ആത്മാവ്,
യാജ്ഞവൽക്യൻ മുനിയുടെ അഭിപ്രായമനുസരിച്ച് ആത്മാവ് എന്ന് പറയുന്നത് ഈ സമസ്തപ്രപഞ്ചത്തിന് മുഴുവൻ കാരണമായ വസ്തുവാണ്.
ബ്രഹ്മാണ്ഡം എന്ന് പറയുന്നതും പരബ്രഹ്മം എന്ന് പറയുന്നതും എല്ലാം ഈ ആത്മാവിനെക്കുറിച്ച് തന്നെയാണ് ആത്മാവിനെക്കുറിച്ച് ശിഷ്യർക്കു പറഞ്ഞു കൊടുക്കുമ്പോൾ അത് ശിഷ്യർക്ക് മനസ്സിലാവാതെ വന്നപ്പോൾ യാജ്ഞവൽക്യൻ ഒരു കഥ പറഞ്ഞു കൊടുക്കുന്നുണ്ട് അതിപ്രകാരമാണ്....
സന്ധ്യാസമയത്ത് നമ്മളൊരു മൺകുടത്തിൽ വെള്ളം എടുത്ത് അതിലേക്ക് നോക്കിയാൽ നമുക്ക് ചന്ദ്രനെ കാണാനാകും എന്നാൽ ചന്ദ്രനെ പുറത്തെടുക്കുക സാധ്യമല്ല.
ചന്ദ്രൻ മൺകുടത്തിൽ ഉണ്ടോ ഇല്ലയോ എന്നുള്ളതാണ് തർക്കം. ചന്ദ്രനെ മൺകുടത്തിൽ കാണാൻ സാധിക്കുന്നുണ്ടെങ്കിലും അത് കൈകൊണ്ട് എടുക്കാൻ സാധിക്കുന്നതല്ല.
ഈ മൺകുടത്തിലെ
വെള്ളം ഒരു നൂറ് പാത്രത്തിലേക്ക് ഒഴിക്കുക യാണെങ്കിൽ ആ നൂറു പാത്രത്തിലും നമുക്ക് ചന്ദ്രന് ദർശിക്കാനാവും. എന്നാൽ നൂറ് പാത്രത്തിലേയും വെള്ളം ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക യാണെങ്കിൽ അതിൽ നൂറു ചന്ദ്രനെ കാണാൻ സാധിക്കുമോ?
ഇല്ല!
ഒരു ചന്ദ്രനെ മാത്രമേ നമുക്ക് കാണാൻ സാധിക്കു. ബാക്കിയുള്ള 99 ചന്ദ്രന്മാർ എവിടെപ്പോയി എന്ന് അന്വേഷിക്കുമ്പോൾ സത്യത്തിൽ ചന്ദ്രൻ ഒന്നേയുള്ളൂ എന്നും അത് പാത്രത്തിൽ അല്ല എന്നും
ഒരേ ചന്ദ്രനെ എല്ലാ ജലാശയത്തിലും നമ്മൾ ദർശിക്കുക ആണ് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരേ ചന്ദ്രൻ കടലിലും പുഴയിലും വെള്ളത്തിലും പുൽക്കൊടി തുമ്പിലും നമ്മൾ കാണുന്ന അതേ പോലെ തന്നെയാണ് ഒരേ ആത്മാവിനെ മനുഷ്യനിലും പ്രാണിയിലും ആനയിലും മറ്റു പക്ഷിമൃഗാതികളിലെല്ലാം നിറഞ്ഞു നിൽക്കുന്നത്.
മൺകുടം താഴെവീണു പൊട്ടുമ്പോൾ ചന്ദ്രൻ നിലത്തു കൂടെ ഉരുണ്ട് പോകുന്നത് നമ്മൾ കാണാറില്ലല്ലോ അതുപോലെതന്നെ ഒരാൾ മരിക്കുമ്പോൾ ആത്മാവ് വേറെ ആവുകയോ അലഞ്ഞുതിരിഞ്ഞു നടക്കുകയോ ഇല്ലാ. അതേപോലെ തന്നെ ശുദ്ധജലത്തിലും മലിനജലത്തിലും നമ്മൾ ചന്ദ്രബിംബം കാണാറുണ്ടല്ലോ.... എന്നാൽ മാലിന്യം ചന്ദ്രനെ ബാധിക്കാറില്ല അതേപോലെ തന്നെ നമ്മുടെ കർമ്മങ്ങൾ ഒന്നുംതന്നെ ആത്മാവിനെ ബാധിക്കുന്നില്ല.
സമസ്ത ചരാചരങ്ങളും ഈ പ്രപഞ്ചത്തിൽ നാം കാണുന്ന ആത്മാവിന്റെ വിവിധഭാഗങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ആ ഒരാൾ മരിച്ചുകഴിഞ്ഞാൽ ആത്മാവ് വേറെ ആവുകയോ വെള്ള സാരി ഉടുക്കുകയോ ശാസ്ത്രീയ സംഗീതം ആലപിക്കുകയോ വെള്ളം ചോദിച്ചു വാതിലിൽ മുട്ടുകയും ചെയ്യുകയില്ല.
ആത്മാവിന്റെ മോക്ഷപ്രാപ്തിക്കു വേണ്ടി നമ്മൾക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല.
ഒന്നും ചെയ്യേണ്ട ആവശ്യവുമില്ല
ഇംഗ്ലീഷ് ഭാഷയിൽ ജീവനും പ്രാണനും ആത്മാവിനെയും എല്ലാം *സോൾ (Soul)* എന്ന ഒരു വാക്കാണ് ഉപയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ നമ്മുടെ ഇടയിൽ ഒരുപാട് തെറ്റിദ്ധാരണകൾ പിന്നീട് വന്നു ചേർന്നിട്ടുണ്ട്.
ഇപ്പോഴും ആത്മാവിനെയും ജീവനെയും ഒക്കെ പറയാൻ വേണ്ടി സോൾ എന്ന് തന്നെയാണ് പലരും ഉപയോഗിക്കുന്നത്.
ആത്മാവിനെ കുറിച്ച് ഒരു വീഡിയോ കൂടി താഴെ കൊടുക്കുന്നു ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.
https://youtu.be/Dfo_JKBqguA
No comments:
Post a Comment