Tuesday, January 7, 2020

ഡോക്ടർ ശ്രീനാഥ് കാരയാട്ടിന്റെ പുസ്തകങ്ങൾ

നന്മുടെ സുജീവിതം കൗൺസിലിംഗിലൂടെ ,ധന്യമാക്കാം ജീവിതം എന്നീ പുസ്തകങ്ങൾ പ്രകാശനം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ തന്നെ രണ്ടാം പതിപ്പ് ഇറക്കേണ്ടി വന്നിരിക്കുന്നു.പ്രശസ്തമായ പല കോളേജുകളിലും MSW കോഴ്സുകളിൽ  റെഫറൻസ് പുസ്തകമായി തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ട് .

സുജീവിതം കൗൺസിലിംഗിലൂടെ
 
കൗൺസിലിംഗ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് വളരെ ലളിതമായി 13 സ്റ്റെപിൽ കൗൺസിലിംഗ് എന്ന കലയെ വിശദീകരിച്ചിരിക്കുന്നു മലയാളം വായിക്കാൻ അറിയുന്ന ഏതൊരാൾക്കും വളരെ പ്രാഗത്ഭ്യമുള്ള ഒരു കൗൺസിലർ ആവാൻ തക്കവണ്ണം വളരെ കൃത്യമായും ഉദാഹരണ സഹിതവും ആണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത് വളരെ പ്രധാനപ്പെട്ട വിവിധ തരത്തിലുള്ള പതിനഞ്ചോളം കേസുകളും ഉൾപ്പെടുത്തിയിരിക്കുന്നു അതേപോലെതന്നെ കൗൺസിലിംഗ് ധാർമികതയും കൗൺസിലിംഗ് സ്കില്ലുകളും വളരെ വിശദമായിതന്നെ ഉൾപ്പെടുത്തിയിരിക്കുന്നു കൗൺസിലിംഗ് പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത് ഒരു ഉത്തമ ഗുരുനാഥൻ ആകുമെന്നതിൽ സംശയമില്ല അതേപോലെതന്നെ കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഒരു സുഹൃത്തായിരിക്കും

"ധന്യമാക്കാം ജീവിതം"
എങ്ങനെ വളരെ സന്തോഷകരമായി ജീവിക്കാം എന്ന് പഠിപ്പിക്കുന്ന ഗ്രന്ഥം.
എന്നിയെഗ്രാം സാമാന്യ പരിചയം
വൈകാരിക സാക്ഷരത
ധ്യാനം
ദിശാ നമസ്ക്കാരം
അഫർമേഷൻ
സന്തുഷ്ട കുടുംബ ജീവിതം
ആശയ വിനിമയം
തുടങ്ങിയ വിഷയങ്ങൾ രസകരമായി ചർച്ച ചെയ്യുന്നു.

ഇരു കൈകളും നീട്ടി ഞങ്ങളുടെ ഈ ഉദ്യമത്തെ സ്വീകരിച്ച എല്ലാ സുമനസുകൾക്കും അങ്ങേയറ്റം നന്ദി അറിയിക്കട്ടെ

അതുപോലെ തന്നെ നമ്മുടെ "മക്കളോടെങ്ങനെ" എന്ന പാരൻറിംഗ് പുസ്തകം മാർച്ച് 21 ന് ഖത്തറിൽ പ്രകാശനം ചെയ്യുകയാണ് കുട്ടികളെ വളർത്തുക എന്നത് മനോഹരമായ ഒരു കലയാണ് അതിനെ സമഗ്രമായി അവതരിപ്പിക്കുന്നു.
അതുപോലെ തന്നെ നമ്മുടെ "മക്കളോടെങ്ങനെ" എന്ന പാരൻറിംഗ് പുസ്തകം മാർച്ച് 21 ന് ഖത്തറിൽ പ്രകാശനം ചെയ്തിരിക്കുകയാണ് കുട്ടികളെ വളർത്തുക എന്നത് മനോഹരമായ ഒരു കലയാണ് അതിനെ സമഗ്രമായി അവതരിപ്പിക്കുന്നു.
പുസ്തകങ്ങൾ Amazon ലും ബുക് ഷോപ്പുകളിലും ലഭിക്കും 

No comments:

Post a Comment