Thursday, September 24, 2020
മുസ്ലീം സ്ത്രീയിലെ ഗന്ധർവ്വ ബാധ
Thursday, September 17, 2020
സുനിതയുടെ ചെറിയച്ഛൻ
പ്ലസ് വണ്ണിന് പഠിക്കുന്ന മകളെയും കൂട്ടിയാണ് ആ അമ്മ എന്റെ കൗൺസിലിംഗ് സെന്ററിലേക്ക് വന്നത്
അനുവാദത്തിന്, ഉപചാരങ്ങൾക്ക് കാത്തുനിൽക്കാതെ അമ്മ മകളെയും കൂട്ടി എൻറെ കൗൺസിലിംഗ് മുറിയിലേക്ക് കയറി വന്ന് കരഞ്ഞുകൊണ്ട് കാര്യങ്ങൾ പറഞ്ഞു തുടങ്ങി
സർ ആകെയുള്ള ഒരു മകളാണ്
പഠനത്തിൽ മിടുക്കിയായിരുന്നു. ടീച്ചർമാർക്ക് ഒക്കെ അവളെ കുറിച്ച് വളരെ നല്ല അഭിപ്രായവും ആയിരുന്നു
എന്നാൽ ഇപ്പോൾ നാല് വിഷയത്തിലാണ് തോറ്റത്. എന്ത് ജോലി പറഞ്ഞാലും ചെയ്യാതെ മടിച്ചു ഒറ്റ ഇരിപ്പാണ്. നാളെ മറ്റൊരു വീട്ടിൽ കഴിയേണ്ട കുട്ടിയല്ലേ ഇവൾ. ഞാനെന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് ദേഷ്യം പിടിക്കുകയാണ് ചെയ്യുന്നത്.
സാർ ഒന്ന് അവളെ ഉപദേശിച്ചു നന്നാക്കണം.
അമ്മ സ്വസ്ഥമായി കസേരയിൽ ഇരിക്കൂ, നമുക്ക് സമാധാനം ഉണ്ടാക്കാം.
മോള് കുറച്ചുനേരം പുറത്തിരിക്കു.
ഞാൻ ഇടയിൽ കയറി പറഞ്ഞു
മകൾ കൗൺസിലിംഗ് റൂമിന് പുറത്തുപോയി. സ്വീകരണ മുറിയിൽ ഇരുന്നു.
അമ്മ തുടർന്നു.
കൗൺസിലിങ്ങിന് അവളുടെ സമ്മതത്തോടുകൂടി അല്ല വന്നത്. സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാൻ വേണ്ടിയാണ് എന്നു പറഞ്ഞു അവളെയും കൂട്ടി വന്നതാണ്.
കൗൺസിലിങ്ങിന് ആണെന്ന് പറഞ്ഞാൽ അവൾ വരില്ല . ഇവിടെ എത്തിയപ്പോഴാണ് അവൾക്ക് മനസ്സിലായത്. അതിന്റെ ദേഷ്യത്തിലാണ് ഇപ്പോൾ.
അച്ഛനും അമ്മയും ഏക മകളും അടങ്ങുന്നതാണ് ആകുടുംബം എന്നും,
തറവാടിനോട് ചേർന്നു ഒരു വീട് വെച്ച് താമസിക്കുകയാണെന്നും, അച്ഛന് കൂലി പണിയാണ് എന്നും, അമ്മയുടെ പിന്നീടുള്ള സംഭാഷണത്തിൽ നിന്നും അറിയാൻ സാധിച്ചു.
അമ്മയോട് സംസാരിച്ചതിന്
ശേഷം, ഞാൻ സുനിതയെ മുറിയിലേക്ക് വിളിച്ചു.
അറിയാതെ കൗൺസിലിംഗ് സെൻറിലേക്ക് കൊണ്ടുവന്ന അനിഷ്ടം അവളുടെ മുഖത്ത് നന്നായി കാണാൻ ഉണ്ടായിരുന്നു.
ഞാൻ എൻറെ പേര് പറഞ്ഞു പരിചയപ്പെട്ടു. അവളുടെ പേര് സുനിത എന്നാണെന്ന് അവൾ പറഞ്ഞു.
എനിക്കിപ്പോൾ കൗൺസിലിങ്ങിന്റെ ആവശ്യമൊന്നുമില്ല "
എന്ന് പറഞ്ഞ് ആദ്യം അവൾ കൗൺസിലിംങിനോട്
സഹകരിച്ചില്ല.
(Step 1 Door opening)
ഞാനവളോട് റാപ്പോ ( Rapport ) ഉണ്ടാക്കുന്നതിനായി,
അവളുടെ സ്കൂൾ ജീവിതത്തെ കുറിച്ചും, ഹോബികളെ കുറിച്ചും, ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ചും,
വീടിനെയും, വീട്ടുകാരെയും ക്കുറിച്ചൊക്കെ ചോദിച്ചു മനസിലാക്കി.
അവളുടെ ലക്ഷ്യങ്ങൾ അറിയാൻ ശ്രമിച്ചു.
ഏത് വിഷയം സംസാരിക്കുമ്പോഴാണ് അവളുടെ ശബ്ദത്തിൽ വ്യതിയാനം ഉണ്ടാകുന്നത് എന്ന് ശ്രദ്ധിക്കുകയായിരുന്നു എന്റെ ലക്ഷ്യം.
വീടിനെയും വീട്ടുകാര്യങ്ങളെയും കുറിച്ച് സംസാരിക്കുമ്പോഴാണ് അവളുടെ ശബ്ദത്തിൽ നേരിയ വിഷാദം എൻറെ ശ്രദ്ധയിൽപെട്ടത്.
(Step 2 Empathetic Listening)
സുനിതയ്ക്ക് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ എന്നോട് തുറന്നു പറയാം സുനിത പറയുന്ന എല്ലാ കാര്യങ്ങളും 100% രഹസ്യമായി സൂക്ഷിക്കും. സുനിതയുടെ മനസ്സിൽ ശക്തമായ വിഷമം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി, എന്ന് ഞാൻ അവളോട് പറഞ്ഞു.
അവൾ സംശയത്തോടെ പുറത്തേക്ക് നോക്കി.
അവൾ പറയുന്ന കാര്യങ്ങൾ അവളുടെ അമ്മ കേൾക്കുമോ എന്ന ഉത്കണ്ഠയാണ് ആ നോട്ടം എന്ന് എനിക്ക് മനസ്സിലായി.
സുനിത പറയുന്ന കാര്യങ്ങൾ ഞാൻ മാത്രമേ കേൾക്കുകയുള്ളൂ. ശബ്ദം പുറത്തു പോവില്ല.
എന്നെ വിശ്വസിക്കാം
സുനിത എന്നോട് പങ്കുവയ്ക്കുന്ന കാര്യങ്ങൾ ഞാൻ 100% രഹസ്യമായി സൂക്ഷിക്കും
എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുകയാണെങ്കിൽ എനിക്ക് ഒരു പക്ഷേ സുനിതയെ കൂടുതൽ സഹായിക്കാൻ കഴിഞ്ഞേക്കും.
എന്ന് പറഞ്ഞുകൊണ്ട് ഞാൻ സുനിതയെ കേൾക്കാൻ തയ്യാറായി.
സുനിത കസേര കുറച്ചുകൂടി എനിക്ക് അരികിലേക്ക് നീക്കിയിട്ടു,
എന്നിട്ട് പറഞ്ഞു തുടങ്ങി,
സർ ഞാനും അമ്മയും അച്ഛനും അടങ്ങിയതാണ് ഞങ്ങളുടെ കുടുംബം. ഞങ്ങളുടെ വീടിനോട് ചേർന്ന് തന്നെയാണ് തറവാടുള്ളത്. അവിടെ അച്ഛൻറെ അനിയന്മാരും മറ്റു ബന്ധുക്കളും താമസിക്കുന്നു.
കഴിഞ്ഞ ദിവസം വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്
അച്ഛൻറെ അനിയൻ പെട്ടെന്ന് റൂമിലേക്ക് കയറി വരികയും, എന്നോട് മോശമായി പെരുമാറുകയും ചെയ്തു. ഞാനാകെ പേടിച്ചു പോയി.
ഞാൻ ഉറക്കെ കരഞ്ഞു.
അച്ഛൻറെ അനിയൻ എൻറെ വായപൊത്തി പിടിക്കുകയും ഇത് പുറത്ത് ആരെങ്കിലും അറിഞ്ഞാൽ, അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
ഇപ്പോൾ രാത്രി ഉറങ്ങാൻ സാധിക്കുന്നില്ല,
എപ്പോഴും ആ ചിത്രം മാത്രമാണ് മുമ്പിൽ വരുന്നത്.
എനിക്ക് ഇത് ആരോടും പറയാൻ സാധിക്കുന്നുമില്ല.
മാത്രമല്ല ഇപ്പോൾ അച്ഛനും അദ്ദേഹത്തിൻറെ കുടുംബവും തമ്മിൽ വളരെ സ്നേഹത്തിലാണ്.
ഇതെങ്ങാൻ അച്ഛൻ അറിഞ്ഞാൽ,
അച്ഛൻ വളരെ പെട്ടെന്ന് ദേഷ്യം പിടിക്കുന്ന പ്രകൃതക്കാരനാണ്. അച്ഛൻ എന്തെങ്കിലും കടുംകൈ ചെയ്യും.
ഞങ്ങളുടെ കുടുംബജീവിതം ആകെ താറുമാറാകും.
സാർ ഒരിക്കലും ഇത് ആരോടും പറയരുത്. ഒരു ദീർഘനിശ്വാസത്തോടെ സുനിത നിർത്തി.
കൗൺസിലിങ്ങിലെ ആദ്യത്തെ രണ്ട് സ്റ്റെപ്പുകൾ ആയ ഡോർ ഓപ്പണിങ്ങും, എംപതറ്റിക് ലിസണിംങ്ങും ഇവിടെ പൂർണമായി.
അവൾ പറയുന്ന എല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മതയോടെ, വ്യക്തതയോടെ ഞാൻ നിരീക്ഷിച്ചു.
ഇനി അടുത്തത് മൂന്നാമത്തെ പടിയായ genuinenus ആണ്.
(Step 3 genuines)
ഇത് വളരെ വിഷമകരമായ ഒരു അവസ്ഥയാണ്.
സുനിതയുടെ മാനസികാവസ്ഥ, നിസ്സഹായത എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
ഈ ഒരു പ്രശ്നം നമുക്ക് ഒരുമിച്ച് പരിഹരിക്കാമെന്നും, ഈ പ്രശ്നം പരിഹരിച്ച് വീട്ടിൽ സമാധാന അന്തരീക്ഷം ഉണ്ടാവുന്നത് വരെ ഞാൻ സുനിതയുടെ കൂടെ ഉണ്ടാകുമെന്നും ഞാൻ സുനിതയ്ക്ക് ഉറപ്പുകൊടുത്തു.
ഇനി നാലാമത്തെ പടിയായ റെസ്പെക്ട് (Respect)ആണ്.
(Step 4 respect)
സുനിത അനുഭവിക്കുന്ന വിഷമം അതിൻറെ പൂർണ്ണതയിൽ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്
എന്ന് ഞാൻ പറഞ്ഞു.,
തനിക്കുണ്ടായ ഒരനുഭവം ആരോടും തുറന്നു പറയാൻ കഴിയാതെ വീർപ്പുമുട്ടുന്ന സുനിതയ്ക്ക് വലിയ ഒരു ആശ്വാസമായിരുന്നു അത്.
സുനിത ഒരു ദീർഘ നിശ്വാസത്തോടെ കസേര യിലേക്ക് ചാരിയിരുന്നു.
അവൾ റിലാക്സ് ആയി എന്നതിൻറെ ലക്ഷണമാണ് അത്.
ഇനി അഞ്ചാമത്തെ സ്റ്റെപ്പ് ആയ കോൺക്രീറ്റ്നസ് (വ്യക്തത ഉണ്ടാക്കൽ ) ആണ് (Step 5 Concreteness)
ഈ വിഷയത്തിൽ വളരെ വ്യക്തമായ ഒരു ചിത്രം എനിക്ക് ലഭിക്കുന്നതിനുവേണ്ടി ഞാൻ സുനിതയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ തുടങ്ങി.
എനിയെഗ്രാം അനുസരിച്ച് സുനിതയുടെ വ്യക്തിത്വം ഏതാണ് എന്നറിയുക എന്നതായിരുന്നു എൻറെ ആദ്യത്തെ ലക്ഷ്യം.
സംസാരിക്കുന്നതിന് ഇടയ്ക്ക് കൈകൾ വിയർക്കുന്നതും, ഹൃദയമിടിപ്പ് കൂടുന്നതും, ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് നോക്കുന്നതും, എനിക്ക് കാണാമായിരുന്നു.
ഇതിൽ നിന്നും സുനിത,
വളരെയധികം ഭയത്തോടെ, എല്ലാ പ്രശ്നങ്ങളെയും കാണുന്ന,
ഏറ്റവും കൂടുതൽ ഭയമുള്ള,
ഏറ്റവും കുറവ് ആത്മവിശ്വാസമുള്ള,
ആറാമത്തെ പേഴ്സണാലിറ്റിയാണ് (supporter)
എന്നെനിക്ക് തോന്നി.
അത് ഉറപ്പിക്കാനായി ഞാൻ ചില ചോദ്യങ്ങൾ ചോദിച്ചു
1.ജീവിതത്തിൽ വളരെ ആത്മവിശ്വാസം കുറവാണ് അല്ലേ ?
ഉത്തരം - അതെ
2 ജീവിതത്തിൽ തീരുമാനങ്ങളെടുക്കുന്നതിൽ പലപ്പോഴും പ്രയാസങ്ങൾ ഉണ്ടാവാറുണ്ട് അല്ലേ ?
ഉത്തരം :ഉണ്ട് ,എനിക്ക് ഒരിക്കലും ഒരു തീരുമാനത്തിൽ എത്താൻ കഴിയാറില്ല ഞാൻ എന്തെങ്കിലും ചെയ്താൽ തെറ്റി പോയാലോ എന്നുള്ള പേടിയാണ്.
3. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നു പറയാനും, തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങളോട് പ്രതികരിക്കാനുമുള്ള ആർജ്ജവം മനസ്സിലുണ്ടെങ്കിലും, അത് പ്രകടിപ്പിക്കാനുള്ള ധൈര്യം ഉണ്ടാവാറില്ല അല്ലെ?
ഉത്തരം.വളരെ കറക്റ്റ് ആണ് സർ.
ഈ വിഷയത്തിൽ തന്നെ, എനിക്ക് പ്രതികരിക്കണമെന്ന് ഉണ്ടായിരുന്നു. മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിചാണ് ഞാൻ ആരോടും പറയാതെ ഈ വിഷമം മുഴുവൻ ഒറ്റയ്ക്ക് സഹിക്കുന്നത്.
സുനിതയുടെ വ്യക്തിത്വ സവിശേഷതകൾ കൂടുതൽ അറിയുന്നതിനും വിഷയത്തിൽ കൃത്യമായ വ്യക്തത ഉണ്ടാക്കലും ആണ് അടുത്ത പടി
അതിനായി സുനിതയെ എനിയഗ്രാം ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടി ചോദ്യാവലിയും ഗ്രാഫും കൊടുത്ത് പുറത്തുള്ള ടേബിളിലേക്ക് പറഞ്ഞയച്ചു.
ഈ സമയം അമ്മയെ വിളിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുക എന്നതും എൻറെ ഉദ്ദേശം ആയിരുന്നു.
ഞാൻ സുനിതയുടെ അമ്മയെ വിളിച്ച് കാര്യങ്ങൾ
ഓരോന്നായി ചോദിച്ചു.
സുനിതയുടെ അച്ഛനെ കുറിച്ചും ബന്ധുക്കളെ കുറിച്ചും, പ്രത്യേകിച്ച് ചെറിയച്ഛനെ കുറിച്ചും വിശദമായി തന്നെ അന്വേഷിച്ചു.
ഞാൻ.
വീട്ടിൽ ആരൊക്കെയുണ്ട്
അമ്മ ,
ഞാനും കുട്യോളുടെ അഛനും മോളും മാത്രം
ഞാൻ:
സുനിത ഒറ്റ മോളോണോ ?
അമ്മ:
അതെ സാർ.പ്രസവം
ഓപ്പറേഷനായിരുന്നു. കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ഞാൻ :
നിങ്ങളുടെ ബന്ധുക്കളൊക്കെ എവിടെയാണ് താമസിക്കുന്നത് ?
അമ്മ :
അദ്ദേഹത്തിന് ഭാഗമായി കിട്ടിയ ഭൂമിയിൽ ഞങ്ങൾ ഒരു വീട് വെച്ച് താമസിക്കുകയാണ്. തൊട്ടടുത്ത് തന്നെയാണ് തറവാട്.
അവിടെ അദ്ദേഹത്തിന് അച്ഛനും അമ്മയും സഹോദരന്മാരും അവരുടെ കുടുംബവും താമസിക്കുന്നു.
ഞാൻ :
എത്ര സഹോദരന്മാരാണ് ഉള്ളത്?
അമ്മ :
അവർ നാല് ആണും ഒരു പെണ്ണും ആണ് സാർ.
അതിൽ രണ്ടാമത്തേതാണ് അദ്ദേഹം.
ഞാൻ :
നിങ്ങൾ അവരുമായി നല്ല സൗഹാർദ്ദത്തിൽ തന്നെയല്ലേ ഉള്ളത്?
അമ്മ :
അതെ സർ അദ്ദേഹത്തിന് വലിയ കുടുംബസ്നേഹം ആണ്.
ഞങ്ങൾ പല വീടാണെങ്കിലും ഒറ്റ വീട് പോലെയാണ് കഴിയുന്നത്.
ഞാൻ :
സുനിതയുടെ അച്ഛൻറെ സഹോദരന്മാർ എല്ലാവരും വിവാഹമൊക്കെ കഴിഞ്ഞ് കുടുംബവുമായി തന്നെയല്ലേ അവിടെ താമസിക്കുന്നത്?
അമ്മ
അതെ സർ.
ഞങ്ങൾ ഒരു പുതിയ കറി ഉണ്ടാക്കിയാൽ പോലും അത് എല്ലാവരും ഒരുമിച്ച് വീതിച്ചാണ് കഴിക്കാറ്.
ഞാൻ :
വളരെ സന്തോഷം ഈ കാലഘട്ടത്തിൽ നിങ്ങളുടെ കുടുംബം ഒരു മാതൃക തന്നെയാണ്.
അമ്മ :
അതുതന്നെയാണ് സാർ നാട്ടുകാരും പറയുന്നത്.
അതുകൊണ്ടുതന്നെ അവൾ ഒറ്റ മോളാണെങ്കിലും ആ ഒരു കുറവും ഇല്ലാതെയാണ് അവൾ
തറവാട്ടിലെ മറ്റു കുട്ടികൾക്കൊപ്പം വളർന്നത്.
ഞാൻ :
നിങ്ങൾ പുറത്ത് എവിടെയെങ്കിലും പോകുമ്പോൾ മകൾ ഒറ്റയ്ക്കാണോ വീട്ടിൽ ഉണ്ടാവാറുള്ളത്?
അമ്മ :
ഞാനവളോട് പറയാറുണ്ട് പേടിയുണ്ടെങ്കിൽ തറവാട്ടിൽ പോയി ഇരിക്കാൻ. പക്ഷേ അവൾ ഫോൺ നോക്കി വീട്ടിൽ റൂമിൽ തന്നെ ഇരിപ്പാണ് പതിവ്.
ഞാൻ
മോള് പ്രായപൂർത്തിയായി വരികയല്ലേ, അപ്പോൾ പിന്നെ ഇന്നത്തെക്കാലത്ത് ഒറ്റയ്ക്ക് ഇങ്ങനെ ഇരുത്തുന്നത്
ശരിയാണോ?
അമ്മ :
സർ വീട്ടിൽനിന്നും ഒന്ന് ഉറക്കെ ശബ്ദം ഉണ്ടാക്കിയാൽ തറവാട്ടിൽ കേൾക്കാം.
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി. അവരെല്ലാം പെട്ടെന്ന് ഓടി വരും. അവരെല്ലാവരും അവളെ
പൊന്ന് പോലെയാണ് സർ നോക്കുന്നത്.
കഴിഞ്ഞദിവസം ഒരു തേളിനെ കണ്ടു അവൾ അലറി വിളിച്ചപ്പോൾ എല്ലാവരും ഓടി വരികയുണ്ടായി.
10 -16 വയസ്സായി സർ ഇതുവരെ അവൾക്ക് ഒരു തൻറെടം വന്നിട്ടില്ല. ഇങ്ങനെ പേടിച്ചാൽ എന്താണ് ചെയ്യുക? വേറൊരു വീട്ടിൽ കഴിയേണ്ട കുട്ടിയല്ലേ അവൾ. സാറേ, ഇതെല്ലാം ഒന്ന് അവളെ ഉപദേശിച്ചു നേരേയാക്കണം
ഞാൻ :
സുനിതയ്ക്ക് എന്ന് മുതലാണ് ഈ പ്രശ്നം തുടങ്ങിയത്?
അമ്മ
ഒരാഴ്ചയായി സാർ.
ഞാൻ :
അവൾ കുട്ടിക്കാലംമുതൽ എങ്ങനെയാണ്?
നല്ല ധൈര്യമുള്ള കുട്ടിയായിരുന്നോ?
അമ്മ
അവൾ വലിയ പെണ്ണ് ആയിട്ടും ഇപ്പോഴും എന്നെ കെട്ടിപ്പിടിച്ച് ആണ് സാറേ കിടന്നുറങ്ങുന്നത്.
ഒറ്റയ്ക്ക് കിടക്കാൻ പേടി ആണത്രേ. ഇപ്പോഴും കുട്ടികളി മാറിയിട്ടില്ല.
ഞാൻ
അവൾ ദിവസവും നന്നായി ഉറങ്ങാറുണ്ടോ?
അമ്മ
ഫോണിൽ കളിച്ചിരുന്ന് വളരെ വൈകിയാണ് ഉറങ്ങുന്നത്. അതുകൊണ്ടുതന്നെ എഴുന്നേൽക്കുന്നതും വളരെ വൈകിയാണ്.
സാർ ഇതൊക്കെ അവളെ ഒന്ന് ഉപദേശിച്ചു നേരെയാക്കണം.
ഞാൻ :
ക്ഷമിക്കണം കൗൺസിലിംഗ് എന്ന് പറയുന്നത് ഉപദേശിക്കൽ അല്ല ഇപ്പോഴത്തെ കുട്ടികൾക്ക് ഉപദേശവും കുറ്റപ്പെടുത്തലും തീരെ ഇഷ്ടമല്ല. അതുകൊണ്ടുതന്നെ കുറ്റപ്പെടുത്തുന്ന വരെയും ഉപദേശിക്കുന്ന വരെയും അനുസരിക്കാറും ഇല്ല.
അമ്മ :
അത് സാറ് പറഞ്ഞത് വളരെ ശരിയാണ്. ഞാൻ എന്തെങ്കിലും ഒരു നല്ല കാര്യം പറഞ്ഞു കൊടുത്താൽ അപ്പോൾ അവൾക്ക് ദേഷ്യമാണ്.
ഞാൻ :
അമ്മയും ദേഷ്യപ്പെട്ട് അല്ലേ അവളോട് സംസാരിക്കാറുള്ളത്?
അമ്മ:
ഇതൊക്കെ കണ്ടാൽ പിന്നെ ദേഷ്യം വരാതിരിക്കുമോ സാർ?
ഞാൻ :
നമ്മളെ കണ്ടല്ലേ കുട്ടികൾ വളരുന്നത്,
അതുകൊണ്ട് നമുക്ക് ശാന്തമായി അവരോട് കാര്യങ്ങൾ പറഞ്ഞു നോക്കാം.
ഇപ്പോഴത്തെ കുട്ടികൾ വളരെ നല്ലവരാണ്. നമുക്ക് അവരെ മാറ്റിയെടുക്കാൻ വളരെ എളുപ്പമാണ്. ദേഷ്യപെടാതെ
വളരെ സ്നേഹത്തോടെ ശാന്തമായി കാര്യങ്ങൾ പറയാൻ അമ്മയും ശ്രദ്ധിക്കു.
അപ്പോഴേക്കും ഇനിയെഗ്രാം ടെസ്റ്റ് പൂർത്തിയാക്കി , മകൾ എൻറെ അനുവാദത്തിനായി വാതിലിൽ മുട്ടി.
അമ്മയോട് കുറച്ചുനേരം പുറത്തിരിക്കാൻ പറഞ്ഞു, ഞാൻ സുനിതയെ അകത്തേക്ക് വിളിച്ചു.
ആൻസർ കീ നോക്കിയപ്പോൾ
എൻറെ ഊഹം ശരിയാണ് എന്ന് മനസ്സിലായി.
സുനിതയുടെ ആറാമത്തെ വ്യക്തിത്വമാണ് (supporter)കൂടുതൽ ഉയർന്നു നിൽക്കുന്നത്.
(Step 6 Immediacy)
ആറാമത്തെ പടിയായ
ഇമ്മീഡിയൻസി (immediancy) ഇവിടെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല.
(Step 7 Self-disclosure)
ഏഴാമത്തെ പടിയായ
സെൽഫ് ഡിസ്ക്ലോസറിലേക്ക് കടന്നു .
ഇന്ന് പെൺകുട്ടികൾക്ക് നേരെ കാണുന്ന ആക്രമണങ്ങളെ കുറിച്ചും, അങ്ങനെ വന്നാൽ എങ്ങനെ പ്രതികരിക്കണമെന്നും
പ്രണയ കുരുക്കുകളെ കുറിച്ചും,
എൻറെ ചില അനുഭവ കഥകളിലൂടെ ഞാൻ സുനിതയെ ബോധ്യപ്പെടുത്തി.
സാറിപ്പോൾ നേരത്തെ കൗൺസിലിംഗിന് വന്നവരുടെ കഥകൾ എന്നോട് പറഞ്ഞതു പോലെ എന്റെ പ്രശ്നവും എല്ലാവരോടും പറയുമോ ?
സുനിത വളരെ സംശയത്തോടെ എന്നെ നോക്കി
ഒരിക്കലുമില്ല കൗൺസിലിംങ്ങ്
വളരെ ധാർമികതയുള്ള ഒരു കല യാണ് അതിനാൽ ഒരാൾ വിശ്വസിച്ച് നമ്മുടെ അടുത്ത് പറയുന്ന കാര്യങ്ങൾ ഒരിക്കലും മറ്റൊരാളോട് പറയില്ല - ഞാൻ പറഞ്ഞു
അപ്പോ സാറ് ഇപ്പോ
എന്നോട് ..................
അവൾ അർദ്ധോക്തിയിൽ
നിർത്തി
സംഭവങ്ങൾ സത്യമാണെങ്കിലും
വ്യക്തികളും സ്ഥലങ്ങളും സന്ദർഭങ്ങളും സാങ്കൽപികമാണ്
ഓ ആശ്വാസമായി
അങ്ങനെയാണെങ്കിൽ
സാറ് ഇതും എല്ലാവരോടും പറഞ്ഞു കൊള്ളു ഇത്തരം സന്ദർഭങൾ വന്നാൽ എങ്ങനെയൊക്കെ പെരുമാറാം എന്ന് സാധാരണക്കാർക്ക് മനസിലാക്കാമല്ലോ
അവൾ പറഞ്ഞു.
(Step 8 Confrontation)
ഞങ്ങൾ എട്ടാമത്തെ പടിയായ കോൺഫ്രൺഡേഷൻ (confrontation) ലേക്ക് കടന്നു.
(ഇവിടെയാണ് നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഉള്ളത്.)
സത്യത്തിൽ സുനിത തൻറെ വ്യക്തിത്വത്തിന്റെ പ്രത്യേകത കൊണ്ട് അദ്ദേഹത്തെ തെറ്റിദ്ധരിച്ചത് ആണെങ്കിലോ, എന്ന സംശയം എൻറെ ഉള്ളിൽ ഉണ്ടായിരുന്നു.
മുമ്പ് സമാനമായ കേസുകൾ
ഉണ്ടായിട്ടുണ്ട് എന്നാൽ അങ്ങനെ ഒരു മുൻ വിധിയോടെ നമ്മൾ പെരുമാറാനും പാടില്ല
ഇവിടെ കാര്യക്കളുടെ സത്യാവസ്ഥ ഇതിന്റെ ഭാഗമായ എല്ലാവരുടെയും ഭാഗത്ത് നിന്ന് ന്നേക്കി കാണണം എന്നതാണ്
അടുത്ത വഴി
സുനിത പറയുന്ന കാര്യവും യഥാർത്ഥത്തിൽ സംഭവിച്ച കാര്യവും ഒന്നു തന്നെയാണോ ?
എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടോ ?
എന്ന് തിരിച്ചറിയലായിരുന്നു ഈ പടിയിൽ എനിക്ക് ചെയ്യാനുള്ളത്.
സുനിതക്ക് ചെറിയച്ഛനെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് ഞാൻ ചോദിച്ചു.
അച്ഛനെക്കാൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു അവരെല്ലാവരും
സ്വന്തം മോളെ പോലെ ആയിരുന്നു അവരെല്ലാവരും എന്നോട് പെരുമാറിയിരുന്നത്.
എന്നാണ് സുനിത അതിന് മറുപടിയായി എന്നോട് പറഞ്ഞത്.
ചെറിയ അച്ഛന് മദ്യപാനം പുകവലി തുടങ്ങിയ ഏതെങ്കിലും ശീലങ്ങൾ ഉണ്ടോ ?
മുമ്പ് എപ്പോഴെങ്കിലും ഇതുപോലുള്ള ഏതെങ്കിലും സ്വഭാവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ?
സുനിതയോട് മുമ്പ് എപ്പോഴെങ്കിലും ഈ രീതിയിൽ അതിൽ പെരുമാറിയിട്ടുണ്ടോ ?
എന്ന് ചോദിച്ചു
ഇങ്ങനെ യാതൊരു ദുശീലങ്ങളും ഇല്ലാത്ത ആളാണ് അദ്ദേഹം എന്നും മോഡേൺ ആയി വസ്ത്രം ധരിക്കാനുള്ള തൻറെ ആഗ്രഹത്തെ പലപ്പോഴും എതിർത്തത് അദ്ദേഹം ആണെന്നും അവൾ പറഞ്ഞു
ബുദ്ധിമുട്ടില്ലെങ്കിൽ
അന്ന് നടന്ന സംഭവങ്ങൾ വളരെ വ്യക്തമായി പറയാൻ ഞാൻ
സുനിതയോട് പറഞ്ഞു
സുനിത ടി വി കണ്ടിരിക്കുമ്പോൾ
ചെറിയച്ഛൻ പെട്ടെന്ന് അകത്തേക്ക് കയറി വരികയും,
അത് കണ്ട് പേടിച്ച് സുനിത കരഞ്ഞപ്പോൾ
ചെറിയച്ഛൻ വായ പൊത്തിപ്പിടിച്ച്
ഒച്ച വയ്ക്കരുത് എന്നും,
ആരെങ്കിലും അറിഞ്ഞാൽ മരിക്കേണ്ടിവരും, എന്നും,
എന്തൊക്കെയോ പറഞ്ഞു.
അവൾ പറഞ്ഞത്.
ചെറിയച്ഛൻ സുനിതയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നോ ?
ഞാൻ ചോദിച്ചു
ഉപദ്രവിച്ച് ഒന്നുമില്ല ഞാൻ പേടിച്ച് അലറിവിളിച്ചു കരഞ്ഞപ്പോൾ
എൻറെ വായ പൊത്തി പിടിക്കുകയും,
ഇത് പുറത്ത് ആരോടും പറയരുത് എന്ന് പറഞ്ഞു അവിടുന്ന് പോവുകയും ചെയ്തു.
അവൾ പറഞ്ഞു.
സുനിത ഒറ്റയ്ക്ക് വീട്ടിലിരിക്കുമ്പോൾ വാതില് സുരക്ഷിതമായി അടച്ചിടേണ്ടതല്ലേ?
ഞാൻ ചോദിച്ചു.
അത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് അവൾ മറുപടി പറഞ്ഞത്.
പിന്നീട് ഈ വിഷയത്തെക്കുറിച്ച് ചെറിയച്ഛനോട് എന്തെങ്കിലും ചോദിച്ചിരുന്നുവോ?
ഞാൻ ചോദിച്ചു.
സുനിത :
ഇല്ല ഞാൻ നേരത്തെ സ്കൂളിലേക്ക് പോകും. വളരെ വൈകിയാണ് വരുന്നത്.
അതിനുശേഷം ഞാൻ കണ്ടിട്ടില്ല.
ഞാൻ :
ചെറിയച്ഛൻ മുറിയിലേക്ക് വന്നപ്പോൾ സുനിത പേടിച്ചു കരഞ്ഞത് കണ്ടു വായ പൊത്തിപ്പിടിച്ചതാവാനും
സാധ്യതയില്ലേ ?
ഞാൻ വെറുതെ എൻറെ ഒരു സംശയം ചോദിച്ചു എന്ന് മാത്രം.
സുനിത :
സാറ് പറഞ്ഞത് ശരിയാണ്.
ഞാൻ എൻറെ ഭാഗത്തുനിന്ന് മാത്രമേ ചിന്തിച്ചുള്ളൂ.
ഞാൻ ആകെ ഭയന്നു വിറച്ചു പോയി.
നമ്മുടെ ചുറ്റിലും ഇത്തരം സംഭവങ്ങൾ ഒക്കെ അല്ലേ നടക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരിയുടെ ചെറിയച്ഛൻ
മദ്യപിച്ച് ബോധമില്ലാതെ
അവളോട് മോശമായി പെരുമാറ്റിയിരുന്നു
ആ സമയത്ത് അവളുടെ അമ്മ കണ്ടത് കൊണ്ടാണ് രക്ഷപ്പെട്ടത്
ഞാൻ :
ഇങ്ങനെ ഒരു സംശയം സുനിതയ്ക്ക് ഉണ്ടെങ്കിൽ അത് ചെറിയച്ഛനോട് ചോദിച്ചു വ്യക്തമാക്കേണ്ടത് അല്ലേ?
സുനിത.
ഇത് ആരോടും പറയാൻ പറ്റാത്ത ഒരു വിഷമത്തിലായിരുന്നുഞാൻ.
സാർ ഒന്ന് ചെറിയച്ചനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമോ ?
അവൾ ചോദിച്ചു
കൗൺസലിങ്ങിൽ അങ്ങനെ സാധിക്കില്ല. ഞാൻ എന്ത് പറഞ്ഞാണ് സുനിതയുടെ ചെറിയച്ചനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുക?
ഇത് പോലീസ് സ്റ്റേഷൻ ഒന്നുമല്ലല്ലോ. പോലീസുകാർക്ക് അങ്ങനെയൊക്കെ ചെയ്യാം
എന്നാൽ കൗൺസിലിംഗിൽ
തൊട്ടു മുമ്പിൽ ഇരിക്കുന്ന ആളെ ശക്തരാക്കി (empower) അവരിലൂടെ പ്രശ്നപരിഹാരം കാണുന്നതാണ് രീതി.
സുനിത ആദ്യം ഈ വിഷയത്തിൽ ഒരു വ്യക്തത വരുത്തുകയാണ് വേണ്ടത്
ചെറിയച്ഛൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് ക്ഷമിക്കാൻ ആവാത്ത അപരാധമാണ്.
പോക്സോ വകുപ്പ് അനുസരിച്ച്
ഇത് മറച്ചുവെക്കുന്നത് പോലും വലിയ കുറ്റമാണ്.
14 ദിവസം ജാമ്യമില്ലാതെ ജയിലിൽ കിടക്കണം.
അതിനു വേണ്ട എല്ലാ സപ്പോർട്ടും ധൈര്യവും സുനിതയ്ക്ക് ഞങ്ങൾ തരാം.
എന്ന് ഞാൻ ഉറപ്പു കൊടുത്തു.
പക്ഷേ എന്തെങ്കിലും ആവശ്യത്തിന് അദ്ദേഹം അങ്ങോട്ട് കയറി വന്നപ്പോൾ
സുനിത പെട്ടെന്ന് പേടിച്ച് കരഞ്ഞത്കണ്ട് എന്ത് ചെയ്യണമെന്നറിയാതെ
വായ് പൊത്തിയത് ആണെങ്കിലോ?
ഇത് പുറത്ത് ആരെങ്കിലും അറിഞ്ഞാൽ മരിക്കും എന്ന് പറഞ്ഞത് എന്തിനാണ് ?
സുനിത ചോദിച്ചു
സുനിത ചെറിയച്ഛനെ തെറ്റിദ്ധരിച്ച് പുറത്തുപറഞ്ഞാൽ ഉണ്ടാവുന്ന മാനക്കേട് ഓർത്ത്
അദ്ദേഹം അങ്ങനെ പറഞ്ഞതാ ണെങ്കിലോ?
ഞാൻ സുനിതയ്ക്ക് തന്നെ ആ ചിന്ത വിട്ടുകൊടുത്തു.
കഴിഞ്ഞദിവസം ഒരു തേളിനെ കണ്ടു അവൾ അലറി വിളിച്ചു എന്ന് അമ്മ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവളുടെ ഭയത്തെ കുറിച്ച് മനസ്സിലാക്കിയതാണ്
ഒരു തേളിനെ അപ്രതീക്ഷിതമായി കണ്ട് അലറി വിളിച്ചിട്ടുണ്ടെങ്കിൽ അപ്രതീക്ഷിതമായി ഒരു മനുഷ്യനെ കണ്ടാലും അവൾ ഇതു തന്നെയാണല്ലോ ചെയ്യുക
എന്ന എൻറെ ചിന്തയിൽ നിന്നാണ് ഞാൻ ഈ ചോദ്യം ചോദിച്ചത്.
"മോൾ എന്തിനാണ് ഇങ്ങനെയൊച്ച വെക്കുന്നത് ചെറിയച്ഛൻ അല്ലേ.
മോള് ഒച്ചവച്ചാൽ ആൾക്കാർ തെറ്റിദ്ധരിക്കും
എന്ന് ചെറിയച്ഛൻ പറയുന്നുണ്ടായിരുന്നു.
സുനിത കൂട്ടിച്ചേർത്തു
പക്ഷേ ആ സമയത്ത് എനിക്ക് അതൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല.
ഞാൻ ആകെ ഭയന്നു വിറച്ചു പോയി
നമ്മൾ സിനിമയിലും സീരിയലിലും ഒക്കെ പലതും കാണുന്നതല്ലേ സാർ.
മാത്രവുമല്ല ഇന്നത്തെ പത്രത്തിൽ നിറയെ ഇത്തരം സംഭവങ്ങൾ ആണല്ലോ
ഞാനപ്പോൾ സ്വബോധത്തിൽ ആയിരുന്നില്ല
സാർ ആകെ പേടിച്ചു വിറച്ച അവസ്ഥയിലായിരുന്നു
എന്ന് അവൾ പറഞ്ഞു.
(Step 9 Contentparaphrase)
ഞങ്ങൾ ഒൻപതാമത്തെ പടിയായ contentparaphrase ലേക്ക് പ്രവേശിച്ചു.
തറവാട് നോട് ചേർന്ന് ചെറിയ ഒരു വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന കുട്ടിയാണ് സുനിത.
എല്ലാ കാര്യത്തിലും വളരെ മിടുക്കി ആണെങ്കിലും പൊതുവേ ആത്മവിശ്വാസം കുറഞ്ഞ, എല്ലാ കാര്യങ്ങളെയും വളരെയധികം ഭയത്തോടെ കാണുന്ന പ്രകൃതമാണ് സുനിതയ്ക്ക് ഉള്ളത്.
കഴിഞ്ഞ ദിവസം വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ
ഒന്ന് പെട്ടെന്ന് മുറിയിലേക്ക് ഇളയച്ഛൻ കയറി വന്നപ്പോൾ
അത് തന്നെ ഉപദ്രവിക്കാൻ ആയിരിക്കും എന്ന് കരുതി
അലറി വിളിക്കുകയും
ചെറിയച്ഛൻ വായ പൊത്തി പിടിക്കുകയും ചെയ്തു.
ചെറിയച്ഛൻ ഉപദ്രവിക്കാൻ വന്നതാണോ, അല്ല.. സുനിത കരഞ്ഞപ്പോൾ വായപൊത്തി പിടിച്ചതാണോ... എന്ന് നമുക്ക് വ്യക്തമായി അറിയില്ല.
സുനിത അത് ചോദിച്ച് വ്യക്തത വരുത്തിയിട്ടില്ല
സുനിതയുടെ വിഷമം എനിക്ക് മനസ്സിലാവുന്നുണ്ട്.
എന്തുവന്നാലും ഈ വിഷയം നമുക്ക് പരിഹരിക്കണം.
ഈ പ്രശ്നത്തെ നമുക്ക് നേരിടണം
ഇത് മറ്റാരെങ്കിലും അറിഞാൽ
ചെറിയച്ഛൻ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു emotional blackmail ചെയ്തതാവാം.
അദ്ദേഹം തെറ്റായ രീതിയിൽ ആണ് സുനിതയോട് പെരുമാറിയത് എങ്കിൽ ശക്തമായി പ്രതികരിക്കുകയും അദ്ദേഹത്തിന് ശിക്ഷ വാങ്ങി കൊടുക്കുകയും വേണം.
പക്ഷേ അതിനു മുൻപ് നമുക്ക് വ്യക്തമായി അത് അറിയേണ്ടതുണ്ട്.
നമ്മുടെ ജീവിതത്തിൽ ഒരു പ്രശ്നം വന്നാൽ അതിൽ വ്യക്തത വരുത്തേണ്ടത് നമ്മുടെ ആവശ്യമാണ്.
എന്തായാലും ഈ വിഷയത്തിൽ ആ സമയത്ത് ഒച്ച വെക്കാൻ കാണിച്ച സുനിതയുടെ ധൈര്യത്തെ ഞാൻ അങ്ങേയറ്റം അഭിനന്ദിച്ചു.
ആ പ്രശ്നത്തിൽ നിന്നും ഒളിച്ചോടുകയോ പ്രശ്നത്തെ പേടിച്ച് ഇരിക്കുകയോ അല്ല വേണ്ടത്
കൃത്യമായി അതിനെ നേരിടുകയാണ് വേണ്ടത്.
(Step 10 Brain Storming)ഞങ്ങൾ പത്താമത്തെ സ്റ്റെപ്പ് ആയ ബ്രെയിൻ സ്റ്റോമിങ് (Brain storming)എത്തി.
ഈ വിഷയത്തെ മറികടക്കാൻ നേരിടാൻ എന്തൊക്കെ വഴികളുണ്ട് എന്ന് കൃത്യമായി എഴുതി വയ്ക്കാൻ ഞാൻ സുനിതയോട് ആവശ്യപ്പെട്ടു
1.പോക്സോ വകുപ്പ്ചേർത്ത് ചെറിയച്ഛന് എതിരെ കേസ് കൊടുക്കുക.
ഗുണം :ഇനി മേലാൽ അദ്ദേഹം ഇത്തരം കാര്യങ്ങൾക്ക് മുതിരില്ല.
സമൂഹത്തിലെ മറ്റുള്ളവർക്ക് ഇതൊരു മാതൃക ആയിരിക്കും.
ദോഷം :യഥാർത്ഥത്തിൽ അദ്ദേഹം അപ്രതീക്ഷിതമായി മുറിയിലേക്ക് കയറി വന്നതാണ് എങ്കിൽ അദ്ദേഹം നിരപരാധിയാണ്.
നിരപരാധിയായ അദ്ദേഹത്തെ തെറ്റിദ്ധരിച്ചാൽ അത് കുടുംബ ബന്ധങ്ങളെ ബാധിക്കും .
2.വളരെ ധൈര്യത്തോടുകൂടി ഈ വിഷയത്തെ നേരിടാൻ തീരുമാനിക്കുക അച്ഛനെയും അമ്മയെയും ഒന്നിച്ചിരുത്തി സംഭവങ്ങൾ നടന്നത് പോലെ പറയുക.
ഗുണം :അവർ സൗമ്യമായി ചെറിയ അച്ഛനോട് സംസാരിച്ചു കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കും.
ദോഷം :ചിലപ്പോൾ വൈകാരിക പരമായി അച്ഛൻ ഇടപെടാൻ സാധ്യതയുണ്ട്.
അതുകൊണ്ടാണ് ഇത്രയും നേരം അച്ഛനോട് പറയാതിരുന്നത്.
3.വിഷയം അമ്മയോട് ചർച്ചചെയ്യുക
ഗുണം :അമ്മ വളരെ സൗമ്യമായി അച്ഛനെ അറിയിച്ചു അവർ ഒന്നിച്ചു പോയി ചെറിയച്ചനെ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക.
ദോഷം :അമ്മയും വൈകാരിക പരമായി ഇടപെടാൻ സാധ്യതയുണ്ട്.
4.ഈ വിഷയം സുനിത എൻറെ മുമ്പിൽവെച്ച് അമ്മയോട് പറയുക
അമ്മയുടെ അഭിപ്രായം അറിയുക.
കാരണം സുനിത സുനിതയുടെ കാഴ്ചപ്പാടിലൂടെയാണ് വിഷയങ്ങളെ കാണുന്നത്.
അമ്മയുടെ കാഴ്ചപ്പാടിലൂടെ ഈ വിഷയത്തെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.
അത് ഒരുപക്ഷേ വിഷയത്തെക്കുറിച്ചുള്ള വ്യക്തത നമുക്ക് ലഭിക്കുകയും
ഈ വിഷയം പരിഹരിക്കാനുള്ള ഒരു വഴി കാണുകയും ചെയ്യും.
5. ഈ വിഷയം ആരോടും പറയാതെ വിടാം ഇനി ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ വരാതെ ശ്രദ്ധിക്കാം
ഗുണം
സുനിത ഒഴികെ ആർക്കും
ടെൻഷൻ ഉണ്ടാവില്ല
ദോഷം :
ഇത് ഒരു അപൂർണ്ണ സമസ്യയായി
(In full filled business) എന്നും സുനിതയെ വേട്ടയാടും
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ
ശിക്ഷിക്കപെടില്ല
(Choice of solutions)
പതിനൊന്നാമത്തെ പടിയായ ചോയ്സ് ഓഫ് സൊല്യൂഷനിൽ(choice of solution )
ഞങ്ങൾ നാലാമത്തെ വഴി തെരഞ്ഞെടുത്തു.
അമ്മയേയും കൂടി മുറിയിലേക്കു വിളിച്ചു.
സുനിത ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ കാരണം അവൾക്ക് ഉണ്ടായ ഒരു ഭയം ആണെന്നും
ആ ഭയത്തിന് കാരണം
അപ്രതീക്ഷിതമായി അവളുടെ മുറിയിലേക്ക് കയറിവന്ന
ചെറിച്ചച്ചൻ ആണ് എന്നും
സൗമ്യമായി സുനിത അമ്മയോട് പറഞ്ഞു. അപ്പോഴേക്കും അവൾ കരഞ്ഞുതുടങ്ങിയിരുന്നു.
കാര്യങ്ങൾ വളരെ ക്ഷമയോടെ കേട്ട് അമ്മ കരയുന്ന സുനിതയെ ചേർത്തു പിടിക്കുകയും
ആശ്വസിപ്പിക്കുകയും ചെയ്തു.
അച്ഛനോട് സൗമ്യമായി അമ്മ കാര്യങ്ങൾ പറയാമെന്നും
ചെറിയച്ഛൻ ദുരുദ്ദേശ്യത്തോടെ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നും അമ്മ ഉറപ്പിച്ചു പറഞ്ഞു.
ഇനിയഗ്രാം എന്ന ശാസ്ത്രം അനുസരിച്ച്
മകൾ 6 എന്ന(supporter) വ്യക്തിത്വത്തിനുടമയാണ്
ആത്മവിശ്വാസം വളരെ കുറവാണ്.
അതുപോലെതന്നെ ധാരാളം കാര്യങ്ങൾ ചിന്തിച്ചു കൂട്ടി
അത് സത്യമാണെന്ന് കരുതുകയും ചെയ്യുന്ന
പ്രകൃതം അയാൾക്കുണ്ട് എന്നും
ഇത് ആരോടും പറയാതെ ഉള്ളിൽ ഒതുക്കിയതാണ് ഇപ്പോൾ അയാൾ അനുഭവിക്കുന്ന വിഷമത്തിന് കാരണം എന്നും ഞാൻ
അമ്മയോട് പറഞ്ഞു.
എല്ലാ കാര്യങ്ങളും അമ്മയോട് തുറന്നു പറഞ്ഞപ്പോൾ തന്നെ വളരെ വലിയ ആശ്വാസമായി എന്ന് സുനിത അപ്പോൾ തന്നെ വ്യക്തമാക്കി.
(Step 12 Action plan)
പന്ത്രണ്ടാമത്തെ പടിയിൽ ഈ വിഷയം എങ്ങനെ പരിഹരിക്കാം എന്ന് ഞങ്ങൾ മൂന്ന് പേരും കൂടി ചർച്ച ചെയ്തു.
ഇത് എങ്ങനെയൊക്കെ പരിഹരിക്കാമെന്നാണ് അമ്മയുടെ അഭിപ്രായമെന്ന് ഞാൻ അമ്മയോട് ചോദിച്ചു.
ഞങ്ങൾ എല്ലാ കാര്യങ്ങളും തുറന്ന് ചർച്ച ചെയ്യുന്നവരാണ് എന്നും
ഈ വിഷയം അച്ഛനോടു സംസാരിക്കുന്നതാണ് നല്ലത് എന്നും അമ്മ പറഞ്ഞു.
വിഷയങ്ങൾ തുറന്നു ചർച്ച ചെയ്യാതെ എല്ലാവരും മനസ്സിൽ വെച്ചാൽ അത് പിന്നീട് ബന്ധങ്ങളുടെ ഉലച്ചിലിന് കാരണമാവുമെന്നും അമ്മ വ്യക്തമാക്കി.
ഇപ്പോഴത്തെ പത്രവാർത്തകളും സീരിയലുകളും സിനിമകളും കണ്ടു കുട്ടികളൊക്കെ വലിയ
ടെൻഷനിലാണ് സാറെ.
കുറച്ച് ആത്മവിശ്വാസവും ധൈര്യവും ഒക്കെ ഇവൾക്ക് കൊടുക്കണം.
നാളെ ഇങ്ങനെ ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ
നിന്ന് പേടിക്കാതെ
ചെപ്പ കുറ്റി നോക്കി ഒന്ന് കൊടുക്കുകയാണ് വേണ്ടത്
എന്ന് ഇപ്പോളത്തെ കുട്ട്യോളൊക്കെ
പറഞ്ഞു മനസ്സിലാക്കണം.
അതാ എനിക്ക് പറയാനുള്ളത്
എന്ന് അമ്മ തനത് ശൈലിയിൽ പറഞ്ഞു.
ഇത്രയും കാര്യങ്ങൾ ചെയ്തു രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും വിളിക്കാം എന്ന് പറഞ്ഞു വളരെ സന്തോഷത്തോടുകൂടി അമ്മയും മകളും ക്ലിനിക്കിൽ നിന്നും തിരിച്ചുപോയി
അന്ന് തന്നെ അവർ വീട്ടിൽ പോയി അച്ഛനോട് കാര്യങ്ങൾ പറഞ്ഞു
അപ്പോഴാണ് അച്ഛൻ പറയുന്നത്.
"ഈ സംഭവം അന്ന് തന്നെ
അവൻ ( ചെറിയച്ചൻ )എന്നോട് പറഞ്ഞിരുന്നു ഞാൻ നിങ്ങളോട് പറയാൻ മറന്നു പോയതാണ് "
കെ എസ് എഫ് ഇ (KSFE) യുടെ പാസ്ബുക്ക് എടുക്കാൻ വേണ്ടി
ഞാനാണ് അവനെ ഇങ്ങോട്ട് പറഞ്ഞയച്ചത്. അവൾ പെട്ടെന്ന് കരഞ്ഞപ്പോൾ ചുറ്റുവട്ടത്തെ ആൾക്കാർ വന്നു തെറ്റിദ്ധരിക്കേണ്ട എന്നുകരുതി അവളുടെ വായ പൊത്തിയതും
അവൻ പറഞ്ഞു.
ഇവളുടെ മനസ്സിൽ ഇപ്പോഴും അത് വലിയ വിഷമമായി നിൽക്കുന്നുണ്ട് എന്ന് എനിക്കും അറിയില്ലായിരുന്നു.
എന്തായാലും അത് നമ്മൾക്ക് ഇന്ന് തന്നെ തീർക്കണം
എന്ന് പറഞ്ഞുകൊണ്ട് സുനിതയെയും അമ്മയെയും കൂട്ടി കൊണ്ട് അദ്ദേഹം തറവാട്ടിലേക്ക് പോവുകയും അനിയനെ വിളിച്ച്
കാര്യങ്ങൾ ഒന്നിച്ചിരുന്ന് സംസാരിക്കുകയും ചെയ്തു
അപ്പോൾ അവിടേക്ക് വന്നത് പാസ്ബുക്ക് എടുക്കാൻ ആണ് എന്നും
മോളുടെ കരച്ചിൽ കേട്ട് ആകെ വെപ്രാളത്തിലായി പോയതിനാലാണ്
വായ പൊത്തിപ്പിടിച്ച് അങ്ങനെ പറഞ്ഞതൊന്നും
അത് തെറ്റായിപ്പോയി അതിനു ക്ഷമിക്കണം എന്നും
ചെറിയച്ഛൻ സുനിതയോട് പറഞ്ഞു.
ആ സമയത്ത് പെട്ടെന്ന് പേടിച്ചു പോയിട്ടാണ് കരഞ്ഞത് എന്നും
ഇങ്ങനെയൊക്കെ ചിന്തിച്ചതിനും
ഇത്രയും ദിവസം ദേഷ്യത്തോടെ പെരുമാറിയതിനും സുനിത ചെറിയച്ഛനോടും ക്ഷമ പറഞ്ഞു.
അവർ ക്ലിനിക്കിൽ കൗൺസിലിങ്ങിന് വന്ന വിവരവും
അവർ ചർച്ച ചെയ്തു
അവിടുന്ന് തന്നെ എന്നെ വിളിക്കുകയും
കാര്യങ്ങൾ കൃത്യമായി അപഗ്രഥിച്ചതിന് അങ്ങേയറ്റം നന്ദി പറയുകയും ചെയ്തു.
അടുത്തദിവസം അവരോട് എല്ലാവരോടും ഒന്നിച്ച് ക്ലിനിക്കിലേക്ക് വരാമോ ഞാൻ ചോദിച്ചു.
(Step 13 check back time)
തീർച്ചയായും ഞങ്ങളെല്ലാവരും അടുത്തദിവസം ഒന്നിച്ചു വന്ന് സാറിനെ കാണുന്നുണ്ട് എന്ന് പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു
ഇനി എങ്ങാനും
ചെറിയച്ഛൻ മോശമായ ഒരു മനോഭാവത്തോടു കൂടിയാണോ അവളോട് പെരുമാറിയത് എന്ന എന്റെ നേരിയ ചിന്തയായിരുന്നു അവരെ വീണ്ടും കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടതിന് പിന്നിൽ.
അടുത്തദിവസം ക്ലിനിക്കിൽ വന്ന
ചെറിയച്ഛനോട് ഞാൻ ഏറെ നേരം സംസാരിക്കുകയും
അദ്ദേഹത്തിൻറെ സംസാരത്തിൽ നിന്നും
അദ്ദേഹം വളരെ മാന്യനായ ഒരു വ്യക്തിയാണെന്നും അബദ്ധവശാൽ ആണ് ഇങ്ങനെ സംഭവിച്ചത് എന്നും അദ്ദേഹത്തിൻറെ വാക്കുകൾക്കിടയിൽ നിന്നും എനിക്ക് വായിക്കാൻ സാധിച്ചു
പെൺകുട്ടികൾ ഒറ്റക്കിരിക്കുന്ന മുറിയിലേക്ക് ഏത് കാര്യത്തിന് പോവുകയാണെങ്കിലും
വാതിലിനു മുട്ടി അവരുടെ അനുവാദം വാങ്ങിയതിനു ശേഷം മാത്രമേ അവിടേക്ക് പ്രവേശിക്കാൻ പാടുള്ളൂ
അങ്ങനെ ചെയ്യാതെ പെട്ടെന്ന് മുറിയിലേക്ക് കയറിയതാണ്
ചെറിയച്ഛൻ ചെയ്ത തെറ്റ്
എന്ന് ഞാൻ അദ്ദേഹത്തെ ഓർമ്മപ്പെടുത്തി.
മുറിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ
വാതിൽ സുരക്ഷിതമായി അടയ്ക്കണമെന്നും വളരെ ആത്മവിശ്വാസത്തോടെ വിഷയങ്ങളെ അപഗ്രഥിച്ച് നേരിടണമെന്നും
ജീവിതത്തിൽ ഇങ്ങനെ എന്ത് സംഭവങ്ങൾ ഉണ്ടായാലും അത് മറച്ചുവയ്ക്കാതെ അച്ഛനോടും അമ്മയോടും അപ്പോൾത്തന്നെ തുറന്നു പറയുകയാണ് വേണ്ടത് എന്നും സുനിതയെയും ഓർമപ്പെടുത്തി.
സുനിത പിന്നീട് ആത്മവിശ്വാസമുള്ള കുട്ടിയായി
വളരെ സന്തോഷത്തോടുകൂടി പഠിച്ച് ഉയർന്ന ക്ലാസുകളിലേക്ക് പോവുകയും സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ ജീവിക്കുകയും ചെയ്യുന്നു.
Dr sreenath karayatt