Showing posts with label സ്ക്കൂബ ഡൈവിംഗ്. Show all posts
Showing posts with label സ്ക്കൂബ ഡൈവിംഗ്. Show all posts

Wednesday, January 29, 2020

സ്കൂബ ഡൈവിംഗ്

ഞാനിന്നലെ ഇട്ട പോസ്റ്റിന്റെ റെസ്പോൺസ് കണ്ട് ശരിക്കും ഞാൻ ദൃഷ്കളാഞ്ചനായിപ്പോയി (അത്ഭുത സ്തംഭൻ)

അതിൽ അധികവും ചോദ്യങ്ങളായിട്ടാണ് 

ചിലർക്ക് സ്ക്കൂബ ഡ്രൈവിംഗിനെ കുറിച്ച്

ചിലർക്ക് ലക്ഷദ്വീപിനെ കുറിച്ച്

ചിലർക്ക് ജലശയനത്തെ കുറിച്ച്

ചിലർക്ക് കൂടുതൽ ഫോട്ടോകൾ അയച്ചുകൊടുക്കാൻ വേണ്ടി 

അങ്ങനെ പല ആവശ്യങ്ങൾ 
ഇതിൽ ലക്ഷദ്വീപിനെ കുറിച്ച് ഞാൻ വിശദമായി പിന്നീട് എഴുതുന്നുണ്ട് 

ഇവിടെ BSNL മാത്രമേ ഉള്ളൂ അതിനാണെ റേയ്ഞ്ജുമില്ല ഇവിടെ നെറ്റിനെ കുറിച്ചു ചോദിച്ചാൽ ഇവർ മീൻ പിടിക്കുന്ന വല കൊണ്ട് തരും
 ഇങ്ങനെ ഒരു ദ്വീപുള്ളത് അബാനി മാമൻ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. 
അതിനാൽ ഇപ്പോ സ്ക്കൂബ ഡൈവിംഗിനെ കുറിച്ച് ചെറിയ രീതിയിൽ വിശദീകരിക്കാം ബാക്കി ഖണ്ഡെശെയായി പ്രസിദ്ധീകരിക്കാം പിന്നെ കുറച്ച് ഫോട്ടോസ് അയക്കാം 
( ധാരാളം ഫോട്ടോസ് ഉണ്ട് പക്ഷെ എന്റെ ഫോട്ടോകള കൊണ്ട് നിങ്ങളുടെ ഫോൺ ഗാലറി നിറയണ്ട എന്ന് കരുതിയാണ് പക്ഷെ ആരെങ്കിലും നിർബന്ധിച്ചാൽ വ്യക്തിപരമായിഅയച്ചുതരാം )
സ്കൂബ ഡൈവിംഗ്

ഇന്ത്യയിൽ 
ഗോവയിലും  ആൻഡമാനിലും ലക്ഷദ്വീപിലും സ്ക്കൂബ ഡൈവിംഗ് ഉണ്ടെങ്കിലും ലക്ഷദ്വീപിലെ കടലിലെ വെള്ളം വളരെ ക്ലിയർ ആയതിനാലും പവിഴപ്പുറ്റുകളും കളർ മത്സ്യങ്ങളും ധാരാളം ഉള്ളതിനാലും  ഏറ്റവും നല്ല രീതിയിൽ സ്ക്കൂബ ചെയ്യാൻ കഴിയുന്നത് ലക്ഷദ്വീപിലാണ് (കവരത്തി) ഇവിടെ സർക്കാറിന്റെ കീഴിലും പ്രൈവറ്റായും രണ്ട് സംവി ധാനങ്ങൾ ഉണ്ട് പ്രൈവറ്റ് സംവിധാനത്തിൽ ഒരു കേമറ നമുക്കൊപ്പം വെള്ളത്തിലേക്ക് ചാടുന്നതിനാൽ ഫോട്ടോസും വീഡിയോസും എടുത്തു തരും
2000 രൂപയാണ് ഒരാൾക്ക് ചാർജ് (വീട്ടിലെ പെയ്ൻറ് ഏതാണെന്ന് പറഞ്ഞാൽ ഡിസ്കൗണ്ട് കിട്ടുമെന്ന്  പ്രതീക്ഷിക്കരുത്)

ആരോഗ്യം പെർഫക്ടാണെന്ന് ഉറപ്പു വരുത്തലാണ് ആദ്യം 
ഹാർട്ട് അറ്റാക് കഴിഞ്ഞവർ
PSC ഉള്ളവർ (Prusur, Shugar, Cholostrol) എന്നിവർ ശ്രദ്ധിക്കണം അല്ലാതെ 8വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്ക്കൂബ ഡൈവിംഗ്  ചെയ്യാം

ആദ്യം തന്നെ ഒരു ക്ലാസാണ് മുദ്രകൾ പഠിപ്പിക്കുകയാണ് (വെള്ളത്തിനടിയിൽ നിന്ന് സംസാരിക്കാൻ പറ്റില്ലല്ലോ?)
👌 ഇത് ഓകെ

👍 മുകളിലേക്ക് പോവണം

👎 താഴേക്ക് പോവ്വാം
ഇതൊക്കെയാണ് മുദ്രകൾ കൂടാതെ ഓക്സിജൻ മാസ്ക്കിലൂടെ ( വായയിലൂടെ ) ശ്വസിക്കാൻ പഠിപ്പിക്കും ശേഷം കരക്കടുത്ത് നിന്നുതന്നെ പരിശീലനവും തരും ഓകെ ആയാൽ സ്പീഡ് ബോട്ടിൽ കയറി 2 കിലോമീറ്റർ ദൂരെയുള്ള ഏതാണ്ട് 10 മീറ്റർ ആഴമുളള സ്ഥലത്തേക്ക് പോവും അവിടെ യാണ് നമുക്ക് സക്കൂബ ചെയ്യേണ്ടത് ഓക്സിജൻ സിലിണ്ടർ പുറത്ത് വെച്ച് മാസ്ക്ക് ധരിച്ച് "പടച്ചോനേ ങ്ങള് കാത്തോളീ " എന്ന് പറഞ്ഞ് ഒരു ചാട്ടമാണ് പിന്നെ കടലിനടിയിലേക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടങ്കിൽ 👍 കാണിച്ചാൽ മതി കടലിനടിയിലെ കാഴ്ചകൾ കണ്ട് ഒഴുകി നടക്കാം
കടൽ ജീവികളെയും സസ്യങ്ങളെയും വളരെ അടുത്ത് കണ്ട് മനസിലാക്കാം  സൗകര്യം പോലെ 30 മിനുട്ട് മുതൽ  1 മണിക്കൂർ വരെ ഡൈവിംഗ് ചെയ്തതിനു ശേഷം തിരിച്ച് കരയിലേക്കും