ജീവൻ
നമ്മുടെ ഇന്നത്തെ വിഷയം ജീവനാണ്. കർമ്മങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരു ശരീരത്തിൽ നിന്നും, മറ്റൊരു ശരീരത്തിലേക്ക് പോകുന്ന, പൂർവ്വ ജന്മങ്ങളും, പുനർജന്മങ്ങളും ഉൾക്കൊള്ളുന്ന വസ്തുവാണ് ജീവൻ (സൂക്ഷ്മശരീരം). കർമ്മം ചെയ്യലും ചെയ്യാതിരിക്കലും എല്ലാം കർമം തന്നെയാണ്.
നമ്മൾ ചെയ്യേണ്ടതായ ഒരു കർമ്മം ചെയ്യാതിരിക്കുന്നതും കർമ്മമാണ് .
കർമ്മ ബന്ധനങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നത് *സാക്ഷി* ആവുമ്പോഴാണ്. ബ്രയാൻ വേയ്സ് Many life many masters (ഒരേ ജീവൻ അനേകം ഗുരുക്കന്മാർ) എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നു; അദ്ദേഹം കാതറിൻ എന്ന ഒരു പെൺകുട്ടിയെ പാസ്റ്റ് ലൈഫ് റിഗ്രഷനു വിധേയമാക്കുകയും അവരുടെ 80 ഓളം പൂർവ്വജന്മങ്ങളെക്കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്. എല്ലാം തന്നെ പല രാജ്യത്ത് പല വ്യക്തികളായി ജീവിച്ചിരുന്നവർ ആയിരുന്നു. ഇതിനെക്കുറിച്ച് തന്നെയാണ് പൂന്താനം ജ്ഞാനപ്പാന യിൽ പറയുന്നത്. അദേഹം പറയുന്നു നരിയായും നരനായും പുഴുവായും പ്രാണി യായുമെല്ലാം സഞ്ചരിച്ചു കർമ്മങ്ങൾ ഒടുങ്ങുമ്പോൾ മോക്ഷം ലഭിക്കുമെന്ന്.
എന്ന് വെച്ചാൽ പ്രവർത്തി ചെയ്യുന്നത് ഞാനല്ല, പ്രവർത്തി അനുഭവിക്കുന്നതും ഞാനല്ല. ഞാൻ സാക്ഷിയാണ് എന്ന ബോധത്തിൽ എത്തുമ്പോഴാണ് കർമ്മഫലം ഇല്ലാതാവുന്നത്.ചെയ്യുന്ന പ്രവർത്തിയിൽ കർത്തൃത്വം ഉണ്ടാവുകയാണെങ്കിൽ കർമ്മഫലം അനുഭവിക്കേണ്ടതായി വരും. ചെയ്യുന്ന പ്രവർത്തിയിൽ കർതൃത്വം ഇല്ലെങ്കിൽ കർമ്മങ്ങൾ നമ്മളെ ബാധിക്കുന്നതല്ല. വ്യാഥ ഗീതയിലും ഇതുതന്നെയാണ്
പറയുന്നത്.
ഇവിടെയാണ് കാര്യകാരണ സിദ്ധാന്തം ചർച്ച ചെയ്യപ്പെടുന്നത്. അത് എല്ലാ കാര്യങ്ങൾക്കും ഒരു കാരണം ഉണ്ട് എന്നുള്ളതാണ്. ഞാൻ ഇന്ന് അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ കർമ്മഫലം തന്നെയാണ് എന്ന് സൂചിപ്പിക്കുന്നു.
ഇതിനെക്കുറിച്ച് ഉപനിഷത്ത് പറയുന്നത് ശ്രദ്ധിക്കുക.
രാമന്റെ കയ്യിൽ മൂന്ന് കല്ലുകൾ ആണുള്ളത്. ഒരു കല്ല് അദ്ദേഹം എറിഞ്ഞു കഴിഞ്ഞു. ഒരു കല്ല് വലതു കൈയ്യിൽ ഓങ്ങി നിൽക്കുന്നുണ്ട്. ഒരു കല്ല് ഇടതുകൈയിൽ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. ഇതിൽ വിട്ട കല്ലാണ് ഭൂതകാലം. വലതു കയ്യിലെ കല്ലു വർത്തമാനകാലത്തെ സൂചിപ്പിക്കുന്നു. ഇടതുകൈയിൽ സൂക്ഷിച്ച കല്ലാണ് ഭാവികാലം. ഭൂതകാലത്ത് ചെയ്ത പ്രവർത്തികളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. എന്നാൽ ഭാവിയെ നമുക്ക് തീരുമാനിക്കാൻ സാധിക്കും. അതിനു വർത്തമാനകാലത്ത് ചെയ്യുന്ന പ്രവർത്തികളെ ഒന്ന് ശ്രദ്ധിച്ചാൽ മതി.
ഭാഗവതവും ഇതുതന്നെ പറയുന്നു
No comments:
Post a Comment