അമ്രപാളി
ബുദ്ധന്റെ കാലത്ത് അതിസുന്ദരിയായ ഒരു സ്ത്രീ ജീവിച്ചിരുന്നു. അവളൊരു വേശ്യയായിരുന്നു. അവളുടെ പേര് അമ്രപാളിയെന്നായിരുന്നു. അവളുടെ കൊട്ടാര സദൃശമായവീടിനുമുമ്പിൽ എപ്പോഴും ഒരു ക്യൂ ഉണ്ടാകുമായിരുന്നു.ആ ക്യൂവിൽ ഉണ്ടായിരിക്കുക, രാജാക്കന്മാരും രാജകുടുംബാംഗങ്ങളും അതിസമ്പന്നരുമൊക്കെയായിരുന്നു. അവളുടെ കൊട്ടാരത്തിനകത്തേയ്ക്ക് കടക്കുവാനുള്ള അനുവാദം ലഭിക്കുവാൻ വളരെ പ്രയാസമായിരുന്നു. അവളൊരു ഗായികയും സംഗീതജ്ഞയും നർത്തകിയുമായിരുന്നു.
പൗരസ്ത്യനാട്ടിൽ വേശ്യ എന്നതിന്റെ അർത്ഥം പാശ്ച്യാത്യനാട്ടിലേതിൽനിന്നും വ്യത്യസ്തമായിരുന്നു. പാശ്ച്യാത്യനാട്ടിൽ അവൾ വെറും ഒരു ലൈഗീകവസ്തു മാത്രമാണ്. ഒരാൾ ഒരു വേശ്യയുടെ അടുത്തുപോകുന്നു എന്നുവെച്ചാൽ അയാൾ അവളെ ഒരു ഉപഭോഗവസ്തുവായി കണക്കാക്കുന്നു എന്നാണർത്ഥം. ഒരു പുരുഷൻ, അയാളുടെ ലൈംഗികാനന്ദത്തിനുവേണ്ടി പണം കൊടുക്കുന്നു.
കിഴക്ക് വേശ്യ ഒരു ലൈംഗികവസ്തുവല്ല. വാസ്തവത്തിൽ ഒരു വേശ്യയെ ലൈംഗികവസ്തുവാകുവാൻ പ്രേരിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. പ്രേത്യേകിച്ചും പണ്ട് കാലത്ത് അങ്ങനെയായിരുന്നു.
ഈ രാജാക്കന്മാരും രാജകുമാരന്മാരും അതിസമ്പന്നരുമായ ആളുകളെല്ലാം അമ്രപാളിയെ മോഹിച്ചുകൊണ്ടിരുന്നു; അവരാകട്ടെ സുന്ദര വ്യക്തികളായിരുന്നു. അവരുടെ രാജ്ഞിയാകുന്നതിന്, ഭാര്യയാകുന്നതിന് അമ്രപാളിയെ എങ്ങനെയെങ്കിലും പ്രേരിപ്പിക്കണമെന്നായിരുന്നു അവരുടെമോഹം. എന്നാൽ അവൾക്ക് ഗൗതമബുദ്ധനോടാണ് പ്രണയമുണ്ടായത്.
അമ്രപാളി ജീവിച്ചിരുന്ന വൈശാലി നഗരത്തിലേക്ക് ബുദ്ധൻ വരികയായിരുന്നു. ഏതെങ്കിലും വിധത്തിൽ പ്രസക്തരായിരുന്ന ആളുകളെല്ലാം അദ്ദേഹത്തെ സ്വീകരിക്കുവാനായി പോയിട്ടുണ്ടായിരുന്നു. രാജാവുണ്ടായിരുന്നു, മന്ത്രിമുഖ്യനുണ്ടയിരുന്നു. അമ്രപാളിയും സ്വർണ്ണത്തേരിലേറി അവിടെയെത്തിയിരുന്നു. ബുദ്ധനെ കണ്ടതോടുകൂടി, അവൾ തന്റെ ജീവിതകാലത്തിനിടയ്ക്ക് അനേകം സുന്ദരവ്യക്തികളെ കണ്ടിട്ടുണ്ടായിരുന്നു. പക്ഷെ, ഇതുപോലൊരാളെ ഇതുവരെ അവൾ കണ്ടിട്ടുണ്ടായിരുന്നില്ല. അത്ര നിശബ്ദനായ, ശാലീനനായ, അത്ര ശാന്തനും സ്വസ്ഥനും സൗമ്യനും എല്ലാമായ ഒരു മനുഷ്യനെ..... ആ നടത്തത്തിന്റെ വശ്യത - അദ്ദേഹം എപ്പോഴും കാൽനടയായി മാത്രമേ സഞ്ചരിച്ചിരുന്നുള്ളു - നഗരത്തിലേയ്ക്കുനടന്നുവരുന്ന ആ രീതി..... അദ്ദേഹത്തെ ചുറ്റിപറ്റിനിന്ന ആ ശാലീനമായ അഴക്.....
അമ്രപാളി ബുദ്ധന്റെ കൽക്കൽ വീണ് നമസ്ക്കരിച്ചുകൊണ്ടുപറഞ്ഞു: "എന്നെയും അങ്ങയുടെ ശിഷ്യയാക്കിയാലും, എനിക്ക് സന്ന്യാസം നൽകിയാലും."
പ്രധാനമന്ത്രിയും രാജാവും രാജകുമാരൻമാരും മറ്റുപ്രമാണിമാരും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാനാകാതെ കുഴങ്ങി. ബുദ്ധൻ അമ്രപാളിയോട് പറഞ്ഞു "അമ്രപാളി, നീ ഇതിനെക്കുറിച്ചു ഒന്നുകൂടി ആലോചിക്കുന്നതായിരിക്കും നല്ലത്. നീ ചെറുപ്പമാണ്. സുന്ദരിയാണ്. ഒരുപാടാളുകൾ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്. നിനക്ക് വേണ്ടതെല്ലാം നൽകുവാൻ അവരെല്ലാം തയ്യാറായി ഇരിപ്പുണ്ട്. അവരെയെല്ലാം നീ തിരസ്ക്കരിച്ചിരിക്കുന്നു. ഞാനൊരു ദരിദ്രനായ മനുഷ്യൻ, ഒരു യാചകൻ. എന്റെ ശിഷ്യയാവുക എന്നുവെച്ചാൽ ഒരു യാചകിയായിത്തീരുക എന്നാണ് അർത്ഥം. നീ ഒരിക്കൽക്കൂടി ആലോചിച്ചുനോക്കൂ. അതൊരു കഠിനമായ ജീവിതമായിരിക്കും. ഞങ്ങൾ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കുകയുള്ളൂ. ഞങ്ങൾ സഞ്ചരിക്കുന്നതാകട്ടെ കാൽനടയായിട്ടാണ്. എന്റെ പാദങ്ങളിൽ നോക്കുക. അതിനാൽ വീണ്ടും നല്ലപോലെ ആലോചിക്കുക."
ബുദ്ധനുപോലും സങ്കടം തോന്നിപോയി, അവൾക്ക് സന്ന്യാസം നൽകുന്നതിന് എന്നാണ് പറയപ്പടുന്നത്. കാരണം അവൾ അത്രയും ആർഭാടത്തോടുകൂടി ജീവിച്ചിരുന്നവളാണ്. അത്രകണ്ട് മനോഹരമായൊരു പുഷ്പ്പം. അമ്രപാളി പറഞ്ഞു: "അതെ, അനേകം പേർ എനിക്കുവേണ്ടി കാത്തിരിക്കുന്നു. പക്ഷെ ഞാൻ അങ്ങേയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. അവർ എനിയ്ക്കു നൽകുവാൻ വിചാരിക്കുന്നതൊന്നും തന്നെ എനിക്കാവശ്യമില്ല. ഈ ലോകം മുഴുവൻ അവരെനിക്ക് സമ്മാനിക്കുമായിരിക്കാം. എന്നാൽ അതൊന്നും തന്നെ എനിക്കാവശ്യമില്ല. അങ്ങയെ അനുഗമിച്ചുകൊണ്ട് ഈ പൊടിപുരണ്ട വഴിനീളെ
നഗ്നപാദയായി നടക്കുക മാത്രം ചെയ്യുന്നതാവും എനിയ്ക്കിഷ്ടം. ദിവസത്തിൽ ഒരിക്കൽമാത്രം ആഹാരം കഴിക്കുന്നതിൽ ഞാൻ അതിയായി ആനന്ദിക്കും. ഒരു യാചകിയായി ജീവിക്കുവാൻ ഞാൻ ഒരുക്കമാണ്. അങ്ങയുടെ തണൽ മാത്രം മതി എനിക്ക്."
അമ്രപാളി ഒരു നാടോടിയായിരുന്നു. അവൾ നൈസർഗ്ഗികമായി ജീവിച്ചുപോന്നവളാണ്. ബുദ്ധൻ അവൾക്ക് സന്ന്യാസം നൽകി. എങ്കിലും ഒരു നിർദ്ദേശവും നൽകിയില്ല. അതാണ് സുപ്രധാനമായ സംഗതി. ബുദ്ധൻ ആയിരകകണക്കിനാളുകൾക്ക് സന്ന്യാസം നൽകിയിരിക്കുന്നു. എന്നാൽ അമ്രപാളി മാത്രം ആ ആളുകളിൽനിന്നെല്ലാം വ്യതിരിക്തയായി നിൽക്കുന്നു. അവൾക്ക് പാലിക്കുവാനായി അദ്ദേഹം ഒരു നിർദ്ദേശവും പ്രമാണവും നൽകിയില്ല.
ബുദ്ധൻ പറഞ്ഞു: "നീ ധർമ്മത്തെ പാലിച്ചുകൊണ്ട് തുടരുക. നീ ശരിയായ മാർഗ്ഗത്തിലല്ലായിരുന്നെങ്കിൽ നീ എന്നെ തെരഞ്ഞെടുക്കുമായിരുന്നില്ല. എനിക്ക് യാതൊന്നുമില്ല. മറുവശത്താണെങ്കിൽ ലോകം മുഴുവൻ ഉണ്ടായിരുന്നു. എന്നിട്ടും നീ തെരെഞ്ഞെടുത്തത് എന്നെയാണ്. അതുതന്നെ നീ ഇത്രത്തോളവും ശരിയായ മാർഗ്ഗത്തിൽ തന്നെയായിരുന്നു എന്നുള്ളതിന് വേണ്ടത്ര സൂചനയാകുന്നു. അതിനാൽ, നിർദ്ദേശങ്ങൾ ഒന്നും ആവശ്യപ്പെടാതിരിക്കുക. അതൊരു അലട്ടലായിരിക്കും. നീ നിന്റെ ഉള്ളിന്റെ ഉളിലെ സത്തയെ തന്നെ പിന്തുടരുക."അമ്രപാളി ആ ദിവസം തന്നെ ബോധോദയം പ്രാപിക്കുകയും ചെയ്തു.
---- ഓഷോ.
No comments:
Post a Comment