Thursday, May 21, 2020

കർഷകൻ

ഒരു കർഷകൻ ദൈവത്തോട് ഒരിക്കൽ വഴക്കിട്ട് , “ അങ്ങേക്ക് കൃഷിയെപ്പറ്റി എന്തറിയാം ? തോന്നുമ്പോൾ മഴ പെയ്യിക്കുന്നു അസമയത്തു കാറ്റ് വീശിക്കുന്നു . വലിയ ശല്യമായിരിക്കുകയാണ് . അങ്ങ് ആ ജോലികളൊക്കെ കർഷകനായ എന്നെ ഏൽപ്പിച്ചേക്കു ' എന്നു പറഞ്ഞു . 

ദൈവം ഉടൻ തന്നെ “ അങ്ങനെയാണോ ? 
എന്നാൽ ശരി ഇന്നു മുതൽ കാറ്റ് , മഴ എന്നിവയെല്ലാം നിന്റെ നിയന്ത്രണത്തിൽ തന്നെ ഇരിക്കട്ടെ . ” എന്നനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനായി . 

കർഷകന് വളരെ സന്തോഷമായി . അടുത്ത കൃഷിയിറക്കേണ്ട സമയമെത്തിയപ്പോൾ കർഷകൻ “ മഴയേ പെയ്യുക ' എന്നു പറഞ്ഞു . മഴ പെയ്തു . " പെയ്തതുമതി ' എന്നു പറഞ്ഞപ്പോൾ മഴ തോർന്നു . ഈർപ്പമുള്ള നിലത്തിൽ ഉഴുതു മറിച്ച് ആവശ്യമുള്ള വേഗതയിൽ കാറ്റു വീശിപ്പിച്ചു വിത്തുകൾ പാകി . മഴയും വെയിലും കാറ്റും ആ കർഷകന്റെ വരുതിയിൽ നിന്നു . ചെടികൾ വളർന്നു . കൃഷിസ്ഥലം കാണാൻ മനോഹരമായിത്തീർന്നു . കൊയ്ത്തുകാലം വന്നണഞ്ഞു കർഷകൻ ഒരുനെൽകതിർ കൊയ്തെടുത്തു നോക്കി . അതി നകത്ത് ധാന്യം ഉണ്ടായിരുന്നില്ല . മറ്റൊരു കതിരെടുത്തു നോക്കി അതിലും ധാന്യമുണ്ടായിരുന്നില്ല . അയാൾ കുദ്ധനായി . “ ഹേ ദൈവമേ ! മഴ , വെയിൽ , കാറ്റ് എല്ലാം ശരിയായ അനു പാതത്തിലായിരുന്നല്ലോ ഞാൻ ഉപയോഗിച്ചിരുന്നത് , എന്നിട്ടും 
എന്തുകൊണ്ടാണ് എന്റെ കൃഷി നശിച്ചത് ? എന്നുചോദിച്ചു . ദൈവം മന്ദഹസിച്ചിട്ടു പറഞ്ഞു “ എന്റെ നിയന്ത്രണത്തിൽ ഇരുന്നപ്പോൾ കാറ്റു വേഗതയോ ടുകൂടി വീശുമ്പോൾ അമ്മയെ ഇറുകെപ്പിടിക്കുന്ന കുഞ്ഞിനെ പ്പോലെ സസ്യങ്ങൾ ഭൂമിയുടെ ഉള്ളിലേക്ക് വേരുകളെ ആഴ ത്തിൽ ഇറക്കും . മഴ കുറയുമ്പോൾ ജലം അന്വേഷിച്ച് വേരു കൾ നാനാവശങ്ങളിലേക്കും പടരും . പോരാട്ടം ഉണ്ടെങ്കിലേ സസ്യങ്ങൾ തങ്ങളെ സംരക്ഷിച്ചു കൊണ്ടു ശക്തിയോടെ വള രുകയുള്ളൂ . എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തപ്പോൾ നിന്റെ സസ്യങ്ങൾ മടിയൻമാരായിപ്പോയി . സമൃദ്ധിയായി വളർന്നുവെങ്കിലും ധാന്യമണികൾ നൽകുവാൻ അവയ്ക്കയില്ല ” .

“ നിന്റെ മഴയും കാറ്റും ഒന്നും എനിക്കു വേണ്ട . നീ തന്നെ നിയന്ത്രിച്ചു വച്ചുകൊള്ളുക ” എന്നു പറഞ്ഞ് കർഷകൻ അവയെ ദൈവത്തിനു തന്നെ തിരിച്ചു കൊടുത്തു . അതേ , ജീവിതത്തിൽ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചു കഴിഞ്ഞാൽ അതിനേക്കാളും ശൂന്യത വേറെ കാണുകയില്ല . പരാജയപ്പെട്ടവർ സാധാരണയായി പറയുന്നത് എന്താണെന്നറിയാമോ ? “ 


എനിക്കു മാത്രം സമയം ശരിയല്ല ... ഞാൻ ബലൂൺ വിൽക്കാൻ പോയാൽ കാറ്റു വീശുന്നു . 
ഉപ്പു വിൽക്കാൻ പോയാൽ മഴ പെയ്യുന്നു . ” നിങ്ങൾ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഈ ലോകം നിങ്ങ ളുടെ മേൽ പ്രശ്നങ്ങൾ എറിഞ്ഞുകൊണ്ടു തന്നെ ഇരിക്കും . പിന്നെന്തുകൊണ്ടാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാൻ മടിക്കുന്നത് ? കഠിനമായ ചില സന്ദർഭങ്ങൾ , സത്യം പറഞ്ഞാൽ ശാപങ്ങ ളല്ല , നിങ്ങൾക്ക് ലഭിക്കുന്ന വരങ്ങളാണ് ... നിങ്ങൾ ഒരു സിനിമ കാണാൻ പോകുന്നു എന്നുവിചാരിക്കുക അതിൽ അടുത്തടുത്തുള്ള ചലച്ചിത ഭാഗങ്ങൾ നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു വന്നു കൊണ്ടിരുന്നാൽ ആ സിനിമ നിങ്ങൾ ആസ്വദിക്കുമോ ? 
അതോ ബോറടിക്കുന്നു എന്ന് പറഞ്ഞു പുറത്തേക്കു പോകുമോ ? അപ്രതീക്ഷിത സംഭവങ്ങളാണല്ലോ ഒരു ജീവിതത്തെ രസമുള്ളതാക്കുന്നത് . പ്രശ്നങ്ങൾ നിങ്ങളിൽ സമ്മർദ്ദം ചെലുത്തുമ്പോഴായിരിക്കും നിങ്ങളുടെ കഴിവും സാമർത്ഥ്യവും കൂടുതലാവുക ... വെല്ലുവിളികൾ മനുഷ്യനെ പൂർണ്ണതയിലെത്തിക്കും . ഇരുട്ട് എന്നൊരു പ്രശ്നം ഉള്ളതു കൊണ്ടാണല്ലോ വൈദ്യതി കണ്ടു പിടിച്ചത് . യാത്ര എന്ന പ്രശ്നമുള്ളതുകൊണ്ടാണല്ലോ ഗതാഗതത്തി നായി വാഹനങ്ങൾ നിർമ്മിക്കപ്പെട്ടത് .... ദൂരെയുള്ളവരോട് ബന്ധപ്പെടുക എന്നത് പ്രശ്നമായിരുന്ന തുകൊണ്ടാണല്ലോ ടെലിഫോൺ കണ്ടുപിടിക്കപ്പെട്ടത് . പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പിന്നെ നിങ്ങളുടെ ബുദ്ധിയുടെ കഴിവ് നിങ്ങളെങ്ങനെ മനസ്സിലാക്കും ? ഇന്ന് കുട്ടികൾക്ക് ആവശ്യത്തിൽ കൂടുതലായി എല്ലാം ചെയ്തു കൊടുക്കുന്ന മാതാപിതാക്കൾ മനസ്സിലാക്കുക . നിങ്ങൾ വാർത്തെടുക്കുന്നത് ധാന്യങ്ങൾ ഇല്ലാത്ത കതിരു കൾ ആണെന്ന് .... കഴിവും സാമർത്ഥ്യവും ഇല്ലാത്ത ഒരു തലമുറയെ ആയി രിക്കും എന്ന് പ്രശ്നങ്ങളും വെല്ലുവിളികളും അഭിമുഖീകരിച്ച വളരുവാൻ കുട്ടികളെ അനുവദിക്കുക .... പൂർണ്ണ അവബോധത്തിൽ അവർ ജീവിക്കട്ടെ . നിങ്ങളും

9 comments:

  1. നമസ്തേ ജി..🙏

    കഥാ സന്ദർഭം മുമ്പ് വായിച്ചിട്ടുള്ളതാണെങ്കിലും കൺക്ലൂഷൻ മനോഹരം... വളരെ നല്ലൊരു മെസ്സേജിന് നന്ദി...🙏

    ReplyDelete
  2. തീർച്ചയായും ശ്രീനാഥ്‌ജി വെല്ലുവിളികൾ ജീവിതത്തിൽ ഉള്ളത് പ്രതിവിധികൾ കണ്ടുപിടിക്കാൻ സഹായിക്കും അതിനുള്ള ശക്തി ഈശ്വരൻ തരട്ടെ നന്ദി

    ReplyDelete
  3. വെല്ലുവിളികളെയും പുഞ്ചിരിയോടെ നേരിടാം.. നന്ദി ശ്രീനാഥ്‌ജി 🙏🙏🙏🙏

    ReplyDelete
  4. നല്ലൊരു മെസ്സേജ്...
    നന്ദി, ശ്രീനാഥ്‌ ജി...🙏

    ReplyDelete
  5. നല്ല ഒരു സന്ദേശം. പക്ഷേ ഈശ്വരന്റെ താൽപര്യം അനുസരിച്ച് ജീവിക്കുന്നവർക്ക് മാത്രമാണോ എന്നൊരു സംശയം. വെല്ലുവിളികൾ നേരിടുമ്പോൾ ഈശ്വരനെ മറക്കാൻ കഴിയില്ലല്ലോ. സ്വയം അവയെ നേരിടുക തന്നെ മാർഗം. അല്ലേ ?

    ReplyDelete
  6. 🙏🙏🙏നല്ല സന്ദേശം

    ReplyDelete
  7. ഇന്നത്തെ കുട്ടികളെ യാതൊരു വെല്ലുവിളികളും ഏറ്റെടുക്കാൻ മാതാപിതാക്കൾ അവസരം കൊടുക്കുന്നില്ല, മാതാപിതാക്കൾക്കുള്ള സന്ദേശം ആവട്ടെ ഈ ബ്ലോഗ്
    രത്നവല്ലി. വി. വി.

    ReplyDelete
  8. പ്രീതിസന്ധികളിൽ തളരാതെ മുന്നോട്ടു പോകുവാൻ പ്രചോദനം നൽകുന്ന സന്ദേശം. ശ്രീനാഥ്ജി...താങ്ക്സ്🙏👍

    ReplyDelete