എന്റെ പൂർവ്വ ജൻമങ്ങൾ
ധന്യമായ ഒരു മുഹൂർത്തം കൂടി
എൻറെ ജീവിതത്തിലേക്ക് ചേർക്കപ്പെട്ടു
കർണാടകയിലെ കുടക് ജില്ലയിലെ കുശാൽനഗർ എന്ന സ്ഥലത്തിനടുത്ത് ഹുതുകൂർ ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന അനുമോദന ചടങ്ങിൽ പങ്കെടുത്ത് ആ ഗ്രാമത്തിന്റെ മുഴുവൻ ആദരവ് സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു
ജീവിതത്തിലെ വളരെ വലിയ ഒരു നിയോഗം ആയിട്ടാണ് ഞാൻ അതിനെ കാണുന്നത് കാരണം ഇത് ജന്മജന്മാന്തര മായുള്ള കർമ്മത്തിന്റെ പൂർണതയാണ് പല പല ജീവിത സന്ദർഭങ്ങളിലൂടെയും ആ സമയത്ത് എൻറെ മനസ് കടന്നു പോയി
ഏകദേശം അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് ആത്മ സുഹൃത്തായ സജി പണിക്കർ ഒരു യാത്രയിൽ എന്നോട് പറയുന്നത്
"ശ്രീനാഥ് ജി ഞങ്ങൾ പാരമ്പര്യമായി ജോതിഷം നോക്കുന്ന ഒരു പഴയ ക്ഷേത്രം കർണാടകത്തിലെ കുശാൽ നഗരത്തിനടുത്ത് ഹുതു കൂർ എന്ന ഒരു ഗ്രാമത്തിൽ ഉണ്ട് എൻറെ അച്ഛൻറെ അച്ഛൻ ആയി അവിടെ ജോതിഷം നോക്കാൻ പോയി തുടങ്ങിയതാണ് പിന്നീട് അച്ഛനി ലേക്കും ഇപ്പോൾ എന്നിലേക്കും എത്തപ്പെട്ടു
"അവിടെ ഒരു സ്വാമിയുണ്ട് അദ്ദേഹമാണ് ഇപ്പോൾ ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളും നടത്തുന്നത് കുറെ വർഷങ്ങളായി അവിടെ നവീകരണം ഒന്നും നടന്നിട്ടില്ല നമ്മൾ അതിൻറെ നവീകരണം നടത്തിയാലോ ഒരു ഗ്രാമം മുഴുവൻ ആ ക്ഷേത്രത്തിന് പിന്നിലുണ്ട് വളരെ നന്മയുള്ള ഉള്ള ഒരു ഗ്രാമം അറിവില്ലായ്മയാലും മറ്റെന്തൊക്കെയോ കാരണങ്ങളാലും ഇപ്പോൾ അവർക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് പക്ഷേ കൃത്യമായ നിർദ്ദേശം കൊടുക്കാൻ ഒരാൾ ഉണ്ടെങ്കിൽ ആ ഗ്രാമം തന്നെ നമുക്ക് ഒരു സ്വർഗ്ഗം ആക്കി മാറ്റാൻ കഴിയും
ശ്രീനാഥ് ജി കൂടെയുണ്ടെങ്കിൽ ഈ ക്ഷേത്രം കേന്ദ്രമാക്കി നമുക്കെല്ലാവർക്കും കൂടി കൈകോർത്ത് പിടിച്ച് അത് ചെയ്യാം "
ജ്യോതിഷത്തെയും മനശാസ്ത്രത്തെ യും ഒരേപോലെ പഠിച്ച് കവടികളുടെ സഹായത്തോടെ കൗൺസിലിങ് ചെയ്തു ആയിരക്കണക്കിന് കുടുംബങ്ങളെ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് സന്തോഷത്തിലേക്ക് സമൃദ്ധിയിലേക്ക് സമ്പന്നതയിലേക്ക് കൊണ്ടുവന്ന മഹാത്മാവാണ് സജീപ്പണിക്കർ തൻറെ മുൻപിൽ പ്രശ്നപരിഹാരത്തിനായി വരുന്ന എല്ലാവർക്കും തന്നെ പൂജകളോ വഴിപാടുകളോ മാത്രം ഉപദേശമായികൊടുക്കാതെ മാനസികമായ സൈക്കോളജിക്കൽ അപ്രോച്ചിലൂടെ അവരെ ഓരോരുത്തരെയും എംപവർ ചെയ്തു ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാനുള്ള അവസ്ഥയിലേക്ക് എത്തിക്കുന്ന ഒരു പ്രത്യേക രീതിയാണ് സജിയേട്ടനിൽ ഞാൻ കണ്ടിട്ടുള്ളത് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കുശാൽ നഗറിൽ വലിയ ഒരു ആചാര്യസ്ഥാനം ആണ് ഇപ്പോഴുള്ളത്
ഈ ആവശ്യം കേട്ടപ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നി അതിലേറെ കുശാൽനഗർ എന്ന് കേട്ടപ്പോൾ ഒരു മിന്നൽ പിണർ മനസിൽ ഉണ്ടായതും ഞാൻ ഞാനറിഞ്ഞു കാരണം
ബ്രയാൻ വേൽസിന്റെ many life many masters എന്ന പുസ്തകം വായിച്ച കാലം മുതൽ (2012) തുടങ്ങിയ ഭ്രാന്താണ് പാസ്ററ് ലൈഫ് റിഗ്രഷനെ കുറിച്ച് പഠിക്കണമെന്നും ചെയ്യണമെന്നും പിന്നീട് വളരെകാലം അതിനു പിന്നാലെ ആയിരുന്നു. പൂർവ്വ ജൻമ ധ്യാനം പഠിപ്പിക്കുന്ന ഗുരുക്കൻമാരെ അലഞ്ഞു നടന്നു കേരളത്തിൽ ഇല്ല ബോംബയിലും ബാംഗ്ലൂരുമുണ്ട് പിന്നെ എല്ലാം വിദേശങ്ങളിൽ ആണ് പക്ഷെ മുപ്പതിനായിരവും അതിനു മുകളിലുമാണ് ചാർജ്ജ് ഈടാക്കുന്നത് നമ്മൾ കഷ്ടി മുഷ്ടി ജീവിച്ച പോവുന്ന കാലം എന്നിട്ടും ഈ ഉദ്ദേശത്തിൽ പല ക്ലാസിനും പോയി പക്ഷെ കര്യമുണ്ടായില്ല
അങനെ ഒരിക്കൽ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് യൂറ്റൂബിൽ ബ്രയാൻ വേൽസിന്റെ ഗൈഡഡ് മെഡിറ്റേഷൻ ഉണ്ടെന്നറിഞ്ഞത് സെർച്ച് ചെയ്ത് കണ്ടുപിടിച്ചു തയ്യാറായി ചെയ്തു നോക്കി ബ്രിട്ടീഷ് ഇംഗ്ലീഷ് ആക്സന്റ് ആയതിനാൽ കൃത്യമായി ഫോളോ ചെയ്യാൻ സാധിച്ചില്ല മാത്രവുമല്ല എന്റെ മനസ്സ് ലോജിക്കിൽ കുടുങ്ങി വളരെ സംശയത്തോടെയാണ് ധ്യാനം ചെയ്തതും അതിനാൽ ധ്യാന അനുഭവം ലഭിച്ചില്ല എന്ന് മാത്രമല്ല ഒന്നും കാണാനും സാധിച്ചില്ല
പിന്നീട് അനവധി പ്രാവശ്യം ധ്യാനം കേട്ട് കേട്ട് മനസിന് പരിചിതമാക്കി (അന്ന് ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് മാതൃ ഭാഷയിൽ ആരെങ്കിലും ഈ ഒരു ധ്യാനം യൂറ്റൂബിൽ അപ്ലോഡ് ചെയ്തിരുന്നെങ്കിൽ എന്ന് )
വീണ്ടും തയ്യാറായി പരിശീലിച്ചു പക്ഷേ അന്നും ഒന്നും കാണാൻ സാധിച്ചില്ല ഉറങ്ങി പോവുകയാണ് ചെയ്തത്
പിന്നീട് 5 തവണ ആവർത്തിച്ചു ഒന്നും കണ്ടില്ല ചിലചിത്രങ്ങൾ മാത്രം സ്വപ്നത്തിലെന്നോണം കണാൻ കഴിഞ്ഞു
അങ്ങനെ ഇതെല്ലാം തട്ടിപ്പാണ് ഇതൊന്നും നടക്കുന്ന കാര്യമല്ല ഇതെല്ലാം വ്യക്തികളുടെ ഹാലൂസിനേഷൻ ആണ്എന്ന തീരുമാനത്തിലെത്തി ആ വിഷയത്തെ അങ്ങ് വിടാൻ തീരുമാനിച്ചു
പക്ഷേ അപ്പോഴും ബ്രിയാൻ വെയിൽസും അദ്ദേഹത്തിൻറെ പുസ്തകത്തിലെ കാതറിന്റെ അനുഭവങ്ങളും എല്ലാം തന്നെ മനസ്സിൽ ഉത്തരമില്ലാത്ത ഒരു സമസ്യയായി ബാക്കി നിൽക്കുന്നുണ്ടായിരുന്നു
പൂർവ്വജന്മ സിദ്ധാന്തം സത്യമാണെങ്കിൽ അത് എൻറെ അനുഭവത്തിൽ വരണം
ഇല്ലെങ്കിൽ ഇത് തികച്ചും വിഡ്ഢിത്തം ആയ ആശയമാണ് എന്ന് ലോകത്തോട് പറയണം എന്ന തീരുമാനത്തിൽ കൂടുതൽ പഠിക്കാൻ തീരുമാനിച്ചു
ഒരു വിഷയത്തെക്കുറിച്ച് വളരെ ആഴത്തിൽ പഠിച്ച ഒരാൾക്ക് മാത്രമേ അത് തെറ്റാണ് എന്ന് പറയാനുള്ള അധികാരം ഉള്ളൂ
പൂർവ്വജന്മ സിദ്ധാന്തത്തെ അംഗീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന ഭാരതീയവും വൈദേശികവുമായ ആശയങ്ങൾ മനസ്സിലാക്കാനായി ധാരാളം പുസ്തകങ്ങൾ വായിക്കുകയും ലേഖനങ്ങൾ പഠിക്കുകയും യൂട്യൂബ് ക്ലാസുകൾ കേൾക്കുകയും ചെയ്തു
ശേഷം വിദേശത്തുള്ള പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി പഠിപ്പിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ക്ലാസിൽ ചേരുകയും
വളരെ ശാസ്ത്രീയമായി ആയി പടികളായി പാസ്റ്റർ ലൈഫ് റിഗ്രഷൻ തെറാപ്പി പഠിച്ച് ഈ വിഷയത്തിൽ എന്നിൽ നിലനിൽക്കുന്ന എല്ലാ സംശയങ്ങൾക്ക് ദൂരീകരണം വരുത്തി
കോഴ്സ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു
കോഴ്സ് ശാസ്ത്രീയമായി പടികളായി പിടിച്ചപ്പോഴാണ് ഷഡ് ചക്രങ്ങ കുറിച്ചും അതിൻറെ ശുദ്ധീകരണത്തെ കുറിച്ചുമൊക്കെ മനസ്സിലായത്
അപ്പോഴേക്കും ചെറിയ ചെറിയ ധ്യാനങ്ങളിലൂടെ ദീർഘനേരം ധ്യാനിക്കാനുള്ള പരിശീലനം ശരീരത്തിനും മനസ്സിനും ലഭിക്കുകയും ചെയ്തു
വളരെ നിഷ്ഠയോടെ ഞാൻ സമർപ്പണത്തോടെ പാസ്റ്റ് ലൈഫ് റിഗ്രഷൻ ധ്യാനം ചെയ്തപ്പോഴാണ് ഒരു തിരശ്ശീലയിൽ എന്നവണ്ണം എനിക്ക് എൻറെ പൂർവ ജന്മങ്ങൾ കൃത്യമായി കാണാൻ സാധിച്ചത് ഒരു സിനിമ കാണുന്നതുപോലെ എൻറെ തൊട്ടുമുമ്പുള്ള ജീവിതം കാണാൻ സാധിച്ചു കഴിഞ്ഞ ജന്മത്തിലെ വിവിധ സന്ദർഭങ്ങളിലൂടെ ജീവിതത്തെ എനിക്ക് അറിയാൻ സാധിച്ചു സ്ഥലവും കാലഘട്ടവും അപ്പോൾ വ്യക്തമായി കണ്ടിട്ടുണ്ടായിരുന്നുവെങ്കിലും സ്ഥലത്തിൻറെ പേര് മനസ്സിലായിട്ടുണ്ടായിരുന്നില്ല
എന്നാൽ പിന്നീട് ഞാൻ എൻറെ മനസ്സിനോട് ചോദ്യങ്ങൾ ചോദിച്ചു പൂർവ്വജന്മ ധ്യാനം ചെയ്തപ്പോൾ
അത് കർണാടകയിലെ
(കുടക് )കുശാൽനഗർ എന്ന സ്ഥലമാണ് എന്ന് അറിയാൻ സാധിച്ചു
എന്റെ പൂർവ്വ ജൻമം
ഞാൻ പ്രസൂതികാ (gynecology) വിഷയത്തിൽ വളരെ പ്രഗൽഭനായ ഒരു വൈദ്യൻ ആയിരുന്നുവെന്നും
വളരെയധികം യാത്ര ചെയ്യുന്ന ഒരാളായിരുന്നു എന്നുംആധ്യാത്മിക വിഷയത്തിലും വൈദ്യ വിഷയത്തിലുംവളരെയധികം താൽപര്യം ഉണ്ടായിരുന്നുവെന്നും ഭരണാധികാരികളുമായി ഉണ്ടായ ഒരു തർക്കത്തെതുടർന്ന് അന്ന് തീർത്ഥയാത്ര പോവുകയും ഹരിദ്വാറിൽ ശരീരം ഉപേക്ഷിക്കുകയും ചെയ്തതായി കാണാൻ കഴിഞ്ഞു
ആ ജന്മത്തിലെ തുടർച്ചയെന്നോണം ഈ ജന്മത്തിലും ഞാൻ അറിയാൻ ആയ കാലം മുതൽ ചിന്തിച്ചു തുടങ്ങിയ വിഷയം ഗർഭ സംസ്ക്കാരത്തെ കുറിച്ചും നല്ല കുട്ടികളെ എങ്ങനെ ഉണ്ടാക്കിയെടുക്കാം ( സുപ്രജ )
എന്ന വിഷയത്തെക്കുറിച്ചു മൊക്കെയാണ്
എനിക്ക് (ഡോക്ടറേറ്റ് ലഭിച്ചതും ഈ വിഷയത്തിലാണ് അതേപോലെതന്നെ ചെറുപ്പകാലത്തു തന്നെ ആധ്യാത്മികമായ അന്വേഷണവും ശക്തമായ ഒരു ചോദനയായി ഉള്ളിലെവിടെയോ നിലനിൽക്കുന്നുണ്ടായിരുന്നു .
കഴിഞ്ഞ ജന്മത്തിലെ തുടർച്ചയെന്നോണം ഈ ജന്മവും ചെയ്യുന്നത് അതേ പ്രവർത്തികൾ ഒക്കെ തന്നെയാണ് 17 വയസ്സിൽ യാത്രചെയ്യാൻ തുടങ്ങിയതാണ് യാത്രകൾ എപ്പോഴും ഒരു ഭ്രാന്താണ് യാത്രകൾ ചെയ്തുകൊണ്ടിരിക്കുന്നു ആദ്യത്തെ യാത്രയാവട്ടെ ഹരിദ്വാറിലെ കുംഭമേളക്കും
(എൻറെ ഹരിദ്വാർ യാത്ര യെ കുറിച്ചുള്ള യാത്രാവിവരണം ബ്ലോഗിൽ എഴുതിയതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
http://sreenathji.blogspot.com/2020/01/blog-post_51.html
ആവശ്യമുള്ളവർക്ക് വായിക്കാം)
ആ കാലം മുതൽ കുശാൽനഗറിനോട് അതിയായ ഒരു സ്നേഹം ഉള്ളിലെവിടെയോ ഉണ്ടായിരുന്നു നീയതിയുടെ തീരുമാനം ഇതാ കുശാൽ നഗറിലെ വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൻറെ ആചാര്യ സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി നിയോഗം എൻറെ മുന്നിൽ നിൽക്കുന്നു
സജി ചേട്ടനിൽ ഉള്ള വിശ്വാസം കൊണ്ടും കുശാൽ നഗരത്തോടുള്ള എൻറെ ശക്തമായ അഭിനിവേശം കൊണ്ടും രണ്ടാമതൊന്നാലോചിക്കാതെ
ഞങ്ങൾ അവിടേക്ക് പുറപ്പെട്ടു ചുറ്റിലും കാടും പുഴകളും വന്യമൃഗങ്ങളും നിറഞ്ഞ ഒരു കൊച്ചു ഗ്രാമം കൃഷിയും പശുക്കളും ഗോശാലകളും അതിലേറെ നന്മയുള്ള ഒരുപാട് മനുഷ്യർ അവർക്കിടയിൽ ദൈവം പോലത്തെ ഒരു മനുഷ്യൻ സുബ്രഹ്മണ്യസ്വാമി അദ്ദേഹത്തിൻറെ അച്ഛൻ തമിഴ്നാട്ടിൽ ആയിരുന്നു ജോലിസംബന്ധമായി കർണാടകത്തിൽ എത്തിയതാണ് അദ്ദേഹമാണ് ഈ ക്ഷേത്രം കണ്ടുപിടിക്കുന്നതും നവീകരണം നടത്തുന്നതും ഇന്ന് കാണുന്ന സ്ഥിതി യിൽ എത്തിച്ചതും അതിനുശേഷം ഒരു കർത്തവ്യം പോലെ സുബ്രഹ്മണ്യസ്വാമി ഏറ്റെടുക്കുകയായിരുന്നു തൻറെ ജീവിതം മുഴുവൻ ആ ക്ഷേത്രത്തിനു വേണ്ടി സമർപ്പിച്ച ഒരു മഹാത്മാവായിരുന്നു സ്വാമിയും
ക്ഷേത്ര നവീകരണം നടന്ന ഒരു വർഷത്തിനുശേഷം ക്ഷേത്രത്തിലെ ഉത്തരവാദിത്തങ്ങൾ എല്ലാം തന്നെ ഞങ്ങളെ ഏൽപ്പിച്ച് സ്വാമി ശാന്തിയുടെ ലോകത്തേക്ക് യാത്രയായി
കുശാൽനഗർ എന്നെ സംബന്ധിച്ച് എൻറെ സ്ഥലം തന്നെയാണ് അവിടുത്തെ ഓരോരുത്തരും എൻറെ ബന്ധുക്കളും നാട്ടുകാരനാണ് അവിടുത്തെ സ്ഥലങ്ങളെല്ലാം തന്നെ എനിക്ക് പരിചിതമായി തോന്നിയിരുന്നു പല പൂർവ്വ സ്മൃതികളും എന്നിലേക്ക് തന്നെ തിരിച്ചുവരുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് പിന്നീടുള്ള അഞ്ച് വർഷം മിക്കവാറും മാസങ്ങളിൽ കുശാൽനഗർ പോവുകയും അവിടുത്തെ ജനങ്ങളുടെ കൂടെ ഇരിക്കുകയും അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളിയാവുകയും ഭാഗമാവുകയും ചെയ്തിരുന്നു ആ ഒരു ക്ഷേത്രത്തിൻറെ പരിചയത്തിൽ അവിടെയുള്ള മറ്റു പല ക്ഷേത്രങ്ങളുടെ ആചാര്യ സ്ഥാനം ഏറ്റെടുക്കാനും പുഷ്പഗിരി പോലുള്ള ഉള്ള വളരെ പഴക്കം ചെന്ന ക്ഷേത്രങ്ങൾ നവീകരിക്കാനും അവിടെയൊക്കെ നമ്മുടെ സന്ദേശം എത്തിക്കാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്
തന്ത്ര യുടെ
ഒരു സഹവാസക്യാമ്പ് നടന്നത് അവിടെയായിരുന്നു
കഴിഞ്ഞ പ്രളയകാലത്ത് കുടകിൽ പലസ്ഥലത്തും വെള്ളപ്പൊക്ക പ്രശ്നങ്ങളുണ്ടെങ്കിലും നമ്മുടെ ക്ഷേത്രത്തിനും ക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലങ്ങളിലും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഇല്ലാതിരുന്നതും ഭഗവാൻറെ അനുഗ്രഹം ആയിട്ടാണ് അവർ കാണുന്നത്
കഴിഞ്ഞദിവസം ചണ്ഡിക ഹോമത്തിനായി അവിടെയെത്തിയപ്പോൾ അവർ അനുമോദന സദസ് ഒരുക്കിയിരുന്നു
സജി പണിക്കരുടെ പിതാവായ സുധാകരകര പണിക്കർ , എന്റെ അസാന്നിധ്യത്തിൽ അവിടുത്തെ കാര്യങ്ങൾ ചെയ്യുന്ന എൻറെ കനിഷ്ഠ സഹോദരൻ കൂടിയായ ഹരി എന്നിവരെയും എനിക്കൊപ്പം ആദരിക്കുകയുണ്ടായി
വളരെ വലിയ ഒരു നിയോഗം ആയിട്ടാണ് ഞാൻ ഇതിനെല്ലാം കാണുന്നത്
ജന്മാന്തരം ആയി തുടർന്നു വരുന്ന ഒരു സമസ്യയിലെ പൂരകങ്ങൾ ആവാം എല്ലാ പ്രവർത്തികളും സാക്ഷിത്വത്തോടെ നോക്കിക്കാണുകയാണ് ചെയ്യുന്നത്
എന്റെ അതിനു മുമ്പുള്ള ഒരു ജൻമം
നേപ്പാളിൽ ബുദ്ധ സന്ന്യാസി ആയിട്ടായിരുന്നു അതിനെ കുറിച്ച് പിന്നീട് എഴുതാം
സ്നേഹപൂർവ്വം
ഡോ: ശ്രീനാഥ് കാരയാട്ട്
So nice
ReplyDeleteപ്രണാമം....
ReplyDeleteVery interesting
ReplyDeleteVery interesting
ReplyDeleteGreat
ReplyDeleteനമസ്തെ
ReplyDeleteബ്രിയാൻ വെയ്ൽസിന്റെ ഈ പുസ്തകം 2 വർഷം മുൻപ് വായിച്ചതാണ് ' .അന്ന് മുതൽ എന്റെ മുൻ ജൻമം അറിയാൽ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് യൂട്യൂബിൽ അങ്ങയുടെ പ്രോഗ്രാമം കണ്ടത്. സ്വയം പരീക്ഷിച്ചപ്പോൾ ഒരു പേടി തോന്നി. ഞാൻ എന്റെ ശരീരത്തിന് മുകളിലൂടെ പറക്കുന്നു. പേടിച്ച് കണ്ണ് തുറന്നു.പിന്നെ ഒരു പേടി. ഈ കോഴ്സ് കഴിയുമ്പോഴെക്കും എന്റെ പേടി മാറി ആ വലിയ സത്യം മനസ്സിലാക്കാൻ സാധിക്കും എന്ന് കരുതുന്നു. അതിന് അവസരം തന്ന താങ്കൾക്ക് എന്റെ പ്രണാമം
Link അയക്കാമോ
Deleteനമസ്തെ
ReplyDeleteബ്രിയാൻ വെയ്ൽസിന്റെ ഈ പുസ്തകം 2 വർഷം മുൻപ് വായിച്ചതാണ് ' .അന്ന് മുതൽ എന്റെ മുൻ ജൻമം അറിയാൽ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് യൂട്യൂബിൽ അങ്ങയുടെ പ്രോഗ്രാമം കണ്ടത്. സ്വയം പരീക്ഷിച്ചപ്പോൾ ഒരു പേടി തോന്നി. ഞാൻ എന്റെ ശരീരത്തിന് മുകളിലൂടെ പറക്കുന്നു. പേടിച്ച് കണ്ണ് തുറന്നു.പിന്നെ ഒരു പേടി. ഈ കോഴ്സ് കഴിയുമ്പോഴെക്കും എന്റെ പേടി മാറി ആ വലിയ സത്യം മനസ്സിലാക്കാൻ സാധിക്കും എന്ന് കരുതുന്നു. അതിന് അവസരം തന്ന താങ്കൾക്ക് എന്റെ പ്രണാമം
നമസ്തെ
ReplyDeleteബ്രിയാൻ വെയ്ൽസിന്റെ ഈ പുസ്തകം 2 വർഷം മുൻപ് വായിച്ചതാണ് ' .അന്ന് മുതൽ എന്റെ മുൻ ജൻമം അറിയാൽ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് യൂട്യൂബിൽ അങ്ങയുടെ പ്രോഗ്രാമം കണ്ടത്. സ്വയം പരീക്ഷിച്ചപ്പോൾ ഒരു പേടി തോന്നി. ഞാൻ എന്റെ ശരീരത്തിന് മുകളിലൂടെ പറക്കുന്നു. പേടിച്ച് കണ്ണ് തുറന്നു.പിന്നെ ഒരു പേടി. ഈ കോഴ്സ് കഴിയുമ്പോഴെക്കും എന്റെ പേടി മാറി ആ വലിയ സത്യം മനസ്സിലാക്കാൻ സാധിക്കും എന്ന് കരുതുന്നു. അതിന് അവസരം തന്ന താങ്കൾക്ക് എന്റെ പ്രണാമം
Very interesting sir
ReplyDeleteEncouraging
ReplyDeleteപ്രണാമം ശ്രീജിത്ത സാർ ഞാൻ വളരെ നാളായി ചിന്തിച്ചിട്ടുള്ള കാര്യങ്ങൾ ഇന്നെന്റെ മുൻപിൽ വരികയാണ് ചില വാക്കുകൾ ചില പേരുകൾ എനിക്കുതോന്നാറുണ്ട് ഇതിൽ പുഷ്പഗിരി എന്നേ പേര് ഇന്ന് രാവിലെ എന്റെ മനസ്സിൽ വന്നതാണ് ഞാൻ വിചാരിച്ചു ആ
ReplyDeleteപേരിലുള്ള ആശുപതി ഉണ്ട് എനിക്കവിടെ േ കേ ണ്ടതായി വരുമോ എന്ന് പക്ഷേ താങ്കൾ പറഞ്ഞ പുഷ്പഗിരി ഒരു ക്ഷേത്രമാണ് ഈ പേരു് എന്നെ അത്ഭുതെടുത്തി അതു കൊണ്ടാണ് ഇത്രയു എഴുതിയത
വളരെ നന്ദി 🙏🙏🙏
ReplyDeleteവളരെ നന്ദി 🙏🙏🙏
ReplyDeleteNamaskaram sir🙏🙏 oru gurunathane koodi kittiya santhosham und. Very intetesting .
ReplyDeleteGreat
ReplyDeleteഗുരുവിന് പ്രണാമം
ReplyDeleteഗുരു കൃപയ്ക്കായ് പ്രാർത്ഥിയ്ക്കുന്നു.
ReplyDeleteനന്ദി,പ്രണാമം .കൂടുതല്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ReplyDeleteNamasthe dear sir, have tried many didn't get a result.Expecting will be able to understand and travel through past life's through the classed.Thanks
ReplyDeleteThis comment has been removed by the author.
ReplyDeleteGuruvinu pranamam
ReplyDeleteVery inytesting
ReplyDeleteഗുരുവിനു പ്രണാമം
ReplyDeleteഅങ്ങയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് ചില യൂടൂബ് വിഡിയോകളും കണ്ടിട്ടുണ്ട് കൂടാതെ നേരിട്ട് പരിചയപെടാനുള്ള ഭാഗ്യം കൂട്ടിയിട്ടുണ്ട്.
Namasthe sir Sirnekurichu kettirunnenkilumnippolanu ithrayum ariyan avasaram undayathu, first njan thanks parayunnathu malayalathil ellam pankuvachathinanu,englishil Ulla arivu kuranjathinal eniku palathum vendannu vaykendi vannittundu,Sirnte past lifinye classil njan join cheythirikkunnu.Sirnte valiya manasinu thanks
ReplyDeleteNamasthe sir Sirnekurichu kettirunnenkilumnippolanu ithrayum ariyan avasaram undayathu, first njan thanks parayunnathu malayalathil ellam pankuvachathinanu,englishil Ulla arivu kuranjathinal eniku palathum vendannu vaykendi vannittundu,Sirnte past lifinye classil njan join cheythirikkunnu.Sirnte valiya manasinu thanks
ReplyDeletePranamam. My name is Parameswaran. I could also read this book by Brian wailes three years back in Delhi. Felt very interesting.
ReplyDeleteGuruvinu pranamam
ReplyDeletePrenamam...Ariyuvaan ere agrehichirunna vishayam..ivide ethi cheraan kazhinjathil santhosham
ReplyDeleteThank you very much for your great comments
ReplyDeleteDr sreenath karayatt
Pranamam gurugi very interesting
ReplyDeleteOm Sri gurubhyo namah
ReplyDeleteശ്രീനാഥ് ജീ പ്രണാമം...
ReplyDeleteപ്രണാമം ശ്രീനാഥ്ജജീ.
ReplyDeleteമുൻജന്മപ്രായണം അനുഭവിക്കുവാൻ ഉൽസുകതയുണ്ട്.
ദൈവകടാക്ഷം ഉണ്ടാകട്ടെ.
ReplyDeleteപ്രണാമം. മു൯ ജന്മം അറിയാ൯ ഗുരു കടാക്ഷത്തിനായി പ്രാ൪ത്ഥിക്കുന്നു.
പാദാരവിന്ദങ്ങളിൽ പ്രണാമമർപ്പിക്കുന്നു , ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ അങ്ങയുടെ കൃപാകടാക്ഷത്തിനായി പ്രാർത്ഥിക്കുന്നു .
ReplyDeleteപ്രണാമം
ReplyDelete🙏🙏🙏 Sreenathji...you are great. ഇനിയുമിനിയും ഒരുപാട് ഗ്രാമങ്ങളിലേക്കും,ആളുകളിലേക്കും വെളിച്ചമേകാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.ശ്രീനാഥ്ജിയെ പരിചയപ്പെടാനായതും ഒരു നിയതി ആയി തന്നെ വിശ്വസിക്കുന്നു🙏🙏🙏.
ReplyDeleteഎനിക്കും മുൻജന്മത്തെക്കുറിച്ചു അറിയാൻ താല്പര്യമുണ്ട്. 3times ശ്രീനാഥ്ജിയുടെ youtube ലൂടെ try ചെയ്തു. 2 times ഉറങ്ങിപ്പോയി. 3rd time അതിമനോഹരമായ ഒരു place കണ്ടു🙏🙏🙏
Gratitude to your parents for the correct decision they had taken & guidance given to you. thank God for giving such a great person as our acharyan🙏. Narration of the journey was so nice & interesting.
ReplyDeleteGood one ☝👍sir,
ReplyDeleteഞാൻ ഇന്നാണ് ഇത് വായിച്ചതു. എത്ര മനോഹരം. ഞാനും സാർ ന്റെ you ട്യൂബ് ധ്യാനം ചെയ്തു ധാരാളം പടികൾ കണ്ടു പക്ഷെ അതിനപ്പുറം ഒന്നും പറ്റിയില്ല. കോഴിക്കോട് വന്നു നേരിട്ട് മെഡിറ്റേഷൻ എടുത്തു പാസ്റ്റ് ലൈഫ് അറിയണം. വലിയ ആഗ്രഹം ആണ്. വളരെ സന്തോഷം സാർ ന്റെ ക്ലാസ്സ് കൾ കേൾക്കാനും പഠിക്കാനും സാധിക്കുന്നതിൽ. പ്രണാമം സാർ ന്റെ പാദങ്ങളിൽ.
ReplyDelete