--ഒഴിഞ്ഞ തോണി--ഒരിക്കൽ ഒരു രാത്രിയിൽ ഒരു കാര്യമവിടെ സംഭവിച്ചു.
ആ രാത്രി,ഞാൻ കണ്ണുകളടച്ചു ധ്യാനിച്ചുകൊണ്ട് ഞാനെന്റെ തോണിയിൽ സഞ്ചരിക്കുകയായിരുന്നു,,
തടാകത്തിന്റെ ഇറക്കത്തിൽ താനേ ഒഴുകിക്കൊണ്ട് വരികയായിരുന്ന ഒരൊഴിഞ്ഞ തോണിയുമായി പെട്ടെന്നെന്റെ തോന്നി കൂട്ടിയിടിച്ചു.
ഞാനെന്റെ കണ്ണുകൾ അടച്ചിരിക്കയായിരുന്നു.
അതിനാൽ ഞാൻ വിചാരിച്ചു:
ആരോ ഒരാൾ തന്റെ തോണിയുമായി വന്ന് എന്റെ തോണിയിൽ വന്നിടിച്ചിരിക്കുകയാണ്.
എനിക്ക് ദേഷ്യം വന്നു.
ഞാനെന്റെ കണ്ണുകൾ തുറന്നു.
ദേഷ്യത്തിൽ ഞാനാ മനുഷ്യനോട് എന്തോ ചിലത് പറയുവാൻ തുടങ്ങുകയായിരുന്നു.
അപ്പോൾ ഞാനത് കണ്ടു:
ആ തോണി ശൂന്യമായിരുന്നു.
അതൊരൊഴിഞ്ഞ തോണിയായിരുന്നു.
അപ്പോൾ എന്റെ ദേഷ്യത്തിന് നിങ്ങുവാനവിടെ യാതൊരു വഴിയുമുണ്ടായിരുന്നില്ല.
ആരുടെ നേർക്കാണ് ഞാനെന്റെ ദേഷ്യത്തെ പ്രകടിപ്പിക്കുക?
ആ തോണി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
അത് ഒഴുക്കിൽപ്പെട്ട് താഴേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് അത് വന്ന് എന്റെ തോണിയിലിടിച്ചത്. അതിനാൽ അവിടെ ഒന്നും തന്നെ ചെയ്യുവാൻ സാധ്യമായിരുന്നില്ല.
ഒരൊഴിത്ത തോണിയിലേക്ക് എന്റെ ദേഷ്യത്തെ പ്രക്ഷേപിക്കുവാൻ യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല."
ആ നിശബ്ദമായ രാത്രിയിൽ ഞാൻ എന്റെ തന്നെ ഉള്ളിലുള്ള ഒരു സ്ഥാനത്തെത്തിച്ചേർന്നു.
ആഒഴിഞ്ഞ തോണി എന്റെ ഗുരുനാഥനായിരുന്നു.
ഇപ്പോൾ ആരെങ്കിലും വന്ന് എന്നെ അപമാനിക്കുകയാണെങ്കിൽ ,
ഞാൻ ചിരിച്ചു കൊണ്ട് പറയും:
ഈ തോണിയും ശൂന്യമാണ്.
പിന്നെ ഞാനെന്റെ കണ്ണുകളടക്കും,
ഞാൻ എന്റെ ഉള്ളിലേക്ക് പോകും."
- ഓഷോ
No comments:
Post a Comment