ദ്വാദശ അവയവ സിദ്ധാന്തം
തപസ്വി കളായ നമ്മുടെ ഋഷീശ്വരന്മാർ അവരുടെ ഗവേഷണനിരീക്ഷണ ങ്ങളിലൂടെയും തപസ്സിലൂടെയും കണ്ടെത്തിയ ഒരു ജീവിതരീതിയാണ് ദ്വാദശ അവയവ സിദ്ധാന്തം .
ദ്വാദശം എന്ന വാക്കിനർത്ഥം 12 എന്നാണ് . ശരീരത്തിലെ അവയവങ്ങളുടെ ധർമ്മം മനസ്സിലാക്കി ഒരു ദിവസത്തിലെ 24 മണിക്കൂറിനെ രണ്ട് മണിക്കൂർ വീതമുള്ള 12 ഭാഗങ്ങളായി തിരിച്ച് ഓരോ 2 മണിക്കൂറും പ്രാണൻ പ്രാധാന്യം നൽകുന്ന അവയവങ്ങളുടെ പ്രവർത്തനം മനസ്സിലാക്കി ജീവിതരീതിയെ ചിട്ടപ്പെടുത്തി അതിനനുസരിച്ച് ജീവിക്കാൻ മനുഷ്യനെ പഠിപ്പിക്കുന്ന രീതിയാണ് ദ്വാദശ അവയവ സിദ്ധാന്തം.
100 വയസ്സുവരെ പൂർണ്ണ ആരോഗ്യത്തോടുകൂടി ജീവിക്കാനുള്ള ഉള്ള രഹസ്യം കൂടിയാണ് ഇത്.
ഉദാഹരണത്തിന് നമ്മൾ ഒരു വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ അത് പ്രവർത്തിപ്പിക്കേണ്ട രീതികളെ കുറിച്ചുള്ള ഒരു ലഘുലേഖ നമ്മൾക്ക് തരുന്നതാണ് ആ ലഘുലേഖ അനുസരിച്ച് യന്ത്രം പ്രവർത്തിക്കുകയാണെങ്കിൽ മാത്രമാണ് അതിന് ഗ്യാരണ്ടി ലഭിക്കുന്നത് അത് ഉണ്ടാക്കിയ വ്യക്തിക്ക് മാത്രമാണ്
അത് എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്നുള്ള അറിവ് ഉള്ളത്. അത് മനസ്സിലാക്കി ആ രീതിയിൽ പ്രവർത്തിക്കുമ്പോഴാണ് അത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നത്.
ഓരോ വാഹനവും ഉണ്ടാക്കുന്ന കമ്പനി അതിൽ ഒഴിക്കേണ്ട ഇന്ധനത്തെ കുറിച്ച് നേരത്തെ വ്യവസ്ഥ ചെയ്യുന്നുണ്ട് നമ്മൾ കാശുകൊടുത്തു വാങ്ങിയ വണ്ടിയാണ് ഇഷ്ടമുള്ള ഇന്ധനം ഒഴിക്കും എന്ന് വാശി പിടിക്കുവാൻ പറ്റുമോ? ? ആ വാഹനം ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാനും നമ്മൾ പഠിക്കേണ്ടതുണ്ട് . ഇല്ലെങ്കിൽ വാഹനം എത്ര നല്ലതാണെങ്കിലും വഴിയിൽ കിടക്കും, ശരീരവും അതുപോലെ തന്നെയാണ് മനുഷ്യ ശരീരത്തിന് പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ നമ്മുടെ ആചാര്യന്മാർ നമുക്ക് പറഞ്ഞു തന്ന മഹത്തായ ശാസ്ത്രമാണ് ദ്വാദശ അവയവ സിദ്ധാന്തം. ഈ സിദ്ധാന്തം അനുസരിച്ച് ഒരു ദിവസം രണ്ടു മണിക്കൂർ ഉള്ള 12 ഭാഗങ്ങളായി തരം തിരിക്കുകയാണ് ,ഓരോ രണ്ട് മണിക്കൂറും ശരീരത്തിലെ ഓരോ ധർമ്മങ്ങളാണ് നിർവഹിക്കപ്പെടുന്നത് ,അത് അതിനനുസരിച്ച് നമ്മൾ പ്രവർത്തിക്കുമ്പോഴാണ് ആരോഗ്യം ഉണ്ടാവുന്നത്.
ഈ രീതിയനുസരിച്ച് പുലർച്ചെ 5 മണിമുതൽ മുതൽ 7 മണി വരെ ഉള്ള സമയം ശരീരം ഉപയോഗിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ പുറത്താക്കാനാണ് .ഇതിൽ ആദ്യത്തെ ഒരു മണിക്കൂറിനാണ് പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത്. ആ സമയത്ത് മാലിന്യങ്ങളെ പുറത്താക്കാനുള്ള ഉള്ള കാര്യങ്ങൾ ചെയുന്നു. ഉദാഹരണത്തിന് ഈ സമയത്ത് മലവിസർജ്ജനം ചെയ്യുകയാണെങ്കിൽ എങ്കിൽ ശരീരത്തിലെ ധർമ്മവും ആ സമയത്ത് തന്നെ നിർവഹിക്കപ്പെടുന്നു .രാവിലെ 7 മണിക്ക് വയറിൽ എന്താണോ ഉള്ളത് അതിൽ നിന്നും ശരീരം ഊർജ്ജം സ്വീകരിക്കും. അപ്പോൾ 7മണിക്ക് മാലിന്യങ്ങൾ ശരീരത്തിൽനിന്നും പുറത്തു പോയിട്ടില്ലെങ്കിൽ ആ മാലിന്യത്തിൽ നിന്ന് തന്നെയാണ് ശരീരം ഊർജ്ജം സ്വീകരിക്കുന്നത്. മാലിന്യത്തിൽ നിന്ന് സ്വീകരിക്കുന്ന ഊർജ്ജം മലിനമാണ് അത് ആ മാലിന്യത്തെ ഓരോ കോശങ്ങളിലും എത്തിക്കുകയും ശരീരം മലിനമാക്കുകയും രോഗ അവസ്ഥയിൽ ആവുകയും ചെയ്യും .എന്നാൽ നേരത്തെ മാലിന്യങ്ങളെ മുഴുവൻ പുറത്താക്കി രാവിലെ 7 മണിക്ക് മുമ്പായി രണ്ട് ഗ്ലാസ് പച്ച വെള്ളം കുടിച്ചാൽ ശരീരം ആ ശുദ്ധജലത്തിൽ നിന്ന് ഊർജം സ്വീകരിക്കുകയും ചെയ്യും
ശുദ്ധ ജലത്തിൽ നിന്ന് സ്വീകരിക്കുന്ന ഊർജ്ജം പോസിറ്റീവ് എനർജി ആയതിനാൽ കോശങ്ങൾ പോസിറ്റീവ് ആവുകയും നമ്മൾ ആരോഗ്യവാന്മാരായിരിക്കുകയും ചെയ്യും .
പഴയകാലത്ത് എല്ലാവരും തന്നെ സൂര്യോദയത്തിന് മുമ്പ് ശൗചം ചെയ്തിരുന്നതായി ഓർമിക്കുമല്ലോ.
അതുകൊണ്ട് ദ്വാദശ സിദ്ധാന്തമനുസരിച്ച് സൂര്യോദയത്തിന് മുമ്പ് തന്നെ ശോധനകൾ നടത്തേണ്ടതാണ്
അതേപോലെ പോലെ ശരീരം ഭക്ഷണത്തെ ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന സമയം രാവിലെ 10 മണി മുതൽ 12 മണി വരെയുള്ള സമയമാണ് ഇതിൽ ആദ്യത്തെ ഒരു മണിക്കൂർ എന്നാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ നമ്മളോട് ഭക്ഷണം കഴിക്കാൻ നിർദേശിച്ചിരുന്നത് രാവിലെ 10 മണിക്ക് 11മണിക്ക് ഇടയിലായിരുന്നു
ഭാരതത്തിലെ എല്ലാ ഗുരുകുലങ്ങളും ആശ്രമങ്ങളും. ഇന്ന് ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിലും ജനങ്ങൾ പ്രധാന ഭക്ഷണം കഴിക്കുന്നത് 10 മണിക്കാണ് .
രാവിലെ 7 മണിക്ക് ലഘുഭക്ഷണവും പത്തരമണിക്ക് ഉച്ചഭക്ഷണവും കഴിക്കുന്ന പാരമ്പര്യം നമ്മുടെ നാട്ടിലും നിലനിന്നിരുന്നു ഇപ്പോഴും ക്ഷേത്രങ്ങളിൽ ഉഷപൂജ 7മണിക്കും ഉച്ചപൂജ പത്തര മണിക്ക് മുമ്പായി ആണ് നടക്കുന്നത് .ഹിരണ്യ ശ്രാദ്ധ ത്തോട് അനുബന്ധിച്ച് വരുന്ന ബ്രാഹ്മണ ഭോജനം 11 മണിക്ക് മുമ്പായി തന്നെ നടത്തണം എന്ന് നിയമമുണ്ട്
നമ്മൾ പട്ടന്മാർ എന്ന് പറയുന്ന തമിഴ് ബ്രാഹ്മണർ ഇപ്പോഴും ഊണ് കഴിക്കുന്നത് 10 മണിക്ക് ആണ് . നമ്മുടെ നാട്ടിലെ കർഷകരും രാവിലെ 7 മണിക്ക് ലഘുഭക്ഷണവും 11മണിക്ക് കഞ്ഞിയും ചക്കപ്പുഴുക്കും കഴിച്ചിരുന്നത് അത് ഓർക്കുമല്ലോ.
പഴയകാലത്ത് മജിസ്ട്രേറ്റുമാർ എല്ലാം തന്നെ തമിഴ് ബ്രാഹ്മണർ ആയിരുന്നതിനാൽ കോടതികൾ 11 മണിക്ക് ആരംഭിച്ച് ഇടയിൽ വിശ്രമമില്ലാതെ വൈകുന്നേരം വരെ പ്രവർത്തിച്ചിന്നു എന്നൊരു അഭിപ്രായവും നിലവിലുണ്ട്
അതേപോലെതന്നെ രണ്ട് നേരമാണ് ഭക്ഷണം കഴിക്കാൻ നമ്മളോട് പറഞ്ഞിട്ടുള്ളത് രാവിലെ 10 മണിക്കും വൈകിട്ട് അസ്തമയത്തിനു മുമ്പും. അത് ഓരോരുത്തരും ചെയ്യുന്ന ജോലി അനുസരിച്ച് ഭക്ഷണക്രമത്തിലും സമയത്തിലും മാറ്റം ഉണ്ടായിരുന്നു . ഗുരുകുലങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ ക്രമം ആണ് മുകളിൽ കൊടുത്തിരിക്കുന്നത്
രാവിലെ അഞ്ചുമണിക്ക് അ ശരീരത്തിന് മാലിന്യങ്ങളെ പുറത്താക്കണം എങ്കിൽ അതിന് 10 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുന്നത് നിർത്തേണ്ടതുണ്ട് അതായത് രാത്രി 7 മണിക്ക് മുമ്പായി തന്നെ ഭക്ഷണം കഴിച്ച് അവസാനിപ്പിക്കേണ്ടതാണ്. രാത്രികാലങ്ങളിൽ കണ്ണ് കാണാത്ത ജീവികൾ രാത്രി ഭക്ഷണം കഴിക്കുന്നവർ അല്ല എന്നുള്ളതാണ് പ്രകൃതി നിയമം. രാത്രി 7 മണിക്ക് എങ്കിലും ഭക്ഷണം കഴിച്ച് അവസാനിപ്പിച്ചു 9 മണിക്ക് കിടന്നുറങ്ങി രാവിലെ നാലുമണിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞാൽ ശരീരത്തിന് വേണ്ടത്ര വിശ്രമം ലഭിക്കുകയും ശരീരത്തിലെ അറ്റകുറ്റപ്പണികൾ നടത്താൻ പ്രാണന് സമയം ലഭിക്കുകയും ചെയ്യും.
അതുപോലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മുടെ ലിവർ പ്രവർത്തിക്കുന്നത് ലിവർ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രാണൻ ലിവറിന്റെ പ്രവർത്തനത്തിന് വേണ്ടി സമയം കൂടുതൽ ചിലവാക്കുന്നത് പുലർച്ചെ ഒരു മണി മുതൽ മൂന്ന് മണി വരെയുള്ള സമയമാണ് ആ സമയം ശരീരത്തിന് പൂർണ്ണമായും വിശ്രമം ലഭിക്കേണ്ടതുണ്ട് നിങ്ങളുടെ ശരീരം ആ സമയത്ത് പൂർണമായും ഉറക്കത്തിലേക്ക് നയിക്കുന്നത്ശ്രദ്ധിക്കുമല്ലോ പലപ്പോഴും ഉറങ്ങിപ്പോയി അപകടം ഉണ്ടാവുന്നത് ആ സമയങ്ങളിൽ ആണ്എന്നത് ശ്രദ്ധിക്കുക.
പുലർച്ചെ ഒരു മണി മുതൽ മൂന്ന് മണി വരെ പ്രാണന് പൂർണവിശ്രമം ലഭിക്കേണ്ടതുണ്ട്. 8 മണിക്ക് ഭക്ഷണം കഴിച്ച് അവസാനിപ്പിച്ച് 9 മണിക്ക് കിടന്നുറങ്ങുകയാണ് എങ്കിൽ ആന്തരിക അവയവങ്ങൾക്ക് വിശ്രമം ലഭിക്കുകയും പരിപൂർണ്ണ വിശ്രമം ശരീരത്തിന് ലഭിക്കുകയും ചെയ്യും. ശരീരത്തിലെ അറ്റകുറ്റപ്പണികൾ നടത്താൻ ഉള്ള സമയം ആയി ഇത് ഉപയോഗിക്കുകയും ചെയ്യാം ശരീരത്തിലെ ഇതിലെ പ്രാണൻന്റെ മിതവ്യയം അനുസരിച്ച് 12 അവയവങ്ങൾ രണ്ടു മണിക്കൂർ വീതം പ്രവർത്തിച്ച് ശരീരത്തെ ദിവസവും പൂർണ ആരോഗ്യത്തിലേക്ക് എത്തിക്കുമെന്നാണ് ദ്വാദശ അവയവ സിദ്ധാന്തം പറയുന്നത് . തമിഴ്നാട്ടിലെ കാഞ്ചീപുരത്തും തഞ്ചാവൂരും താമസിക്കുന്ന ഗവ്യ സിദ്ധന്മാർ എന്നറിയപ്പെടുന്ന വൈദ്യൻമാർ ഏത് അസുഖത്തിനും ചെയ്യുന്നത് ദ്വാദശ അവയവ സിദ്ധാന്തത്തിലേക്ക് വ്യക്തിയെ കൊണ്ടുവരിക എന്നുള്ളതാണ് . അപ്പോൾ ശരീരത്തിലെ പ്രാണൻ തന്നെ ശരീരത്തിലെ എല്ലാ കുറവുകളും പരിഹരിച്ച് നമ്മൾക്ക് ആരോഗ്യം പ്രദാനം ചെയ്യും എന്നാണ് അവർ പറയുന്നത് .
ജീവിതത്തിൽ ഒരുപാട് കാലം യാത്രകളായിരുന്നു യാത്രകൾക്കിടയിൽ ഗവ്യസിദ്ധന്മാരെ പരിചയപ്പെടാനും അവർക്കൊപ്പം താമസിക്കാനും ഈ അത്ഭുതം നേരിൽ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.
വളരെ കാലം മുമ്പ് തന്നെ ഭാരതത്തിൽ ഉണ്ടായിരുന്ന ഭക്ഷണം ക്രമം ആണ് ദ്വാദശ അവയവ സിദ്ധാന്തം.
Thanks, Very informative
ReplyDeleteVery,very valuable, thank you sir
ReplyDelete