Dossossiasion therapy
ജീവിതത്തിൽ പലപ്പോഴായി സംഭവിച്ച, നമ്മെ ആഴത്തിൻ സ്പർശിച്ച ചില സംഭവങ്ങൾ ആ സമയത്ത് കൃത്യമായ വികാരപ്രകടനങ്ങൾ കാണിക്കാൻ സാധിക്കാത്തതിനാൽ un finished ബിസിനസ് ആയി മാറും ഇത് പിന്നീട് പലതരത്തിലുള്ള മാനസീക വൈഷമ്യങ്ങളിലേക്കും നമ്മളെ നയിക്കും
ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ തെറാപ്പിയാണ് ഇത്
ഈ ഒരു തെറാപ്പിയുടെ പ്രത്യേകത വിഷമ കാരണം ക്ലൈന്റ് തുറന്നു പറയേണ്ടതില്ല എന്നതാണ്
റേപ്പ് അറ്റംപ്റ്റ് അതുപോലെ മറ്റ് സംഭവങ്ങള്ങ്ങൾ എന്നിവയ്ക്കൊക്കെ ഇത് വളരെ നല്ല ഒരു പരിഹാരമാണ്
1. ഒട്ടും പ്രയാസമില്ലാതെ കണ്ണുകൾ അടയ്ക്കുക
2 . ശ്വാസം ശ്രദ്ധിക്കുക
3. വിഷമ സംബന്ധിയായ വിഷയത്തെ അതിന്റെ പൂർണ്ണ വികാര തീവ്രതയിൽ മനസ്സിലേക്ക് കൊണ്ടുവരിക
a. നടന്ന സ്ഥലം മനസ്സിൽ കാണുക
b.സാഹചര്യങ്ങൾ മനസ്സിൽ കൊണ്ടു വരിക
C. അതിൽ ഉൾപ്പട്ട വ്യക്തികളെ കാണുക
d. അന്ന് കേട്ട ശബ്ദങ്ങൾ കേൾക്കുക
e.അന്ന് കടന്നുപോയ വികാരവിചാരങ്ങളിലൂടെ കടന്നുപോകുക
F.അന്ന് അനുഭവിച്ച വിഷമം അതിന്റെ പൂർണ്ണതയിൽ അനുഭവിക്കുക
(ഈ സമയം നമ്മൾ ക്ലൈന്റിന്റെ ശാരീരിക ചലനങ്ങളെങ്ങൾ ശ്രദ്ധിക്കണം )
കണ്ണ് -കൃഷ്ണമണിയുടെ ചലനം
ചുണ്ട് -ഡ്രൈ ആകുന്നത്
കഴുത്ത് - ഉമിനീർ ഇറക്കുന്നത്
മുഖം - മുഖത്തെ മസിലുകൾ വലിഞ്ഞു മുറുകുന്നത്
വയറിൽ വ്യക്തമായ ശ്വാസോച്ഛ്വാസം ചെയ്യുന്നത്
(Belly Breath)
ഇത്രയും ശ്രദ്ധിക്കുമ്പോൾ ക്ലൈന്റ് അനുഭവിക്കുന്ന വികാരത്തിന്റെ തീവ്രത നമ്മൾക്ക് അറിയാൻ സാധിക്കും
ഇവിടെ ക്ലൈന്റിനോട് അനുഭവിക്കുന്ന ഫീലിംഗിനെ ഒന്നുമുതൽ പത്തുവരെയുള്ള പോയിന്റിൽ അടയാളപ്പെടുത്തുവാൻ നിർദ്ദേശിക്കുക
4. വീണ്ടും കണ്ണുകൾ തുറക്കുക ഏറ്റവും സന്തോഷകരമായ വിഷയങ്ങളെ കുറിച്ച് സംസാരിക്കുക
ചുറ്റുപാടുകൾ ഉപയോഗിക്കാം
(ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് സന്തോഷകരമായ കാര്യങ്ങൾ അവരെക്കൊണ്ട് തന്നെ പറയിക്കുന്നതാണ് നല്ലത് കാരണം ട്രോമ നന്മൾ അറിയാത്തതായതിനാൽ നന്മൾ കൊടുക്കുന്ന നിർദ്ദേശങ്ങൾ അവരിലുണർത്തുന്ന ചോദന എന്തായിരിക്കും എന്നത് നമ്മുടെ ഊഹത്തിനപ്പുറത്തായിരിക്കാം എന്നതിനാലാണ് )
5.ശേഷം വീണ്ടും കണ്ണുകൾ അടയ്ക്കാൻ പറയുക സംഭവങ്ങൾ, വ്യക്തികൾ,ശബ്ദങ്ങൾ,ചൂട് / തണുപ്പ് ,ഫീലിംഗ് എന്നിവ മനസ്സിൽ കൊണ്ടു വരിക വീണ്ടും പോയിന്റ് നിശ്ചയിക്കുക
6.കണ്ണ് തുറക്കാനുള്ള നിർദേശം കൊടുക്കുക കണ്ണുതുറന്നഉടനെ നേരത്തെ തയാറാക്കി വെച്ച ഏതെങ്കിലും ഒരു വസ്തുവിലേക്ക് ക്ലൈൻൻറിന്റെ ശ്രദ്ധയെ കൊണ്ടുവരിക ക്ലൈന്റിന്റെ വികാര തീവ്രതയെ പൂർണ്ണമായും ആ വസ്തുവിലേക്ക് ആരോപിക്കുക
7.വീണ്ടും സന്തോഷകരമായ കാര്യങ്ങളിലൂടെ ക്ലൈന്റിനെ കടത്തിവിടുക
ഇങ്ങനെ വിഷയത്തിന്റെ കാഠിന്യമനുസരിച്ച്, യുക്തിയനുസരിച്ച് പല പ്രാവശ്യം ആവർത്തിച്ചു അവരുടെ ട്രോ മയുടെ കാഠിന്യം വളരെ കുറഞ്ഞ അവസ്ഥയിൽ എത്തുന്നതു വരെ ചെയ്യുക
( നോൺ വെർബൽ ക്യൂസിലൂടെ നമുക്ക് അവരുടെ അവസ്ഥ അറിയാൻ സാധിക്കും )
8.വൈകാരിക അവസ്ഥ സാധാരണ നിലയിൽ ആയാൽ ഒബ്ജക്റ്റ് കേവലം ഒരു വസ്തുവാണ് എന്ന് മനസ്സിലാക്കി കൊടുക്കണം
9 .പോസിറ്റീവ് അഫർമേഷൻ, സ്ട്രോക്കുകൾ കൊടുക്കുക
നന്ദി പറയുക
സ്നേഹപൂർവ്വം
ഡോ: ശ്രീനാഥ് കാരയാട്ട്
No comments:
Post a Comment