അന്യം നിന്നുപോകുന്ന സ്വന്തം ഇടങ്ങൾ
ശ്യാം ഇപ്പോഴും കിടക്കയിൽ തന്നെ കിടക്കുകയാണ് കുറച്ചു മുമ്പ് താൻ കണ്ട സ്വപ്നത്തെക്കുറിച്ച് ആയിരുന്നു അവന്റെ ചിന്തകൾ മുഴുവൻ .
വർഷങ്ങൾക്കുശേഷം അവൾ തൻറെ കൂടെ കുറച്ചുനേരം ഉണ്ടായിരുന്നത് സ്വപ്നത്തിൽ ആണെങ്കിലും അത് കണ്ടപ്പോൾ കിട്ടിയ ഊർജ്ജം വളരെ വലുതായിരുന്നു.
ശ്യാമിൻ്റ ചിന്തകൾ വർഷങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു
നിറയെ മണിയുള്ള കൊലുസുകളും എപ്പോഴും കൺമഷി ഇടാറുള്ള ഉണ്ടക്കണ്ണുകളുമായി തൻറെ ജീവിതത്തിലേക്ക് കയറിവന്ന അദിഥി എന്ന പെൺകുട്ടിയെ കുറിച്ച് .
കാണാൻ ഇരുനിറം ആണെങ്കിലും ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന കണ്ണുകളായിരുന്നു അവളുടെ പ്രത്യേകത .
എന്തുകൊണ്ടാണ് താൻ അവളെ ഇഷ്ടപ്പെട്ടത് എന്ന് ഇപ്പോഴും അറിയില്ല.
അവൾ കൂടെയുണ്ടായിരുന്ന നിമിഷങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് കുറേസമയം അങ്ങനെ കിടന്നു .
ഇപ്പോൾ അവൾ എവിടെ ആയിരിക്കും?
ജീവിതം എങ്ങനെ പോകുന്നുണ്ടായിരിക്കും?
ഇപ്പോൾ അവൾ വളരെ സന്തോഷത്തോടെ ആയിരിക്കുമോ ജീവിക്കുന്നുണ്ടാവുക ?
സംശയങ്ങൾ തിരമാലകണക്കെ മനസ്സിലേക്ക് കേറി വരാൻ തുടങ്ങിയപ്പോൾ തനിക്ക് തിരിച്ചറിയാൻ പറ്റാത്ത എന്തോ ഒരു വിഷമം മനസ്സിലെവിടെയോ ഒരു പോറൽ ആയി കിടക്കുന്നത് ശ്യാം തിരിച്ചറിഞ്ഞു.
അവളെക്കുറിച്ച് അറിയാനുള്ള അടങ്ങാത്ത ആഗ്രഹം അവനെ എത്തിച്ചത് ഫേസ്ബുക്കിൽ ആയിരുന്നു ഫേസ്ബുക്കിൽ അവളുടെ പേര് ടൈപ്പ് ചെയ്തു. പ്രൊഫൈൽ കണ്ടപ്പോൾ അവൻറെ കണ്ണുകളിൽ തിളക്കം വർധിച്ചു. അവളും ഭർത്താവും നിൽക്കുന്ന ഫോട്ടോ ആണ് ഡിപി ആയിട്ടുള്ളത്. അവൾ ചിരിച്ചാണ് നിൽക്കുന്നതെങ്കിലും അതിന് പിന്നിൽ ഒളിപ്പിച്ചുവെച്ച ഒരു സങ്കടമില്ലേ ,
അതോ എനിക്ക് തോന്നിയതായിരിക്കുമോ?
ഫേസ്ബുക്കിൽ ഫോൺനമ്പർ തിരഞ്ഞെങ്കിലും കിട്ടിയില്ല. പഴയ ബന്ധങ്ങൾ പലതും ചികഞ്ഞു പലരെയും പല കാര്യങ്ങൾ പറഞ്ഞു വിളിച്ചു .ഉദ്ദേശം അവളുടെ നമ്പർ ലഭിക്കുക എന്നതായിരുന്നു. ഒരുപാട് ശ്രമങ്ങൾക്ക് ശേഷം ഓരോ സുഹൃത്തിന്റെ കയ്യിൽനിന്നും നമ്പർ ലഭിച്ചു അവൾ ഇപ്പോൾ എവിടെയായിരിക്കും. ഫോൺ വിളിച്ചാൽ അവൾ എങ്ങനെയാണ് പ്രതികരിക്കുക? അവളുടെ ഭർത്താവ് എങ്ങനെയായിരിക്കും? ഒരുപക്ഷേ എൻറെ ഈ ഒരു ഫോൺകോൾ അവളെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമോ? മനസ്സിൽ ശക്തമായ സംഘർഷം നടക്കുന്നു. ഒടുവിൽ വാട്സപ്പിൽ മെസ്സേജ് അയക്കാൻ തീരുമാനിച്ചു. ആ നമ്പറിലേക്ക് വാട്സാപ്പിൽ ഒരു ഹായ് അയച്ചു. ഉൽക്കണ്ഠയോടെ കാത്തിരുന്നു
അവൾ കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും സത്യത്തിൽ ജീവിക്കുകയായിരുന്നു.
താൻ പോലുമറിയാത്ത തന്നെ കാണിച്ചു തന്നത് അവളായിരുന്നു. പലപ്പോഴും അവൾ എനിക്ക് ഗുരുവായിരുന്നു സുഹൃത്തായിരുന്നു പ്രണയിനിയും അമ്മയും സഹോദരിയും എല്ലാമായിരുന്നു ജീവിതത്തിൽ ചുരുക്കം ചില ആളുകളോട് മാത്രം നമുക്ക് തോന്നുന്ന ഒരു ബന്ധം അത് വാക്കുകൾക്കതീതമാണ്, ബുദ്ധിക്ക് അതീതമാണ്, ജന്മജന്മാന്തര മായുള്ള ഏതോ ഒരു ബന്ധമാണത് .
അതായിരുന്നു തനിക്ക് അവളോട് ഉണ്ടായിരുന്നത് എന്ന് ശ്യാം ഓർത്തു
ഫോണിൽ മെസ്സേജ് വന്ന " ടിക് " ശബ്ദമാണ് ശ്യാമിനെ ഓർമ്മകൾ നിന്നും തിരിച്ചുകൊണ്ടുവന്നത്
ഹായ് എന്ന അവളുടെ മറുപടി കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
ശ്യാം ഏട്ടനാണ് എന്ന് ആദ്യം എഴുതിയെങ്കിലും പിന്നീട് അത് ശ്യാം ആണ് എന്നാക്കി മാറ്റി .
എവിടെയാണ് ഇപ്പോൾ ?
സുഖമല്ലേ ?
എന്ന് എഴുതി പോസ്റ്റ് ചെയ്തു മറുപടിക്കായി കാത്തു നിന്നു
ജീവിതത്തിൽ ഒരുപാട് പെൺകുട്ടികളെ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും അദിഥിയോട് തോന്നിയ സ്നേഹം വളരെ ആഴത്തിൽ ഉള്ളതായിരുന്നു. എല്ലാവരോടും നമുക്ക് സ്നേഹവും ഇഷ്ടവും ഒക്കെ തോന്നാറുണ്ടെങ്കിലും ചില വ്യക്തികൾ നമ്മെ ആഴത്തിൽ സ്വാധീനിക്കും. അങ്ങനെ കിട്ടിയ സുഹൃത്തായിരുന്നു അദിഥി. ആദ്യമൊക്കെ സൗഹൃദം ആയിരുന്നെങ്കിലും പിന്നീടത് പ്രണയത്തിലേക്ക് തങ്ങൾ പോലുമറിയാതെ വഴുതിവീഴുകയായിരുന്നു. ജീവിതത്തെ കുറിച്ച് ഒരുപാട് നിറമുള്ളസ്വപ്നങ്ങൾ കണ്ട ദിവസങ്ങൾ.
ഇഷ്ട കുറവിനേക്കാൾ നമുക്ക് കൂടുതൽ ദോഷം ചെയ്യുന്നത് ഇഷ്ട കൂടുതലാണ് എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ.
സുഹൃത്തുക്കൾ ആയിരുന്നപ്പോൾ എല്ലാകാര്യങ്ങളും തുറന്ന് ചർച്ച ചെയ്തിരുന്ന ഞങ്ങളിൽ പലകാര്യങ്ങളിലും മറച്ചുവെക്കേണ്ടതായി വന്നുതുടങ്ങി.
എന്റേതാണെന്ന ചിന്ത ,
എൻ്റേത് മാത്രമാവണമെന്ന ചിന്ത ഞങ്ങളുടെ ഇടയിൽ ഒരുപാട് പോസസീവ്നെസ്സ് ഉണ്ടാക്കുകയായിരുന്നു
അവൾ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ,
അവളെ ഞാൻ വിളിക്കുമ്പോൾ ഫോൺ ബിസി ആയിരുന്നപ്പോൾ എൻറെ ഉള്ളിലായിരുന്നു പൊസസീവ്നെസ് വളർന്നത്. അത് പിന്നീട് പലതരത്തിലുള്ള പ്രശ്നങ്ങളിലേക്കും ഞങ്ങളുടെ ബന്ധത്തെ നയിച്ചു.
പ്രണയത്തോട് കൂടി സൗഹൃദവും വിവാഹത്തോടെ പ്രണയവും നഷ്ടമാവുന്നു എന്ന തിരിച്ചറിവ് പരസ്പരം വിവാഹം കഴിക്കുന്നില്ല എന്നും എക്കാലവും സുഹൃത്തുക്കളായി കഴിയാമെന്നുമുള്ള തീരുമാനത്തിലേക്ക് തങ്ങളെ എത്തിക്കുകയായിരുന്നു.
ശ്യാം വീണ്ടും ഫോണിലേക്ക് നോക്കി റിപ്ലൈ വന്നിരിക്കുന്നു
ഞാൻ വീട്ടിലാണ് സുഖം
എന്ന മറുപടി.
വിളിക്കാൻ സാധിക്കുമോ? ശ്യാം മെസേജ് അയച്ചു
വിളിക്കാം എന്ന മെസേജ് കണ്ടപ്പോൾ ഒരു പാട് സന്തോഷത്തോടെയും തെല്ല് ആശങ്കയോടെയും വിളിച്ചു
ഞാൻ ശ്യാമാണ് ഇയ്യാൾക്ക് സുഖമാണോ എന്ന ചോദ്യത്തിന്
ഉം എന്ന ഒറ്റവാക്കിൽ അദിഥി ഉത്തരം പറഞ്ഞു
ശ്യാമേട്ടനോ?
സുഖം എന്ന ഒരു വാക്കൽ ശ്യാമും അവസാനിപ്പിച്ചു.
ഇടയിൽ മൗനം കൂടുകൂട്ടാനൊരുങ്ങി .
എത്ര രാത്രികളിൽ ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ട് ഫോൺ ചെയ്ത് നേരം വെളുപ്പിച്ചിട്ടുണ്ട് ഞങ്ങൾ.
എന്തൊരു വായാടി ആയിരുന്നു അഥിഥി എന്നൊക്കെ ആലോചിച്ച് ശ്യാമും ഒരു നെടുവീർപ്പിട്ടു.
ഇന്ന് പുലർച്ചെ നിന്നെ ഞാൻ സ്വപ്നം കണ്ടു അപ്പോൾ വിളിക്കണമെന്നു തോന്നി ഒരുപാട് കഷ്ടപ്പെട്ടാണ് നമ്പർ സംഘടിപ്പിച്ചത് വെറുതെ ഒന്ന് വിളിച്ചു സംസാരിക്കണമെന്ന് തോന്നി അതുകൊണ്ട് വിളിച്ചതാ നിനക്കെന്നോട് ദേഷ്യമാണോ പിണക്കമാണോ എന്നെനിക്കറിയില്ല വെറുതെ ഒന്ന് വിളിക്കണം എന്ന് തോന്നി.
പതിയെ പതിയെ അവരുടെ രണ്ടു പേരുടെയും ശ്വാസ താളം ഒരേപോലെ ആയപ്പോൾ വർഷങ്ങളായി ഉണ്ടായിരുന്ന വിടവ് വളരെ പെട്ടെന്ന് മാഞ്ഞു പോവുകയായിരുന്നു.
ഇന്നലെ രാത്രി കണ്ട് പിരിഞ്ഞ സുഹൃത്തുക്കളെ പോലെ അവർ സംസാരിച്ച് തുടങ്ങി ഞാൻ നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ,ശ്യാം പറഞ്ഞു .
ഞാനും .
അദിഥി കൂട്ടിച്ചേർത്തു.
നമ്മൾ എന്തു കൊണ്ടാണ് അന്ന് ഒരുമിച്ച് ജീവിക്കേണ്ട എന്ന തീരുമാനമെടുത്തത്. അതൊരു വലിയ മണ്ടത്തരമായിപ്പോയില്ലേ? ശ്യാം ചോദിച്ചു.
നമുക്കിടയിൽ എപ്പോഴോ വന്ന ചില ഈഗോ പ്രശ്നങ്ങൾ ,പ്രായത്തിൻ്റെ അപക്വത, മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്ത് വിചാരിക്കും എന്നുള്ള ചിന്തകൾ എന്നതൊക്കെയായിരുന്നു നമ്മളെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത് ,അദിഥി പറഞ്ഞു.
ഇയാളുടെ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് പോകുന്നുണ്ടോ ശ്യാം ചോദിച്ചു. ഒരു ദീർഘനിശ്വാസം ആയിരുന്നു മറുപടിയായി ലഭിച്ചത്.
എനിക്കിപ്പോൾ വളരെയധികം വിഷമവും കുറ്റബോധവും തോന്നാറുണ്ട് നിന്നെ നഷ്ടപ്പെടുത്തിയതിൽ. സത്യത്തിൽ നിന്നെ എനിക്ക് നഷ്ടപ്പെട്ട പ്പോഴാണ് നിന്റെ വില എനിക്ക് മനസ്സിലായത്
ശ്യാം തുടർന്നു .
ഞാൻ അത് തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും നീ മറ്റൊരാളുടെതായിരുന്നു ശ്യാമിൻ്റെ തൊണ്ട ഇടറി
ആരുടേയും കുറ്റം കൊണ്ടല്ല ശ്യാമേട്ടാ , നമ്മൾ ജീവിതത്തിൽ പല വഴികളിലൂടെയും കടന്നുപോകേണ്ടതുകൊണ്ടാവാം അങ്ങിനെയൊക്കെ ആയത്. ലോകത്ത് എല്ലാ കാര്യങ്ങളും നമ്മൾ ചിന്തിക്കുന്നത് പോലെ തന്നെ നടക്കണമെന്നില്ലല്ലോ .
എൻറെ ഹസ്ബൻഡ് വളരെ നല്ലൊരു മനുഷ്യനാണ് എന്നെ ഒരുപാട് സ്നേഹിക്കുകയും ചെയ്യുന്നുണ്ട്
പക്ഷേ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ശ്യാമേട്ടന് നന്നായി അറിയാവുന്നതാണല്ലോ
സത്യത്തിൽ എനിക്ക് എന്നെതന്നെ നഷ്ടപ്പെടുകയായിരുന്നു. ഞാൻ ഇപ്പോൾ ഈ ജീവിതവുമായി സമരസപ്പെട്ടു കഴിയുന്നു.
പക്ഷേ ശ്യാമേട്ടനായിരുന്നു എനിക്കൊപ്പം എങ്കിൽ എനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യവും സന്തോഷവും ലഭിച്ചേനെ എന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്. അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് സങ്കടപ്പെടുന്നത് മണ്ടത്തരമാണ്
ശ്യാം ഏട്ടനെ കുറിച്ച് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ? ഒരു നെടുവീർപ്പ്ന് ശേഷം അദിഥി ചോദിച്ചു
എൻറെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ചിന്തകളെയും എല്ലാം വലിയ ഒരു കുഴി കുഴിച്ച് അതിൽ ഇട്ടു മൂടി അതിനുമുകളിൽ ഒരു മരം വെച്ച് ഇപ്പോൾ ലോകത്തിന് തണലേകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചുറ്റുമുള്ളവർക്കായി ഒരുപാടൊരുപാട് അഭിനയിച്ച് ജീവിച്ചുകൊണ്ടിരിക്കുന്നു.
നമ്മൾക്ക് കുറച്ചുകൂടി സമയം കൊടുക്കാമായിരുന്നു അല്ലേ ?അതിഥി ഇടയിൽ കയറി ചോദിച്ചു
ഒരു ദീർഘനിശ്വാസം ആയിരുന്നു ശ്യാമിൻ്റെ മറുപടി
സമൂഹവും ജാതകവും മറ്റുള്ളവർ എന്ത് കരുതും എന്ന ചിന്തയും ജാതിയും മതവും ഒരുപാട് മതിലുകൾ സൃഷ്ടിക്കുന്ന കാലത്ത് ശക്തമായ തീരുമാനമെടുക്കാൻ കഴിയാതിരുന്ന തന്റെ ഭീരുത്വമാണ് ഈ ജീവിതം നഷ്ടപ്പെടുത്തിയത് എന്ന തിരിച്ചറിവ് ശ്യാമിനെ ചിന്താധീനനാക്കി.
ഞാനിപ്പോൾ എൻറെ കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് എന്റേതായ ഒരു ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. എല്ലാം ശരിയാവും എന്നെനിക്കുറപ്പുണ്ട്.
ശ്യാം അദിഥിയോട് പറഞ്ഞു.
ശ്യാമേട്ടൻറെ കുടുംബമൊക്കെ എങ്ങനെ പോകുന്നു, അതിഥി ചോദിച്ചു
വളരെ നന്നായി പോകുന്നു. ആത്മാവില്ലാത്ത വാക്കുകളിലൂടെ അവൻ മറുപടി പറഞ്ഞു ,അതിലെ പൊള്ളത്തരം അവൾ തിരിച്ചറിഞ്ഞിട്ടുണ്ടാവും..
ഞാൻ ഇപ്പോൾ ചെന്നൈയിലാണ് എപ്പോഴെങ്കിലും കാണാം കണ്ടാലും ഇല്ലെങ്കിലും ശ്യാം ഏട്ടന് അന്ന് തന്ന ഇടം എപ്പോഴും അവിടെ തന്നെ ഉണ്ടാകും .
അവൾ പറഞ്ഞു
വീണ്ടും വിളിച്ചപ്പോഴും ശബ്ദം കേട്ടപ്പോഴും നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചു കിട്ടിയപോലെ ഒരു തോന്നൽ .ഒരുപാട് സന്തോഷം. എനിക്കുള്ള ഇടം സൂക്ഷിച്ചതിന് ഒരുപാട് നന്ദി. പിന്നീട് എപ്പോഴെങ്കിലും വിളിക്കാം ശ്യാം ഫോൺ കട്ട് ചെയ്തു
അന്യമാകുന്ന സ്വന്തം ഇടങ്ങളെ ഓർത്ത് ഏതൊരു മനുഷ്യനെയും പോലെ അയാളും അപ്പോൾ അസ്വസ്ഥനായിരുന്നു.
ഇനിയെന്തു വേണം എന്ന ചിന്ത വേണ്ടാത്ത മേച്ചിൽപ്പുറങ്ങളിലേക്ക് പോവാൻ തുടങ്ങിയപ്പോൾ മനസ്സൊന്നു പിടച്ചു: വീട്ടിൽ തന്നെ കാത്തിരിക്കുന്നവർ, താൻ കെട്ടിപ്പൊക്കിയ പേരും അംഗീകാരവും.....
വേണ്ട . അടച്ചു വച്ച പുസ്തകത്താളിലെ പഴയ കണക്കുകൾ ഇനിയും നിവർത്തി കൂട്ടിക്കിഴിക്കലുകൾ നടത്തേണ്ട. മനസ്സ് പിടി വിട്ട കുതിരയായി പാഞ്ഞാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും.
ഫോണിൽ നിന്നും അവളുടെ നമ്പർ ഡിലീറ്റ് ചെയ്തു . ഫേസ്ബുക്കിൽ നിന്നും സേവ് ചെയ്ത് വച്ച അവളുടെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ആ കണ്ണുകൾ അരുതേയെന്നു പറയുന്നതുപോലെ തോന്നി. എല്ലാം കഴിഞ്ഞ് കിടക്കയിലേക്ക് ചാഞ്ഞപ്പോൾ മനസ്സിൽ നിറഞ്ഞു നിന്ന വികാരം എന്തെന്ന് തിരിച്ചറിയാൻ ശ്രമിച്ചില്ല. ജീവിത നാടകത്തിലെ ആടിത്തീർത്ത രംഗം ഇനിയുമാടാനുള്ളതല്ലല്ലോ.
അന്യം നിന്നുപോകുന്ന സ്വന്തം ഇടങ്ങൾ
ശ്യാം ഇപ്പോഴും കിടക്കയിൽ തന്നെ കിടക്കുകയാണ് കുറച്ചു മുമ്പ് താൻ കണ്ട സ്വപ്നത്തെക്കുറിച്ച് ആയിരുന്നു ശ്യാമിൻ്റെ ചിന്തകൾ മുഴുവൻ
വർഷങ്ങൾക്കുശേഷം അവൾ തൻറെ കൂടെ കുറച്ചുനേരം ഉണ്ടായിരുന്നത് സ്വപ്നത്തിൽ ആണെങ്കിലും കണ്ടപ്പോൾ വളരെയധികം ഊർജ്ജം നൽകിയിരുന്നു
ശ്യാമിൻ്റ ചിന്തകൾ വർഷങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു
നിറയെ മണിയുള്ള കൊലുസുകളും എപ്പോഴും കൺമഷി ഇടാറുള്ള ഉണ്ടക്കണ്ണുകളുമായി തൻറെ ജീവിതത്തിലേക്ക് കയറിവന്ന അദിഥി എന്ന പെൺകുട്ടിയെ കുറിച്ച്
കാണാൻ ഇരുനിറം ആണെങ്കിലും ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന കണ്ണുകളായിരുന്നു അവളുടെ പ്രത്യേകത
എന്തുകൊണ്ടാണ് താൻ അവളെ ഇഷ്ടപ്പെട്ടത് എന്ന ഇപ്പോഴും അറിയില്ല
അവൾ കൂടെയുണ്ടായിരുന്ന നിമിഷങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് കുറേസമയം അങ്ങനെ കിടന്നു
ഇപ്പോൾ അവൾ എവിടെ ആയിരിക്കും?
ജീവിതം എങ്ങനെ പോകുന്നു ണ്ടായിരിക്കും?
ഇപ്പോൾ അവൾ വളരെ സന്തോഷത്തോടെ ആയിരിക്കുമോ ജീവിക്കുന്നുണ്ടാവുക ?
തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ശ്യാമിൻ്റെ മനസ്സിനെ അസ്വസ്ഥനാക്കിയിരുന്നു. തനിക്ക് തിരിച്ചറിയാൻ പറ്റാത്ത എന്തോ ഒരു വിഷമം മനസ്സിലെവിടെയോ ഒരു പോറൽ ആയി കിടക്കുന്നത് ശ്യാം തിരിച്ചറിഞ്ഞിരുന്നു
അവളെക്കുറിച്ച് അറിയാനുള്ള അടങ്ങാത്ത ആഗ്രഹം അവനെ എത്തിച്ചത് ഫേസ്ബുക്കിൽ ആയിരുന്നു ഫേസ്ബുക്കിൽ അവളുടെ പേര് ടൈപ്പ് ചെയ്തപ്പോൾ പ്രൊഫൈൽ കണ്ടപ്പോൾ അവൻറെ കണ്ണുകളിൽ തിളക്കം വർധിച്ചു അവളും ഭർത്താവും നിൽക്കുന്ന ഫോട്ടോ ആണ് ഡിപി ആയിട്ടുള്ളത് അവൾ ചിരിച്ചാണ് നിൽക്കുന്നതെങ്കിലും അതിന് പിന്നിൽ ഒളിപ്പിച്ചുവെച്ച ഒരു സങ്കടമില്ലേ
അല്ല അത് എനിക്ക് തോന്നിയതായിരിക്കുമോ
ഫേസ്ബുക്കിൽ ഫോൺനമ്പർ തിരഞ്ഞെങ്കിലും കിട്ടിയില്ല പഴയ ബന്ധങ്ങൾ പലതും ചികഞ്ഞു പലരെയും പല കാര്യങ്ങൾ പറഞ്ഞു വിളിച്ചു ഉദ്ദേശം അവളുടെ നമ്പർ ലഭിക്കുക എന്നതായിരുന്നു ഒരുപാട് ശ്രമങ്ങൾക്ക് ശേഷം ഓരോ സുഹൃത്തിനെ കയ്യിൽനിന്നും നമ്പർ ലഭിച്ചു അവൾ ഇപ്പോൾ എവിടെയായിരിക്കും ഫോൺ വിളിച്ചാൽ അവൾ എങ്ങനെയാണ് പ്രതികരിക്കുക അവളുടെ ഭർത്താവ് എങ്ങനെയായിരിക്കും ഒരുപക്ഷേ എൻറെ ഈ ഒരു ഫോൺകോൾ അവളെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമോ മനസ്സിൽ ശക്തമായ സംഘർഷം നടക്കുന്നു ഒടുവിൽ വാട്സപ്പിൽ മെസ്സേജ് അയക്കാൻ തീരുമാനിച്ചു ആ നമ്പറിലേക്ക് വാട്സാപ്പിൽ ഒരു ഹായ് അയച്ചു ഉൽക്കണ്ഠയോടെ കാത്തിരുന്നു
അവൾ കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും സത്യത്തിൽ ജീവിക്കുകയായിരുന്നു
താൻ പോലുമറിയാത്ത തന്നെ കാണിച്ചു തന്നത് അവളായിരുന്നു പലപ്പോഴും അവൾ എനിക്ക് ഗുരുവായിരുന്നു സുഹൃത്തായിരുന്നു പ്രണയിനി യും അമ്മയും സഹോദരിയും എല്ലാമായിരുന്നു ജീവിതത്തിൽ ചുരുക്കം ചില ആൾക്കാരോട് മാത്രം നമുക്ക് തോന്നുന്ന ഒരു ബന്ധം അത് വാക്കുകൾക്കതീതമാണ് ബുദ്ധിക്ക് അതീതമാണ് ജന്മജന്മാന്തര മായുള്ള ഏതോ ഒരു ബന്ധമാണത്
അതായിരുന്നു തനിക്ക് അവളോട് ഉണ്ടായിരുന്നത് എന്ന് ശ്യാം ഓർത്തു
ഫോണിൽ മെസ്സേജ് വന്ന " ടിക് " ശബ്ദമാണ് ശ്യാമിനെ ഓർമ്മകൾ നിന്നും തിരിച്ചുകൊണ്ടുവന്നത്
ഹായ് എന്ന അവളുടെ മറുപടി കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
ശ്യാം ഏട്ടനാണ് എന്ന് ആദ്യം എഴുതിയെങ്കിലും പിന്നീട് അത് ശ്യാം ആണ് എന്നാക്കി മാറ്റുകയായിരുന്നു
എവിടെയാണ് ഇപ്പോൾ ?
സുഖമല്ലേ ?
എന്ന് എഴുതി പോസ്റ്റ് ചെയ്തു മറുപടിക്കായി കാത്തു നിന്നു
ജീവിതത്തിൽ ഒരുപാട് പെൺകുട്ടികളെ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും അതിഥിയോട് തോന്നിയ സ്നേഹം വളരെ ആഴത്തിൽ ഉള്ളതായിരുന്നു എല്ലാവരോടും നമുക്ക് സ്നേഹവും ഇഷ്ടവും ഒക്കെ തോന്നാറുണ്ടെങ്കിലും ചില വ്യക്തികൾ നമ്മെ ആഴത്തിൽ സ്വാധീനിക്കും അങ്ങനെ കിട്ടിയ സുഹൃത്തായിരുന്നു അതിഥി ആദ്യമൊക്കെ സൗഹൃദം ആയിരുന്നെങ്കിലും പിന്നീടത് പ്രണയത്തിലേക്ക് ഞങ്ങൾ പോലുമറിയാതെ വഴുതിവീഴുകയായിരുന്നു ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നം കണ്ട ദിവസങ്ങൾ
ഇഷ്ട കുറവിനേക്കാൾ നമുക്ക് കൂടുതൽ ദോഷം ചെയ്യുന്നത് ഇഷ്ട കൂടുതലാണ് എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ
അങ്ങനെ സുഹൃത്തുക്കൾ ആയിരുന്നപ്പോൾ എല്ലാകാര്യങ്ങളും തുറന്ന് ചർച്ച ചെയ്തിരുന്ന ഞങ്ങളിൽ പലകാര്യങ്ങളിലും മറച്ചുവെക്കേണ്ടതായി വന്നുതുടങ്ങി
എൻറെ താണെന്ന ചിന്ത ,
എൻ്റേത് മാത്രമാവണമെന്ന ചിന്ത ഞങ്ങളുടെ ഇടയിൽ ഒരുപാട് പോസസീവ്നെസ്സ് ഉണ്ടാവുകയായിരുന്നു
അവൾ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ,
അവളെ ഞാൻ വിളിക്കുമ്പോൾ ഫോൺ ബിസി ആയിരുന്നപ്പോൾ എൻറെ ഉള്ളിലായിരുന്നു പൊസസീവ്നെസ് വളർന്നത് അത് പിന്നീട് പലതരത്തിലുള്ള പ്രശ്നങ്ങളിലേക്കും ഞങ്ങളെ ബന്ധത്തെ നയിച്ചു
പ്രണയത്തോട് കൂടി സൗഹൃദവും വിവാഹത്തോടെ പ്രണയവും നഷ്ടമാവുന്നു എന്ന തിരിച്ചറിവ് പരസ്പരം വിവാഹം കഴിക്കുന്നില്ല എന്നും എക്കാലവും സുഹൃത്തുക്കളായി കഴിയാമെന്നുമുള്ള തീരുമാനത്തിലേക്ക് തങ്ങളെ എത്തിക്കുകയായിരുന്നു
ശ്യാം വീണ്ടും ഫോണിലേക്ക് നോക്കി റിപ്ലൈ വന്നിരിക്കുന്നു
ഞാൻ വീട്ടിലാണ് സുഖം
എന്ന മറുപടി
വിളിക്കാൻ സാധിക്കുമോ ശ്യാം മെസേജ് അയച്ചു
വിളിക്കാം എന്ന മെസേജ് കണ്ടപ്പോൾ ഒരു പാട് സന്തോഷത്തോടെയും തെല്ല് ആശങ്കയോടെയും വിളിച്ചു
ഞാൻ ശ്യാമാണ് ഇയ്യാൾക്ക് സുഖമാണോ എന്ന ചോദ്യത്തിന്
ഉം എന്ന ഒറ്റവാക്കിൽ അദിഥി ഉത്തരം പറഞ്ഞു
ശ്യാമേട്ടനോ?
എന്ന ചോദ്യം ചോദിച്ചു
സുഖം എന്ന രണ്ടു വാക്കിൽ ശ്യാമും അവസാനിപ്പിച്ചു
രണ്ടു പേരും ഒന്നും സംസാരിക്കാതെ നിന്നു.
എത്ര രാത്രികളിൽ ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ട് ഫോൺ ചെയ്ത് നേരം വെളുപ്പിച്ചിട്ടുണ്ട് ഞങ്ങൾ
എന്തൊരു വായാടി ആയിരുന്നു അതിഥി എന്നൊക്കെ ആലോചിച്ച് ശ്യാമും ഒരു നെടുവീർപ്പിട്ടു.
ഇന്ന് പുലർച്ചെ നിന്നെ ഞാൻ സ്വപ്നം കണ്ടു അപ്പോൾ വിളിക്കണമെന്നു തോന്നി ഒരുപാട് കഷ്ടപ്പെട്ടാണ് നമ്പർ സംഘടിപ്പിച്ചത് വെറുതെ ഒന്ന് വിളിച്ചു സംസാരിക്കണമെന്ന് തോന്നി അതുകൊണ്ട് വിളിച്ചതാ നിനക്കെന്നോട് ദേഷ്യമാണോ പിണക്കമാണോ എന്നെനിക്കറിയില്ല വെറുതെ ഒന്ന് വിളിക്കണം എന്ന് തോന്നി
പതിയെ പതിയെ അവരുടെ രണ്ടു പേരുടെയും ശ്വാസനാളം ഒരേപോലെ ആയപ്പോൾ വർഷങ്ങളായി കാണാതിരുന്ന വിടവ് വളരെ പെട്ടെന്ന് ഇല്ലാതാവുകയായിരുന്നു
വളരെ പെട്ടെന്ന് തന്നെ ഇന്നലെ രാത്രി കണ്ട് പിരിഞ്ഞ സുഹൃത്തുക്കളെ പോലെ അവർ സംസാരിച്ച് തുടങ്ങി ഞാൻ നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ശ്യാം പറഞ്ഞു
ഞാനും
അതിഥി കൂട്ടിച്ചേർത്തു
നമ്മൾ എന്തു കൊണ്ടാണ് അന്ന് ഒരുമിച്ച് ജീവിക്കേണ്ട എന്ന് എന്ന തീരുമാനമെടുത്തത് അതൊരു വലിയ മണ്ടത്തരമായിപ്പോയില്ലേ? ശ്യാം ചോദിച്ചു.
നമുക്കിടയിൽ എപ്പോഴോ വന്ന ചില ഈഗോ പ്രശ്നങ്ങൾ പ്രായത്തിൻ്റെ അപക്വത മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്ത് വിചാരിക്കും എന്നുള്ള ചിന്തകൾ എന്നതൊക്കെയായിരുന്നു നമ്മളെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത് അദിഥി പറഞ്ഞു
ഇയാളുടെ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് പോകുന്നുണ്ടോ ശ്യാം ചോദിച്ചു വളരെ നീണ്ട ഒരു ദീർഘനിശ്വാസം ആയിരുന്നു മറുപടിയായി ലഭിച്ചത്
എനിക്കിപ്പോൾ വളരെയധികം വിഷമവും കുറ്റബോധവും തോന്നാറുണ്ട് നിന്നെ നഷ്ടപ്പെടുത്തിയതിൽ സത്യത്തിൽ നിന്നെ എനിക്ക് നഷ്ടപ്പെട്ട പ്പോഴാണ് നിൻറെ വില എനിക്ക് മനസ്സിലായത്
ശ്യാം തുടർന്നു
ഞാൻ അത് തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും നീ മറ്റൊരാളുടെ തായിരുന്നു ശ്യാമിൻ്റെ തൊണ്ട ഇടറി
ആരുടേയും കുറ്റം കൊണ്ടല്ല നമ്മൾ ജീവിതത്തിൽ പല വഴികളിലൂടെയും കടന്നുപോകേണ്ടതുണ്ടാവാം ലോകത്ത് എല്ലാ കാര്യങ്ങളും നമ്മൾ ചിന്തിക്കുന്നത് പോലെ തന്നെ നടക്കണമെന്നില്ലല്ലോ
എൻറെ ഹസ്ബൻഡ് വളരെ നല്ലൊരു മനുഷ്യനാണ് എന്നെ ഒരുപാട് സ്നേഹിക്കുകയും ചെയ്യുന്നുണ്ട്
പക്ഷേ എൻറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ശ്യാമേട്ടന് നന്നായി അറിയാവുന്നതാണല്ലോ
സത്യത്തിൽ എനിക്ക് എന്നെതന്നെ നഷ്ടപ്പെടുകയായിരുന്നു ഞാൻ ഇപ്പോൾ ഈ ജീവിതവുമായി സമരസപ്പെട്ടു കഴിയുന്നു
പക്ഷേ ശ്യാമേട്ടനായിരുന്നു എനിക്കൊപ്പം എങ്കിൽ എനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിച്ചേനെ എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് സങ്കടപ്പെടുന്നത് മണ്ടത്തരമാണ്
ശ്യാം ഏട്ടനെ കുറിച്ച് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ ഒരു നെടുവീർപ്പ് ന് ശേഷം അതിഥി ചോദിച്ചു
എൻറെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ചിന്തകളെയും എല്ലാം വലിയ ഒരു കുഴി കുഴിച്ച് അതിൽ ഇട്ടു മൂടി അതിനുമുകളിൽ ഒരു മരം വെച്ച് ഇപ്പോൾ ലോകത്തിന് തണലേകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു അച്ഛനുമമ്മയും സമൂഹത്തെയും കുടുംബക്കാർക്കും വേണ്ടി ഒരുപാടൊരുപാട് അഭിനയിച്ച് ജീവിച്ചുകൊണ്ടിരിക്കുന്നു
നമ്മൾക്ക് കുറച്ചുകൂടി സമയം കൊടുക്കാനായിരുന്നു അല്ലേ അതിഥി ഇടയിൽ കയറി ചോദിച്ചു
ഒരു ദീർഘനിശ്വാസം ആയിരുന്നു ശ്യാമിൻ്റെ മറുപടി
സമൂഹവും ജാതകവും മറ്റുള്ളവർ എന്ത് കരുതും എന്ന ചിന്തയും ജാതിയും മതവും ഒരുപാട് മതിലുകൾ സൃഷ്ടിക്കുന്ന കാലത്ത് ശക്തമായ തീരുമാനമെടുക്കാൻ കഴിയാതിരുന്ന തൻറെ ഭീരുത്വമാണ് തൻറെ ജീവിതത്തെ നഷ്ടപ്പെടുത്തിയത് എന്ന തിരിച്ചറിവ് ശ്യാമിനെ ചിന്താധീനനാക്കി
ഞാനിപ്പോൾ എൻറെ കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുത്തു എൻറെ തായ ഒരു ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് എല്ലാം ശരിയാവും എനിക്കുറപ്പുണ്ട്
ശ്യാം അതിഥിയോട് പറഞ്ഞു
ശ്യാമേട്ടൻറെ കുടുംബമൊക്കെ എങ്ങനെ പോകുന്നു അതിഥി ചോദിച്ചു
വളരെ നന്നായി പോകുന്നു ആത്മാവില്ലാത്ത വാക്കുകളിലൂടെ ശ്യാം മറുപടി പറഞ്ഞു
ഞാൻ ഇപ്പോൾ ചെന്നൈയിലാണ് എപ്പോഴെങ്കിലും കാണാം കണ്ടാലും ഇല്ലെങ്കിലും ശ്യാം ഏട്ടന് തന്നെ ഇടം എപ്പോഴും അവിടെ തന്നെ ഉണ്ടാകും
അതിഥി പറഞ്ഞു
വീണ്ടും വിളിച്ചപ്പോഴും ശബ്ദം കേട്ടപ്പോഴും നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചു കിട്ടിയപോലെ ഒരു തോന്നൽ ഒരുപാട് സന്തോഷം എനിക്കുള്ള ഇടം സൂക്ഷിച്ചതിന് ഒരുപാട് നന്ദി പിന്നീട് എപ്പോഴെങ്കിലും വിളിക്കാം ശ്യാം ഫോൺ കട്ട് ചെയ്തു
അന്യമാകുന്ന സ്വന്തം ഇടങ്ങളെ ഓർത്ത് ഏതൊരു മനുഷ്യനെയും പോലെ അയാളും അസ്വസ്ഥരായിരുന്നു കോൾ അവസാനിപ്പിക്കുമ്പോഴും
(ശേഷം ശ്യാം ആലോചിച്ചു ഇപ്പോൾ അവൾ നടന്നു തുടങ്ങിയിരിക്കുന്നു സാവധാനം അവൾക്ക് ഓടാനും ലക്ഷ്യത്തിലെത്താനും സാധിക്കും ഇപ്പോൾ എൻറെ സാന്നിധ്യം അവളെ കൂടുതൽ ദുർബലപ്പെടുത്തുകയേ ഉള്ളൂ ഇപ്പോൾ എൻ്റെ സാന്നിധ്യം അവളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാനേ സാധ്യതയുള്ളൂ ഫോണിലെ നമ്പർ ഡിലീറ്റ് ചെയ്തു ഫേസ്ബുക്കിൽ നിന്നും ഡൗൺലോഡ് ചെയ്ത അവളുടെ ഫോട്ടോകൾ ഡിലീറ്റ് ചെയ്തത് ഒരുപാട് മുഖം മൂടികൾ മുഖത്ത് പിടിപ്പിച്ചു കൊണ്ട് വീണ്ടും ജീവിതം എന്ന നാടകത്തിൽ തന്നെ കഥാപാത്രം അഭിനയിക്കാൻ വേണ്ടി സമൂഹത്തിലിറങ്ങി)
ഡോ: ശ്രീനാഥ് കാരയാട്ട്