അഞ്ജലിയുടെ പൂർവ്വജന്മം
എന്തുകൊണ്ടാണ് ഭർത്താവിനെ ഇഷ്ടമില്ലാത്തത് ?
ഞാൻ ചോദിച്ചു .
സർ കാരണം എനിക്കറിയില്ല . പക്ഷെ എനിക്ക് അദ്ദേഹത്തിന്റെ അടുത്ത് പോകാനോ കാണാനോ മനസ്സ് അനുവദിക്കു ന്നില്ല . -
നിങ്ങളുടെ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചു മൊക്കെ പറയു , ഞാൻ പറഞ്ഞു . വളരെ നല്ല നിരീക്ഷണത്തോടെ അഞ്ജലിയുടെ ശരീരഭാഷയും കണ്ണുകളും ശ്രദ്ധിച്ചു .
ഋഷികേശ് എന്നാണ് ചേട്ടന്റെ പേര് . മെഡിക്കൽ റപ്രസന്റേ റ്റീവാണ് . ജനങ്ങൾക്കെല്ലാം വളരെ ഇഷ്ടമാണ് . കാണാനും നല്ല സൗന്ദര്യമുണ്ട് . നന്നായി സംസാരിക്കും . തമാശ പറയും . ഒരു പക്ഷെ എന്റെ സങ്കല്പത്തിലെ ഭർത്താവിനെത്തന്നെയാണ് എനിക്കു ലഭിച്ചത് . എനിക്കു ഒരുപാട് ഇഷ്ടവുമാണ് . പക്ഷെ എനിക്ക് എന്തോ ചില കാരണത്താൽ ഋഷിചേട്ടന്റെ അടുത്ത് പോവാൻ സാധിക്കുന്നില്ല . കാരണം എനിക്കറിയില്ല . എന്റെ അച്ഛ നോടും അമ്മയാടും ചേട്ടനോടും ഞാൻ പറഞ്ഞിട്ട് അവർക്ക് മനസ്സിലാവുന്നില്ല സത്യത്തിൽ കാരണം എനിക്കു തന്നെ അറിയില്ല . അദ്ദേഹത്തിന്റെ അമ്മയെയും അച്ഛനെയും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ് . ഒരു മകളെപ്പോലെത്തന്നെയാണ് അവർ എന്നോടും പെരു മാറുന്നത് . പക്ഷെ എനിക്ക് ഇപ്പോൾ അവിടേക്ക് പോവാൻ പേടിയാണ് .
സാർ ഞാനെന്തു ചെയ്യണം
ജീവിതത്തിലാദ്യമായിട്ടാണ് ഇത്തരം ഒരു കേസ് കേൾക്കു ന്നത് . അഞ്ജലിക്ക് ഋഷികേശിനെ ഒരേ സമയം വളരെ ഇഷ്ട വുമാണ് അതേസമയം തന്നെ വളരെ ഭയവുമാണ് അല്ലെങ്കിൽ എന്തോ ഒരു വെറുപ്പ് അനുഭവപ്പെടുന്നു . കാരണം അറിയില്ല . -
ഞാൻ അഞ്ജലിയുടെ അച്ഛനെയും അമ്മയെയും വിളിച്ചു . അവർ എന്റെ മുന്നിൽ നിറകണ്ണുകളോടെ ഇരുന്നു .
സർ , ഞങ്ങളുടെ പുണ്യം കൊണ്ടാണ് ഇവൾക്ക് ഇങ്ങനെ ഒരു ബന്ധം തരപ്പെട്ടത് . വളരെ നല്ല കുടുംബമാ അവരുടേത് . അവനും വളരെ നല്ല പയ്യനാ . ഇപ്പോളത്തെ കുട്ടികളിൽ കാണുന്ന യാതൊരു ദുശ്ശീലവും ഇല്ലാത്ത നല്ല പയ്യൻ . ഞങ്ങൾക്കൊക്കെ അവനെ വളരെ ഇഷ്ടമാണ് . പക്ഷെ മകൾക്ക് എന്താ ഒരു പ്രയാസം , ഇനി കാണിക്കാൻ വേറെ ആളില്ല . ഒരുപാട് പൂജയും മന്ത്രവാദവുമൊക്കെ ചെയ്തു നോക്കി , ഒരുപാട് കൗൺസിലിം ഗിന് കൊണ്ടുപോയി , പക്ഷെ ഒരു ഫലോം കണ്ടില്ല . കാശ് പോയത് മിച്ചം . കാശ് പോവുന്നതു കൊണ്ടല്ല , ഇതിനൊരു പരിഹാരം വേണ്ട , ചെറിയ കുട്ട്യാണ തല്ലി പറഞ്ഞയക്കാം . ഇതിപ്പോ മോളെ കരച്ചിൽ കാണുമ്പോൾ അതും സഹിക്കുന്നില്ല . സാറ് എന്തേലും ഒരു വഴി കണ്ട് അവളെ പറഞ്ഞു മനസ്സിലാക്കി അവിടേക്ക് പറഞ്ഞയക്കണം , മറ്റ് നമ്മൾ എന്ത് കാരണം പറയും അവരൊക്കെ വളരെ മാന്യമായി ജീവിക്കുന്നവരാ . ഇവരുടെ കല്ല്യാണം ഒരു ഉത്സവമായിട്ട് നടത്തിയതാ . ഈ ബന്ധം മുന്നോട്ടു പോയില്ലെങ്കിൽ പിന്നെ മരിക്കണതാ ഭേദം . നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും . ഭർത്താവിന്റെ വീട്ടുകാരോട് എന്ത് പറയും ഇത്രയും പറഞ്ഞ് ആ സാധുമനുഷ്യൻ കരയാൻ തുടങ്ങി .
എന്തായാലും നമുക്ക് വഴിയുണ്ടാക്കാം . ഞങ്ങളൊക്കെ കൂടെയില്ലേ അദ്ദേഹത്തെ ആശ്വസിപ്പിച്ച് ചോദ്യഭാവത്തിൽ അമ്മ യുടെ മുഖത്ത് നോക്കി . ആ നോട്ടം അവർക്ക് പറയാനുള്ള അനുവാദമാണെന്ന് മനസ്സിലാക്കി ആ അമ്മ പറഞ്ഞു .
ഞാനാണ് ഇപ്പോ ഇവരുടെ ഇടയിൽ കിടന്ന് കഷ്ടപ്പെടു ന്നത് . വീട് ഇപ്പോ ഒരു മരിച്ച വീടുപോലെയാ . ആരും ആരോടും മിണ്ടാട്ടമില്ല . സമയമായാൽ വല്ലതും കഴിച്ചാലായി . കരച്ചിൽ തന്നെ കരച്ചിൽ , കാരണം ചോദിച്ചാൽ അവൾക്ക് ഒന്നും പറയാനില്ല . മരുമോനെക്കുറിച്ച് പറയാൻ മോൾക്ക് എപ്പോഴും നൂറ് നാവാണ് . പക്ഷെ അവൾക്ക് അവിടെ പോവുക എന്ന് പറ ഞഞ്ഞാൽ ഭ്രാന്താണ് . ഞങ്ങൾ നോക്കുന്നതിനെക്കാൾ സ്നേഹ ത്തോടെയാണ് അവന്റെ അച്ഛനും അമ്മയും അവളെ നോക്കു ന്നത് . എന്നിട്ടും എന്താ അവൾക്ക് അവിടെ പ്രശ്നം എന്ന് മന സ്സിലാവുന്നില്ല . വാസ്തുദോഷവും പ്രശ്നംവെപ്പും പൂജയും എല്ലാം ചെയ്തിട്ടും ഫലം കാണുന്നില്ല . എന്തെങ്കിലും ഒരു പരി ഹാരം സാറ് ഉണ്ടാക്കിത്തരണം . അവള് സന്തോഷത്തോടെ അവന്റെ കൂടെ ജീവിക്കണം എന്നു തന്നെയാ എന്റം ആഗ്ര ഹം . പക്ഷെ അവളുടെ അവസ്ഥ കാണുമ്പോ എന്ത് ചന്തമുള്ള കുട്ടി ആയിരുന്നു . ഇപ്പോ ടെൻഷനായി കണ്ണൊക്കെ കുഴിയി ലായി മെലിഞ്ഞ് വല്ലാണ്ട് കോലം കെട്ടുപോയി . എന്താ ചെയ്യാ , അമ്മയും അടക്കിപ്പിടിച്ച കണ്ണീർ തുള്ളികൾ കൺപീലികളെ ഭേദിച്ച് നിലത്തേക്ക് പതിച്ചു . സാരിത്തലപ്പു കൊണ്ട് കണ്ണുകൾ തുടച്ച് അമ്മയും പ്രതീക്ഷയോടെ എന്നെ നോക്കി ഇരുന്നു .
അച്ഛനോടും അമ്മയോടും പുറത്തിരിക്കാൻ പറഞ്ഞ് ഞാൻ വീണ്ടും അഞ്ജലിയെ വിളിച്ചു . എന്റെ ചില സംശയങ്ങൾ തീർക്കുകയായിരുന്നു ലക്ഷ്യം . - -
ഞാൻ : ഇത് വളരെ പ്രത്യേകതയുള്ള ഒരു കേസായിട്ടാണ് എനിക്ക് തോന്നുന്നത് . ഭർത്താവിനെക്കുറിച്ച് ഒരു കുറ്റവും പറയാനില്ലാത്ത നന്മ മാത്രം പറയുന്ന ഭർത്താവിനെ ഒരുപാട് സ്നേഹിക്കുകയും ചെയ്യുന്ന അഞ്ജലിക്ക് പക്ഷെ ഭർത്താവിനെ കാണുന്നതോ അടുത്തേക്ക് വരുന്നതോ ഇഷ്ടമില്ല . അല്ലേ .
അഞ്ജലി : അതെ സാർ , എനിക്കും മനസ്സിലാവുന്നില്ല .
ഞാൻ : നിങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് അല്ലേ ?
അഞ്ജലി : അതെ . എന്നെ ഒരു വിവാഹ വീട്ടിൽ നിന്നും കണ്ട് എന്റെ വീട്ടിൽ വന്ന് വിവാഹാന്വേഷണം നടത്തിയിട്ടാണ് വിവാഹം നടന്നത് . പക്ഷെ ഞാൻ ആദ്യം കാണുന്നത് പെണ്ണു കാണലിനു വന്നപ്പോഴാണ് .
ഞാൻ : ശരി , പെണ്ണു കാണാൻ വന്നപ്പോൾ നിങ്ങൾ ശരിക്കും പരിചയപ്പെടുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടില്ലേ ? ആ സമയം അഞജലിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടായിരുന്നോ .
അഞ്ജലി : ഇല്ല ആ സമയത്ത് എനിക്ക് ഒന്നും തോന്നിയില്ല . നന്നായി തമാശ പറയുന്ന ആളാണ് . എനിക്ക് തമാശ പറയുന്ന വരെ ഒരുപാട് ഇഷ്ടമാണ് . പിന്നെ നല്ല ആളാണെന്ന് അച്ഛനും അമ്മയും പറഞ്ഞു . -
ഞാൻ : ആ സമയത്ത് എന്ന് അഞ്ജലി പറഞ്ഞുവല്ലോ ? അപ്പോ പിന്നീട് എന്തെങ്കിലും തോന്നിയോ ?
അഞ്ജലി : ഇതുമായി ബന്ധപ്പെട്ടതല്ല പക്ഷെ അന്ന് രാത്രി ഞാൻ സ്വപ്നം കണ്ട് കരഞ്ഞു . എന്തോ കണ്ട് ഭയപ്പെട്ടതു പോലെ അച്ഛനും അമ്മയും ഒക്കെ ഓടിവന്നു . മൂന്നാലുദിവസം ഭയങ്കര പേടിയായിരുന്നു . അമ്പലത്തിലെ തിരുമേനിയെ കൊണ്ട് ചരടൊക്കെ ജപിച്ചു കെട്ടിച്ചു . പിന്നെ ഒരു ഡോക്ടറെ കാണിച്ചിരുന്നു . ഡിപ്രഷനാണെന്നാണ് പറഞ്ഞത് . ഒരു മാസത്തേക്ക് ഗുളിക തന്നു . കുറച്ചു ദിവസം കഴിച്ചു പിന്നീട് അതൊക്കെ മാറി .
ഞാൻ : ശരി , പിന്നെ നിങ്ങൾ കാണുകയോ വിളിക്കുകയോ ഒക്കെ ചെയ്യാറുണ്ടായിരുന്നോ ?
അഞ്ജലി : ഞാൻ പിന്നെ കണ്ടത് വിവാഹ നിശ്ചയത്തി നാണ് . അപ്പോഴെനിക്ക് പനി ആയതിനാൽ ദൂരെ നിന്ന് കാണാനെ കഴിഞ്ഞുള്ളൂ . പക്ഷെ ദിവസവും ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു . -
ഞാൻ : ആ സമയത്ത് അഞ്ജലിക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിരുന്നോ ?
അഞ്ജലി : ഇല്ല ഞങ്ങൾ നന്നായി സംസാരിക്കാറുണ്ടായി രുന്നു . ഒന്നു രണ്ടു പ്രാവശ്യം ഞങ്ങൾ ബീച്ചിൽ പോയിട്ടുണ്ട് . പക്ഷെ പെട്ടെന്ന് തന്നെ പോരുകയും ചെയ്തു . അച്ഛന് അതൊന്നും അത്ര ഇഷ്ടമില്ല . ഒന്നിച്ച് യാത്രയൊക്കെ വിവാഹം കഴിഞ്ഞിട്ട് മതിയെന്നു പറഞ്ഞു . നിശ്ചയം കഴിഞ്ഞ് മൂന്നു മാസമേ വിവാഹത്തിന് ഉണ്ടായിരു ന്നുള്ളൂ .
ഞാൻ : ഇപ്പോൾ അഞ്ജലി ആരുടെ വീട്ടിലാണ് .
അഞ്ജലി : ഞാനിപ്പോൾ എന്റെ വീട്ടിലാണ് . ഈ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് വന്നു .
ഞാൻ : വിവാഹം കഴിഞ്ഞിട്ട് എത്രകാലമായി
അഞ്ജലി : അടുത്ത മാസം 24 ന് ഒരു വർഷം തികയുകയാണ് .
ഞാൻ : എത്ര മാസം ഭർത്താവിന്റെ അടുത്ത് ഉണ്ടായിരുന്നു .
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസമെ ചേട്ടൻ വീട്ടിലുണ്ടായിരുന്നുള്ളൂ . പിന്നീട് ഹൈദ്രബാദിൽ ട്രെയിനിംഗിന് പോയിരിക്കുവായിരുന്നു . കേരളത്തിന്റെ മുഴുവൻ ഇൻചാർജ്ജ് ചേട്ടനായതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെ വീട്ടിൽ ഉണ്ടാവാറുള്ളൂ . 6 മാസം ഞാൻ അവിടെ ഉണ്ടായിരുന്നു . പിന്നീട് എനിക്ക് ഈ പ്രശ്നം വന്നപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് വന്നു . അഞ്ജലി പറഞ്ഞ് നിർത്തി . . .
അഞ്ജലിയുടെ നോട്ടം എന്റെ അടുത്തുള്ള വെള്ളക്കുപ്പി യിൽ ഇടക്ക് ഉടക്കിയത് കണ്ടപ്പോൾ ഒരു ഗ്ലാസ് വെള്ളം ഞാൻ അഞ്ജലിക്ക് കൊടുത്തു . വളരെ സന്തോഷത്തോടെ അവൾ ആ വെള്ളം കുടിച്ചു . - -
ഞാൻ : ഞാൻ ചോദിക്കുന്നതിൽ വിഷമമൊന്നും തോന്നരുത് . കുട്ടിക്കാലത്ത് എപ്പോഴെങ്കിലും ഡിപ്രഷൻ ഉണ്ടായിരുന്നാ ?
അഞ്ജലി ; ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് ഭയങ്കര പേടിയായിരുന്നു . അപ്പോൾ വീടിനടുത്തുള്ള ഒരു ഹോമിയോപതി ഡോക്ടറെ കാണിച്ചു മരുന്ന് കഴിച്ചു . പിന്നെ ആ ഡോക്ടർ പേടി വരുമ്പോൾ ദീർഘശ്വാസമെടുത്ത് വിടാൻ പഠിപ്പിച്ചു തന്നിരുന്നു . പിന്നീട് പേടിയൊന്നും ഉണ്ടായിട്ടില്ല . പക്ഷെ ഞാൻ പൊതുവെ ഭയങ്കര പേടിയുള്ള കൂട്ടത്തിലാണ് . ഒരാൾ ഉറക്കെ സംസാരിച്ചാലൊക്കെ ഞാൻ പേടിക്കും . അതേ പോലെ ആൾക്കൂട്ടവും എനിക്ക് ഭയങ്കര പേടിയാണ് .
ഞാൻ : അപ്പോ കല്ല്യാണത്തിന് ധാരാളം ആളുകൾ വന്നില്ലേ . ആ സമയം പേടി തോന്നിയോ ?
അഞ്ജലി : ചിരിച്ചുകൊണ്ട് അവരൊക്കെ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ഞങ്ങളുടെ ബന്ധുക്കളല്ലെ ? ബന്ധുക്കളെ ആരെങ്കിലും ഭയപ്പെടുമോ ?
ഞാൻ : പിന്നെ എന്തുകൊണ്ടാണ് അഞ്ജലിക്ക് ഏറ്റവും അടുത്ത ബന്ധുവായ ഭർത്താവ് ഋഷിയോട് ഭയം തോന്നുന്നത് . -
അഞ്ജലി ; സത്യം പറഞ്ഞാൽ ഭയമല്ല . ആ വികാരം എനിക്ക് പറയാൻ സാധിക്കുന്നില്ല .
ഞാൻ : പ്രശ്നത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ വേണ്ടിയാണ് ചോദിക്കുന്നതിൽ വിഷമം തോന്നരുത് .
അഞ്ജലി : ഇല്ല സാർ . സർ എന്ത് വേണമെങ്കിലും ചോദി ച്ചോളു .
ഞാൻ : നിങ്ങളുടെ കിടപ്പറയിൽ ഏതെങ്കിലും തരത്തിലുള്ള ദുരനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ ? അഞ്ജലിക്ക് 100 % എന്നെ വിശ്വസിക്കാം എന്നോട് കാര്യങ്ങൾ തുറന്ന് പറയാം .
അഞ്ജലി ; അതിന് ഞങ്ങൾ തമ്മിൽ ഇതുവരെ അങ്ങിനെ ഒരു ബന്ധം ഉണ്ടായിട്ടില്ല .
ഞാൻ : അതെന്തുകൊണ്ടാണ് ?
അഞ്ജലി : വിവാഹ ദിവസം വൈകുന്നേരമാണ് ഞാൻ പിരീഡ്സ് ആയത് . നേരത്തെ ഗുളിക കുടിച്ചെങ്കിലും വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വൈകുന്നേരം അത് സംഭവിച്ചത് .
ഞാൻ : അപ്പോൾ വിവാഹം നിശ്ചയിക്കുന്ന സമയത്ത് ഇത് ആലോചിച്ചിരുന്നില്ലെ .
അഞ്ജലി : അതിന് എന്റെ പിരീഡ്സ് റെഗുലറായല്ല വരുന്നത് . ചിലപ്പോൾ നേരത്തെയും ചിലപ്പോൾ വളരെ വൈകി യിട്ടുമാണ് . പക്ഷെ വരുന്നതിന്റെ രണ്ട് ദിവസം മുമ്പ് എനിക്ക് മനസ്സിലാവും . അപ്പോൾ എല്ലാറ്റിനോടും ഒരു ദേഷ്യമൊക്കെ യാണ് . ഞാനൊറ്റയ്ക്കാണ് എന്ന തോന്നൽ വരും . അച്ഛനോടും അമ്മയോടും ഒക്കെ ദേഷ്യം വരും . വിവാഹത്തിന്റെ തലേ ദിവസം എനിക്ക് ആ അവസ്ഥ വന്നു . അപ്പോഴാ ഞാൻ മെൻസസ് ആവാ തിരിക്കാനുള്ള ഗുളിക കഴിച്ചത് . പക്ഷെ വിവാഹത്തിന് അന്ന് വൈകീട്ട് മെൻസസ് ആയി . - പിന്നീട് ചേട്ടന് ഹൈദ്രാബാദിലേക്ക് ട്രെയിനിംഗിന് പോവേ ണ്ടിവന്നു . പിന്നെ വന്നപ്പോൾ പല തവണ ബന്ധപ്പെടാൻ ശ്രമി ച്ചെങ്കിലും എനിക്കെന്തോ ഇഷ്ടമില്ലായിരുന്നു . അങ്ങനെ ഞാനാണ് എനിക്ക് ആറു മാസം സമയം വേണമെന്ന് ആവശ്യ പ്പെട്ടത് . ചേട്ടൻ അത് സമ്മതിച്ചു . പക്ഷെ എനിക്ക് എന്തോ ചേട്ടന്റെ അടുത്തേക്ക് പോവാൻ കഴിയുന്നില്ല .
ഞാൻ : അപ്പോപിന്നെ നിങ്ങൾ ഒരു സെക്സോളജിസ്റ്റി നെയോ സൈക്കോളജിസ്റ്റിനെയോ കണ്ടിരുന്നോ ?
അ്ജ ലി : ചേട്ടന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾ ഒരു ഹോസ്പിറ്റലിൽ പോയിരുന്നു . അവിടുത്തെ ഡോക്ടർ ഒരു പുരുഷനായിരുന്നു . എനിക്ക് നാണമായതിനാൽ ഞാനൊന്നും പറ ഞ്ഞില്ല . ഇതൊക്കെ ഒരു ലേഡി ഡോക്ടറോടല്ലേ പറയാൻ പറ്റു .
ഞാൻ : എന്നിട്ട് ലേഡി ഡോക്ടറെ കണ്ടോ ?
അഞ്ജലി : ഇല്ല . പിന്നീട് പ്രശ്നങ്ങളൊക്കെയായി . . .
ഞാൻ : ഇനി എന്താണ് അഞ്ജലിയുടെ ഭാവി പരിപാടി .
എനിക്ക് ഡിവോഴ്സ് വേണം . അവിടെ ജീവിക്കാൻ വയ്യ . എന്നിട്ട് എനിക്ക് ബി . എഡ് . ചെയ്ത് ടീച്ചറാവണം . വിവാഹമൊക്കെ പിന്നീട് മതി . എനിക്ക് നല്ലൊരു ഭാര്യയാവാൻ കഴിയില്ല എന്ന് തോന്നുന്നു . -
ശരി അജ്ഞലി . എനിക്ക് അഞ്ജലിയുടെ ഭർത്താവിനെ , ഋഷിയെ ഒന്ന് കാണാൻ സാധിക്കുമോ .
അഞ്ജലി ; ചേട്ടൻ ഇപ്പോൾ ഖത്തറിലേക്ക് പോയതാണ് . മൂന്ന് മാസം കഴിഞ്ഞ വരൂ . അപ്പോഴേക്കും ഒരു തീരുമാനം പറയണമെന്നാണ് പറഞ്ഞിരിക്കുന്നത് . ചേട്ടന്റെ അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു . ഞാൻ ഇപ്പോൾ വിളിക്കാറില്ല .
അച്ഛനോടു പറയുന്നു . പക്ഷെ ഇനി എന്നോട് അവിടേക്ക് പോവാൻ പറയല്ലെ സാർ .
സാറെങ്കിലും എന്നെ മനസ്സിലാക്കണം , ശരി അച്ഛനെ ഒന്ന് ഇവിടേക്ക് വിളിക്കൂ .
അച്ഛൻ വന്നു .
ഞാൻ : അഞ്‌ജലിക്ക് വിവാഹത്തിന് മുമ്പ് ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നതായി പറഞ്ഞിട്ടുണ്ടോ ?
അച്ഛൻ : ഇല്ല സാറെ അവൾ വളരെ അടക്കത്തോടെയും ഒതു ക്കത്തോടെയുമാ ജീവിച്ചത് . ഇതുവരെ അവളെക്കുറിച്ച് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല .
ഞാൻ : വിവാഹത്തിനു മുമ്പ് നിങ്ങൾ അവളോട് ഈ കാര്യം ചോദിച്ചിരുന്നോ ?
അച്ഛൻ : ഞങ്ങൾ അച്ഛനും മക്കളും പോലെയല്ല ജീവിച്ചത് . കൂട്ടുകാരെ പോലെയാ . അവൾ എല്ലാ കാര്യങ്ങളും എന്നോട് തുറന്നു പറയാറുണ്ടായിരുന്നു . അങ്ങനെ വല്ലതുമുണ്ടെങ്കിൽ അവൾ പറയുമെന്നെനിക്ക് ഉറപ്പായിരുന്നു .
ഞാൻ : അവൾ ഭർത്താവിന്റെ വീട്ടിലേക്ക് പോവുന്നില്ല . എന്നാണ് പറയുന്നത് . അവൾക്കിഷ്ടമില്ലാതെ നമ്മൾ ഒരിക്കലും പറഞ്ഞയക്കരുത് . നിങ്ങൾ ഋഷിയെ വിളിക്കാറുണ്ടോ ?
അച്ഛൻ : അവൻ എപ്പോഴും വിളിച്ച് കാര്യങ്ങൾ അന്വേഷി ക്കാറുണ്ട് . ഞങ്ങൾക്ക് 3 മാസം സമയം തന്നിട്ടുണ്ട് . ഒരു തീർപ്പ് പറയാൻ . 2 മാസം കഴിഞ്ഞു . 1 മാസം കൂടിയേ ഉള്ളൂ . ഞാനെ ന്താപ്പം പറയാ . . .
ഞാൻ : ഋഷിയെ വിളിച്ച് ഒന്ന് എന്നെ വിളിക്കാൻ പറയുമോ .
അച്ഛൻ : ഞാൻ ഇപ്പോ വിളിച്ച് നോക്കാം .
അച്ഛൻ ഫോണെടുത്ത് വിളിച്ച് ഋഷി തിരിച്ച് വിളിച്ചു . അച്ഛൻ കാര്യങ്ങൾ സൂചിപ്പിച്ച് ഫോൺ എനിക്ക് തന്നു . അച്ഛനോട് പുറത്ത് നിൽക്കാൻ പറഞ്ഞു . ഞാൻ ഋഷിയോട് സംസാരിച്ചു . ഋഷി വളരെ നല്ല ഒരു വ്യക്തിയാണെന്ന് എനിക്ക് സംസാരത്തിൽ മനസ്സിലായി, എല്ലാ അർത്ഥത്തിലും അവൾ ആ വീട്ടിൽ അസ്വസ്ഥയാണെന്ന് ഋഷി എന്നോട് പറഞ്ഞു . കാരണമെന്തെന്ന് ആയിരം തവണ ചോദിച്ചിട്ടും അവൾക്ക് തിരിച്ചറിയാൻ കഴിയു ന്നില്ല എന്നാണവൾ പറഞ്ഞത് . ഇത് വല്ല മാനസിക രോഗവുമാ ണോ എന്നാണ് ഋഷി എന്നോട് അന്വേഷിച്ചത് . എന്തായാലും അവൾക്ക് ഇഷ്ടമില്ലെങ്കിൽ ഈ ബന്ധം ഒഴിയാൻ ഞാൻ തയ്യാ റാണ് . കേസോ ചർച്ചയോ നഷ്ടപരിഹാരമോ ഒന്നും വേണ്ട അവൾ സുഖമായിരിക്കട്ടെ എന്നും
ഋഷി പറഞ്ഞു.
ഫോൺ കട്ട് ചെയ്ത് അടുത്ത വഴി എന്താണ് എന്നാലോചിച്ച് കുറച്ച് സമയം ഞാൻ കണ്ണടച്ചിരുന്നു . - അഞ്ജലിയോടും അച്ഛനോടും അമ്മയോടും അടുത്ത ദിവസം വരാൻ പറഞ്ഞ് ഞാൻ വിശ്രമിച്ചു . അപ്പോഴാണ് പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പിയെക്കുറിച്ച് ഞാൻ ചിന്തിച്ചത് .
വർഷങ്ങൾക്കു മുമ്പ് ബ്രയാൻ വെൽസിന്റെ മെനിലൈഫ് മെനിമാസ്റ്റേഴ്സ് ( Many lives many master ' s ) എന്ന പുസ്തകം വായിച്ചപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹമാണ് പൂർവജന്മത്തെ കുറിച്ച് പഠിക്കണമെന്ന് . പ്രസ്തുത പുസ്തകത്തിൽ ഒരു അമേരിക്കൻ സൈക്യാട്രി ഡോക്ടറായ ബ്രയാൻ വെൽസ് കാതറിൻ എന്ന ഒരു സ്ത്രീയെ പൂർവ്വജന്മങ്ങളിലേക്ക് കൊണ്ടുപോയതായി പറയുന്നുണ്ട് . കാതറിന്റെ 86 ൽ അധികം ജന്മങ്ങളെക്കുറിച്ച് വെയസ് പറയുന്നുണ്ട് . അദ്ദേഹം അത് കണ്ടുപിടിച്ചത് ഈ പാസ്റ്റ് ലൈഫ് റിഗ്രഷനിലൂ ടെയാണ് . ഭാരത്തിന്റെ ഫിലോസഫിയും മുൻജന്മത്തെയും പൂർവ്വ ജന്മങ്ങളെയും വിശകലനം ചെയ്യുന്നുണ്ട് . ഭാഗവതത്തിൽ ജഡാ ഭരതന്റെ കഥയൊക്കെ അതിനുദാഹരണങ്ങളാണ് . ഭാരത സംസ്കാരത്തിന്റെ ഫിലോസഫിയുടെ ഒരു നെടും തൂൺ കർമ്മ നിയമമാണ് . ( Law of Karma ) ഓരോരുത്തരും ജനിക്കുന്നതു .
തന്നെ അവരുടെ കർമ്മങ്ങളാലാണെന്നാണ് ആത്മീയാചാര്യന്മാർ പറയുന്നത് . ഒരിക്കൽ രാമാനന്ദ്ജിയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചില അനുഭവങ്ങൾ പങ്കുവെച്ചത് ഓർമ്മവന്നു. ആ അനുഭവങ്ങൾ എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തുകയും വെയ്സിന്റെ യൂട്യൂബ് വീഡി യാവിലൂടെ ഞാൻ ആദ്യമായി റിഗ്രഷൻ തെറാപ്പിക്ക് വിധേയമാവുകയും ചെയ്തു .
ആദ്യത്തെ തവണ എനിക്ക് ഒന്നും കാണാൻ സാധിച്ചില്ലെങ്കിലും
കുറച്ചു കാലത്തെ പരിശ്രമങ്ങൾക്കു ശേഷം എനിക്ക് എന്റെ പൂർവജന്മ അനുഭവങ്ങൾ സ്വപ്നത്തിലെന്നോണം കാണാൻ കഴിഞ്ഞു . അത് എന്റെ ഈ ജന്മത്തിലെ പല കർമ്മങ്ങളും അഭിരുചികളുമായി വളരെ ബന്ധ മുള്ളതായിരുന്നു . പിന്നീട് വളരെ ആഴത്തിൽ അതിനെക്കുറിച്ച് പഠിക്കുകയും അത്യാവശ്യഘട്ടങ്ങളിൽ മാത്രം തെറാപ്പിയായി ചെയ്യാറുമുണ്ട് . വളരെക്കാലം വയറുവേദനയുമായി നടക്കുന്ന ഒരാളെ പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി ചെയ്തപ്പോഴാണ് അയാൾ കഴിഞ്ഞ ജന്മം കത്തിക്കുത്തേറ്റ് മരിച്ചതാണെന്നറിയാൻ കഴിഞ്ഞത് , അത് ഹീൽ ചെയ്യപെടുകയും അയാളുടെ കാലാകാലങ്ങളായുള്ള വയറുവേദന മാറുകയും ചെയ്ത അനുഭവവും ഉണ്ട് . ബ്രയാൻ വെയ്സിന്റെ ചിന്തകളെ അനുകൂലിക്കുന്നവരും പ്രതി കൂലിക്കുന്നവരും ഉണ്ട് , കാതറിൻ പറഞ്ഞ പൂർവ്വ ജന്മസ്മരണ കൾ പലതും പല കാലങ്ങളിൽ പല സ്ഥലത്ത് ജീവിച്ചിരുന്നവ രായിരുന്നു എന്ന് ശാസ്ത്രീയമായി തെളിഞ്ഞപ്പോഴാണ് ശാസ്‌ത്ര ലോകം ശരിക്കും ഞെട്ടിയത് . പിന്നീട് പല മെഡിറ്റേഷൻ കേമ്പു കളിലും PLR ചെയ്തപ്പോൾ വളരെ അത്ഭുതപ്പെടുത്തുന്ന അനു ഭവങ്ങളാണ് പഠിതാക്കൾ പങ്കുവച്ചത് . - ശ്രീ ശ്രീ രവിശങ്കർജി നേതൃത്വം കൊടുക്കുന്ന ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനമുൾപ്പെടെ പല വലിയ സംഘടനകളും ഇപ്പോൾ PLR പരിശീലിപ്പിക്കുന്നുണ്ട് . വിദേശ രാജ്യങ്ങളിലും PLR ന്റെ പ്രസിദ്ധി നാൾക്കുനാൾ ഏറിവരികയാണ് . ഇത് ഒരു മാനസിക പ്രതിഭാസമാണോ എന്ന് ശാസ്ത്രം വിചാരം ചെയ്ത വരുന്നു . എന്തായാലും അഞ്ജലിയുടെ വിഷയത്തിൽ PLR ചെയ്യാൻ തീരുമാനിച്ചു .
അടുത്ത ദിവസം രാവിലെ അഞ്ജലിയും കുടുംബവും എത്തി - വിശേഷങ്ങൾ കൈമാറിയതിനു ശേഷം ഞാൻ പാസ്റ്റ് ലൈഫ് റിഗഷൻ തെറാപ്പിയെക്കുറിച്ച് സംസാരിച്ചു . ഇത് ശാസ്ത്ര ലോകം 100 % അംഗീകരിച്ചതല്ലെന്നും
അവർക്ക് 100 % ബോദ്ധ്യ മുണ്ടെങ്കിൽ മാത്രം 100 % സമ്മതമുണ്ടെങ്കിൽ മാത്രം ചെയ്യാ മെന്നും പറഞ്ഞു . അവർ പൂർണ്ണ സമ്മതം പറഞ്ഞു . ഞങ്ങൾ PLRന് തയ്യാറെടുത്തു . - എന്റെ ഹിപ്നോതെറാപ്പി ചെയറിൽ ( വളരെ റിലാക്സായി ഇരിക്കാനും - കിടക്കാനും സാധിക്കുന്ന വിധത്തിൽ മാറ്റാവുന്ന ചെയർ ) അഞ്ജലി ഇരുന്നു . ( PLR പ്രോസസ് വളരെ വലുതായതിനാലും എഴുതിയാൽ ആരെങ്കിലും ദുരുപയോഗം എന്ന ഭയ മുള്ളതിനാൽ പ്രോസസ് എഴുതുന്നില്ല ) പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി ചെയ്തു . അതിൽ കഴിഞ്ഞ ജന്മത്തിൽ എത്തിയപ്പോൾ പല പ്രായത്തിലെയും ഓർമ്മകളിലൂടെ അവളുടെ ബോധം സഞ്ചരിച്ചു . അവളുടെ വീട് കോൺഗ്രീറ്റ് ആണെന്നും അമ്മ സാരിയാണ് ഉടുത്തതെന്നും പറഞ്ഞപ്പോൾ വളരെ അടുത്ത കാലത്താണെന്നും കേരളത്തിലാണെന്നും മന് സ്സിലായി . ചെറിയ വയസ്സ് മുതൽ ഓരോ വയസ്സിലൂടെയും ബോധം സഞ്ചരിച്ചു . 19 വയസ്സിൽ എത്തിയപ്പോൾ ശാന്തമായി കാര്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടിരുന്ന അഞ്ജലി പെട്ടെന്ന് മുഖമാകെ വിറളി എന്നെ കൊല്ലുന്നു എന്ന് പറയാൻ തുടങ്ങി . മരണ വെപ്രാളം കാണിക്കാൻ തുടങ്ങി . ശാന്തമാവാനുള്ള ഹീലിംഗ് കൊടുത്തപ്പോൾ ശാന്തമാവുകയും മരണത്തിനു ശേഷമുള്ള അവസ്ഥയിൽ തുടർന്ന് കാര്യങ്ങൾ പറയുകയും ചെയ്തു .
"എന്നെ ചതിച്ച് കൊന്നതാണെന്നും ഞാൻ ഏറ്റവും വിശ്വ സിച്ചിരുന്ന ആൾ എന്നെ ചതിച്ച് കൊന്നതാണെന്ന് "
അവൾ പറഞ്ഞു . - ശേഷം ഈ ജന്മത്തിലൂടെ ബോധം സഞ്ചരിച്ചപ്പോൾ കഴിഞ്ഞ ജന്മത്തിൽ തന്നെ റേപ് ചെയ്ത് കൊലപ്പെടുത്തിയ ആളുടെ
മുഖഛായയാണ് തന്റെ ഭർത്താവിന് അതിനാലാണ് പേടി എന്നു പറഞ്ഞു . തെറാപ്പിയിൽ ആ വ്യക്തിയോട് ക്ഷമിക്കാനുള്ള നിർദ്ദേശം കൊടുക്കുകയും വളരെ സന്തോഷ ജീവിതം നയിക്കാനു കഴിവുണ്ടെന്നുമുള്ള ആത്മവിശ്വാസം കൊടുക്കു കയും ചെയ്തു . ശേഷം അഞ്ജലി ഋഷികേശിനെ കാണുകയും വളരെ അടുപ്പത്തോടെ പെരുമാറുകയും ഇപ്പോൾ വളരെ സന്തോഷം നിറഞ്ഞ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു . -
ഇത് മനസ്സിന്റെ ഏതെങ്കിലും തലത്തിലുള്ള പ്രഹേളിക യാണോ എന്നറിയില്ല . പക്ഷെ അവരുടെ ജീവിതത്തിൽ അനു കൂലമായ നിലപാട് കൊണ്ടുവരാൻ നമുക്ക് സാധിച്ചു എന്നത് മാത്രം ഗുണമായി കരുതുക .
ഡോ: ശ്രീനാഥ് കാരയാട്ട്
എന്റെ പാസ്റ്റ് ലൈഫ് റിഗ്രഷൻ അനുഭവങ്ങൾ