Monday, January 6, 2020

ദിശാ നമസ്കാരം

ദിശാ നമസ്ക്കാരം
ഈ പ്രപഞ്ചം ഒരു പരസ്പരികതയിലാണ് നിലനിൽക്കുന്നത് ആ ഒരു പാരസ്പരികതെയാണ് നമ്മൾ ധർമ്മമെന്ന് വിളിക്കുന്നതും  ധർമ്മമെന്ന നൂലിൽ കോർത്ത മുത്തുകളാണ് സമസ്ത ചരാചരങ്ങളും ഒന്നും ഒന്നിന് വിരുദ്ധമല്ല മറിച്ച് ഒന്ന് ഒന്നിന് പൂരകമാണ് സിംഹവും മാനും ശത്രുക്കളല്ല മറിച്ച് പൂരകങ്ങളാണ് താനും 
ഓരോ ജീവികളും സസ്യങ്ങളും നിലനിൽക്കുന്നത് മററുള്ളവർക്കായാണ് 

സമസ്ത ജീവജാലങ്ങളുടെയും ശരിയായ ധർമ്മമാണ് വിശ്വ ശാന്തി

സമസ്ത ജവജാലങ്ങളോടും ആത്മാർത്ഥമായി നന്ദി പറയേണ്ടതുണ്ട്
അതാണ് ദിശാ പ്രണാമം
ഇതിൽ ദിശക്ക് വലിയ പ്രാധാന്യമൊന്നുമില്ല ഹൃദയത്തിൽ അനുഭവിക്കുന്നതിനാണ് പ്രാധാന്യം

1 കിഴക്ക് :ഓം സൂര്യായ നമ:

സമസ്ത സസ്യങ്ങളോടും വള്ളികളോടും വൃക്ഷങ്ങളോടും നന്ദി പറയുക ഇന്നുവരെ കഴിച്ച ഭക്ഷണത്തിന് നന്ദി പറയുക
2. അഗ്നി കോൺ (കിഴക്ക് - തെക്ക് കോൺ) :ഓം അഗ്നയേ നമ:

അഗ്നിയാണ് ജീവനാധാരം
ശരീരത്തിൽ പ്രവർത്തിക്കുന്ന അഗ്നി തത്വത്തിന് നന്ദി പറയുക രണ്ട് കാലിൽ നടക്കുന്ന
നാല് കാലിൽ നടക്കുന്ന
ആറ് കാലിൽ നടക്കുന്ന
എട്ട് കാലിൽ നടക്കുന്ന
ജീവജാലങ്ങൾക്ക് നന്ദി പറയുക
തെക്ക് :ഓം യമായ നമ:/ഓം പിതൃഭ്യോ നമഃ

നമുക്ക് ജൻമം തന്ന് വളർത്തി വലുതാക്കിയ നമ്മൾ ഈ ഭൂമിയിൽ ജനിക്കാൻ കാരണമായ  ഈ ശരീരത്തിന് ഉടമകളായ അച്ഛനോടും അമ്മയോടും അങ്ങയറ്റം നന്ദി പറയുക
ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ പെരുമാറ്റം കൊണ്ടോ പിതൃക്കൾക്ക് പ്രയാസമുണ്ടായ രീതിയിൽ പെരുമാറിയിട്ടുണ്ടെങ്കിൽ അതിന് അങ്ങേയറ്റം ക്ഷമ പറയുക
നിര്ഋതി കോൺ: ഓം പൃഥ്വിവ്യൈ നമ:
ഭൂമി നമുക്ക് മാതാവാണ്
ഈ ഭൂമിയിലാണ് നമ്മൾ ഉറങ്ങുന്നതും ഊർജ്വസ്വലമായി ഉണരുന്നതും അതുപോലെ ഭൂമിക്കടിയിൽ ജീവിക്കുന്ന കോടി ക്കണക്കിന് ജീവികളുടെ ധർമ്മഫലമായാണ് പ്രപഞ്ചം ഇങ്ങനെ നില നിൽക്കുന്നതും
തവള പാമ്പ് എഴഞ്ഞു സഞ്ചരിക്കുന്ന ജീവികൾ നമ്മിലെ ഭൂമിതത്വം എന്നിവയോട് നന്ദി പറയുക / അനുഭവിക്കുക
പടിഞ്ഞാറ്: ഓം വരുണായ നമ:

പടിഞ്ഞാറ് ജലത്തിന്റെ ദിക്കാണ് ഇന്ന് വരെ കുടിച്ച ഓരോ തുള്ളി വെള്ളത്തിനും നന്ദി പറയുക അതേപോലെ നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ
ഭരണ സംവിധാനം ക്രമസമാധാന പാലന വ്യവസ്ഥ സൈന്യം എന്നിവക്ക് നന്ദി പറയുക
വാർഡ് മെമ്പർ മുതൽ പ്രധാനമന്ത്രി വരെ യുള്ളവർക്ക് സമാധാനമുണ്ടാവട്ടെ എന്നും ധർമ്മബോധമുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുക നന്ദി പറയുക
വായു കോൺ (പടിഞ്ഞാറ്  വടക്ക് കോർണർ :ഓം വായവേ നമ:

വായവില്ലാതെ ഒരു നിമിഷം പോലും നമുക്ക് ജീവിക്കാൻ സാധ്യമല്ല ശ്വാസത്തിന് നന്ദി പറയുക അതേപോലെ തേനിച്ച മുതൽ ഗരുഡൻ വരെയുള്ള സമസ്ത വായുവിൽ സഞ്ചരിക്കുന്ന 
ജീവ ജാലക്കൾക്കും നന്ദി പറയുക തേനീച്ച പരാഗണം നടത്തിയിട്ടാണ് ഫലമൂലാദികൾ ഉണ്ടാവുന്നത് ഹൃദയം കൊണ്ട് അങ്ങേയറ്റം നന്ദി പറയുക
വടക്ക്: ഓം സോമായ നമ:

ഭാരതം ആർഷഭൂമിയാണ് ഋഷിമാരുടെ നാടാണ് ലോകം മുഴുവൻ ആത്മാന്വേഷണത്തിനായി അഭയം പ്രാപിച്ചത് ഭാരതത്തെയാണ് ഭാരതത്തിൽ ജനിച്ചതിന് അഭിമാനിക്കുക ഗുരു പരമ്പരക്ക് അറിവിന് ആദ്ധ്യാത്മിക അനുഭൂതിക്ക് അങ്ങേയറ്റം നന്ദി പറയുക
ഈശാന കോൺ (വടക്ക് കിഴക്ക് കോർണർ ) ഓം ഈശാനായ നമഃ

കോസ്മിക്  എനർജിക്ക്,
പ്രാണ ഊർജ്ജ ത്തിന്, 
ഈ ശരീരത്തിന് ,
പഞ്ച പ്രാണന് ,
ജ്ഞാനേന്ദ്രിയങ്ങൾക്ക്‌ ,
കർമ്മേന്ദ്രിയങ്ങൾക്ക് 
അതേ പോലെ സൂക്ഷ്മ രൂപത്തിൽ പ്രകൃതിയിൽ വസിക്കുന്ന ചൈതന്യങ്ങൾക്ക് (സിദ്ധൻമാർ, ഗന്ധർവ്വൻമാർ, യക്ഷൻ മാർ, കിന്നരൻമാർ, കിംപുരുഷൻ ,ദേവതകൾ, ഈശ്വരൻ )  അങ്ങേയറ്റം നന്ദി പറയുക
കിഴക്ക്;   ലോകാ:സമസ്താ :സുഖിനോ ഭവന്തു:
ഭർത്താവ്, ഭാര്യ ,മക്കൾ, തുടങ്ങി
വീട്ടിലെ മറ്റെല്ലാ അംഗങ്ങളോടും വളർത്ത് മൃഗങ്ങളോടും അയൽവാസികളോടും മുഴുവൻ നാട്ടുകാരോടും മുഴുവൻ രാഷ്ട്രത്തോടും 'മുഴുവൻ ലോകത്തോടും ആത്മാർത്ഥമായി നന്ദി പറയുക

No comments:

Post a Comment