Sunday, May 10, 2020

മത്സരം

 മത്സരം
നായ്ക്കളുടെ ഓട്ട മത്സരം നടത്തുന്ന ഒരു മനുഷ്യൻ, ഒരിക്കൽ ഒരു രസത്തിനു ചീറ്റ യെ പോരാട്ടത്തിൽ ഉൾപ്പെടുത്തി

 എന്നാൽ വിചിത്രമായി, ഓട്ടം തുടങ്ങിയപ്പോൾ, ചീറ്റ അതിന്റെ സ്ഥാനത്ത് നിന്ന് അനങ്ങാതെ നായ്ക്കൾ അവരുടെ എല്ലാ ശക്തിയോടെയും ഓടുന്നതും, മത്സരിക്കുന്നതും ചീറ്റ നിശബ്ദമായി നോക്കുകയായിരുന്നു

മത്സരം അവസാനിച്ചു,അതിൽ ഒരു നായ വിജയിച്ചു,വിജയിച്ച നായ ചീറ്റ യോട് ചോദിച്ചു,നീ എന്താണ് മത്സരത്തിൽ പങ്കെടുക്കാഞ്ഞത്

അതിന് ചീറ്റ മറുപടി പറഞ്ഞു

നിങ്ങളോടു ഒപ്പം ഓടിയാൽ ഞാൻ ജയ്ക്കും എന്ന്, എനിക്കും,നിങ്ങൾക്കും,ആ ഉടമയ്ക്കും,ഇത് കാണുന്നവർക്കും അറിയാം,അത് എനിക്ക് പ്രകൃതി നൽകിയ കഴിവാണ് ,എന്നിട്ടും ഞാൻ നിങ്ങളോടു ഒപ്പം പങ്കെടുത്താൽ ചിലപ്പോൾ സ്വയം മികച്ചതാണെന്ന് തെളിയിക്കുന്നത് അപമാനകരമാണ്. എല്ലായിടത്തും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. പരുന്ത് ഒരിക്കലും പ്രാവുകളുമായി പറക്കില്ല
 
 നമ്മുടെ കഴിവുകൾ പ്രേകടിപ്പിക്കേണ്ട സ്ഥലത്തു മാത്രം പ്രകടിപ്പിക്കുക, അല്ലെങ്കിൽ ചിലപ്പോൾ മികച്ച ഉത്തരം മിണ്ടാതിരിക്കുക എന്നതാണ്

No comments:

Post a Comment