള്ള പഠനത്തിലും ധ്യാനത്തിലും വ്യാപൃതനായിരുന്നു അദ്ദേഹം
ആ സമയത്തും ഭാരതത്തിലും വിദേശത്തും ഉള്ള ഗുരുക്കന്മാരും പ്രമുഖ വ്യക്തികളും അദ്ദേഹത്തെ സന്ദർശിക്കുക പതിവായിരുന്നു
ഇന്ത്യൻ ആത്മീയ ഗുരുവായ മെഹർ ബാബ 1944 ൽ അദ്ദേഹത്തിന്റെ ആശ്രമം സന്ദർശിച്ചു.
1948 ൽ പാരീസിലെ നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിൽ നിന്നുള്ള ലിലിയൻ സിൽബർൺ സ്വാമിയെ സന്ദർശിച്ചു.
അവർ കശ്മീർ ശൈവ തത്ത്വചിന്തയിലെ പ്രധാന ഗ്രന്ഥങ്ങൾ എല്ലാം ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിച്ചു. അതേ പോലെ കശ്മീര ശൈവിസത്തിന്റെ മറ്റൊരു സമർത്ഥനായ പണ്ഡിതനായ ആൻഡ്രെ പാഡോക്സ് സ്വാമിയെ സന്ദർശിച്ചു.
അമേരിക്കൻ കലാകാരനും എഴുത്തുകാരനും കവിയുമായ പോൾ റെപ്സ് 1957 ൽ ആശ്രമത്തിൽ വരുകയും ശിഷ്യ പെടുകയും ചെയ്തു. സ്വാമി ലക്ഷ്മൺജുവിൽ നിന്നും അദ്ദേഹം വിജ്ഞാന ഭൈരവ തന്ത്രത്തിന്റെ പാഠം പഠിക്കുകയും പിന്നീട് 112 അധ്യായങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ
വിഷയങ്ങൾ ഓഷോയെ സ്വാധീനിക്കുകയും അദ്ദേഹം പരമരഹസ്യം എന്ന പേരിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഏതാനും വർഷങ്ങൾക്കുശേഷം, 1965 ൽ, പ്രശസ്ത സംസ്കൃത തന്ത്ര പണ്ഡിതൻ ഗോപിനാഥ് കവിരാജിന്റെ അധ്യക്ഷതയിൽ വാരണാസിയിൽ നടന്ന സംസ്‌കൃത സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു അതോട് കൂടി കശ്മീരശൈവിസത്തിന്റെ പാരമ്പര്യം സജീവവും മികച്ചതുമാണെന്ന് ലോകം അംഗീകരിച്ചു .
മഹർഷി മഹേഷ് യോഗിയും
സിദ്ധ യോഗയിലെ ബാബ മുക്താനന്ദയും സ്വാമിയെ സന്ദർശിച്ചിരുന്നു. .
1991 ൽ മരിക്കുന്നതുവരെ കശ്മീർ ശൈവ മതത്തിന്റെ നിഗൂഢവും ദാർശനികവുമായ ഗ്രന്ഥങ്ങളെക്കുറിച്ച് സ്വാമി ലക്ഷ്മൺജു സ്വതന്ത്രമായി പഠിപ്പിച്ചു.
ഈ പ്രഭാഷണങ്ങളിൽ പലതും ജോൺ ഹ്യൂസ് റെക്കോർഡുചെയ്‌ത ഓഡിയോ ആയിരുന്നു, അത് പിന്നീട്
പ്രസിദ്ധീകരിച്ചു.
കശ്മീർ ശൈവിസത്തെക്കുറിച്ചുള്ള ലക്ഷ്മൺ ജൂയുടെ വ്യാഖ്യാനം പടിഞ്ഞാറൻ ഇൻഡോളജിസ്റ്റുകളുടെയും ഇന്ത്യക്കാരുടെയും ശ്രദ്ധ ആകർഷിച്ചു.
ഭാരതത്തിലും വിദേശത്തുമായി ഉണ്ടായിരുന്ന അസംഖ്യം ശിഷ്യഗണങ്ങൾക്ക് അദ്ദേഹം
കാശ്മീര ശൈവിസത്തിന്റെ അമൃത്
നെൽകി
1991 ൽ സ്വാമി അമേരിക്കയിലേക്ക് പോയി യൂണിവേഴ്സൽ ശൈവ ഫെലോഷിപ്പ് സ്ഥാപിച്ചു. അവിടെ കശ്മീർ ശൈവിസത്തെക്കുറിച്ചുള്ള പ്രചരണം തുടരാൻ അദ്ദേഹം ജോൺ ഹ്യൂസിനെയും ഭാര്യ ഡെനിസിനെയും ചുമതല പെടുത്തി
1991 സപ്തംബർ 27 ന് അദ്ദേഹം ശരീരം ഉപേക്ഷിച്ച് ആത്മ തത്വത്തിൽ വിലയം പ്രാപിച്ചു.
ഇന്ത്യയിൽ ലക്ഷ്മൺ ജുവിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത് ഈശ്വർ ആശ്രമം ട്രസ്റ്റാണ്
വന്ദേ ഗുരു പരമ്പരാം
10/05/2020
ഡോ: ശ്രീനാഥ് കാരയാട്ട്
നന്ദി
ReplyDelete