Tuesday, February 18, 2020

ഇരുട്ടടിയുടെ മനഃശാസ്ത്രം!

ഇരുട്ടടിയുടെ മനഃശാസ്ത്രം!


ഈ ലോകം എന്നാൽ എന്ത്? 


ഇന്ത്യൻ തത്വ ചിന്ത അതിനെ നിങ്ങളുടെ കാഴ്ചപ്പാട് എന്നാണ് വിളിക്കുന്നത്. ലോകാവസാനം എല്ലാവര്ക്കും ഉണ്ട് . 


അവർ മരിക്കുമ്പോൾ ആണ് എന്ന് മാത്രം. നമ്മുക്ക് ഒന്ന് കൂടെ ചിന്തിച്ചു നോക്കാം.. 


ഈ ലോകം ഉണ്ട് എന്ന് നമ്മുക്ക് അറിവ് ലഭിക്കുന്നത് എങ്ങനെയാണു? 

അഞ്ചു ഇന്ദ്രിയങ്ങളിലൂടെ ലോകത്തെ കേൾക്കുന്നു, കാണുന്നു, മണക്കുന്നു,രുചിക്കുന്നു, സ്പർശിക്കുന്നു. 


എന്നാൽ ഒരാൾ ജനിച്ചതേ അഞ്ചു ഇന്ദ്രിയങ്ങൾ ഇല്ലാതെ ആണെങ്കിൽ അയാൾക്ക്‌ ലോകം ഉണ്ടോ? 


നമ്മുക്കയാളെ കാണാം, കേൾക്കാം, തൊടാം പക്ഷെ നമ്മുക്കയാളെ എങ്ങനെ ബോധ്യപെടുത്താം ഈ ലോകം നിലവിൽ ഉണ്ട് എന്ന്? 


ഒരിക്കലും സാധ്യമല്ല അതായതു അയാൾ ജനിച്ച കാര്യം പോലും അയാൾ അറിയുന്നില്ല. 


ഇന്നത്തെ കാലത്തു ഇതൊരു അസുഖമാണ് വികാലാംഗതയാണ് എന്നാൽ യോഗ ഇതിനെ സമാധി എന്നാണ് വിളിക്കുന്നത്.. 


അറിഞ്ഞു കൊണ്ട് ലോകത്തിൽ നിന്നും ഉൾ വലിയുമ്പോൾ ഉള്ളിലെ ആനന്ദ സ്വരൂപം നമ്മുക്കറിയാനാകുമെന്നാണ് യോഗ പറയുന്നത്. 


ധ്യാനത്തിന്റെ യുക്തിയും അത് തന്നെ. കണ്ണടയ്ക്കു, കാതടയ്ക്കു, മൂക്കടയ്ക്കു, നാക്കടക്കു, സ്പര്ശമേല്ക്കാതിരിക്കു എന്നൊക്കെ ധ്യാനിക്കുമ്പോൾ പറയുന്നത് ഇത് കൊണ്ടാണ്.


ഇത് ലോകത്തെ നിഷേധിക്കുക ആണോ? അല്ല തീർച്ചയായും അല്ല.


അഞ്ചു ഇന്ദ്രിയങ്ങളുടെ ഒഴുകി വരുന്ന അറിവുകളാണ് ലോകം എന്ന ധാരണ നമുക്കുണ്ടാകുന്നത്. 


അഞ്ചു ഇന്ദ്രിയങ്ങൾ കൂട്ടിമുട്ടുന്ന ഇടം ആണ് മനസ്സ്, മനസ്സിൽ ശേഖരിച്ച കാര്യങ്ങളെ ബുദ്ധി എന്ന അരിപ്പ കൊണ്ട് അരിച്ചെടുത്തു നമ്മൾ പുറത്തു വിടും, കൈ, കാൽ, ലിംഗം, ഗുദം, വായ എന്നിവയിലൂടെ ആണ് പുറത്തേക്കുള്ള സംവേദനം. അകത്തേക്കുള്ള സംവേദനം ജ്ഞാനേന്ദ്രിയങ്ങളിലൂടെയും പുറത്തേക്കുള്ളത് ഈ പറഞ്ഞ കർമേന്ദ്രിയങ്ങളിലൂടയും ആണ്. 


ബുദ്ധിയുടെ അരിപ്പ നമ്മൾ വെക്കുന്നത് എവിടെയാണ്? പുറത്തേക്കു വിടുന്ന ഭാഗത്താണ്. അകത്തേക്ക് വരുന്ന ഇടത്തു ഒരു അരിപ്പയും ഇല്ല. 


ഒരു ഉദാഹരണം പറയാം.


നമ്മുടെ കണ്ണ് മുതൽ നാക്കു വരെയുള്ള അഞ്ചു  ഇന്ദ്രിയങ്ങളും ഒരു കുടത്തിലേക്കു വെള്ളം കൊണ്ടുവരുന്ന അഞ്ചു കുഴലുകൾ ആണ് എന്ന് കരുതുക. ഈ കുടം നമ്മുടെ മനസ്സാണ്. കുടത്തിൽ നിന്ന് പുറത്തേക്കു പോകുന്ന അഞ്ചു കുഴലുകൾ ആണ് കൈ മുതൽ ഗുദം വരെയുള്ള അഞ്ചു ഇന്ദ്രിയങ്ങൾ. 


ഒരാളോട് നമ്മുക്ക് കലശലായ ദേഷ്യം ഉണ്ടാകുന്നു. ഒരു പക്ഷെ അയാളെ കാണുമ്പോൾ കേൾക്കുമ്പോൾ തൊടുമ്പോൾ അങ്ങനെ ഏതു വിധേനെയും ആവാം. ഈ ദേഷ്യം നമ്മുടെ മനസിലാണ് രൂപപ്പെടുന്നത്. അയാളെ ഒന്ന് പൊട്ടിച്ചു കൊടുക്കണം 

എന്നോ നല്ല അസ്സൽ ചീത്ത വിളിക്കണമെന്നോ നമ്മുടെ ഉള്ളിൽ ഉണ്ട്. പക്ഷെ ഈ സാഹചര്യത്തിൽ അത് ചെയുന്നത് നമ്മുക്ക് തന്നെ ദോഷം ഉണ്ടാക്കും എന്ന് ബുദ്ധി നമ്മളെ ഉപദേശിക്കും അപ്പോൾ തല്ലാൻ ഓങ്ങിയ കൈ കൊണ്ട് നമ്മൾ തലോടും. പക്ഷെ ബുദ്ധി എന്ന അരിപ്പ നമ്മുടെ ഉള്ളിൽ ഉണ്ടായ ഈർഷ്യ എന്ന അഴുക്കിനെ താൽക്കാലികമായി മാത്രമേ തടഞ്ഞുള്ളൂ, ആ അഴുക്കു പുറത്തു പോകാതെ ഉള്ളിൽ കിടക്കുകയും, നമ്മുക്ക് പ്രതികൂലമല്ലാത്ത സാഹചര്യത്തിൽ നമ്മൾ അയാളെ തല്ലുകയും ചെയ്യും. ഇങ്ങനെ ആണ് ഇരുട്ടടി ഉണ്ടാകുന്നത്. 


ഉള്ളിൽ കിടക്കുന്ന ഈർഷ്യ കെട്ടു നാറുന്നതിനെയാണ് നമ്മൾ പക എന്ന് വിളിക്കുന്നത്. 


ചോദ്യം ഇതാണ് പുറത്തോട്ടു പോകുന്ന കുഴലിൽ വെച്ച ബുദ്ധി എന്ന അരിപ്പ അകത്തോട്ടു വരുന്ന കുഴലിൽ വെച്ചാൽ എന്ത് സംഭവിക്കും??


പതഞ്ജലിയും ബുദ്ധനും പറയുന്നത് പരമാനന്ദം സംഭവിക്കും എന്നാണ്... ബുദ്ധനും പതഞ്ജലിയും എട്ടു അരിപ്പകളെ കുറിച്ച് പറയുന്നു അഷ്ടാംഗ മാർഗം എന്ന് ബുദ്ധൻ അഷ്ടാംഗ യോഗം എന്ന് പതഞ്ജലി....

കടപ്പാട് 

Ramanand Kalathingal

Thursday, February 13, 2020

പ്രപഞ്ച മഹാ കഥ

പ്രപഞ്ച മഹാകഥ

പ്രപഞ്ചമുണ്ടായിട്ട് ഏകദേശം 13.8 ബില്യൺ വർഷങ്ങൾ ആയെന്നും, ഭൂമി ഉണ്ടായിട്ട് 4.5 ബില്യൺ വർഷങ്ങൾ ആയെന്നുമൊക്കെ പറയുമ്പോൾ ആ സംഖ്യകളുടെ വലിപ്പം പലരും ഓർക്കാറില്ല. ഈ പറയുന്ന സമയ  ദൈർഘ്യം, ഒരു പക്ഷേ സങ്കൽപ്പിക്കാവുന്നതിലപ്പുറം വലിയൊരു കാലയളവാണ്. മനുഷ്യർ ഉണ്ടായിട്ട് 
കേവലം 2 ലക്ഷം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്ന് പറയുമ്പോഴും, 2 ലക്ഷവും 14 ബില്യണും 
തമ്മിലുള്ള അതിഭീമമായ അന്തരവും ആരും ഓർക്കാറില്ല!

ഈ കാലയളവുകളെ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ വേണ്ടി ‘കോസ്മിക് കലണ്ടർ’ ഉപയോഗിക്കാം. 
കാൾ സാഗൻ അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് ഈ ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ - 
അതായത് 13.8 ബില്യൺ വർഷങ്ങളെ - ഒരൊറ്റ വർഷത്തെ, അതായത് കൃത്യം 365 ദിവസങ്ങളുടെ ഒരു 
കാലയളവിലേക്ക് ചുരുക്കുന്നു. (ഒരു ബില്യൺ എന്നാൽ നൂറു കോടി)
ഉദാഹരണത്തിന്, ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഉണ്ടാകുന്നു. അടുത്ത വർഷം ഡിസംബർ 31 അർദ്ധരാത്രി - കൃത്യം 12 മണിക്ക് പ്രപഞ്ചം ഇന്നുള്ള അവസ്ഥയിലേക്കുത്തുന്നു എന്നും സങ്കൽപ്പിക്കുക. അങ്ങനെ എങ്കിൽ ഈ ‘കോസ്മിക് കലണ്ടറിലെ’ ഒരു സെക്കന്റ് 438 വർഷങ്ങൾക്ക് 
സമമായിരിക്കും. ഒരു മണിക്കൂർ എന്നത് 15.8 ലക്ഷം വർഷങ്ങളും, ഒരു ദിവസമെന്നത് 3.78 കോടി വർഷങ്ങളും ആയിരിക്കും. ഇനി ഈ കലണ്ടറിലൂടെ ഒന്ന് സഞ്ചരിച്ച്, നമുക്കറിയാവുന്ന പ്രപഞ്ചത്തിൽ ഇത് 
വരെ നടന്ന പ്രധാന സംഭവങ്ങളെ ഒന്ന് പരിശോധിക്കാം!.

ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12:00 മണി. ബിഗ് ബാംഗ് സംഭവിക്കുന്നു! ആദ്യത്തെ മൈക്രോ 
സെക്കന്റുകളും, സെക്കന്റുകളുമൊക്കെ പ്രപഞ്ചത്തിന്റെ അടിസ്ഥാന കണികകളുടെ രൂപീകരണമാണ്. നമുക്ക് 
താല്പര്യമുള്ള വിഷയങ്ങളൊന്നും ആദ്യത്തെ ഒന്ന് രണ്ട് മാസത്തേക്ക് സംഭവിക്കുന്നില്ല! നമ്മുടെ ഗ്യാലക്സി ആയ മിൽക്കി വേ (ആകാശ ഗംഗ) ഉണ്ടാകുന്നത് മാർച്ച് 15 ന് ആണ്. പിന്നെയും നീണ്ട 
കാത്തിരിപ്പ്! സൂര്യനും സൗരയൂഥവുമൊക്കെ ഒരു പാട് മാസങ്ങൾ കഴിഞ്ഞ് - കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 31 നാണ് ഉണ്ടാകുന്നത്! അതിനോടനുബന്ധിച്ചു തന്നെ ഭൂമിയും, ഇതര ഗ്രഹോപഗ്രഹങ്ങളും ഉണ്ടാകുന്നു. ഒരു 
വർഷത്തിൽ 8 മാസം അപ്പോഴേക്കും കടന്നു പോയി.

ഭൂമിയിലെ ജീവന്റെ ആദ്യ കണിക ഉണ്ടാകുന്നത് സെപ്തംബർ 21 നാണ്.പ്രോകാരിയോട്ട് എന്ന് വിളിക്കപ്പെടുന്ന അതീവലളിതമായ ഏകകോശജീവികൾ. ഫോട്ടോ സിന്തസിസ് എന്ന പ്രതിഭാസം 
ആരംഭിക്കുന്നത് ഒക്റ്റോബർ 12 ന്. വർഷത്തിലെ 10 മാസം കഴിയാറായിട്ടും, മനുഷ്യൻ പോയിട്ട് 
ബഹുകോശ ജീവികൾ പോലും ഭൂമിയിൽ ആവിർഭവിച്ചില്ല എന്നോർക്കണം!

പ്രോകാരിയോട്ട് ജീവികളിൽ ന്യൂക്ലിയസ് ഉണ്ടാകുന്നത് (അതായത് യൂകാരിയോട്ടുകൾ ആയി മാറുന്നത് 
നവംബർ 9 ന് ആണ്. ഇതിനു മുമ്പ് തന്നെ, അതായത് കോശങ്ങളിൽ മർമങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ‘സെക്സ്’ ഉരുത്തിരിഞ്ഞിരുന്നു എന്നറിയാമോ? അത് സംഭവിച്ചത് നവംബർ 1 നാണ്!

ആദ്യത്തെ ബഹുകോശജീവികൾ പ്രത്യക്ഷപ്പെടുന്നത് ഡിസംബർ 5ന്. കടലിനടിത്തട്ടിൽ കാണപ്പെടുന്ന 
ലളിതമായ ജീവികൾ ഉണ്ടാകുന്നത് ഡിസംബർ 14നാണ്. സമാനകാലത്ത് തന്നെയാണ് ആർത്രോപോഡുകളുടെ 
ഉത്ഭവവും. ഡിസബർ 18ന് മത്സ്യങ്ങളും, ഉഭയജീവികളുടെ പൂർവികരും ഉണ്ടാകുന്നു.

ഡിസംബർ 20 ന് കരയിൽ സസ്യങ്ങൾ ഉണ്ടാകുന്നു. ചെറുപ്രാണികളും, ഇന്നത്തെ ഇൻസെക്റ്റുകളുടെ 
പൂർവികരും ഉണ്ടാകുന്നത് ഡിസംബർ 21 നാണ്. ഡിസംബർ 22 ന് ആദ്യ ഉഭയജീവികൾ ഉണ്ടാകുന്നു. 
ഉരഗങ്ങൾ ഉണ്ടാകുന്നത് ഡിസംബർ 23 നും, സസ്തനികൾ ഉണ്ടാകുന്നത് ഡിസംബർ 26 നുമാണ്. ഒരു വർഷം 
കഴിയാൻ വെറും 5 ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മനുഷ്യൻ എന്ന അതിവിശിഷ്ടനായ ജീവിയോ, 
എന്തിന്, അവനോട് വിദൂര സാദൃശ്യമുള്ള ഒരു പൂർവികനോ പോലും ഇത് വരെ ഉണ്ടായിട്ടില്ല!
ദിനോസറുകൾ ആവിർഭവിക്കുന്നത് കൃസ്തുമസിന്റെ തലേന്ന് അർദ്ധരാത്രി ആണ്!പക്ഷികൾ ഉണ്ടാകുന്നത് 
ഡിസംബർ 27 നും. നമുക്ക് പ്രിയങ്കരമായ പുഷ്പങ്ങൾ ചെടികളിൽ ഉണ്ടാകാൻ തുടങ്ങിയത് ഡിസംബർ 28 
ഓടെ ആണ്. അഞ്ചു ദിവസം ഭൂമിയിലെ രാജാക്കന്മാരായിരുന്ന ദിനോസറുകൾ ഡിസംബർ 29 ഓടെ 
അരങ്ങൊഴിയുകയാണ്.

ഡിസംബർ 30 ന് സകല ഹോമിനിഡ് ഗ്രൂപ്പുകളുടേയും പിതാമഹൻ ആയ പ്രൈമേറ്റുകളുടെ ആദി രൂപങ്ങൾ 
ഉണ്ടാകുന്നു. കൂടുതൽ സസ്തനികൾ ഭൂമിയിൽ പരിണമിച്ചുണ്ടാകുന്നു.
ഡിസംബർ 31, 6:05 ന് Ape എന്ന് വിളിക്കാവുന്ന ഒരു ജീവി ഭൂമിയിൽ ഉണ്ടാകുന്നു. ഉച്ചയ്ക്ക് 2:24
ഓടെ ഇപ്പോഴത്തെ മനുഷ്യനും, ചിമ്പാൻസിയും, ഗൊറില്ലയും ഒക്കെ ഉൾപ്പെടുന്ന ‘ഹോമിനിഡ്’ 
ഗ്രൂപ്പിന്റെ പൊതു പൂർവികൻ ഉണ്ടാവുകയാണ്. മണിക്കൂറുകൾ മാത്രം ബാക്കി ഉള്ളപ്പോഴും മനുഷ്യൻ 
ചിത്രത്തിലില്ല എന്ന് ശ്രദ്ധിക്കുക!
രാത്രി 10:24 ന് മനുഷ്യ പൂർവികർ ആയ ഹോമോ എറക്ടസ് ഉണ്ടാകുന്നു. സമാന സമയത്ത് തന്നെ കല്ലു 
കൊണ്ടുള്ള ആയുധങ്ങളും കണ്ടു പിടിക്കപ്പെടുന്നു. 11:44 pm നാണ് തീയുടെ ഉപയോഗം മനുഷ്യ പൂർവികർ 
കണ്ടെത്തുന്നത്. ഒടുവിൽ, ഡിസംബർ 31 രാത്രി11:52 pm ന്, മനുഷ്യൻ എന്ന് വിളിക്കാവുന്ന ഒരു
ജീവി ആവിർഭവിക്കുകയാണ്! ഒരു വർഷത്തെ കലണ്ടർ അവസാനിക്കാൻ വെറും എട്ട് മിനിറ്റ് മാത്രം 
ബാക്കി ഉള്ളപ്പോൾ

ഒരു വർഷത്തെ പ്രപഞ്ച ചരിത്രത്തിൽ, മനുഷ്യന്റെ അറിയുന്നതും, എഴുതപ്പെട്ടതും, അല്ലാത്തതുമായ സകല 
ചരിത്രവും, നമുക്കറിയാവുന്ന പ്രശസ്തരും അപ്രശസ്തരും ആയ സകല മനുഷ്യരുടേയും കഥ ഈ എട്ട് മിനിറ്റിൽ 
ഒതുങ്ങുന്നു! സത്യത്തിൽ അങ്ങനെ പറയുന്നത് പോലും ശരിയല്ല. ഈ എട്ട് മിനിറ്റ് എന്ന് പറയുന്നത് യഥാർത്ഥ 
സ്കെയിലിൽ രണ്ട് ലക്ഷം വർഷങ്ങൾ ആണ്. മനുഷ്യന്റെ അറിയാവുന്ന ചരിത്രം ഏതാനും പതിനായിരം 
വർഷങ്ങളിൽ ഒതുങ്ങും!

സകല ദൈവ സങ്കൽപ്പങ്ങളും, മതങ്ങളും വരുന്നത് ഈ എട്ടു മിനിറ്റിന്റെ അവസാനത്തെ ചില 
നിമിഷങ്ങളിൽ ആണ്! എഴുത്ത് (ലിപി) കണ്ടു പിടിക്കുന്നത് കലണ്ടർ തീരാൻ വെറും 13 സെക്കന്റുകൾ 
ബാക്കി ഉള്ളപ്പോഴാണ്. വേദങ്ങളും, ബുദ്ധനും, കൺഫ്യൂഷ്യസും, അശോകനും, റോമാ സാംമ്രാജ്യവും ഒക്കെ 
വരുന്നത് അവസാനത്തെ 6 സെക്കന്റുകൾക്ക് മുമ്പ്.

ആധുനിക ശാസ്ത്രത്തിന്റെ ആവിർഭാവവും, വ്യാവസായിക വിപ്ലവവും, അമേരിക്കൻ, ഫ്രെഞ്ച് തുടങ്ങി 
സകല വിപ്ലവങ്ങളും, സകല ലോഹമഹായുദ്ധങ്ങളും നടന്നത് അവസാനത്തെ ഒരു സെക്കന്റിനകത്താണ്!

ഇത്രയും പുരാതനമായ പ്രപഞ്ചത്തിന്റെ ഒരു കോണിൽ നിന്ന് കൊണ്ട് ഇന്നലത്തെ മഴയ്ക്ക് മുളച്ച തകര ആയ 
മനുഷ്യനെ അവന്റെ നിസ്സാരത മനസ്സിലാക്കിക്കാൻ കോസ്മിക് കലണ്ടർ നല്ലൊരു ടൂൾ ആണ്! എട്ടു minute
മാത്രം ജീവിച്ചത് കൊണ്ട് ഉത്കൃഷ്ടരായി എന്ന് കരുതുന്നവർ, അഞ്ചു ദിവസം ജീവിച്ച ദിനോസറുകൾ 
അവശേഷിപ്പിച്ചത് ചില ഫോസിലുകൾ മാത്രം....
ഓർക്കുക!
Copied 
Dr  sreenath  karayattu

Monday, February 10, 2020

പരമേശ്വർജി അവസാന നിമിഷങ്ങൾ

പരമേശ്വർജി അവസാന നിമിഷങ്ങൾ 

7.2.20 പകൽ ഒറ്റപ്പാലം തണൽ ബാലാശ്രമത്തിനോട് ചേർന്ന് ശശിയേട്ടന്റെ വീട്ടിൽ പരമേശ്വർജി സേതുമാധവൻ വൈദ്യരുടെ (കുട്ടൻ വൈദ്യർ )ചികിത്സയിൽ 

രാവിലെ പ്രഭാത കൃത്യങ്ങൾക്കു ശേഷം കുട്ടൻവൈദ്യരുടെ മകളുടെ വിവാഹത്തിന് പോയിവന്നതിനുശേഷം വിശ്രമം 

തണൽ  ബാലാശ്രമത്തിൽ    ഗോആധരിത്    ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിന്റെ 3ദിവസ ശിബിരവും  നമ്മുടെ പുനർജനി
ശിബിരവും  നടക്കുന്നു...

 വൈകുന്നേരം 5 മണിക്ക്. എൻറെ സുഹൃത്ത് ഷിജുവും ഭാര്യ സ്വാതിയും പരമേശ്വർ ജി യെ കാണാൻ പോകുന്നു. ഒരു മണിക്കൂറോളം സമയം പാട്ടും കഥകളും ഒക്കെയായി അദ്ദേഹത്തിൻറെ കൂടെ. ഭജനകൾ പാടി പഴയ കഥകൾ   പറഞ്ഞു പരമേശ്വർജി അതീവ സന്തോഷത്തിലായിരുന്നു നല്ല ഓർമ്മ ഓടുകൂടി പഴയ കാര്യങ്ങളെല്ലാം സംസാരിക്കുന്നുണ്ടായിരുന്നു. വിവേകാനന്ദന്റെ  ചിക്കാഗോ പ്രസംഗം   ഇംഗ്ലീഷിൽ തന്നെ  സ്വാതിക്ക്‌ പറഞ്ഞുകൊടുക്കുകയും ചെയ്തു 

7 മണിയോടുകൂടി ഭക്ഷണത്തിനുശേഷം പരമേശ്വർജി വിശ്രമം 

രാത്രി 11 മണിക്ക് ഞാനും ശശിയേട്ടനും ശശി ചേട്ടൻറെ വീട്ടിൽ കിടന്നുറങ്ങുമ്പോൾ.   പരമേശ്വർജിയുടെ സന്തതസഹചാരിയായ സുരേന്ദ്രൻ ജിയുടെ ഫോൺ കോൾ. 
പരമേശ്വർജിക്കു ചെറിയ എന്തോ അസ്വാസ്ഥത ഉണ്ടെന്നും ഒന്നവിടം വരെ ചെല്ലാമോ എന്നും ചോദിച്ചു 

ഉടനെ ശശിയേട്ടനും ഞാനും അവിടേക്ക് പോവുകയും ചെയ്തു. ആ സമയത്ത് പരമേശ്വർജിക്ക്  ചെറിയ ശ്വാസം തടസ്സം നേരിടുന്നു ണ്ടായിരുന്നു.

സമയം 11.10 pm
ശശിയേട്ടൻ   കുട്ടൻ വൈദ്യരെ ഫോണിൽ വിളിച്ചു എന്തുചെയ്യണം എന്നുചോദിച്ചു 

കാര്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം മല്ലിയും ചുക്കും ശർക്കരയും ചേർത്ത് വെള്ളം തിളപ്പിച്ച് കൊടുക്കാൻ പറഞ്ഞു ഉടനെ ഞാനും ശശിയേട്ടനും തണലിൽ പോയി ഇതുണ്ടാക്കി പരമേശ്വർജിക്കു കൊടുത്തു അദ്ദേഹം എഴുന്നേറ്റിരുന്നു അത് മുഴുവൻ കുടിച്ചു ഇനി കിടക്കാം എന്നു പറഞ്ഞു ആസമയത്തു അദ്ദേഹത്തിന്റെ നെഞ്ചിൽ നിന്നും കഫം ഉണ്ടായതിനാൽ ചെറിയ ശ്വാസതടസം ഉണ്ടായിരുന്നു 

സമയം 11.45  
ശശിയേട്ടൻ  വീണ്ടും കുട്ടൻവൈദ്യരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു പരമേശ്വർജിയുടെ പൾസ്‌ നോക്കാനാണ് അദ്ദേഹം നിർദ്ദേശിച്ചത് രണ്ട് പേരെ ഇങ്ങോട്ടു അയക്കാമെന്നും പറഞ്ഞുആസമയം  പൾസ്‌ നോക്കിയപ്പോൾ ഉണ്ടായിരുന്നു ഞങ്ങൾ വീണ്ടും കുറച്ചു മല്ലി വെള്ളം കൊടുത്തപ്പോൾ എഴുന്നേറ്റിരുന്നു അത് മുഴുവനും കുടിച്ചു വീണ്ടും ഇനി കിടക്കാം എന്നുപറഞ്ഞു അപ്പോഴാണ് നഴ്സസ് കൂടിയായ  സ്വാതി തണലിൽ ഉള്ളകാര്യം ശശിയേട്ടൻ ഓർത്തത് ഞാൻ  ഷിജുവിനെ  വിളിച്ചു സ്വാതിയെയും കൂട്ടി ബിപി അപ്പാരറ്റസ് എടുത്തു വാരാൻ പറഞ്ഞു അപ്പോഴേക്കും കഫത്തിന്റെ ബുദ്ധിമുട്ട് മാറി പരമേശ്വർജി ശാന്തമായി എങ്കിലും മുറിഞ്ഞു മുറിഞ്ഞുള്ള ശ്വാസം എടുക്കുന്നുണ്ടായിരുന്നു 

സമയം 12മണി 
ഷിജുവും  സ്വാതിയും എത്തി ബിപി നോക്കി 100നു മുകളിൽ ഉണ്ടായിരുന്നു പൾസും ഉണ്ടായിരുന്നു 
ശ്വാസത്തിന്റെ ബുദ്ധിമുട്ടു പൂർണമായും മാറി

ശാന്തമായി ദീര്ഘ മായി ശ്വസിക്കുന്നു 

കയ്യും തലയുമൊക്കെ നേരെയാക്കി നിവർന്നു കിടന്നു

മുഖത്തു ഗംഭീരതേജസ്   മുഖത്തെപേശികളെല്ലാം അയഞ്ഞു പുഞ്ചിരിച്ചുകൊണ്ട് ശാന്തമായി കിടക്കുന്നു 

എന്നാൽ വീണ്ടുംബിപി  നോക്കിയപ്പോൾ 50ലേക്കും 10ലേക്കും കുറഞ്ഞു. പൾസ്‌ കിട്ടാതായി 

ആസമയം മുതൽ ഞങ്ങൾ   വിഷ്ണു
സഹസ്രനാമവും നാരായണ മന്ത്രവും ഉറക്കെ ചൊല്ലിത്തുടങ്ങി 


പരമേശ്വർജിയുടെ ശ്വാസവും ചെറുതായി വന്നു തീരെ ഇല്ലാതായി വർദ്ധിച്ച തേജസോടെ പുഞ്ചിരിയോടുകൂടെ അദ്ദേഹം സമാധി വരിച്ചു 


സമയം  12.20
അപ്പോഴേക്കും കുട്ടൻവൈദ്യർ അയച്ച ഡോക്ടർ  സംഘം എത്തി അവർ മരണം സ്ഥിതീകരിച്ചു 


ശേഷം  മൃതദേഹ പരിചരണം  ചെയ്തു 
വിഷ്ണുസഹസ്രനാമവും  
ചെവിയിലോത്തു മന്ത്രവും (പഞ്ചപ്രാണനും പഞ്ചഭൂതങ്ങൾക്കും പാഞ്ഞഇന്ദ്രിയങ്ങൾക്കും നന്ദിപറഞ്ഞു പറഞ്ഞയക്കുന്ന തൈത്തിരീയസംഹിതയിലെ  മന്ത്രം )ചൊല്ലി ഞങ്ങൾ കൂടെ ഇരുന്നു  അപ്പോഴേക്കും തണലിലെ കുട്ടികൾ എത്തിയിരുന്നു ശേഷം അവരുടെ പ്രണാമം കഴിഞ്ഞു ഞങ്ങളെല്ലാവരും ചേർന്നു ഉച്ചത്തിൽ ദൈവദശകം ചൊല്ലി 

സമയം 12.40

ശശിയേട്ടൻ  പരമേശ്വർജിയുടെ വിയോഗം ആദ്യം അദ്ദേഹത്തിന്റെ സന്തത സഹചാരി ആയിരുന്ന സുരേന്റ്രൻജിയെ അറിയിച്ചു ആശ്വസിപ്പിച്ചു ശേഷം   പ്രാന്തകാര്യാലയ പ്രമുഖ് സെൽവഞ്ചിയെയും മറ്റു  സംഘ അധികാരികളെയും   അറിയിച്ചു ശേഷം എല്ലാവരും ശശിയേട്ടനെ 
വിളിച്ചു അന്വേഷിക്കുകയാണുണ്ടായത്   

PR  ശശിയേട്ടനും മറ്റു അധികാരികളും എത്തി പ്രണാമം നടത്തി ബാക്കി കാര്യങ്ങൾ തീരുമാനിച്ചു 
ശേഷം    ഐവർമഠം  രമേഷ് കോരപ്പത്തു  എത്തുന്നതുവരെ കുട്ടികൾ ഉറക്കെ നാമം ജപിച്ചു കൊണ്ടിരുന്നു 
സമയം  2.20
രമേഷ്ജി  ആംബുലൻസും ഫ്രീസ്യരുമായെത്തി അപ്പോഴേക്കും കണ്ടറിഞ്ഞും കേട്ടറിഞ്ഞും പലരും അവിടെ എത്തി പ്രണാമം അർപ്പിക്കുന്നുണ്ടായിരുന്നു 

ശേഷം ഒരിക്കൽ കൂടി ദൈവദശകവും ചെവിയിലോത്തു മന്ത്രവും ചൊല്ലി ഭസ്മധാരണം നടത്തി ആംബുലൻസിൽ വെച്ചു 


അതുവരെ ഒപ്പംനിന്നു നാമം ജപിക്കാനും ഒരുമകന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ ചെയ്യാൻ സാധിച്ചതും   ഏതോ മുന്ജന്മ പുണ്യം കൊണ്ട് മാത്രമാണ് 


എങ്ങിനെയാണ് മരിക്കേണ്ടത് എന്നും മരണത്തെ എങ്ങനെ സന്തോഷത്തോടെ സ്വീകരിക്കാമെന്നും മരണം ഭയക്കേണ്ട കാര്യമല്ല ജീവിത നൈരന്തര്യത്തിലെ ഒരു സംഭവം മാത്രമാണെന്നും അദ്ദേഹം നമ്മെ പഠിപ്പിക്കുകയായിരുന്നു ഏറെ ആരാധനയോടെ  നോക്കിക്കണ്ട ആ 
പുണ്യാത്മാവിന്റെ  അവസാന നിമിഷങ്ങളിൽ കൂടെയുണ്ടായിരിക്കാൻ സാധിച്ചതിൽ ഈജന്മം തന്നെ സ്വാർത്ഥകമായി ശശിയേട്ടനോടാണ് ഏറെ നന്ദി യുള്ളതു 

ഷോഡശ സംസ്കാരം പഠിപ്പിക്കുമ്പോൾ മരണലക്ഷണങ്ങൾ ചർച്ച ചെയ്യുമ്പോൾ 
1.ക്ഷുദ്രകൻ 
2.ചിന്നൻ(ചെറിയ ശ്വാസം )
3.തമകൻ (കഫത്തോട് കൂടിയുള്ള ശ്വാസം )
4.മഹാൻ (ശാന്തമായ ശ്വാസം )
5.ഊർധകൻ(തേജസോടെ യുള്ള ദീർഘ ശ്വാസം )

  ഇനീ ശ്വാസങ്ങളെ കുറിച്ചു പഠിപ്പിക്കാറുണ്ട് എന്നാൽ അത് കൃത്യമായി പഠിക്കാൻ സാധിച്ചത് പരമേശ്വർജിയുടെ സ്വച്ഛന്ദ മൃത്യു അനുഭവിച്ചപ്പോഴാണ് 
മരണം പോലും അസൂയ ജനിപ്പിക്കുന്നരീതിയിൽ മാതൃകയായ മഹാ മനീഷിക്കു ആത്മാഞ്ജലി 
ശ്രീനാഥ്‌ കാരയാട്ട്