Tuesday, January 7, 2020

കണക്കിലെ കളികൾ

ഉത്തമ രക്ഷാകർത്തൃത്വം
വൈകുന്നേരം ക്ലിനിക്കിൽ നിന്നും വീട്ടിലെത്തി കുളികഴിഞ്ഞ് സോഫയിൽ വന്നിരുന്നു ഒരു പുസ്തകം വായിക്കുമ്പോഴാണ് അടുക്കളയിൽനിന്നും പാത്രങ്ങളുടെ ശബ്ദം കേട്ടത്.  

ഇന്ന് ശ്രീമതി എന്തോ  ദേഷ്യത്തിലാണ് എന്ന് തോന്നുന്നു. പാത്രങ്ങൾ നിലത്തുവയ്ക്കുന്ന ശബ്ദത്തിൽ നിന്നും അത് മനസ്സിലാക്കാനുള്ള വൈദഗ്ധ്യം ഞാൻ നേടിയെടുത്തിട്ടുണ്ട്. 

ഈ കഴിവിനെക്കുറിച്ചാലോചിച്ച് എനിക്ക്  കുറച്ച് അഹങ്കാരവും അതിലേറെ അഭിമാനവും തോന്നി .ഒരു വ്യക്തിയുടെ മാനസികാവസ്ഥ  അയാളുടെ എല്ലാ പ്രവർത്തിയിലും നമുക്ക് കാണാൻ സാധിക്കും.

രമണമഹർഷിയുടെ കഥയാണ് ഓർമ്മവന്നത് രമണമഹർഷിയെ ഇൻറർവ്യൂ ചെയ്യാൻ വേണ്ടി ഒരു വ്യക്തി വന്നപ്പോൾ മഹർഷി ആദ്യം അയാളോട് പറഞ്ഞത് 

പോയി നിങ്ങളുടെ ഷുവിനോട് ക്ഷമപറഞ്ഞു വരൂ            എന്നാണ് . 
ആദ്യം അദ്ദേഹത്തിന്  അത് ഒരു ഭ്രാന്തായി തോന്നിയെങ്കിലും രമണമഹർഷിയുടെ ഇൻറർവ്യൂ ലഭിക്കണമെങ്കിൽ അത് ചെയ്യണം എന്നായപ്പോൾ അദ്ദേഹം പോയി ഷൂവിനോട് ക്ഷമപറയുകയും തിരിച്ചുവരികയും ചെയ്തു.
തിരിച്ചു വന്നതിനു ശേഷം അദ്ദേഹം രമണമഹർഷി യോട്  ചോദിച്ചു 

എന്തിനാണ് നമ്മൾ ജീവനില്ലാത്ത വസ്തുക്കളോട് നന്ദിയോ ക്ഷമയോ പറയുന്നത്  അതിന് മനസ്സില്ലല്ലോ എന്ന്.
അപ്പോൾ മഹർഷി  പറഞ്ഞു 

"നമ്മൾ ഷൂവിനോട്  ക്ഷമ പറയേണ്ട ആവശ്യമില്ല   ദേഷ്യം വരുമ്പോൾ അതിനോട് ദേഷ്യം കാണിക്കുന്നില്ലെങ്കിൽ " ദേഷ്യം വരുമ്പോൾ നിങ്ങൾ അതിനോട് ദേഷ്യം കാണിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതിനോട് ക്ഷമ പറയേണ്ടതായുണ്ട്. 

ശേഷം മഹർഷി  അദ്ദേഹത്തോട് ചോദിച്ചു ക്ഷമ  പറഞ്ഞപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നിയത് . മനസ്സിന് വളരെയധികം ആശ്വാസം തോന്നി എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി .


നമുക്ക് എപ്പോഴെങ്കിലും മനസ്സിന് അസ്വസ്ഥത ഉണ്ടാവുമ്പോൾ അത് നമ്മുടെ ഇടപെടുന്ന എല്ലാ വസ്തുക്കളിലും വ്യാപിക്കുന്നത് കാണാൻ സാധിക്കും . എന്തായാലും പാത്രങ്ങളുടെ ശബ്ദത്തിൽനിന്ന് ശ്രീമതിക്ക് എന്തോ ചില പരാതികൾ എന്നോട് പറയാനുണ്ട് എന്ന് വ്യക്തമായി. ഇത്തരം സന്ദർഭങ്ങൾ നമ്മൾ സന്ദർഭം മനസ്സിലാക്കി വളരെ ക്ഷമയോടുകൂടി പെരുമാറുന്നതാണ് സന്തുഷ്ട കുടുംബ ജീവിതത്തിന് ഉത്തമമായിട്ടുള്ളത് എന്നറിയാവുന്നതുകൊണ്ട് വളരെ സ്നേഹപൂർവ്വം അവളോട് കാര്യങ്ങൾ അന്വേഷിച്ചു

വിഷയം കുഞ്ഞുണ്ണി ആണ്

" നിങ്ങളറിഞ്ഞോ കുഞ്ഞുണ്ണി സ്കൂളിൽനിന്ന് വന്നത് കണക്കിൽ വട്ടപ്പൂജ്യവും ആയിട്ടാണ് .

ഇന്ന്  മീററിങ്ങിൽ വച്ച് അവൻ്റെ  ടീച്ചർ  അവൻ കണക്കിൽ മോശമാണ് എന്ന് പറഞ്ഞപ്പോൾ എൻറെ തൊലി ഉരിഞ്ഞു പോയി. 
നിങ്ങളിങ്ങനെ നാട് നന്നാക്കി നടന്നോളൂ
സ്വന്തം കുട്ടിയുടെ കാര്യം   വഷളാകുകയാണ്
പ്രധാനാധ്യാപിക ഓഫീസിലേക്ക് വിളിപ്പിച്ചു . അവൻ മറ്റെല്ലാ വിഷയത്തിലും മുന്നിലാണെങ്കിലും കണക്കിൽ വളരെ പിന്നിലാണ് നന്നായി ശ്രദ്ധിക്കണം എന്ന്  പ്രധാനാദ്ധ്യാപിക അവന്റെ മുന്നിൽ വച്ചാണ് എന്നോട് പറഞ്ഞത്. 

അത് കേട്ടപ്പോൾ തുടങ്ങിയതാണ്  അവൻ്റെ  കരച്ചില് .വന്നിട്ട് ജലപാനം  കഴിച്ചിട്ടില്ല. പാവം തളർന്നുറങ്ങിപ്പോയി . നിങ്ങൾ നാളെ തന്നെ അവന് ഒരു ട്യൂഷൻ ഏർപ്പാടാക്കണം.

"രണ്ടാം ക്ലാസിൽ പഠിക്കുന്ന അവനെ ഇനി ട്യൂഷനും കൂടിയേ വിടണ്ടൂ . അല്ലെങ്കിൽത്തന്നെ കുഞ്ഞിന് മര്യാദക്ക് കളിക്കാനുള്ള സമയം പോലും കിട്ടുന്നില്ല." 

എന്നിലെ  നവ വിദ്യാഭ്യാസ വക്താവായ പിതാവുണർന്നു . ഈ പ്രായത്തിലെ കുട്ടികൾക്ക് ഇത്ര പഠനഭാരം കൊടുക്കേണ്ടതുണ്ടോ?
പല കുട്ടികളും ഇന്ന് കളിക്കാൻ സമയമില്ലാതെ പഠന ഭാരം താങ്ങാനാവാതെ മാനസികസമ്മർദ്ദം അനുഭവിക്കുന്നത് നമ്മൾ കാണുന്നതല്ലേ " .

 പിന്നേ ..... അവന്റ ക്ലാസ്സിലെ അവനൊഴിച്ചുള്ള എല്ലാ കുട്ടികൾക്കും ട്യൂഷനുണ്ടെന്നാ ഋഷികേശിന്റ അമ്മ പറഞ്ഞത്. നിങ്ങളീ വിപ്ലവവും പറഞ്ഞിരുന്നാൽ മോൻ പത്താം ക്ലാസ് കടന്ന് കേറില്ല. പഴയ കാലമല്ല." ഭാര്യ മകനെ നന്നാക്കിയേ അടങ്ങു എന്ന വാശിയിൽ തന്നെയാണ് .

ഇംഗ്ലീഷിലും മലയാളത്തിലും എല്ലാം അവൻ ക്ലാസ്സിൽ ഫസ്റ്റ് അല്ലേ അപ്പോൾ എന്തുകൊണ്ടാണ് അവൻ കണക്കിൽ മാത്രം മോശമാകുന്നത് എന്ന്  നീ അവനോട് ചോദിച്ചിരുന്നോ ?
" ആ ...ഞാനവനോട് അന്വേഷിച്ചിരുന്നു. അവൻ്റെ  ടീച്ചർ പറയുന്നത് അവന്  മനസ്സിലാവുന്നില്ല എന്നും 

" നീ കണക്കിൽ വളരെ മോശമാണ് "

എന്ന് ടീച്ചർ പലപ്പോഴും അവനോട് പറയാറുണ്ടെന്നും അവൻ പറഞ്ഞു.
അപ്പോൾ അതാണ് കാര്യം 

"നീ കണക്കിൽ മോശമാണ്
എന്ന വാക്കുകൾ
ഒരുപാട് തവണ കേട്ടപ്പോൾ അവന്റെ ഉപബോധമനസ്സിൽ സൃഷ്ടിക്കപ്പെട്ട സ്ക്രിപ്റ്റ് ആണ് ഇന്ന്  കണക്ക് അവന് ഒരു കീറാമുട്ടിയായി നിൽക്കുന്നത് എന്നെനിക്ക് മനസ്സിലായി. 

ഇടക്കിടക്ക് കണക്ക് വളരെ എളുപ്പമാണെന്നും നീ ഒന്നു മനസുവെച്ചാൽ മുഴുവൻ മാർക്ക് വാങ്ങാവുന്നതേ ഉള്ളൂ എന്നും  അവനോട് പറയാൻ ഞങ്ങൾ 
ആരംഭിച്ചു.

അവൻ ഉറങ്ങിയ ഉടനെയും ഉണർന്നിരിക്കുമ്പോഴും ഞങ്ങൾ എപ്പോഴും അവനോട് ഇതനെ പറഞ്ഞു കൊണ്ടിരുന്നു.

അവൻ ചെറിയ കണക്കുകൾ  ശരിയാക്കുമ്പോൾ
നീ കണക്കിൽ പുലിയാണ് പുലി
എന്ന് അവനെ അനുമോദിക്കാനും 
തുടങ്ങി

ആവർത്തിച്ചു പറയുന്ന വാക്കുകൾക്ക് ആറ്റംബോംബ് നേക്കാൾ ശക്തിയുണ്ട്
എന്നാണ് പറയപ്പെടുന്നത്
 
വളരെ ചെറുപ്പകാലത്ത് നമ്മുടെ കുട്ടികൾക്ക്
ഏതെങ്കിലും ഒരു വിഷയത്തിൽ മാർക്ക്  കുറഞ്ഞു പോയാൽ പിന്നീട് നമ്മൾ അവനെ പരിചയപ്പെടുത്തുന്നത് അവന് ആ വിഷയം വളരെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു കൊണ്ടാണ് 

ഉദാഹരണത്തിന്

മറ്റെല്ലാ വിഷയത്തിനും 90 ശതമാനം മാർക്ക് വാങ്ങി ഇംഗ്ലീഷിന് മാത്രം 50 ശതമാനം മാർക്ക് വരുന്ന കുട്ടിയെ പിന്നീട് നമ്മൾ എല്ലാവരുടെയും മുന്നിൽ അവൻ കേൾക്കെ
പരിചയപ്പെടുത്തുന്നത് 

ഇവന് ഇംഗ്ലീഷ് ബുദ്ധിമുട്ടാണ് ,
ഇവൻ ഇംഗ്ലീഷിൽ മോശമാണ്
എന്നൊക്കെയാണ്

ആവർത്തിച്ചു കേൾക്കുന്ന ഇത്തരം വാക്കുകൾ അവരുടെ ഉപബോധമനസ്സിൽ ആഴത്തിൽ പതിയുകയുംപിന്നീട് ജീവിതകാലം മുഴുവൻ ഇംഗ്ലീഷ് ഒരു കീറാമുട്ടിയായി  മാറുകയും ചെയ്യും

കുട്ടികൾക്ക്  ഇംഗ്ലീഷിൽ മാർക്ക് കുറഞ്ഞു  കാണുമ്പോൾ

അവൻ ഒന്ന് മനസ്സുവെച്ചാൽ ഇംഗ്ലീഷ് വളരെ എളുപ്പമാണ്

അവന് ഏത് വിഷയം പഠിച്ചെടുക്കാനുള്ള ബുദ്ധിസാമർത്ഥ്യം ഉണ്ട്

തുടങ്ങിയ വാക്കുകളാൽ അവനെ പരിചയപ്പെടുത്തുകയാണ് വേണ്ടത്

കുട്ടികൾ എന്താണ് എന്നല്ല പറയേണ്ടത്
കുട്ടികൾ എന്താവണം എന്നാണ് പറയേണ്ടത് 


പിന്നീട് ഞങ്ങൾ കടയിലേക്ക് പോകുമ്പോൾ കുഞ്ഞുണ്ണിയെ കൂടെ കൊണ്ടുപോയി. പൈസ കൊടുക്കാനും ബാക്കി തിരിച്ചു വാങ്ങാനും അത് കൃത്യമായി സൂക്ഷിക്കാനും പരിശീലിപ്പിച്ചു.  

പലപ്പോഴും അവൻ കടയിൽനിന്നും ബാക്കി കാശ് തിരിച്ചു വാങ്ങുമ്പോൾ കണക്കുകൂട്ടുന്നതു് കണ്ടപ്പോൾ വളരെ അൽഭുതവും അഭിമാനവുമാണ് എനിക്ക് തോന്നിയത് 

ഞങ്ങൾ പെന്നും പേപ്പറും ഉപേക്ഷിച്ച് മഞ്ചാടിക്കുരുവും  കുന്നി കുരുവും സംഘടിപ്പിച്ച് കണക്കിലെ കളികൾ കളിച്ചു .  അവൻ പോലുമറിയാതെ അവൻറെ കണക്കിലെ വൈദഗ്ദ്യം വർധിക്കുകയായിരുന്നു.

കണക്കിലെ ഓരോ കളികളിലും അവൻ വിജയിക്കുമ്പോൾ

നീ കണക്കിലെ പുലിയാണെടാ പുലി
എന്ന് ഞാൻ പറഞ്ഞു കൊണ്ടിരുന്നു

കേവലം നാല് മാസം കൊണ്ട് 

അതിെന്റെ ഫലം കാണാനായി

ഇന്ന് അവൻ്റെ ക്ലാസ്സിൽ കണക്ക് അധ്യാപകൻ വന്നില്ലെങ്കിൽ അവനാണ് മറ്റ് കുട്ടികളെ കണക്ക് പഠിപ്പിക്കുന്നത്. 

അതിന്  അവൻ്റെതായ ഒരു  രസകരമായ രീതിയും അവൻ വികസിപ്പിച്ചു .

കഴിഞ്ഞദിവസം അവനെന്നോട് 
കുറച്ചു കാശ് ആവശ്യെട്ടു

അവനെ എനിക്ക് അങ്ങേയറ്റം വിശ്വാസം ആയതിനാൽ എന്തിനാണ് കാശ് എന്ന് ഞാൻ ചോദിച്ചില്ല. 

പത്തും നൂറും അമ്പതും അടങ്ങിയ  ഒരു കെട്ട് കാശ് ഞാനവന്റെ കയ്യിൽ ഏൽപ്പിച്ചു .വൈകീട്ട് സ്കൂൾ വിട്ട് വന്ന് കാശ് തിരിച്ചേൽപ്പിക്കുമ്പോഴാണ് അന്നത്തെ കളിയെക്കുറിച്ച് അവൻ പറഞ്ഞത്.

അവൻ  ക്ലാസ്സിലെ  ഓരോ കുട്ടിയുടെയും അടുത്തുപോയി കുറച്ച്  കാശ് അവർക്ക് കൊടുക്കും. അതിൽനിന്നും അവൻ പറയുന്ന സംഖ്യ തിരിച്ചു തരാൻ വേണ്ടി അവരോട് ആവശ്യപ്പെടും.  അങ്ങനെ ഓരോരുത്തരും കൂട്ടാനും കുറക്കാനും ഗുണിക്കാനും പഠിപ്പിച്ചു  
ഇങ്ങനെയല്ലേ യഥാർത്ഥത്തിൽ കണക്ക് പഠിപ്പിക്കേണ്ടത് ?


വാൽകഷ്ണം

 ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഗീതട്ടീച്ചർ
എനിക്ക് തന്ന കണക്ക് 27 ൽ നിന്നും 9 കുറയ്ക്കാനായിരുന്നു. ഞാൻ തലപുകഞ്ഞാലോചിച്ചു. ഏഴിൽ നിന്ന് എങ്ങനെയാണ് 9 കുറയ്ക്കേണ്ടത് എന്നെനിക്കറിയില്ലായിരുന്നു . അപ്പോഴാണ് ടീച്ചർ ആ വിദ്യ എനിക്ക് പറഞ്ഞുതന്നത്.
നമ്മുടെ കയ്യിൽ ആവശ്യത്തിനു സംഖ്യയില്ലെങ്കിൽ  നമ്മൾ അടുത്ത സ്ഥാനത്തുനിന്നും കടം എടുക്കണമെന്നതായിരുന്നു ആ പാഠംi


എന്തായാലും കണക്ക് പഠിച്ചില്ലെങ്കിലും കടമെടുക്കാൻ ഞാൻ പഠിച്ചു .  

ഒരുപാട് നന്ദി കണക്കിന് പകരം കടം വാങ്ങാൻ പഠിപ്പിച്ച
അധ്യാപികയ്ക്ക്. 

കടമെടുക്കാൻ കുരുന്നു പ്രായത്തിൽത്തന്നെ പഠിപ്പിക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്  ഒരു വലിയ നന്ദി :

ഡോ: ശ്രീനാഥ്‌ കാരയാട്ട് 

കണക്കിലെ കളികൾ

http://sreenathji.blogspot.com/2020/01/blog-post_58.html

https://www.facebook.com/346687742403565/posts/563093420762995/




27 comments:

  1. നന്ദി ഗുരുനാഥാ 🙏🙏🙏

    ReplyDelete
  2. നമസ്തേ,
    It is very interesting and motivating

    ReplyDelete
  3. 👏👏👏👏👏🤗🤗🤗🤗🤗🤝🤝🤝🤝🙏🙏🙏🙏

    ReplyDelete
  4. വാക്കുകളുടെ ശക്തി മനസ്സിൽ ആയി. ഇനി എന്ത് കാര്യം positive ആയി പറയും.

    ReplyDelete
  5. രക്ഷിതാക്കാൾ തീർച്ചയായും മനസ്സിലാക്കേണ്ട കാര്യങ്ങൾ

    ReplyDelete
  6. നമസ്തേ ജി.... രക്ഷകർത്താക്കൾക്ക് വളരെ
    ഉപകാരപ്രദം... 🙏

    ReplyDelete
  7. നമസ്തേ സാർ 🙏

    ReplyDelete
  8. നമസ്തേ ജി... അങ്ങ് പറഞ്ഞത് മനസ്സിലായി... പകർത്തുന്നു..

    ReplyDelete
  9. നമസ്തേ..
    വളരെ നന്നായിട്ടുണ്ട്...

    ReplyDelete
  10. ഇത് രക്ഷിതാക്കളും, അതോടൊപ്പം ഓരോ വിഷയങ്ങളും പഠിപ്പിക്കുന്ന അദ്ധ്യാപകരും അറിഞ്ഞിരിക്കേണ്ടുന്ന ഒരു വലിയ പാഠം തന്നെയാണ്.
    നന്ദി, ശ്രീനാഥ്‌ ജി. 🙏

    ReplyDelete
  11. നമസ്തേ ഗുരുജി എല്ലാ അധ്യാപകരും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ഏറ്റവും നല്ല പഠനരീതിയാണ് ഗുരുജി നമുക്ക് നൽകിയത് വളരെ നന്ദി ഡോക്ടർ സുശീല

    ReplyDelete
  12. encouraging is always improve a person...very good lesson...Namasthe ji....

    ReplyDelete
  13. Wow... guruji ഈ കഥയിലുഉടെ കിട്ടിയ അറിവ് വളരെ വലുതാണ്

    ReplyDelete
  14. it is mind blowing and inspiring

    ReplyDelete
  15. മെക്കാളെ പ്രബുവിന്റെ വിദ്യാഭ്യാസ സംബ്രദായത്തിന്റെ ഫലങ്ങൾ
    രസകരമായ അവതരണം

    ReplyDelete
  16. കാര്യങ്ങൾ ചുരുക്കി പറഞ്ഞ ശ്രീനാഥ് സാറിന് നന്ദി. വിദ്യാഭാസം ഒരു കോമ്പറ്റിഷൻ ആയി ആണ് ഇന്ന് എല്ലാവരും കാണുന്നെ. കുട്ടികളുടെ അഭിരുചിയോ ഇഷ്ടങ്ങളോ മാതാപിതാക്കൾ നോക്കുന്നില്ല. പഠന ഭാരം കുട്ടികളിൽ വെച്ച് അവർക്ക് മാനസിക പ്രശ്നം വരെ സംഭിക്കാൻ ഇടയാകുന്നു.
    ഇതെല്ലാം സാർ വെയ്ക്തമായി പറഞ്ഞു.

    ReplyDelete