അങ്ങനെ നമ്മുടെ വലിയ ഒരു സങ്കല്പത്തെ കൂടി പ്രകൃതി അനുഗ്രഹിച്ചിരിക്കുകയാണ് ഇന്നലെ ഒരു സുപ്രജ കൂടി ജനിച്ചിരിക്കുന്നു ,(വളരെ കൃത്യവും ശാസത്രീയവുമായ ആചാരങ്ങളിലൂടെ ഗർഭധാന സംസ്ക്കാരവും ഗർഭകാല ചര്യകളായ പുംസവനവും സീമന്തവും ചെയ്ത് മരുന്നുകൾ ഒന്നും തന്നെ കഴിക്കാതെ ഗർഭകാലത്തെയും പ്രസവത്തേയും ഒരു പോലെ ആഘോഷമാക്കി ശ്രേഷ്ഠ സന്താനങ്ങള ലോകോപകാരാർത്ഥം സൃഷ്ടിക്കുന്ന രീതിയാണ് സുപ്രജ )
നമ്മുടെ വിപിൻ(ഷൊർണൂർ, ഋതംഭര) സ്വാതി ദമ്പതികളാണ് ഈ ശ്രേഷ്ഠ കർമ്മത്തിന് തയ്യാറായത് ഗർഭാധാന സംസ്ക്കാരം മുതൽ പ്രസവം വരെ തികച്ചും ഭാരതീയ ആചാരങ്ങളെ പാലിച്ചുകൊണ്ട്, ഗർഭിണി രോഗിയല്ല ദേവതയാണ് ഗർഭകാലം രോഗകാലമല്ല തപസ്സാണ് എന്ന് ഭാരതദർശനത്തെ ഉൾക്കൊണ്ട് ഗർഭകാലത്തെ ആഘോഷമാക്കി പ്രസവത്തിന് തൊട്ട് മുമ്പ് ഗംഗീരമായി ഡാൻസ് ചെയ്ത് സുഖകരമായി ഒരു പെൺകുഞ്ഞിന് ജൻമം നൽകിയിരിക്കുകയാണ് ഇത് അടുത്ത തലമുറക്കുള്ള മെസേജാണ്.
ഒന്ന് തുമ്മിയാൽ പോലും ഹൈടെക് ആശുപത്രികളിൽ അഭയം പ്രാപിക്കുന്ന നമ്മുടെ നാട്ടിൽ മരുന്നുകൾ ഒന്നും കഴിക്കാതെ സുപ്രജ സങ്കല്ലത്തിനൊപ്പം നിന്ന വിപിന്റെയും സ്വാതിയുടെയും ചങ്കൂറ്റത്തെ അഭിനന്ദിച്ചേ മതിയാവൂ അവർക്കൊപ്പം നിന്ന അവരുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആത്മധൈര്യത്തെ പ്രശംസിച്ചേ പറ്റൂ ഒരു പാട് അഭിമാനം അതിലേറെ സന്തോഷം ഒരു സുപ്രജ കുടി ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള സുപ്രജകൾ ഇനിയുമുണ്ടാകട്ടെ
ഡോ: ശ്രീനാഥ് കാരയാട്ട്
I think I have seen that dance video . Hats off to Srinathji and bow down to the couple and their families for faith and trust shown,not only in Srinathji but our Vedas and Bharathiya samskaram. May everyone including my children learn from you.
ReplyDelete