Monday, January 6, 2020

തെണ്ടികൾ പലവിധം

തെണ്ടികൾ പലവിധം
ഓരോ വാക്കിനെയും ഉല്പത്തി ശ്രദ്ധിച്ചാൽ വളരെ രസകരമായി മനസ്സിലാക്കാവുന്ന ഒരുപാട് കാര്യങ്ങളുണ്ട് അതിൽ വളരെ പ്രധാനപ്പെട്ട ഒരു വാക്കാണ് തെണ്ടീ എന്നുള്ളത്
ദണ്ഡി എന്ന വാക്ക്  ചുരുങ്ങി തെണ്ടി ആയതാണ്  എന്നാണ് ഭാഷാശാസ്ത്രജ്ഞൻ ( ഗവേഷണ തെണ്ടികൾ) മാരുടെ ഒരു അനുമാനം

ദണ്ഡ് ചാരിയവനാണ് ദണ്ഡി അഥവാ തെണ്ടി  അതായത് ഒരു വടിയുമായി നടക്കുന്നവൻ 
ഉപനയന സംസ്കാരത്തിൽ  ഒരാളുടെ ഉപനയനം കഴിഞ്ഞാൽ അയാൾ ദണ്ഡു ( 6 അടിയുള്ള വടി)മായി ഒരു വർഷക്കാലം യാത്ര ചെയ്യണം  അറിവ് തേടിയുള്ള യാത്രയാണ് 
തേടലാണ് തെണ്ടൽ ആയി മാറിയത് അറിവ് തേടി യാത്ര ചെയ്യുന്നവനും അങ്ങനെയാണ് തെണ്ടീ ആയി 

മഹാത്മജി നടത്തിയത് ദണ്ഡിയാത്രയാണ്  (സ്വാതന്ത്ര്യം തേടിയുള്ള യാത്ര)
ദണ്ടുമായി സഞ്ചരിച്ച യാത്ര ആയതിനാലാണ് ദണ്ഡിയാത്ര ആയത് എന്നും  അതല്ല ദണ്ഡി എന്നത്  കടപ്പുറത്തിന്റെ പേരാണ്  എന്നുള്ള കാര്യത്തിൽ ശാസ്ത്രജ്ഞന്മാർ ഇപ്പോഴും തലപുകഞ്ഞ് ആലോചിക്കുകയാണ്

എന്നാൽ ഇന്ന് നമ്മൾ തെണ്ടീ എന്ന് വിളിക്കുന്നത് യാചകൻ മാരെയാണ് അവർ കാശിനുവേണ്ടിയാണ് തെണ്ടുന്നത്  (കാശ് തേടി നടക്കുന്നവരാണ് )  അങ്ങനെയാണെങ്കിൽ നമ്മളെല്ലാവരും തെണ്ടികൾ തന്നെയല്ലേ..?

എല്ലാവരും കാശ് തേടിനടക്കുന്നവർ തന്നെയല്ലേ ? 
അവർ  ഭക്ഷണം കഴിക്കാനുള്ള പൈസക്ക് വേണ്ടി തെണ്ടുമ്പോൾ   നമ്മൾ കുറച്ചുകൂടി വലിയ വീട് വെക്കാനും വാഹനം വാങ്ങിക്കാനുള്ള കാശിനായി തെണ്ടി നടക്കുന്നു അങ്ങനെയെങ്കിൽ കുറച്ചുകൂടി വലിയ തെണ്ടി നമ്മളൊക്കെ തന്നെയല്ലേ

  എല്ലാവരും തന്നെ  കാശുണ്ടാക്കുന്നത് കൂടുതൽ സുഖത്തിനു വേണ്ടിയാണ്  അങ്ങനെ ആണെങ്കിൽ നമ്മൾ എല്ലാം സുഖം തേടിനടക്കുന്ന തെണ്ടിയാണ്

നമുക്ക് കുറച്ച് തെണ്ടി കളെ ഇവിടെ പരിചയപ്പെടാം  
ജോലിതേടി നടക്കുന്നവൻ -
ജോലി തെണ്ടി
ലൈംഗികത  തേടി നടക്കുന്നവൻ -
ലൈംഗിക തെണ്ടി
 പേരും പ്രശസ്തിയും നേടി നടക്കുന്നവൻ പ്രശസ്തി തെണ്ടി 
അംഗീകാരം തേടി നടക്കുന്നവൻ അംഗീകാരത്തെണ്ടി
സുഖം തേടി നടക്കാൻ 
സുഖതെണ്ടി
അറിവുതേടി നടക്കുന്നവൻ 
ജ്ഞാന തെണ്ടി
ആദ്ധ്യാത്മികത തേടി നടക്കുന്നവൻ ആദ്ധ്യാത്മിക തെണ്ടി
മോക്ഷം തേടി നടക്കുന്നവൻ മോക്ഷത്തെണ്ടി

അങ്ങനെ പോകുന്നു തെണ്ടികളുടെ ലിസ്റ്റ് 

സ്നേഹപൂർവ്വം
ശ്രീനാഥ് തെണ്ടി 
30/12/19

10 comments:

  1. ഇത് എല്ലാ തെണ്ടികൾക്കും വേണ്ടിയുള്ള അറിവ്... അല്ലേ, ശ്രീനാഥ്‌ ജി..😁😉

    ReplyDelete
  2. വളരെ രസകരമായ അറിവ്.. നന്ദി ശ്രീനാഥ്‌ജി.. ഞാൻ എന്നെ തന്നെ ഏതെല്ലാം തെണ്ടികളുടെ കൂട്ടത്തിൽ ചേർക്കാം എന്നാണ് ഇപ്പോൾ ശ്രെദ്ധിക്കുന്നത് 🙏🙏🙏

    ReplyDelete
  3. ശ്രീനതജ...നല്ലൊര് അറിവാണ് അപ്പോൾ തെണ്ടി എന്ന് അഭിസംബോധന ചെയ്താൽ കഷുഭിതൻ ആകേണ്ട കാര്യമില്ലയെന്നു സാരം. ഇതും ഒര് പോസിറ്റീവ് ചിന്താ...

    ReplyDelete
  4. തെണ്ടുന്നവനാണ് തെണ്ടി. തെണ്ടുക എന്നത് തേടുക. എന്നതിൽ നിന്ന് ഉൽഭവിച്ചതാണ് എന്നതാണ് എന്റെ മതം.

    ReplyDelete
  5. ചുരുക്കി പറഞ്ഞാല്‍ എല്ലാവരും തെണ്ടികളാണെന്ന് തിരിച്ചറിഞ്ഞു.

    ReplyDelete
  6. നല്ല രസകരമായ ഒരു അറിവ്. മനസ്സിൽ ഒരു സമയത്തും തെളിഞ്ഞിട്ടില്ലാത്ത ഈ വിഷയം ഒരു വലിയ അറിവാണ്. നന്ദി ശ്രീനാഥ്‌ജി

    ReplyDelete
  7. നമസ്തേ ജി...🙏

    വീണ്ടും ഒരു പുതിയ അറിവ് കിട്ടിയിരിക്കുന്നു.... അതും സരളവും സരസവുമായ ഭാഷയിൽ...
    അങ്ങേയ്ക്ക് നന്ദി.. .🙏

    ReplyDelete
  8. ഏത് കാര്യത്തെയും പോസിറ്റീവ് ആയി ചിന്തിക്കാനും അത് രസകരമായി പകർന്നു നൽകാനും കഴിവുള്ള, അങ്ങയുടെ ഉള്ളിൽ സ്ഥിതി ചെയുന്ന, ആ പരമാത്മാവിനെ സാഷ്ടാംഗം നമിക്കുന്നു., മോഹനചന്ദ്ര റാവു, മാരാമൺ.

    ReplyDelete
  9. Rare knowledge is this...thanks 🙏

    ReplyDelete
  10. അപ്പൊൾ തെണ്ടിത്തരം എന്നാൽ കിട്ടുവാൻ ഉള്ള ത്വര ആണോ...
    എന്ന് ഒരു അറിവുതെണ്ടി....

    ReplyDelete