Monday, January 6, 2020

ഉപവാസം

ഉപവാസം എന്ന് പറഞ്ഞാൽ ഉപ-വസിക്കുക ചേർന്നിരിക്കുക എന്നൊക്കെയാണ് അർത്ഥം ശരീരത്തിലുണ്ടാവുന്ന  സന്തുലിതാവസ്ഥ മാറുമ്പോഴാണ് രോഗങ്ങൾ ഉണ്ടാവുന്നത് അതിനാൽ തന്നെ രോഗങ്ങളെ ചികിത്സിക്കുന്നതിനെക്കാൾ നല്ലത്  ശരീരത്തിലെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയാണ്
 
ശരീരത്തിലുണ്ടാവുന്ന ഏത് പ്രശ്നങ്ങളെയും പരിഹരിക്കാൻ ഉള്ള വ്യവസ്ഥ ശരീരത്തിൽ തന്നെയുണ്ട്  അത് മനുഷ്യരിലും മൃഗങ്ങളിലും ഏകകോശജീവി യിലും എല്ലാം അങ്ങനെ തന്നെ ആ വ്യവസ്ഥ മനസ്സിലാക്കി അറിഞ്ഞു പെരുമാറുമ്പോൾ ആണ് ആരോഗ്യം ഉണ്ടാവുന്നത് 

ശരീരത്തിലുണ്ടാവുന്ന  പ്രശ്നങ്ങളെ പരിഹരിക്കാൻ പ്രാണന് കൂടുതൽ സമയം അനുവദിക്കുക എന്നുള്ളതാണ് ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത് കാരണം നമ്മുടെ ശരീരത്തിലെ പ്രാണൻ ഏറ്റവും കൂടുതൽ  ഉപയോഗിക്കുന്നത് കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ ആണ് 

പല ഭക്ഷണവും ദഹിപ്പിക്കാൻ വേണ്ടി നമ്മൾ ചെലവാക്കുന്ന ഊർജ്ജം പോലും ആ ഭക്ഷണത്തിൽ നിന്നും നമുക്കു ലഭിക്കാറില്ല  അപ്പോഴാണ് നമ്മൾക്ക് ക്ഷീണം ഉണ്ടാവുന്നത്  പലപ്പോഴും വിവാഹ സദ്യകൾ ഉണ്ടതിനുശേഷം ഉറക്കം വരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ

 ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നമ്മൾ ശരീരത്തോട് ചെയ്യുന്ന അനീതിയാണ്

കൂടുതൽ  ഭക്ഷണം കൂടുതൽ ആരോഗ്യത്തെ തരും എന്നുള്ള ചിന്ത അകാലത്തിൽ ശവമഞ്ചം ഒരുക്കുമെന്ന് മഹാത്മാഗാന്ധി പറഞ്ഞത് ഓർമിക്കുമല്ലോ 

 ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗിയും 
രണ്ടുനേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗിയും 
മൂന്നു നേരം ഭക്ഷണം കഴിക്കുന്നവൻ രോഗിയും
നാല് നേരം ഭക്ഷണം കഴിക്കുന്നവൻ ദ്രോഹിയും 
ആണെന്ന് പൂർവസൂരികൾ അഭിപ്രായപ്പെട്ടിട്ടുണ്ട് 

ഒരാൾ ഒരു നേരം കഴിക്കേണ്ടുന്ന ഭക്ഷണം അയാളുടെ ഇരുകൈകളും ചേർത്തുവെച്ചാൽ അതിൽ കൊള്ളുന്ന ഭക്ഷണം മാത്രമാണ് ആണ് (രണ്ടുകൈയും ചേർത്ത് വെച്ച് 18 ചപ്പാത്തി അടുക്കി വെച്ചോളൂ ചേട്ടാ എന്ന് പറയുന്നത് ഇതിൽ ഉൾപ്പെടുത്തരുത് )
അഞ്ചു വയസ്സുള്ള ഒരു കുട്ടിയുടെ  കൈയളവ് ചെറുതാണെന്ന് നമുക്ക് തോന്നും അവന് ആ കയ്യിൽ കൊള്ളുന്ന ഭക്ഷണം മാത്രമേ ഒരു നേരം ആവശ്യമുള്ളൂ 

 എന്നാൽ അത്രയും അളവ് ഭക്ഷണത്തിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഊർജ്ജം ലഭിക്കുന്നുണ്ടോ എന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്  കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനേക്കാൾ കൂടുതൽ നമ്മൾ ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലുള്ള ഊർജ്ജത്തിന്റെ അളവിനെ ആണ്
യോഗിക്ക് ഒരു നേരം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നു തന്നെ ധാരാളം ഊർജ്ജം ലഭിച്ചിരുന്നു അതുകൊണ്ടുതന്നെ  എത്ര കഴിക്കുന്നു എന്ന് ഉള്ളതിനേക്കാൾ പ്രാധാന്യം എന്ത് കഴിക്കുന്നു എന്നുള്ളത് തന്നെയാണ്

 ഉദാഹരണത്തിന് ചോറിന്റെ കാര്യം തന്നെ എടുക്കാം  നെല്ല് ആദ്യമൊന്ന് പുഴുങ്ങി അതിനകത്തുള്ള ജീവൻ നഷ്ടപ്പെട്ടു പിന്നീട് നമ്മൾ അരി വാങ്ങിക്കൊണ്ടുവന്നു അത് ഒന്നുകൂടി വേവിച്ച് അതിനകത്ത് ഗുണമുള്ള കഞ്ഞി പശുവിന് കൊടുത്തു ചണ്ടി മാത്രമാണ് നമ്മൾ കഴിക്കുന്നത്   ആ ചോറിനെ ദഹിപ്പിക്കാൻ വേണ്ടി നമ്മൾ ചെലവാക്കുന്ന ഊർജ്ജത്തിന്റെ പകുതി പോലും നമ്മൾക്ക് ആ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നില്ല  ഒരു പക്ഷേ ഒരു നെല്ലിക്കയിൽ നിന്നും അതിനേക്കാൾ ഊർജ്ജം ലഭിക്കുന്നുണ്ട് എന്നാൽനമുക്ക് വളരെ  കുറച്ച് ഊർജം മാത്രമേ ചെലവാകുന്ന ഉള്ളൂ അവിടെ നമ്മളുടെ പ്രാണന് ഒരുപാട് സമയലാഭം ഉണ്ടാവുന്നു  ആ സമയവും ഊർജവും  ശരീരത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാൻ വേണ്ടി പ്രാണൻ  ഉപയോഗിക്കുന്നു ഇതും ഒരു തരത്തിലുള്ള പ്രാണന്റ മിതവ്യയ സിദ്ധാന്തമാണ് 

ഭക്ഷണത്തിൻറെ സ്വഭാവമനുസരിച്ച് , ഭക്ഷണം ദഹിപ്പിക്കാൻ നമ്മൾ ചെലവാക്കുന്ന ഊർജ്ജത്തെയും അതിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഊർജ്ജത്തെയും  മനസ്സിലാക്കി ഭക്ഷണത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിട്ടുണ്ട് 
സ്വാത്വികം
രാജസീകം
താമസീകം
എന്നിവയാണവ

ഓരോരുത്തരുടെയും ആരോഗ്യ  അവസ്ഥയും  ജോലിയും പ്രവർത്തനമേഖലകളും അനുസരിച്ച്  ഭക്ഷണ വ്യവസ്ഥയിൽ  മാറ്റം വരുത്തി  പ്രാണനെ ശരീരത്തിലുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി  വിനിയോഗിക്കുന്നതാണ് ഉപവാസം എന്ന് നമ്മൾ ഉദ്ദേശിക്കുന്നത്

No comments:

Post a Comment