കേസ് നമ്പർ 5
ലൈലയുടെ വയറുവേദന
ലൈലയും മജീദും കൗൺസിലിംഗിനായി എത്തി .
ഞാൻ ഒരാളെ കേൾക്കാം എന്നു പറഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം കേൾക്കാതെ ഒന്നും പറയാനില്ല സാറെ , ഇവളുടെ വയറുവേദന കൊണ്ടു തോറ്റു . 17 ഡോക്ടർമാരെ മാറി മാറി കാണിച്ചു . മരുന്നു കുടിച്ചു . എല്ലാ ടെസ്റ്റും എടുത്തു . ഒരു സൂക്കേടും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത് .
ഇത് എന്തോ മാനസിക പ്രശ്നമാണെന്നാണ് ഇപ്പോ അവർ പറയുന്നത് . ഡോക്ടറാ പറഞ്ഞത് സാറിനെ കാണിക്കാൻ . എങ്ങനെയെങ്കിലും ഒന്ന് ഇതു മാറ്റിത്തരണം . എനിക്കു പച്ചക്കറി കച്ചോടാ . ഉള്ള കായൊക്കെ ( പണം ) ഇവളെ ചികിത്സിച്ച് തീരുമെന്നാ എനിക്കു തോന്നുന്നത് . സാറ് എന്തെങ്കിലും ചെയ്യണം .
ലൈല വളരെ പ്രതീക്ഷയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു . ഭർത്താവ് തന്നെ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കിയവണ്ണം അവൾ മേഘാവൃ തമായ കണ്ണുകളോടെ എന്റെ മുഖത്തു നോക്കി നിന്നു .
ലൈലക്ക് എന്താണ് പറയാനുള്ളത് എന്നു ഞാൻ ചോദിച്ചപ്പോഴേക്കും ലൈല കരഞ്ഞുകൊണ്ടു പറഞ്ഞു .
എനിക്ക് ശരിക്കും സഹിക്കാൻ വയ്യാത്ത വയറുവേദന ഉണ്ട് സാറെ . പക്ഷേ ഡോക്ടർമാർക്കൊന്നും അത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല . ഞാൻ കളവ് പറയുകയാണെന്നാണ് അവർ പറയുന്നത് . പടച്ചോനാണെ സത്യം സാറെ എനിക്ക് ഭയങ്കര വയറുവേദന യുണ്ട് . എന്റെ ഭർത്താവും ഇപ്പോ എന്നെ വിശ്വസിക്കാണ്ടായി . സാറെങ്കിലും എന്നെ വിശ്വസിക്കണം . ലൈല പറഞ്ഞു നിർത്തി .
ലൈലയെ ആകെ ഒന്ന് നോക്കിയ ശേഷം ലൈലക്ക് നല്ല വയറുവേദനയുണ്ട് എന്ന് എനിക്ക് മനസ്സിലായി . മറ്റു ഡോക്ടർ മാർക്ക് അതു മനസ്സിലാവാഞ്ഞിട്ടാണ് . എന്നു പറഞ്ഞവസാനിപ്പിച്ചതും ലൈല ഒരു ദീർഘനിശ്വാസം വിട്ടു . അത് ലൈലയുടെ സന്തോഷത്തിന്റെ നെടുവീർപ്പായിരുന്നു . ഞാൻ പറയുന്നത് കളവല്ലെന്ന് സാറിനെങ്കിലും മനസ്സിലായല്ലോ , പടച്ചോന് നന്ദി ലൈല പറഞ്ഞു .
സത്യത്തിൽ ലൈലക്ക് വയറുവേദന ഉണ്ടോ ഇല്ലയോ എന്ന് എനിക്കും മനസ്സിലായിട്ടില്ല . എന്നാൽ ഞാനങ്ങനെ പറഞ്ഞത് ലൈലയുമായി ഒരു റാപ്പോ ഉണ്ടാക്കാൻ വേണ്ടിയായിരുന്നു . അടുത്ത എന്റെ വഴി രണ്ടുപേരുടെയും വ്യക്തിത്വം മനസ്സി ലാക്കുക എന്നതായിരുന്നു .
എനിയെഗ്രാം അനുസരിച്ച് 9 തരം വ്യക്തികളാണ് ഉള്ളത് . 9 തരം വ്യക്തികൾ എന്നുപറയുന്നത് 9 ഭാഷകളാണ് . ഓരോരുത്തർക്കും അവരുടെ ഇഷ്ടാനിഷ്ടങ്ങളും ശരിതെറ്റുകളും ലക്ഷ്യങ്ങളും വീക്ക്നെസ്സുകളും ശക്തിയും ഉണ്ട് . പല രോഗങ്ങളും മനസ്സിന്റെ സൃഷ്ടിയാണ് . സൈക്കോസോമറ്റിക് രോഗങ്ങളാണ് അധികവും . മനോജന്യ രോഗങ്ങളെക്കുറിച്ച് ആയുർവേദത്തിൽ ചരകനും ശ്രതുതനും ധാരാളം വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട് . മനസ്സിന്റെ അവസ്ഥ ശരീരത്തെയും ശരീരത്തിന്റെ അവസ്ഥ മനസ്സിനെയും ബാധിക്കും എന്ന് അവിടെ പറയുന്നുണ്ട് .
അതിനാൽ പല രോഗങ്ങളും അംഗീകാരം നേടാനുള്ള സൂത്രമായി ശരീരം ഉപയോഗിക്കാറുണ്ട് . പല ചോദ്യങ്ങളിലൂടെ ലൈല ധാരാളം അംഗീകാരം ഇഷ്ട പ്പെടുന്ന എന്നാൽ തന്റെ ആവശ്യങ്ങൾ തുറന്നു പറയാത്ത രണ്ടാമത്തെ വിഭാഗമാണെന്ന് മനസ്സിലായി . മജീദാവട്ടെ കർക്കശക്കാരനായ അംഗീകാരം കൊടുക്കാത്ത കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുന്ന സ്നേഹം പ്രകടിപ്പിക്കരുത് , ഉള്ളിൽ വച്ചാൽ മതി എന്നു വിശ്വസിക്കുന്ന ഒന്നാം നമ്പർ ( Perfectionist ) ആണ് എന്നും മനസ്സിലാക്കി .
ശേഷം ലൈലയോട് മാത്രം സംസാരിക്കണമെന്ന് ഞാൻ മജീദിനോട് ആവശ്യപ്പെട്ടു ശരി സാർ ഞാൻ പുറത്തിരിക്കാം . നിസ്കരിക്കാൻ സമയമായി എന്നു പറഞ്ഞ് മജീദ് പുറത്തേക്കു പോയി .
മജീദിന് നിസ്കരിക്കാൻ വേണ്ട സൗകര്യം ചെയ്ത് കൊടുക്കാൻ ഞാൻ എന്റെ സ്റ്റാഫിനെ ചുമതലപ്പെടുത്തിയ ശേഷം ലൈലയോട് ചോദിച്ചു .
ലൈലയുടെ ആഗ്രഹത്തിലുള്ള , സങ്കല്പ്പത്തിലുള്ള ഭർത്താവി നെയാണോ ലഭിച്ചത്
ലൈല പറഞ്ഞു .
ആൾക്ക് എന്നെ വലിയ ഇഷ്ടവും സ്നേഹവുമൊക്കെയാണ് . പക്ഷേ വലിയ ദേഷ്യക്കാരനാണ് . തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയും . എന്റെ കൂടെ എന്റെ വീട്ടിലേക്കൊന്നും വരാറില്ല .
ബീച്ചിൽ പോകാൻ എനിക്ക് വലിയ ആഗ്രഹമാണ് . പക്ഷേ അതൊന്നും സമ്മതിക്കൂല . സിനിമ കാണാൻ പോവാന്ന് പറഞ്ഞാ ടി.വി , കണ്ടാമതീന്ന് പറയും . എന്റെ വീട്ടിൽ എല്ലാ വരും , ബന്ധുക്കളെല്ലാവരും ഭർത്താവിന്റെ കൂടെ തമാശ പറയു കയും , കളിക്കുകയും , സിനിമയ്ക്ക് പോവുകയുമൊക്കെ ചെയ്യും . പക്ഷേ എന്റെ ഭർത്താവിന് അതൊന്നും ഇഷ്ടമില്ല . സ്ത്രീകളാ യാൽ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നാണ് പറയുന്നത് . എന്നാലും കാശൊക്കെ തരും . എന്തെങ്കിലും വേണമെന്നു പറഞ്ഞാൽ വാങ്ങിത്തരും . അല്ലാതെ എന്റെ പിറന്നാളിന് ഒരു സമ്മാനം പോലും എനിക്ക് വാങ്ങിത്തന്നിട്ടില്ല . എനിക്ക് അതിലൊന്നും പരാതിയില്ല . എന്നു പറഞ്ഞ് ലൈല നെടുവീർപ്പിട്ടു . അതിലൊന്നും പരാതിയില്ല എന്ന് വെറുതെ പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി , ശേഷം ഞാൻ ലൈലയുടെ രോഗത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു . അപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത് .
രണ്ട് വർഷം മുമ്പാണ് ലൈലയ്ക്ക് ആദ്യമായി വയറുവേദന ഉണ്ടായത് . അത് മജീദിനെ വിളിച്ചറിയിച്ചപ്പോൾ മജീദ് പെട്ടെന്ന് വരികയും കട്ടൻചായ ഉണ്ടാക്കികൊടുക്കുകയും ഓറഞ്ച് പൊളിച്ച് കൊടുക്കുകയും കൈ പിടിച്ച് കുറച്ചു നേരം ഇരിക്കുകയും ശേഷം ജീപ്പ് വിളിച്ചു കൊണ്ടു പോയി ലൈലയെ ഡോക്ടറെ കാണിക്കുകയും വരുന്ന വഴി ഹോട്ടലിൽ കയറി മസാലദോശ വാങ്ങിക്കൊടുക്കുകയും ചെയ്തു . സത്യത്തിൽ ഈ സംഭവം ലൈലയുടെ ഉപബോധമനസ്സ് വല്ലാതെ ആഘോഷിച്ചു . ലൈല തന്റെ സങ്കല്പത്തിലെ ഭർത്താവിനെയാണ് അപ്പോൾ കണ്ടത് . ആ വയറുവേദന ഒരു അസോസിയേഷനായി മാറി . പിന്നീട് അടുത്ത മാസവും വയറുവേദന വന്നു . അപ്പോഴും മജീദ് ഓടിവന്ന് കാര്യങ്ങൾ ചെയ്തു . അതും ലൈലയുടെ ഉപ് ബോധമനസ്സ് രേഖപ്പെടുത്തി . പിന്നീട് ഭർത്താവിന്റെ സ്നേഹ ത്തിനു വേണ്ടി വയറുവേദന ഉണ്ടാക്കിയാൽ മതി എന്ന തീരു മാനത്തിൽ ഉപബോധമനസ്സ് എത്തിച്ചേർന്നു . ഇത് ലൈലപോലും അറിയാതെ ലൈലയിൽ സംഭവിച്ച താണ് . അതിനാൽ ലൈല വയറുവേദന അഭിനയിക്കുകയല്ല ശരിക്കും അനുഭവിക്കുന്നുണ്ട് .
എന്താണ് ഈ വയറുവേദന മാറ്റാ നുള്ള വഴി .
ശേഷം മജീദിനെ വിളിച്ച് ലൈലയുടെ വയറു വേദന മജീദിന്റെ ലാളനയ്ക്കും സ്നേഹത്തിനും വേണ്ടിയാണെന്നും ധാരാളം പരിഗണനയും ലാളനയും കൊടുക്കണമെന്നും പറഞ്ഞു .
ഇവിടെ സത്യത്തിൽ കൗൺസിലിംഗ് ആവശ്യമുണ്ടായി രുന്നത് മജീദിന് ആയിരുന്നു . ഹൈപ്പോകോൺഡ്രിയാസിസ് എന്നാണ് ഇത്തരം അവസ്ഥ കളെ വിളിക്കാറ് . രോഗലക്ഷണങ്ങൾ പൂർണ്ണമായും കാണിക്കു മെങ്കിലും മെഡിക്കൽ ചെക്കപ്പിൽ കാണില്ല . അത് മാനസീകമാണ് .
ഉള്ളടക്കത്തിലെ കുതിരയെ വിഴുങ്ങിയ ജഗതിയെ ഓർക്കുക .
ഇതുപോലെയുള്ള ഒരുപാടു വയറുവേദനകൾ ഞാൻ മാറ്റി യിട്ടുണ്ടെന്നും അത് ഒരു ഒറ്റമൂലി കൊടുത്തിട്ടാണെന്നും പറഞ്ഞ് അടുക്കളയിൽ ലഭിക്കുന്ന ചില വസ്തുക്കൾ എടുത്ത് മരുന്നാക്കി മൂന്നു ദിവസം കഴിക്കാൻ പറഞ്ഞു . ഈ മരുന്നുകഴിച്ച് പലർക്കും രണ്ടു ദിവസം കൊണ്ട് മാറിയിട്ടുണ്ടെന്നും പറഞ്ഞപ്പോൾ രണ്ടു ദിവസം കൊണ്ട് ലൈലയുടെ വയറുവേദന പമ്പ കടന്നു .
മജീദ് കാര്യങ്ങൾ മനസ്സിലാക്കി കൂടുതൽ സ്നേഹത്തോടെ പെരുമാറുകയും ഇടക്ക് ബീച്ചിൽ പോവാൻ സമയം കണ്ടെത്തുകയും ചെയ്തതോടെ ദുരിതപൂർണ്ണമായ ജീവിതം സ്വർഗ്ഗതുല്യ മായി . ഇപ്പോൾ 3 കുട്ടികളുമായി വളരെ സന്തോഷത്തോടെ മജീദും ലൈലയും ജീവിക്കുന്നു .
No comments:
Post a Comment